2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ഇ-ബുക്ക് നാളത്തെ ബുക്ക്

ഒരു പ്രത്യേക അറിയിപ്പ്:-സാങ്കേതിക വിദ്യ എന്ന അവുലോസുണ്ട ഞാന്‍ തിന്നിട്ടില്ല. അതിന്റെ മാവ് എന്തോണ്ടാ ഉണ്ടാക്കുന്നത് എന്ന് പോലും വിവരമില്ലാത്ത ഈ എഴുത്തുകാരന്‍ അവിടെയും ഇവിടേയും കേട്ടും കണ്ടും മനസ്സില്‍ തോന്നിയ ഒരു വിഡ്ഢിത്തമായിരിക്കാം ഇപ്പറയുന്നത്രയും .
---------------------------------------------------

മുമ്പ് കാലത്ത് തന്റെ പുസ്തകങ്ങള്‍ ഒരു റബ്ബര്‍ ബാന്റിനാല്‍ കൊളുത്തി കൈയ്യില്‍ കൊണ്ട് നടന്നിരുന്ന വിദ്യാര്‍ത്തി പിന്നീട് അലുമിനിയം / പ്ലാസ്റ്റിക്ക് ബോക്സുകളിലെക്കും പിന്നെ തുകല്‍ സഞ്ഞ്ചിയിലെക്കും മാറി. കലാ കാലങ്ങളിലെ വിപണന തന്ത്രങ്ങളുടെ പുതിയ പുതിയ അലങ്കാരങ്ങള്‍ അവയുടെ ചേലിലും മാറ്റങ്ങള്‍ വരുത്തി.

ഇന്ന്, പാമ്പാട്ടിയുടെ സഞ്ചി പോലുള്ള സ്കൂള്‍ ബാഗില്‍ ടെസ്റ്റുകളും വിഷയത്തോടനുബന്ധമുള്ള നോട്സുകളും കുത്തി നിറച്ചു, സിമന്റു ബാഗോളം തോന്നുന്ന ഭാരവും പുറത്തേറി, കയറ്റിറക്ക് തൊഴിലാളിയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ദിനേന നമ്മുടെ മുമ്പിലൂടെ സ്കൂളിലേക്ക് പോവുന്ന പൊന്നോമനകളുടെ ചിത്രം,,,, സ്ഥിരമായി കണ്ടു ശീലിച്ചത് കൊണ്ടാവാം നമുക്കതൊരു വിഷയമേ അല്ലാതാവുന്നത്.

കൊക്കയും കൊളുത്തും തൂങ്ങിയാടുന്ന മേല്‍ പറഞ്ഞ അല്‍കുല്‍ത്ത് സഞ്ചിയുമായി തിക്കി തിരക്കി ബസ്സില്‍ കേറിയാലോ? ബസ്സിന്റെ പോക്കിനനുസരിച്ചു അവന്റെ/ അവളുടെ ഭാരം പേറിയ ശരീരം ബാലന്‍സ് ചെയ്യാന്‍ പറ്റാതെ കൂട്ടമായാടി മറ്റു യാത്രക്കാരുടെ പ്രാക്കിനു ഹേതുവാകുന്നതും നമ്മള്‍ കണ്ടു ശീലിച്ചു.


എന്തിനുമേതിനും ഇലക്ട്രോണിക്ക് സംവിധാനങ്ങളെ ആശ്രയിക്കുന്ന ഇക്കാലത്ത് നമുക്കും ഇതില്‍ നിന്നൊക്കെ ഒരു മാറ്റം ആവശ്യമല്ലേ?
ഇവ്ടെയാണ് വിദ്യാര്ത്തിക്ക് ഒരു ഇ-ബുക്ക് എന്ന ആശയം രൂപം കൊള്ളേണ്ടത്‌. അതായത് ഒരു ഡയറിയോളം വലിപ്പം പോന്ന ഒരു പുസ്തക യന്ത്രം. പത്തും നൂറും പുസ്തകങ്ങളിലെ പാഠങ്ങളും ചിത്രങ്ങളും അവയില്‍ ഇന്‍സ്റോള്‍ ചെയ്തു ചെറുതാക്കിയും വലുതാക്കിയും വായിക്കാനും എഴുതാനുമുളള സംവിധാനം.

പല രാജ്യങ്ങളും ഇ- ഭാഷയില്‍ വളരെയധികം മുന്നോട്ടു കുതിക്കുന്ന ഇക്കാലത്ത്‌ നമ്മുടെ മലയാളം ഭാഷയ്ക്ക്‌ ഒരു ഏകീകൃത അക്ഷരമാല പോലുമില്ലെങ്കിലും, നിലവിലുള്ള രീതികളില്‍ തന്നെ അവനവനിഷ്ടപ്പെട്ട ഫോണ്ടുകളില്‍ ഇതുപയോഗിക്കാവുന്നതാണ്. പല ഭാഷകള്‍ക്കും ഗ്രാമര്‍ ചെക്ക്, എഴുതുന്ന പദങ്ങളില്‍ കടന്നു വരുന്ന തെറ്റുകള്‍ സ്വമേധയാ തിരുത്തുന്ന സ്പെല്‍ ചെക്ക് സോഫ്റ്റ് വെയറുകളും മലയാലത്തിനില്ല എന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന അനേകം സോഫ്റ്റ് വെയര്‍ വിദക്തന്മാര്‍ നമുക്കുണ്ട്.ഈയൊരു കുറവ് അവര്‍ക്ക് മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഈസി ആയി ചെയ്യാവുന്നതെയുള്ളൂ.

അങ്ങനെ പഠനത്തിലും എഴുത്തിലും നിലവിലുള്ള രീതികളെ മാറ്റി മറിച്ചു ലോകത്തിനു മുമ്പിലല്ലെങ്കിലും ഒപ്പം സഞ്ചരിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ വിദ്യഭ്യാസ വകുപ്പും ഒപ്പം ജനങ്ങളും ഈ രീതി ആലോചിക്കേണ്ടതുണ്ട്. അതിനു തുടക്കത്തില്‍ അഞ്ചാം തരം മുതലെങ്കിലും ഇ- ബുക്ക് ഗവ: തലത്തില്‍ വിതരണം നടത്തുക. അര്‍ഹതപ്പെട്ടവര്‍ക്ക്‌ സബ്‌:സിഡിയും ഒന്നിച്ചു വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് തവണ വ്യവസ്ഥയും നടപ്പിലാക്കിയാല്‍ നന്നായിരിക്കും. ഒരു വിദ്യാര്‍ത്തിയുടെ പഠനകാലം കഴിയും വരെയും ഒരൊറ്റെണ്ണം മതിയാവുമെന്നതിനാല്‍ പാഠ പുസ്തക പേന ഇന്‍സ്ട്രുമെന്റ്സുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ രക്ഷിതാവിനു ലാഭാവുമായിരിക്കും ഇ-ബുക്ക്. മാത്രവുമല്ല പഠന ശേഷം ഇ-ബുക്ക് ആവ്ശ്യമില്ലാത്ത്തവര്‍ മറ്റൊരു വിദ്യാര്ത്തിക്ക് ഉപയോഗിക്കാന്‍ വേണ്ടി വില്‍ക്കുകയോ ഫ്രീ ആയി നല്‍കുകയോ ചെയ്യാം.


വര്‍ഷാ വര്‍ഷം പുതുക്കിയ പാഠങ്ങള്‍ ഗവ: വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡു ചെയ്യുന്ന രീതി നടപ്പിലാക്കിയാല്‍ ആവശ്യമുള്ള വിദ്യാര്ത്തിക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ സിസ്റ്റത്തില്‍ കേറ്റാം എന്നതിനാല്‍ പാഠപുസ്തക ങ്ങള്‍ക്കുണ്ടാവുന്ന കാല താമസം ഒഴിവാകുകയും വിദ്യഭ്യാസ വകുപ്പിന് സമയവും ചിലവും വളരെയധികം ലാഭിക്കാമെന്നതിനുമ് പുറമേ,,,,അച്ചടിക്കടലാസിനായി മുറിച്ചു തള്ളപ്പെടുന്ന കോടിക്കണക്കിനു മരങ്ങളെ നില നിര്‍ത്തി ലോകത്തിലെ ജന്തുജാലകങ്ങളുടെ ആവാസവ്യവസ്ഥയെയും ഒരു പരിധി വരെ രക്ഷിക്കാം.

മാറുന്ന സാങ്കേതിക വിദ്യകളെ സ്വീകരിക്കാന്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പെട്ടെന്ന് മുന്നോട്ടു വരുമ്പോള്‍ നമ്മുടെ നാട്ടുകാരില്‍ ഒരനാവശ്യഭയം കണ്ടു വരുന്നു. അതിനായി അവര്‍ പല ന്യായീകരണങ്ങളും തുടക്കത്തില്‍ സ്വീകരിക്കുന്നു. അത് പോലെ ഒന്ന് ഇതിനും പറയാം.


"അതെങ്ങനെ ശരിയാവും? കുട്ടി പേന കൊണ്ട് എഴുതി പഠിക്കട്ടെ. എങ്കിലേ കുട്ടിയുടെ കൈയ്യക്ഷരം നന്നാവൂ. ഭാവിയില്‍ അവനു സ്വന്തമായി ഒരു അഡ്രസ്സ് എങ്കിലും എഴുതാനറിയെണ്ടേ ?? ഒരു കൈയ്യൊപ്പ് പോലും ഇടാനറിയാതെ അവന്‍ വളര്‍ന്നാല്‍,,,,,,,?"

എങ്കില്‍, ഏതൊരു നല്ല കാര്യത്തിനും മുടന്തന്‍ ന്യായങ്ങള്‍ എഴുന്നെള്ളിക്കുന്ന മലയാളിയോട് ഒന്നേ പറയാനുള്ളൂ.
വിവരവിസ്ഫോടനങ്ങളാല്‍ ആശയ വിനിമയം വിരല്‍ തുമ്പിലെത്തിയിട്ടും, അതായത് പാട്ട് കേക്കലും, സിനിമ കാണലും, പിന്നെ പ്രേമ ലേഖനമെഴുത്തും എന്തിനു,,,, സമയം നോക്കല്‍ പോലും വെറുമൊരു മൊബൈലിലേക്ക് മാറിയ ഇക്കാലത്ത്, ലോകത്ത് എവിടെയും നമ്മെ തിരിച്ചറിയാന്‍ നമ്മുടെ ഒരു വിരല്‍ തുമ്പു മാത്രം മതിയെങ്കില്‍,,,,വേറെ എന്തിനൊരു കൈയ്യൊപ്പ്? അല്ലെങ്കില്‍ ഒരു പേന??


ഇനി വിവരമുള്ളവര്‍ ബാക്കി പറയുക.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില