2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

നല്ല വാസനകൾ (നർമ്മാനുഭവം)


ആദ്യം സ്വയമല്പം പൊങ്ങച്ചം
19 9 0 ൽ സൌദിയിൽ ഡിഷ് ആന്റിന ആദ്യമായി ഉണ്ടാക്കാനും actuator സഹിതം സെറ്റിംഗ് ആന്റ് രസീവർ പ്രോഗ്രാം ചെയ്യാൻ
(ഫിറ്റിങ് ചാര്ജ്ജ് 2 5 0 0 റിയാൽ! 12 ചാനൽ അറബ് സാറ്റ്‌ 750 റിയാൽ) അറിയുന്ന ഒരു ഇന്ത്യക്കാരനായ ഒരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അയാൾ ഈ OAB ആയിരുന്നു എന്ന് പറഞ്ഞാൽ ഇന്നാര് വിശ്വസിക്കും.
-------------------------------------------------------
ഇന്നലെ ഒരു ഡിഷ്‌ ആന്റിന റിപ്പേർ ചെയ്യാനുള്ള ഒരുക്കം.
ടിവി ഓണാക്കി മുകളിൽ നിന്ന് കാണും വിധം മുറ്റത്ത് വച്ച്,
പെട്ടിയിൽ നിന്നും വേലായുധം എടുത്ത് ഞാൻ ആ വലിയ ആശുപത്രിയുടെ മുകളിലെത്താന്‍ ലിഫ്റ്റ്‌ തേടിപ്പിടിച്ചു. കണ്ടെത്തിയെങ്കിലും ഗമനാഗമനം തടഞ്ഞ് കൊണ്ട് രണ്ടു അറബി തരുണികൾ. അവരുടെ ആത്മവിശ്വാസം തെല്ലും കുറഞ്ഞു പോകരുതല്ലോ എന്ന് കരുതി(അല്ലാതെ എനിക്കാഗ്രഹമൊന്നുമില്ലട്ടോ) ഞാൻ അവരെ നല്ലോണം ഒന്ന് നോക്കി ഒരു സ്മൈലി ഇട്ടു. ഒന്നിന്റെ വേഷം പർദ്ദ നല്ല മൊഖം.മറ്റേത് ഇറക്കം കുറഞ്ഞ കുട്ടിക്കുപ്പായമിട്ട് അടിയുടുപ്പ് ടി ഷഡ്ഡിയാണെന്നും അതൊരു അര്ചാലിന്റെ വക്കാത്താണെന്നും കാണിക്കുന്ന ലെഗ്ഗ്ലെവൽ സ്കിന്നി ജീൻസ് ധരിച്ച്, ഫോണും ചെവിയിൽ ഒട്ടിച്ചു കൊണ്ട് നിൽക്കുന്നു.
(ഇത്രേ ഇവിടെ കാണിക്കാൻ പറ്റൂ)
അവരെ നേരിടാൻ ഞാൻ എന്റെ സ്ഥിരം ആയുധമായ ഇഗ്ലീഷ് തന്നെ പുറത്തെടുത്തു.ഈ ഭാഷയില്‍ ഞമ്മളോ അന്തംകമ്മി അയ്റ്റങള്‍ അധികവും ഡബിൾ കമ്മിയായാതിനാല്‍ ബാപ്പ പോയാല്‍ സൂപ്പി തന്നെ മൂപ്പന്‍.
"എക്സ്യുസ്മീ ഐ വാന്ത്‌ ഗോ തു തോപ്പ് ഫ്ലോർ..... ലിഫ്ത്..വേ ബ്ലീസ്"
ട, ടി,റ്റ, പ,പി ഒന്നും അറബി ഭാഷയിൽ ഇല്ലാത്തതിനാൽ ഇങ്ങനെ പറഞ്ഞെങ്കിലെ അലപമെങ്കിലും ഓൽക്ക് തിരിയൂ. അത് കേട്ട് അവർ നട്ടം തിരിഞ്ഞില്ലെങ്കിൽ ഞാനവരെ തിരിക്കാൻ മോട്ടോറ് വച്ച് കൊടുക്കും

"ഓ സോറി സോറി" എന്ന് പറഞ്ഞവർ ചിരിച്ചും കൊണ്ട് ബഹുമാനപുരസ്സരം വഴി മാറി തന്നു. ഞാൻ മുകൾ തട്ടിൽ പോയി ആന്റിനയുടെ എല്ലെൻബി ഒക്കെ ഒന്ന് ടൈറ്റാക്കി താഴെ മുറ്റത്ത് വച്ച ടിവിയിൽ ചിത്രം വരുന്നുണ്ടോ എന്ന് നോക്കി.അഞ്ചാം നിലയിൽ നിന്നും എത്ര നോക്കിയിട്ടും ടിവിയിൽ ഒന്നും തെളിഞ്ഞു കാണുന്നില്ല. എന്നാൽ നേരത്തെ കണ്ട പെണ്ണുങ്ങൾ ടിവിക്കടുത്തു നിന്ന് മുകളിലേക്ക് എന്നെ നോക്കുന്നത് കണ്ടു. ഞാൻ അവിടെ നിന്നും നാലാം നിലയിലയുടെ പാരപ്പ റ്റിലേക്ക് ചാടി. അവിടെ നിന്നും മൂന്നാം നിലയിലേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് പറന്ന്...... പിന്നെ ഒന്നാം തട്ടിലേക്കും. അവിടന്ന് തൊട്ടപ്പുറത്തെ ഒരു കടല വണ്ടിയുടെ? മുകളിലേക്ക് ചാടി പിന്നെ മുറ്റത്തേക്ക്. എൻറെ ചാട്ടം കണ്ട് അത്ഭുതം കൂറി നിൽക്കുന്ന ആ പെണ്‍ കുട്ടികളെ നോക്കി സ്റ്റണ്ട് കഴിഞ്ഞ് പ്രേംനസീർ നെറ്റിയിലെ വിയർപ്പ് തുടക്കും പോലെ ഒന്ന് തുടച്ച് ഹ ഹ ഹാ എന്ന് ചിരിച്ചു.
അപ്പോൾ അതിലൊരുത്തി "യു യു ആന്തിന മുഹന്തിസ്?"
"യെസ്..... എനി ബ്രോബ്ലം "ഞാൻ നെഞ്ച് വിരിച്ചു
"നോ നോ കേര്യോണ്‍ കേര്യോണ്‍. മാഷാ അള്ളാ...." എന്ന് മൊഴിഞ്ഞ് ഓല് പുഞ്ചിരിച്ചു.
അവരെ ഒന്നും കൂടെ വിസ്മയിപ്പിക്കാമെന്നു കരുതി ഞാൻ ആശുപത്രിയുടെ ഇരുമ്പ് ഗ്രില്‍സില്‍ ചാടിക്കേറി അവടെന്നും നേരെ അപ്പുറത്തേക്ക്. അപ്പഴതാ മുന്നിൽ കുറച്ചു അറബി ഡോക്ടർമാരും രണ്ടാണ്‍ പോലീസും ഒരു പെണ്‍ പോലീസും. കൂട്ടത്തിൽ തടിമാടനും കറുത്തവാനുമായ ഇൻസ്പെക്ട്ടർ എന്നെ മാറടക്കം പിടിച്ച് തൂക്കി ചോദിച്ചു.
"എന്താടോ ഓടിച്ചാടി കളിക്കുന്നൊ ബന്ദർ കാ ബച്ചാ"
"അല്ല സാർ..ഞാൻ ആന്റിന റ്റെക്നീഷ്യനാ; ആ ടിവീൽ ചിത്രം വരുന്നുണ്ടോന്നു നോക്കാൻ.."
"ങാഹാ...എന്നാ നോക്കട്ടെ, എടുക്കെടോ ഇക്കാമ(ഐഡി) " ഞാൻ ഇക്കാമയെടുത്ത് കൊടുത്തതിൽ അയാൾ നോക്കി.
"എന്ത്....ഡ്രൈവർ വിസയിൽ വന്ന് ടെക്നിക്കൽ ജോലി ചെയ്യുന്നോ. ങാഹാ ..നിതാക്കാത്ത് നടപ്പിലാക്കിയ കാര്യം നിനക്കറിയില്ലേ" ഞാൻ ഒന്നും മുണ്ടാതെ പാവമായി നിന്നു.
പിന്നെ അയാൾ "നീ കേരളത്തിൽ എവിടെയാ" ങേ മലയാളി ആയിരുന്നോ.
ഞാൻ സന്തോഷത്തോടെ പറഞ്ഞു വാണിയമ്പലം പെരിന്തൽമണ്ണ കഴിഞ്ഞ് കൊറച്ചപ്രത്ത്....
അത് കേട്ടതും പെൺ പോലീസ് "ഓഹോ പെരിന്തൽമണ്ണ ഞാൻ വന്നിട്ടുണ്ട്. അവിടെ ---ആശുപത്രിയിൽ എന്റെ ഒരു കസിനെ കാണാൻ"
അള്ളാ പടച്ചോനെ ഓളും മലയാളിയാ!
"അതെയോ ആ ആശുപത്രിയിൽ ഞാനും ജോലി ചെയ്തിട്ടുണ്ട്" ഞാന്‍ ഉന്മേഷവാനായി.
അത് കേട്ട് എല്ലാരും സന്തോഷരായി.
ഉടനെ എസ് ഐ വീണ്ടും പോലീസുകാരനായി.
"ഇങ്ങനെ ഒക്കെ ആയതിനാൽ നിന്നെ നാട് കടത്തുന്നില്ല. എന്നാലും നിനക്ക് ശിക്ഷയുണ്ട്" എന്ന് പറഞ്ഞ് എസ് ഐ ഒരു ഡോക്ടറെ വിളിച്ചു പറഞ്ഞു" ഇതാ ഇവനെ കൊണ്ട് പോയി എന്തെങ്കിലും ഒരു ജോലി ഏല്പിക്കൂ"
ഡോക്ടർ എന്നെ കൊണ്ട് പോയി ഗൈനക്കോളജിയിലെ രണ്ട് നെഴ്സുമാരോട് എന്തോ പറഞ്ഞു. അവർ ചിരിച്ചും കൊണ്ട് ഒരു അറബിയ (ഉന്തു വണ്ടി) കാണിച്ചു തന്നു കൊണ്ട് പറഞ്ഞു " അവിടെ ഗുമാമ (വേസ്റ്റ്) ഇടുന്ന ഒരു കുഴിയുണ്ട് ഇത് അവിടെ കൊണ്ട് പോയി തട്ടുക.

ഞാനാ വണ്ടിയിലേക്ക് നോക്കി. അതിൽ നിന്നും ആവി പറക്കുന്നു.
എന്തോ കടുക് ചീരയില പോലത്തെ സാധനങ്ങൾ പൊങ്ങിക്കിടക്കുന്ന സാമ്പാറ് പോലെ എന്തോ ഒരു പദാർത്ഥം. എങ്കിലും നല്ല യാർഡ്ലീ ലാവണ്ടറിന്റെ സുഗന്ധം ....ഞാൻ നന്നായി ആസ്വദിച്ചു.
ഹോ ഇത്രേയുള്ളൊ ഇതെന്തോന്ന് ‘സിച്ച;
എന്ന് ചിന്തിച്ചു നീണ്ട ഹാളിന്റെ അപ്പുറത്തും ഇപ്പുറത്തും പരിശോധനക്കായി കാത്തിരിക്കുന്ന രോഗികളുടെ ഇടയിൽ കൂടി ഞാനാ വണ്ടി തള്ളി. കുറച്ചു കഴിഞ്ഞ് വാസന മാറി. നല്ല എസ്കാട പെർഫ്യൂമിന്റെ മാസ്മരിക ഗന്ധം. സ് സ് ഹായ് ഹായ്...ഞാൻ കണ്ണ് ചിമ്മി നന്നായി വലിച്ചു കേറ്റി. പെട്ടെന്ന് ബാലന്സ് തെറ്റി ഒറ്റ വീൽ വണ്ടി കയ്യിൽ നിന്നും പുട്ത്തം വിട്ട് മറിഞ്ഞു. വണ്ടിയിലുള്ള ദ്രാവകം ചൂടാറി ഒരു തരം ജെല്ലിയായി മാറിയത് മുഴുവനും താഴെ. അപ്പോഴാണ് ശ്രദ്ധിച്ചത് അവിടം മുഴുവൻ നമ്മുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡ്‌ പോലെ ഉരുളൻ കല്ലുകൾ. മറിഞ്ഞത് കണ്ട് അവിടം കൂടിയവർ മൂക്ക് പൊത്തിക്കൊണ്ട് എണീറ്റോടി. അതെ, എനിക്കും സഹിക്കാൻ പറ്റുന്നില്ല അത്രക്ക് രൂക്ഷഗന്ധം...
അപ്പോഴാണ്‌ നേരത്തെ കണ്ട പെണ്‍ കുട്ടികൾ മൂക്ക് പൊത്തിക്കൊണ്ട് അതിലെ വന്നത്‌. പോണ പോക്കിൽ അവർ പറയുന്നത് കേട്ടു "രണ്ട് മൂന്ന് ഗർഭിണികൾക്ക് എനിമ (വയർ കഴുകൽ) കൊടുത്തിരുന്നു. അതാണാ വണ്ടിയിൽ നിന്നും താഴെ പോയത്‌. ഇയാ‍ളോ മുഹന്ദിസ്...അറബിയ മുഹന്ദിസ് പോലുമല്ല "എന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്നു.
ന്റെ ദൈവം തമ്പുരാനെ എനിക്ക് കിട്ടിയ ശിക്ഷ! ഇതിലും നല്ലത് നാട്ടിലേക്കു കേറ്റി വിടുകയായിരുന്നു.
ഇനി ഈ രൂക്ഷഗന്ധം സഹിച്ച് ഞാനെങ്ങനെ ഈ കൽ കൂട്ടത്തിൽ നിന്നുമീത്‌ കോരും ??
പൊണ്ണനാം ഞാൻ വിഷണ്ണനായി നിൽക്കുന്നേരം,,,,,,,,,,
ഡാ നവാസെ.... നവാസ് എണീക്കെടോ. ഉള്ള ഫൂലും (പയർ വരകിയത്) മറ്റും തിന്ന് ഊസും വിട്ടങ്ങനെ കെടക്കാ പോത്ത്. എണീറ്റ് കക്കൂസിൽ പോഡാ,ങും യാ അള്ളാ ഗും ഗും സുബ്ഹി നിസ്കരിക്കാൻ നോക്കി രണ്ടാളും.
ഞാന്‍ ഞെട്ടിയുണര്‍ന്നു. ആശുപത്രി, അറബിയ ?? അല്‍പ നേരത്തേക്ക് അന്തംകമ്മി ആയിപ്പോയി. ഹിസാരത്ത്‌ ആയപ്പോൽ ഞാനിതാ എന്റെ കട്ടിലിൽ..... ങേ ഇതെന്റെ റൂം !!
നേരത്തെ ജോലിക്കെത്താൻ അയൂബ് കുളിച്ചൊരുങ്ങി നിൽക്കുന്നു . അവന്റെ മേശപ്പുറത്ത് സ്പ്രേ ബോട്ടിലും യാർഡിലി പൌഡറും. അവനുപയോഗിച്ചപ്പൊള്‍ വന്നതായിരുന്നു ആദ്യത്തെ വാസനകൾ .പിന്നെത്തെയോ????
ഹോ ഹോ ഹോ ന്റെ റബ്ബേ എന്തായാലും അത് കൊരണ്ടല്ലോ. ഞമ്മളെ അപ്പോളത്തെ ഒരു സന്തോഷം! ഞാന്‍ ചാടി എണീറ്റ്‌ നവാസിന്റെ കട്ടിലിലേക്ക് നോക്കി. അവിടെ ബ്ലാങ്കറ്റിനുള്ളിൽ നിന്നും അപ്പോഴും കൂര്‍ക്കം വലി കേള്‍ക്കാം!
പൊങ്ങച്ചത്തിന്റെ അനുപല്ലവി:-
ഇന്നും അതേ കമ്പനിയില്‍ ജോലി ചെയ്യുന്നു എങ്കിലും ഡിഷ് ആന്റിനയുമായുള്ള ബന്ധം എനിക്ക് സ്വപ്നത്തില്‍ മാത്രം!

ചിത്രങ്ങൾ സ്വന്തം കൈവര.

15 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

ബ്ലോഗ് എഴുത്ത് കുറഞ്ഞു വരുന്നു. അതിനാൽ ഒരു ചവറ് പോസ്റ്റ്....കൂവാം.... കുരവയിടാം...

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

വരികളേക്കാൽ
ഡെഫിനഷൻ വരയിലുണ്ടായിരുന്നു...
എന്നാലും ആ കുശുവിന്റെ ഒരു മണം....!

പിന്നെ എഴുത്തിൽ ഇതുപോലെ
വാസനയുള്ളോരുത്തൻ ഒട്ടും വാസനിപ്പിക്കാൻ
തരാത്തതിൻ വിഷമം ഇതോടെ അല്പം മാറി കിട്ടി കേട്ടൊ ഭായ്

OAB/ഒഎബി പറഞ്ഞു...

ബിലാത്തിപട്ടണം Muralee Mukundan എന്റെ മുരളീ,

പഴയ പുലികളും പുതിയ എലികളുമൊക്കെ ഇപ്പൊ ഫേസ് ബുക്കിൽ വളരെ ചെറുതാക്കി വല്ലതും കുറിക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുന്നു. അതിൽ കൂനിക്കൂടിയിരിക്കുന്ന ഒരുത്തൻ ഒരു ? ചോദ്യചിന്നം അല്ലെങ്കിൽ ഒരു ചെമ്പരത്തി പൂ (അതാവുമ്പം അതിലിരിക്ക്ന്നവർക്കൊക്കെ ലൈക്ക് ആവും) മാത്രം പോസ്റ്റ് ചെയ്താൽ അതിനു കിട്ടും പത്ത് നൂറ് കമന്റ്. പിന്നെന്തിനു ആലോചിച്ച് കഷ്ടപ്പെട്ട് എഴുതി കൂട്ടുന്നു എന്നായിരിക്കുന്നു ചിന്ത.

എനിക്ക് സത്യത്തിൽ ജോലി/ എഴുത്ത് സൌകര്യം കുറവായതിനാലാ ബന്ധപ്പെടാനും മറ്റും കഴിയാത്തത്.

ഏതായാലും താങ്കളുൾ സന്ദർശിക്കുന്നു/അഭിപ്രായം പറയുന്നു എന്നതിൽ സന്തോഷവാനാണ് ഈയുള്ളവൻ. അതിന്റെ ഇഷ്ടം ഇവിടെ രേഘപ്പെടുത്തുന്നു.

ശ്രീ പറഞ്ഞു...

ഹഹ കലക്കി മാഷേ. സ്വപ്നത്തിലായാലും പണി കിട്ടി അല്ലേ?

വര അടിപൊളി കേട്ടോ :)

OAB/ഒഎബി പറഞ്ഞു...

ഹലോ ശ്രീ മറന്നിട്ടില്ലെടൊ നിന്നെ ബ്ലോഗിന്റെ വസന്തകാലമെന്നെന്ന് ഓർത്താൽ ആദ്യം നിന്നെക്കുറിച്ചായിരിക്കും.

അതെ, അങ്ങനെയും ഒരു പോസ്റ്റ് അല്ലെങ്കിൽ വരയിടാനൊരു സ്വപ്നം.

നന്ദി പെരുത്തുണ്ട് ഈ വരവിന്.

ajith പറഞ്ഞു...

OAB ഭയങ്കരാ..
സുഗന്ധസ്വപ്നങ്ങള്‍ കാണാമല്ലോ ഫ്രീയായിട്ട്. പിന്നെയെന്തിനാ ഈ ദുര്‍-സ്വപ്നമൊക്കെ വെറുതെ കാണുന്നത്!!

വരച്ചത് നന്നായിട്ടങ്ങിഷ്ടപ്പെട്ടു കേട്ടോ!!

OAB/ഒഎബി പറഞ്ഞു...

ajith സ്നേഹത്തോടെ, അജിദ് ഞാൻ പ്രതീക്ഷിച്ചിരുന്നു.
താങ്കളുടെ കമന്റില്ലെങ്കിൽ പിന്നെന്ത് ബ്ലോഗ്. സ്വപ്നങ്ങൾ നമുക്കിനിയും കാണാം നമ്മൾക്ക് തീരുമാനിക്കനാവാത്തത്. വരയിഷ്ടപ്പെട്ടതിൽ സന്തോഷിക്കട്ടെ.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

നര്‍മ്മം സൃഷ്ടിക്കാന്‍ പാട് പെടുന്നത് പോലെ തോന്നി ..ബോധപൂര്‍വ്വമായ ശ്രമം അരോചകത്വം ഉണ്ടാക്കും ..ആശംസകള്‍

Basheer Vellarakad പറഞ്ഞു...

കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ ബണ്ടൽ കഥ വായിച്ചു . ആന്തിന മുഹന്തിസ് കൊള്ളാം :)

OAB/ഒഎബി പറഞ്ഞു...

സിയാഫ് അബ്ദുള്‍ഖാദര്‍ :) താങ്കൾ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. അതോണ്ടാ മുൻ കൂർ ജാമ്യം എടുത്തത്.
ഇതും നല്ലൊരു അഭിപ്രായം തന്നെ .

ഞാനിതു നല്ല നിലയിൽ സ്വീകരിക്കുന്നു കൂടെ നന്ദിയും.

OAB/ഒഎബി പറഞ്ഞു...

Basheer Vellarakad സമയക്കുറവ് തന്നെ. എന്നാലും മറക്കാതെ ഇവിടെ എത്തിയതിൽ സന്തോഷം.

പട്ടേപ്പാടം റാംജി പറഞ്ഞു...

ബാപ്പ പോയാല്‍ സൂപ്പി തന്നെ മൂപ്പന്‍.

ഇതെനിക്ക് ശ്ശി ബോധിച്ചു.
ചെറുതെങ്കിലും സംഗതി കൊള്ളാം.
എന്റെ ഒരു ആന്റിന ശരിയാക്കണമായിരുന്നു
ഒഴിവുണ്ടോ ആവോ.
ഞാനിവിടെ വന്ന സമയത്ത്
ഇവിടെ ചുറ്റുവട്ടത്തെ ആശാന്‍ ഞാനായിരുന്നു.
ഇപ്പോള്‍ നോക്കിയാല്‍ ഒന്നും പുടി കിട്ടുന്നില്ല.
ആശംസകള്‍ ബഷീറിക്ക.

ഫൈസല്‍ ബാബു പറഞ്ഞു...

ഒടുക്കത്തെ കത്തി അല്ല സ്വപനം ,,, :) നന്നായിരിക്കുന്നു ട്ടോ

OAB/ഒഎബി പറഞ്ഞു...

പട്ടേപ്പാടം റാംജി , സന്തോഷം താങ്കളുടെ സന്ദർശനത്തിലും രണ്ടു വാക്ക് മിണ്ടിയതിനും. ആന്റിന എന്ന് കേക്കുന്നതെ ഇപ്പൊ എനിക്ക് ദേഷ്യമാ. അത്രക്ക് അനുഭവിച്ചിട്ടുണ്ട് ഞാനതിന്മേൽ. ആ ഒരു ദേഷ്യം കാരണം റസീവർ കേട് വന്നത് 4 മാസമായി ഇതു വരെ മാറ്റി വച്ചിട്ടില്ല.

ഫൈസല്‍ ബാബുവിനോട് ഞാൻ പറഞ്ഞു....കത്തിയല്ല വെട്ടുകത്തി മടവാൾ എന്നൊക്കെ തന്നെയാ പറയേണ്ടത്. നന്ദിയുണ്ട് സുഹൃത്തെ.

Bipin പറഞ്ഞു...

പർദ്ദക്കാരിയുടെ മുഖവും താഴോട്ട് മറ്റേ ഭാഗങ്ങളും ചേർത്ത് ഒരു തരുണിയാക്കി കുറെ നേരം നോക്കിയിരുന്നു. ഉഗ്രൻ. ഇതൊക്കെ കണ്ടാൽ ആശുപത്രി മതിൽ തന്നെ ചാടി കടക്കും. സംശയമില്ല.

ആ "എൻഡ് പഞ്ച്" അത്ര നന്നായില്ല. അതിന് കാരണം ഹോസ്പിറ്റൽ സീൻ അത്ര വിസ്വസനീയമായില്ല. സ്വപ്നം ആണെങ്കിലും അൽപ്പം റിയലിസ്ടിക് ആക്കാമായിരുന്നു.

ആശംസകൾ. ആ പടം തന്നതിന് പ്രത്യേകിച്ച്.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില