2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

നിണമണിഞ്ഞ നോമ്പുകള്



കുല്ലു ആം അന്തും ബി ഖൈറ് .
--------------------------------
ചായക്കടയില് ഞങ്ങള് കുട്ടികൾക്ക് കയ്യെത്താ ദൂരത്ത് വച്ച ഫിലിപ്സ് ന്റെ
നാല് വാൾവ്  ഉള്ള റേഡിയോയിൽ നിന്നും കാള സോദരി രാഗത്തില്‍ കഷ്ടാങ്ങ വൈദ്യര്‍ പാടുന്ന കീർത്തനം ആസ്വദിച്ച് ഇരിക്കുന്ന നാട്ടുകൂട്ടത്തെ നിരാശരാക്കി ക്കൊണ്ട് ആകാശ വാണിയിലെ ഏതോ ഒരു വാണി മൊഴിഞ്ഞു.
“ഒരു പ്രത്യേക അറിയിപ്പ്.......കടപ്പുറത്ത് മാ‍സം കണ്ടതായി...........നാളെ നോമ്പായിരിക്കുമെന്ന്.......”
കാരണവന്മാരില്‍ ചിലർ “ എന്റെ പടച്ചോനെ...” എന്ന് ആത്മഗദം ചെയ്തത് ഭക്തി കൂടിയത് കൊണ്ടാണൊ എന്ന് അത്ര തിട്ടമില്ലാ‍യിരുന്നു.

ജനം പിരിഞ്ഞു.

നാളെ മുതല്‍ നോമ്പ് തുറന്ന് രണ്ട് മൂന്ന് മണിക്കൂറ് കാലി ചായ വിറ്റതിന്റെ പ്രോഫിറ്റ് കൊണ്ട് ആറേഴെണ്ണത്തിന്റെ പള്ളേല് ഉണ്ടാക്കാനുള്ളതൊന്നും തന്നെ വാങ്ങാന്‍ തികയില്ല എന്ന് എന്റെ ഉപ്പാക്ക് മുന്‍പരിചയം ഉള്ളതിനാല്‍ ഹോട്ടല്‍ മുഗള്‍ എന്ന പ്രസസ്ഥ സ്ഥാപനത്തിന്റെ, മൂച്ചിപ്പലകയാല്‍ നിർമ്മിതമായ പ്രധാന കവാടം ആമത്താഴിട്ട് പൂട്ടിക്കൊണ്ട് ഉപ്പ വീടണഞ്ഞു.

ഞങ്ങള്‍ നാട്ടിലെ അറിയപ്പെടുന്ന ഹോട്ടല്‍ ബിസിനസ്സുകാര്
. കൊയ്ത്തും മെതിയുമായി വർഷാ വർഷം
മൂന്ന് നാല് പറ നെല്ല് വീട്ടിലെ ബല്ലക്കൊട്ടയെന്ന ഗോഡൌണില്‍ സൂക്ഷിക്കപ്പെടുന്നവര്. അതിന്റെ വൈക്കോല്‍ രണ്ടാഴ്ച സുഖമായി തിന്ന് ഏമ്പക്കമിടാത്ത;, മെയ്ത്യാക്കാന്റെ ആനയെ കുത്തി തോല്പിച്ച, ആലയില്‍ നിറഞ്ഞ് നില്‍കുന്ന ചൂട്ടി എരുമ. കറിയായി വെക്കാന്‍ മുറ്റത്ത് മുരിങ്ങാമരമൊന്ന്. ഞാനൊ...?. സെഞ്ചുറി മില്ലിന്റെ കലാപി കോട്ടണ്‍ കുപ്പായം, അലുമിനിയ പിഞ്ഞാണത്തില്‍ ചിരട്ടക്കണലിട്ട് ഇസ്തിരിയിട്ട് ചുളിയാതെ നടക്കുന്നവന്‍. ചുരുക്കിക്കുറുക്കി പറഞ്ഞാല്‍ ഹോട്ടലില്ലെങ്കിലും ഞങ്ങള്‍ക്ക് പട്ടിണി കിടക്കാം എന്നത് നാട്ടുകാർക്ക് അറിയില്ല. ഞങ്ങള്‍ അറിയിച്ചിരുന്നില്ല എന്നതാണ് ശരി.

അത് കൊണ്ട് ഉപ്പ ഒരു ഭയങ്കര തീരുമാനം എടുത്തു. നാട്ടിലെ പേര് കേട്ട പണക്കരന്റെ കൂടെ കള്ളക്കടത്ത് ബിസിനസ്സ്!


 നോമ്പ് ചില്ലറ ദിവസങ്ങള്‍ പിന്നിട്ടു. ഉപ്പ വിദേശ രാജ്യങ്ങളായ പാലക്കാട്, കാലടി എന്നിവിടങ്ങളില്‍ കുറച്ച് ദിവസങ്ങളായി ബിസിനസ്സ് ടൂറിലാണ്. അവിടങ്ങളിലേക്ക് കരിഞ്ചന്തയായി ലോറിയില്‍ കേറ്റി പോയ സ്വർണ്ണക്കളറുള്ള നെല്ലിന്റെ പൈസ കിട്ടാന്‍ കാത്തിരുന്നതിനാല്‍ വീട്ടിലേക്കുള്ള എല്ലാ കമ്മ്യൂണിക്കേഷനും തല്‍ക്കാലമായി നിന്നു പോയിരുന്നു.

നോമ്പ് ആദ്യത്തില്‍ അരിപ്പത്തിരി, പിന്നെ ഗോതമ്പത്തിരി, പിറ്റേന്ന് തിരിക്കാത്ത ഗോതമ്പ്, പിന്നീടുള്ള ദിവസങ്ങള്‍ കിലോക്ക് അമ്പത് പൈസ നിരക്കില്‍ പ്ലാസ്റ്റിക്കിനെ നാണിപ്പിക്കുന്ന (കൈപ്പ് ഫ്രീ ) പറമ്പന്‍ മരച്ചീനിയാല്‍ നോമ്പ് തള്ളിയിട്ടപ്പോഴേക്കും  ഖജനാവ് കാലി. പിന്നെ മടിച്ചു നിന്നില്ല. അയല്‍ പക്കത്ത് മാനം പണയം വച്ച് അരിയും മറ്റും കടം വാങ്ങി. ഒരു കാലത്ത് വയറ് നിറച്ചുണ്ണാന്‍ ഞങ്ങളുടെ വീട്ടീല്‍ വരേണ്ടിയിരുന്ന അവരില്‍ നിന്നും തുടർന്നും സഹായമഭ്യാർത്തിക്കാൻ പിന്നെ മാനം സ്റ്റോക്കില്ലായിരുന്നു.

കിട്ടിയാല്‍ ഒരു നോമ്പ് പോയാല്‍ ഒരു നിയ്യത്ത് എന്ന് കരുതി ഏഴു വയസ്സ് കാരന്‍ അനുജന്‍ വരെ നോമ്പ് കാരനാണ്. മാത്രവുമല്ല, എങ്ങനെയെങ്കിലും ടൈം അഡ്ജസ്റ്റ് ചെയ്ത് നോമ്പ് തുറന്ന് ഭക്ഷണം വിളംമ്പുംമ്പോള്, നോമ്പ് ഉള്ള മക്കള്‍ക്ക് ഉമ്മാന്റെ വക ബോണസ്സായി രണ്ട് പത്തിരിയെങ്കിലും അധികം കിട്ടും എന്ന ഒരു ഉള്‍ കാഴ്ചയും അന്നത്തെ നോമ്പിനുണ്ടായിരുന്നു.

അങ്ങനെ നോമ്പ് തുറക്കാനുള്ള സമയം അടുത്തു കൊണ്ടിരിക്കുന്നൂ. ഉപ്പയെ പ്രതീക്ഷിച്ചിട്ട് ഇനി കാര്യമില്ല എന്ന് മനസ്സിലാക്കി ഉമ്മ, അന്നത്തെ പാഠ പുസ്തകത്തിലെ ഖലീഫ ഉമറ് എന്ന കഥയിലെ നായികയായി. കിണറ്റില്‍ നിന്നും ഫ്രീയായി കിട്ടുന്ന വെള്ളം മണ്‍ കലത്തില്‍ ഒഴിച്ച് വീട്ടില്‍ സ്വന്തമായി ഉണ്ടായിരുന്ന അടുപ്പിന്‍ മുകളില്‍ ചൂടാകാന്‍ വച്ചു.
ആ സമയം “ ഇതാ നോമ്പ് തുറക്കാന്‍ സമയമായി കൊണ്ടിരിക്കുന്നു. ഞാനൊന്നും കാണുന്നില്ലല്ലൊ നാഥാ എന്റെ കുഞ്ഞു മക്കള്‍ക്ക് കൊടുക്കാന്‍. ....”

എന്ന്ഉമ്മ പ്രാർത്ഥിച്ചത് ശബ്ദമായി പുറത്തേക്ക് വന്നില്ലെങ്കിലും, കയ്യില്‍ ഐല മീന്‍ തവരക്കോലില്‍ കോർത്ത് തൂക്കിപ്പിടിച്ച് നടന്നു പോകുന്ന അയല്‍ പക്കത്തെ അബുകാക്കയെ നോക്കി ഒതുക്കുകല്ലിലിരിക്കുന്ന ഞാനെന്ന പന്ത്രണ്ട് വയസ്സുകാരന്‍ അത് കേട്ടിരുന്നു.

ആ സമയത്തതാ ദൈവം ഞങ്ങളുടെ വീടിന്റെ കുറേ അകലെയുള്ള ഒരു പയ്യന്റെ രൂപത്തില്‍ കയ്യില്‍ ഒരു പാത്രവുമായി അവിടെ പ്രത്യക്ഷപ്പെട്ട് എന്നോട് ചോദിച്ചു.
“ഉമ്മയില്ലെ”
“ഉമ്മാ ദാ വിളിക്കണൂ...”
ഉമ്മ എന്റെ വിളി കേട്ട് പുറത്തേക്ക് വന്നു. അവന്‍ വാഴയില കൊണ്ട് മൂടിയ പാത്രം ഉമ്മയുടെ കയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു. “ ഞങ്ങള്‍ക്ക് നേർച്ചയുണ്ടായിരുന്നു. കുറച്ച് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാമെന്ന്. ഇന്ന് നിങ്ങള്‍ക്കാ......” അപ്പോളാണ് ഞങ്ങള് പാവങ്ങളിൽ പെട്ടതാണെന്ന കാര്യം ഞങ്ങൾ തന്നെ അറിയുന്നത്. (കണ്ണീര് കൊണ്ട് എഴുതാന്‍ കഴിയുന്നില്ല ഇനി പിന്നീട് എഴുതാം)

അവന്‍ പോയിക്കഴിഞ്ഞ് ഉമ്മ കരഞ്ഞു. അത് കണ്ട് ഞാനും കരഞ്ഞു. സംഭവം ഒന്നും മനസ്സിലാകാത്ത അനുജാ‍നുജത്തിമാര് നല്ല വോള്യത്തില്‍ കരയാന്‍ ശദ്ധിച്ചു.

ഈ കഥക്കിപ്പോള്‍ പ്രസക്തി ഉണ്ടെന്ന് തോന്നിയതിനാലാണ് ഇവിടെ കുറിച്ചിടുന്നത്. കാരണം, ആരാണ് പാവപ്പെട്ടവന്‍?. നമ്മുടെ മുമ്പില്‍ അവരുണ്ടാവാം. അത് വീട്ടിലേക്കുള്ള അര കിലോമീറ്ററ് നടക്കാന്‍ മടിച്ച് ഓട്ടോ‍ പിടിച്ച് വരുന്ന കൂലിപ്പണിക്കാരനല്ല. എന്നോ ഒരിക്കല്‍ മാറ്ഗ്ഗത്തില്‍ കൂടിയവനാവില്ല. പിന്നെയോ? അതൊരു ഗള്‍ഫ് കാരനാവാം. രോഗം വന്ന് കിട്ടുന്നതൊക്കെയും ചികിത്സക്ക് വേണ്ടി ചിലവഴിക്കുന്നവനാവാം. അവർ നല്ല ഡ്രസ്സും അണിഞ്ഞ് നടന്ന് ആരുടെ മുമ്പിലും കൈ നീട്ടാത്തവരാവാം. ചുരുക്കത്തില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമേ നമുക്കവരെ കാണാന്‍ സാധിക്കൂ.

അതിനാല്‍ അവരെ കണ്ടെത്തി അവരുടെ മുമ്പില്‍ ദൈവമായി പ്രത്യക്ഷപ്പെടാന്‍ ഇതാ വലിയ അവസരം വന്നിരിക്കുന്നു. ‘അയല്‍ വാസി പട്ടിണി കിടക്കെ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല‘. എന്ന് പറഞ്ഞവരില്‍ പെട്ടവരാണ് നമ്മള്‍. ഒന്നോർക്കുക. നാളെ, കൂറ്റന്‍ മാളികകളും, ആഡംഭര കാറുകളും, റബറ് എസ്റ്റേറ്റും നമ്മള്‍ കൂടെ കൊണ്ട് പോവില്ല. നമുക്ക് ബാക്കിയായി നല്ല സന്താനങ്ങളുടെ പ്രാർത്തനയും, അവകാശപ്പെട്ടവന് സഹായങ്ങള്‍ ചെയ്ത് കൊടുത്തതും മാത്രമേ ബാക്കിയുണ്ടാവൂ.
പറഞ്ഞ് ചളമാക്കുന്നില്ല.
എന്തിനും സ്വന്തം അനുഭവം പറഞ്ഞ് ബോറടിപ്പിക്കുന്ന ഞാന്‍ കുറച്ചു കൂടെ പറയട്ടെ.

അന്നത്തെ ആ സ്നേഹത്തിന്‍ ഉറവിടമായിരുന്ന ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് കൊല്ലമായെങ്കില്‍ ഉപ്പയില്ലാത്ത ആ‍ദ്യ റമളാന്‍ ആണ് ഇന്ന്. മക്കളെല്ലാം നല്ല നിലയില്‍ ആയത് കണ്ട് മരിക്കാന്‍ ഭാഗ്യം വന്നവര്!
ഇടക്കിടക്ക് ഞാന്‍ ദൈവത്തെ പല രീതിയിലും കാണും. ഇപ്പോഴിതാ വീണ്ടും കണ്ടു. ഒരഞ്ച് പൈസ ആർക്കും വെറുതെ കൊടുക്കാത്ത എന്റെ മുതലാളി ദൈവ രൂപത്തില്‍ വന്ന് എന്നോട് പറഞ്ഞു. “യാ......(അറബിയിലെഴുതുന്നില്ല) നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും ഇങ്ങോട്ട് കൊണ്ട് വരിക. എന്നാല്‍ നിനക്കിനി നാട്ടില്‍ പോവാതെ ഇവിടെ നിന്ന് കൊണ്ട് പോസ്റ്റുകള്‍ രചിക്കയും, കമന്റുകള്‍ എഴുതുകയും ചെയ്യാമല്ലൊ..അതിനുള്ള ചിലവ് ഞാന്‍ തരാം....” അല്‍ഹംദുലില്ലാ.......ഹ് .
അതിനാല്‍ അതിന്റെ ഒരുക്കത്തിലേറെ, ഞാന്‍ എന്റെ പടച്ചവനോട് കൂറ് പുലർത്തണ്ടവനല്ലെ....
അതിനുള്ള അവസരം ഞാന്‍ ശരിക്കും വിനിയോഗിച്ചേ മതിയാകൂ...അതിനാല്‍ ഈ ഒരു മാസക്കാലം ഞാന്‍ ഇവിടന്ന് തല്‍ക്കാലത്തേക്ക് വിട്ട് നില്‍ക്കട്ടെ...

ദൈവം എനിക്ക് ദാനമായി തന്ന നിങ്ങളുടെ നല്ല മനസ്സുകള്‍ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് നല്ലതിന്‍ വേണ്ട പ്രാർത്ഥന എന്നോടൊപ്പം എപ്പോഴുമുണ്ടാവും. തിരിച്ച് നിങ്ങളും പ്രാർത്ഥിക്കുക..

ശല്യമാവാന്‍ വേണ്ടി കൂടുതല്‍ ശക്തിയാർജിച്ച് ഞാന്‍ വരും. തല്‍ക്കാലം വിട.

എല്ലാവർക്കും റമളാൻ ആശംസകൾ.
ഒഎബി.
























2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബ്രോസ്റ്റ് റെഡി


ആദ്യം നാഴി പൊടി അരിയോ പച്ചരിയോ എടുത്ത് മാറ്റി വയ്ക്കുക.
-----------------------
ബ്രോസ്റ്റ്
-------
ഇഞ്ചി ഒരിഞ്ച് നീളം.
വെളുത്തുള്ളി നാല് അല്ലി.
സവാള ചെറുതൊന്ന്.
കുരു മുളക് പൊടി ഒരു സ്പൂൺ.
മുളക് പൊടി ഒരു സ്പൂണ്ൺ.
അജീന മോട്ടോ ഒരു നുള്ള്.
ഉപ്പ്.
ഇത്രയും വഹകള്‍ കൂട്ടിയരച്ച്,

ഒരു കോഴി പൂട കളഞ്ഞ് തൊലി കളയാതെ എട്ട് പീസാക്കി കട്ട് ചെയ്ത് അരച്ച് വച്ച പേസ്റ്റ് തേച്ച് പിടിപ്പിച്ച് നൂറ്റി ഇരുപത് മിനുട്ട് റസ്റ്റ് എടുക്കാന്‍ വക്കുക. 
ഈ സമയം ടിവി സീരിയൽ രണ്ട് മൂന്നെണ്ണം കാണുക. അതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് 
കോണ്‍ ഫ്ലവറ് പൊടി അല്ലെങ്കിൽ മൈദ പോടി ഛെ...മൈദപ്പൊടി
ഉപ്പ്
കൂട്ടി കുഴച്ചതിലേക്ക് ചിക്കന്‍ പീസുകള്‍ ഇട്ടിളക്കിയതിനെ
ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറു തീയില്‍, മലയാളത്തില്‍ പറഞ്ഞാല്‍ ഗോള്‍ഡ് ബ്രൌണ്‍ അയാല്‍ കോരിയെടുക്കുക. ചട്ടിയവിടെ ഇരിക്കട്ടെ.
------------------
അടുത്തത് ഉരുളക്കിഴങ്ങ്.
നീളക്കിഴങ്ങ് തൊലി കളഞ്ഞ് അഞ്ച് മില്ലി ( സ്കെയില് എടുക്കാന്‍ പോകേണ്ടതില്ല) സമ ചതുരത്തില്‍ കട്ട് പണ്ണി ഉപ്പ് ലായനിയിൽ മുക്കി അതേ എണ്ണയില്‍ നന്നായി വറുത്ത് കോരുക. തീ അണക്കുക. ചട്ടിയെടുത്തു വക്കുക.
------------------
നെക്സ്റ്റ് ഗാറ്ലിക്ക് പേസ്റ്റ്. (ഇതാണ്  മക്കളേ മൊതല്)

രണ്ടല്ലി വെളുത്തുള്ളി ജ്യൂസ്മെഷീനിൽ ഇട്ട് ഉപ്പ്
ലമണ്‍ സാള്‍ട്ട് ( ഇല്ലെങ്കിൽ തൈര് അര കപ്പ്) ഒരു നുള്ള്.
അമ്പത് മില്ലി പാല്‍
അമ്പത് മില്ലി (സൺഫ്ലവർ എന്നിത്യാതി) എണ്ണ
മിക്സിയിലൊഴിച്ച് അടിച്ച് അതിലേക്ക്
ഒരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്
ഇട്ട് ആവശ്യത്തിനുള്ള കട്ടിയാവുന്നത് വരെ, വീണ്ടും നന്നായി അടിക്കുക.
കലാസ്...ഇത്രയും മതി. ഇനി രണ്ട് പ്ലൈറ്റ് എടുത്ത് നാല് പീസ് വീതം വച്ച് രണ്ടാള്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് രണ്ട് കൈ കൊണ്ട് തിന്നുക. ഇടക്കിടക്ക് വറുത്ത കിഴങ്ങ് പീസുകളീല്‍ പേസ്റ്റ്, പേസ്റ്റ് ചെയ്ത് ഒപ്പം തട്ടുക.
ടൊമാറ്റൊ കെച്ചപ്പ് ഉണ്ടെങ്കില്‍ പ്രമാദം. കൂടെ കഴിക്കാന്‍ ചപ്പാത്തി, റൊട്ടി എക്സറ്ററാ....

}വേറെ ആളുണ്ടെങ്കിൽ കോഴി വേറെ നോക്കുക. 
] കോഴിക്ക്          പകരം ചെമ്മീന്‍, മുള്ളില്ലാത്ത മീന്‍ ഇവയും ആവാം.
]വെജിറ്റേറിയൻ:- കോളീ ഫ്ലവറ്.

] ഗാറ്ലിക് പേസ്റ്റ് ബാക്കിയുണ്ടാവും അതു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ബ്രെഡ്ഡിലും അപ്പത്തിന്റെ ഒപ്പമൊക്കെ കഴിക്കാം. കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും.

] വിദേശത്ത് ഉള്ളവർക്ക് ബ്രോസ്റ്റ് പൊടി റെഡി മെയ്ഡ് വാങ്ങാൻ കിട്ടും.ഇപ്പോൾ നാട്ടിലും  കിട്ടും.


--------------------------------

ഇത് ശരിയായില്ല എന്നുണ്ടെങ്കിൽ ആദ്യത്തിൽ മാറ്റി വച്ച അരി എടുത്ത് കഞ്ഞി വച്ച് കുടിച്ച് മുണ്ടാതെ ഒരു പാത്ത് പോയി കെടന്നുറങ്ങുക!

2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഖല്ബിനുള്ളിലെ ഫാത്ഥിമ

ഒരു ഓണത്തിന്റെ വീണപ്പൂവിന് ഓര്മ്മകള് .
---------------------------------------------
ആശുപത്രിയുടെ കുറച്ചപ്പുറത്ത് ചായക്കട നടത്തുന്ന രാമേട്ടന് മകളെ കാണിക്കാന് ഡോക്ടറ് ഇല്ലാത്ത
സമയത്താണ്‍ വന്നത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഞാന്‍, രാമേട്ടന്‍ ഇങ്ങനെ ഒരു മകളുണ്ടെന്ന കാര്യം അപ്പോഴാണ്‍ അറിയുന്നത്.

ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടൊ?. അതൊ അന്നത്തെ എന്റെ പ്രായത്തിന്റെ ഇളക്കമായിരുന്നൊ?. അല്ല, അവള്‍ സുന്ദരി തന്നെയായിരുന്നു. സുന്ദരി എന്നതിലും സുന്ദരമാ‍യ ഒരു പേര്‍ അവളെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.

“രാമേട്ടാ നിങ്ങള്‍ നാളെ വരൂ. ഡോക്ടറ്ക്ക് സുഖമില്ലാത്തതിനാല്‍ നേരത്തെ പോയതാ”
അയാള്‍ മറുപടിക്കായി മകളെ നോക്കി. അവള്‍ വേണ്ടെന്ന് തലയാട്ടി.
“അല്ല മോനെ തല്‍ക്കാലം വല്ല മരുന്നും..?”
“എന്താ അസുഖം”.
“അവളെ വായില്‍ നെറയെ പുണ്ണാ. കുട് നീര്‍ എറക്കാന്‍ വരെ പറ്റ്ണില്യ”.
“വരൂ.. ഞാനൊന്ന് നോക്കട്ടെ”.
-രാമേട്ടനും മോളും ഇച്ചിച്ചതും, ഞാന്‍ ആഗ്രഹിച്ചതും പരിശോധന-
ഒരു തികഞ്ഞ ഡോക്ടറെ പോലെ ഞാന്‍ ആ കുട്ടിയുടെ തലയില്‍ പിടിച്ച് പറഞ്ഞു. “വായ് തുറക്കൂ. നാവ് നീട്ടൂ...” ഞാനങ്ങനെ പറയേണ്ട താമസം. -ഉള്ള ചോറും ചക്കയില്‍ ഒട്ടി- സുന്ദരമായ അവളുടെ മുഖം രണ്ട് കൈ കൊണ്ടും പൊത്തപ്പെട്ടു. കുപ്പിവളകള്‍ക്കൊപ്പം അവളും ചിരിച്ചു.

രാമേട്ടന്റെ ദേഷ്യപ്പെടലും എന്റെ നിറ്ബന്ധവുമായപ്പോള്‍ എങ്ങനെയോ.....
ഞാനാ തൊട്ടാവാടിയുടെ നിരയൊത്ത പല്ലുകളും, ചിരിക്കുമ്പോള്‍ കൂടുതല്‍ തിളങ്ങും കവിളില്‍ വിരിയുന്ന നുണക്കുഴിയും മാത്രമാണൊ കണ്ടത്?.
“ഞാന്‍ രണ്ട് ദിവസത്തേക്ക് മരുന്ന് തരാം” -ഗൌരവം-
“പേര്‍..?” ഞാന്‍ പ്രിസ്ക്രിപ്ഷന്‍ എഴുതി ത്തുടങ്ങി.
“പത്മം..പത്മജാ‍ന്ന് !”.
“അവള്‍ പറയട്ടെ രാമേട്ടാ. സംസാരിക്കാ‍ന്‍ ബുദ്ധിമുട്ടുണ്ടോന്ന് അറിയാലോ”. -ആഗ്രഹം-
“പത്മാന്ന് തന്നെയാ”. -മണിനാദം-.
“വയസ്സ്?.
“പതിനാല്‍”. -അധികം നാണത്തോടെ-
സുന്ദരമായ കയ്യക്ഷരത്തിന്‍ മറ്റു ജോലിക്കാരുടെ അസൂയാപാത്രമായിരുന്ന ഞാന്‍ ഒന്നും കൂടെ സുന്ദരമായി എഴുതി. (അന്നൊക്കെ ഡോക്ടറ് മാറ് എഴുതുന്നത് എന്താണെന്ന് സാധാരണക്കാരന്‍ മനസ്സിലാവാറില്ല) ‘ബികോമ്പ്ലക്സ് റ്റാബ്സ്. പത്ത്. വണ്‍ ടി ഡി എസ്’.

രണ്ട് ദിവസം കൊണ്ട് അസുഖം മാറിയില്ലെങ്കില്‍ ഡോക്ടറെ വന്ന് കാണണമെന്ന് പറഞ്ഞ് ‘അസുഖം മാറരുതെ’ എന്ന് മനസ്സില്‍ മന്ത്രിച്ച് ഞാന്‍ മരുന്ന് അവളുടെ കയ്യില്‍ വച്ച് കൊടുത്തു.

ദിവസം മൂന്നാലെണ്ണം കഴിഞ്ഞു. അവറ് വന്നില്ല. വരില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ വീണ്ടും ഒരു വരവിനായി, കാഴ്ചക്കായി വല്ലാതെ ആഗ്രഹിച്ചു.

വേണ്ടാഞ്ഞിട്ടും രാമേട്ടന്റെ കടയില്‍ പോയി ഒരു ചായക്ക് പറഞ്ഞു. “എന്തായി രാമേട്ടാ മോളുടെ...?”

“ങാ മോനേ ഞാനത് മറന്നു. ഒരു വിധമൊക്കെ മാറി. ഇപ്പൊ എരിയും പുളിയും തട്ടിയാ കൊഴപ്പല്ല. പിന്നേ...ഞങ്ങള്‍ അവിടെ വന്നപ്പോള്‍ ഡോക്ടരില്ലാഞ്ഞത് നന്നായീന്ന് പിന്നെ തോന്നി. ഒരു ഉറ്പ്പ്യോണ്ട് കഴിഞ്ഞില്ലെ....അല്ലെങ്കില്‍ എട്ട് പത്ത് ഉറുപ്പ്യ ആ വഴിക്കും....നന്ദിണ്ട് മോനെ ...”.

പിന്നീടുള്ള ദിവസങ്ങളില്‍ രാമേട്ടന്റെ കടയില്‍ തന്നെ ചായ കുടിക്കാന്‍ പോവുന്നത് പതിവായി. സ്കൂള്‍ വിട്ട് ആ വഴി വരുന്ന അവളുടെ ഒരു നോട്ടം. ലജ്ജയില്‍ പൊതിഞ്ഞ ഒരു ചിരിയോടെ തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് ഒരു ഓട്ടം. -സംതൃപ്തി. സായൂജ്യം-
ആയിടക്കാണ്‍ മാനേജ്മെന്റ് അവരുടെ ജോലികള്‍ വേഗത്തിലോടാന്‍, എനിക്കോടിക്കാന്‍ (എന്നെയിട്ടോടിക്കാന്‍) ഒരു പുതുപുത്തന്‍ ഹീറോ സൈക്കിള്‍ അനുവദിച്ച് തന്നത്.

അതും കൊണ്ട് രാവിലെ അവള്‍ സ്കൂളില്‍ പോണ സമയത്ത് ഹൈ സ്പീഡില്‍ ചെന്ന് ഒരു സഡണ്‍ ബ്രേക്ക്. പിന്നെ “ഫാത്തിമാ..” എന്ന് വിളിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ ഒരു ചിരി മാത്രം മറുപടി. പിന്നെ പിന്നെ ചെറുതായി സംസാരിച്ചു തുടങ്ങി.

ഒരു ദിവസം അവളെന്നെ കൂട്ടുകാരികള്‍ക്ക് പരിചയപ്പെടുത്തിയതിങ്ങനെ.
“ആശുപത്രീലെ കമ്പോണ്ടറാ...”
“ഇത്ര ചെറുപ്പത്തിലോ?”. നാട്ടുകാറ് ചിലരങ്ങിനെ എന്നെ വിളിച്ചിരുന്നെങ്കിലും, അവള്‍ കമ്പോണ്ടറ് എന്ന് പറ്ഞ്ഞപ്പോ അതു വരെയില്ലാത്ത ഒരു തോലാഞ്ജം .-രോമമില്ലാത്തതിനാല്‍-

ആ വറ്ഷവും ഓണം വന്നു. രാമേട്ടന്‍ നിറ്ബന്ധം ഞാന്‍ ഉണ്ണാന്‍ ചെല്ലണമെന്ന്. മടിച്ച് മടിച്ച് (ആഗ്രഹിച്ച്) ഞാന്‍ സമ്മതിച്ചു.

ഉണ്ണാനിരിക്കുമ്പോള്‍ ചമ്രം പടിഞ്ഞിരിക്കാനറിയാത്ത ഞാന്, രണ്ട് കാലുകളും പിന്നിലേക്കാക്കി ഇടത് കൈ നിലത്ത് കുത്തി ശരീരത്തെ ബാലന്‍സ് ചെയ്ത്....ഹൊ...കൂട്ടാന്‍ വിളമ്പുന്ന അവളുടെ മുമ്പില്‍,
ആരുടെ മുമ്പിലും ഒരു കോമ്പ്ലക്സും ഇല്ലാത്ത ഞാന്‍..........?.
ഊണ്‍ കഴിഞ്ഞ് കുറച്ച് ലാത്തിയടിച്ച് അവളെ ഒന്നും കൂടെ കണ്ടെങ്കില്‍ എന്ന മോഹം സഫലമാകാതെ അവിടെനിന്നും ഇറങ്ങി.

“ശ്...ദേ...” എന്നെയാണൊ?. ഞാന്‍ ഇടം വലം തിരിഞ്ഞു. ഇടവഴിയിലെ വലിയ മതിലിലെ ചെറിയ വാതിലില്‍ ആശുപത്രി അടിച്ചുതളിക്കാരി ലക്ഷ്മി!.
“എന്തേ ലക്ഷ്മ്യേ...?”.
“ദാ ഒരാള്‍ ...!എത്ര നേരായി കാത്ത് നില്‍ക്കണൂന്നറിയൊ?...അവളങ്ങിനെ പറഞ്ഞ് മതിലില്‍ ചാരി മറഞ്ഞ് നില്ക്കുന്ന പത്മയെ പിടിച്ച് വലിച്ചു. പിന്നെ കൂട്ടി ചേറ്ത്തു. “അങ്ങട്ട് കൊടുക്ക് കുട്ട്യേ...ഇപ്പൊ ആളടുത്ത് എത്ത്യേപ്പൊ...”
എന്റെ ആകാംക്ഷ മാറിയത് കയ്യില്‍ മിഠായി വീണപ്പോഴാണ്‍. “ഞാന്‍ മിഠായി തിന്നതാണല്ലൊ ഫാത്തിമാ”.
“ഇതവളുടെ മാത്രം വകയാ” വീണ്ടും ലക്ഷ്മി.
ഒരു നിമിഷം എന്റെ ഖല്‍ബില്‍ കൂടി എന്തൊക്കെയോ മിന്നി മറഞ്ഞു. ഞാനാ മുഖം ശ്രദ്ധിച്ചു. നാണത്താല്‍ തല താഴ്ത്തി നിന്നിരുന്ന അവള്‍ തല ഉയറ്ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. കുറച്ച് സമയം കണ്ണുകള്‍ കഥകള്‍ കൈ മാറി. പിന്നെ അവള് ഒരോട്ടം വീടിനെ ലക്ഷ്യം വച്ച്. ഞാന്‍ ഖല്‍ബിനുള്ളില്‍ നീയാണ്‍ ഫാത്തിമാ എന്ന് പാടാതെ അവിടെ നിന്നും നടന്നു.

മാസങ്ങള്‍ കണ്ടും, പലതും പറഞ്ഞും, ചിരിച്ചും കഴിഞ്ഞു. എന്തും, ആരോടും നേരിട്ട് പറയാന്‍ അന്നും ദൈര്യം കൂടപ്പിറപ്പായി ഉണ്ടായിട്ടും, ഒരിക്കല്‍ പോലും ഐ ലവ് യു എന്ന് പറയുകയൊ, ഒരു കത്ത് കൊടുക്കുകയോ ചെയ്യാതിരിക്കാന്‍ കാരണം , എന്റെ വീട്ടിലെ പ്രാരാ‍ബ്ദം കണക്കിലെടുത്ത് എനിക്ക് പതിനാറ് വയസ്സായപ്പോഴേക്കും ജീവിതമെന്തെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം തന്നു. മറ്റൊന്ന് എനിക്ക് താഴെയുള്ള ‘ലിറ്ററ് സെറ്റുകളെ’ പോറ്റണം എന്ന ചിന്തയും. പിന്നെ എന്ത് ഒലക്കേലെ ....?.
-ചോദ്യം സ്വാഭാ‍വികം-

ഒരിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ അവള്‍ പാടി “ വീണ പൂവേ..കുമാരനാശാന്റെ വീ‍ണ പൂവേ... ആ ശബ്ദ മാധുര്യം ആസ്വദിച്ച് എല്ലാം മറന്ന് നിന്ന എന്നെ ഉണറ്ത്തിയത് കൂടി നിന്നവരുടെ കരഘോഷം.

ആയിടക്കായിരുന്നു ഒരു ചെറിയ ശംസയത്തിന്റെ പേരില്‍ എനിക്ക് സസ്പെന്‍ഷന്‍ ( അത് ഞാന്‍ മുമ്പെഴുതിയിട്ടിട്ടുണ്‍ട്) അതിലും വലിയ ഒരു സ്താപനത്തില്‍ ജോലി ലഭിച്ചപ്പോള്‍ ഉറ്വശീ ശാപം......
........................................
വറ്ഷങ്ങള്‍ കഴിഞ്ഞു. പലയിടത്തായി ഒട്ടനവധി തൊഴിലുകള്‍. അവസാ‍നം ഗള്‍ഫിലും. ഒരിക്കല്‍ നാട്ടില്‍ പോയ സമയം. സ്നേഹിതന്‍ പുതിയതായി വാങ്ങിയ കാറില്‍ ഒരു യാത്ര. പഴയ ആശുപത്രി എത്തും മുമ്പേ ഞാന്‍ ഡ്രൈവറ് സീറ്റില് സ്താനാം പിടിച്ചു മെല്ലെ വണ്ടി ഓടിച്ചു. ആ നാട്ടുകാറ് , പരിചയക്കാറ് , ഈ പഴയ കുട്ടിക്കമ്പോണ്ടറ് കാറും വിട്ട് പോവൂന്നത് കാണുമ്പോള്‍ അവറ്ക്കുണ്ടാവുന്ന ആ ഒരു ഇത്...... അതു തന്നെയായിരുന്നു ഡ്രൈവറ് സീറ്റിലിരുന്നതിന്റെ ലക്ഷ്യം.

ആശുപത്രിക്കരികില്‍ വണ്ട് നിറ്ത്തി പുറത്തിറങ്ങി. രാമേട്ടന്റെ കട നിന്നിരുന്ന സ്തലത്ത് നിരയായി കെട്ടിയ പീടിക റൂമുകള്‍. നേരെ ഒരു കടയിലേക്ക് നടന്നു. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി. കടക്കാരനാ‍യ ചെറുപ്പക്കരനോട് ചോദിച്ചു. “ഇവിടെ ഉണ്ടായിരുന്ന രാമേട്ടന്‍....?”
അവന് കുറച്ച് നേരം ആലോചിച്ചു പിന്നെ കൈ മലറ്ത്തി “ ആ...”.
“ആര്‍.... നമ്മുടെ ചായക്കട നടത്തിയിരുന്ന...?” തൊട്ടപ്പുറത്ത് നിന്നും എന്റെ ചോദ്യം കേട്ട ഒരു കാക്ക.
“അതേ അദ്ദേഹം...ഇപ്പോള്‍..?”
“രാമനിപ്പൊ ഇതൊക്കെ വിറ്റ് ഇവിടന്ന് പോയിട്ട് കാ‍ലം കുറേ ആയല്ലൊ. എന്താപ്പൊ കാര്യം”.
“ഒന്ന് കാണാനാ. ഇപ്പൊ എവിടെയാ താമസം ”.
“കുറെ ഉള്ളോട്ടാ”.
“....അല്ലാ...അയാള്‍ക്കൊരു മോള്‍ ഉണ്ടായിരുന്നല്ലൊ. പത്മാന്നും പറഞ്ഞ്...”.
“ങാ...ഉണ്ടായിരുന്നു. ആ മരിച്ച കുട്ടി”.
ഒരു നിമിഷം ഭൂമി ഒന്ന് കറങ്ങിയോ?.
“ങേ..മരിച്ച കുട്ടിയോ? എപ്പൊ...എങ്ങനെ?.
“അതേ മോനെ. സ്കൂളീന്ന് തല കറങ്ങി വീണൂന്നൊ...തലന്റെ ഉള്ളില്‍ മുഴാന്നൊക്കെ അന്നത്തെ കാലത്ത് പറയുന്നത് കേട്ടിരുന്നു. അത്പ്പൊ കൊറേ കലായല്ലൊ.... എന്തേപ്പൊ ചോദിക്കാന്‍”.
ചുണ്ടത്ത് വച്ച സിഗരറ്റ് എടുത്ത് കയ്യിലിട്ട് ഞരടി എറിഞ്ഞു .
" അല്ല നിന്നെ എവിടെയോ കണ്ട മാതിരി ....ശരിക്കങ്ങ് മനസ്സിലായില്ല.നീ നമ്മുടെ.....”
അയാള്‍ പലതും ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാന്‍ കഴിയാതെ അവിടെ നിന്നും . എങ്ങനെയോ കാറിനരികില് എത്തി. നേരെ സ്നേഹിതനെ താ‍ക്കോല് ഏല്പിച്ച് അപ്പുറത്തെ സീറ്റില്‍ കേറി ഇരുന്നു.

നാട് വിട്ട് പോയി പണക്കാരനായി തിരിച്ച് വന്ന് എല്ലാ വിലക്കുകളെയും മറി കടന്ന് താ‍ന്‍ ആശിച്ച പെണ്ണിനെ സ്വന്തമാക്കുന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോഴൊക്കെ അങ്ങനെ ഒന്ന് മോഹിച്ചിരുന്നുവോ?...ഈയൊരു വാറ്ത്ത കേള്‍ക്കാനാണൊ ദൈവമേ ഈ വഴി വീണ്ടും വന്നത്. വന്നില്ലായിരുന്നെങ്കില്‍....ഒരിടത്തൊരിടത്ത് വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീട്ടില്‍, ഒരു തൊട്ടാവാടി പാവാടക്കാരിയായി, എന്റെ പഴയ ഒരു സ്നേഹിതായായി, ഇന്നും എന്റെ ഖല്‍ബിനുള്ളിലെ ഫാത്ഥിമയായിത്തന്നെ അവള്‍ ജീവിച്ചേനെ.
നിനക്കറിയാമൊ ഫാത്ഥിമാ... നീ‍ വിളമ്പിയ അവസാന ഓണ സദ്യ, എന്റെ ജീവിതത്തിലെ ആദ്യത്തേതാ‍യിരുന്നു എന്ന്.

“വിശ്വദറ്ശന ചക്ക്രവാളത്തിലെ നക്ഷത്രമല്ലേ നീ‍ ഒരു ശുക്ക്ര നക്ഷത്രമല്ലേ നീ....”.
ചിന്തക്കിടയില്‍ അവളന്ന് പാടിയ പാട്ടിന്‍ വരികള്‍ ശബ്ദമായി പുറത്തേക്ക് വന്നപ്പോള്‍ സ്നേഹിതന് ചോദിച്ചു. “എന്താ‍ സിഗരറ്റിന്‍ പകരം കഞ്ചാവ് വാ‍ങ്ങി വലിച്ചൊ”.
മറുപടി ഒരു ചിരിയില്‍ ഒതുക്കി. മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്നിടുന്ന പാതകളെ നോക്കി കാറിനുള്ളില്‍ ഒന്ന് ഇളകിയിരുന്നു.














2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

ക്നൈഫ് ( മിനി കഥ )

"അത് ശങ്കരന് പൊക്കിയത് തന്നെ"

വാറ്ത്ത പുറത്തറിഞ്ഞപ്പോള് അയല് വാസികളില് ചിലര് പറഞ്ഞു.
എവിടെ നിന്നോ വന്ന തെങ്ങ് കയറ്റക്കാരന് ശങ്കരന്, തുരുമ്പ് പിടിച്ചു കിടക്കുന്ന കത്തിയെ മുന്പേ നോട്ടമിട്ടിരുന്നുവെന്നും, നന്നായി അണച്ചാല് കത്തിക്ക് നല്ല മിനുസം ലഭിക്കുമെന്നും അയാള് ആരോടൊക്കെയോ രഹസ്യമായി പറഞ്ഞിരുന്നു പോല്.

രാവിലെ, തന്റെ നാട്ടിലെ കത്തി നഷ്ടപ്പെട്ടതറിഞ്ഞ് അയാള്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തനായി. സഹപ്രവറ്ത്തകരുടെ സഹതാപം നിറഞ്ഞ നോട്ടവും, വാക്കുകളും അയാളെ വല്ലാതെ അലോസരപ്പെടുത്തി.

വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയ കമ്പനി മാനേജരെ കെട്ടിപ്പിടിച്ചയാള്‍ പൊട്ടിക്കരഞ്ഞു.
അയാളുടെ പുറത്ത് തട്ടിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
“എല്ലാം ദൈവത്തിന്റെ അടുത്താണ്‍. നീ സമാധാനിക്ക് തല്‍ക്കാലം പണിക്കിറങ്ങണ്ട”.
അയാള്‍ ഗദ് ഗദത്തോടെ മാനേജരോട് ശുക്രന്‍ പറഞ്ഞു കൊണ്ട് തന്റെ ബെഡ്ഡില്‍ കമിഴ്ന്ന് കിടന്നു.

രണ്ട് മൂന്ന് ദിവസം അയാള്‍ ജോലിക്കിറങ്ങിയതേയില്ല.
നാലാം ദിവസം ഒന്ന് കുളിച്ച് ഫ്രഷായി ഒരു നൂറ് റിയാല്‍ പോക്കറ്റില്‍ കരുതി അയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങി.

‘ശങ്കരന്‍ കൊണ്ട് പോയ തന്റെ മണ്ടക്കത്തിയുടെ മൂറ്ച്ച നല്ലവണ്ണമറിഞ്ഞ് തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ അയാളതിനെ വാടകക്ക് കൊടുക്കുകയോ ഇരുമ്പ് വിലക്ക് വില്‍ക്കുകയോ ചെയ്യുമായിരിക്കും’.
മാറ്ക്കറ്റിലേക്കുള്ള നടത്തത്തിനുള്ളില്‍ അയാളിങ്ങനെ പലതും ചിന്തിച്ച് കൊണ്ട് മനസ്സില്‍ ചിരിച്ചു.

നാട്ടിലുള്ളതിലേറെ പല രാജ്യങ്ങളിലേയും നല്ല തിളക്കമുള്ള കത്തികള്‍ മാറ്ക്കറ്റില്‍ സുലഭമായി ലഭിക്കുമെന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു.

അതില്‍ നിന്നും തനിക്ക് തല്ക്കാലം ഉപയോഗിക്കാന് പറ്റുന്ന ഒരെണ്ണം തിരഞ്ഞു കൊണ്ട് അയാള് മാറ്ക്കറ്റിനുള്ളില്‍ കൂടി നടന്നു.
------------------------------

കുറച്ച് കമന്റുകള്‍ക്ക് ശേഷം കഥാകൃത്തിന്റെ സ്വയം നിരൂപണം.

വായനക്കാരന്‍ ദിവസവും നൂറുക്കണക്കിന്‍ മ്റ്റു ബ്ലോഗുകള്‍ നോക്കി തീറ്പ്പ് കല്പിക്കാനുള്ളതിനാല്
കൂലംകുഷമായ ഒരു ചിന്തക്ക് നേരമില്ലാത്തതിനാലും, ഈ കഥയുടെ കാമ്പ് ചില വായനക്കാരില്‍
എത്തിക്കാനുള്ള ഞാന്റെ ആഖ്യാന ശൈലി അമ്പേ പരാചയപ്പെട്ടതിനാലും ഇനി വരുന്ന വായനക്കാരനെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ഈ കത്തിയുടെ കഥാസാരം ഇവിടെ വരച്ചിടുന്ന വിവരം വ്യസന സമേധം അറിയിച്ചു കൊള്ളുന്നു.

കഥാസാരം.
ഒരിടത്തൊരു വരുത്തന്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു ഭാര്യയെ നാട്ടു നടപ്പനുസരിച്ച് കടത്തിക്കൊണ്ട് ( നടത്തിയൊ, ഉരുട്ടിയൊ എന്നറിയില്ല) പോവുന്നു. ഇത് ഗള്‍ഫിലുള്ള ഭറ്ത്താവ് അറിയുന്നു. കമ്പനി തനുക്കനുവദിച്ച ലീവിനെ കഴിയുന്നതും ചൂഷണം ചെയ്ത് അയാള്‍ നല്ല തൊലി വെളുപ്പുള്ള അന്യ രാജ്യ പെണ്ണുങ്ങളെ ( മുന്‍ പരിചയം ഒണ്ടേ ) തേടി പോവുന്നു. ഇത്രേയുള്ളു.

ഇനി വെറുതെ വലിച്ചിഴച്ച പാവം കത്തിയെ വെറുതെ വിടുക.

2008, ഓഗസ്റ്റ് 13, ബുധനാഴ്‌ച

വേരും തണലും

വേരുകള് ബാക്കി നിറ്ത്തി
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.

എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്‍
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.

കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.

പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന്‍ തണല്‍ തേടിയൊരു നാള്‍
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന്‍ മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ്‍ മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.

-----------------------

കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.


2008, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ചിക്കന് ബ്രോസ്റ്റിന് പകരം എന്റെ തല....

ഫാക്ടറിക്കുള്ളില് നിന്നും എന്റെ മുതലാളി എന്തോ ചിന്തിച്ചിട്ടെന്നവണ്ണം വേഗത്തില് ലാബിലേക്ക് വന്ന് ഒരു പാത്രത്തില് ലബ്സയും, പെട്രോളും കൂട്ടിക്കലറ്ത്തി ഗ്യാസടുപ്പിന്‍ മുകളില്‍ തിളക്കാന്‍ വച്ചു.

ഇത് നോക്കി നില്‍കുന്ന എന്റെ തലക്കുള്ളിലെ എല്‍ ഇ ഡി ലാമ്പ് തെളിഞ്ഞു.

“പെട്രോളിന്‍ തീ പിടിച്ചേക്കും”. ( എന്റെ ബുദ്ധി കണ്ടില്ലെ നിങ്ങള്‍)
“ഉസ്കുത്ത് യാ ബകറ അന മാഅലൂം” ( മിണ്ടരുത് പോത്തേ എനിക്കറിയാം)

അത് കേട്ട് ഞാന്‍ രണ്ടടി പിന്നോട്ട് വച്ചില്ല. അതിന് മുമ്പെ എന്റെ കണ്മുന്നില്‍, അല്ല കണ്ണില്‍, തലയില്‍, മുഖത്ത്, ഷറ്ട്ടില്‍ തീ. എവിടെയൊക്കെയോ തീ പിടിച്ച മുതലാളി പിന്നോ‍ട്ടോടിയപ്പോള്‍, മുങ്കൂട്ടി കണ്ട ഞാന്‍ മുന്നോട്ടോടി.

ഹാളിനകത്തെ ഡ്രമ്മില്‍ നിറച്ച് വച്ച വെള്ളത്തില്‍ തല താഴ്ത്തി. അതിനിടക്ക് ഷറ്ട്ടിലെ തീ അണ(ച്ച)ഞ്ഞത് എങ്ങനെ എന്ന് എനിക്കറിയില്ല. വെള്ളത്തില്‍ നിന്നും തല പൊക്കി നോക്കുമ്പോള്‍ ഒരു കണ്ണ്......

മുടി കരിഞ്ഞ മണം. ചെറിയ ഇട നാഴിയില്‍ തീ ആളിക്കത്തുന്നു. ഒരു കണ്ണ് പൊത്തിപ്പിടിച്ച് ബക്കറ്റില്‍ വെള്ളമെടുത്ത് ഞാന്‍ തിരിഞ്ഞതും, അരക്ക് മുകളിലോട്ട് കത്തുന്ന തീയുമായി (ഒരു മനുഷ്യന്‍ നിന്ന് കത്തുന്നത് ലൈവായി ഞാന്‍ ആദ്യമായി കാണുകയായിരുന്നു) പേടിച്ചരണ്ട നിലവിളിയുമായി മുതലാളി എന്റെ നേരെ ഓടി വരുന്നു. തീ അണക്കാനുള്ള അവന്റെ എല്ലാ ശ്രമവും വിഫലമാകുന്നു. അന്തമില്ലാതെ കത്തുന്ന തീ കണ്ട് ഞാനന്തം വിട്ടില്ല. എന്റെ കയ്യിലുള്ള വെള്ളം, അവന്റെ മുഖവും, നെഞുചും കണക്കാക്കി ലോറിയുടെ മട്കാട്നുള്ളിലേക്കെന്ന പോലെ ശക്തമായി ഞാന്‍ എറിഞ്ഞു.

ഭാഗ്യം (കമ്പനിത്തൊഴിലാളികളുടെ) തീ അണഞ്ഞില്ല. ഉടനെ ഞാന് അവന്‍ അണിഞ്ഞ ടീ ഷറ്ട്ട് തല വഴി ഊരാനായി ശ്രമം. അതിനിടയില്‍ വിവരമില്ലാത്ത തീ എങ്ങനെയോ അണഞ്ഞു.

ഈ സമയം, ദിവസവും മൂന്നാല്‍ പ്രാവശ്യം മുതലാളിയുടെ ചിത്ത കേള്‍ക്കാഞ്ഞാല്‍ ഉറക്കം വരാത്ത ഫോറ്മേന്‍, തന്റെ രണ്ടാമത്തെ ചിത്ത കേള്‍ക്കാനുള്ള സമയമായിട്ടും മുതലാളിയെ കാണാത്തതെന്തെ
എന്ന് വിചാരിച്ചാ‍വണം അത് വഴി വന്നത്.

ഞാനും മുതലാളിയും നനഞ്ഞ രൂപത്തില്‍ ടോം ആന്റ് ജെറി കളിക്കുന്നതും ഹാളിനടുത്ത് കത്തുന്ന തീയും കണ്ട അവന്‍ കൂടുതല്‍ വിശദീകരണം ആവശ്യം വന്നില്ല.
‘യാ റബ്ബ് യാ റബ്ബ്...’ എന്ന് ഉച്ചത്തില്‍ ഉച്ചരിച്ച് അവ്നും എന്റെ സഹായിയായി സറ്വ്വ ശക്തിയും എടുത്ത് ടീ ഷറ്ട്ട് വലിച്ചൂരി. ആ വലിയില്‍ ബട്ടന്‍സിന്‍ പകരമുള്ള സിബ്ബ് ഉരഞ്ഞ് മുതലാളിയുടെ വെളുത്ത മൂക്ക് ചുവന്ന തക്കാളി പോലെ ആയത് ഞാന്‍ ഒറ്റക്കണ്ണ് കൊണ്ട് കണ്ടു.

ഓടി വന്നവരൊക്കെയും മുതലാളിയെ സുശ്രൂശിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ ഞാന്‍ കത്തുന്ന തീ അണച്ചു. അതിനിടെ നാട്ടിലെ ഫയറ് സറ്വീസുകാരെപ്പോലെ തീ കെടുത്താനായുള്ള ഫയറ് എക്സ്റ്റിങ്കുഷറുമായി ബങ്കാളി ‘ക്യാ ഹുവാ ഭായ്’ എന്ന്‍ നിറ്വികാരനായി പറഞ്ഞ് വന്നിരുന്നു പോല്‍.

ഹോ...എന്റെ കണ്ണ് കത്തി നീറിക്കൊണ്ടിരിക്കയാണല്ലൊ....അതോറ്ത്ത് ഞാന്‍ തൊട്ടപ്പുറത്തെ മുറിയിലെ ഫ്രീസറ് തുറന്ന് എന്റെ തല കഴിയുന്നതും അതിലേക്ക് കടത്തി. കട്ട പിടിച്ച് കിടക്കുന്ന ഐസ് കൈ കൊണ്ടൊപ്പി കണ്ണ് തണുപ്പിച്ചു കൊണ്ടിരിക്കെ ഞാ‍ന്‍ മുമ്പെഴുതിയ കവിതാ ശകലങ്ങളും അതിനെന്റെ സുഹൃത്തുക്കള്‍ എഴുതിയ കമെന്റും ഓറ്ത്ത് പോയി.

“........തണുത്ത് മരവിച്ച്, ഫ്രീസറില്‍ വച്ചൊരു നേന്ത്രപ്പഴം കണക്കെ കറുത്ത് കരുവാളിച്ച്..............
ഞാനെങ്ങാനും മരിച്ചുവെന്നാല്‍.......അതിന്‍ മുകളിലൊരു മീസാന്‍ കല്ല് വക്കാനാരുണ്ടീ ബൂലോഗത്തില്‍”.
എന്ന് ചോദിച്ചപ്പോള്‍, (കമന്റ് ചെയ്തവരുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ) കല്ല് വെക്കാന്‍, പേടിയുള്ളവറ്, ചൈനാ കല്ല് ലാഭത്തില്‍, റീത്ത് സ്പോണ്‍സറ് ചെയ്തവറ്, ആശ്വസിപ്പിച്ച് എന്നെ ഒരു ചിന്തകനായി കണ്ടവറ്ക്കും, ബേങ്കില്‍ നോമിനിയായി പേര്‍ കൊടുക്കുവാന്‍ കഴിയാതെ, ഒരു പ്രേതമായി വരാന്‍ കഴിയാതെ, പുഴുക്കള്‍ക്കും പഴുതാരക്കും ഭക്ഷണമായി മാറിയേക്കാവുമായിരുന്ന, പിന്നത്തെ പോസ്റ്റില്‍ ബ്രോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് തരാമെന്ന് പറഞ്ഞ ഒഎബി, ചിക്കന്‍ ടിക്ക പോലെയായതറിയാതെ! അതെ ഒന്നുമറിയാതെ, എന്റെ പ്രിയ സുഹൃത്തുക്കള്‍, വായനക്കാറ്, ഈ വളിപ്പന്‍ കത്തി ബ്ലോഗറെ ഒരിക്കലുമോറ്ക്കാതെ തന്താങ്ങളുടെ ബ്ലോഗുകള്‍ എഴുതിക്കൊണ്ടിരിക്കയും, വായനക്കാറ് വായിച്ചുകൊണ്ടിരിക്കയും ചെയ്യുമായിരുന്ന ഒരു രംഗം.

വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു.....

മുഖവും കണ്ണും തണുത്ത് ഒരു സുഖം തോന്നി. ഇതിനിടയില്‍ മുതലാളി വിളിച്ച് പറയുന്നുണ്ടായിരുന്നു “ ബഷീറിനെന്ത് പറ്റിയെന്ന് നോക്കിന്‍”.(അതെ ഞാന് തന്നെ).

എനിക്കും എന്തോ പറ്റിയിട്ടുണ്ടെന്ന് അപ്പഴാണ്‍ മറ്റുള്ളവറ് അറിയുന്നത്. എന്റെ നില്‍പ്പ് കണ്ട് ഒന്ന് രണ്ടാളുകള്‍ എന്നെ സ്നേഹത്തോടെ ശകാരിച്ച് എന്റെ തല ഫ്രീസറില്‍ നിന്നും പൊക്കി. താഴെ വീണ കണ്ണടയെടുത്തു തന്നു. ഞാനെന്റെ കരിഞ്ഞ മൂന്ത ഒന്ന് കാണാന്‍ കണ്ണാടിയില്‍ നോക്കി. ങേ...എന്റെ ഒരു കണ്ണ്...?. ഞാന്‍ കണ്ണട മുഖത്തു നിന്നുമെടുത്ത് നല്ല വണ്ണം ഒന്നും കൂടെ കണ്ണാടിയില്‍ നോക്കി.

ഹാവൂ സമാദാനം.... കണ്ണടയുടെ പ്ലാസ്റ്റിക്ക് ചില്ല് കറുത്ത് പോയതായിരുന്നു. എന്നാലും പുരിക രോമമില്ലാത്ത കണ്ണ് തുറക്കാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു. ഞാനൊരു കൊളപ്പുള്ളി അപ്പനായി മാറുമൊ ദൈവമേ...ആ സമയത്തെ ഭയം അങ്ങനെ ആയി.

പിന്നെ ആശുപത്രിയില്‍ പോയി കണ്ണ് വാഷ് ചെയ്തു.

(ഒരാഴ്ചയോളം കണ്ണില്‍ ചോരയില്ലാത്തവന്‍ എന്നാരും പറഞ്ഞില്ല. കുമ്മായ കടന്നല്‍ കുത്തിയ സുന്ദര ഭീകര കോ‍മള രൂപവും മാറി. ഒരു ചെവിയിലെ, അടുത്ത വെള്ളിയാഴ്ച കളയാന്‍ വച്ചിരുന്ന രോമവും പോയി...അല്‍ ഹംദുലില്ലാ...ഞാന്‍ ദൈവത്തെ സ്തുദിക്കുന്നു).

കമ്പനിപ്പണിക്കാറ്ക്ക് ഇതിലും വലിയ ബല്യെര്‍ന്നാള്‍ വരാനുണ്ടൊ. മുതലാളി ഇനി രണ്ട്മൂന്ന് ദിവസം ഇങ്ങോട്ടില്ല എന്ന് പറഞ്ഞ് മധുര (ലഡു വാങ്ങാന്‍ കാശ് വേണ്ടെ) വാക്കുകള്‍ കൈ മാറി ആറ്മാദിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് മുതലാളി പിറ്റേന്ന് രാവിലെ കമ്പനിയില്‍.....

സാധാരണ മുതലാളി രാവിലെ ഒമ്പത് മണിക്ക് കമ്പനിയില്‍ വന്നാല്‍ രാത്രി പത്ത് മണി വരെ അവന്റെ ബുദ്ധിയി(ല്ലായ്മയി)ല്‍ തോന്നുന്നതൊക്കെയും അപ്പപ്പോള്‍ ടെസ്റ്റ് ചെയ്ത്, എന്റെ വായില്‍ കേറിയിരുന്ന്, ഞാന്‍ ഐവ...ഐവ...പറഞ്ഞ് തളറ്ന്ന് ദേഷ്യത്തോടെ സോണി... സാംസങ്ങ് ബിപി എല്‍ എന്ന് പറഞ്ഞ് തുടങ്ങും.

ഇടക്ക്, ഞാന്‍ സുബ് ഹിക്ക് ശേഷം ചിന്തിച്ച് കൂട്ടിയ എന്റെ ചിന്തകളെ ഒന്ന് സംയോചനം നടത്തി അടുത്ത പോസ്റ്റിടാനും, എനിക്ക് രണ്ട് നേരത്തെ ഭക്ഷണം ഉണ്ടാക്കാനും ഇടവേള നല്‍കിക്കൊണ്ട് മുതലാളി കമ്പനിക്കുള്ളിലേക്ക് ചെല്ലുമ്പോള്‍ ഇരുനൂറോളം വരുന്ന പണിക്കാറ് തട്ടാന്റെ തൊടിയിലെ മുയലിനെ പോല്‍ ഞെട്ടിക്കൊണ്ടിരിക്കും. അവന്‍ വിചാരിച്ച രീതിയിലല്ല പണിക്കാരന്‍ ജോലി ചെയ്യുന്നതെങ്കില്‍ പിന്നെ പറയണ്ട.

ബൈ പാസ് ഓപറേഷന്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ ശബ്ദം ടെസ്റ്റ് ചെയ്ത, സ്വന്തം ഉമ്മ മരിച്ച് കബറടക്കം കഴിഞ്ഞ് കമ്പനിയിലെത്തിയ, പെരുന്നാള്‍ ദിവസം പോലും റസ്റ്റില്ലാത്ത, ക്ഷമ എന്ന സാധനം എന്തെന്നറിയാത്ത (അവന്റെ കൂടെ പതിനെട്ട് കൊല്ലത്തിലേറെ ഒപ്പം നിന്ന് പണിയെടുക്കുന്ന എനിക്ക് ക്ഷമക്കുള്ള വല്ല അവാറ്ഡും കിട്ടുമെങ്കില്‍ ആരെങ്കിലും ഒന്ന് റക്കമെന്റ് ചെയ്യണേ)അവന്‍ ഓരോ ജോലിക്കാരന്റെ അടുത്തും പുല്ലൂട്ടിയില്‍ കെട്ടിയ പട്ടി പോലാകും. ആരുടെ ഉപദേശവും ഇഷ്ടപ്പെടാത്ത അവന്‍ ഒന്നേ പറയാനുള്ളു.

“ നിന്റെ ബുദ്ധി എനിക്കു വേണ്ട. ഞാന്‍ പറഞ്ഞ രീതിയിലെ പണി മാത്രം. “ബിക്കോസ് ഐആം യുവറ് ബോസ്. ഐ പെയ് യുവറ് സാലറി”.

ബോറ് അല്ലെ, നിറ്ത്തി..

അങ്ങനെ മുതലാളി എന്റെയടുത്ത് വന്ന് വിഷേശങ്ങള്‍ ചോദിച്ചു. അറബി കനേഡിയനായ സുന്ദര മുഖത്തിനുടമയായിരുന്ന അവന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഒരു സറ്ക്കസ്സ് കോമാളിയുടേത് പോലുള്ള മൂക്ക്. ഒരു വശം കറുത്ത ചുണ്ട്. വലതു ഭാഗം വള അഴിക്കാറായ ചേര പോലെ ആയ കഴുത്തും മുഖവും. കൂറ (പാറ്റ) തിന്ന കോഴി വാല്‍ പോലെയുള്ള മുടിയും കണ്ട് എനിക്ക് ചിരി പൊട്ടി.
അത് മനസ്സിലാക്കി അവന്‍ ചോദിച്ചു.

“എന്തെടാ കഴുതെ ചിരിക്കുന്നെ”.
അതെ, അതാണ്‍ അവന്‍. അതാണവന്റെ ഭാഷ. അതെന്നോട് അവനുള്ള പ്രത്യേക സ്നേഹത്തിന്റേത് തന്നെയാണെന്ന് എനിക്ക് മാത്രമെ മനസ്സിലാവൂ.







2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഒരു ടൂറും പിന്നെ കെ എഫ് സി യും.


ഞങ്ങൾ സഞ്ചരിക്കുന്ന വാഹനം മുന്നോട്ട് പോകുന്നുണ്ടെങ്കിലും വിശപ്പ് ഒരടി മുന്നോട്ടില്ല എന്ന സൂചന വയറിനുള്ളിൽ
 നിന്നും തരാന്‍ തുടങ്ങിയിട്ട് നേരമേറെയായി.കഴിഞ്ഞ രാത്രിയിൽ മൈസുരിൽ നിന്നും ഒജീനിച്ച കൊട്ടന് ഉണക്ക ചപ്പാത്തി, കൊട്ടന് ചുക്കാതിയായി രൂപാന്തരം പ്രാപിച്ചിരിക്കാം. നാരിയൽ ക പാനി റോഡരുകില് കാണുന്നുണ്ടെങ്കിലും ഞങ്ങൾക്ക് വേണ്ടത് ചാവൽ ക കാന ആയിരുന്നു. ഈ ബാങ്കളൂര് ടൌണില് ഒരു സാധാ ഹോട്ടല്, അല്ലെങ്കില് ഒരു തട്ടുകട എവിടെയും കാണുന്നില്ലല്ലോ. വഴിയിൽ ചിലരോടൊക്കെ ചോദിച്ചെങ്കിലും അവരൊക്കെ എന്തൊക്കെയോ പറയുന്നു. അവർക്ക് ബുദ്ധിയില്ലാഞ്ഞിട്ടോ ഞങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടോ ....

“നമുക്ക് കെ എഫ് സി (കെന്റക്കി ഫ്രൈഡ് ചിക്കൻ ) ഒന്ന് ചോദിച്ച് നോക്കിയാലോ“. കെ എഫ് സി ബാങ്കളൂരില് തുടങ്ങിയതും അതിന്റെ തുടർച്ചയായി ഉണ്ടായ കച്ചറയും ടി വിയിൽ; സി എന് എന് കാണിച്ചത് ഓർത്ത് കൊണ്ട് ഞാന് ചോദിച്ചു. എന്റെ ബുദ്ധിയിൽ തെളിഞ്ഞ ആ ഐഡിയ എല്ലാവർക്കും നന്നായി ബോധിക്കാൻ കാരണം, ഞങ്ങൾ പ്രവാസികൾ നാലാളുടെ ഭാര്യമാരും ബ്രോസ്റ്റ് എന്ന് കേട്ടതല്ലാതെ കണ്ടിട്ടില്ലായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. (ദൈവം പിന്നീടവർക്ക് നാലാള്‍ക്കും ഇവിടെ എത്തി അല്‍ബേക്ക് ബ്രോസ്റ്റ് തിന്നാനുള്ള ഭാഗ്യം നല്‍കി)

"അതാ ആ വരുന്ന ആളോട് ചോദിക്കാം ".
ഞാൻ തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി.
"ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."
"ങാ...ങാഹ ..." അയാള്‍.

ഹാവൂ സമാദാനം!. എന്റെ സർവ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തിൽ മനസ്സിലായതിൽ ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട് മോഹൻ ലാല് ചോദിച്ച പോലെ

 (അന്ന് മോഹന് ലാല് ഇങ്ങനെ ചോദിച്ചിട്ടില്ല) വളീ...വ ളീ ....എന്ന് പറഞ്ഞു. അയാള് "അക്കടു ഇക്കടു ഇല്ലീ കന്നഡ കൊത്തമ്പാലി കടുക് വറ്ത്തലു അരച്ചലു...."എന്ന് പറഞ്ഞു കൊണ്ട് ഇടതു വശത്തെ റോഡിനു് നേരെ കൈ ചൂണ്ടി.

അയാൾ പറഞ്ഞതപ്പടി മനസ്സിലായ രീതിയിൽ ഞാൻ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു കൊണ്ട് വണ്ടിയില്‍ കേറി. സ്റ്റൈലിൽ  ഷർട്ടിന്റെ കോളറ് ഒന്ന് പിടിച്ചു കുലുക്കാനായി ഞാന്‍ കഴുത്തിൽ തപ്പിയപ്പോഴാണ് ഓർത്തത് ഇതിന് ആ സാധനം ഇല്ലല്ലൊ എന്ന്. അന്ന് രാവിലെ ടീ  ഷർട്ട് ഇടാന്‍ തോന്നിയ മണ്ടരി ബുദ്ധിയെ ശപിച്ചു കൊണ്ട്, ആലോചിച്ചിരിക്കെ..
നമ്മ വാഹനത്തൈ ഓട്ട്ണറ് ഓരമാകെ നിറ്ത്തിനാറ്....നൊ രക്ഷ...എന്നതിന്റെ സൂചന...മൌനം!.

“ദാ...ആ വരുന്ന കുട്ടികളോട് ചോദിക്കാം” സമദ് അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാന്‍ ഡോർ തുറന്നു.
ആ നിമിഷം എന്റെ പെങ്കോലുട്ടി തൂടക്കിട്ടൊരു നുള്ള്. എന്റെ സ്വഭാവം ശരിക്ക് അറിയാവുന്ന അവളുടെ മുഖം കത്തുന്നു. മോന്തായം ഒരു ഭാഗത്തേക്ക് കോടുന്നു. അത് കണ്ട് ഭയപ്പെടാതെ? ഞാനാ ദൌത്യം സക്കീറിനെ ഏല്പിച്ചു !!

സക്കീറ് ഇറങ്ങിച്ചെന്ന് അവരോട് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. അവർ മോഹിനിയാട്ടം നടത്തി അതേ ഭാഷയില്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കെ “എന്താ ഇത്രേം ചോദിക്കാന്‍...എന്താ കല്ല്യാണാലോചന വല്ലതും നടത്തുന്നൊ” എന്ന് വേണു പറഞ്ഞപ്പോള്‍ ഞാന്‍ മാത്രം ചിരിച്ചില്ല.
പൊട്ടന്‍ കമ്പ്യൂട്ടറ് കണ്ട മാതിരി ആ മൂന്ന് സുന്ദരന്‍ പീസുകളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എനിക്കതത്ര രസിച്ചില്ല.

എന്റെ നോട്ടം കണ്ട് അതിലൊരുത്തി സില്‍ക്ക് സ്മിത സ്റ്റൈലില്‍ താഴ് ചുണ്ട്നൊരു വശം മേല്‍ പല്ലിനാല്‍ കടിച്ച് ഒരു കണ്ണ് ചെറുതായി ചിമ്മി കാണിച്ചുവോ...ഹെയ്...ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ ഫാര്യ തല പിടിച്ച് തിരിക്കുമായിരുന്നല്ലൊ. ഇനി മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടണ്ട എന്ന് കരുതിയിട്ടൊ...എന്തൊ?.

സക്കീറ് പറഞ്ഞു കൊടുത്ത വഴിയെ വണ്ടി മെല്ലെ നീങ്ങി. കെ എഫ് സി എന്ന മൂന്നക്ഷരം എന്റെ കണ്ണില്‍ കാണിച്ച് തരു ദൈവമേ എന്ന പ്രാര്‍തനയോടെ ഓരോരുത്തരും, കെ എഫ് സീ, യാ നഫ്സീ എന്ന തിരു വചനം ഉരുവിട്ട് , തലയുള്ള ഒരു ബോർഡ് കാണാനായി തന്താങ്ങളുടെ സ്വന്തം തല ഇടതും വലതുമായി തിരിച്ചു കൊണ്ടിരുന്നു.

“യുടേണ്‍...അതേ യെസ് ...ഐവ..അതാ ആകാണുന്ന ബില്‍ഡിങ്ങിനപ്പുറം....ങാഹ ഇതു തന്നെ”. സക്കീറിന്റെ പറച്ചിൽ നിന്നതിനൊപ്പം വണ്ടിയും നിന്നു.
അവസാ‍നം ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചിക്കന്‍ കാല്‍ കടിച്ചു വലിക്കുന്ന രംഗം ആലോചിച്ചു കൊണ്ട് ആ വലിയ ബില്‍ഡിങ്ങിന് മുമ്പിലുള്ള ബോർഡ് ഞാൻ  വായിച്ചു.ങേ ......കെ എഫ് സി...?.

വായിച്ചവർ, വായിച്ചവർ മുഖത്തോട് മുഖം നോക്കി കുറച്ച് നേരം സ്തംഭിച്ചു നിന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. വിശന്നൊട്ടിയ വയർ പൊത്തിപ്പിടിച്ച് വളഞ്ഞ് പുളഞ്ഞ് ചിരിക്കാന്‍ വണ്ടിയില്‍ സ്തലം പോരാഞ്ഞ് ഓരോരുത്തരും പുറത്തിറങ്ങി ചിരിച്ച് കുഴങ്ങി വീണ് മണ്ണില്ലാത്തതിനാല്‍ ടാറ് റോഡ് കപ്പി തളർന്ന നേരം ഒരുത്തന്‍ പറഞ്ഞു “ നീ നേരത്തെ കണ്ട ഫൈവ് സ്റ്റാറിലേക്ക് വിട്”. ഞങ്ങള്‍ വണ്ടിയില്‍ കേറി. ഡ്രൈവർ വണ്ടി തിരിച്ചു. ഞാനന്നേരം ആ ബോർഡ് ഒന്നും കൂടെ ഉറക്കെ വായിച്ചു.

“കെ എഫ് സി....കർണാടക ഫൈനാന്‍സ് കോർപറേഷൻ !!”.
.................................


രാത്രി ഷോപ്പിങ്ങിന്നിടയില്‍ ഞങ്ങളറിയാതെ അതിന്റെ മുമ്പില്‍ എത്തിപ്പെട്ടു. കുറച്ച് ഫ്രൈഡ് ചിക്കന്‍ വാങ്ങി സഹധറ്മ്മിണിമാരെ തീറ്റിച്ച ഞങ്ങളെ അവർ തിന്നാന്‍ തുടങ്ങി. ഇതാണൊ നിങ്ങളെ ഗള്‍ഫിലെ....ബ്ലോസ്റ്റ്. ...തൊള്ളീക്ക് വക്കാന്‍ പറ്റുന്ന ഒരു സാധനം!. എല്ലാവരും ചിരിക്കുന്നു. പക്ഷേ ഓരോ വിറ്റുകളും എനിക്ക് നേരെയുള്ള ഒരോ കൂരമ്പായി എന്റെ ഹൃദയത്തില്‍ തറച്ചു കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. അത് മറച്ച് വച്ച് ഞാന്‍ പറഞ്ഞു. “നാട്ടിലെത്തട്ടെ.. ഞാനുണ്ടാക്കി കാണിച്ചു തരാം ബ്രോസ്റ്റ് എങ്ങനെയെന്ന്”.

പിന്നിടൊരു ദിവസം ഞാനുണ്ടാക്കിയ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച് മക്കള്‍ പറഞ്ഞു. “ഈ ഉപ്പാക്ക് അറിയാത്തതെന്താ...” ഞാന്‍ പൊങ്ങി സീലിങ്ങില്‍ തട്ടി താഴെ പറന്ന് വീണു.
----------------------------------------
വായനക്കാരാ, നിങ്ങള്‍ക്കറിയണൊ ബ്രോസ്റ്റഡ് ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന്?.
അറിയാത്തവരുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞ് തരാം.








2008, ജൂലൈ 25, വെള്ളിയാഴ്‌ച

സഹായം + കരുംനുണ

സഹായം
---------
കൈ വളറ്ന്നോ
കാല്‍ വളറ്ന്നോ
യെന്ന് നോക്കിയിരിക്കെ,
ഒരു നാളവളെന്നോടോതി
യെന്‍ കൈ പിടിക്കുക.
കൈ പിടിച്ച് നടത്തി
വളറ്ത്തി വലുതാക്കി
യവളെയെന്‍ സഖിയാക്കി
മടുത്തതിനാലൊരു നാള്‍
മറ്റുള്ളോറ്ക്ക് തുണയാക്കി
സഹായിച്ചിടുന്ന ഞാനെങ്ങനെ
പീഡനക്കേസിലറസ്റ്റിലായി?.
...............................

കരുംനുണ
-------------
കയ്യിലുള്ളയീയൊരെലി

ചത്തതിനൊപ്പമെന്‍ മനവും

ചത്തതിനാലെ

പ്പടിയിപ്പടിയൊരു ക്ലിക്കിടു

മെന്നോറ്ത്തപ്പോളെന്‍

ഹൃദയത്തിലൊരിടിയും

വെട്ടിയപ്പോളതാ

വീട്ടിലഞ്ചാറെലിയും ചത്തു!.


2008, ജൂലൈ 18, വെള്ളിയാഴ്‌ച

നേരംപോക്കാക്ഷേപഹാസ്യക്കവിതക്കഥ

മഴക്കഥകള്, കവിതകളനവധി വായിച്ച്
തണുത്തുവിറച്ച് , ഫ്രീസറില്
വച്ചൊരു നേന്ത്രപ്പഴം കണക്കെ
കറുത്ത് കരുവാളിച്ച്,
യന്ത്രം സ്വിച്ച് ഓഫ് ചെയ്യാനാവാതെ
മരവിച്ച് വീഴുമൊരുനാള് ഞാനീ ബ്ലോഗില് .

അപ്പോള്, അപ്പോളീമരുഭൂവില്
ചുടുകാറ്റതിന്റെ രൌദ്രഭാവം
പൂണ്ടാഞ്ഞു വീശി ,
ചുട്ടുപഴുത്തൊരു മണൽ കൂന
കബർപോലെന്മേൽ
രൂപാന്തരപ്പെട്ടതിനടിയിൽപെട്ട്,

ഞാനെങ്ങാനും മരിച്ചുവെന്നാല് ?
എന്നാലാരുണ്ടാരുണ്ട്?
അതിന് മുകളിലൊരു മീസാൻ കല്ല്
വക്കാനാരുണ്ടീ ബൂലോകത്തിൽ?.

2008, ജൂലൈ 14, തിങ്കളാഴ്‌ച

നന്നായി കൂവുക (നര്മം)

ഒരുച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്ന കവല ഒരു പാതയുടെ ഇറക്കത്തിലായിരുന്നു. കടയുടമകളും, ഭൂമിയുടെ ബാലന്സ് തെറ്റാതിരിക്കാന് ഒരു പണിയുമെടുക്കാതെ നടക്കുന്ന ഏതാനും ചിലരും അവിടെയും ഇവിടെയുമായി കുത്തിയിരിക്കുന്നുണ്ടായിരുന്നു.

ചെക്കന് സൈക്കിളില് ഇറക്കം ഇറങ്ങി വരുന്നത് കണ്ടാല് തന്നെ അറിയാം അവന് റോഡ് വലിയ പരിചയമില്ലെന്ന്.

&^%$./.ശബ്ദം കേട്ട് ഉറക്കത്തിലായവരും അല്ലാത്തവരും ആ കാഴ്ച ആസ്വദിച്ച് ചിരിച്ചു .നടു റോഡില് രണ്ടായി പിരിഞ്ഞു തെന്നി നീങ്ങുന്ന സൈക്കിളിനാണോ അവനാണോ കുടുതല് സ്പീഡ് എന്നതായിരുന്നു ചിലരുടെ ചിന്ത.

"കൂ...കൂ..." ഒരുത്തന് .
"പോടാ...എണീറ്റ് ...".
"ഓന് വീഴാന് കണ്ട സ്ഥലം... പോഡാചെക്കാ".
"മനുഷ്യനെ മെനക്കെടുത്താന് ഓരോരുത്തര്....".

കമന്റുകള് പല ശബ്ദത്തില് ...

ഒന്നു രണ്ടാളുകള് എന്ത് പറ്റിയെന്നറിയുവാന്, അവന് വീണിടത്തെക്ക് നടന്നടുക്കവേ,
ഇളിഭ്യനായ ചെക്കന് എണീറ്റ് തന്റെ സൈക്കിള് ഹാന്റില് നേരെയാക്കി അവിടെ നിന്നും പോയി.

ജനം വീണ്ടും തങ്ങളുടെ പോഷിസ്യനിലെക്ക് തിരിയവെ, ചെക്കന് തിരിച്ചു വന്ന് വീണിടത്ത് വളരെ സൂക്ഷമതയോടെ എന്തോ തിരഞ്ഞു . അത് കണ്ട ജനം ഓരോരുത്തരായി വന്ന് അവന് തിരയുന്നിടം തിരഞ്ഞു. ആരും ഒന്നും കണ്ടില്ല.

"എന്തെ മോനേ ?"
"എന്തേ കളഞ്ഞു പോയത്?".
"എന്തെടാ കുട്ടീ വല്ലതും വീണു പോയോ?". അങ്ങനെ പല ചോദ്യങ്ങളും ...
മുട്ടുകാലില് കൈ കൊടുത്ത് കുമ്പിട്ട് തന്റെ നഷ്ടപ്പെട്ട സാധനം തിരയുന്ന ചെക്കന് നിവര്ന്നു നിന്ന് എല്ലാവരോടുമായി പറഞ്ഞു .
"ഞാന് ഇവിടെ വീണപ്പോള് ...നിങ്ങളെല്ലാം കൂവിയില്ലേ ...അതിനാല് എന്റെ ഒരു മൈ-- ഇവിടെ എവിടെയോ വീണിരിക്കുന്നു.... അത് തിരയുകയാ...!



2008, ജൂൺ 21, ശനിയാഴ്‌ച

"പുഷ് പുള്‍" (ചെറു കഥ)

ലവല്‍ ക്രോസ് അടക്കാന്‍ തുടങ്ങുന്നതെയുള്ളു. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. പഴയ സിമന്റ് ബഞ്ചില്‍ സ്താനം പിടിച്ചു. പഴക്കം ചെന്നതിന്റെ പാടുകളല്ലാതെ സ്റ്റേഷന് ഒരു മാറ്റവും സംഭവിച്ചതായി തോന്നുന്നില്ല. കാലങ്ങളേറെ യത്രക്കാര്‍ക്കും മറ്റും തണലേകിയ ചീനി മരം അതിന്റെ തണല്‍ ശാഖകള്‍ കുറച്ച് കൂടെ അകലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. പാളത്തിനപ്പുറം, പഴയ കാലത്ത് അട്ടിയിട്ടിരുന്ന ചത്ത മരങ്ങള്‍ക്ക് പകരം വന്‍ തേക്ക് മരങ്ങള്‍ ജീവനോടെ നില്‍ക്കുന്നു.

മുമ്പ്, മഴക്കാലത്ത് ഒരു കായല്‍ പോലെ പരന്നു കിടന്നിരുന്ന വെള്ളത്തിനരികിലെ മരത്തടിയില്‍ കുറെ ആളുകള്‍ ചൂണ്ടയിട്ടിരിക്കും. അവരോടൊപ്പം പൊന്മകളും, കൊറ്റികളും തക്കം പാര്‍ത്ത് അവിടെയും ഇവിടെയുമായി ധാരാളം ഉണ്ടാവും. എല്ലാര്‍ക്കും ഇഷ്ടം പോലെ മീന്‍! ആലും കുണ്ടെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വെള്ളക്കെട്ടിലെ മീന്‍ ഞങ്ങള്‍ക്കാറ്ക്കും ഇഷ്ടമായിരുന്നില്ല. അങ്ങാടിയിലെ തെണ്ടിപ്പിള്ളാറ്ക്കും, റയില്‍ പുറം പോക്കില്‍ താമസമാക്കിയിരുന്ന വെള്ളപ്പൊക്കാക്കാര്‍ എന്ന് ഞങ്ങള്‍ പറയുന്ന പുറം നാട്ടുകാര്‍ക്കും അവിടെയായിരുന്നു കക്കൂസ്. അകലെ മൊടപ്പിലാശേരി കുന്ന്. അതിന്റെ താഴ്വര തൊട്ട് ഇതു വരെ മഞ്ഞയും പച്ചയുമണിഞ്ഞ് കിടക്കുന്ന വയലേലകള്‍..... ഇന്നതെല്ലാം പുരയിടങ്ങള്‍ക്ക് വേണ്ടി മാറ്റപ്പെടുത്തിയിരിക്കുന്നു.


“ആരാത് കുഞ്ഞാനൊ....?എന്നെ ദുബായീന്ന് വന്നെ!
ശബ്ദം കേട്ട് മുഖമുയറ്ത്തി നോക്കി. ആളെ മനസ്സിലാക്കി മറുപടി പറയും മുമ്പെ അടുത്ത ചോദ്യം.
“ഞമ്മക്ക് ചായക്ക് എന്തേലും കിട്ട്യാ.....”
“എന്തേ കുഞ്ഞാനെ പണിക്കൊന്നും പോവാറില്ലെ”.
“എവടെ...വജ്ജ പണിട്ക്കാന്‍, തടി കൊണ്ട് കയ്യൂല കുഞ്ഞാനെ”.

എല്ലാവരെയും കുഞ്ഞാനെ എന്ന് വിളിക്കുന്ന കുഞ്ഞാന്‍...പഴയ കാലത്ത് വാഗണില്‍ മരത്തടി കേറ്റലും, വിറക് അട്ടിയിടലുമായിരുന്നു പണി. എത്ര കാശ് കിട്ടിയാലും തിന്ന് തീര്‍ക്കുന്ന, സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത....നാട്ടുകാരുടെയെല്ലാം കുഞ്ഞാന്‍...!. അതു കൊണ്ട് തന്നെയായിരിക്കാം അയാള്‍ സമ്പാദിക്കാനും മറന്ന് പോയത്.


“എവിടെക്കാ സര്‍ക്കീട്ട്...?“
നീട്ടിയ നോട്ടുകള്‍ വാങ്ങി കീശയിലിട്ടു കൊണ്ട് കുഞ്ഞാന്‍ തുടര്‍ന്നു.
“ഒരു മോട്ടറ് വണ്ടി വാങ്ങിക്കൂടെ...അല്ലേലും ചില ഗള്‍ഫ് കാര്‍ ഭയങ്കര പിശുക്കാന്മാരാ...ങാ‍..ഞമ്മളെ പുസ്പുള്‍ വരാനായല്ലൊ അല്ലെ...?അതാകുമ്പൊ നല്ല കൊശീല്‍ പൊകാലൊ...” ചോദ്യവും ഉത്തരവും അയാള്‍ തന്നെ കണ്ടെത്തുന്നുണ്ടായിരുന്നു.


അയാള്‍ പറഞ്ഞത് ശരി തന്നെ, ഞാന്‍ പോകാനൊരുങ്ങുന്നത് ‘പുഷ്പുള്‍’ എന്ന് നാട്ടുകാര്‍ പറയുന്ന ട്രെയിനിന്‍ തന്നെ. അതും കമ്പനിയില് എല്ലാവരും ‘പുഷ്പുള്‍’ എന്ന് വിളിച്ചിരുന്ന് കാദര്‍ക്കയുടെ വീട്ടിലേക്ക്. രണ്ട് കൊല്ലം മുമ്പ് തകര്‍ന്ന ഹൃദയവുമായി ഗള്‍ഫില്‍ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞ എന്റെ സ്വന്തം കാദറ്ക്കയെ കാണാന്‍!.

എല്ലാവറ്ക്കും ബാപ്പയും, കാരണവരും, സുഹൃത്തുമായിരുന്നു കാദറ്ക്ക. സാധനങ്ങള്‍ അറബിയയില്‍ കേറ്റി സ്റ്റോറിലെത്തിക്കലും ക്ലീനിങ്ങുമായിരുന്നു അയാള്‍ക്ക് ജോലി. ‘അറബിയ‘ എന്ന് അറബിയില്‍ പറയുന്ന വണ്ടി മുമ്പോട്ട് തള്ളുകയും, അതേ പോലെ പിന്നിലാക്കി വലിക്കുകയും ചെയ്തിരുന്നത് കൊണ്ട് ആരോ തമാശയില്‍ ഇട്ട പേരാണ്‍ ‘പുഷ് പുള്‍‘ ഗള്‍ഫിലെത്തുമ്പഴേ മദ്ധ്യ വയസ്കനായിരുന്നു ടിയാന്‍. ആരെന്തു അറബിയില്‍ ചോദിച്ചാലും മറുപടി മലയാളത്തിലേ പറയൂ. അതെന്താ എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു അയാള്‍ക്ക് ‘നമ്മള്‍ അറബി പഠിക്കുംപോലെ
ഓല്‍ക്ക് ന്താ മലയാളം പഠിച്ചൂടെ?’.

ഇവിടെ വന്നതിന്ന് ശേഷം നാല് പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തയച്ചു. ശരീരം ചെയ്യുന്ന ജോലിക്ക് വഴങ്ങാതായെങ്കിലും, മനസ്സിലെ യുവത്വം എന്നും കാത്ത് സൂക്ഷിച്ചിരുന്നു കാദറ്ക്ക. അയാള്‍ എന്നും ചിരിച്ചും, മറ്റുള്ളവരെ ചിരിപ്പിച്ചും ജീവിച്ചു. അഞ്ചാമത്തേത് ഒരു ആണ്‍‌തരിയാണല്ലൊ എന്നതായിരുന്നു അയാള്‍ക്കാകെയുള്ള പ്രതീക്ഷ. അവന്റെ ഏതാവശ്യവും അപ്പപ്പോള്‍ നിറവേറ്റാന്‍ അയാള്‍ ധൃതി കാണിച്ചിരുന്നു.

കോളേജിലെത്തിയപ്പോള്‍ ഒരു ബൈക്ക് വേണമെന്ന് അവന്‍ നിറ്ബന്ധം. ഭാര്യയും, കൂട്ടുകാരും പറഞ്ഞു “വേണ്ട.. അവന്‍ അതിനായിട്ടില്ല!”.എലാവരോടും അയാള്‍ കനത്ത സ്വരത്തില്‍ മറുപടി പറഞ്ഞു: “ഇങ്ങളീ പറീണ മാതിരിയല്ല. അവന്റെ പൂതിയല്ലെ...?ഇന്നത്തെ കാലത്ത് കോളേജില്‍ പോക്ണോല്‍ക്ക് അതൊക്കെ വേണം”.അവന്റെ വളറ്ച്ചയില്‍ അയാള്‍ സ്വയം അഭിമാനം കൊണ്ടു.
അതിനും വേണ്ടി തികയാത്ത കാശ് പലരില്‍ നിന്നും തിരിമറി നടത്തി നാട്ടിലേക്കയച്ച്, എല്ലാം പിടിച്ചടക്കിയ ഒരു ജേതാവിനെ പോലെ അയാള്‍ ഊറ്റം കൊണ്ടു.

രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കാണും. ഒരു ഉച്ചക്കുള്ള വിശ്രമ സമയം എന്റെ മൊബൈലിലേക്ക് നാട്ടില്‍ നിന്നും ഒരു വിളി വന്നു. ഞാ‍ന്‍ മരവിച്ച പോലെയായി! റൂമിലെ മറ്റു സുഹൃത്തുക്കളെ സ്വകാര്യമായി അറിയിച്ചു. എല്ലാവരും തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു. കാദറ്ക്കയെ എങ്ങിനെ വിവരം അറിയിക്കും?. അവസാനം ഞാന്‍ തന്നെ.......

കാദറ്ക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്‍! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല!. കരഞ്ഞിട്ടുമുണ്ടാവില്ല!.
........................

ട്രെയിന്‍ വലിയ ശബ്ദത്തോടെ വന്നു നിന്നു. യാത്രക്കാറ് ഇറങ്ങുകയും കേറുകയും ചെയ്തു. കയറ്റിറക്കു സാധന്നങ്ങളുമായി ചുമട്ടുകാരും. അനന്തതയുടെ കാണാപുറങ്ങളില്‍ കണ്ണും നട്ട് ഞാന്‍ ആത്മഗദം ചെയ്തു. “വേണ്ട...എനിക്കു കാണേണ്ട....കാണാന്‍ കഴിയില്ല! ആശയറ്റ, വിളറ്ത്ത എന്റെ കാദറ്ക്കയുടെ മുഖം!.” ഞാന്‍ കിതച്ചു കൊണ്ട്, കാലത്തിന്റെ പാടുകള്‍ വീഴ്ത്തിയ സിമന്റ് ബഞ്ചില്‍ അള്ളിപ്പിടിച്ചിരുന്നു. വണ്ടി തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി!.


സ്റ്റേഷന്‍ മാസ്റ്ററ് കൊടി വീശി. വിസിലടിച്ചു. വണ്ടി ചൂളം വിളിച്ച് കറുത്ത പുക പടലങ്ങള്‍ പുറത്തേക്ക് തള്ളി, അടുത്ത വളവ് തിരിഞ്ഞ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന ട്രെയിന്‍ ടിക്കറ്റ് അലസമായി വലിച്ചെറിഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു.




2008, ജൂൺ 17, ചൊവ്വാഴ്ച

മനുഷ്യനെ വിഴുങ്ങിയ പാമ്പ്


'കാണാത്തവര്ക്ക് വേണ്ടി മാത്രം'

Do not fall asleep in the Jungle!!!!!!
(Just unbelievable!!)






For More Images Visit: www.askmeda.co.cc



2008, ജൂൺ 13, വെള്ളിയാഴ്‌ച

അണ്ടര്സ്റ്റാന്റ്

ആന്റിനയും അതിന്റെ അനുബന്ധ സാധനങ്ങളും ഡയനയില്‍ കേറ്റി. വണ്ടി പുറപ്പെടാന്‍ നേരം മുഹാസിബ് (കണക്കപ്പിള്ള) വിളിച്ചു പറഞ്ഞു “ഒഎബി ഒരു നൂറ് സ്റ്റാന്റ് അതിന്റെ കൂട്ടത്തില്‍ കേറ്റാന്‍ പറയൂ.”
................

സാധനങ്ങള്‍ ഇറക്കി ഡ്രൈവറ് തിരിച്ചു വന്നു. സ്റ്റാന്റ് മാത്രം ഇറക്കിയിട്ടില്ല.
“എന്തേ സ്റ്റാന്റ്....?”
“ഓറ്ഡറില്ലാത്ത സാധനം കേറ്റിയാ പിന്നെ......?.
ഞാന്‍ ഓഫീസിലെത്തി.
“ എന്തിനാ ഓറ്ഡറ് ഇല്ലാതെ സ്റ്റാന്റ് കേറ്റാന്‍ പറഞ്ഞത് ”.
“ങേ....ഓറ്ഡറ് തരാതെ കേറ്റാന്‍ പറയാന്‍ ഞാന്‍ ആരാ-----”.
“വീളിക്ക്”.
“നിനക്ക് വേണേങ്കി വിളിച്ചൊ”.
.....................

“ഹലൊ....നാസറെ എന്തെ സ്റ്റാന്റ് വേണ്ടെ?.
“ഞാന്‍ പറഞ്ഞില്ലല്ലൊ...... നിനക്കറിയില്ലെ സ്റ്റാന്റ് നിങ്ങളുടെത് ഞാന്‍ ഇറക്കാറില്ല എന്ന്?”.
“അറിയാം പക്ഷെ....ഇവന്‍ പറയുന്നു നീ പറഞ്ഞിട്ടാണെന്ന്. നീ എന്തിനൊക്കെയാ വിളിച്ച് പറഞ്ഞത്”.
“എന്റെ പൊന്നു ഒഎബി...ആ *അകുല്ലക്ക് ന്റെ അറബി എനിക്ക് മനസ്സിലാവൂല. അതിനാല്‍ ഞാന്‍ ഇംഗ്ലിഷിലാ സംസാരിച്ചത്. നൂറ് ഡിഷ് ഓറ്ഡറ് കൊടുത്തു. ലാസ്റ്റ് ഞാന്‍ അണ്ടറ്സ്റ്റാന്റ് എന്ന് ചോദിച്ചിരുന്നു. ഇനി അതെങ്ങാനും.....?”.
.................
ശരിയായിരുന്നു. ഞങ്ങളുടെ ഉല്പന്നത്തിന്റെ പേര്‍ ഹണ്ടറ് എന്നാണ്‍. കൂടെ അണ്ടറ്സ്റ്റാന്റ് എന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ ഇംഗ്ലിഷ് ശരിക്കറിയാത്ത *മസ് രി ഹണ്ടറിന്റെ സ്റ്റാന്റ് നൂറെണ്ണം എന്നൊ, അല്ലെങ്കില്‍ ഹണ്ട്രട് സ്റ്റാന്റ് എന്നൊ ധരിച്ചിരിക്കാം. കണക്കപ്പിള്ള അത് സമ്മതിച്ചു തന്നില്ലെങ്കിലും......

ഏതായാലും കുറച്ച് ദിവസത്തേക്ക് ജോലിക്കാറ്ക്ക് വകയായിരുന്നു.
ഇന്നും സാധനങ്ങള്‍ ലോഡ് ചെയ്യുമ്പോള്‍ പണിക്കാറ് പറയും.
ഒഎബീ...അണ്ടറ്സ്റ്റാന്റ്.....

*മസ് രി (ഈജിപ്ഷ്യന്‍)
*അകുല്ലക്ക് (ഞാന്‍ പറയട്ടെ, പറയുന്നത് കേള്‍ക്കു സുഹ്ര്ത്തെ)

2008, ജൂൺ 10, ചൊവ്വാഴ്ച

സമ്പാദ്യം

നല്ല തണുപ്പ് റൂമില്‍
വിയറ്ക്കുന്നു?
വയറ്റില്‍ പരവേശം
മൂത്ര ശങ്ക
നട്ടെല്ലിന്‍ വേധന
ഇടതു വശത്ത്
അല്ല നാഭിക്ക്
അതുമല്ല
വാരിയെല്ലിന്‍ താഴെ
അല്ലേയല്ല
എല്ലായിടത്തും
രണ്ടിന്‍ പോണം
ചറ്ദ്ദിക്കേണം

ഡ്രൈവറെവിടെ
കാറിന്‍ സീറ്റ് ചെറുതായൊ
സിഗ്നലിനെന്തിനു മൂന്നു നിറം
പച്ച മാത്രം പോരായിരുന്നൊ?

ഗ്ലൂക്കോസ്, ബാസ്കോപാന്‍
രക്തം, മൂത്രം
പോര സ്കാന്‍ തന്നെ വേണം
സ്ക്രീന്‍ ഒന്ന് പറയട്ടെ

ഭയപ്പെടേണ്ടതില്ല മോനേ
ഡെലിവറി പെയ്നാണ്‍?
കിഡ്നിയില്‍ നിറയെ കല്ല്
സഹിക്കുക, സഹിച്ചേ പറ്റൂ

മൂവായിരം പോയാലെന്ത്
ഹാവൂ...ആശ്വാസം
വീടിന്‍ മുന് വശം
മതില്‍ കെട്ടിയിട്ടില്ലല്ലൊ???!!!!

2008, ജൂൺ 5, വ്യാഴാഴ്‌ച

ആഗ്രഹിക്കാത്ത വരവ്

എനിക്കറിയാമായിരുന്നു വിളിക്കാതെ തന്നെ നീ എന്റെ അടുത്ത് വരുമെന്ന്. ഇനി വന്നാല്‍ ഒരു തിരിച്ച് പോക്ക് നിന്നില്‍ നിന്നും ഉണ്ടാവില്ലെന്നു മാത്രവുമല്ല , അടുത്തുള്ളവരൊക്കെയും നിന്റെ ജാതിയില്‍ ചേരാന്‍ വെന്‍പല്‍ കൊള്ളുമെന്നും എനിക്കറിയാം.

എന്തായാലും നിന്റെ വരവ് കുറച്ചും കൂടെ വൈകിക്കാമായിരുന്നില്ലെ നിനക്ക്. എന്താ ഞാനൊരു പ്രവാസി ആയതിനാലാണൊ ഇത്ര വേഗത്തില്‍ നീ എന്റെ അടുത്ത് എത്തിയത്.... ? ഇനി എന്റെ നൊമ്പരങ്ങള്‍ കേട്ടിട്ടൊ...?. ഇതാ നിന്റെ സമയമടുത്തു എന്ന് ഓറ്മപ്പെടുത്തലാണൊ ഈ വരവിന്റെ ഉദ്ദേശം...?.


ഇന്നെന്റെ സ്നേഹിതന്‍ കളിയാക്കിപ്പറഞ്ഞ് നിന്നെ കാണിച്ച് തന്നില്ലായിരുന്നു എങ്കില്‍, ഞാനിത്ര പെട്ടെന്ന് നിന്നെ കാണുമായിരുന്നില്ലല്ലൊ. നിന്നെ തല്‍ക്കാലത്തേക്ക് അവിടെ നിന്നും ഒഴിവാക്കാം. അത് കൊണ്ടായില്ലല്ലൊ. നാളെ നിന്റെ ജാതിയില്‍ പെട്ടവര്‍ പൂറ്വാധികം ശക്തി പ്രാപിച്ച് എന്നെ മുഴുവനായി കടന്ന് ആക്രമിക്കില്ലെ....


ഇനി നിന്നെ, നിങ്ങളെ കറുപ്പിക്കാനുള്ള ഒരു ഹെയറ് ഡൈ വാങ്ങാനും എന്റെ ശംബളത്തിന്റെ ഒരു ഭാഗം നീക്കി വക്കണമല്ലൊ എന്നോറ്ക്കുന്‍പൊ??????....

2008, മേയ് 30, വെള്ളിയാഴ്‌ച

ആരോഗ്യത്തിന്റെ രഹസ്യം

ചെറുപ്പം മുതല്‍ മക്കാനിയില്‍ ഉപ്പാന്റെ ഹെല്പറായിരുന്നല്ലൊ ഞാന്.
അവിടെ കൂടുന്നവറ് പറയുന്ന തമാശകള്‍ ‘എ-യു’ എന്നിങ്ങനെ തരം തിരിക്കാനറിയാതെ, ചിരിക്കാന്‍ മാത്രമുള്ള ഒരു ഗ്യോമടി ആയി തോന്നാത്തതിനും , അല്ലെങ്കില്‍ മണസ്സിലാവാറില്ല എന്ന സത്യം മറച്ചു വച്ച് കൊണടും ഞാനും ചിരിയില്‍ പങ്ക് ചേരും. എന്നാലും അവര്‍ പറയും.
“കടിഞ്ഞിപ്പൊട്ട് ഇളിച്ച്ണത് കണ്ടില്ലേ” എന്ന്. അത് കേട്ട് ചിലപ്പോള്‍ ഉപ്പ പറയും .“പെരീല്‍ക്ക് പൊയ്ക്കൊ”. കടിഞ്ഞൂല്‍ പൊട്ടനെന്ന ഞാനന്ന് മുതലേ ഉത്തരം കിട്ടാത്ത പല വിധ ചോദ്യങ്ങളുള്ള മനസ്സുമായി നടന്നു. ചിലതെല്ലാം ഉമ്മാനോട് ചോദിക്കും. ചില സമയം ഉമ്മ പറയും “ജ്ജെയ്... ഒന്ന് പോണ്‍ ണ്ടൊ. പീടേല്‍ പോയി നിന്നൂടെ അനക്ക്”.ഒരു ദിവസം മൂപ്പന്‍(തമാശന്റെ ബാപ്പ) പറഞ്ഞ തമാശയുടെ പൊരുള്‍ കുറെ കാലം കഴിഞ്ഞാ മനസ്സിലായത്.അതെന്തെന്നല്ലെ. പറയാം.

മുഹ് യദ്ദീന്‍ എന്ന മെയ്ത്യക്ക ചോദിച്ചു.
“എന്താ..അബോക്കരെ ജ്ജ്പ്പൊ ഒരു ഫയല്‍മേന്‍ ആ‍ക്ണ്ണ്ടല്ലൊ, എന്താപ്പൊ അന്റെ തീറ്റ”.
അബൂബക്കറ് മറുപടി പറയും മുന്‍പേ മൂപ്പന്‍ ഇടപെട്ടു.

“ഓനൊ...ഓന്‍പ്പൊ രാവിലെ നീച്ചാല്‍ രണ്ട് മുട്ടയും ആടും...അതെന്നെ ഓന്റെ ആരോക്യത്തിന്റെ രഗസ്യം...ന്തെയ് പോക്കരെ. ...സരിയല്ലെ.

എല്ലാവരും ചിരിയോ ചിരി. ഞാന്‍ മാത്രം ആലോചിച്ചു. രാവിലെ അബൂബക്കറ് എണീറ്റാല്‍ രണ്ട് മുട്ടയും ഒരാടും ശാപ്പിടുന്നു. അതിനാല്‍ അവന്‍ തടി കൂടുന്നു. അതില്‍ എവിടെ തമാശ.

ശംസയം തീറ്ക്കാനായി ഞാന്‍ ഉമ്മയുടെ അടൂത്തേക്ക് ഓടി.

2008, മേയ് 23, വെള്ളിയാഴ്‌ച

അബ്ദുവും അല്‍ഭുത വിളക്കും

സുബ്ഹി നമസ്കാര ശേഷം എന്റുപ്പ നടത്തുന്ന ചായമക്കാനി (ഹോട്ടല്‍ ഡി മുഗള്‍) യില്‍ ദിവസം തോറും നടന്ന് വരാറുള്ള സൊറ:
അന്നത്തെ കാലത്തെ ടെക്നോളജിയായ കാളപൂട്ട്,നായാട്ട്,മറ്റു അപ് റ്റു ഡേറ്റ് വിഷേശങ്ങളുമായി ഒരു സംഘമാളുകള്‍.

പറഞ്ഞ കഥകള്‍ പതിനഞ്ജാം പ്രാവശ്യവും ടെലികാസ്റ്റ് ചെയ്യപ്പെട്ടത് കേട്ട് മടുക്കുമ്പോള്‍, കൂട്ടത്തില്‍ ആരെങ്കിലും ഒരു ഇളം നീല കഥ കെട്ടഴിക്കുകയായി.

“-അവസാനം ഞാനോളോട് വേലി അരൂന്ന് ബീഡി കത്തിച്ചാന്‍ തീ തരോന്ന് ചോയിച്ചു, അപ്പൊ ഓളൊരു.....”
ഒരു ജഡ കൊഴിഞ്ഞ ‘കാക്ക‘ തന്റെ ചെറുപ്പകാല വീരസാഹസികലീലാവിലാസങ്ങള്‍ ഡബിള്‍ സ്ട്രോങ്ങില്‍ എടുത്തു കാച്ചുന്പോള്‍, സീരിയലും, റിയാലിറ്റിയും കണ്ടു മടുത്ത് ഡബിള്‍ എക്സിലേക്കൊ, മള്‍ട്ടിവിഷനിലെക്കോ ചാനല്‍ മാറ്റപ്പെടുന്‍പോളുണ്ടാവുന്ന ഒരു ‘ഇത്‘ (റിമോട്ട് തെരയാന്‍ വരട്ടെ. ഇന്ത്യയില്‍ കിട്ടൂല മക്കളേ) കേള്‍വിക്കാരില്‍ ചിലറ്ക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം.

ലാസ്റ്റ് ഓരോരുത്തരായി എണീറ്റ് “കുഞ്ഞാണിയേ...രാ ട്ടൊ, എയ്തിക്കാളട്ടൊ” എന്നിങ്ങനെ ക്ഷീണിച്ച രൂപത്തില്‍
പറഞ്ഞ് മൂടും തട്ടി ഇറ്ങ്ങി പോവുന്‍പോള്‍, എന്റുമ്മ ഉണ്ടാക്കിയ ദോശയും ചട്ട്നിയും, പുട്ടും കടലയും ഡിസ്പ്ലേക്ക് വച്ച ചില്ല്ലലമാര ശൂന്യം.

അടുത്ത പ്രോഗ്രാമായ നെയ്യപ്പം, ഉണ്ട, എന്നിവക്കുള്ള ഇന്‍ഗ്രീഡിയന്‍സിനായി കൊട്ടയും, സഞ്ജിയുമായി ഉപ്പാനെ സമീപിക്കുന്‍പോള്‍, മേശ വലിപ്പ് തുറന്ന് ഒന്ന് നെടുവീറ്പ്പിട്ട്, ഉള്ള ചില്ലറ പെറുക്കിത്തന്ന് ഉപ്പ പറയും “ആ മൂസാക്കാന്റെ പീടീന്ന് മാങ്ങിക്കൊ. മൂപ്പരോട് വൈന്നേരം തരാന്ന് പറേ...”.

അങ്ങ്നെയുള്ള ഒരു ദിവസം.
ബഡായികള്‍ക്ക് പകറ്പ്പവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ഈ കഥ പല രൂപത്തിലും
ഭാവത്തിലും നിങ്ങള്‍ കേട്ട് കാണാം. എന്നാല്‍ ഇത് ആയിരത്തിത്തൊള്ളായിരത്തി കുറേ കൊല്ലങ്ങള്‍ക്കു മുന്‍പേ നടന്നതാ‍ണ്‍. ഇതില്‍ ജീവിച്ചിരിക്കുന്നവരും, ഇല്ലാത്തവരും ഉണ്ട്.

അപ്പൊ നമ്മള്‍ക്ക് തുടങ്ങാം.
“എന്താ അദ്ദൊ അനക്കിന്നലെ മീനൊന്നും കിട്ടീലെ”. മയമാക്ക സൊറക്ക് തുടക്കം കുറിച്ചു.
“അയിന്റെ കഥ പറേണ്ട ഞ്ജെ മയമ്മാക്കാ...ഇന്നലെ മോന്തി ആയി പൊയീല്‍ എത്തുന്‍പൊ.ഒന്ന് രണ്ട് ചെറുതൊക്കെ കിട്ടി.പിന്നെ കൊറേ നേരത്തിന്‍ ഒരു ഒച്ചേം അനക്കോം ഇല്ല. പുറ്ക്ക കടിച്ചിട്ട് ഇരിക്കാനും പറ്റിണ്‍ല്ല. പെട്ടെന്നനെ ഈറ്പക്കൊരു വലിവ് തോന്നി. ഞമ്മള്‍ കൊറ്ച്ചേരം പുട്ച്ച് നിന്നു. പിന്നെ രണ്ടും കല്‍പിച്ച് ഒറ്റ വലി“.
“എന്തേനു..കണ്ണാചൂട്ടിയൊ, അതൊ നൊച്ചപ്പരലൊ?.മൂപ്പന്റെ കളിയാക്കിയുള്ള ഊത്ത് അബ്ദുവിനത്ര പിടിച്ചില്ല.
അതു മനസ്സിലാക്കി “നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കി മൂപ്പാ“ എന്നു പറഞ്ഞ് തോമസേട്ടന്‍ അബ്ദുവിനെ പ്രോത്സാഹിപ്പിച്ചു.

അബ്ദു വീണ്ടും പറഞ്ഞ് തുടങ്ങി.
“-അപ്പൊ ഒറ്റ വലി,പച്ചേങ്കില്‍ ചൂണ്ടല്‍ പോര്‍ണ്‍ല്ലാ,ഞാന്‍ കരുതി ഞമ്മക്ക് പൊന്താത്ത വല്ല മീനും ആയിരിക്കുംന്ന്, പിന്നെ ഒന്നും രണ്ടും ആലോയ്ച്ചാതെ പൊയീക്ക് ഒറ്റ ചാട്ടം. ബെള്ളത്തിന്റെ അടീല്‍ ചെന്ന് നോക്കുന്‍പൊ ന്താ കണ്ടത്”.
“എന്താ കണ്ടത്”.
“ചൂണ്ട കൊളുത്തി ഒര്‍ പൊത്തിന്റെ ഉള്ളില്‍ വേര്‍മ്മെ കുടുങ്ങി കെടക്കുന്നു.ഞമ്മള്‍ അത് വേറിട്ത്തി എട്ത്ത് കേറിങ്ങട്ട് പോന്നു”.‍
“അയിന്‍ മാപ്പളെങ്ങളെ കണ്ണ്ന്താ...അതും ഇജ്ജാതി ഇര്‍ട്ടത്ത് മെള്ളത്തിന്റടീന്ന് കണ്ണ് കാണാന്നൊക്കെ പറഞ്ഞാല്‍...”കണ്ടന്‍ കുട്ടി തന്റെ തല ചൊറിഞ്ഞു.
“കണ്ടാ...അയിനല്ലെ ഞമ്മളെ പുതിയ ബെളക്ക്, അത്ട്ത്ത് കത്തിച്ചു നോക്കി”.
“ങേ...ബള്ളത്തീന്ന് കത്ത്ന്ന ബെളക്കൊ”.ആരൊക്കെയോ ഒന്നിച്ചു ചോദിച്ചു.
ഉടനെ അബ്ദു ചാടി എണീറ്റ് തന്റെ പോക്കറ്റില്‍ നിന്നും ആ‍ അല്‍ഭുത വിളക്കെടുത്തു കത്തിച്ചും,കെടുത്തിയും എല്ലാവരും കാണ്‍കെ പ്രതറ്ശിപ്പിച്ചു. അതോടൊപ്പം അതിന്റെ വിശേഷണവും ‘കാച്ചി‘. ഇത് ക്ണ്ടങ്ങള്‍ ഞമ്മളെ മൊതലാളി ദുബായീന്ന് വന്നപ്പൊ തന്നതാ,ഇതേയ് ബള്ള്ത്ത് ന്നല്ല ഏത് ഒലക്കന്റെ മൂട്ടിന്നും കത്തും. എണ്ണ്യും മാണ്ട, തിര്യും മാണ്ട ”.
ആ രൂപത്തിലുള്ള ഒരു സിഗരറ്റ് ലൈറ്ററ് ആദ്യമായിട്ടായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം കാണുന്നത്.
“കാട്ടിക്കാ അദ്ദോ ഞമ്മളെ ചുരുട്ടൊന്ന് കത്തിച്ചു നോക്കട്ടെ”.കുഞ്ഞാലാക്ക തന്റെ ഭാസ്കറ് ചുരുട്ടിന്റെ കുറ്റി ചുണ്ടില്‍ വച്ചു.
“ങാ...പ്പൊത്തരും ങ്ങ്ട്ട് ബരീം...ഇതേയ് ഞമ്മക്ക് പാസന്‍സ് കത്തി്ച്ചാന്‍ള്ളതാ ങ്ങളെന്താ വിജാരിച്ചെ...ങ്ങളെ
ഇടിയേന്‍ മുട്ടി ന്തേയ്..അതോണ്ട് കത്തിച്ചാ മതി”.
അബ്ദു അതും പറഞ്ഞ് തന്റെ മടക്കി കുത്തിയ തുണി മാടി, സിഗര്‍റ്റ് ലൈറ്ററ് ട്രൌസറിന്റെ പോക്കറ്റിലേക്കിട്ട് മക്കാനി കോലായില്‍ നിന്നുമിറങ്ങി നടന്നു.

2008, മേയ് 21, ബുധനാഴ്‌ച

ആറ്ത്തി മൂത്ത മന്ദ ബുദ്ധി

റമളാന്‍ മാസത്തിലെ ഒരു ദിനം.

നോമ്പ് തുറക്കാന്‍ ഒന്നു രണ്ട് മണിക്കൂറ് കൂടി ഭാക്കി.
കമ്പനിആവശ്യാറ്തഥം/സി പാട്സ് വാങ്ങാന്‍ കടയുടെ മുന്‍പില്‍ വണ്ടി നിറ്ത്തി ഇറങ്ങാന്‍ തുടങ്ങുന്‍പോള്‍ കുറച്ച് അകലെ ഒരാള്‍കൂട്ടം.വല്ല ആക്സിഡണ്ടൊ..അല്ലെങ്കില്‍ ഈ കഠിനമായ ചൂടില്‍ ആരെങ്കിലും തളറ്ന്ന് വീണൊ...?.ആള്‍കൂട്ടത്തിനു നേരെയുള്ള എന്ടെ നടത്തത്തിനിടയില്‍ ചിന്ത അതായിരുന്നെങ്കിലും,അവിടെ കണ്ട കാഴ്ച, എന്റെ ഹ്രദയ മിടിപ്പിന് വേഗത കൂട്ടിയെങ്കിലും ഞാന്‍ ഹറ്ഷ പുളകിതനായി എന്നു പറയേണ്ടതില്ലല്ലോ.
ഒരു സ്വദേശി റിയാലുകളെടുത്ത് ആളുകള്‍ക്ക് വിതരണം ചെയ്യുന്നു.
“ധാന ശീലരും ഉദാര മനസ്കരുമാണ്‍ അറബികള്‍ “ എന്നു പറ്ഞ്ഞ് കേട്ടത് ഇതാ എന്റെ ക്ണ്മുന്‍പില്‍....കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ചെറിയ ആള്‍കൂട്ടത്തെ വകഞ്ഞ് മാറ്റി, കാശ് കൊടുത്തു കൊണ്ടിരിക്കുന്ന ആളുടെ നേരെ ഞാനും കൈ നീട്ടി. അയാളെന്നെ ആകെയൊന്ന് നോക്കി.പിന്നെ ചോദിച്ചു.
“എസ്തബ്അ“
“ങേ.....എല്ലാവറ്ക്കും കാശ് കൊടുത്തിട്ട് എന്നോട് എന്താ വേണ്ടതെന്നൊ....ഇയാളെ ഞാന്‍...?‘’. വേണ്ട ദേശ്യം മുഖത്ത് കാണിക്കണ്ട.

ഒരു റിയാല്‍ കിട്ടിയാല്‍,മോങ്ങത്തെ കായി പതിനൊന്ന് ഉറ്പ്പ്യ്.....!!!
“നീ എല്ലാവര്‍ക്കും കാശ് കൊടുക്കുന്നതു കണ്ടു...എനിക്കും തരൂ...”
ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞൊപ്പിച്ചതിന്നു മറുപടിയായി
“എന്റെ വണ്ടിയില്‍ നീ എവിടന്ന് കേറീ..നിന്നെ ഞാന്‍ കണ്ടതായി ഓറ്ക്കുന്നില്ലല്ലോ...”എന്നിങ്ങനെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.
“എന്താ ഈ അയാളുടെ വണ്ടി..?.

നീട്ടിയ കൈകള്‍ മെല്ലെ അയ്ഞ്ഞു.ഒന്നും മനസ്സിലാവുന്നില്ലല്ലൊ...ചുറ്റുമുള്ള മുഖ്ങ്ങള്‍ക്കിടയില്‍ ഞാനൊരു മലയാളി മുഖം തിരഞ്ഞു.ഒന്നല്ല, ഒരാറേഴ് മുഖങ്ങള്‍ എന്നെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നു.ഞാന്‍ വണ്ടി നിറ്ത്തി വരുന്നതും, എന്റെ നുഴഞ്ഞു കേറ്റവും മറ്റും അവറ് ആസ്വദിക്കുകയായിരുന്നെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലല്ലൊ.

ഇളിഭ്യതയോടെയെങ്കിലും ഞാനവരോട് സംഭവം ആരാഞ്ഞു.
“അല്ലാ...എന്താകാര്യം.”
“എന്ടെ പൊന്നു ച്ങ്ങാതീ, നീ എന്തു കരുതിയാ അയാളെ നേരെ കൈ നീട്ടിയത്. ആ പാവത്തിന്റെ എഴുപത്തെട്ടു മൊഡല്‍ “ഹലജം ബസ്സ്”*കേട് വന്നപ്പോള്‍ ഇവിടെ സൈഡാക്കി ആളുകളെ ഇറക്കി, യാത്രക്കൂലിയായി വാങ്ങിയ കാശ് അയാള്‍ തിരിച്ചു കൊടുത്തതാ.“

ആറ്ത്ഥി മൂത്ത എന്റെ ‘ മന്ദപുത്തി‘ യെ ശപിച്ചു കൊണ്ടു ഞാന്‍ കടയിലേക്ക് പാഞ്ഞ് കേറി.

പിന്നീടുള്ള കാലങ്ങളില്‍ ,ആര്‍ ആറ്ക്ക് കാശ് (സദഖ ആയാലും സക്കാത്തായാലും)കൊടുക്കുന്നതു കണ്ടാലും എനിക്കത് റീ ഫണ്ടായിട്ടെ തോന്നാറുള്ളു.

ഇതു പറഞ്ഞത് : കുഞ്ഞിമു.

*ഹലജം ബസ്സ്: ജിദ്ദ ടവുണില്‍ സ്വദേശികള് ഓടിക്കുന്ന ഹാഫില എന്ന വ്ണ്ടിക്ക് മലയാളികള്‍ പറയുന്ന പേര്‍.

2008, ഏപ്രിൽ 30, ബുധനാഴ്‌ച

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില