2010, ജനുവരി 22, വെള്ളിയാഴ്‌ച

ഈ......ഛെ (മിനി കഥ)


“തല്ലി കൊല്ലൂ. ആട്ടി പായിക്കൂ...”

എന്നൊക്കെ പറയാനെളുപ്പാ...
എനിക്കതിനാവാഞ്ഞിട്ടല്ലെ. മാസ്കിങ്ങ് ടാപ്പില്‍ കാലുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പറക്കാന്‍ കഴിയാഞ്ഞ ആ പാവം ഈച്ചയെ രക്ഷപ്പെടുത്തി വിഹരിക്കാന്‍ വിട്ടത്. ഞാനൊരു ജന്തു സ്നേഹി കൂടി ആയതിനാലല്ലെ അതിനെ ഇപ്പോഴും ആട്ടിപായിക്കാന്‍ എനിക്കാവാത്തത്.

ഇന്ന്‍ സ്വൈര്യമായി ഒന്ന് കിടക്കാനൊ വിശ്രമിക്കാനൊ ആ ഷഡ്പദം എന്നെ അനുവദിക്കുന്നില്ലല്ലൊ. പുറത്താക്കി ഒരു ലക്ഷമണ രേഖ വരച്ചാലും പിന്നെയും പണ്ടാരമടങ്ങും. ഒന്ന്ഫോണ്‍ ചെയ്യാമെന്ന് കരുതി ഹെഡ്ഡ് ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ തുടങ്ങി ശല്യം. മോണിറ്ററില്‍ കെട്ട്യോളുടെ ചിത്രം വന്നാല്‍ പിന്നെ പറയേം വേണ്ട. അതിന് ചുറ്റു വട്ടമിട്ടങ്ങനെ....ഈഛെ...ഭീകരാ.

ഒരു പാട്ട് കേട്ട് പോയ കാല ചിന്തയുമായി കണ്ണുമടച്ചിരുന്നാല്‍ തുടങ്ങി അതിന്റെ അറപ്പിക്കുന്ന സ്നേഹഗീതം. ചായയും വെള്ളവുമൊക്കെ ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തേ പറ്റൂ. അല്ലെങ്കില്‍ അതിലെങ്ങാനും വീണാലൊ?

ഇപ്പോള്‍ സ്നേഹം കൂടി കൂടി ചെവിയില്‍ സ്വകാര്യം പറഞ്ഞ്,നെറ്റിയിലും,മൂക്കിന്‍ തുമ്പില്‍ ഇരിപ്പുംതുടങ്ങിയിരിക്കുന്നു. ഇടക്കിടക്ക് എന്റെ കറുത്ത് തടിച്ച ചുണ്ടുകളില്‍ ഉമ്മ വക്കുന്നതാണ് എന്നെ ഏറെവിഷമിപ്പിക്കുന്നത്.
അന്നേ
അതവിടെ ഒട്ടിയ വിധത്തില്‍ ചത്തോട്ടെ എന്ന് വിചാരിച്ചിരുന്നെങ്കില്‍ ഇന്നീഗതി വരില്ലായിരുന്നുവല്ലൊ.

ഇന്നിപ്പോള്‍ വായ്ക്കകത്തേക്ക് കേറിയാലൊ എന്ന് വിചാരിച്ച് വായ് തുറന്നൊന്ന് ചിരിക്കാന്‍, ഉച്ചത്തിലൊന്ന് മിണ്ടാന്‍, എന്തിനധികം നന്നായൊന്ന് ശ്വാസം വിടാന്‍ പോലും കഴിയാതെ ഇരുട്ടിലാണെന്റെ ഇരുപ്പ്!!



മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില