2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഫ്രേമ് വച്ചത് [ഹാസ്യ ഭാവന]

പ്രായ പൂർത്തി ആയവർക്ക് മാത്രം. അല്ലാത്തവർക്ക് മനസ്സിലാകാത്തത് കൊണ്ടാ...

ഇംഗ്ലണ്ടിൽ നിന്നും വണ്ടി കേറുമ്പോൾ കുട്ടിയും കുറേ പെട്ടികളോടുമൊപ്പം കൊണ്ട് വന്ന പട്ടിയുമായി എസ്റ്റേറ്റിലൂടെ ഉലത്താനി..അല്ല ഉലാത്താനിറങ്ങിയ മദാമ്മക്ക് കാട്ടരുവി കണ്ടപ്പോൾ വെള്ളം കണ്ട ഷക്കീലയെ പോലെ നീരാടാനൊരു മോഹമുദിച്ചു.
കുപ്പായവും കാത്സറായിയും അഴിച്ച് വച്ച് സൌസറിന്റെ വള്ളി വലിച്ചൊരു നിമിഷം ശങ്കിച്ചു നിന്നു മദാമ്മ “ഓ..ഇനിയിപ്പൊ അതിലെന്തിരിക്കുന്നു. മാത മാണിമാരൊക്കെ ആടിയുലഞ്ഞതും,നിർത്ത് കൂൽക്കുന്ന മുടിയുള്ള തലയുമായി (ചൊറിച്ച് മല്ല്) ഞങ്ങൾ ഇംഗ്ലണ്ട്കാരെക്കാൾ പരിഷ്കാരികളായി? നടക്കുന്ന ഈ ചക്കിക്കല്ല് ദേശത്ത്‌ അതൊന്നും ഒരു പ്രശ്നമല്ലല്ല് എന്ന് നിരുപിച്ച് ഒരു അരണാചരട് പോലുമില്ലാതെ മതാമ്മ മുങ്ങാനിറങ്ങി.

വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ തന്റെ യജമായുടെ ജലക്രീഡ കണ്ട് കരയിൽ നിൽക്കയായിരുന്ന ‘റോക്സ്’ എന്ന നായ, തന്റെ പിന്നിൽ നിന്നും ഒരു എലയനക്കം കേട്ട് തിരിഞ്ഞു നോക്കി! “ങേ...ഇതാര് സ്ലമ്മിയോ? ഓ മൈ ഡോഗ്... അൺ ബിലീവബ്ല്”

അവളെ റോക്സ് ഇതിന് മുമ്പ് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും രണ്ട് മിശയം പറയാനവസരം ലഭിച്ചിരുന്നില്ല.
അതെങ്ങനെ; എപ്പോഴും കഴുത്തിലെ കയറിന്റെ ഒരു തല യജമായുടെ കൈയ്യിലല്ലെ?
അപ്പോൾ, നമ്മുടെ റോക്സിന്റെ കൂർത്ത നോട്ടം നേരിടാനാവാതെ സ്ലമ്മി തന്റെ വാലുകൾ ആട്ടി പിന്നെ ചുരുട്ടി കാലുകൾക്കിടയിൽ തിരുകി നാണത്തോടെ തല താഴ്ത്തി മൈ..മൈ..എന്ന് മുരണ്ടു.
ഈ സമയം റോക്സ് തല തിരിച്ച് മദാമ്മയെ ഒന്ന് നോക്കി. പിന്നെ സ്ലമ്മിയെ ഒന്ന് നോക്കി. അങ്ങനെ അങ്കടും ഇങ്കടും നോക്കി നോക്കി ഒരു തീരുമാനത്തിലെത്തി; ലാസ്റ്റ് സ്ലമ്മിയുടെ നേരെ ഓടി ചെന്ന് മണത്ത് ഒരു കിസ്സ് കൊടുത്തു.
മദാമ്മയുടെ മുങ്ങലുകൾ കഴിഞ്ഞ് നോക്കും നേരം കരയിലിരിക്കും നായയെ കാണാഞ്ഞ് ബേജാറായി വേഗത്തിൽ കര കേറി തന്റെ സ്വീറ്റിയെ തിരഞ്ഞ് അവിടമാകം ഓടി.

അപ്പോൾ, കുറച്ചകലെ ചവോക്ക് മരങ്ങളെന്ന് സങ്കല്പിച്ച് റബറുമരങ്ങൾക്കിടയിലൂടെ ‘ദൂരെ കിഴ്ക്കുദിക്കും മാനത്തെ ചെമ്പഴുക്കാ..’ എന്നർത്ഥം വരുന്ന ഒരു യൂറോ ഗാനവും പാടി മോഹൻ ലാൽ സ്റ്റൈലിൽ ഡാൻസ് കളിക്കുന്ന റോക്സും, അതിനോടൊപ്പം (താനന്ന താനന്ന എന്ന് കോറസ് പാടി തന്റെ പിന്നിൽ ചാടാൻ കുറേ സ്ലമ്മികൾ ഇല്ലാത്ത ദുഖം അടക്കി വച്ച് )ചുവട് വക്കുന്ന സ്ലമ്മിയേയും കണ്ട് മദാമ്മ “ഹോ മൈ ഡോഗ്...നീയൊരു ഇന്ത്യൻ സ്ലം ഡോഗുമായി...???”എന്ന് നിലവിളിച്ചു.

മദാമ്മയുടെ ഉച്ചത്തിലുള്ള ഒച്ച കേട്ട് ഞെട്ടിയ സ്ലമ്മി ആ നിമിഷം പുട്ത്തം വിട്ടോടി. അത് കണ്ട് ദേഷ്യം വന്ന റോക്സ് തന്റെ മൊയലാളിച്ചിയെ തുറിച്ച് നോക്കി ഒരു ഒന്നൊന്നരമായിരം പി എം പി ഓ യിൽ കുരച്ച ശേഷം സ്ലമ്മി ഓടിയ വഴിയേ വച്ചു പിടിച്ചു.
തന്റെ സന്തത സഹചാരിയായ മൈ ഡാർലിങ്ങ് തന്നെ വിട്ടോടുന്നത് കണ്ട് സഹിക്ക വയ്യാതെ ഒന്നും രണ്ടുമാലോചിക്കാതെ ‘വേറാർ യു കമിങ്ങ്, ഗോയിങ്ങ്...’ എന്ന് പുലമ്പിക്കൊണ്ട് മദാമ്മ പട്ടികൾ എലോപ്മെന്റായതിന് പിറകെ ഓടി.

എസ്റ്റേറ്റും കഴിഞ്ഞ് പാടവരമ്പിൽ അമ്മട്ടിൽ, മുടിയില്ലാത്ത തല(ചൊറിച്ചു മല്ല്)യും കുലുക്കിയുള്ള മദാമ്മയുടെ ആ ഓട്ടത്തിന്, മൂന്നും കൂടിയ ചെമ്മൺ ചെത്തിലെത്തിയപ്പോൾ താനേ ബ്രേക്ക് വീണു.

പേക്കിങ്ങ് കെയ്സില്ലാത്ത പാശ്ചാത്ത്യ പ്രഭ്വിയെ കണ്ട് ആൽ മരച്ചോട്ടിലെ അത്താണിക്കരുകിലിരുന്ന് അത്തറുകാരൻ അന്ത്രുവിന്റെ കക്ഷം വടിച്ചു കൊണ്ടിരിക്കയായിരുന്ന ഒസ്സാൻ അസ്സുവിന്റെ മനസ്സൊരു നിമിഷം വെട്ടി. കത്തിയങ്ങ് തട്ടി തൊലിയൊന്ന് ചെത്തി രക്തമങ്ങ് പൊട്ടി.
ഫർലോങ്ങുകൾ പിന്നിട്ട ശേഷമാണ് രണ്ട് മൻസന്മാരെ മദാമ്മ കാണുന്നത്“ യു...യു സീ മൈ ഡോഗ്?”
മദാമ്മയുടെ കിതച്ച് കൊണ്ടുള്ള ചോദ്യ്ം കേട്ടൊന്നുമേ അന്തം കിട്ടാതെ( അന്തം, അവരെ മുമ്പേ വിട്ട് പോയിരുന്നല്ലൊ) വാ പൊളിച്ച അതേ രൂപത്തിൽ അവർ രണ്ട് പേരും സ്റ്റിൽ!

തദവസരത്തിലാണ് കുഞ്ഞാമിത്ത അവലും കൊട്ടയുമേന്തി രംഗ പ്രവേശം ചെയ്തത്.
‘ന്റെ ഖോജ രാജാവായ തമ്പുരാനേ ഞമ്മളെന്താണീ കാണുന്നേ..മദാമ്മക്കെന്തെ
...പറ്റ്യേ പറ്റ്യേ പറ്റ്യേ.....പറ്റ്യേ ....പറ്റ്യേ(എക്കൊ)
കുഞ്ഞാമിത്തയുടെ ആ ചോദ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ ചെറുതുമ്പിനാൽ, അഞ്ചാറുമാസത്തെ മലയാളത്ത പരിചയം വച്ച് മദാമ്മയുടെ അടുത്ത ചോദ്യം ഇങ്ങനെ “ യെസ്... പറ്റി, പറ്റ്യേ കന്റോ?’
ഭാഷാ വൈകല്യം! ആർക്കുമൊന്നും മനസ്സിലായില്ല.

ആരിൽ നിന്നും ഒരു മറുപടിയും കിട്ടാതെ ക്ഷമ കെട്ട് നില്‍ക്കുകയായിരുന്ന മദാമ്മയുടെ കൺ കുളിർപ്പിച്ച് കൊണ്ട് പട്ടികളുടെ ഒരു മിന്നായം കുറച്ചപ്പുറത്ത്, മദ്രസാങ്കണത്തിൽ കണ്ട് മദാമ്മ അങ്ങോട്ടോടി. ആ ഓട്ടം കണ്ട് മദ്രസ വിട്ട് വരുന്ന കുട്ടികൾ മദാമ്മയുടെ കുണ്ടനെടായിയുടെ നേരെകൈ ചൂണ്ടി ആർത്ത് വിളിച്ച് ചിരിച്ചാർമാദിച്ചപ്പോഴാണ് മദാമ്മക്ക് ബോധം വന്നത്! ഉടനെ ഒരു മൊട്ടക്കുട്ടിയുടെ കൈയിൽ നിന്നും സ്ലൈറ്റ് പിടിച്ച് വാങ്ങി ബോധത്തിൽ ഉദയം ചെയ്ത സ്ഥലം പൊത്തിപ്പിടിച്ചു.

അപ്പുറത്ത്, നായ്ക്കള്‍ ഓടിക്കളിക്കുന്നത് കണ്ട് മദ്രസയുടെ ഓലമടൽ കൊണ്ടുള്ള വാതിൽ ചാരി, ഇല്ലിപ്പടിയടച്ച് വയർ വള്ളി കൊണ്ടൊരു കെട്ടും കെട്ടി മൊല്ലാക്ക ഒരു കെസ്സിന് തിരി കൊളുത്തി.
മുരിങ്ങാകായിക്ക് ബന്ന്
മൂപ്പര് പറഞ്ഞ് തന്ന്
മൂച്ചിപ്പിരാന്തിനാലെ
പെറ്റു ഞാനൊന്ന്- അത്
മൂത്തരം പാത്തുന്ന ജന്തു...ജന്തു...ജന്തു.....
പെട്ടെന്ന് മൊല്ലാക്കയുടെ പാട്ട് പഴയ കാല റെക്കോഡ് പ്ലേറ്റിൽ സൂചി കുടുങ്ങിയ പോലായി.

തന്റെ നേരെ പാഞ്ഞടുക്കുന്നത് ജിന്ന് വർഗ്ഗത്തിൽ പെട്ട ഹൂറിയെന്ന് നിനച്ച് ‘യാ ബദ് രീങ്ങളെ കാത്തോളണേ...’എന്ന് പറഞ്ഞ്, കഞ്ഞിപ്രാക്കിന്റെ കഴുത്തിൽ തൂക്കിയ അല്പാക്കെടുത്ത് നിവർത്തി മറച്ച് പിടിച്ച് കുന്തിച്ചിരുന്ന്‘അൽ ജിന്നും വൽ ശൈത്താൻ.....’എന്നിങ്ങനെ മന്ത്രിച്ചോദിത്തുടങ്ങി മൊല്ലാക്ക.
എന്നാൽ, മദാമ്മ മറക്കുടക്കിപ്പുറം വന്ന്
‘മിസ്റ്റർ മുല്ലക്ക...യു...യു..പറ്റ്യേ കന്റൊ’എന്ന് ചോദിച്ചു.

പെൺകൂറ്റ് കേട്ട് ഇൻസാൻ വർഗ്ഗത്തിൽ പെട്ടവളെന്ന് മനസ്സിലാക്കി മൊല്ലാക്ക കുട പൂട്ടി നിവർന്നതും മദാമ്മ ചോദ്യം വീണ്ടും ആവർത്തിച്ചു‘ഐ മീൻ...എണ്ടെ പറ്റ്യേ കന്റോ?’
“ങേ... വിത്തൌട്ടിൽ വന്ന് നിന്നതും പോര, ഹറാം പെറന്നോളെ ഒരു ചോദ്യം കേട്ടില്ലെ’‘ എന്റെ പറ്റ്യേത് കണ്ടോന്ന്...!!!” ഒരു നിമിഷം മല്ലാക്കയുടെ ഓർമകൾ രണ്ട് പതിറ്റാണ്ട് കാലം പിന്നോട്ടോടി.
തന്റെ ആദ്യ ബീഡര് ബിയ്യാത്തൂനെ പെണ്ണ് കണ്ടത് ഒരിടവഴിയിൽ വച്ച്. തന്നെ കണ്ടപ്പോൾ അവൾ നാണം കൊണ്ട് ഉടുത്തിരുന്ന വെള്ളക്കാച്ചി പൊക്കി(അന്ന് അണ്ടർ സ്കേർട്ട് കണ്ട് പിടിച്ചിട്ടില്ലായിരുന്നു) മുഖം മറച്ചപ്പോൾ ആദ്യമായി കണ്ടു!പിന്നീടിങ്ങോട്ട് എത്രയെത്ര കണ്ടു!!

ഞാവകം തിരുമ്പി വന്റ്ര് മൊല്ലാക്ക മെല്ലെ മെല്ലെ പറഞ്ഞു “ ....കൊറേ ഞമ്മള് കണ്ട്ര്ക്ക്ണ് മദാമ്മേ...പക്ഷേങ്കില്......ഫ്രേമ് വെച്ചത് ആദ്യായിട്ട് കണ്വാ...ന്ന് കൂട്ടിക്കോളീ...”
മൊല്ലാക്ക അങ്ങനെ പറയാൻ കാരണം, എഴുത്ത് പലക പൊട്ടിപ്പോയ വെറും സ്ലൈറ്റിൻ ഫ്രേം മാത്രാമാണ് മൊട്ടക്കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. . ബന്ധപ്പാടിൽ അത് ശ്രദ്ധിക്കാതെ, വെറും ഫ്രേം കൊണ്ടാണ് മദാമ്മ നാണം മറച്ച് നിൽക്കുന്നത്.

എന്നാൽ മൊല്ലാക്കയുടെ ആ മറുപടി മനസ്സിലാവാതെ മദാമ്മ മറ്റൊരു ചോദ്യം തൊടുത്തു വിട്ടു “യു ...എന്റ്റെ... പറ്റ്യെ അരിയോ..?”
ആ ചൊദ്യം കേട്ട് മൊല്ലാക്ക തന്റെ അരയിൽ തിരുകിയ മലപ്പുറം കത്തി തപ്പിയെന്ന് കഥ.
-----------------------------------------------
ആദ്യം പറയാന്‍ വിട്ട് പോയത്:- ഭൂതത്താൻ പറഞ്ഞ പോലെ നിങ്ങൾ കേട്ട ഒരു പഴം കഥ എന്റെ വക കുറച്ച് മേമ്പൊടിയും ചേർത്ത്, തിരൂർക്കാരൻ പറഞ്ഞ രൂപത്തിൽ പുതിയ കുപ്പിയിലാക്കിയതാണെ...

28 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

മുരിങ്ങാകായിക്ക് ബന്ന്
മൂപ്പര് പറഞ്ഞ് തന്ന്
മൂച്ചിപ്പിരാന്തിനാലെ
പെറ്റു ഞാനൊന്ന്- അത്
മൂത്തരം പാത്തുന്ന ജന്തു...ജന്തു...ജന്തു.....

ഇതൊരു നൂറ് കൊല്ലം മുമ്പ് ഉണ്ടാകേണ്ടിയിരുന്ന കഥയാണ്. ഇനി ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് ആര് കണ്ടു..

ഭൂതത്താന്‍ പറഞ്ഞു...

ഓ.എ .ബി ...കഥ കൊള്ളാം കേട്ടോ ...ഈ കഥ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ പണ്ടു വളരെ പ്രസിദ്ധവും ആയിരുന്നു ....കഥ പറഞ്ഞു പോയ രീതി കൊള്ളാം ..ട്ടോ ..തുടര്

കുമാരന്‍ | kumaran പറഞ്ഞു...

“ഹോ മൈ ഡോഗ്...നീയൊരു ഇന്ത്യൻ സ്ലം ഡോഗുമായി...?

ഹഹഹ.. സൂപ്പര്‍ കോമഡി തന്നെ. കലക്കി.

നിഷാർ ആലാട്ട് പറഞ്ഞു...

:)

നിഷാർ ആലാട്ട് പറഞ്ഞു...

ന്നാലും

മുഖം മറച്ചപ്പോൾ ആദ്യമായി കണ്ടു!പിന്നീടിങ്ങോട്ട് എത്രയെത്ര കണ്ടു!!


മൊല്ലക്ക കലക്കി

കത്തിരിക്കുന്നു ഇതു പൊലെയുള്ള കഥകൾക്കു വെണ്ടീ

തിരൂര്‍കാരന്‍ പറഞ്ഞു...

ഒരു പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കിയിരിക്കുന്നു... പക്ഷെ, ഹാസ്യത്തിന് ഒരു കുറവും ഇല്ല...നല്ല സപീപനം..

OAB/ഒഎബി പറഞ്ഞു...

ഭൂതത്താന്‍- ശരിയാണ്. ഈ കഥ മുമ്പേ കേട്ടതായിരിക്കാം. അത് പോസ്റ്റിന്റെ അടിയിൽ എഴുതണമെന്ന് കരുതിയിരുന്നു. മറന്ന് പോയി.
അഭിപ്രായത്തിന് നന്ദി.

കുമാരന്‍ | kumaran- അയ്യോ കുമാരാ കളിയാക്കല്ലെന്നെ..:) :)

നിഷാർ ആലാട്ട്- ആലാട്ടെ അതും കേട്ട് കാണുമല്ലൊ? അതിനും ഒരു പുതു പരിവേഷം നൽകിയെന്നെയുള്ളു. ശ്രമിക്കാം.നന്ദിയോടെ...

തിരൂര്‍കാരന്‍- ശരിയാണ്. പഴയ വീഞ്ഞ് തന്നെ:) :) അത് കുപ്പീടെ അടിയിൽ ഒരു തുള്ളി മാത്രമേയുണ്ടായിരുന്നുള്ളു. ഞാനതിന്റെ ചവർപ്പ് മാറ്റി മധുരവും ലഹരിയും ഒപ്പം മേമ്പൊടിയും ചേർത്തിളക്കി പുതിയ ബോട്ടിലിൽ നിറച്ച് പ്രദർശിപ്പിച്ചു. അതിന്റെ പുതിയ രസം നിങ്ങളെ ആനന്ദിപ്പിച്ചെങ്കിൽ...ഞാൻ കൃതാർത്ഥനാണ്.
നന്ദി എല്ലാവർക്കും.

കണ്ണനുണ്ണി പറഞ്ഞു...

ഞങ്ങള് ആലപ്പുഴക്കാര്‍ക്ക് ഇപ്പൊ ഇമ്മാതിരി ഒക്കെ സ്ഥിരം കാഴ്ചയായി തുടങ്ങി

നരിക്കുന്നൻ പറഞ്ഞു...

ചിരിപ്പിച്ച ഭാഗങ്ങളത്രയും ഇവിടെ മാർക്ക് ചെയ്താൽ കഥമുഴുവൻ കമന്റായി ഇടേണ്ടി വരും. ഫ്രൈം വെച്ചത് കണ്ടപ്പോൾ ചുണ്ടിൽ നിലക്കാതെ നിന്ന ചിരി അണപൊട്ടിയൊഴുകി. നിശ്ശബ്ദമായി വായിച്ച് രസിക്കായിരുന്ന എന്റെ ചിരി കേട്ട് അടുത്തിരിക്കുന്ന സഹൻ പറയുന്നു. നരി ബ്ലോഗ് വായന തുടങ്ങീ..

ഈ കഥ ഞാൻ കേട്ടിട്ടില്ലായിരുന്നു കെട്ടോ.. ഇപ്പോ കേട്ടു. കേൾക്കേണ്ടിയിരുന്നതിലും രസകരമായി ആസ്വദിച്ചു.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

മദാമ്മ എന്റെ ബുള്‍ബുള്‍ കണ്ടോ? എന്ന് ചോദിക്കുമ്പോള്‍ ,
"ഒരു പാട് ബുള്‍ബുള്‍ കണ്ടിട്ടുണ്ട്, പക്ഷെ ഫ്രെയിം വെച്ച ബുള്‍ബുള്‍ ആദ്യായിട്ട് കാണുകയാ!"

ഈ ക്ലൈമാക്സിലാ ഞാന്‍ ഈ കഥ കേട്ടിരിക്കുന്നത്. പറഞ്ഞ രീതി കൊള്ളാം ട്ടോ :) മൊല്ലാക്ക കലക്കി

Typist | എഴുത്തുകാരി പറഞ്ഞു...

എന്നാലും എന്റെ OAB, സമ്മതിച്ചു!

ഗന്ധർവൻ പറഞ്ഞു...

കഥ ഞ്ഞങ്ങൾ ഒരുപാടൊക്കെ പറഞ്ഞ് ചിരിച്ചിട്ടുള്ളതാണ്.എങ്കിലും പറഞ്ഞ ശൈലി ഇഷ്ടപ്പെട്ടു.രസകരം

OAB/ഒഎബി പറഞ്ഞു...

കണ്ണനുണ്ണി- ഭാഗ്യവാനേ...അവിടെ ഭൂമിക്കൊക്കെ എന്താവില?

നരിക്കുന്നൻ- ചിരിച്ചോളൂ എല്ലാ സഹന്മാരും അറിഞ്ഞിരിക്കണം നരി ബ്ലോഗ് വായിക്കുകയാണെന്ന്. അല്ലെങ്കില്‍ മുദീര്‍ തായ്ഫിലേക്ക് കൊണ്ടോകും.
കേട്ടാലും വാഴക്കോടന്റെ വാക്കുകള്‍ കേട്ടില്ലെ അത്രയേ കാണൂ...

വാഴക്കോടന്‍ ‍// vazhakodan- അതെയോ..ഞാന്‍ കേട്ടത് വേറൊരു രീതിയിലായിരുന്നു.
മൊല്ലാക്കയുടെ ബാക്കി ഡയലോഗുകള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ ഒഴിവാക്കിയതാ.
ഇനിയും മൊല്ലാക്ക കഥാപാത്രമാവുമ്പോള്‍ പറയിപ്പിക്കാം...


Typist | എഴുത്തുകാരി- എന്നെയോ അതൊ ഫ്രൈമോ? ഹഹ ഹാ..
ഗന്ധർവൻ- അതെ ക്ലൈമാക്സ്.. അത് മാത്രമേ ഞാന്‍ കടം കൊണ്ടിട്ടുള്ളു. പലരും പല രീതിയില്‍ കേട്ട അതും എന്റെ ഭാവനയില്‍ മാറ്റിത്തിരുത്തിക്കൊണ്ട്.

വായിച്ചവര്‍ക്ക് നന്ദി. പറഞ്ഞവര്‍ക്ക് ഒരു ഫ്രൈം വച്ച നന്ദി.

ഗീത പറഞ്ഞു...

OAB B B B b b b ............

ഭായി പറഞ്ഞു...

ഉം....പഴയ കതയാണെങ്കിലും മസാലയൊക്കെ ചേര്‍ത്തപ്പൊള്‍ രുചികരമായി...

ബിനോയ്//HariNav പറഞ്ഞു...

ഹ ഹ കൊള്ളാട്ടാ റീലോഡഡ് വേര്‍ഷന്‍ :))

വശംവദൻ പറഞ്ഞു...

:)

വരവൂരാൻ പറഞ്ഞു...

പറഞ്ഞ ശൈലി ഇഷ്ടപ്പെട്ടു.രസകരം.." ഫ്രേമ് വെച്ചത് ആദ്യായിട്ട് കണ്വാ "

bilatthipattanam പറഞ്ഞു...

മുല്ലാക്ക ഒന്നെല്ലെ കണ്ടുള്ളൂ...ഇവിടെ സ്ഥിരം പത്തും,പതിനഞ്ചും തവണ ഫ്രെയിമുവെച്ചതും,ഗിൽറ്റിട്ടതും,...കാണുന്ന ഞങ്ങൾ ലണ്ടൻ കാരുടെകാര്യം ഒന്നാലോച്ചുനോക്ക്യേ....

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഞമ്മള്‍ ഈ കത ആദ്യായിട്ടാ കേക്ക്‌ണെ....

OAB/ഒഎബി പറഞ്ഞു...

ഗീത- എന്തെ ഒഎബി വരയിൽ കുടുങ്ങിയൊ?
ഭായി-ഇവിടെ എല്ലാം ഫ്രീയാ. എരും പുളിയും അധികമായത് കൊണ്ട് കാശൊന്നും വേണ്ടാ ട്ടൊ.

ബിനോയ്//HariNav-യെസ് സർ, വെരി സ്മാൾ..

വശംവദൻപ്- നാസൂ......:)

വരവൂരാൻ-ഫ്രൈം വെക്കാതെ ഈ രൂപത്തിൽ കണ്ടിട്ടുണ്ടോ?.

bilatthipattanam- അങ്ങോട്ടെത്താൻ വല്ല മാർഗ്ഗവും?

Areekkodan | അരീക്കോടന്‍- അങ്ങനെയും ചിലരുണ്ടാവാം എന്ന് കരുതിയാണ് ഇതിന് വേറെ ഒരു രൂപം നൽകിയത്.

എല്ലാവർക്കും നന്ദി.

താരകൻ പറഞ്ഞു...

മുല്ല നല കഥ

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ആദ്യമായിട്ടാണ് ഈ കഥ കേള്‍ക്കുന്നത്. കഥപറഞ്ഞരീതി നന്നായങ്ങു ബോധിച്ചു.

the man to walk with പറഞ്ഞു...

ഫ്രെയിം വച്ച സംഗതി കൊള്ളാട്ടോ ..ഇഷ്ടായി

oab പറഞ്ഞു...

താരകൻ-ദൃതിയുണ്ടല്ലെ...:) എന്നാലും നന്ദിയുണ്ട്.

കൊട്ടോട്ടിക്കാരന്‍...- എല്ലാരും എല്ലാം കേട്ടാൽ പിന്നെ കഥയില്ലല്ലൊ. അത് കൊണ്ട് വീണ്ടും പറയട്ടെ ക്ലൈമാക്സ് (ഫ്രൈം വച്ചത്) ആ ഒരു വരി മാത്രമേ പഴയതായുള്ളൂ.
രീതി ഇഷ്ടപ്പെട്ടതിൽ സന്തോഷം.

the man to walk with-
ഇഷ്ടപ്പെട്ടെന്നറിയിച്ചതിന് നന്ദി

ഇവിടെ വന്ന എല്ലാ നല്ലവരായ വായനക്കർക്കും നന്ദി അറിയിച്ച് കൊണ്ട് അടുത്ത പോസ്റ്റിലേക്ക്.....

തെച്ചിക്കോടന്‍ പറഞ്ഞു...

ആദ്യമായിട്ടാണ് ഞാനും കേള്‍ക്കുന്നത്, കാച്ചികൊണ്ട് മുഖം മറച്ചതു മാത്രം ഒരു രസികനില്‍നിന്നു കേട്ടിരുന്നു. രസകരമായി, അഭിനന്ദനങ്ങള്‍

raadha പറഞ്ഞു...

ഞാനും ഈ കഥ പണ്ട് കേട്ടിട്ടുണ്ട് ട്ടോ. OAB യുടെ അവതരണ രീതി അസ്സലായിട്ടുണ്ട് ട്ടോ. ആ കഥയിലും മദാമ്മ തന്നെ ആയിരുന്നു പ്രതി.

ishaqh പറഞ്ഞു...

പതിനെട്ടാം വയസ്സിലാ നാട്ടീന്ന് പോന്നത്! ഈ ബ്ളോഗിൽ എത്തിയതിൽ പിന്നെ ആ മദുരപ്പതിനെട്ടിൽ ഖുറൂജടിച്ച് എത്തിയപോലെയുണ്ട്!?
ബഹുമാനിക്കുന്നു

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില