2008, മേയ് 23, വെള്ളിയാഴ്‌ച

അബ്ദുവും അല്‍ഭുത വിളക്കും

സുബ്ഹി നമസ്കാര ശേഷം എന്റുപ്പ നടത്തുന്ന ചായമക്കാനി (ഹോട്ടല്‍ ഡി മുഗള്‍) യില്‍ ദിവസം തോറും നടന്ന് വരാറുള്ള സൊറ:
അന്നത്തെ കാലത്തെ ടെക്നോളജിയായ കാളപൂട്ട്,നായാട്ട്,മറ്റു അപ് റ്റു ഡേറ്റ് വിഷേശങ്ങളുമായി ഒരു സംഘമാളുകള്‍.

പറഞ്ഞ കഥകള്‍ പതിനഞ്ജാം പ്രാവശ്യവും ടെലികാസ്റ്റ് ചെയ്യപ്പെട്ടത് കേട്ട് മടുക്കുമ്പോള്‍, കൂട്ടത്തില്‍ ആരെങ്കിലും ഒരു ഇളം നീല കഥ കെട്ടഴിക്കുകയായി.

“-അവസാനം ഞാനോളോട് വേലി അരൂന്ന് ബീഡി കത്തിച്ചാന്‍ തീ തരോന്ന് ചോയിച്ചു, അപ്പൊ ഓളൊരു.....”
ഒരു ജഡ കൊഴിഞ്ഞ ‘കാക്ക‘ തന്റെ ചെറുപ്പകാല വീരസാഹസികലീലാവിലാസങ്ങള്‍ ഡബിള്‍ സ്ട്രോങ്ങില്‍ എടുത്തു കാച്ചുന്പോള്‍, സീരിയലും, റിയാലിറ്റിയും കണ്ടു മടുത്ത് ഡബിള്‍ എക്സിലേക്കൊ, മള്‍ട്ടിവിഷനിലെക്കോ ചാനല്‍ മാറ്റപ്പെടുന്‍പോളുണ്ടാവുന്ന ഒരു ‘ഇത്‘ (റിമോട്ട് തെരയാന്‍ വരട്ടെ. ഇന്ത്യയില്‍ കിട്ടൂല മക്കളേ) കേള്‍വിക്കാരില്‍ ചിലറ്ക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം.

ലാസ്റ്റ് ഓരോരുത്തരായി എണീറ്റ് “കുഞ്ഞാണിയേ...രാ ട്ടൊ, എയ്തിക്കാളട്ടൊ” എന്നിങ്ങനെ ക്ഷീണിച്ച രൂപത്തില്‍
പറഞ്ഞ് മൂടും തട്ടി ഇറ്ങ്ങി പോവുന്‍പോള്‍, എന്റുമ്മ ഉണ്ടാക്കിയ ദോശയും ചട്ട്നിയും, പുട്ടും കടലയും ഡിസ്പ്ലേക്ക് വച്ച ചില്ല്ലലമാര ശൂന്യം.

അടുത്ത പ്രോഗ്രാമായ നെയ്യപ്പം, ഉണ്ട, എന്നിവക്കുള്ള ഇന്‍ഗ്രീഡിയന്‍സിനായി കൊട്ടയും, സഞ്ജിയുമായി ഉപ്പാനെ സമീപിക്കുന്‍പോള്‍, മേശ വലിപ്പ് തുറന്ന് ഒന്ന് നെടുവീറ്പ്പിട്ട്, ഉള്ള ചില്ലറ പെറുക്കിത്തന്ന് ഉപ്പ പറയും “ആ മൂസാക്കാന്റെ പീടീന്ന് മാങ്ങിക്കൊ. മൂപ്പരോട് വൈന്നേരം തരാന്ന് പറേ...”.

അങ്ങ്നെയുള്ള ഒരു ദിവസം.
ബഡായികള്‍ക്ക് പകറ്പ്പവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ഈ കഥ പല രൂപത്തിലും
ഭാവത്തിലും നിങ്ങള്‍ കേട്ട് കാണാം. എന്നാല്‍ ഇത് ആയിരത്തിത്തൊള്ളായിരത്തി കുറേ കൊല്ലങ്ങള്‍ക്കു മുന്‍പേ നടന്നതാ‍ണ്‍. ഇതില്‍ ജീവിച്ചിരിക്കുന്നവരും, ഇല്ലാത്തവരും ഉണ്ട്.

അപ്പൊ നമ്മള്‍ക്ക് തുടങ്ങാം.
“എന്താ അദ്ദൊ അനക്കിന്നലെ മീനൊന്നും കിട്ടീലെ”. മയമാക്ക സൊറക്ക് തുടക്കം കുറിച്ചു.
“അയിന്റെ കഥ പറേണ്ട ഞ്ജെ മയമ്മാക്കാ...ഇന്നലെ മോന്തി ആയി പൊയീല്‍ എത്തുന്‍പൊ.ഒന്ന് രണ്ട് ചെറുതൊക്കെ കിട്ടി.പിന്നെ കൊറേ നേരത്തിന്‍ ഒരു ഒച്ചേം അനക്കോം ഇല്ല. പുറ്ക്ക കടിച്ചിട്ട് ഇരിക്കാനും പറ്റിണ്‍ല്ല. പെട്ടെന്നനെ ഈറ്പക്കൊരു വലിവ് തോന്നി. ഞമ്മള്‍ കൊറ്ച്ചേരം പുട്ച്ച് നിന്നു. പിന്നെ രണ്ടും കല്‍പിച്ച് ഒറ്റ വലി“.
“എന്തേനു..കണ്ണാചൂട്ടിയൊ, അതൊ നൊച്ചപ്പരലൊ?.മൂപ്പന്റെ കളിയാക്കിയുള്ള ഊത്ത് അബ്ദുവിനത്ര പിടിച്ചില്ല.
അതു മനസ്സിലാക്കി “നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കി മൂപ്പാ“ എന്നു പറഞ്ഞ് തോമസേട്ടന്‍ അബ്ദുവിനെ പ്രോത്സാഹിപ്പിച്ചു.

അബ്ദു വീണ്ടും പറഞ്ഞ് തുടങ്ങി.
“-അപ്പൊ ഒറ്റ വലി,പച്ചേങ്കില്‍ ചൂണ്ടല്‍ പോര്‍ണ്‍ല്ലാ,ഞാന്‍ കരുതി ഞമ്മക്ക് പൊന്താത്ത വല്ല മീനും ആയിരിക്കുംന്ന്, പിന്നെ ഒന്നും രണ്ടും ആലോയ്ച്ചാതെ പൊയീക്ക് ഒറ്റ ചാട്ടം. ബെള്ളത്തിന്റെ അടീല്‍ ചെന്ന് നോക്കുന്‍പൊ ന്താ കണ്ടത്”.
“എന്താ കണ്ടത്”.
“ചൂണ്ട കൊളുത്തി ഒര്‍ പൊത്തിന്റെ ഉള്ളില്‍ വേര്‍മ്മെ കുടുങ്ങി കെടക്കുന്നു.ഞമ്മള്‍ അത് വേറിട്ത്തി എട്ത്ത് കേറിങ്ങട്ട് പോന്നു”.‍
“അയിന്‍ മാപ്പളെങ്ങളെ കണ്ണ്ന്താ...അതും ഇജ്ജാതി ഇര്‍ട്ടത്ത് മെള്ളത്തിന്റടീന്ന് കണ്ണ് കാണാന്നൊക്കെ പറഞ്ഞാല്‍...”കണ്ടന്‍ കുട്ടി തന്റെ തല ചൊറിഞ്ഞു.
“കണ്ടാ...അയിനല്ലെ ഞമ്മളെ പുതിയ ബെളക്ക്, അത്ട്ത്ത് കത്തിച്ചു നോക്കി”.
“ങേ...ബള്ളത്തീന്ന് കത്ത്ന്ന ബെളക്കൊ”.ആരൊക്കെയോ ഒന്നിച്ചു ചോദിച്ചു.
ഉടനെ അബ്ദു ചാടി എണീറ്റ് തന്റെ പോക്കറ്റില്‍ നിന്നും ആ‍ അല്‍ഭുത വിളക്കെടുത്തു കത്തിച്ചും,കെടുത്തിയും എല്ലാവരും കാണ്‍കെ പ്രതറ്ശിപ്പിച്ചു. അതോടൊപ്പം അതിന്റെ വിശേഷണവും ‘കാച്ചി‘. ഇത് ക്ണ്ടങ്ങള്‍ ഞമ്മളെ മൊതലാളി ദുബായീന്ന് വന്നപ്പൊ തന്നതാ,ഇതേയ് ബള്ള്ത്ത് ന്നല്ല ഏത് ഒലക്കന്റെ മൂട്ടിന്നും കത്തും. എണ്ണ്യും മാണ്ട, തിര്യും മാണ്ട ”.
ആ രൂപത്തിലുള്ള ഒരു സിഗരറ്റ് ലൈറ്ററ് ആദ്യമായിട്ടായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം കാണുന്നത്.
“കാട്ടിക്കാ അദ്ദോ ഞമ്മളെ ചുരുട്ടൊന്ന് കത്തിച്ചു നോക്കട്ടെ”.കുഞ്ഞാലാക്ക തന്റെ ഭാസ്കറ് ചുരുട്ടിന്റെ കുറ്റി ചുണ്ടില്‍ വച്ചു.
“ങാ...പ്പൊത്തരും ങ്ങ്ട്ട് ബരീം...ഇതേയ് ഞമ്മക്ക് പാസന്‍സ് കത്തി്ച്ചാന്‍ള്ളതാ ങ്ങളെന്താ വിജാരിച്ചെ...ങ്ങളെ
ഇടിയേന്‍ മുട്ടി ന്തേയ്..അതോണ്ട് കത്തിച്ചാ മതി”.
അബ്ദു അതും പറഞ്ഞ് തന്റെ മടക്കി കുത്തിയ തുണി മാടി, സിഗര്‍റ്റ് ലൈറ്ററ് ട്രൌസറിന്റെ പോക്കറ്റിലേക്കിട്ട് മക്കാനി കോലായില്‍ നിന്നുമിറങ്ങി നടന്നു.

11 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

“ബഡായികള്‍ക്ക് പകറ്പ്പവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ഈ കഥ....“

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കഥയൊ അനുഭവമോ എന്തുതെന്നെ യായാലും ഗംഭീരമായി!

ബഷീർ പറഞ്ഞു...

:-)

Unknown പറഞ്ഞു...

koLLaam

കരീം മാഷ്‌ പറഞ്ഞു...

ഇതു വരെ കണ്ടിട്ടില്ല ഈ ബ്ലോഗ്. വായിച്ചു നോക്കട്ടെ!

ആശംസകൾ

Sunith Somasekharan പറഞ്ഞു...

nigalude naattu bhaashayile ezhuthum pinne vilakkum kollaaam

OAB/ഒഎബി പറഞ്ഞു...

സഗീറെ അനുഭവമാണ്‍ എന്ന് താഴെ
കൊടുത്തിട്ടുണ്ട്.ശ്രദ്ധിച്ചു കാണില്ല.
ബഷീറിനും, അനൂപിനും, കരീം മാഷ് അവറ്കള്‍ക്കും നന്ദി.

OAB/ഒഎബി പറഞ്ഞു...

പിന്നെ പ്രിയ സുനിത്, ഇത് ഞങ്ങളുടെ പഴയ കാല നാട്ടു ഭാഷ എന്ന് വേണമെങ്കില്‍ പറയാം.
ഇപ്പോള്‍ ദ്ര്ശ്യ മാധ്യമങ്ങളുടെ കടന്ന് വരവോട് കൂടി കേരളമാകെ ഒരേ പോലുള്ള സംസാരം ആയി വരുന്നതായി തോന്നുന്നു. അതിനാല്‍ നാട്ടു ഭാഷാവാക്കുകള്‍ ഒരു കാലത്ത് ഇല്ലാതാവും. ഇതെങ്കിലും ഭാക്കി ആവട്ടെ...നന്ദി സുനിത്.

yousufpa പറഞ്ഞു...

ഇത്പോലത്തേത് ഇഞ്ഞൂണ്ട് ന്റ്റോടെ മൂന്നെണ്ണം ന്ന് പറയാഞ്ഞത് നന്നായി

ശ്രീ പറഞ്ഞു...

കഥ ആയാലും ഇല്ലെങ്കിലും രസകരമായ ശൈലി തന്നെ.
:)

Azeez . പറഞ്ഞു...

പ്രിയ ബഷീര്‍ ,അബ്ദുവും അല്‍ഭുത വിളക്കും വായിക്കുവാന്‍ ശ്രമിച്ചു . നിങ്ങളുടെ ഭാഷയുമായി ഒരു ബന്ധവുമില്ലാത്ത ദേശക്കാരനായതുകൊണ്ട് ഒരു പിടിയും കിട്ടുന്നില്ല.
സഘാവ് നായനാരുടെ ഭാഷ പോലെ.
ഒരു ബല്ലാത്ത ഭാഷ തന്നെ നിങ്ങളുടെ
azeez

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില