2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

ബസ്സിനുള്ളിലെ ഡെഡ്‌ബോഡി!

സ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും ഭക്തി ഗാനത്തിന്റെ ഒരു കാസെറ്റെടുത്ത് സ്റ്റീരിയോയിലിട്ട് പാടിപ്പിച്ച് രണ്ട് ചന്ദനത്തിരി കത്തിച്ച് ഡാഷ് ബോര്‍ഡിലും വച്ച് ‘ദൈവമേ പ്രശ്നങ്ങള്‍ ഉണ്ടാവാത്ത ഒരു ദിനമാകണേ‘ എന്ന് പ്രാര്‍ത്ഥിച്ച് കഴിഞ്ഞ് ഡ്രൈവര്‍ ബസ്സ് സ്റ്റാര്‍ട്ടാക്കാനൊരുങ്ങുമ്പോഴാ ക്ലീനര്‍ ഭയത്തോടെ വിളിച്ച് പറഞ്ഞത് “ദേ... ചോര....“
അതെ ഞങ്ങളെല്ലാവരും കണ്ടു,,!! ബസ്സിനുള്ളിലെ പിറകിലെ സീറ്റിനടിയിലെ പെട്ടിയില്‍ നിന്നും ചോര വരിയിട്ടൊലിച്ചിരിക്കുന്നു! “ടൌണിലിറക്കാന്‍ ഉള്ളതാ.... നിങ്ങളവിടെ എത്തുമ്പോഴേക്കും ആള് അവിടെ ഇറക്കാനായി കാത്ത് നില്‍പ്പുണ്ടാവും“ എന്ന് പറഞ്ഞ് ഇന്നലെ വൈകീട്ടത്തെ ട്രിപ്പില്‍ ഗ്രാമത്തിലെ കവലയില്‍ നിന്നും കേറ്റി വിട്ട പെട്ടിയില്‍...????
കേട്ടറിഞ്ഞ് കണ്ടറിഞ്ഞ് ജനം കൂടി.
അക്കാലത്ത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ‘ഡോക്ടര്‍ ഓമന‘ കാമുകനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ പോലെ പഹയന്മാര്‍ ആരെയെങ്കിലും കൊന്ന് പെട്ടിയിലാക്കി കേറ്റി വിട്ടതാണൊ?
എന്തായാലും പോലീസ് വരട്ടെ എന്നിട്ട് മതി പെട്ടി പൊട്ടിച്ച് നോക്കാന്‍ എന്നായി വിവരമുള്ളവര്‍. പോലീസ് വരട്ടെ, അതിന് മുമ്പ് ഞങ്ങളുടെ ബസ്സോടുന്ന നാട്ടിലെ കുടിയാന്മാരെ കുറിച്ച് പറയാം.

പുതുതായ് റൂട്ടിലൂടോടി വരുന്നൊരു ബസ്സിനെ മാലയിടുന്നതും മാളോര്‍

പിന്നെ അവനാം പടിക്കലൊന്ന് നിന്നിലേല്‍ കല്ലെറിവതും മാളോര്‍!!പൂരപ്പറമ്പിലെഒന്ന് വച്ചാല്‍ രണ്ട്, രണ്ട് വച്ചാല്‍ നാല് കളിയിലെ ചട്ടീലെ ഉണ്ട പോല്‍ കറങ്ങി, അവിടെ നിക്കും ഇവിടെ നിക്കും എന്ന് കരുതുന്ന ബസ്സ് റൂട്ട്. അപ്പളുമിപ്പളുമായി അങ്ങാടിയിയില്‍ കൊണ്ടിട്ട ആണ്‍പെറന്നോനെ മോന്തിക്ക് മുമ്പേ വീട്ടിലെത്തിച്ചില്ലെങ്കില്‍ ബസ്സ് ജോലിക്കാരെ കിടത്തിയുറക്കാത്ത (അയ്യേ,,, ഞങ്ങളാ ടൈപ്പല്ല) പെമ്പറന്നോത്തികളുള്ള നാട്. ബസ്സ് ജോലിക്കാരെ സില്‍മാനടന്മാരെ പോല്‍ ആരാധിക്കുന്ന ഒന്നിനാത്തരം പോന്ന നാടന്‍ സുന്ദരിമാരുടെ നാട്. കല്ല്യാണമാണേലും തക്കാരമാണേലും വച്ചു വിളമ്പുന്നതില്‍ ഒരോരി പാര്‍സലായ് ഞങ്ങള്‍ക്ക് എത്തിക്കാന്‍ സന്മനസ്സ് കാണിക്കുന്നവരുടെ നാട്. സ്നേഹസമ്പന്നത കണ്ടസൂയ പൂണ്ടഓന്റെ പെരന്റെ മുമ്പിലെ റോഡിലെ കുജ്ജ്‘ ഒരു പുടി മണ്ണിട്ട് മൂടാന്‍ പോലും തയ്യാറാവാതെ നാട് നന്നാക്കാന്‍ നടക്കുന്നവരുടെ നാട്.

അങ്ങനെയുള്ള നാട്ടില്‍,
ഒരിക്കല്‍ കാലമില്ലാ കാലത്ത് പെയ്ത മഴയില്‍, നേരമില്ലാ നേരത്ത് മണ്ടിപ്പായുന്ന ബസ് ചക്രം കേറിത്തെറിച്ച വെള്ളത്തിന് പകരം ചാണകം കലക്കി ഡ്രൈവറെ തലയില്‍ കൂടി ഒഴിച്ച് നാട്നന്നാക്കികള്‍ അവരുടെ സ്നേഹം ഒന്നും കൂടെ അരക്ക്+ ഇട്ട്+ ഉറപ്പിച്ചു. അതിന് ശേഷം മഴക്കാലത്ത് മേല്‍ സ്ഥലമെത്തിയാല്‍ പുലി പോലോടുന്ന ബസ് പുഴു പോലരിക്കും. ചാകണം,,,,, അല്ല ചാണകംകലക്കിയതിനെ ഭയന്നല്ല. അത് കലക്കാനവര്‍ക്കുള്ള ബുദ്ധിമുട്ട്! പിന്നെ ദിലീപ് കാവ്യയുടെ മുമ്പില്‍നിന്ന പോല്‍ ‘ഗൊച്ചു ഗള്ളാ ഒഴിച്ചോളൂ....ഹും...’ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കലം വാങ്ങി തലയില്‍കമിഴ്ത്തിയത് കൊണ്ട് ഡിസര്‍ട്ടായി കിടക്കുന്ന ഡ്രൈവറുടെ തലയില്‍ ഒരു മ..മ...മ..അല്ലെങ്കിലത്‌വേണ്ട മത്തങ്കുരു പോലും മുളക്കില്ല എന്ന തിരിച്ചറിവ്!!

എന്നാല്‍, പൊളിമാര്‍ക്കറ്റിലേക്ക് കാലും നീട്ടിയിരിക്കുന്ന ബസ്സിന്റെ സെക്കന്‍ ഗീര്‍ രണ്ട് പല്ല് പൊട്ടിപ്പോയതിനാല്‍ ഫസ്റ്റില്‍ നിന്നും തേര്‍ഡിലേക്ക് ഡയരക്റ്റായി മാറ്റി, ഒരു റൌണ്ട് മുഴുവന്‍ പ്ലേയുള്ള സ്റ്റേറിങ്ങ് കറക്കി മലയോരപ്പാതയിലെ എസ് വളവ് വീശിയൊടിച്ച്, തൊട്ട് കാണുന്ന വീട്ടിലെ ജനലഴികളില്‍ പിടുത്തമിട്ട എട്ട് വിരലുകള്‍ക്ക് പിന്നില്‍ കിലുങ്ങുന്ന കുപ്പിവളക്കു മീതെ തിളങ്ങുന്ന രണ്ട് കണ്ണിനുടമക്ക് ഒരു പഞ്ചാരപുഞ്ചിരി സമ്മാനിച്ച്, എല്‍ ബെന്റ് ആട്ടിയൊടിച്ച് കാണുന്ന ബാലവാടിപ്പടിയിലെ പെണ്ണുങ്ങളെ ഒന്ന് ഹോണടിച്ച (ബസ്സിന്റെ ട്ടൊ) ശേഷം ഒരു നാരങ്ങ ചിരി കൊടുത്ത്, മൂന്നും കൂടിയേടത്ത് കൂടിയ നലാള്‍ക്ക് വേണ്ടി രണ്ട് കിക്കീ യടിച്ച് ഒരു ഹായ് പറഞ്ഞ്, ഓല ഷെഡ്ഡിലെ കവുങ്ങിന്‍ തടിയില്‍ നാട് നന്നാക്കാനായ് തല ‘പുകക്കുന്ന‘ പയ്യന്മാര്‍ക്കൊരു പുളിഞ്ചിരി നല്‍കി കൈ വീശി സലാം പറഞ്ഞ്, ഒറ്റവരിപ്പാതയില്‍ കൂടി വട്ടുരുട്ടി വരുന്ന കുട്ടിയെ നോക്കി, ചാമ്പറയില്‍ മേയുന്ന കോരുവിന്റെ മൂരീന്റെ കൊമ്പ് നോക്കി,അമ്മു ഏടത്തീടെ ചെമ്മക്കന്‍ കോഴി ആമിനുമ്മേടെ പെടക്കോഴീനെ നടു റോട്ടിലിട്ട് ബലാത്സംഘം ചെയ്യുന്നത് നോക്കി,,,,,,,,,,,,ഹാവൂ....ഒന്ന് ശ്വാസം വിട്ടോളി....

അങ്ങനെ അരിപ്പോം തിര്പ്പോം ബസ്സോടിച്ച് സമയാസമയത്ത് അതാത് സ്ഥലത്ത് പാസ് ചെയ്ത് ജന പ്രീതി സമ്പാദിച്ച കുഞ്ഞാന്റെ കൈയ്യില്‍ നിന്നും ഒരു കൈ പിഴ പറ്റിയതെങ്ങനെയെന്നതാണ്, പോലീസ് വന്ന് പെട്ടി പൊട്ടിച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അല്‍ഭുത ചിന്ത !

പിന്നീട്, മുമ്പെ കീറിമുറിഞ്ഞ ബോഡി ആയതിനാല്‍ പോസ്റ്റ് മോര്‍ട്ടം ആവശ്യമില്ലെന്ന് പോലീസ്. ഏറ്റെടുക്കാന്‍ ബന്ധത്തില്‍ പെട്ടവരാരും വരില്ല എന്നറിയാമായിരുന്നതിനാല്‍ അനാഥ ശവമായി അടക്കം ചെയ്യാനുള്ള ആളുകളെ ഞങ്ങള്‍ തന്നെ ഏര്‍പ്പാടാക്കി. രാവിലത്തെ ഒരു ട്രിപ്പ് മുടങ്ങിയെങ്കിലും അടുത്ത ട്രിപ്പെടുക്കാന്‍ ഗ്രാമത്തില്‍ എത്തിയ കാലി ബസ്സിനെ കൂവി എതിരേല്‍ക്കാന്‍ നാട് നന്നാക്കികളെല്ലാം ഹാജരുണ്ടായിരുന്നു. കാരണം അവരാണല്ലൊ ഡ്രൈവറുടെ കൈ കാല്‍ പിഴയാല്‍ ബസ്സ്‌ കേറി ചത്ത പട്ടിയെ പെട്ടിയിലാക്കി, ഞങ്ങളെ ബസ്സില്‍ തന്നെ കേറ്റി വിട്ടത് !!
കഥ പറഞ്ഞതും വരച്ചതും നന്ദി പറയുന്നതും, ഒഎബി.
2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ചന്തമുണ്ടായിട്ടെന്ത് അന്തമില്ലെങ്കില്‍ പിന്നെ !

രീതി ഏതുമാവട്ടെ കാശ് വാരണം എന്ന് കരുതി  തന്നെയാണ് കൂടുതൽ ഡോക്ടർമാർമാരും ഇന്ന് ജനങ്ങളെ സേവിക്കുന്നത്. ഈ വർഗ്ഗം പൊതു കൂട്ടായ്മയിൽ നിന്നും അയലോക്കക്കാരില്‍ നിന്ന് പോലും അകന്ന് നിന്ന് നില്ക്കുന്നതും അത് കൊണ്ടാണോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. തന്റെയടുത്തെത്തുന്ന  സാധാരണക്കാരായ  രോഗികകളെ എങ്ങനെ മുറിവുണ്ടാക്കാതെ രക്തമൂറ്റാമെന്ന് ഗവേഷണം നടത്തി അത് പരീക്ഷിച്ച് വിജയിച്ചവരാണ് കൂടുതലെന്ന് ഞാൻ പറയുന്നെങ്കിൽ; അതിൽപെട്ടയാളാണ് നിങ്ങളെങ്കില്‍,,,  നിങ്ങളെന്നോട് കലിപ്പ് കാട്ടിയിട്ട് കാര്യമില്ല. 

അനുഭവങ്ങൾ പലർക്കും പലതുമുണ്ടാവും. എനിക്കും ഉണ്ട്. അതിൽ നിന്നും ഈയടുത്ത കാലത്തെ ഒരനുഭവം മാത്രം  പറയാം.

ബന്ധത്തിൽ പെട്ട ഒരു ഗർഭിണി സ്ഥിരമായി മഞ്ചേരി പേര് കേട്ട ഒരു ഗൈനക്കിന്റെ മേല്‍  നോട്ടത്തിലാണ്. ഗർഭം ഏഴാം മാസത്തിലേക്ക് കടന്നപ്പോൾ പരിശോധനക്ക് ചെന്നു. ഈ ലേഡിയുടെ അഭിപ്രായത്തിൽ  ഒരു സ്കാനിംഗ് എടുത്തു. അത് നോക്കി ഡോക്ടർ ഞെട്ടി (അഭിനയം) കൊണ്ട് ചോദിച്ചു. 
"നിങ്ങൾ എങ്ങനെയാ പോന്നത് കാറിലോ അതോ ബസ്സിലോ"
"ഞങ്ങൾ ബസ്സിലാ" ഗർഭിണി.
"കൂടെ ആണുങ്ങൾ ആരെങ്കിലും..... പെട്ടെന്ന് കോഴിക്കോട്-----------  ആശുപത്രിയിൽ എത്തണം. ഞാൻ എഴുത്ത് തരാം. പേടിക്കാൻ ഒന്നും ഇല്ല. എന്നാലും,,,,,,,, കുട്ടിയുടെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ട്. അത് ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും. അതിനുള്ള ചികിത്സ കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്----------- ലും മാത്രമേ ലഭിക്കൂ. അതിനാൽ ...."

ഡോക്ടറുടെ അയ്ഞ്ഞാം കൊയ്ഞ്ഞാം വർത്താനം കേട്ട്  ഗർഭിണി തളരും മുമ്പേ ഉമ്മയുടെ ശരീരം തളർന്നു. അത് കണ്ട് ഡോക്ടർ ( തന്റെ സംസാരം 'കൊണ്ട' സന്തോഷം മറച്ച് വച്ച്) പറഞ്ഞു. നിങ്ങളിങ്ങനെ ബേജാരാവാനൊന്നും ഇല്ല. വേഗം ആണുങ്ങളെ ആരെങ്കിലും വിളിച്ച് ഒരു വണ്ടിയുമായി വരാൻ പറയ്‌. 

അവർ വിളിച്ചു. വണ്ടി വന്നു. നേരെ വിട്ടു കാലിക്കറ്റ് അവർ പറഞ്ഞ ആശുപത്രിയിൽ പറഞ്ഞ  ലേഡി ഡോക്ടരുടെ അടുത്തേക്ക്. ഡോക്ടർ അഡ്മിറ്റ്‌ ചെയ്തു.

 "തൽക്കാലം ഞാൻ നോക്കട്ടെ ചിലപ്പോൾ പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും. അതിനായുള്ള തയ്യാറെടുപ്പിൽ നിന്നോളൂ..." ( മെയിനായിട്ട്  കാശ് റെഡിയാക്കി വച്ചോളൂന്ന് ചുരുക്കം) 

പിന്നെ വിളിച്ചു ആദ്യം എന്നെ. പിന്നെ ആരെക്കൊയോ....
ഞാനും ഭാര്യയും കിട്ടിയ വണ്ടിക്ക് കേറി ആശുപത്രിയിൽ. നോക്കുമ്പോൾ ഐസിയുവിൽ.... ഭാര്യ ചെന്ന് ചോദിച്ചു.

 "കുട്ടിക്ക് അനക്കമില്ല. കുട്ടിന്റെ കഴുത്തിൽ പൊക്കിൾ കൊടി രണ്ട്‌ ചുറ്റ്. അതിനാല്‍  കുട്ടിയുടെ അല്ലെങ്കിൽ രണ്ടാളുടെയും ജീവൻ..... അവൾ കരഞ്ഞു. പടച്ച തമ്പുരാനെ.... ഒരോ കഷ്ടപ്പാടുകൾ വരുന്ന നേരം.... എന്ന് പറഞ്ഞ് ഭാര്യയും. സംഭവം കേട്ടറിഞ്ഞ്  ഞാൻ ഡോക്ടറെ പോയി കണ്ട് വിവരമന്വേഷിച്ചു.  ഡോക്ടർ വിശദീകരിച്ച് പഞ്ഞു തന്നു.

"..............അല്ല ഇങ്ങനെയൊക്കെ ആവുമ്പോൾ കുട്ടിക്ക് അല്ലെങ്കിൽ തള്ളക്ക് എന്തെങ്കിലും ആപത്ത്...?"
"അത് പറയാൻ പറ്റില്ല. നമുക്ക് ചെയ്യാനുള്ളത് നമ്മൾ ചെയ്യണം. ചിലപ്പോള്‍ പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും"
"ശരി പക്ഷേ, ആ കുട്ടിയുടെ ഭർത്താവ് വിദേശത്താണ്. ഓപ്പറേഷൻ ഒക്കെ ആവുമ്പോൾ  ഒന്ന് വിളിച്ച് പറയണ്ടെ" 

ഞാൻ പുറത്ത് പോയി മറ്റു ആളുകളുമായി സംസാരിച്ചു.

 ഭർത്താവിനെ ലൈനിൽ കിട്ടിയിട്ടില്ല. തല്ക്കാലം ഇപ്പോൾ  ഓപ്പറേഷൻ ചെയ്യണ്ട. ഇന്നൊരു ദിവസം കൂടി കഴിഞ്ഞോട്ടെ. ഇപ്പോൾ കുട്ടി അനങ്ങുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. ഇനി  അത്യാവശ്യമായി വന്നാൽ ഞങ്ങളോട് ചോദിക്കേണ്ട ആവശ്യമില്ല. ഉടൻ ഓപ്പറേഷന്‍ ചെയ്തോളൂ. എന്ന തീരുമാനം ഡോക്ടറോട് പറഞ്ഞു.

"ഓകെ, നിങ്ങളെ തീരുമാനം അങ്ങനെയെങ്കിൽ  അതാവട്ടെ.  എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രിയെയൊ എന്നെയോ കുറ്റം പറയരുത്. ഒന്നും സംഭവിക്കാതിരിക്കട്ടെ. എല്ലാം പടച്ച തമ്പുരാന്റെ അടുത്താണ്"   (ഇതാണ് ഈ  വിധ ഡോക്ടർ മാരുടെയും വാക്കടവുകൾ)

രോഗിക്കും ഉമ്മക്കും ദൈര്യം കൊടുത്ത് ഞങ്ങൾ നാട് പിടിച്ചു. വീട്ടിലെത്തി ഒതുക്കുകല്ലിൽ ഈ വിഷയവും പറഞ്ഞ് ഇരിക്കെ എല്ലാം കേട്ട്; സ്കൂളില്‍ പഠിക്കുന്ന മകൾ ചോദിച്ചു 
"ഉപ്പാ അതിനു അംബ്ലിക്കൽ കോഡ് എന്നല്ലേ പറയാ"
"അതേ"
"എന്നാ ങ്ങക്ക് കേക്കണോ. അതൊരു വിഷയമല്ല. മൂന്നിലൊരു കുട്ടിയെ  അങ്ങിനെയായിരിക്കും  പ്രസവിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. കുട്ടി പുറത്തേക്ക് വരുന്ന സമയം പരിചയസമ്പന്നനായ ഒരാൾ  (ഡോക്ടറാവണമെന്നില്ല)  അത് ശ്രദ്ധിക്കണമെന്നും കൂടുതൽ ചുറ്റുണ്ടെങ്കിൽ കുട്ടിയെ അടുത്ത് കിടത്തി കോഡ് കട്ട് ചെയ്യണമെന്നും"
"ജ്ജൊന്ന് പോയ്ക്കാ അന്റൊരു ഗൂഗിളും കുന്തോം കൊണ്ട്. കുട്ടിന്റെ കഴുത്തിൽ അത് ചുറ്റി മുറുക്യാ പിന്നെ കുട്ടിക്ക് എങ്ങന്യാ ശ്വാസം കിട്ടാ  ..?"
"അയ്നുമ്മാ കുട്ടി പള്ളന്റെ ഉള്ളിന്ന് ശ്വാസം വലിക്കോ. ങളാ പ്പോ അന്തോം കുന്തോം ഇല്ലാത്ത വർത്താനം പറേണത്. അതൊരു കൊഴുത്ത വെള്ളത്തിലല്ലേ കിടക്കുന്നത്. അതിലെങ്ങനെയാ ഈ കോഡ്മു റുകാ" 

അത് കേട്ടപ്പോ ഞാൻ വാ പൊളിച്ച് ചിന്തിച്ചു ഭാര്യയും ചിന്തിക്കാൻ ഒപ്പം കൂടിയപ്പൊ ഒരു തീരുമാനമായി. ഉടൻ വിളിച്ചു ആശൂത്രീക്ക്
 "നിക്കട്ടവടെ ഓപ്പറേഷൻ ചെയ്യാൻ സമ്മതിക്കരുത്. നമുക്ക് നാളെ രാവിലെ ഡിസ്ചാർജ്ജ് ചെയ്യണം. എല്ലാം ഞങ്ങൾ രാവിലെ വന്നിട്ട് തീരുമാനിക്കാം"

പിറ്റേന്ന് നിർബന്ധിച്ച് ഡിസ്ചാർജ്ജ് വാങ്ങി. അപ്പോഴും സ്വന്തം തീരുമാനത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നെന്ന്‍ പറഞ്ഞ് ഒപ്പിടാനും  പേടിപ്പിക്കാനും അവരെല്ലാം മുമ്പിലുണ്ടായിരുന്നു.  രണ്ട് ദിവസം അഡ്മിറ്റിനും ഫോളിക്ക് ആസിഡ് ഗുളിക കൊടുത്തതിനും ഒരു കുപ്പി ഗ്ലൂക്കോസ് കേറ്റിയതിനും പയിനെട്ടായിരത്തി എമ്പത്തഞ്ചു രൂപ മാത്രമേ ആയുള്ളൂ ?? അക്കണക്കിന് ഓപ്പറേഷന്‍, ഏഴാം മാസത്തെ കുട്ടിയെ കുറെ ദിവസം  ചൂടാക്കല്‍, ഐസിയു പിന്നെ ആ ടെസ്റ്റ്‌ ഈ ടെസ്റ്റ്‌............ ഉള്ള വീടും കുടിയും വിക്കേണ്ടി വന്നേനെ.

വീട്ടിലെത്തിയപ്പോൾ നാട്ടുകാരും വീട്ടുകാരും ഞങ്ങളെ രണ്ടാളെയും ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറയുന്നുണ്ടായിരുന്നു. (ആ ഒരു കാര്യം ഭയന്ന് കൂടുതൽ ആളുകളും ഉറച്ച തീരുമാനങ്ങൾ രോഗിക്കൊ അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾക്കൊ വിട്ട് കൊടുക്കാറാണ് പതിവ്) എന്നാലും അല്പം ഭയം ഞങ്ങൾക്കില്ലാതില്ലായിരുന്നു. എല്ലാം പടച്ച  തമ്പുരാനിൽ അർപ്പിച്ച് പിറ്റേന്ന് നേരെ കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക്. അവിടെ  ഡോക്ടർ പട തിരിച്ചും മറിച്ചും പരിശോധിച്ച് ചെലക്കാണ്ടെ പോവാൻ പറഞ്ഞു (ആ അർത്ഥത്തിൽ)  എന്തെങ്കിലും പ്രത്യേകിച്ച് തോന്നുന്നെങ്കിൽ വരാനും അല്ലെങ്കിൽ പത്തും തെകഞ്ഞിട്ട് ഏതെങ്കിലും തൊട്ടടുത്തുള്ള ആശുപത്രിയിൽ പോയാൽ  മതിയെന്നും സാധാ ഒരു പ്രസവം തന്നെ നടക്കുമെന്നും പറഞ്ഞത് കേട്ട്  അവിടന്ന് പോന്നപ്പോൾ ഒരു മഴക്കാറൊഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാനും ഭാര്യയും.  ആകെ  ചെലവായത്‌ അറുപത് രൂപ.


ഇനി മേലിൽ മഞ്ചേരി പോയി  ആ ഡോക്ടറെ കാണിക്കരുതെന്ന് പറഞ്ഞതിന് വിപരീതമായി അവർ ആ ഡോക്ടറെ തന്നെ പോയി കണ്ട് വിവരം പറഞ്ഞു. പ്രൈവറ്റ് ആശുപത്രിയിൽ രണ്ട് ദിവസം നിങ്ങൾക്ക് നല്ല ട്രീറ്റ്മെന്റാണ് (നാല് ഫോളിക്ക് ആസിഡ് ടാബ് ഒരു കുപ്പി ഗ്ലൂക്കൊസേയ്)  ലഭിച്ചത് അത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും എന്നാലും പത്ത് മാസം തെകയാൻ നില്ക്കാൻ പറ്റൂലെന്നും അതിന്റെ മുമ്പേ ഓപ്പറേഷൻ വേണ്ടി വരുമെന്നും പറഞ്ഞത് വിശ്വസിച്ചു ആ പാവങ്ങൾ അതിനു നിർബന്ധിതരായി. അങ്ങനെ ആ വകുപ്പും പറഞ്ഞ് നാല്പത്തഞ്ചായിരം അവരും വാങ്ങി വച്ചു. അപ്പോഴും അവർക്കാശ്വാസം,,,,,   രണ്ട് മൂന്ന്‍  ലച്ചം  കോയ്ക്കോട് ആശൂത്രീല് പോയില്ലല്ലോന്ന്‍ പറഞ്ഞ്. 

ഇങ്ങനെയൊക്കെയാ സാധാരണക്കാരെ പറഞ്ഞ് ഭയപ്പെടുത്തി പല ഡോക്ടര്‍മാരും പറ്റിക്കുന്നത്.
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്റെ അറിവ് വച്ച് :-

*ഈ  കേസിന് ഒരു വിധം എല്ലായിടത്തും ചികിത്സ ലഭിക്കും. 

*കഴിയുന്നതും കുറച്ച് ലോക വിവരം ഉള്ള ആളെ കൂട്ടി ആശുപത്രിയില്‍ പോവുക.

*ഒന്ന്‍ രണ്ട് കാര്യം പറയുമ്പോഴേക്കും നിങ്ങള്‍ക്ക് വിവരമില്ലെന്ന്‍ ഡോക്ടര്‍ മനസ്സിലാക്കും.

*നിങ്ങള്‍ക്ക് വില കൂടിയ ആഭരണവും  വേഷവും ഉണ്ടായിട്ട് കാര്യമില്ല.

*വലിയ അസുഖമാണെന്ന് വിധിയെഴുതിയാല്‍ മറ്റൊരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.

*ഒരു തുളസിയില കൊണ്ട് മാറാവുന്ന അസുഖത്തിനു വലിയ സ്പെഷ്യലിസ്റ്റ്‌നെ തന്നെ കാണണം എന്ന്‍ നിര്‍ബന്ധം പിടിക്കാതിരിക്കുക.

*അസുഖത്തിന്റെ പേരും പറഞ്ഞ് പുറത്ത് പോയാല്‍, ഇന്നൊരു ദിവസം അടുക്കള അമ്മായിഅമ്മ അല്ലെങ്കില്‍ 'ഓള്' നോക്കിക്കോളും എന്ന്‍ പെണ്ണുങ്ങള്‍ കരുതരുത്. കാരണം ഒരോ മരുന്നും മറ്റൊന്നിനു നല്ലതല്ല എന്ന മനസ്സിലാക്കുക.

* ചന്തമുണ്ടായിട്ടെന്ത് അന്തമില്ലെങ്കില്‍ പിന്നെ ! അല്ല,,,ഇത്  മനസ്സില്‍ പറഞ്ഞതാ .
--------------------------------------

 വാല്‍കഷ്ണം ഷാനവാസുമാര്‍ അല്ലാത്ത  ഡോക്ടര്‍മാര്‍ക്ക്.

 നിങ്ങള്‍ വാങ്ങിയ മുവ്വായിരത്തിന്റെത് കലങ്ങിപ്പിഞ്ഞിയല്ലേ ഞാന്‍ വാങ്ങിയ മുന്നൂറിന്റെതിനു ഒരു  കുഴപ്പവുമില്ലല്ലോ !

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

നല്ല വാസനകൾ (നർമ്മാനുഭവം)


ആദ്യം സ്വയമല്പം പൊങ്ങച്ചം
19 9 0 ൽ സൌദിയിൽ ഡിഷ് ആന്റിന ആദ്യമായി ഉണ്ടാക്കാനും actuator സഹിതം സെറ്റിംഗ് ആന്റ് രസീവർ പ്രോഗ്രാം ചെയ്യാൻ
(ഫിറ്റിങ് ചാര്ജ്ജ് 2 5 0 0 റിയാൽ! 12 ചാനൽ അറബ് സാറ്റ്‌ 750 റിയാൽ) അറിയുന്ന ഒരു ഇന്ത്യക്കാരനായ ഒരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അയാൾ ഈ OAB ആയിരുന്നു എന്ന് പറഞ്ഞാൽ ഇന്നാര് വിശ്വസിക്കും.
-------------------------------------------------------
ഇന്നലെ ഒരു ഡിഷ്‌ ആന്റിന റിപ്പേർ ചെയ്യാനുള്ള ഒരുക്കം.
ടിവി ഓണാക്കി മുകളിൽ നിന്ന് കാണും വിധം മുറ്റത്ത് വച്ച്,
പെട്ടിയിൽ നിന്നും വേലായുധം എടുത്ത് ഞാൻ ആ വലിയ ആശുപത്രിയുടെ മുകളിലെത്താന്‍ ലിഫ്റ്റ്‌ തേടിപ്പിടിച്ചു. കണ്ടെത്തിയെങ്കിലും ഗമനാഗമനം തടഞ്ഞ് കൊണ്ട് രണ്ടു അറബി തരുണികൾ. അവരുടെ ആത്മവിശ്വാസം തെല്ലും കുറഞ്ഞു പോകരുതല്ലോ എന്ന് കരുതി(അല്ലാതെ എനിക്കാഗ്രഹമൊന്നുമില്ലട്ടോ) ഞാൻ അവരെ നല്ലോണം ഒന്ന് നോക്കി ഒരു സ്മൈലി ഇട്ടു. ഒന്നിന്റെ വേഷം പർദ്ദ നല്ല മൊഖം.മറ്റേത് ഇറക്കം കുറഞ്ഞ കുട്ടിക്കുപ്പായമിട്ട് അടിയുടുപ്പ് ടി ഷഡ്ഡിയാണെന്നും അതൊരു അര്ചാലിന്റെ വക്കാത്താണെന്നും കാണിക്കുന്ന ലെഗ്ഗ്ലെവൽ സ്കിന്നി ജീൻസ് ധരിച്ച്, ഫോണും ചെവിയിൽ ഒട്ടിച്ചു കൊണ്ട് നിൽക്കുന്നു.
(ഇത്രേ ഇവിടെ കാണിക്കാൻ പറ്റൂ)
അവരെ നേരിടാൻ ഞാൻ എന്റെ സ്ഥിരം ആയുധമായ ഇഗ്ലീഷ് തന്നെ പുറത്തെടുത്തു.ഈ ഭാഷയില്‍ ഞമ്മളോ അന്തംകമ്മി അയ്റ്റങള്‍ അധികവും ഡബിൾ കമ്മിയായാതിനാല്‍ ബാപ്പ പോയാല്‍ സൂപ്പി തന്നെ മൂപ്പന്‍.
"എക്സ്യുസ്മീ ഐ വാന്ത്‌ ഗോ തു തോപ്പ് ഫ്ലോർ..... ലിഫ്ത്..വേ ബ്ലീസ്"
ട, ടി,റ്റ, പ,പി ഒന്നും അറബി ഭാഷയിൽ ഇല്ലാത്തതിനാൽ ഇങ്ങനെ പറഞ്ഞെങ്കിലെ അലപമെങ്കിലും ഓൽക്ക് തിരിയൂ. അത് കേട്ട് അവർ നട്ടം തിരിഞ്ഞില്ലെങ്കിൽ ഞാനവരെ തിരിക്കാൻ മോട്ടോറ് വച്ച് കൊടുക്കും

"ഓ സോറി സോറി" എന്ന് പറഞ്ഞവർ ചിരിച്ചും കൊണ്ട് ബഹുമാനപുരസ്സരം വഴി മാറി തന്നു. ഞാൻ മുകൾ തട്ടിൽ പോയി ആന്റിനയുടെ എല്ലെൻബി ഒക്കെ ഒന്ന് ടൈറ്റാക്കി താഴെ മുറ്റത്ത് വച്ച ടിവിയിൽ ചിത്രം വരുന്നുണ്ടോ എന്ന് നോക്കി.അഞ്ചാം നിലയിൽ നിന്നും എത്ര നോക്കിയിട്ടും ടിവിയിൽ ഒന്നും തെളിഞ്ഞു കാണുന്നില്ല. എന്നാൽ നേരത്തെ കണ്ട പെണ്ണുങ്ങൾ ടിവിക്കടുത്തു നിന്ന് മുകളിലേക്ക് എന്നെ നോക്കുന്നത് കണ്ടു. ഞാൻ അവിടെ നിന്നും നാലാം നിലയിലയുടെ പാരപ്പ റ്റിലേക്ക് ചാടി. അവിടെ നിന്നും മൂന്നാം നിലയിലേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് പറന്ന്...... പിന്നെ ഒന്നാം തട്ടിലേക്കും. അവിടന്ന് തൊട്ടപ്പുറത്തെ ഒരു കടല വണ്ടിയുടെ? മുകളിലേക്ക് ചാടി പിന്നെ മുറ്റത്തേക്ക്. എൻറെ ചാട്ടം കണ്ട് അത്ഭുതം കൂറി നിൽക്കുന്ന ആ പെണ്‍ കുട്ടികളെ നോക്കി സ്റ്റണ്ട് കഴിഞ്ഞ് പ്രേംനസീർ നെറ്റിയിലെ വിയർപ്പ് തുടക്കും പോലെ ഒന്ന് തുടച്ച് ഹ ഹ ഹാ എന്ന് ചിരിച്ചു.
അപ്പോൾ അതിലൊരുത്തി "യു യു ആന്തിന മുഹന്തിസ്?"
"യെസ്..... എനി ബ്രോബ്ലം "ഞാൻ നെഞ്ച് വിരിച്ചു
"നോ നോ കേര്യോണ്‍ കേര്യോണ്‍. മാഷാ അള്ളാ...." എന്ന് മൊഴിഞ്ഞ് ഓല് പുഞ്ചിരിച്ചു.
അവരെ ഒന്നും കൂടെ വിസ്മയിപ്പിക്കാമെന്നു കരുതി ഞാൻ ആശുപത്രിയുടെ ഇരുമ്പ് ഗ്രില്‍സില്‍ ചാടിക്കേറി അവടെന്നും നേരെ അപ്പുറത്തേക്ക്. അപ്പഴതാ മുന്നിൽ കുറച്ചു അറബി ഡോക്ടർമാരും രണ്ടാണ്‍ പോലീസും ഒരു പെണ്‍ പോലീസും. കൂട്ടത്തിൽ തടിമാടനും കറുത്തവാനുമായ ഇൻസ്പെക്ട്ടർ എന്നെ മാറടക്കം പിടിച്ച് തൂക്കി ചോദിച്ചു.
"എന്താടോ ഓടിച്ചാടി കളിക്കുന്നൊ ബന്ദർ കാ ബച്ചാ"
"അല്ല സാർ..ഞാൻ ആന്റിന റ്റെക്നീഷ്യനാ; ആ ടിവീൽ ചിത്രം വരുന്നുണ്ടോന്നു നോക്കാൻ.."
"ങാഹാ...എന്നാ നോക്കട്ടെ, എടുക്കെടോ ഇക്കാമ(ഐഡി) " ഞാൻ ഇക്കാമയെടുത്ത് കൊടുത്തതിൽ അയാൾ നോക്കി.
"എന്ത്....ഡ്രൈവർ വിസയിൽ വന്ന് ടെക്നിക്കൽ ജോലി ചെയ്യുന്നോ. ങാഹാ ..നിതാക്കാത്ത് നടപ്പിലാക്കിയ കാര്യം നിനക്കറിയില്ലേ" ഞാൻ ഒന്നും മുണ്ടാതെ പാവമായി നിന്നു.
പിന്നെ അയാൾ "നീ കേരളത്തിൽ എവിടെയാ" ങേ മലയാളി ആയിരുന്നോ.
ഞാൻ സന്തോഷത്തോടെ പറഞ്ഞു വാണിയമ്പലം പെരിന്തൽമണ്ണ കഴിഞ്ഞ് കൊറച്ചപ്രത്ത്....
അത് കേട്ടതും പെൺ പോലീസ് "ഓഹോ പെരിന്തൽമണ്ണ ഞാൻ വന്നിട്ടുണ്ട്. അവിടെ ---ആശുപത്രിയിൽ എന്റെ ഒരു കസിനെ കാണാൻ"
അള്ളാ പടച്ചോനെ ഓളും മലയാളിയാ!
"അതെയോ ആ ആശുപത്രിയിൽ ഞാനും ജോലി ചെയ്തിട്ടുണ്ട്" ഞാന്‍ ഉന്മേഷവാനായി.
അത് കേട്ട് എല്ലാരും സന്തോഷരായി.
ഉടനെ എസ് ഐ വീണ്ടും പോലീസുകാരനായി.
"ഇങ്ങനെ ഒക്കെ ആയതിനാൽ നിന്നെ നാട് കടത്തുന്നില്ല. എന്നാലും നിനക്ക് ശിക്ഷയുണ്ട്" എന്ന് പറഞ്ഞ് എസ് ഐ ഒരു ഡോക്ടറെ വിളിച്ചു പറഞ്ഞു" ഇതാ ഇവനെ കൊണ്ട് പോയി എന്തെങ്കിലും ഒരു ജോലി ഏല്പിക്കൂ"
ഡോക്ടർ എന്നെ കൊണ്ട് പോയി ഗൈനക്കോളജിയിലെ രണ്ട് നെഴ്സുമാരോട് എന്തോ പറഞ്ഞു. അവർ ചിരിച്ചും കൊണ്ട് ഒരു അറബിയ (ഉന്തു വണ്ടി) കാണിച്ചു തന്നു കൊണ്ട് പറഞ്ഞു " അവിടെ ഗുമാമ (വേസ്റ്റ്) ഇടുന്ന ഒരു കുഴിയുണ്ട് ഇത് അവിടെ കൊണ്ട് പോയി തട്ടുക.

ഞാനാ വണ്ടിയിലേക്ക് നോക്കി. അതിൽ നിന്നും ആവി പറക്കുന്നു.
എന്തോ കടുക് ചീരയില പോലത്തെ സാധനങ്ങൾ പൊങ്ങിക്കിടക്കുന്ന സാമ്പാറ് പോലെ എന്തോ ഒരു പദാർത്ഥം. എങ്കിലും നല്ല യാർഡ്ലീ ലാവണ്ടറിന്റെ സുഗന്ധം ....ഞാൻ നന്നായി ആസ്വദിച്ചു.
ഹോ ഇത്രേയുള്ളൊ ഇതെന്തോന്ന് ‘സിച്ച;
എന്ന് ചിന്തിച്ചു നീണ്ട ഹാളിന്റെ അപ്പുറത്തും ഇപ്പുറത്തും പരിശോധനക്കായി കാത്തിരിക്കുന്ന രോഗികളുടെ ഇടയിൽ കൂടി ഞാനാ വണ്ടി തള്ളി. കുറച്ചു കഴിഞ്ഞ് വാസന മാറി. നല്ല എസ്കാട പെർഫ്യൂമിന്റെ മാസ്മരിക ഗന്ധം. സ് സ് ഹായ് ഹായ്...ഞാൻ കണ്ണ് ചിമ്മി നന്നായി വലിച്ചു കേറ്റി. പെട്ടെന്ന് ബാലന്സ് തെറ്റി ഒറ്റ വീൽ വണ്ടി കയ്യിൽ നിന്നും പുട്ത്തം വിട്ട് മറിഞ്ഞു. വണ്ടിയിലുള്ള ദ്രാവകം ചൂടാറി ഒരു തരം ജെല്ലിയായി മാറിയത് മുഴുവനും താഴെ. അപ്പോഴാണ് ശ്രദ്ധിച്ചത് അവിടം മുഴുവൻ നമ്മുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡ്‌ പോലെ ഉരുളൻ കല്ലുകൾ. മറിഞ്ഞത് കണ്ട് അവിടം കൂടിയവർ മൂക്ക് പൊത്തിക്കൊണ്ട് എണീറ്റോടി. അതെ, എനിക്കും സഹിക്കാൻ പറ്റുന്നില്ല അത്രക്ക് രൂക്ഷഗന്ധം...
അപ്പോഴാണ്‌ നേരത്തെ കണ്ട പെണ്‍ കുട്ടികൾ മൂക്ക് പൊത്തിക്കൊണ്ട് അതിലെ വന്നത്‌. പോണ പോക്കിൽ അവർ പറയുന്നത് കേട്ടു "രണ്ട് മൂന്ന് ഗർഭിണികൾക്ക് എനിമ (വയർ കഴുകൽ) കൊടുത്തിരുന്നു. അതാണാ വണ്ടിയിൽ നിന്നും താഴെ പോയത്‌. ഇയാ‍ളോ മുഹന്ദിസ്...അറബിയ മുഹന്ദിസ് പോലുമല്ല "എന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്നു.
ന്റെ ദൈവം തമ്പുരാനെ എനിക്ക് കിട്ടിയ ശിക്ഷ! ഇതിലും നല്ലത് നാട്ടിലേക്കു കേറ്റി വിടുകയായിരുന്നു.
ഇനി ഈ രൂക്ഷഗന്ധം സഹിച്ച് ഞാനെങ്ങനെ ഈ കൽ കൂട്ടത്തിൽ നിന്നുമീത്‌ കോരും ??
പൊണ്ണനാം ഞാൻ വിഷണ്ണനായി നിൽക്കുന്നേരം,,,,,,,,,,
ഡാ നവാസെ.... നവാസ് എണീക്കെടോ. ഉള്ള ഫൂലും (പയർ വരകിയത്) മറ്റും തിന്ന് ഊസും വിട്ടങ്ങനെ കെടക്കാ പോത്ത്. എണീറ്റ് കക്കൂസിൽ പോഡാ,ങും യാ അള്ളാ ഗും ഗും സുബ്ഹി നിസ്കരിക്കാൻ നോക്കി രണ്ടാളും.
ഞാന്‍ ഞെട്ടിയുണര്‍ന്നു. ആശുപത്രി, അറബിയ ?? അല്‍പ നേരത്തേക്ക് അന്തംകമ്മി ആയിപ്പോയി. ഹിസാരത്ത്‌ ആയപ്പോൽ ഞാനിതാ എന്റെ കട്ടിലിൽ..... ങേ ഇതെന്റെ റൂം !!
നേരത്തെ ജോലിക്കെത്താൻ അയൂബ് കുളിച്ചൊരുങ്ങി നിൽക്കുന്നു . അവന്റെ മേശപ്പുറത്ത് സ്പ്രേ ബോട്ടിലും യാർഡിലി പൌഡറും. അവനുപയോഗിച്ചപ്പൊള്‍ വന്നതായിരുന്നു ആദ്യത്തെ വാസനകൾ .പിന്നെത്തെയോ????
ഹോ ഹോ ഹോ ന്റെ റബ്ബേ എന്തായാലും അത് കൊരണ്ടല്ലോ. ഞമ്മളെ അപ്പോളത്തെ ഒരു സന്തോഷം! ഞാന്‍ ചാടി എണീറ്റ്‌ നവാസിന്റെ കട്ടിലിലേക്ക് നോക്കി. അവിടെ ബ്ലാങ്കറ്റിനുള്ളിൽ നിന്നും അപ്പോഴും കൂര്‍ക്കം വലി കേള്‍ക്കാം!
പൊങ്ങച്ചത്തിന്റെ അനുപല്ലവി:-
ഇന്നും അതേ കമ്പനിയില്‍ ജോലി ചെയ്യുന്നു എങ്കിലും ഡിഷ് ആന്റിനയുമായുള്ള ബന്ധം എനിക്ക് സ്വപ്നത്തില്‍ മാത്രം!

ചിത്രങ്ങൾ സ്വന്തം കൈവര.

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

മെസ്സേജ് !!!

ഞാൻ വരച്ച ഒരു ചിത്രവും ഒരു മെസ്സേജും.
പഴയതും പുതിയതുമായ എല്ലാചങ്ങാതി മാർക്കും.ആശംസകളോടെ .....  

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

2012, മേയ് 13, ഞായറാഴ്‌ച

ഷറഫിയയിലെ ചില ചിത്രങ്ങള്‍

കടകള്‍ക്കു മുമ്പില്‍ പാര്‍ക്ക് ചെയ്തനേകം
കാറുകള്‍ തന്‍ ബോഡിയില്‍ ചാരി നിന്നിതാ
കാതടക്കും കലപില കൂവലുകളിചിരി
കോലമതു മലയാളരൊക്കെയും.

കാട് കേറിയ ചര്‍ച്ചയില്‍
കാത്സിറായിക്കാര്‍ പലര്‍.

കല്ല്യാണമാലോചന, യാചന
കാശയക്കാനായും ചിലര്‍

കാര്‍ന്നോരുടെ കയ്യിലൊ പായസം
കറിവേപ്പില പപ്പടം ചുടുകടലയും.

കറുകറുത്തിറുക്കത്തില്‍ പര്‍ദ്ദയണിഞ്ഞൊരു
കോന്തിയവളുടെ ചന്തിയില്‍
കൊടു നോട്ടമെറിഞ്ഞ് പല മാന്യരും.

കോയാസിന്‍ മുമ്പിലൊ മമ്പാടിന്‍
കാല്‍ പന്തുകളി വീരവാദവും.

കക്കൂസ് ബയ്യാറ ചാലിട്ടഴുക്കില്‍
കാല്‍ വഴുതി നടന്നൊരുവന്‍ മൂക്ക് പൊത്തി.

കാണാറില്ല ബ്ലോഗറാം നരി-
ക്കുന്നനെന്നൊരു
മന്നനെയെന്നെങ്കിലും
കാണുമാമുഖം തിരക്കില്‍ തെച്ചിക്കോടനെ
കൂട്ടുകാരന്‍ ഹംസയെ
കുടമൊഴിഞ്ഞൊരു സിനുമുസ്തുവെ
.കോം അങ്ങനെ പല ബഷീറുമാരേം.

കാര്യമേറെപ്പറവതെന്നാല്‍
കുഴഞ്ഞ് പോവുമെന്‍ കൈകള്‍
കാണാം നമുക്കടുത്ത വെള്ളിയാഴ്ച.

2012, മേയ് 11, വെള്ളിയാഴ്‌ച

വെറുതെയല്ല ഭര്‍ത്താവ്!ഒരു ബെഡ് റൂമും അടുക്കളയും ചെറിയൊരു ഹാളും മാത്രമുള്ള ഫ്ലാറ്റില്‍ തന്റെ ഭാര്യയെന്ന ശരീരത്തെ വിരസതയിലൂടെ മേയാന്‍ വിട്ട്, ഒരു കട്ടന്‍ ചായ മാത്രം കുടിച്ചു കൊണ്ട് അന്നുമയാള്‍ ജോലി സ്ഥലത്തേക്ക് ഓടി. 
പതിവുകള്‍ക്കു പുതുമയൊന്നുമില്ലാത്തതിനാല്‍ അവള്‍ എസിയുടെ കടുത്ത തണുപ്പില്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. വീണ്ടും ഉറങ്ങി തന്റെ ചന്തമുള്ള ശരീരം ചില ഗള്‍ഫു ഭാര്യമാരെപ്പോലെ വെറുമൊരു ഇറച്ചിത്തുണ്ടാമാവാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. കണ്ണുകളടച്ചു കഴിഞ്ഞ കാലത്തിലേക്ക് ഒന്ന് ഊളിയിടാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു.


ഒന്നുരിയാടി മനസ്സിനുള്ളില്‍ കെട്ടിക്കിടക്കുന്നതൊക്കെ ഒന്നൊഴുക്കിക്കളയാന്‍ ആരുമില്ലാത്ത,,,, പെട്ടെന്നാണവള്‍ ഓര്‍ത്തത് താഴത്തെ നിലയില്‍ താമസിക്കുന്ന അറബി പെണ്ണുങ്ങള്‍ തലേന്ന് പറഞ്ഞ "ഇതെന്താ നിങ്ങള്‍ കൈകാലിലെ രോമം കളയാത്തെ. അത് നിര്‍ബന്ധമായും വേണം. എന്നിട്ട് കുളിച്ചൊരുങ്ങി മേയ്ക്കപ്പും ചുണ്ടില്‍ ലിപ്സ്റ്റിക്കുമൊക്കെയിട്ട് നിക്കണം...... ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താക്കന്മാര്‍ അത് കാണുമ്പോഴുണ്ടല്ലോ...! ഇടക്കെന്നെന്കിലുമൊന്നു കേറി വരുന്ന അവര്‍ ഭാഷക്കൊപ്പം താളവും ഭാവവുമായി കള്ള ചിരിയോടെ പറഞ്ഞ അക്കാര്യത്തെ കുറിച്ച് അവള്‍ കുറച്ചു നേരം ആലോചിച്ചു. ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ പറഞ്ഞ രണ്ടു മൂന്നു ദിവസമാണ് ഇന്ന് തൊട്ട്. അവസാനം അവള്‍ ഒരു തീരുമാനത്തിലെത്തി.


 അവള്‍ കിടന്നിടത്ത് നിന്നും എണീറ്റ്‌ ബാത്ത് റൂമില്‍ ചെന്ന് സെറ്റെടുത്ത് നൈറ്റ്ഗൌണ്‍ പൊക്കി മുട്ടുകാലിനു താഴെ അല്‍പ സ്ഥലം........ശേഷം വടിച്ചിടം കൈ വിരലോടിച്ചു നോക്കി. കൂടുതല്‍ മിനുസവും, വെളുപ്പും; അത് വരെ വേണോ വേണ്ടയോ എന്ന് തീരുമാനമാവാത്ത അവളില്‍ അത് ആവേശം ജനിപ്പിച്ചു. പിന്നെ ഗൌണ്‍ അഴിച്ചു വച്ച് എല്ലായിടവും.... കുളിയും കഴിഞ്ഞു വലിയ കണ്ണാടിക്കു മുമ്പില്‍ പോയി നിന്ന് അവള്‍ തന്റെ വിവസ്ത്രയായ പ്രതിബിംബം മറ്റൊരാളെന്ന പോലെ നോക്കി കണ്ടു. പിന്നെ മനസ്സിലെ സുഖ ദുഃഖങ്ങള്‍ പങ്കു വെക്കപ്പെടുന്ന തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായ നിഴലിനോട്‌ കോപ്രായങ്ങള്‍ കാട്ടി സല്ലപിച്ചു. പിന്നെ ആ ശരീരം ഒരു മാക്സിക്കുള്ളില്‍ ഒളിപ്പിച്ചു,


അവളെ പോലെ തന്നെ എകാന്തതയോടു പൊരുതി ഇരമ്പിക്കൊണ്ടിരിക്കുന്ന എസി ഓഫാക്കി. ജാലക വിരിപ്പുകള്‍ വകഞ്ഞു മാറ്റി ചില്ല് പാളികള്‍ ഒരു വശത്തേക്ക് നീക്കി പുറത്തെക്കൊന്നു എത്തി നോക്കി. താഴെ പാര്‍ക്ക് ചെയ്ത കാറുകള്‍ കഴുകിക്കൊണ്ട് നില്‍ക്കുന്ന കാവല്‍ക്കാരന്‍ ബംഗാളി. അയാളുടെ കൈകള്‍ കാറിന്‍ ബോഡിയിലെ ഫെയറി പതകള്‍ തുടച്ചു മാറ്റുന്നുണ്ടെങ്കിലും കണ്ണുകള്‍ തറച്ചിരിക്കുന്നത് തന്റെ മുഖത്തേക്കായിരുന്നു. ഫ്ലാറ്റിന്റെ ഉടമയെക്കാളും അധികാരം കാണിക്കുന്ന അയാളെ എന്നും വെറുപ്പോടെ മാത്രമേ അവള്‍ കാണാറുള്ളു.


ജനല്‍ തുറന്നാല്‍ ഉടനെ അവിടന്നും ഇവിടന്നുമായ ദാഹാര്‍ത്തമായ പല ജോഡി കണ്ണുകള്‍ അവളുടെ ഒരു കടാക്ഷത്തിനായി കത്തുന്നത് അവള്‍ സ്ഥിരമായി കാണാറുണ്ട്‌. മനസ്സില്‍ തീ എരിയുന്ന നിസ്സഹായര്‍ക്ക്ഒരു ചെറു ചിരി കണ്ടാല്‍ പോലും ശരീര മോഹം സായൂജ്യമടയുമായിരിക്കും. ഒരു പക്ഷേ അതു തന്റെ വെറുമൊരു തോന്നല്‍ മാത്രമാകാം. പൊള്ളുന്ന പകലില്‍ പുറത്തെ വെളിച്ചവും വായുവും ശ്വസിക്കാന്‍ ആവാതെ അവള്‍ തിരിഞ്ഞു. കിച്ചണില്‍ ചെന്ന് ലൈറ്റ്തെളിയിച്ചപ്പോള്‍ കൂറകൂട്ടങ്ങള്‍ പലയിടങ്ങളിലേക്കായി ഓടിയൊളിച്ചു. കുറച്ചു കോണ്‍ഫ്ലാക്സ് എടുത്തു അതിലേക്കു ചുടു പാലും ഒഴിച്ചു. തല്‍ക്കാലം അത് തിന്നു വിശപ്പടക്കി. അദ്ദേഹം വൈകിയേ വരൂ. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ പാകം ചെയ്യുകയാണ് പതിവ്. പാത്രം വാഷ് ബേസിനിലേക്ക് എറിഞ്ഞ് കൈ കഴുകി ഹാളിലെ സോഫയിലേക്ക് ചരിഞ്ഞു. തുരുമ്പെടുത്ത ചിന്തകള്‍ അവളറിയാതെ തന്നെ കൂട്ടിനു വന്നു. 'രണ്ടാള്‍ക്കും തകരാറൊന്നുമില്ല. പക്ഷെ ഒരുമിച്ചു കഴിയണം' എന്ന ഡോക്ടരുടെ ഉപദേശം.അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കാള്‍ തന്റെ ആഗ്രഹമായിരുന്നു ഗള്‍ഫിലെ ഒരുമിച്ചുള്ള ജീവിതം. മാസങ്ങള്‍ പിന്നിടുമ്പോഴും നാട്ടില്‍ നിന്നുമുള്ള 'വിശേഷം വല്ലതുമുണ്ടോ' എന്ന ചോദ്യത്തിനു എന്നും ഉത്തരം ഒന്നേയുള്ളൂ. ഇല്ല, പ്രത്യേകിച്ചൊന്നുമില്ല.


ഇവിടെ എത്തി തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു ഗൈനകോളജിസ്റ്റിനെ കാണാന്‍ തന്നെ കൂട്ടാക്കിയത്‌. ഈ രണ്ടു മൂന്നു ദിവസം ലീവെടുത്ത് ഭാര്യയുമായി കഴിയാന്‍ ഡോക്ടര്‍ കുറെ ഉപദേശങ്ങള്‍ക്കൊപ്പം പറഞ്ഞിരുന്നെങ്കിലും അതദ്ദേഹം കാര്യമായെടുക്കില്ലെന്നറിയാം . ജോലി, സമ്പാദ്യം എന്ന ഒരു ചിന്ത മാത്രമേ അദ്ദേഹത്തിനുള്ളു. പെട്ടെന്ന് ഫോണ്‍ ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് അവള്‍ ഞെട്ടി. ബെഡ് റൂമിലെത്തി. മൊബൈല്‍ എടുത്തു നോക്കി. അതില്‍ തെളിഞ്ഞ നമ്പര്‍ കണ്ട് ഓണാക്കാന്‍ ഒന്ന് ശങ്കിച്ചു. പലപ്പോഴായി ഈ നമ്പരില്‍ നിന്നും വിളി വരുന്നു. അറ്റന്റു ചെയ്ത് ആരെന്നു ചോദിച്ചാല്‍ ഒരു മറുപടിയും ഇല്ലായിരുന്നു. എന്നാല്‍ ഇന്നലെ ഫോണെടുത്ത് ഹലോ പറയും മുമ്പേ ഏതോ ഒരുത്തന്റെ ചോദ്യം "എന്താടീ------- "ബാക്കി പറഞ്ഞ തോന്ന്യാസം കേട്ട് ഒന്നു ഞെട്ടിയെങ്കിലും "താങ്കള്‍ക്കു ആള് മാറിപ്പോയി" എന്ന അവളുടെ മറുപടിയില്‍ അയാള്‍ പതറിയതായി തോന്നി. ഇന്ന് വീണ്ടും...? ഒന്നറച്ചു നിന്നെങ്കിലും അവള്‍ ബട്ടണമര്‍ത്തി. അപ്പുറത്ത് നിന്നും അയാളുടെ ശബ്ദം. "ഹലോ"
കട്ടാക്കിയാലോ എന്നൊരു വേള ചിന്തിച്ചെങ്കിലും അവള്‍ "എന്താ താങ്കള്‍ക്കു വേണ്ടത്" എന്ന് ചോദിച്ചു.
"ക്ഷമിക്കണം ഞാനിന്നലെ...അറിയാതെ...അതിനും വേണ്ടി ഒരു സോറി പറയാന്‍......." അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞതിന് അവളൊന്നും മറുപടി പറഞ്ഞില്ല. പിന്നെ ഓരോ ചോദ്യമായി. അതിനെല്ലാം ഒറ്റ വാക്കില്‍ മറുപടിയും പറഞ്ഞു. സംസാരം നീണ്ടു പോവുന്നതറിഞ്ഞ് അവള്‍ ദൃതി കൂട്ടി. അപ്പോള്‍ അയാളുടെ ഭാവം മാറി. "തിരക്ക് കൂട്ടല്ലെ മോളെ ഏതായാലും ഒറ്റക്കല്ലേ റൂമില്‍. എനിക്കും കാര്യമായ പണിയൊന്നും ഇല്ല നമുക്ക് കുറച്ചു നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കാം... ഏന്തേ"


അയാളുടെ മനസ്സിലിരുപ്പ് കേട്ട് "താന്‍ ഉദ്ദേശിച്ച ആളല്ലേടോ ഞാന്‍.. നീ പോയി...." അവള്‍ അയാള്‍ക്ക്‌ നേരെ കലി തുള്ളി ഫോണ്‍ കട്ട് ചെയ്തു. പിന്നെ ആത്മഗതമെന്നോണം കുറച്ചുറക്കെ തന്നെ പറഞ്ഞു "അയാളെന്താ എന്നെ കുറിച്ച് വിചാരിച്ചേ.... തെണ്ടി, നാറി. അപ്പൊ ഇതിനായിരുന്നു പലപ്പഴുമുള്ള ആ വിളി" അവള്‍ ഫോണ്‍ സോഫയിലെക്കെറിഞ്ഞു കിതച്ചു.


ഏറെ വൈകി എത്തിയ ഭര്‍ത്താവിനെ ചോദ്യങ്ങള്‍ കൊണ്ടു മുഷിപ്പിക്കണ്ട എന്ന് അവള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചോദിച്ചാല്‍ കിട്ടുന്ന മറുപടി അവള്‍ക്കറിയാം "ഇന്ന് നിര്‍ബന്ധ ഓവര്‍ ടൈം..." തന്റെ ഇന്നത്തെ മാറ്റം കണ്ടു അദ്ദേഹം തന്നെ വാരിപ്പുണരുന്നതോര്‍ത്ത് വാതില്‍ തുറന്ന് കൊടുത്തു. അയാളെ നേരിടാന്‍ വയ്യാതെ അവള്‍ തല താഴ്ത്തി നിന്നു. അകത്തേക്ക് കേറിയ അയാള്‍ അവളുടെ രൂപവും ഭാവവും കണ്ടു ഒന്നമ്പരന്നു "ഇതെന്താ കാട്ടിക്കൂടിയെ...ഇപ്പൊ നിന്നെ കണ്ടാ ശരിക്കും ലക്ഷം വീട്ടിലെ ശാന്തേനെ പോലെണ്ട്' എന്ന് പറഞ്ഞത് കേട്ട് അല്പം നിരാശ തോന്നിയെങ്കിലും അത് മറച്ചു വച്ച് അവള്‍ നാണത്തോടെ വശ്യമായി പുഞ്ചിരിച്ചു. അയാള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ വേഷം മാറി നേരെ ബാത്ത് റൂമിലേക്ക്‌ കേറി. ആ സമയം അവള്‍ രണ്ടു പേര്‍ക്കും കഴിക്കാനുള്ള ഭക്ഷണം എടുത്തു വച്ചു.


ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങളെല്ലാം വൃത്തിയാക്കാന്‍ നാളത്തേക്ക് മാറ്റി അവള്‍ ദൃതിയില്‍ ബെഡ് റൂമിലെത്തി. അപ്പോഴേക്കും അയാള്‍ നെറ്റിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ ചിമ്മിയിരുന്നു.അവള്‍ അയാള്‍ നെഞ്ച് വരെയിട്ട ബ്ലാങ്കറ്റിനകത്തെക്ക് കേറി. അയാളെ തന്റെ കൈകളാല്‍ കെട്ടി വരിഞ്ഞു. അവളുടെ ശരീരത്തിന്റെ മാറ്റം അപ്പോള്‍ മാത്രമാണ് അയാള്‍ ശ്രദ്ധിച്ചത്. അയാള്‍ അടച്ച കണ്ണുകള്‍ തുറന്ന് മുട്ടുകയ്യില്‍ നിവര്‍ന്നു അവളെ സാകൂതം നോക്കി. അവള്‍ നാണം കൊണ്ടു. പക്ഷെ അവള്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ‘നീയെന്താ പോണ്‍ ഫിലിമില്‍ അഭിനയിക്കാന്‍ പോകുന്നോ. വെറുതെ ഓരോ മണ്ടത്തരങ്ങള്‍ ചെയ്തു വച്ചു.....”അയാള്‍ അവളെ കളിയാക്കി ചിരിച്ചു. പിന്നെ ഒരു വശത്തേക്ക് ചരിഞ്ഞു, കൈ രണ്ടും തലക്ക് താങ്ങായി വച്ചു ചുരുണ്ടു.


അവള്‍ക്കതൊരു തമാശയായി തോന്നിയില്ല. പകരം ഇരച്ചു പൊങ്ങിയ ദേഷ്യത്തെ നിയന്ത്രിച്ച് മെല്ലെ അയാളെ തനിക്കഭിമുഖമാക്കാന്‍ ശ്രമിച്ച് കൊണ്ടു മൊഴിഞ്ഞു
“പിന്നേയ്....ഇന്ന് ഡോക്ടര്‍ പറഞ്ഞ ഒന്നാമത്തെ ദിവസമാ..’
“ങാ...എനിക്കറിയാം ഡോക്ടര്‍മാര്‍ അങ്ങനെ പല വിഡ്ഢിത്തങ്ങളും പറയും. അത് വിശ്വസിക്കാന്‍ മാത്രം പോഴനല്ല ഞാന്‍. മാത്രവുമല്ല മറ്റുള്ളവരുടെ ക്ഷീണം അവര്‍ക്കറിയില്ലല്ലോ. നിയാ ലൈറ്റോഫാക്കി കിടന്നുറങ്ങാന്‍ നോക്ക്. അതൊക്കെ.......”അയാള്‍ പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.  
 അതിനു മുമ്പേ തന്നെ അവളിലെ ആവേശമെല്ലാം അണഞ്ഞു പോയിരുന്നു.


മൌനം കനത്തു. ഇരുട്ടില്‍ ചാലിട്ട കണ്ണുനീര്‍ തുടച്ചു അവള്‍ മലര്‍ന്നു കിടന്നു.
പിറ്റേന്ന് വളരെ നേരം വൈകിയാണ് അവള്‍ എണീററത്.
തലേന്നു കാര്യമായൊന്നും കഴിക്കാഞ്ഞതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. വാഷ്‌ബേസിനില്‍ നിന്നും ഒന്ന് കുലുകുഴിഞ്ഞു അവള്‍ ചായക്ക് വെള്ളം വച്ചു. റഫ്രിജരേറ്റര്‍ തുറന്ന് ഒരു റൊട്ടിയും കുറച്ചു ജാമും പിന്നെ ഒരു ഖിയാറും കാരെറ്റുമെടുത്തു. തിളച്ച വെള്ളത്തിലേക്ക് തെയിലയിട്ടു ഗ്ലാസിലേക്ക് പകര്‍ന്നു ഹാളിലേക്ക് നടന്നു. സോഫയിലിരുന്നു ചായ ഒരു കവിള്‍ കുടിച്ചു. നല്ല വിശപ്പുണ്ടായിട്ടും റൊട്ടി കഴിക്കാന്‍ ഒരു മടി പോലെ. ചായഗ്ലാസും മറ്റും ടീപോയില്‍ വച്ച് കാലുകള്‍ ടീപോയുടെ ഒരു ഭാഗത്തേക്ക് കേറ്റി വച്ച് കൈകള്‍ ഇരു വശത്തേക്കും നിവര്‍ത്തി അവള്‍ സോഫയിലേക്ക് ചാഞ്ഞു.


അപ്പോള്‍ തലേന്ന് ദേഷ്യത്തില്‍ സോഫയിലേക്കെറിഞ്ഞ മൊബൈല്‍ കൈയ്യില്‍ തടഞ്ഞു. അവള്‍ അതെടുത്ത്ബട്ടണില്‍ വെറുതെ ഞക്കിക്കൊണ്ടിരുന്നു. റസീവ്ഡ കോളില്‍ എത്തിയപ്പോള്‍ അവളുടെ വിരലുകളുടെ ചലനം അല്‍പ നേരം നിന്നു. പിന്നെ എപ്പഴോ അവളുടെ വിരലുകള്‍ പച്ച ബട്ടണില്‍ അമര്‍ന്നു. രണ്ടു നിമിഷം കഴിഞ്ഞു അവള്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു. അങ്ങേ തലക്കലെ റിംഗ് ടോണ്‍ കേട്ട് അവളുടെ ഹൃദയമിടിപ്പിനു വേഗതയേറി. അതിനു പിറകെ ഹലോയെന്ന അയാളുടെ ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ ചങ്കുകള്‍ വരണ്ടുണങ്ങി!
2012, മേയ് 4, വെള്ളിയാഴ്‌ച

അഞ്ചു വയസ്സുകാരി ഗര്‍ഭിണിയായി?


 അഞ്ചു വയസ്സുകാരി ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായി?!
അതെ, ഞാന്‍ പറഞ്ഞത് സത്യമാ. നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ നമ്മുടെ പാത്തുട്ടിയെ. അവളിതാ വീണ്ടും....

വിദേശി ആയ പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടിയെ നാല് ദിവസത്തെ പണിക്കും? വേണ്ടി മുതലാളിയുടെ വീട്ടിലേക്കു കൊണ്ട് പോയ ഗ്യാപ്പില്‍ തൊട്ടടുത്ത കമ്പനി ആയ അല്‍- ഒതൈബിയിലെ 'ബദു' യാതൊരു വിധ മുന്നറിയിപ്പും കൂടാതെ എന്റെ മുമ്പില്‍ വച്ച് ബാലാല്കാരമായി പിടിച്ചു വച്ച് അവളെ .........ആദ്യമൊക്കെ ചെറുത്തു നില്‍ക്കാന്‍ അവളൊരു ശ്രമം നടത്തിയെങ്കിലും ബലിഷ്ടനായ നാടന്റെ മുമ്പില്‍ അവള്‍ക്കു കീഴടങ്ങാതെ രക്ഷയില്ലെന്നായി.
തെളിവ് കൂടുതല്‍ ഉണ്ടെങ്കിലും ഇതില്‍ അധികം ഇവിടെ                  കാണിക്കാന് പറ്റില്ല.                      


                                                         
                                                             ഇതാണ് പാത്തുമ്മ  


                                        പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടി


                              അവളിപ്പോള്‍ ബെഡ്,,,, അല്ല കസേര റസ്റ്റിലാണ്.

എലിയെ കണ്ടാല്‍ പേടിച്ചോടുന്ന അവളിന്നലെ ഒരു എട്ടടി മൂര്‍ഖനെ? ഒറ്റക്ക് നേരിട്ടു. ശേഷം ഞങ്ങള്‍ തല്ലി കൊന്നു, അറബി പാമ്പിനെ.
--------------------------------------------------------
ആശയ ദാരിദ്ര്യം കൊണ്ടായിരിക്കാം ഇത്രയും തല്ലിപ്പൊളിയായ ഒരു പോസ്റ്റും കൊണ്ട് കുറെ കാലത്തിനു ശേഷം ഒഎബി വീണ്ടും വന്നിരിക്കുന്നത് എന്ന നിങ്ങളുടെ ധാരണ സ്വാഭാവികം. എന്നാല്‍ അതല്ല കൂട്ടരേ ഞാനെന്റെ ബ്ലോഗിന്റെ ഞ്ചാം വര്‍ഷത്തിലാണ്. അതൊന്നു കൊട്ടിപ്പാടാന്‍ ഇങ്ങനെ ഒരു ലെബലോട്ടിക്കാനുള്ള കാരണമെന്തെന്നല്ലേ: പറയാം,,,,  ഇത്ര കാലത്തിനിടക്ക് ഞാനെഴുതിയ എന്റെ പോസ്റ്റുകളില്‍ ഒന്ന് മാത്രം വായിക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഓടിച്ചാടി വന്നത്‌ കണ്ടു ഞാന്‍ സ്തംഭിച്ചു പോയി എന്നതാണ് സത്യം. അതിന്റെ പേരാണ്  സ്ത്രീ ഗര്‍ഭിണിയാവുന്നത്. ഹായ്.... ഈ പേര് കണ്ടാല്‍ ആര്‍ക്കാ കുണ്ട്രസ്സ് കൂടാണ്ടിരിക്ക്വാ...അല്ലെ ? അതില്‍ നിന്നുമുണ്ടായ ഒരുള്‍വിളി, നിങ്ങളെ ഈ രൂപത്തില്‍ ഇവിടെ എത്തിച്ചു. സോറി,,,, ഇനി കാര്യത്തിലേക്ക് കടക്കാം

                       ബി അഞ്ചാം വര്‍ഷത്തിലേക്ക്
എന്തോന്ന് പുതുമ അല്ലെ
ഏറെ പറയാനുള്ളത് ചുരുക്കി പറയാം.
തുടക്കം  
വ്യാമോഹം!
ബ്ലോഗെന്താണെന്നറിയാതെ, വായിക്കാതെ!!
ഒരു പേപ്പര്‍ ന്യൂസ് .ബ്ലോഗ്‌ എഴുത്ത്...ബ്ലോഗ്‌ എഴുത്ത്...ബ്ലോഗ്‌ എഴുത്ത്...
കാശും ഉണ്ടാക്കാം പോലും?? ഒരാളുടെയും സഹായമില്ലാതെ അങ്ങട്ട് തുടങ്ങി !  
എവടെ,,,ഇങ്ങള്‍ സൌദീല്,എഴുത്ത് മലയാളത്തില്, അബടെന്താ ഭാഷ? അറബി! ഇനിയും ചുരുക്കിപ്പറഞ്ഞാ:- പരസ്യം പതിക്കാന്‍ പറ്റൂല. മലയാളത്തിനു കാശ് തരാനൊക്കില്ലാന്നു ഗൂഗിളുമ്മേന്റെ മറുപടി. വിട്ടു കൊടുക്കാന്‍ പറ്റോ. ന്നാ പിന്നെ ഒരു നേരം പോക്കാക്കാന്നു ഞാനും. പിന്നെയല്ലേ അറിയുന്നത്,,,,,
 
ഇതൊരു ചെറു തുരുത്തല്ല വിശാലമായൊരു ബൂലോകമാണെന്നും ഈ മനോരാജ്യത്ത് തോന്ന്യാക്ഷരങ്ങളുമായി പ്രണയ കഥകള്‍ തീര്‍ത്ത്, നീര്‍ മിഴിപൂക്കളോടെ; മഴത്തുള്ളി കിലുക്കം പോലെ രാഗമാലരുകള്‍ പാടി ചിലര്‍.നിഗൂഡ ഭൂമിയില്‍, രസികനായ, കഥ കഥ പൈങ്കിളി, ശമന താള ത്തോടെ പതിവ് കാഴ്ചയുമായി പലരും.  

പിന്നെയോ; എന്റെ കുഞ്ഞന്‍ ലോകത്തില്‍, നരികളും, പ്രയാസികളും,ഗൌരവ ബഡായി ക്കാരായി ചിലരും.  മായ്ച്ചാലും മായാത്ത ഓര്‍മകളുമായി കരീം മാഷും മാത്രമല്ല എന്റെ പേര് പോലെ ബഷീര്‍ ന്റെ മൊഴിമുത്തുകളും കണ്ട ഞാന്‍ കാ‍ന്താരി കടിച്ചപോലെ എഴുത്തോല യുമായി കണ്ണും മിഴിച്ചു നിന്ന് പോയി.എല്ലാവരെയും പറയാനിരുന്നാല്‍ ആറാം വര്ഷം ആഘോഷിക്കേണ്ടി വരും അത് കൊണ്ട് ക്ഷമിക്കുക. (അന്ന് ഞാനുമായി ബന്ധമുള്ള പുലികളാ ഇവരൊക്കെ കേട്ടോ)


എഴുത്ത് ഇത് വരെ.
അധികവും കുടുംബത്തില്‍ കാണിക്കാന്‍ കൊള്ളാത്തത്.
കമന്റ്സ്
ചോദിച്ചു വാങ്ങിയിട്ടില്ല.
പൊട്ടിച്ചിരിച്ചത്

കുമാരന്റെ പോസ്റ്റ് വായിച്ചതിലേറെ മേല്പറഞ്ഞ പോസ്റ്റ് (സ്ത്രീ ഗര്‍ഭിണിയാകുന്നത്) വായിക്കാന്‍ എത്തിയ ആളുകളുടെ എണ്ണം കണ്ടിട്ട്.  ന്റമ്മോ..... 
ലാഭം  
കലാ_കായിക സാംസ്കാരിക രംഗങ്ങളില്‍ ഒരു താല്പര്യവുമില്ലാത്ത കുറച്ചാളുകളുമായുള്ള സഹവാസത്തില്‍ നിന്നുമുള്ളോരാശ്വോസം.
നഷ്ടം
നാല് റിയാല്‍ പതിനഞ്ചു ഹലാലക്ക് സൂപ്പര്‍ മാര്‍ക്കറ്റീന്നു ചരക്കു വാങ്ങീട്ടു അഞ്ചു റിയാല് കൊടുത്തു ബാക്കി ചോയ്ച്ചപ്പൊ,,, തരൂലാന്നും പിന്നെ യാ അള്ളാ സൂറ, സല, സല ന്നും.
ജനസമ്മതി
അതറിയില്ലെങ്കിലും എന്റെ "Touching Lives" എന്ന വാചകത്തെ കുറെ പരസ്യക്കാര്‍ 'പൊക്കി' പറയുന്നു.
എടങ്ങേറാകുന്നത്‌
"അലക്കല്‍"
പൊങ്ങച്ചം
'ഞാന്‍ കാണാത്ത പട്ടേപാടം മുതല്‍ ബിലാത്തി പട്ടണത്തിലും, കാനഡയിലും വരെ എനിക്ക് സ്നേഹിതന്മാരുണ്ട്' (മുമ്പ് ഭാര്യയോടും ഇപ്പൊ ബ്ലോഗിനെ കുറിച്ചറിയാത്തവരോടും).
ബിരിയാണി മാറ്റി വച്ച് പടുകൂട്ടാനില്‍ കുഞ്ഞന്‍ മത്തി പുളിയിട്ടത് ഒഴിച്ച് കൂട്ടി കുഴച്ചു തിന്നും.
ആഗ്രഹം
അനുഗ്രഹാനുഗ്രഹമുണ്ടായാല്‍ (സമയം+ആയുസ്സ് + നിങ്ങളുടെ പ്രാര്‍ത്ഥന) കുറെ എഴുതണം, വരക്കണം.
സന്തോഷം
അരീക്കോടനെയും, കൊട്ടോട്ടിയെയും, മുക്താര്‍ ഉദരംപൊയിലി നെയും കാണാന്‍ പറ്റിയതും മകന്റെ കല്യാണത്തില്‍ അവര്‍ പങ്കെടുത്തതും. പിന്നെ നിങ്ങളൊക്കെ എന്റെ ചങ്ങായ് മരായതും.                                       4 ബ്ലോഗേഴ്സ് 12 സെക്കന്റില്‍ !


ഇനിയോ ?
ഇനി ഞാന്‍ എഴുതി വച്ച "ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക" എന്ന (കുട്ടികളെ വായിക്കാന്‍ അനുവദിക്കാത്ത)
അടുത്ത കഥ, കല്യാണം കഴിഞ്ഞ എല്ലാ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും ഡഡിക്കേറ്റ് ചെയ്യുന്നു.

                            നന്ദി, എന്നെ സഹിച്ചവരോടെല്ലാവരോടും.
                                                       OdiyO?


മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില