.jpg)
ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു ചുവര്‍ ചിത്രം.
മൊതലാളിന്റെ ഒഴിഞ്ഞ ചുവര്‍/ ഡിസ്റ്റമ്പര്‍ പെയ്ന്റ്റ് .
നാലഞ്ച് കൊല്ലം മുമ്പ് പണിയൊന്നും ഇല്ലാതെ ഇരുന്ന ഒഎബിക്ക് ഒരു കിറുക്ക് തോന്നാന്‍ ഇത്രയും മതിയായിരുന്നു.
ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം;-
മെഡിക്കല്‍ സ്റ്റോറില്‍ എഴുതി തള്ളിയ ഒരു ബില്ലിന്‍ പുറത്ത് അര്‍ദ്ധ നഗ്നയായ ജയഭാരതിയെ പേന കൊണ്ട് വരച്ചതിനാല്‍ എന്റെ സ്നേഹനിധിയായ അമ്മാവന്‍ ചീത്ത പറഞ്ഞതെന്തിനെന്ന് ഇപ്പഴും അറിയില്ല.
പെയ്ന്റ് വാങ്ങാന്‍ കഴിയാത്തതിനാല്‍ ഉപ്പ കാണാതെ സ്വന്തം പെട്ടിക്കടയില്‍ നിന്നും കട്ടെടുത്ത മഷി ഗുളിക കലക്കി പലതും വരച്ചിരുന്നു. ഒരു ദിവസം അറുപത് പൈസ കിട്ടിയപ്പൊ കൂട്ടീരിയുടെ കടയില്‍ നിന്നും ഇന്ത്യന്‍ ഇങ്ക് വാങ്ങി വീട്ടിലാരുമില്ലാത്ത നേരത്ത് ആദ്യമായി പ്രേംനസീറിനെ വീടിന്റെ ചുമരില്‍ വരച്ചത് സൂപ്പറായത് കാണാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. മഷി ഗുളിക കലക്കി നിറം കൊടുത്തപ്പോള്‍ പ്രേംനസീര്‍ വേറെ ഏതൊ ഒരാളായതിനാല്‍ വീട്ടുകാരെല്ലാം കളിയാക്കി. പുവര്‍മേന്‍?
പിന്നീട് പല വിധ ജോലികള്‍ക്കുമൊപ്പം പരസ്യങ്ങളും ചിത്രങ്ങളും എഴുതി. സൌദിയിലെത്തി ജോലി കിട്ടിയത് ആര്‍ട്ടിസ്റ്റായി തന്നെ. കുറേ പാലസുകളില്‍ പല വിധ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഒന്നും ഫോട്ടോ ആയി കൈയ്യിലില്ല. അതൊക്കെ ഒന്ന് പോട്ടട്ക്കട്ടെ എന്നും പറഞ്ഞ് അവിടെ ചെന്നാല്‍ അവരെന്റെ ഫോട്ടോയെടുത്ത് ജയിലിലാക്കി പിന്നെ നാട്ടിലേക്ക് കേറ്റും.
ഇവിടെ മനുഷ്യകോലങ്ങള്‍ വരക്കുന്നത് ഹറാമായതിനാല്‍ അങ്ങനെയുള്ള ചിത്രങ്ങള്‍ വരക്കാതായി.
‘ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’ എന്ന് പണ്ട് ഏതൊ ഒരു കുട്ടി പറഞ്ഞത് പോലെ ഇപ്പൊ എനിക്ക് വരക്കാന്‍ സമയവും ഇല്ലാതായി....
ഇപ്പോള്‍ പെന്‍സില്‍ കൊണ്ടൊരു ചിത്രം വരെ വരക്കാറില്ല. ഇനിയും വരക്കണം അപ്പോള്‍ബ്ലോഗെഴുത്ത്/വായന നിര്‍ത്തേണ്ടിയും വരും.
അതെ, ഈ പുതു വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ആ തുണിയും കുപ്പായവുമില്ലാത്ത സത്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!
എല്ലാവര്‍ക്കും പുതു വര്‍ഷദിനാശംസകളോടെ...,ഒഎബി.
oab's night ഔട്ട്
ഇവിടെ വായിക്കാം.