2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഒരു ടൂറും പിന്നെ കെ എഫ് സി യും.


ഞങ്ങൾ സഞ്ചരിക്കുന്ന വാഹനം മുന്നോട്ട് പോകുന്നുണ്ടെങ്കിലും വിശപ്പ് ഒരടി മുന്നോട്ടില്ല എന്ന സൂചന വയറിനുള്ളിൽ
 നിന്നും തരാന്‍ തുടങ്ങിയിട്ട് നേരമേറെയായി.കഴിഞ്ഞ രാത്രിയിൽ മൈസുരിൽ നിന്നും ഒജീനിച്ച കൊട്ടന് ഉണക്ക ചപ്പാത്തി, കൊട്ടന് ചുക്കാതിയായി രൂപാന്തരം പ്രാപിച്ചിരിക്കാം. നാരിയൽ ക പാനി റോഡരുകില് കാണുന്നുണ്ടെങ്കിലും ഞങ്ങൾക്ക് വേണ്ടത് ചാവൽ ക കാന ആയിരുന്നു. ഈ ബാങ്കളൂര് ടൌണില് ഒരു സാധാ ഹോട്ടല്, അല്ലെങ്കില് ഒരു തട്ടുകട എവിടെയും കാണുന്നില്ലല്ലോ. വഴിയിൽ ചിലരോടൊക്കെ ചോദിച്ചെങ്കിലും അവരൊക്കെ എന്തൊക്കെയോ പറയുന്നു. അവർക്ക് ബുദ്ധിയില്ലാഞ്ഞിട്ടോ ഞങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടോ ....

“നമുക്ക് കെ എഫ് സി (കെന്റക്കി ഫ്രൈഡ് ചിക്കൻ ) ഒന്ന് ചോദിച്ച് നോക്കിയാലോ“. കെ എഫ് സി ബാങ്കളൂരില് തുടങ്ങിയതും അതിന്റെ തുടർച്ചയായി ഉണ്ടായ കച്ചറയും ടി വിയിൽ; സി എന് എന് കാണിച്ചത് ഓർത്ത് കൊണ്ട് ഞാന് ചോദിച്ചു. എന്റെ ബുദ്ധിയിൽ തെളിഞ്ഞ ആ ഐഡിയ എല്ലാവർക്കും നന്നായി ബോധിക്കാൻ കാരണം, ഞങ്ങൾ പ്രവാസികൾ നാലാളുടെ ഭാര്യമാരും ബ്രോസ്റ്റ് എന്ന് കേട്ടതല്ലാതെ കണ്ടിട്ടില്ലായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. (ദൈവം പിന്നീടവർക്ക് നാലാള്‍ക്കും ഇവിടെ എത്തി അല്‍ബേക്ക് ബ്രോസ്റ്റ് തിന്നാനുള്ള ഭാഗ്യം നല്‍കി)

"അതാ ആ വരുന്ന ആളോട് ചോദിക്കാം ".
ഞാൻ തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി.
"ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."
"ങാ...ങാഹ ..." അയാള്‍.

ഹാവൂ സമാദാനം!. എന്റെ സർവ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തിൽ മനസ്സിലായതിൽ ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട് മോഹൻ ലാല് ചോദിച്ച പോലെ

 (അന്ന് മോഹന് ലാല് ഇങ്ങനെ ചോദിച്ചിട്ടില്ല) വളീ...വ ളീ ....എന്ന് പറഞ്ഞു. അയാള് "അക്കടു ഇക്കടു ഇല്ലീ കന്നഡ കൊത്തമ്പാലി കടുക് വറ്ത്തലു അരച്ചലു...."എന്ന് പറഞ്ഞു കൊണ്ട് ഇടതു വശത്തെ റോഡിനു് നേരെ കൈ ചൂണ്ടി.

അയാൾ പറഞ്ഞതപ്പടി മനസ്സിലായ രീതിയിൽ ഞാൻ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു കൊണ്ട് വണ്ടിയില്‍ കേറി. സ്റ്റൈലിൽ  ഷർട്ടിന്റെ കോളറ് ഒന്ന് പിടിച്ചു കുലുക്കാനായി ഞാന്‍ കഴുത്തിൽ തപ്പിയപ്പോഴാണ് ഓർത്തത് ഇതിന് ആ സാധനം ഇല്ലല്ലൊ എന്ന്. അന്ന് രാവിലെ ടീ  ഷർട്ട് ഇടാന്‍ തോന്നിയ മണ്ടരി ബുദ്ധിയെ ശപിച്ചു കൊണ്ട്, ആലോചിച്ചിരിക്കെ..
നമ്മ വാഹനത്തൈ ഓട്ട്ണറ് ഓരമാകെ നിറ്ത്തിനാറ്....നൊ രക്ഷ...എന്നതിന്റെ സൂചന...മൌനം!.

“ദാ...ആ വരുന്ന കുട്ടികളോട് ചോദിക്കാം” സമദ് അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാന്‍ ഡോർ തുറന്നു.
ആ നിമിഷം എന്റെ പെങ്കോലുട്ടി തൂടക്കിട്ടൊരു നുള്ള്. എന്റെ സ്വഭാവം ശരിക്ക് അറിയാവുന്ന അവളുടെ മുഖം കത്തുന്നു. മോന്തായം ഒരു ഭാഗത്തേക്ക് കോടുന്നു. അത് കണ്ട് ഭയപ്പെടാതെ? ഞാനാ ദൌത്യം സക്കീറിനെ ഏല്പിച്ചു !!

സക്കീറ് ഇറങ്ങിച്ചെന്ന് അവരോട് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. അവർ മോഹിനിയാട്ടം നടത്തി അതേ ഭാഷയില്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കെ “എന്താ ഇത്രേം ചോദിക്കാന്‍...എന്താ കല്ല്യാണാലോചന വല്ലതും നടത്തുന്നൊ” എന്ന് വേണു പറഞ്ഞപ്പോള്‍ ഞാന്‍ മാത്രം ചിരിച്ചില്ല.
പൊട്ടന്‍ കമ്പ്യൂട്ടറ് കണ്ട മാതിരി ആ മൂന്ന് സുന്ദരന്‍ പീസുകളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എനിക്കതത്ര രസിച്ചില്ല.

എന്റെ നോട്ടം കണ്ട് അതിലൊരുത്തി സില്‍ക്ക് സ്മിത സ്റ്റൈലില്‍ താഴ് ചുണ്ട്നൊരു വശം മേല്‍ പല്ലിനാല്‍ കടിച്ച് ഒരു കണ്ണ് ചെറുതായി ചിമ്മി കാണിച്ചുവോ...ഹെയ്...ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ ഫാര്യ തല പിടിച്ച് തിരിക്കുമായിരുന്നല്ലൊ. ഇനി മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടണ്ട എന്ന് കരുതിയിട്ടൊ...എന്തൊ?.

സക്കീറ് പറഞ്ഞു കൊടുത്ത വഴിയെ വണ്ടി മെല്ലെ നീങ്ങി. കെ എഫ് സി എന്ന മൂന്നക്ഷരം എന്റെ കണ്ണില്‍ കാണിച്ച് തരു ദൈവമേ എന്ന പ്രാര്‍തനയോടെ ഓരോരുത്തരും, കെ എഫ് സീ, യാ നഫ്സീ എന്ന തിരു വചനം ഉരുവിട്ട് , തലയുള്ള ഒരു ബോർഡ് കാണാനായി തന്താങ്ങളുടെ സ്വന്തം തല ഇടതും വലതുമായി തിരിച്ചു കൊണ്ടിരുന്നു.

“യുടേണ്‍...അതേ യെസ് ...ഐവ..അതാ ആകാണുന്ന ബില്‍ഡിങ്ങിനപ്പുറം....ങാഹ ഇതു തന്നെ”. സക്കീറിന്റെ പറച്ചിൽ നിന്നതിനൊപ്പം വണ്ടിയും നിന്നു.
അവസാ‍നം ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചിക്കന്‍ കാല്‍ കടിച്ചു വലിക്കുന്ന രംഗം ആലോചിച്ചു കൊണ്ട് ആ വലിയ ബില്‍ഡിങ്ങിന് മുമ്പിലുള്ള ബോർഡ് ഞാൻ  വായിച്ചു.ങേ ......കെ എഫ് സി...?.

വായിച്ചവർ, വായിച്ചവർ മുഖത്തോട് മുഖം നോക്കി കുറച്ച് നേരം സ്തംഭിച്ചു നിന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. വിശന്നൊട്ടിയ വയർ പൊത്തിപ്പിടിച്ച് വളഞ്ഞ് പുളഞ്ഞ് ചിരിക്കാന്‍ വണ്ടിയില്‍ സ്തലം പോരാഞ്ഞ് ഓരോരുത്തരും പുറത്തിറങ്ങി ചിരിച്ച് കുഴങ്ങി വീണ് മണ്ണില്ലാത്തതിനാല്‍ ടാറ് റോഡ് കപ്പി തളർന്ന നേരം ഒരുത്തന്‍ പറഞ്ഞു “ നീ നേരത്തെ കണ്ട ഫൈവ് സ്റ്റാറിലേക്ക് വിട്”. ഞങ്ങള്‍ വണ്ടിയില്‍ കേറി. ഡ്രൈവർ വണ്ടി തിരിച്ചു. ഞാനന്നേരം ആ ബോർഡ് ഒന്നും കൂടെ ഉറക്കെ വായിച്ചു.

“കെ എഫ് സി....കർണാടക ഫൈനാന്‍സ് കോർപറേഷൻ !!”.
.................................


രാത്രി ഷോപ്പിങ്ങിന്നിടയില്‍ ഞങ്ങളറിയാതെ അതിന്റെ മുമ്പില്‍ എത്തിപ്പെട്ടു. കുറച്ച് ഫ്രൈഡ് ചിക്കന്‍ വാങ്ങി സഹധറ്മ്മിണിമാരെ തീറ്റിച്ച ഞങ്ങളെ അവർ തിന്നാന്‍ തുടങ്ങി. ഇതാണൊ നിങ്ങളെ ഗള്‍ഫിലെ....ബ്ലോസ്റ്റ്. ...തൊള്ളീക്ക് വക്കാന്‍ പറ്റുന്ന ഒരു സാധനം!. എല്ലാവരും ചിരിക്കുന്നു. പക്ഷേ ഓരോ വിറ്റുകളും എനിക്ക് നേരെയുള്ള ഒരോ കൂരമ്പായി എന്റെ ഹൃദയത്തില്‍ തറച്ചു കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. അത് മറച്ച് വച്ച് ഞാന്‍ പറഞ്ഞു. “നാട്ടിലെത്തട്ടെ.. ഞാനുണ്ടാക്കി കാണിച്ചു തരാം ബ്രോസ്റ്റ് എങ്ങനെയെന്ന്”.

പിന്നിടൊരു ദിവസം ഞാനുണ്ടാക്കിയ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച് മക്കള്‍ പറഞ്ഞു. “ഈ ഉപ്പാക്ക് അറിയാത്തതെന്താ...” ഞാന്‍ പൊങ്ങി സീലിങ്ങില്‍ തട്ടി താഴെ പറന്ന് വീണു.
----------------------------------------
വായനക്കാരാ, നിങ്ങള്‍ക്കറിയണൊ ബ്രോസ്റ്റഡ് ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന്?.
അറിയാത്തവരുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞ് തരാം.








32 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

കെ എഫ് സി, യാ നഫ്സി എന്ന തിരുവചനം ഉരുവിട്ട് കൊണ്ട്....

ശ്രീ പറഞ്ഞു...

സംഭവം രസകരമായി കേട്ടോ മാഷേ...

അപ്പോ അടുത്ത പോസ്റ്റ് പാചക കുറിപ്പാണെന്ന് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ? [വിത്ത് പോട്ടംസ്]
:)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹാ, ഹാ അതുകൊള്ളാം. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.ഇതിനെ തലക്കെട്ടു കണ്ടു ഞാന്‍ വിചാരിച്ചു ഇതെന്തോ സര്‍ക്കാരുദ്യോഗസ്ഥന്‍ ടൂര്‍ പോയകാര്യമായിരിക്കുമെന്നു,കെ.എഫ്.സി ക്കു “കേരള ഫിനാന്‍ഷ്യല്‍ കോഡ്” എന്നാണ് ഉദ്യോഗസ്ഥരുടെ വിവക്ഷ, അതിലാണു അവരുടെ സാമ്പത്തിക അധികാരങ്ങള്‍ എഴുതി വച്ചിട്ടുള്ളതു.
എന്തായാലും കുറച്ചു നേരം വിശപ്പിന്റെ രുചിയറിഞ്ഞില്ലെ കളത്രങ്ങള്‍!!

keralainside.net പറഞ്ഞു...

Your blog is being listed by www.keralainside.net. When you write your next new blog please submit your blog details to us. Thank You..

ഫസല്‍ ബിനാലി.. പറഞ്ഞു...

ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."

രസകരമായി, ആശംസകള്‍..

ഗോപക്‌ യു ആര്‍ പറഞ്ഞു...

രസകരമായി എഴുതാന്‍ പഠിച്ചുല്ലേ?
മിടുക്കന്‍!!
നന്നായിരിക്കുന്നു മോനെ!![ശരത്‌ സ്റ്റ്യയില്‍]
...ഈ
ഒ എ ബി...
ഫുള്‍ ഫൊം എന്താ?.
.പെണ്ണല്ലാത്തതുകൊണ്ടു ചോദിച്ചതാ..

mmrwrites പറഞ്ഞു...

വീണ്‍ മണ്ണില്ലാത്തതിനാല്‍ ടാറ് റോഡ് കപ്പി തളറ്ന്ന നേരം.. നന്നായിട്ടുണ്ട്.

OAB/ഒഎബി പറഞ്ഞു...

ശ്രീ- നന്ദി അനുജാ..പാചകക്കുറിപ്പിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വേണമെങ്കില്‍ ആവാം അത്രേയുള്ളു.

അനില്‍- അങ്ങനെ ഒരു പേരുള്ളത് അറിഞ്ഞതില്‍ നന്ദി.
കുറച്ച് നേരമൊന്നുമല്ല. പിന്നീട് ആ ഫൈവ് സ്റ്റാറ് ഹോട്ടലില്‍ പോയപ്പോള്‍ ഉണ്ടായ സീന്‍ ഇതിലും രസമായിരുന്നു. എഴുത്ത് നീളുമെന്ന് കണ്ട് ചുരുക്കിയതാണ്‍.

keralainside.net- എന്റെ ബ്ലോഗ് കാണിച്ചതിന്‍ നന്ദി.

ഫസല്‍- സന്തോഷം. നിങ്ങളുടെ സംത്ര്പ്തി എന്റെ ഊറ്ജ്ജം.

ഗോപക്- കമന്റിന്റെ ’സംഗതി‘ നന്നായി. പിന്നെ ഫുള്‍ ഫോം ഞാന്‍ പറയണൊ....പറയാം അല്ലെ?. ഒ ഇനീഷ്യല്‍. ബാക്കി, അബ്ദുല്‍ ബഷീറ്.

mmrwrites- നന്ദി പെങ്ങളെ..

SreeDeviNair.ശ്രീരാഗം പറഞ്ഞു...

oab,
വളരെ,നന്നായിട്ടുണ്ട്...
അടുത്തതും എഴുതൂ..

നരിക്കുന്നൻ പറഞ്ഞു...

ഒഎബി. കലക്കി...
ഈ ശൈലി വലരെ നന്നായിരിക്കുന്നു. ചിരിക്കാൻ എല്ലാവർക്കും കഴിയും. പക്ഷേ, ചിരിപ്പിക്കുക അതല്പം ബുദ്ദിമുട്ടാ.

ഒഎബി അതിനു കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

Aamir പറഞ്ഞു...

Dad.... kalakki ........ Great. Iniyum itharathilullath pratheekshikkunnu...... by loving son NAVAB...........

Aamir പറഞ്ഞു...

Dad.... kalakki ........ Great. Iniyum itharathilullath pratheekshikkunnu...... by loving son NAVAB...........

smitha adharsh പറഞ്ഞു...

കെ എഫ് സി....കറ്ണ്ണാടക ഫൈനാന്‍സ് കോറ്പറേഷന്‍
തകര്‍പ്പന്‍ തമാശയായി..നന്നായി ചിരിച്ചു

രസികന്‍ പറഞ്ഞു...

oab: ഇനി ബ്രോസ്റ്റഡിന്റെ വാചക ക്ഷമിക്കണം പാചകക്കുറിപ്പിനായി കാത്തിരിക്കുന്നു ....

ചിരിക്കു വകുപ്പുണ്ടാ‍ക്കിയ പോസ്റ്റ് നന്നായിരുന്നു കെട്ടൊ
സസ്നേഹം രസികൻ

ഒരു സ്നേഹിതന്‍ പറഞ്ഞു...

ഒഎബി...
ബ്രോസ്റ്റ്ഡ് തേടിയുള്ള യാത്ര രസത്തിനു വക നൾകി..

ഒഎബി എങ്ങനെയാ ബ്രോ‍സ്റ്റഡ് ഉണ്ടാക്ക ??

siva // ശിവ പറഞ്ഞു...

ഹേ ഹേ....അതു നന്നായി....ചിരിച്ചു പോയി....ഇനിയും പോരട്ടെ ഇതുപോലുള്ള നല്ല തമാശകള്‍....

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."

അപ്പോള്‍ ബ്രോസ്റ്റഡ് ചിക്കന്‍ എങ്ങനെ ഉണ്ടാക്കും ???? അതിനിനി അടുത്ത പോസ്റ്റ് വരെ കാക്കണമോ ???

ഗീത പറഞ്ഞു...

ഓബിന്റെയാ ബുദ്ദി ഫയങ്കരം....

ബ്രോസ്റ്റഡ് ചിക്കന്‍ പറഞ്ഞുതരൂ. ചിക്കന്റെ സ്ഥാനത്ത് ഉരുളക്കിഴങ്ങോ കോളീഫ്ലവറോ ഉപയോഗിക്കാന്‍ പറ്റുവൊ?

Lathika subhash പറഞ്ഞു...

വായനക്കിടയില്‍
പലവട്ടം
ചിരിപൊട്ടി.
നളപാചകം,
കുറിപ്പ്
പോരട്ടെ.

പൊറാടത്ത് പറഞ്ഞു...

നന്നായി ഓഏബീ...(ചിരിച്ച് ടാറ്‌ കപ്പി..! :))

ഈ ബ്രോസ്റ്റഡ് ചിക്കൻ എന്നുള്ളത്, “റോസ്റ്റഡ് ചിക്കൻ” എന്നത് ആരോ തെറ്റിച്ച് പറഞ്ഞതായിരിയ്ക്കും എന്നാ വിവരദോഷിയായ ഞാൻ ആദ്യമെല്ലാം കരിതിയിരുന്നത്..

നരിക്കുന്നൻ പറഞ്ഞു...

oab
മുമ്പ് വായിച്ചിരുന്നു. എങ്കിലും ഒന്നുകൂടി വായിക്കാതിരിക്കാൻ കഴിഞ്ഞില്ല. എത്ര രസകരമായാണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

Please note the following addresses…


KFC, #4, Brigade Road, Bangalore - 080 25550323
-----------------------------
KFC, Food Court,Tech Park Mall,Itpl, White Field, Bangalore - 080 25260999
-------------------------------
KFC, #63-64, Commercial Street, Bangalore - 080 25323433
------------------------------
KFC, #21, Forum Unit, Hosur Road, Bangalore, 560095‎ - 080 22067993
--------------------------
KFC, 1/1A CMH Rd, Indiranagar, Bangalore East, Bangalore, Karnataka 560 038

PIN പറഞ്ഞു...

നന്നായിട്ടുണ്ട്‌...എല്ലാ വിധ ആശംസ്സകളും...

കുഞ്ഞന്‍ പറഞ്ഞു...

മാഷെ..

അക്കിടി വളരെ രസകരമായി അവതരിപ്പിച്ചു.

അപ്പോള്‍ ആളൊരു നളനാണല്ലെ..!

oab = ഒര്‍ജിനല്‍ അഡ്ജസ്റ്റുമെന്റ് ഭര്‍ത്താവ്

എന്നാലും മാഷെ kfc = കെന്റക്കി ഫുഡ് കോര്‍പ്പറേഷന്‍ എന്നാണൊ..?

ബഷീർ പറഞ്ഞു...

നന്നായി.ബ്രോസ്റ്റഡ്‌ സ്റ്റോറി..
സൗദിയിലെ ചിക്കന്‍ ബ്രൊസ്റ്റഡ്‌ യു.എ.ഇ യില്‍ കാണുന്നില്ല ..

കെ.എഫ്‌.സി. ഏതാണ്ട്‌ ബ്രോസ്റ്റഡ്‌ പോലെ തന്നെ യെന്ന് പറയാം..എന്നാലും സൗദി ബ്രോസ്റ്റഡ്‌ ഈസ്‌ എ ബ്രോസ്റ്റഡ്‌..

എനിക്കറിയാം ബ്രോസ്റ്റഡ്‌ ഉണ്ടാക്കിയാല്‍ കഴിക്കാന്‍...

OT
( എന്റെ ആദ്യ യാത്ര സൗദിയിലേക്കായിരുന്നു.. ആ കഥ എഴുതാം പിന്നെ ..സഹിക്കുമല്ലോ )

അച്ചരതെറ്റുകള്‍ ഒയിവാക്കാന്‍ സര്‍ദിക്കുമല്ലോ

Typist | എഴുത്തുകാരി പറഞ്ഞു...

oab, കൊള്ളാം.

പ്രയാസി പറഞ്ഞു...

ഇക്കാ.. കലക്കി
രസകരമായി എഴുതി..
അനുജന്റെ ഉപദേശമാണെന്നു കരുതരുത്..
അക്ഷരത്തെറ്റുകള്‍ കുറച്ചു പാര തിരിച്ചെഴുതണം
കിടുക്കും..:)
അപ്പൊ എല്ലാവിധ ബ്രോസ്റ്റഡ് ഭാ‍വുകങ്ങളും..
ഓഫ്: ഞാനിങ്ങനെ പറഞ്ഞെന്നു കരുതി എന്റെടുത്തു വന്നു തെറ്റു കണ്ടു പിടിക്കാന്‍ നിക്കണ്ടാ.. ഞാനൊരു മഹാ പ്രസ്ഥാനമൊന്നുമല്ലാ..പറയേണ്ടത് നേരെ അങ്ങു പറയും..:)

സ്‌പന്ദനം പറഞ്ഞു...

ആ മൂന്നക്ഷരം കാണാന്‍ പടച്ചവന്‍ സഹായിച്ചൂല്ലേ...(കര്‍ണാടക ഫൈനാന്‍സ്‌ കോര്‍പറേഷന്‍)...'ഫാര്യ'മാരുടെ മുമ്പില്‍ ബഹുഭാഷാ പണ്ഡിതനായതല്ലേ...ഇരിക്കട്ടെ ലവന്മാര്‍ക്കൊരു കൊട്ട്‌ എന്നങ്ങേരു കരുതീട്ടുണ്ടാവും. കലക്കീട്ടോ സത്യായിട്ടും..

സ്‌പന്ദനം പറഞ്ഞു...

ആ മൂന്നക്ഷരം കാണാന്‍ പടച്ചവന്‍ സഹായിച്ചൂല്ലേ...(കര്‍ണാടക ഫൈനാന്‍സ്‌ കോര്‍പറേഷന്‍)...'ഫാര്യ'മാരുടെ മുമ്പില്‍ ബഹുഭാഷാ പണ്ഡിതനായതല്ലേ...ഇരിക്കട്ടെ ലവന്മാര്‍ക്കൊരു കൊട്ട്‌ എന്നങ്ങേരു കരുതീട്ടുണ്ടാവും. കലക്കീട്ടോ സത്യായിട്ടും..

അരുണ്‍ കരിമുട്ടം പറഞ്ഞു...

എഴുത്തെല്ലാം കൊള്ളാം.അക്ഷരതെറ്റുകള്‍ അറിഞ്ഞോണ്ട് ആണോ?

OAB/ഒഎബി പറഞ്ഞു...

ശ്രീദേവിനായിറ്- ദൈവം അനുഗ്രഹിച്ചാല്‍...

നരിക്കുന്നന്‍- അല്ലെങ്കിലേ ഞാന്‍ പൊങ്ങിയിരിക്കുവാ ഇനിയും എന്നെ പൊക്കിയാല്‍... (നാണം)

നവാബ്- മീന്‍ വാങ്ങാന്‍ കുടീന്ന് പറഞ്ഞയച്ച നീ ഇന്റെറ്നെറ്റ്കാപ്പീല്‍ കുത്തര്‍ക്കാ...

സ്മിത ആദറ്ശ്- തേങ്ക്യൂ...തേങ്ക്യൂ..

രസികന്‍- ഇന്‍ശാ അള്ളാ...

സ്നേഹിതന്‍- ദൃതി കൂട്ടല്ലെ ഞാന്‍ പറയാം.

ശിവ- നോക്കാം... സന്തോഷം

കാന്താരിക്കുട്ടി- തീറ്ച്ചയായും ഞാന്‍ എഴുതാം.

ഗീതാഗീതികള്‍- നന്ദി. കോളിഫ്ലവറ് പറ്റും. ഉരുളക്കിഴങ്ങ് അതിന്റെ ഒരു കൂട്ടായിട്ട് സാധാരണ ഉണ്ടാവാറുണ്ട്.

ലതി- സന്തോഷം..എഴുതാം.

പൊറോടത്ത്- വിവരദോഷമൊന്നുമല്ല. അങ്ങനെ ഒരു വാക്ക് ആരുണ്ടാക്കിയതാ എന്ന് എനിക്കുമറിയില്ല.

നരിക്കുന്നന്‍- വീണ്ടും...നന്ദി..നദി..നദി.

സാബു- അഡ്രസ്സുകള്‍ ഇതു വായിച്ചവറ്ക്ക് ഉപകരിച്ചിട്ടുണ്ടാവാം. നന്ദി.

pin- ആശംസ സ്വീകരിച്ചിരിക്കുന്നു.

കുഞ്ഞന്‍- നള്‍നാവേണ്ടിടത്ത് അതായും താങ്കള്‍ പറഞ്ഞ രീതിയിലെ oab ആയും ജീവിക്കുന്നതിനാല്‍ സുഖം...സുഖകരം.
പിന്നെ കെ എഫ് സി ഞാന്‍ പറഞ്ഞത് തന്നെ.

ബഷീറ് വെള്ളറക്കാട്- അല്‍ബെയ്ക്ക് ബ്രോസ്റ്റ് തിന്നവറ്ക്കറിയാം അതിന്റെ സ്വാദ്. ഉണ്ടാക്കിയാല്‍ കഴിക്കാന്‍ അറിയുന്നത് വലിയ കാര്യം തന്നെ. സൌദിക്കഥ പറയുക. അക്ഷരത്തെറ്റ് കരുതിക്കൂട്ടിയല്ല. സമയക്കുറവ് നല്ലോണം ഉണ്ടേയ്..

എഴുത്തുകാരി- നന്ദി. വീണ്ടും വരിക.

പ്രയാസി- നിങ്ങള്‍ പറയൂ ഞാന്‍ കേള്‍ക്കാം. ഈ ഇക്ക വെറും പൂജ്യനാണ്‍ ബ്ലോഗ് എഴുതുന്നതില്‍.
ഇല്ല എനിക്കതിനുള്ള വിവരമൊന്നുമില്ല. നേരെ പറയുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു.

സ്പന്ദനം- തീറ്ച്ചയായും ആ മൂന്നക്ഷരം ഞങ്ങള്‍ കണ്ടു. അങ്ങനെ പല തരികിട ഇപ്പഴും ഉള്ളതിനാല്‍ ജീവിച്ചു പോണു. (വിവരമില്ലാന്ന്)

അരുണ്‍- അക്ഷരത്തെറ്റ് കരുതിക്കൂട്ടിയല്ല. പിന്നീട് കണ്ടു. തിരുത്തിയതുമില്ല.
ക്ഷമിക്കിന്‍ സുഹൃത്തുക്കളേ....

ഇവിടെ വന്ന് എന്നെ വായിച്ചും, അഭിനന്ദിച്ചും, ഗുണദോഷിച്ചും, പ്രോത്സാഹിപ്പിച്ചവറ്ക്കും നല്ലതു മാത്രം ആശംസിച്ചു കൊണ്ട്. നിങ്ങളുടെ ഒഎബി.

പ്രജാപതി പറഞ്ഞു...

നല്ല റയ്‌റ്റപ്‌ കീപ്‌ ഇറ്റ്‌ അപ്‌.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില