2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

ക്നൈഫ് ( മിനി കഥ )

"അത് ശങ്കരന് പൊക്കിയത് തന്നെ"

വാറ്ത്ത പുറത്തറിഞ്ഞപ്പോള് അയല് വാസികളില് ചിലര് പറഞ്ഞു.
എവിടെ നിന്നോ വന്ന തെങ്ങ് കയറ്റക്കാരന് ശങ്കരന്, തുരുമ്പ് പിടിച്ചു കിടക്കുന്ന കത്തിയെ മുന്പേ നോട്ടമിട്ടിരുന്നുവെന്നും, നന്നായി അണച്ചാല് കത്തിക്ക് നല്ല മിനുസം ലഭിക്കുമെന്നും അയാള് ആരോടൊക്കെയോ രഹസ്യമായി പറഞ്ഞിരുന്നു പോല്.

രാവിലെ, തന്റെ നാട്ടിലെ കത്തി നഷ്ടപ്പെട്ടതറിഞ്ഞ് അയാള്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തനായി. സഹപ്രവറ്ത്തകരുടെ സഹതാപം നിറഞ്ഞ നോട്ടവും, വാക്കുകളും അയാളെ വല്ലാതെ അലോസരപ്പെടുത്തി.

വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയ കമ്പനി മാനേജരെ കെട്ടിപ്പിടിച്ചയാള്‍ പൊട്ടിക്കരഞ്ഞു.
അയാളുടെ പുറത്ത് തട്ടിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
“എല്ലാം ദൈവത്തിന്റെ അടുത്താണ്‍. നീ സമാധാനിക്ക് തല്‍ക്കാലം പണിക്കിറങ്ങണ്ട”.
അയാള്‍ ഗദ് ഗദത്തോടെ മാനേജരോട് ശുക്രന്‍ പറഞ്ഞു കൊണ്ട് തന്റെ ബെഡ്ഡില്‍ കമിഴ്ന്ന് കിടന്നു.

രണ്ട് മൂന്ന് ദിവസം അയാള്‍ ജോലിക്കിറങ്ങിയതേയില്ല.
നാലാം ദിവസം ഒന്ന് കുളിച്ച് ഫ്രഷായി ഒരു നൂറ് റിയാല്‍ പോക്കറ്റില്‍ കരുതി അയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങി.

‘ശങ്കരന്‍ കൊണ്ട് പോയ തന്റെ മണ്ടക്കത്തിയുടെ മൂറ്ച്ച നല്ലവണ്ണമറിഞ്ഞ് തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ അയാളതിനെ വാടകക്ക് കൊടുക്കുകയോ ഇരുമ്പ് വിലക്ക് വില്‍ക്കുകയോ ചെയ്യുമായിരിക്കും’.
മാറ്ക്കറ്റിലേക്കുള്ള നടത്തത്തിനുള്ളില്‍ അയാളിങ്ങനെ പലതും ചിന്തിച്ച് കൊണ്ട് മനസ്സില്‍ ചിരിച്ചു.

നാട്ടിലുള്ളതിലേറെ പല രാജ്യങ്ങളിലേയും നല്ല തിളക്കമുള്ള കത്തികള്‍ മാറ്ക്കറ്റില്‍ സുലഭമായി ലഭിക്കുമെന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു.

അതില്‍ നിന്നും തനിക്ക് തല്ക്കാലം ഉപയോഗിക്കാന് പറ്റുന്ന ഒരെണ്ണം തിരഞ്ഞു കൊണ്ട് അയാള് മാറ്ക്കറ്റിനുള്ളില്‍ കൂടി നടന്നു.
------------------------------

കുറച്ച് കമന്റുകള്‍ക്ക് ശേഷം കഥാകൃത്തിന്റെ സ്വയം നിരൂപണം.

വായനക്കാരന്‍ ദിവസവും നൂറുക്കണക്കിന്‍ മ്റ്റു ബ്ലോഗുകള്‍ നോക്കി തീറ്പ്പ് കല്പിക്കാനുള്ളതിനാല്
കൂലംകുഷമായ ഒരു ചിന്തക്ക് നേരമില്ലാത്തതിനാലും, ഈ കഥയുടെ കാമ്പ് ചില വായനക്കാരില്‍
എത്തിക്കാനുള്ള ഞാന്റെ ആഖ്യാന ശൈലി അമ്പേ പരാചയപ്പെട്ടതിനാലും ഇനി വരുന്ന വായനക്കാരനെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ഈ കത്തിയുടെ കഥാസാരം ഇവിടെ വരച്ചിടുന്ന വിവരം വ്യസന സമേധം അറിയിച്ചു കൊള്ളുന്നു.

കഥാസാരം.
ഒരിടത്തൊരു വരുത്തന്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു ഭാര്യയെ നാട്ടു നടപ്പനുസരിച്ച് കടത്തിക്കൊണ്ട് ( നടത്തിയൊ, ഉരുട്ടിയൊ എന്നറിയില്ല) പോവുന്നു. ഇത് ഗള്‍ഫിലുള്ള ഭറ്ത്താവ് അറിയുന്നു. കമ്പനി തനുക്കനുവദിച്ച ലീവിനെ കഴിയുന്നതും ചൂഷണം ചെയ്ത് അയാള്‍ നല്ല തൊലി വെളുപ്പുള്ള അന്യ രാജ്യ പെണ്ണുങ്ങളെ ( മുന്‍ പരിചയം ഒണ്ടേ ) തേടി പോവുന്നു. ഇത്രേയുള്ളു.

ഇനി വെറുതെ വലിച്ചിഴച്ച പാവം കത്തിയെ വെറുതെ വിടുക.

24 അഭിപ്രായങ്ങൾ:

OAB പറഞ്ഞു...

പല രാജ്യങ്ങളിലെയും നല്ല തിളക്കമുള്ള കത്തികള്‍ മാറ്ക്കറ്റില്‍ സുലഭമായി ലഭിക്കുമെന്ന് അയാള്‍ക്ക് മുമ്പേ അറിയമായിരുന്നു...

കാര്‍വര്‍ണം പറഞ്ഞു...

ingane nashtappetta oru kathiyude udamaye alpam munpu kandathe ulloo. Nerathe vayichirunnenkil ayalodu ee vachakam parayamayirunnu. :)

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

ശങ്കരന്‍ എന്തിനായിരിക്കും ആ കത്തി കട്ടത്‌ ? ഇനി ശങ്കരന്‍ തന്നെയായിരിക്കുമോ പ്രതി അതോ കത്തി സ്വയം എവിടെയെങ്കിലും തറച്ചിരിക്കുന്നുണ്ടാവുമോ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍..

smitha adharsh പറഞ്ഞു...

എന്നിട്ട് മാര്‍ക്കറ്റില്‍ നിന്നും പുതിയത് കിട്ടിയോ?

പ്രയാസി പറഞ്ഞു...

ഇടക്കിടക്ക് രാകാത്തതിന്റെ(മൂര്‍ച്ച കൂട്ടല്‍) കുഴപ്പമാ..! തുരുമ്പെടുക്കുന്നതിലും നല്ലത് വല്ലവനും കൊണ്ട് ഉപയോഗിക്കുന്നത് തന്നെയാ..!
കത്തി പോയാ മാര്‍ക്കറ്റീന്നു നല്ല മൊഞ്ച്ചുള്ള വാളു വാങ്ങണം..:)

ഓഫ്: ബഷീര്‍ മാഷേ..ശങ്കരന്‍ കത്തി കട്ടത് ചുണ്ണാമ്പു കുത്തി എടുക്കാനാ..;)

കാന്താരിക്കുട്ടി പറഞ്ഞു...

എന്തിനായിരിക്കും ആ കത്തി മോട്ടിച്ചത് ?? അവിടെ കള്ളു ചെത്താന്‍ പനയും തെങ്ങും ഒക്കെ ഉണ്ടോ ??

R2K പറഞ്ഞു...

: )

കുഞ്ഞന്‍ പറഞ്ഞു...

ഇനിയിപ്പോള്‍ ഞാനെന്തു ചോദിക്കും..?

ബഷീര്‍ഭായി,സ്മിതാ ജീ, കാന്താരിസ്..ഇത്തിരി കാത്തിരിക്കാമായിരുന്നില്ലെ.

പ്രയാസി മാഷ് കസറി..ചുണ്ണാമ്പ്..!

അനില്‍@ബ്ലോഗ് പറഞ്ഞു...

പ്രയാസി,
നമ്മള്‍ പറഞ്ഞതെല്ലാം അപ്പോള്‍ തന്നെ ഇവിടെ കാച്ചിയോ?
കുറച്ചു ബാക്കിവക്കാമായിരുന്നു.

oab,
പതിവുപോലെ ഒന്നും മനസ്സിലായില്ല.ആക്ച്വല്ലി ആ കത്തി എന്തിനുള്ളതായിരുന്നു? താടി വടിക്കാനോ?

PIN പറഞ്ഞു...

കമ്പനിയിൽ അയാൾക്ക്‌ കത്തികൊണ്ടുള്ള എന്തെങ്കിലും പണി ആയിരുന്നോ? കമ്പനി മാനേജ്‌മന്റെ പുതിയ കത്തിയുടെ പണം നൽകി കാണുമോ ?

OAB പറഞ്ഞു...

അനില്‍@- താങ്കള്‍ക്ക് മാത്രം സ്വകാര്യമായി മറുപടി പറഞ്ഞ് തരാം. കഥയുടേ പേര്‍ ക്നൈഫ് എന്നത് വൈഫ് എന്നാക്കി വായിച്ച് നോക്കുക. ഇതാരോടും പറയല്ലേ...:) :)എനിക്കറിയാം....:):)

അനില്‍@ബ്ലോഗ് പറഞ്ഞു...

സന്തോഷംകൊണ്ടെനിക്കിരിക്കാന്മേലെ....
അതു കലക്കി.

നരിക്കുന്നൻ പറഞ്ഞു...

ഒ.എ.ബി
ആദ്യം ഒന്നും മനസ്സിലായില്ല. അനിലിനോട് സ്വകാര്യം പറഞ്ഞത് ഒളിച്ചിരുന്ന് കേട്ടു. ഞാനാരാ മോന്‍.

ഇങ്ങനെ തുരുമ്പ് പിടിച്ച് ആരെങ്കിലും കട്ടുകൊണ്ട് പോകാന്‍ എന്തിനാ അതിനെ അവിടെയാക്കിയത്. ഇങ്ങ് കൊണ്ട് പോന്നൂടായിരുന്നോ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലേ....

OAB പറഞ്ഞു...

നരിക്കുന്നാ മോനേ....ആര്‍ പറഞ്ഞു തമാശ പറയാന്‍ അറിയില്ലാന്ന്. പിന്നെ ഞമ്മളെ മടാള്‍ ഇവിടെയുണ്ടായിരുന്നു. ഇന്ന് രാത്രി വരെ ഓള്‍ ഞമ്മളെ പെരീലും ഉണ്ട്. ഇനി ഒരു പക്ഷേ അടുത്ത് വരും എന്ന് പ്രതീക്ഷിക്കാം. (ഇന്‍ശാ അള്ളാ...)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അതു കലക്കി.
(What u told to Anil)

Deeps പറഞ്ഞു...

ഈ കമ്പനി മാനേജരും,കത്തിയും തമ്മിൽ എന്താ??!!!

OAB പറഞ്ഞു...

കാര്‍വര്‍ണം- ഇങ്ങനെ കത്തി നഷ്ടപ്പെട്ടതിലേറെ, അറിഞ്ഞ് കൊണ്ട് നഷ്ടപ്പെടുത്തിയവരായിരിക്കും മൂടുതല്‍ എന്നെനിക്കു തോന്നുന്നു.

ബഷീറ്- ആദ്യത്തില്‍ അങ്ങനെ കുറേയേറെ ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. പിന്നെ ജനം മറക്കും.

സ്മിത- സാധാരണ കിട്ടാറുണ്ട്. ഇനി അടുത്ത വെള്ളിയാഴ്ച കക്ഷിയെ കണ്ട് ചോദിക്കട്ടെ. എന്നിട്ട് പറയാം.

പ്രയാസി- അതു തന്നെയാണ്‍ ശരിയായ അഭിപ്രായം.
വാള് വാങ്ങാന്‍ പോവാത്ത പാവങ്ങളുടെ കത്തി നഷ്ടപ്പെടുമ്പോള്‍ സഹതാപം തോന്നും.
ബഷീറ് മാഷിനോടുള്ള മറുപടിക്ക് കയ്യടി ലഭിച്ചതില്‍ സന്തോഷം.

കാന്താരി- തെങ്ങും പനയും ഇവിടെയും ഉണ്ട്. അതിന്മേല്‍ നിന്നെങ്ങാനും ചെത്തിയാല്‍ അവന്റെ തല ചെത്തും.

കുഞ്ഞന്‍- എന്തും ചോദിക്കാം. ആരും ആറ്ക്കു വേണ്ടിയും കാത്തിരിക്കില്ല മാഷേ..പ്രയാസിക്കുള്ള കയ്യടിക്ക് നന്ദി.

അനില്@- ഞാന്‍ പറഞ്ഞല്ലോ അല്ലേ.

pin- കമ്പനിയില്‍ എന്നെക്കാളും വലിയ ഒരു കത്തി വേറെ ഇല്ല. ഒരു നാല്‍ ദിവസത്തെ ശംബളം കട്ട് ചെയ്യും.

നരിക്കുന്നന്‍- മാഷോടും പറഞ്ഞു.

അരീക്കോടന്‍- നന്ദി മാഷേ..നന്ദി.

deeps- അതൊരു വിഷയമാണൊ..:)

രസികന്‍- ഓ...താങ്കള്‍ അപ്പുറത്താണ്‍ അല്ലെ. ഞാന്‍ അവിടെ വരാം.

mmrwrites പറഞ്ഞു...

ങ്ഹും.. തുരുമ്പു പിടിച്ച കത്തി..
ഈ പുരുഷന്മാരുടെ ഓരോ .‍.ഇഷ്ടപ്പെടുന്നില്ലാട്ടോ.

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

കലക്കി... ക്നൈഫ്, വൈഫ് ഒക്കെ പ്രാസം ഉള്ളതു കൊണ്ടാണോ ഈ പേരിട്ടത്

സിമി പറഞ്ഞു...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

ശ്രീ പറഞ്ഞു...

വിനാസകാലേ വിപരീത ബുദ്ധി!

;)

Seema പറഞ്ഞു...

kathasaaram ezhutheeth nannaayi allel enikk manassilaavillaayirunnu entha uddeshichathnnu.

ഒരു സ്നേഹിതന്‍ പറഞ്ഞു...

നല്ല ആശയം... ഭംഗിയായ അവതരണം..
നന്നായിട്ടുണ്ട്...

അമ്മു പറഞ്ഞു...

എന്‍റെ പോസ്റ്റില്‍ കണ്ട കമന്‍റിന്‍റെ പിന്നാലെ നടന്നാണ് ഇവിടെ എത്തിയത്.. ക്നൈഫ് വായിച്ചു..ബാക്കിയുള്ളവ പിന്നെ വായിച്ചോളാം...

എന്താ താങ്കളുടെ പേരിന്‍റെ ഒരു ഗമ !!! ജെ.സി.ബി എന്നൊക്കെ പറയുന്ന പോലെ....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില