''ഡാ വേഗം കൊണ്ടു കൊടുക്കെടാ''.
''ങ്ഹാ...അങ്ങിനെ സുഖിക്കണ്ട, എനിക്ക് ജുമുഅക്ക് പോകാനായി.ബാക്കി കേക്കണ്ടേഡാ നിനക്ക് (അതെ ഞങ്ങള് കമ്പോണ്ടര്മാരും,നേര്സുമാരുമൊക്കെ അങ്ക്ടും ഇങ്കടും ഡാ...ഡോ...എന്നേ വിളിക്കാറുള്ളൂ) അതിനാല് നീ പോയി കൊണ്ടു വാ''.

എന്നാല് ഇവരുമായുള്ള എല്ലാ കളിതമാശകളും ഒരു കണ്ണ് കൊണ്ടു മാത്രം കാണുന്ന നമ്മുടെ വില്ലനായ ബാപ്പുട്ടി ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടായിരുന്നു. ഡോക്ടര് കിടപ്പിലാകുന്നതിന്നു മുമ്പെ ബാപ്പുട്ടിയുടെ ഒരു കണ്ണ് അതിന്നു വേണ്ടി മാറ്റി വച്ചിരുന്നു അയാള്. അത് കൊണ്ടുള്ള ഉദ്ദേശം ധുരുധ്ധേഷം ഒന്നു മാത്രമായിരുന്നു. അത് നേരിട്ടു പറയാന് ഭയപ്പെട്ട് റഷീദ്നെ കൂട്ട് പിടിച്ച് , ഉണ്ട തരാം കനത്തപ്പം തരാം,പോരെന്കില് പോക്കവടയും സിനിമ കാണാന് മുപ്പത്തിഅഞ്ചു പൈസയും....'.പക്ഷേ റഷീദ്...ഹും ഓനൊരു ആങ്ങുട്ടിയാ, ഒരു മുര്ക്കങ്ങട്ട് ഇറക്കൂലാന്ന് പറഞാല് മതിയല്ലോ. ഐഡിയ സ്റ്റാര് സിന്ഗര്... സോറി ഐഡിയ നടക്കുകയും പായുകയും ചെയ്യാത്തതിനാല് കണ്ട മറ്റൊരു മാര്ഗമാണ് ഇതുവരെ കണ്ടതും കേട്ടതും നിങ്ങള്ക്കായി അവതരിപ്പിച്ചത് ഈ ഞാനും പിന്നെ ഗൂഗിളും.
. സിനിമയുടെ ബാക്കി ഭാഗം കേള്ക്കാനായി എല്സികുട്ടി ആവേശത്തിലായിരുന്നു.
മരുന്നു തിരഞ്ഞെടുത്ത് അവന് സ്റ്റോറി കുറച്ചു കൂടെ പറഞ്ഞു ഒരു പാട്ടിന്റെ സീന് ആയപ്പോള് നിര്ത്തി പുറത്തിറങ്ങി. അവളും എണീറ്റു. സ്റ്റോര്റൂമിലെ ചൂടില് അവര് ചെറുതായി വിയര്ത്തിരുന്നു . പാട്ട് ഏതാണെന്ന് ചോതിച്ചതിന്നു ''അതെന്റെ എല്സിക്കുട്ടിക്ക് പിന്നെ പാടി ത്തരാം''എന്ന് പറഞ്ഞു റഷീദ് ഗോവണി ഓടി ഇറങ്ങി.
താഴെ എത്തിയപ്പോഴേക്കും ഡോക്ടറും മറ്റും എത്തിയിരുന്നു.ഇത്രയും ഫ്ലാഷ് ബാക്ക്.
പിറ്റേ ദിവസം രാവിലെ, തനിക്ക് ഒറ്റക്ക് യാത്ര ചെയ്യാന് അനുവദിച്ച 'ഇന്നോവ' സൈകിളിന്റെ താക്കോല് , രംഗം
കോമഡിയില് അവസാനിപ്പിക്കാന് വന്ന മാലോകരുടെയും കോ വര്ക്കെഴ്സിന്റെയും മുന്നില് വച്ചു ഡോക്ടര്ക്ക് കൈ മാറി. എന്നിട്ട് റഷീദ് ഉറക്കെ വിളിച്ചു പറഞ്ഞു ''ഞാന് നിങ്ങളെ സസ്പെന്റ്റ് ചെയ്തിരിക്കുന്നു.'' അങ്ങനെ വിളിച്ചു പറയാന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു .
അത് ഇനിയൊരിക്കല്.