2008, മേയ് 30, വെള്ളിയാഴ്‌ച

ആരോഗ്യത്തിന്റെ രഹസ്യം

ചെറുപ്പം മുതല്‍ മക്കാനിയില്‍ ഉപ്പാന്റെ ഹെല്പറായിരുന്നല്ലൊ ഞാന്.
അവിടെ കൂടുന്നവറ് പറയുന്ന തമാശകള്‍ ‘എ-യു’ എന്നിങ്ങനെ തരം തിരിക്കാനറിയാതെ, ചിരിക്കാന്‍ മാത്രമുള്ള ഒരു ഗ്യോമടി ആയി തോന്നാത്തതിനും , അല്ലെങ്കില്‍ മണസ്സിലാവാറില്ല എന്ന സത്യം മറച്ചു വച്ച് കൊണടും ഞാനും ചിരിയില്‍ പങ്ക് ചേരും. എന്നാലും അവര്‍ പറയും.
“കടിഞ്ഞിപ്പൊട്ട് ഇളിച്ച്ണത് കണ്ടില്ലേ” എന്ന്. അത് കേട്ട് ചിലപ്പോള്‍ ഉപ്പ പറയും .“പെരീല്‍ക്ക് പൊയ്ക്കൊ”. കടിഞ്ഞൂല്‍ പൊട്ടനെന്ന ഞാനന്ന് മുതലേ ഉത്തരം കിട്ടാത്ത പല വിധ ചോദ്യങ്ങളുള്ള മനസ്സുമായി നടന്നു. ചിലതെല്ലാം ഉമ്മാനോട് ചോദിക്കും. ചില സമയം ഉമ്മ പറയും “ജ്ജെയ്... ഒന്ന് പോണ്‍ ണ്ടൊ. പീടേല്‍ പോയി നിന്നൂടെ അനക്ക്”.ഒരു ദിവസം മൂപ്പന്‍(തമാശന്റെ ബാപ്പ) പറഞ്ഞ തമാശയുടെ പൊരുള്‍ കുറെ കാലം കഴിഞ്ഞാ മനസ്സിലായത്.അതെന്തെന്നല്ലെ. പറയാം.

മുഹ് യദ്ദീന്‍ എന്ന മെയ്ത്യക്ക ചോദിച്ചു.
“എന്താ..അബോക്കരെ ജ്ജ്പ്പൊ ഒരു ഫയല്‍മേന്‍ ആ‍ക്ണ്ണ്ടല്ലൊ, എന്താപ്പൊ അന്റെ തീറ്റ”.
അബൂബക്കറ് മറുപടി പറയും മുന്‍പേ മൂപ്പന്‍ ഇടപെട്ടു.

“ഓനൊ...ഓന്‍പ്പൊ രാവിലെ നീച്ചാല്‍ രണ്ട് മുട്ടയും ആടും...അതെന്നെ ഓന്റെ ആരോക്യത്തിന്റെ രഗസ്യം...ന്തെയ് പോക്കരെ. ...സരിയല്ലെ.

എല്ലാവരും ചിരിയോ ചിരി. ഞാന്‍ മാത്രം ആലോചിച്ചു. രാവിലെ അബൂബക്കറ് എണീറ്റാല്‍ രണ്ട് മുട്ടയും ഒരാടും ശാപ്പിടുന്നു. അതിനാല്‍ അവന്‍ തടി കൂടുന്നു. അതില്‍ എവിടെ തമാശ.

ശംസയം തീറ്ക്കാനായി ഞാന്‍ ഉമ്മയുടെ അടൂത്തേക്ക് ഓടി.

10 അഭിപ്രായങ്ങൾ:

പുനര്‍ജ്ജനി പറഞ്ഞു...

എന്നിട്ടു തംശയം ഇപ്പോ മാറീനാ?
ആ പ്രായമല്ലേ നല്ല പ്രായം. ഒന്നുമറിയാത്ത പ്രായം. എല്ലാമറിഞ്ഞുതുടങ്ങുമ്പോള്‍, അറിവില്ലാതിരുന്നാല്‍ മതിയായിരുന്നു എന്നു തോന്നാറുണ്ട്..

ഗോപക്‌ യു ആര്‍ പറഞ്ഞു...

diferent language...diferent w++++++++++orld...realy interesting

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കലക്കി ആ പ്രയോഗം...

OAB/ഒഎബി പറഞ്ഞു...

ആ പ്രയോഗം ഞാന്‍ ഇപ്പോള്‍ നമുക്ക് പറ്റുന്ന കമ്പനിയില്‍ ചില സമയം ഉപയോഗിക്കാറുണ്ട്. എന്താ എന്നറിയില്ല.ഒന്നു രണ്ടാവറ്ത്തി പറ്ഞ്ഞാലെ ആളുകള്‍ക്ക് മനസ്സിലാവാറുള്ളു.

മൊല്ലാക്ക പറഞ്ഞു...

പറയപ്പെട്ടതു ആടിയാല്‍ ആരോഗ്യം കൂടുമെങ്കില്‍
ഞമ്മളവിടെള്ള ഗോവാലനാവും ലോകത്തില്‍ ഏറ്റം ബല്യെ ആരോഗ്യവാന്‍.......

പുളൂസടിക്കാതെ പോയാ മൂപ്പരെ.....
.... മൊല്ലാക്ക

Shooting star - ഷിഹാബ് പറഞ്ഞു...

ഓര്‍മകളിലേക്കു ബാല്യം ഓടിവരും പോലെ വായിക്കുമ്പോള്‍ അനുഭവിച്ചിരുന്നു. ഭാഷാ ശൈലിയേക്കാള്‍ അതാണു ഉയര്‍ന്നു നില്‍ക്കുന്നതെന്നു തോന്നി. നന്നായിരിക്കുന്നു.

Arezou Dilmaghani പറഞ്ഞു...

man nemitoonam webloge shoma ro bekhoonam!!!! be fonte hendi ast...

ഒരു സ്നേഹിതന്‍ പറഞ്ഞു...

അവതരണം നന്നായിരുന്നു, ശരിക്കും ആ സൊറ സെറ്റില്‍ ഇരിക്കുന്ന പോലെ തോന്നി...
ഞ്ഞി ങ്ങക്കെന്തേലും സംശയണ്ടെങ്കില്‍ ന്നോട്‌ ചോയിചോളി, എന്തിനാ വെറുതെ വയസ്സം കാലത്ത് മ്മാനെ എടങ്ങേരാകനത്... എന്തിനും പോന്ന ങ്ങളെ സ്നേഹിതന്‍ ബടണ്ട്..

രസികന്‍ പറഞ്ഞു...

മോനേ നരീ ( പുലി എന്ന വാക്ക് ബീരന്കുട്ടിക്കു സ്വന്തം ആയതു കൊണ്ട് അന്നെ ഞ്മ്മള് നരീ എന്ന് ബിളിക്കും ) ഏതായാലും രണ്ടു ആടും ഒരു മുട്ടയും എന്ന് പരഞ്ഞിരുന്നെങ്കില്‍
ഇന്ത്യക്കാര്‍ തിന്നു മുടിച്ചു പണ്ടാരടക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട്‌ പറഞ്ഞതു രസികന്‍ ശരി വെക്കുമായിരുന്നു ഏതായാലും അത് സംഭവിച്ചില്ല

OAB/ഒഎബി പറഞ്ഞു...

എല്ലാവരും ഇഷ്ടപ്പെടുന്ന പ്രായം തന്നെ. പ്രിയപ്പെട്ടവരെ.....പുനറ്ജ്ജനനി, നിഗൂഡഭൂമി, അരീക്കോടന്‍, മൊല്ലാക്ക, ഷിഹാബ്, സ്നേഹിതന്‍, രസികാ, നന്ദി, ഒരായിരം നന്ദി.
പിന്നെ, സ്നേഹിതാ ഉമ്മാനെ എടങ്ങേറക്കല്‍ രണ്ട് മൂന്ന് കൊല്ലം മുന്‍പ് നിറ്ത്തി. നാട്ടില്‍ ഉണ്ടായിരുന്നപ്പൊ എല്ലാ വെള്ളിയാഴ്ചയും പള്ളിത്തൊടൂന്ന് ഉമ്മാനോട് എന്തെങ്കിലും പറയും. ഉമ്മ ഒന്നും മിണ്ടൂല. ഇവിടന്ന് ഇടക്ക് സ്വപ്നത്തില്‍ പലതും ചോദിക്കയും പറ്യുകയും ചെയ്യും.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില