ഒരു ചെപ്പടി വിദ്യ കാണാന്‍ ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
നിങ്ങള്‍ക്ക് തൊലിക്കട്ടിയുണ്ടൊ ?
ഇല്ലെങ്കില്‍ ഇതാ നിങ്ങളുടെ സ്വന്തക്കാരുടെ (അവരാവുമ്പൊ ‘ഇതാപ്പൊ ,,, പ്ഫു ‘ എന്ന്‍ പറയാന്‍ മടിക്കും ) അല്‍ഭുത പരതന്ത്രരാക്കുന്ന ഒരു ചെപ്പടി വിദ്യ ഞാന്‍ വര ച്ച് കാണിക്കാം .
ഇതിന് വേണ്ടതായ ഉപകരണങ്ങള്‍ ;
ഒരു കാലി തീപ്പെട്ടി - അതിനിപ്പൊ എവിടെ പോ വും ?
രണ്ട് കൈകള്‍ - സ്വന്തമായിരിക്കണം !- ഇത്രയും മ തി .
ഇനി കാണൂ ,,,,, ഇതാ താഴെ
ഒരു കൈ കൊണ്ട് തീപ്പെട്ടിയെടുത്ത്
മറ്റേ കൈ നീട്ടിപ്പിടിച്ച്
കാലി തീപ്പെട്ടി അതിന്മേല്‍ വക്കുക .
വച്ച് കഴിഞ്ഞ ശേഷം കണ്ണടച്ച് എന്നെയൊന്ന് ധ്യാനിച്ച് എല്ലാവരും കേള്‍ക്കെ ഓഏബീ വീഎന്‍ബീ. ബ്ലോഗ് സ്പോട്ട് . കോം എന്ന്‍ പറഞ്ഞ ശേഷം ‘ ഓന്റെ ഒലക്കീലെ ഒരു തമാശ ’ എന്നൊ മറ്റൊ പുറത്തേക്ക് കേള്‍ക്കാത്ത രൂപത്തില്‍ പ്രാകിപ്പറഞ്ഞ് മന്ത്രം ചൊല്ലുക. ശ്വാസം വിട്ട് റിലാകസ്ചെയ്യുക. പിന്നെ ശ്വാസത്തോടൊപ്പം കൈ നീട്ടി ബലത്തില്‍ പിടിച്ച് കൊണ്ട് വിര ലുകള്‍ വളരെ മെല്ലെ താഴുത്തുക . മറ്റേ കൈ കൊണ്ട് പൊങ്ങൂ പൊങ്ങൂ എന്ന താളം ചെയ്യുക.
ഇതാ അല്‍ഭുതം സംഭവിക്കാന്‍ തുടങ്ങുകയായി
കൈക്ക് മുകളില്‍ കിടക്കുന്ന തീപ്പെട്ടി എണീക്കാന്‍ തുടങ്ങുന്നു !
ഇതാ മുഴുവനായി എണീറ്റ് നിന്ന് കഴിഞ്ഞു .
ഇനി നേരെ തിരിച്ചും ചെയ്യുക . തീപ്പെട്ടി പൂര്‍വ്വ സ്ഥിതിയിലാവും വരെ.
എന്ത് ,,, നിങ്ങള്‍ക്കറിയാമെന്നൊ ?
എങ്കില്‍ നിങ്ങ ള്‍ മാറി നില്‍ക്കൂ !
അറിയാത്തവര്‍ മുന്നോട്ട് വരൂ...
എങ്ങനെയെന്ന് കാണിക്കാം . അതിന് മുമ്പെ കണ്ടെത്തുന്നത് ബുദ്ധിമാന്റെ ലക്ഷണം !
‘ങേ ... ഗ്‌ളു വേണമെന്നൊ ? വേണ്ട ., ഇല്ലല്ല പശ പാടില്ല ‘
“ അത് ശരി ക്‍ളൂ ... അങ്ങനെ പറയ് . ക്‍ളൂ ഇതിന്റെ ആ ദ്യത്തില്‍ ചോദിച്ചത് തന്നെ . നിങ്ങള്‍ക്ക് തൊലിക്കട്ടിയുണ്ടോ ?’
“ ഓന്റെ
പ്രായം
അയിന്
പറ്റ്യേത്
തന്നെ !
ചങ്ങായ്
അന്റെ
വല്‍പ്പം
ആ
ചോര്മ്മെ
പോയി
ഒന്ന്
വരച്ച്
നോക്ക് !
ഇത്
വരച്ച്
ഇവിടെ
പകര്‍ത്തുന്ന
നേരം
വേറെ
വല്ല
പണിക്കും
പൊയ്ക്കൂടെ
ആ
പഹേന്!
പിരാന്ത്
അല്ലാതെന്താപ്പൊ
,,,,,,,,,,,,,,,,,”
പറയുന്നത് സ്വന്തം റൂമേറ്റികള്.
അല്ല ചെപ്പടി വിദ്യ എന്തായി. വല്ല പിടുത്തോം കിട്ട്യോടെയ്,,,ഇല്ലെ.എന്നാല്‍ ദാ...
ദാ പ്പൊ
ദാ പ്പൊ
:)
ദാ പ്പൊ
കാണിക്കാം.
‘വലുതാക്കി നോക്ക്യാല്‍ തീപ്പെട്ടീടെ കമ്പനി കണ്ട് പിടിക്കാ ട്ടൊ‘
നിങ്ങള്‍ തീപ്പെട്ടി കൈക്ക് മുകളില്‍ വക്കും മുമ്പെ അതിന്റെ വലിപ്പ്? കുറച്ച് തുറന്ന് പിടിച്ചിരിക്കണം പിന്നെ,
കൈ വിരല്‍ നീട്ടി അയച്ച് പിടിച്ച് കൈ പടത്തിന്റെ തൊലി അല്‍പ്പം തീപ്പെട്ടിക്കുള്ളില്‍ ക്ലിപ്പ് പോലെ കുടുക്കി,
തീപ്പെട്ടി അടക്കുക. പിന്നീട് കൈ ബലത്തില്‍ പിടിച്ച് വിരലുകള്‍ താഴ്ത്തുമ്പോള്‍ വലിയുന്ന തൊലി തീപ്പെട്ടിയെ ഉയര്‍ത്തുന്നു. അത്രേള്ളു.
ശ്രദ്ധിക്കുക; തീപ്പെട്ടി നല്ല മുറുക്കമുള്ളതായിരിക്കാന്‍.
മനസ്സിലായല്ലൊ ല്ലെ. പിന്നെയൊക്കെ നിങ്ങളുടെ യുക്തി പോലെ..
അപ്പൊ ഞാനങ്ങട്ട്,,,,,,,,