2009, നവംബർ 12, വ്യാഴാഴ്‌ച

മൂന്ന് കുഞ്ഞു കഥകള്‍

ഒരു കഥ വായിക്കുന്നവർക്ക് രണ്ടെണ്ണം ഫ്രീ......

ഞാൻ ഭാവനയിൽ കണ്ടത്
!
**********************
എന്റെ റുമില്‍ വച്ചായിരുന്നു ഞാനവളെ ആദ്യമായി കണ്ടത്! സാധാരണ ഒരു സ്ത്രീക്കുള്ള മുലയും കണ്ണും മൂക്കും കൈയ്യും കാലുമൊക്കെ അവൾക്കുമുണ്ടായിരുന്നു. എന്നാൽ കുറച്ചധികം ശരീര മനോഹാരിതയും ചിരിക്കുമ്പോൾ എന്തോ ഒരു വശ്യതയും അവളില്‍ ഉണ്ടോ എന്നെനിക്ക് തോന്നിയിരുന്നു.
വെറും പതിനാലിഞ്ചിൽ ഞാൻ കണ്ട ഭാവനയെ ഇതിൽ കൂടുതൽ വർണ്ണിക്കാൻ എനിക്കാവില്ല!


ഭാഗ്യവാൻ !
********

“ഹൊ...അവന്റെ ഒരു മുടിഞ്ഞ ഭാഗ്യം!”
“ങും...എന്താണാവൊ?”
“അവന് ഇന്നൊരു ദിവസം മുതലാളി ലീവ് അനുവദിച്ചെന്ന്!”
“കാരണം?”
“അപ്പൊ നീ അറിഞ്ഞില്ലെ? അവന്റെ അമ്മ മരിച്ചെന്നും പറഞ്ഞ് നാട്ടിൽ നിന്നും...!!”
എണ്ണപ്പെടാത്തവൻ
!
**************

ഉമ്മാ, ഞാനും കുഞ്ഞോളും ഉമ്മയും കൂടി നമ്മളെന്നും മൂന്നാളാണല്ലെ?”
ങാ....കുഞ്ഞോള്‍ വലുതായി കെട്ടിക്കുമ്പൊ നമ്മൾ രണ്ടാളാവൂലെ?”
“അപ്പോഴേക്കും ഞാൻ പെണ്ണ് കെട്ടോലൊ!”
“അപ്പൊ അനക്കൊരു കുട്ടി ഉണ്ടാവുമ്പഴൊ?”
അപ്പോഴേക്കും ഉമ്മ മരിക്കോലൊ!”
"?............................................!"

ഗൾഫിലുള്ള ബാപ്പ എവിടെയും എണ്ണപ്പെട്ടില്ല !!!


23 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ആശയങ്ങള്‍ കൊള്ളാം മാഷേ.

ഭായി പറഞ്ഞു...

ഒ എ ബീ കോക്കനട്ടുമായി വന്നാതാ ഞാന്‍..
പക്ഷെ ശ്രീ ഓവര്‍ടേക്ക് ചെയ്തു കളഞു, അതിനാല്‍ ആ തേങ ശ്രീയെ എറിയാ‍നാ‍യി കരുതിയിട്ടുണ്ട്.

ഒരുപാട് അര്‍ത്തങള്‍ ഉള്ളിലൊതുങുന്ന കുഞ് കഥകള്‍!

മനോഹരം.

Typist | എഴുത്തുകാരി പറഞ്ഞു...

മൂന്നാമത്തെ കഥ-കഥയാണെങ്കിലും സത്യവുമാണല്ലേ? പാവം ഗള്‍ഫുകാരന്‍.

ഓ ടോ: ഒരു സംശയം ചോദിച്ചോട്ടേ, കുഞ്ഞു കഥകളിലും കുഞ്ഞു കവിതകളിലും സ്പെഷലൈസ് ചെയ്യുകയാണോ? :)

ഡോക്ടര്‍ പറഞ്ഞു...

ഗള്‍ഫുകാരനെ ആരും കാണുന്നില്ലല്ലോ... നമ്മുടെ സര്‍ക്കാര്‍ പോലും..അതല്ലേ വോട്ട് പോലും ഇല്ലാത്തത്‌....

OAB/ഒഎബി പറഞ്ഞു...

ശ്രീ- കുട്ടാ.... ആദ്യമെത്തുന്നവനെ, നന്ദി.

ഭായി-എന്റെ ഭായിഏ....അതിനായി ഓങ്ങിയ തേങ്ങ ആ പാവത്തിനെ എറിയല്ലെ...
നമ്മുടെ ബൂലോകത്തിന്റെ ഹൃദയമാണത്.

മനോഹരമെന്ന് പറഞ്ഞതിനാൽ ദൈര്യമായി മറുകമന്റിനിറങ്ങിയതാ ഇപ്പോൾ.


Typist | എഴുത്തുകാരി- സത്യത്തിൽ രണ്ടാമത്തെ കഥയാണ് ശരിയായ സത്യം.

സ്പെഷ്യലൈസ് ചെയ്താലോന്ന് ഒരു തോന്നലില്ലാതില്ല. :)
അനുഭവക്കഥ എഴുതുമ്പൊ
നീണ്ട് പോക്കേണ്ടി വരും.

സമയക്കുറവ് നല്ലോണം ഉണ്ട് പെങ്ങളെ.
അപ്പൊ കൂടുതൽ ചിന്തിച്ച് ഇരുന്ന് എഴുതാൻ
പറ്റൂല.

ഡോക്ടർ- ഞാൻ ഉദ്ദേശിച്ചതും അതെന്നെ.അതാണതിന്റെ സത്യവും.

എല്ലാവർക്കും നന്ദി..

അനിൽ@ബ്ലൊഗ് പറഞ്ഞു...

ഓഎബി,
മൂന്നു കുഞ്ഞിക്കഥകളിലൂടെ ഒരുപാട് പറഞ്ഞിരിക്കുന്നു.
പ്രവാസിയുടെ നൊമ്പരങ്ങള്‍.
ഇതുമായൊക്കെ പൊരുത്തപ്പെട്ട് അങ്ങിനെ ജീവിക്കുക, അല്ലാതെന്തു ചെയ്യും.

ഓഫ്ഫ് ടൊപ്പിക്ക്:
പോസ്റ്റ് കമന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍
http://www.widgeo.net/CPXads.html എന്നൊരു സാധനം പോപ്പപ്പ് ചെയ്തു വരുന്നുണ്ട്. ഞാന്‍ എക്സ്പ്ലോറര്‍ ആണ് ഉപയോഗിക്കുന്നത്.

കുമാരന്‍ | kumaran പറഞ്ഞു...

രണ്ടാമത്തെ ഇത്തിരി....

വശംവദൻ പറഞ്ഞു...

ഒരു കഥ വായിക്കുന്നവർക്ക് രണ്ടെണ്ണം ഫ്രീ..
:)

എല്ലാ കഥകളും കൊള്ളാം ഭായ്.

ഗന്ധർവൻ പറഞ്ഞു...

:0)

Bindhu Unny പറഞ്ഞു...

കൊള്ളാം ട്ടോ. :)

the man to walk with പറഞ്ഞു...

kathakal ishtaayi

OAB/ഒഎബി പറഞ്ഞു...

അനിൽ@ബ്ലൊഗ്-
റേഷൻ കാറ്ഡിലില്ല. ഐഡന്റിറ്റിയില്ലായിരുന്നു. വോട്ടില്ല. താങ്ങില്ല. തണലില്ല എന്നൊക്കെ പറയാം..അതെ സുഹൃത്തെ പൊരുത്തപ്പെട്ടേ മതിയാവൂ

ഓഫിന് നന്ദിയോടെ:- എവിടെന്ന് വന്നൂന്നറിയാൻ ഒരു പണ്ടാരത്തിനെ കുടിയിരുത്ത്യിരുന്നു ഞാൻ. അതിന്മെ കൂടി പിടിച്ച് കേറിയതാന്നാ തോന്നണേ..ഇപ്പൊ ഇല്ലാതായല്ലൊ അല്ലെ?

കുമാരന്‍ | kumaran- അതെന്നെ :(

ഗന്ധർവൻ- ഫ്രീ ഇല്ലെങ്കിൽ ഒന്നും ചിലവാകാത്തതോണ്ടാ..വിറ്റ് പോണ്ടെ?

ഗന്ധർവൻ- ങും....:)

Bindhu Unny-ഓ.......കെ നന്ദിണ്ട്.

the man to walk with- ഇഷ്ടത്തോടെ നന്ദി.

എല്ലാവർക്കും വീണ്ടും നന്ദി പറയുന്നു.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

മൂന്നാമത്തേത് വളരെ സത്യം...

താരകൻ പറഞ്ഞു...

കൌണ്ടപെട്ട കഥകൾ..കൊച്ചുകഥകളിൽ പ്രവാസികളുടെ നിശ്ശബ്ദ നൊമ്പരം

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കൊള്ളാം!
മൂന്നാമത്തേത് വളരെ സത്യം..

ബിനോയ്//HariNav പറഞ്ഞു...

മൂന്നും നന്നായി. രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടമായി :)

ഏ.ആര്‍. നജീം പറഞ്ഞു...

മുന്നിനും ഞാനും ഫൂള്‍ മാര്‍ക്ക് തരുന്നു. അത്രക്ക് ഇഷ്ടായീ.. പ്രത്യേകിച്ച് അവസാനത്തെത്

അജ്ഞാതന്‍ പറഞ്ഞു...

ith koLLaamallo..

raadha പറഞ്ഞു...

മൂന്നു കുഞ്ഞി കഥകളും മൂന്നു തരം സത്യമാ പറയുന്നത്..എല്ലാം ഒരു പക്ഷെ ശരിയായിരിക്കാം.

പ്രവാസി ജീവിതം അറിയില്ല.

പിന്നെ, മൂന്നാമത്തെ കഥയുടെ ടൈറ്റില്‍ 'ഓര്‍മയില്‍പെടാത്തവന്‍' എന്നല്ലേ? അവിടെ അക്ഷര തെറ്റുണ്ട്. തിരുത്തുമല്ലോ.

OAB/ഒഎബി പറഞ്ഞു...

Areekkodan | അരീക്കോടന്‍- വന്ന് പറഞ്ഞതിന് നന്ദിയുണ്ട്

താരകൻ-കൌണ്ടപ്പെട്ട :) :) ഓയിൽ‌പ്പെട്ട..ഞാനത് തിരുത്തുകയാണ്.

വാഴക്കോടന്‍ ‍// vazhakodan-ഇവിടെറ്റം വരുന്നതിനെന്നുമെന്നും നന്ദി.

അജ്ഞാത പറഞ്ഞു.ഓകെ

raadha- ശരിക്ക് വായിക്കാൻ പറ്റുന്നില്ല അല്ലെ?സോറി ഇനിയതിനെ വലുതാക്കി മാറ്റി എഴുതാം.
ഞാനൊരു തമാശക്ക് എഴുതിയതാ
ലക്ക്യവാൻ= ഭാഗ്യവാൻ
ഓയിൽപ്പെടാത്തവൻ= എണ്ണപ്പെടാത്തവൻ.

നന്ദി എല്ലാവർക്കും.


അടുത്തത് ഒരു ബോറൻ പെരുനാൾ കഥയാണ്.

ramanika പറഞ്ഞു...

3 ഇന്‍ one കൊള്ളാം!

തെച്ചിക്കോടന്‍ പറഞ്ഞു...

എല്ലാ കഥകളും നന്നായി,
മൂന്നാമത്തത്തില്‍ പെട്ടതുകൊണ്ട് ഒരു മാര്‍ക്ക്‌ കൂടുതല്‍

ബിലാത്തിപട്ടണം / Bilatthipattanam പറഞ്ഞു...

മർമ്മത്തിൽ കൊള്ളുന്ന നർമ്മകഥകൾ..

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില