2008, ജൂൺ 10, ചൊവ്വാഴ്ച

സമ്പാദ്യം

നല്ല തണുപ്പ് റൂമില്‍
വിയറ്ക്കുന്നു?
വയറ്റില്‍ പരവേശം
മൂത്ര ശങ്ക
നട്ടെല്ലിന്‍ വേധന
ഇടതു വശത്ത്
അല്ല നാഭിക്ക്
അതുമല്ല
വാരിയെല്ലിന്‍ താഴെ
അല്ലേയല്ല
എല്ലായിടത്തും
രണ്ടിന്‍ പോണം
ചറ്ദ്ദിക്കേണം

ഡ്രൈവറെവിടെ
കാറിന്‍ സീറ്റ് ചെറുതായൊ
സിഗ്നലിനെന്തിനു മൂന്നു നിറം
പച്ച മാത്രം പോരായിരുന്നൊ?

ഗ്ലൂക്കോസ്, ബാസ്കോപാന്‍
രക്തം, മൂത്രം
പോര സ്കാന്‍ തന്നെ വേണം
സ്ക്രീന്‍ ഒന്ന് പറയട്ടെ

ഭയപ്പെടേണ്ടതില്ല മോനേ
ഡെലിവറി പെയ്നാണ്‍?
കിഡ്നിയില്‍ നിറയെ കല്ല്
സഹിക്കുക, സഹിച്ചേ പറ്റൂ

മൂവായിരം പോയാലെന്ത്
ഹാവൂ...ആശ്വാസം
വീടിന്‍ മുന് വശം
മതില്‍ കെട്ടിയിട്ടില്ലല്ലൊ???!!!!

7 അഭിപ്രായങ്ങൾ:

OAB പറഞ്ഞു...

കഥയല്ല, കവിതയുമല്ല. സ്വന്തം അനുഭവത്തില്‍ നിന്നുമുള്ള ഒരു ചിന്ത കുറിച്ചിട്ടതാണ്‍.

Rasikan പറഞ്ഞു...

OAB യുടെ മുവ്വായിരം കൊണ്ടു കിട്ടിയ കല്ലുകള്‍ കൊണ്ടു തീര്‍ത്ത മതില്‍ ഇപ്പോഴും വീടിനു കാവലായിരിക്കും എന്ന് ആശ്വസിക്കട്ടെ ...............

അതല്ലെങ്കില്‍ മുവ്വായിരത്തിന്റെ കാര്യം ഓര്‍ത്ത് രസികന് ഉറക്കം കിട്ടില്ലെന്നേ !!!!

ആശംസകള്‍ "കഥവിത" നന്നായിരുന്നു

ഒരു സ്നേഹിതന്‍ പറഞ്ഞു...

എന്നെ താന്കള്‍ അറിയാന്‍ വേണ്ടി കയറിയതല്ല...
നിങ്ങളുടെ ചിന്ത നന്നായിരിക്കുന്നത് കൊണ്ടു തന്നെ കയറിയതാണ്,
ആശംസകള്‍....

Kichu & Chinnu | കിച്ചു & ചിന്നു പറഞ്ഞു...

ആശംസകള്‍ ..
remove this word verification if possible

Najeeb Chennamangallur പറഞ്ഞു...

നന്നുമെന്ന ഒരു വാക്കു.
പോരേ

നജീബ്

OAB പറഞ്ഞു...

രസികന്‍...മുവ്വായിരം കൂലി കൊടുക്കാതെ മതില്‍ ഞാന്‍ ഒറ്റക്ക് കെട്ടി. ജനം പറ്ഞ്ഞു ബഹ്വീല്‍.
പണി കഴിഞ്ഞപ്പൊ പറഞ്ഞു ഓനാണാങ്കുട്ടി. ഞാന് പറഞ്ഞു ഞാനാണ്‍ ഒഎബി.
നന്ദി സുഹ്ര്ത്തെ.
സ്നേഹിതനേ...ചിന്ത നല്ലതെന്ന് പറ്ഞ്ഞതില്‍ സന്തോഷം. പക്ഷേ ആ അനുഭവം, അതുണ്ടല്ലൊ അത് ഒരു ഒന്നൊന്നരക്കും അപ്പുറമാ. ഈ പെണ്ണുങ്ങളെയൊക്കെ സമ്മതിക്കണം.
കിച്ചു&ചിന്നു..സ്വീകരിച്ചിരിക്കുന്നു. വളരെ നന്ദി.
നജീബ്..മതി അതു മാത്രം മതി.
എല്ലാവറ്ക്കും ഒരിക്കല്‍ കൂടി നന്ദി.

Nishad Aluva Kuttamassery പറഞ്ഞു...

അതെ... പുതുമ ഒപ്പം തെളിമയും.... നന്നായി പരീക്ഷണം

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില