ആദ്യം മുതൽക്കേ എല്ലാത്തിന്റെയും തുടക്കം അവളിൽ നിന്നായിരുന്നു.
ഞാനവൾക്ക് സോപ് ചീപ് കണ്ണാടി, ചാന്ത് പൊട്ട്, കുപ്പിവള അങ്ങനെ പലതും കാണിച്ച് കൊടുത്തു.
അതൊന്നും മൈന്റ് ചെയ്യാതെ......
....പിസ്സാഹട്ട്, ഹമ്പർഗർ, ചോക്കോബാർ, എന്നിങ്ങനെ അർത്ഥമറിയാത്ത കുറേ വാക്കുകളായിരുന്നു എപ്പോഴുമവളുടെ വാക്കിലും, നാക്കിലും.
............അവളുടെ നിർബന്ധത്തിന് വഴങ്ങിയാണല്ലൊ ഹോട്ടലിൽ റൂം എടുത്തത്!
...അവളതിന്റെ സുഖമനുഭവിച്ചങ്ങനെ കണ്ണുമടച്ച് കിടക്കുകയായിരുന്നു പോൽ. മരിച്ചെന്ന് കരുതിയല്ലെ ഞാൻ എണീറ്റോടിയത്!
പിന്നീടവൾ എന്നെ കാണാൻ കൂട്ടാക്കാഞ്ഞതെന്തെ,,,,,?
എന്നിട്ടും, എന്റെ വിവാഹത്തിന് ക്ഷണിക്കപ്പെടാതെ അവൾ വന്നു. ഞങ്ങളെ ആശിർവദിച്ച് കൊണ്ട് തന്ന സമ്മാന പൊതി ആദ്യം പൊട്ടിച്ചു. ഒരു പുസ്ഥകം! ‘ലൈംഗീക വിജ്ഞാനകോശം’ അതിന്റെ പുറം ചട്ടയിൽ ഇങ്ങനെ അച്ചടിക്കപ്പെട്ടിരുന്നു!
അടുത്ത ഞായറാഴ്ച അവളുടെ വിവാഹമാണ്. എന്നെ പ്രത്യേകം ക്ഷണിക്കയും ചെയ്തിട്ടുണ്ട്. ഞാനവൾക്ക് സമ്മാനമായി എന്ത് കൊടുക്കും? എന്നതാണ് ഇപ്പോൾ എന്നെ അലട്ടുന്ന ഒരേ ഒരു ചിന്ത,,,,,,
---------------------------------------
ബസ്റ്റോറിയിൽ ടിക്കറ്റ് നാസർ
കരം കൊടുങ്കള്‍ ഇങ്കെ ഇരിക്ക്
2009, ഡിസംബർ 4, വെള്ളിയാഴ്‌ച
സാധാരണന്‍ (മിനികഥ)
2009, നവംബർ 29, ഞായറാഴ്‌ച
ടിക്കറ്റ് നാസര്‍
ടിക്കറ്റ് നാസർ! ഒരു കാലത്ത് മഞ്ചേരി ബസ്സ്റ്റാന്റിൽ ഈ പേര് കേട്ടാൽ ബസ്സുമായി ബന്ധപ്പെട്ട തൊഴിലാളികൾ ചിരിക്കാൻ തുടങ്ങും.എന്തിനെന്ന് പറയും മുമ്പെ നമുക്ക് ഗൾഫിലെത്തിയ ടിക്കറ്റ് നാസറിനെ ആദ്യം പരിചയപ്പെടാം.
എനിക്ക് കിട്ടുന്നതിന്റെ മൂന്നിലൊന്ന് ശംബളത്തിന് ദമ്മാമിൽ ജോലി ചെയ്ത് അത്യാവശ്യം സമ്പാദിച്ച് നേരത്തെ നാട് പിടിച്ച ബുദ്ധിമാൻ!
(ഇപ്പോൾ മക്കൾ എഞ്ചിനീയറിങ്ങിന് പഠിക്കുന്നുണ്ടെങ്കിലും, കല്ല്യാണ പിറ്റേന്ന് ബസ്സിൽ പണിക്ക് പോയി ഒരു മാസം കഴിഞ്ഞ് ഇറങ്ങിയ അവൻ ഇപ്പോഴും ബസ്സിൽ ജോലിക്ക് പോവുന്നതിൽ അൽഭുതപ്പെടാനില്ല)
എങ്ങിനെ?
ഗൾഫിൽ തന്റെ ഡ്യൂട്ടി കഴിഞ്ഞ് ടിവിയുടെ മുമ്പിലിരിക്കാതെ, റമ്മി കളിക്കാതെ, നമീമത്ത് പറഞ്ഞ് മറ്റുള്ളവരുടെ പച്ചയിറച്ചി തിന്നാതെ ബാക്കിയുള്ള സമയം, തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന സൈഡ് ബിസിനസ്സ് ചെയ്ത് പണം വളരെ കൃത്യതയിൽ ചിലവഴിച്ച് ദൂരദർശിയായി അഞ്ചും പത്തും സെന്റ് സ്ഥലങ്ങൾ നാട്ടിൻ പുറങ്ങളിൽ ലാട്ട് വിലക്ക് വാങ്ങിയിട്ട് അവസാനം അതെല്ലാം വിറ്റ് റബ്ബറും ടൌണിൽ വാടക കെട്ടിടങ്ങളും വാങ്ങി ജീവിതം സുരക്ഷയാക്കിയ നാസറിനെ എനിക്ക് അസൂയയോടെ മാത്രമേ കാണാൻ സാധിക്കൂ.
പണ്ടേ അവർ ജ്യേഷ്ടാനുജന്മാർ നമുക്കെല്ലാവർക്കും പാഠമാക്കേണ്ടതായ രീതിയിലാണ് കുടുംബ ജീവിതം നയിച്ചിരുന്നത്. അതെങ്ങനെ?
ജ്യേഷ്ടാനുജന്മാർ അഞ്ച് പേർ: വീട്ടു ചിലവുകൾ ഒരോരുത്തർക്കും ഓരോ ആഴ്ചയിൽ ഓരോ വകുപ്പ്.
ആശുപത്രി മറ്റു വലിയ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും ഒരുമിച്ച്. എല്ലാം വളരെ കൃത്യതയിൽ,കാര്യ ഗൌരവത്തോടെ, തമാശയോടെ, എന്നാൽ ജ്യേഷ്ടാനുജ ബഹുമാനത്തോടെ.ബാപ്പ, ഉമ്മ മരിച്ച ശേഷം എല്ലാവരും വേറെ വീട് വച്ച് ഒറ്റ കുടുംബമായി താമസിക്കുമ്പോഴും ആ ബന്ധങ്ങൾക്ക് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. അതെ, ഞങ്ങൾ അസൂയപ്പെടുമായിരുന്നു ആ കൂട്ടു കുടുംബ ബന്ധം കെട്ടുറപ്പോടെ മുന്നോട്ട് പോവുന്നതിൽ.ഇപ്പോഴും അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല(സംഭവിക്കാതെ ഇരിക്കട്ടെ...ആമീൻ)
നാട്ടിൽ അയൽ വാസിയായിരുന്ന അവന്റെ ആനുഷംഗികമായ ജോക്കുകൾ(നിങ്ങൾക്ക് തമാശയായി തോന്നിയില്ലെങ്കിലും) ബസ്സ് പണിക്കിടെ ഞങ്ങൾക്ക് എന്നും ചിരിക്കാനുള്ള വകയായിരുന്നു.നാസർ ഏത് ബസ്സിലും എത്ര തിരക്കിലും ടിക്കറ്റ് കൊടുത്തേ ജോലി ചെയ്യാറുള്ളു. അങ്ങനെയാണ് ടി പേരിന്റെ ഉൽഭവം.
മലപ്പുറം ജില്ലയിൽ പ്രൈവറ്റ് ബസ്സിൽ ടിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം ചുരുക്കം ബസ്സിലേയുള്ളു. മൂന്ന് വയസ്സിന് മുകളിൽ പന്ത്രണ്ട് വയസ്സ് വരെ ആഫ് ടിക്കറ്റ്. പക്ഷേ ഞങ്ങൾ മലപ്പുറത്ത് കാർ അധികവും അത്രയും പ്രായക്കാരെ ഒഴിവാക്കാറാണ് പതിവ്.
മലപ്പുറം ഭാഷയായ ‘ഇജ്ജ്, കജ്ജ്, ഒക്കെ ഒഴിവാക്കി നല്ല ശുദ്ധ അച്ചടി ഭാഷ സംസാരിച്ച് വളരെ നല്ല സ്റ്റൈലിൽ ജോലി ചെയ്യുമ്പോൾ ഏത് പത്ത് വയസ്സ് കാരനും ഫുൾ ടിക്കറ്റ് മുറിച്ച് കൊടുക്കും നാസര്‍ . വൈകുന്നേരം കണക്ക് കൂട്ടുന്നത് ടിക്കറ്റ് നമ്പർ പ്രകാരമല്ല. ചെക്കർ എഴുതുന്ന വേറെ ഒരു കണക്ക് പ്രകാരമായതിനാൽ ബാഗിൽ പൈസ എക്സസ്!
ഇതാണ് ടിക്കറ്റ് കൊടുക്കുന്നതിന്റെ ഗൂഢാർത്ഥം.
അങ്ങനെയുള്ള ഒരു ദിവസം:- തിരക്കിൽ ടിക്കറ്റു റാക്കുമായി കാശ് പിരിക്കുന്ന നാസറിന്റെ മുമ്പിൽ തിരുവിതാം കൂറുകാരനായ ഒരാൾ: “ഒരു മൂർഖൻ കുണ്ട്”
നാസർ: “എവിടേ..ഹോ നമ്മുടെ മൂർഖൻ കുഴി അല്ല്യോ”ഞങ്ങൾക്ക് ചിരി വരും. നിങ്ങൾക്ക് കരച്ചിലും.
മറ്റൊരു ദിവസം ഒരാൾ: “രണ്ട് കോഴി” (കോഴി പറമ്പിന്റെ ചുരുക്കം)
“താഴെയോ മേലെയോ..?”(രണ്ട്ടത്തിന്റെ നടുക്കാണ് നിർണ്ണയ സ്റ്റേജ്. അതിനെ നടുവിലാക്കി ബസ്സ് നിർത്തിയാൽ മുൻ ഡോറിലിറങ്ങുന്നയാൾ കാശ് കൂടുതൽ കൊടുക്കേണ്ടി വരും)
അയാൾ തന്റെ കൂടെയുള്ള ഭാര്യയെ ചൂണ്ടി“അവൾ താഴെയും ഞാൻ മേലെയും" ഉടൻ നാസർ “അത്അധികവും അങ്ങനെ തന്നെ ആണല്ലോ ...”അടുത്ത് നിന്നവരൊക്കെ ചിരിച്ചപ്പോൾ അയാളും ചിരിയിൽ പങ്ക് ചേർന്നു.
ഇനി നമുക്ക് നാസറിന്റെ തമാശയോടെ കാര്യം കാണാനുള്ള കഴിവ് നോക്കാം. രംഗം മഞ്ചേരിയിലെ ഒരു ഹോട്ടൽ.
ഞങ്ങൾ നാലാൾ ചോറ് തിന്ന് എണീറ്റ് ബിൽ കൊടുത്തപ്പോൾ, പരിചയമുള്ള കാഷ്യർ:
“ബിൽ ഇരുപത് രൂപയാ....ഇതിൽ ഒരു രൂപ കമ്മിയാ” “അതെ ശരിയാ .. പക്ഷേ പത്തൊമ്പതേ തരൂ” “കാരണം?” “മുമ്പ് ഒരു എക്സ്ട്രാ പപ്പടം വാങ്ങിയപ്പോൾ ഇരുപത്തഞ്ച് പൈസ അധിക ബിൽ എഴുതിയിരുന്നു. ഇന്ന് ശാപ്പാടിന്റെ കൂടെയുള്ള പപ്പടം തീർന്ന് പോയതിനാൽ കിട്ടിയില്ല.അത് കൊണ്ട് നാല് പപ്പടത്തിന്റെ ഒരു രൂപ ഞാനങ്ങ് കുറച്ചു” ഞങ്ങൾ ചിരിച്ചപ്പോൾ അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
രംഗം പാലക്കാട് ഒരു സസ്യ ഭോജന ശാല: ചോറും എട്ടൂട്ടാനും കൂട്ടിക്കുഴച്ച് മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് എണീറ്റ് കൈ കഴുകുന്നിടെ, പൂണൂൽ ധാരിയാം ഒരു പള്ളേങ്കുട്ടു
“ഹെയ്...നിങ്ങൾ എലയെടുത്തില്ല”
ഉടൻ നാസർ“അതിന് ഞങ്ങൾ ഇവിടത്തെ തീൻ മേശ ശുചിയാക്കുന്നവരല്ല. ബസ്സിലെ ശുജായികളാ” “അതല്ല, നിങ്ങൾ തിന്നതിന്റെ എച്ചിൽ നിങ്ങൾ തന്നെ എടുത്ത് വേസ്റ്റിൽ ഇടണം, അതാണ് ഇവിടത്തെ niyamaലിറ്റി”
“ഓ ഹോ...അങ്ങനെയാണൊ, നോ പ്രൊബ്ലം.. പറഞ്ഞാ പോരെ ” ഇതും പറഞ്ഞ് നാസർ തന്റെ ഇലയോടൊപ്പം മോരും രസവും തന്ന പാത്രവും കൂടെ വെള്ളം കുടിച്ച ഗ്ലാസുമടക്കം വേസ്റ്റിലേക്ക് ഒറ്റ ഏറ്. ഇത് കണ്ട് ഹാലിളകിയ ഹോട്ടൽ ജോലിക്കാരുമായി വേണ്ടുന്ന കച്ചറ. അവൻ കൂസലില്ലാതെ പറഞ്ഞു
“ഇലയെ പോലെ തന്നെ ഞങ്ങൾ തിന്ന എച്ചിൽ തന്നെയാണ് മറ്റു പാത്രങ്ങളും. അതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. ഇനി നിങ്ങൾക്ക് വല്ലതും പറയാനുണ്ടെങ്കിൽ ഈ കാര്യത്തിന് നമുക്ക് കോടതി കേറാം. പിന്നെ, മഞ്ചേരിക്കാരുമായുള്ള കളി സൂക്ഷിച്ചു മതി” അത് പറഞ്ഞ് അവൻ തന്റെ സ്വതസിദ്ദമായചിരി ചിരിച്ച് കൊണ്ട് ഇറങ്ങി പോന്നു. കൂടെ ഭയന്ന് പിന്നിലേക്ക് നോക്കി ഞങ്ങളും.
അടി പിടി കൂടാൻ തീരെ ദൈര്യമില്ലാത്ത(എനിക്ക് നെഞ്ചുണ്ട് ഊക്കില്ല, ചങ്കുണ്ട് ഊറ്റമില്ല)
അവൻ പലപ്പോഴും ആക് ഷൻ ആന്റ് ഡയലോഗ് കൊണ്ട് പോലീസുകാരെ ചിരിപ്പിച്ച് കൂസലില്ലാതെ ഇറങ്ങി പോന്നിട്ടുണ്ടെങ്കിലും, അന്നവിടെ നിന്നും അടി കിട്ടാതെ പോന്നത് ഞങ്ങൾ മലപ്പുറത്ത് കാരായതിനാലാണോ എന്നറിയില്ല!!

2009, നവംബർ 20, വെള്ളിയാഴ്‌ച
യുവര്‍ സിസ്റ്റര്‍ TP
ബസ്സിനുള്ളിൽ നല്ല തിരക്കായിരുന്നു. പുള്ളിത്തട്ടങ്ങൾക്കിടയിൽ നിന്നും എന്റെ കാശ് പിരിച്ചെടുക്കുന്ന ബേജാറിനിടയിൽ അടുത്ത് നിൽക്കുന്ന ഒരു സാരിക്കാരി കൈ കാൽ മെയ് കൊണ്ടൊരു ഇറുക്കിപ്പിടുത്തം!
അതൊരു കരുതിക്കൂട്ടിയുള്ള കൊമ്മലയാണല്ലൊ എന്ന് മനസ്സിലാക്കി മുഖം ശ്രദ്ധിച്ചു. ‘ങേ... കുസൃതിച്ചിരിയുമായി ഷാബിയെന്ന യുവർ സിസ്റ്റർ!! ഒരു യുവർ സിസ്റ്ററിന് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമോ?’ എത്രയോ പ്രാവശ്യം മനസ്സിനെ കൊളുത്തി വലിച്ച ആ ചിരിയല്ല്ലല്ലോ ഇത്. അൽഭുതത്തോടെ ഒന്ന് ഒരു ലോഹ്യം പറഞ്ഞ് വീണ്ടും ഞാൻ പെണ്ണുങ്ങളെ തോണ്ടൽ ആരംഭിച്ചു“അവിടെ..അവിടെ കൊടുത്തോ?”
------------------------------------------
ഇറക്കമിറങ്ങി വരുന്ന സൈനാത്തയും ഷാബിയും. സൈക്കിൾ ചവിട്ടിക്കേറ്റാമായിരുന്നിട്ടും അവരെ കണ്ടതിനാൽ അതിന്മെൽ നിന്നുമിറങ്ങി ഉന്തി നടന്നു. അവരടുത്തെത്തിയതും ഷാബിയിൽ മാത്രം ഫോക്കസ്സ് ചെയ്തിരുന്ന എന്റെ പൊന്നാര മൊഖം ഞാൻ സൈനാത്തയിലേക്ക് മാറ്റി കൊണ്ട് ചോദിച്ചു“എവിടെന്നാ ഈ വഴിയെ?”
“അത് ബനെ.... ഞങ്ങൾ കരുണാലയ വരെ...”
“ങും..പ്രത്യേകിച്ച്?”
“ഇവളെ ഒന്ന് ഡോക്ക്ടറെ കാണിക്കാൻ..”
“ഇവൾ..ചോദിക്കാൻ വിട്ടു ഈ കുട്ടി?”
“ഓള് ന്റെ ആങ്ങളേന്റെ മോളാ”
ങാഹ..പഠിക്കുന്നു അല്ലെ. എവിടെയാ?”മുമ്പെ അറിയാമായിരുന്നിട്ടും ചോദിച്ചു.
“എമ്മീയെസ്സിലാ..”
ഷാബി: ദിനേന തുണിക്കടയുടെ മുമ്പിൽ പത്ത് മിനുട്ട് നിർത്തിയിടുന്ന എയർ ലൈൻസ് ബസ്സിലെ സ്ഥിരം യാത്രക്കാരി.കൂടെയുള്ളവരോടൊക്കെ വാ തോരാതെ സംസാരിച്ച് കൊണ്ട് നിൽക്കുന്ന സുന്ദരിയാം കാളേജ് ഗ്യാൾ. ആ സൌന്ദര്യത്തെ വർണ്ണിക്കാൻ ഞാനൊരു യൂസഫലിയായി എഴുതി, നൌഷാദായി ഈണം നൽകി, യേശുദാസായി ‘രതിസുഖസാരമായി ദേവി് നിന്നെ തീർത്തൊരാ ദൈവം കലാകാരൻ.....’എന്ന് പാടണം. അങ്ങനെയുള്ളൊരു അരുണാധരി കോതയെ ഞാനെന്ന സൂപ്പർ സ്റ്റാർ ലോലൻ പരിചയപ്പെടാതിരിക്കയൊ? ഛെ..ഛെ ഷെയിം. വെരി ബാഡ്. ലോലൻ ഫാൻസിന് തന്നെ നാണക്കേട്.
“അവനേതാ?”
“നീ അറിയില്ലെ---തുണിക്കടയിലെ.....”
അവരും ഞാനുമകലുന്നതിനനുസരിച്ച് പിന്നീട് അവർ പറയുന്നതൊന്നും എനിക്ക് കേൾക്കാമായിരുന്നില്ല. എങ്കിലും നിറഞ്ഞ മനസ്സോടെ;
‘നിദ്ര തൻ നീരത നീല വിഹായസ്സിൽ
നിത്യവും നീ പൂത്ത് വന്ന് നിൽക്കും
സ്വപ്ന നക്ഷത്രമേ നിൻ ചിരിയിൽ സ്വർഗ്ഗ
ചിത്രങ്ങൾ അന്ന് ഞാൻ കണ്ട് നിൽക്കും.. ’രണ്ടാമത്തെ ഗാനം പാടി ഞാൻ സൈക്കിൾ അഞ്ഞ് ചവിട്ടി.
സൈനാത്ത കടയിലെ സ്ഥിരം പറ്റുകാരിയാണെങ്കിലും പറ്റാവുന്നവർക്ക് പറ്റാനും മറ്റും സൈനാത്ത ഒരു ഉടമ്പടിയോടെ(ആരോടും പറയരുത്) ഒരുക്കമാണ്. അതിനാൽ എളുപ്പമായി. ഇരുമ്പ് മുറിക്കാൻ ഇരുമ്പ്!പെണ്ണിനെ വളക്കാൻ പെണ്ണ്!! ഒരു ദിവസം സൈനാത്ത കടയിൽ വന്നപ്പോൾ നേരിട്ടങ്ങ് കാര്യമവതരിപ്പിച്ചു.
“.... സൈനാത്ത നിങ്ങടെ ഷാബിയെ എനിക്കൊന്ന്......”
“വേണ്ട വേണ്ട അതിമ്മെക്ക് എട്ക്കണ്ട....”ഉദ്ദേശം സൈനാത്ത വിചാരിച്ചത് തന്നെ ആായിരുന്നെങ്കിലും ആ മുഖം കോറത്തുണി പോലെയാകുന്നത് കണ്ട് പെട്ടെന്ന് ഡബ്ല്യു മറിച്ചിട്ട് എം ആക്കി “ങ്ങൾ ചൂടാവല്ലിം ഇത്ത... ഞാൻ പറഞ്ഞ് മുഴുവനാക്കട്ടെ ന്ന്..ഓളെ എനിക്ക് കെട്ടിച്ച് തരോ എന്നാ ചോദിച്ചെ..ഹല്ലാതെ......” (ഞാനേതാ രോമൻ)
“അത് പ്പൊ നടക്കുമെന്ന് തോന്നണില്ല”
“ങും എന്തെയ്...ങാ അത് ശരി, വല്ല്യേ വീട്ടിലെ കുട്ടിയാ അല്ലെ? കണ്ടപ്പഴേ തോന്നി”
“ഹേയ് അല്ല നേരെ മറിച്ചാ...ബാപ്പയില്ല. ഒറ്റ മോളാ ഉമ്മ കൂലിപ്പണിയെടുത്താ മോളെ പഠിപ്പിക്കുന്നെ. ആ സ്ഥിതിക്ക നിങ്ങൾക്ക് വേണ്ട പൊന്നും പണവുമൊക്കെ തരാൻ ...”
സൈനത്ത മസ്ലിൻ തുണി പോലെയായി.
തൊട്ടടുത്ത തിയറ്ററിൽ രണ്ട് മൂന്ന് സിനിമകൾ കളിച്ച് പോയി.
ഒരിക്കൽ പോലും കടയിൽ വരാത്ത ഷാബിയിന്നിതാ!എന്റെ മുമ്പിൽ!! അതൊരു പതിവായി. ഒപ്പം ഓൾക്ക് കണ്ണ് തട്ടാതിരിക്കാൻ തോഴിയായി ഒരു മൺകലവും ഒപ്പമുണ്ടാവും. വരാത്ത ദിവസങ്ങളിൽ നിർത്തിയിട്ട ബസ്സിനുള്ളിൽ നിന്നും കിലുക്കാം പെട്ടി ഇടക്കിടെ ഒരു കോളിനോസ് സ്മൈലിയുമെറിഞ്ഞ് കരിമഷി കണ്ണുകൾ തുണിക്കടയിലേക്ക് നീട്ടി. ഒറ്റക്ക് കടയിൽ വരുന്ന അന്ന് കൂടെ ബസ്സ്റ്റാന്റ് വരെ ഒപ്പം നടക്കുമ്പോൾ ബാപ്പുട്ടിയുടെ ഭരണിയിലെ ചൊക്ലേറ്റുകൾ അവളുടെ ബാഗിലേക്കെത്തിയതിനനുസരിച്ച് എന്റെ പോക്കറ്റിലെ പൈസ ബാപ്പുട്ടിയുടെ മേശ വലിപ്പിലുമായി.
.........ആ വർഷത്തെ ഓണവും പെരുനാളും കഴിഞ്ഞു.
നഴ്സിങ്ങ് കോഴ്സിനായ് പോണ അവൾക്ക് യൂണിഫോം തുണിയെടുത്തു കൊടുക്കുമ്പോൾ നല്ല തിരക്കായിരുന്നു കടയിൽ. പോരെങ്കിൽ ഉമ്മ ഒപ്പവും. അതിനാൽ കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. യാത്ര പറയുമ്പോൾ ആ മുഖത്ത് ദുഖം നിഴലിച്ചിരുന്നെങ്കിലും സന്തോഷത്താൽ ആ വലിയ കണ്ണുകൾ കൂടുതൽ തിളങ്ങിരുന്നു. “കത്തയക്കണം......”
കത്ത് വന്നു: തുടർച്ചയായി. .....ഇടക്കിടക്ക്..... എപ്പോഴെങ്കിലും....സ്പെഷ്യൽ ദിനങ്ങളിൽ. അവസാനമായി വന്ന ഈദ് ആശംസാ കാർഡിൽ അവളവസാനിപ്പിച്ചതിങ്ങനെ ‘....യുവർ സിസ്റ്റർ’
‘എന്തു പറ്റിയെടെയ്?’
‘ഇപ്പൊ ഒന്നും പറ്റിക്കാണില്ല. പക്ഷേ പറ്റും ഇന്നല്ലെങ്കിൽ നാളെ. സാധനം അതിനുണ്ടല്ലൊ‘ ഞാൻ വിചാരിച്ചത് സംഭവിച്ചിരിക്കുന്നു. അന്വേഷണത്തിന്റെ അവസാനം ‘ഓളൊരു കിഡ് ഡോക്ടറുമായി.....’
നമ്മളൊക്കെ ആരെടെയ്. വെറും ഒരു എടുത്ത് കൊടുപ്പീര് കാരൻ. നമ്മൾക്കതൊന്നും പറഞ്ഞിട്ടില്ല അല്ലെ.....? അതിനാൽ വിട്ടു. അത് മാത്രമല്ല. ആ തൊഴിൽ തന്നെ വിട്ടു. ബസ്സിലെ കണ്ടക്ടർ വിത്ത് ചെക്കർ, അത്യാവശ്യം(പൈസക്കെയ്. ആ സാധനം കിട്ടിയാൽ ജീവിക്കാൻ വേണ്ടി ഏത് നല്ല തൊഴിൽ ചെയ്യാൻ ഒരു മടിയുമില്ലായിരുന്നു) വരുമ്പോൾ കിളിയുമായി.
---------------------------------------------------------
ബസ്സ്, സ്റ്റാന്റിനുള്ളിലെ ട്രാക്കിൽ നിർത്തി ആളിറങ്ങിക്കഴിഞ്ഞ് ബസ്സിനുള്ളിൽ ആകെ ഒന്ന് കണ്ണോടിച്ചു. ആരെങ്കിലും എന്തെങ്കിലും സാധനം മറന്ന് വക്കാം. വീണ് പോവാം. പിന്നെ പുറത്ത് ഇറങ്ങി. നേരെ കാത്ത് നിൽക്കുന്ന ഷാബിയുടെ അടുത്തെത്തി. സംസാരിച്ച് കൊണ്ട് ഹോട്ടലിലേക്ക് നടന്നു. ക്ഷണിക്കാതെ തന്നെ അവളും ഒപ്പം കൂടി. ഹോട്ടലിനുള്ളിലെ ഫാമിലി റൂമിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തെ വിശേഷങ്ങൾ അവൾ പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ അവളുമായുള്ള അകൽച്ച മറച്ച് വച്ച് കൊണ്ട് എന്തൊക്കെയോ ചോദിച്ചെന്ന് വരുത്തി. അടുത്ത ട്രിപ്പിന് സമയമായപ്പോൾ പുറത്തിറങ്ങി ബസ്സിനടുത്തേക്ക് നടന്നു. അപ്പോൾ അവൾ കൊണിഞ്ഞു “ബഷീ...എനിക്കൊരു ചോക്ലൈറ്റ് വാങ്ങി താന്നേ....”
“.....................................”
“അപ്പൊ ശരി പിന്നെ കാണാം... .ഞാൻ വരും കാണാൻ.. ഈ ലൈനിൽ തന്നെ കാണുമല്ലൊ അല്ലെ?”
വാങ്ങിക്കൊടുത്ത ചോക്ലൈറ്റുകൾ ബാഗിലേക്കിട്ട്, ശബ്ദം വളരെ താഴ്ത്തി എന്തൊക്കെയോ അർത്ഥം വച്ച് കൊണ്ടായിരുന്നു അവൾ സംസാരിച്ചിരുന്നത്. മുഖക്കുരു പാടുകൾ നിറഞ്ഞ് തിളക്കം നഷ്ടപ്പെട്ട കവിളുകളുള്ള ആ പഴയ കോളേജ് ബ്യൂട്ടിയുടെ വദനാരുണിമക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു.
ഞാൻ പരിഹാസ ചിരിയുമായി ഉള്ളിൽ പറഞ്ഞു‘ഇത് ടിപിയാ മോളെ..വെറും അഞ്ചെട്ട് ദിവസത്തേക്കുള്ള ടെമ്പർവറി പെർമിറ്റ്. ഇത് കഴിഞ്ഞാൽ പുതിയൊരു ടിപിയുമായി മറ്റൊരു ലൈനിൽ നാളെ നിനക്കെന്നെ കാണാം'
അവൾ മറ്റൊരു ബസ്സിനടുത്തേക്ക് നടന്ന് പോകുന്നത് പിറകിൽ നിന്നും നോക്കി നിൽക്കേ ഒരു കാറ്റ് വന്ന് അവളുടെ പിന്നിലേക്കിട്ട സാരിയുടെ മുന്താണിയിൽ പിടുത്തമിട്ടു. ശരീരത്തോടൊട്ടിയ നനുത്ത ജോർജറ്റ് സാരിയിൽ അവളുടെ പിന്നഴക് ദൃശ്യ ചാരുതയേകി. അപ്പോൾ,അതിൽ മാത്രം കണ്ണുകൾ തറപ്പിച്ച് ഞാൻ മറ്റൊരു കണക്ക് കൂട്ടലിലായിരുന്നു. വഴീൽ നിന്നും വീണു കിട്ടിയ, യുവർ സിസ്റ്ററെന്ന താൽകാലിക പെർമിറ്റിനെ നാളെ എങ്ങിനെ എന്റെ ലൈനിൽ കൂടി ഓടിക്കാം...???

2009, നവംബർ 14, ശനിയാഴ്‌ച
സാധാരണ നേരത്തെ ഉണരും. ഉണർന്നില്ലെങ്കിൽ ഉപ്പ പാൽ മണക്കും കയ്യിനാൽ തഴുകി തലോടിയുണർത്തും. അടുത്ത രംഗം ചാണകത്തിൽ മുങ്ങിയ കാലിനാലുള്ള ചവിട്ട് നാടകമായതിനാൽ പേടിച്ച് വേഗത്തിൽ എണീക്കും. കാരണം ഞങ്ങടെ എരുമയുടെ ഫ്രഷ് ചുടു പാലിനാലുള്ള ചായക്കായി പള്ളേലുണ്ടായി കാത്തിരിക്കയല്ലെ നാട്ടിൻ പുറത്തെ കുറേ കാർന്നോമാരും മാരികളും!
വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു ബലി പെരുനാള്‍ രണ്ടാം ദിവസത്തെ പുലര്‍ച്ച.
തലേ ദിവസം വാങ്ങിക്കൊണ്ട് വന്ന് വച്ച നിലക്കടല എണ്ണി തിട്ടപ്പെടുത്തി അത് വിറ്റാൽ കിട്ടുന്ന ലാഭവും, ഞാനും സഖാവ് വിരുതനും (അനുജൻ) സ്വന്തം പീടികയിലെ മേശ വലിപ്പിൽ നിന്നും ഇസ്കി ഒരുക്കൂട്ടി വച്ച പൈസയും കൂട്ടി, അഞ്ചാം ക്ലാസിൽ പഠിക്കുന്ന (അപ്പൊ നീയെത്രീലാ എന്ന് ചോദിക്കരുത്) അവന് ഒരു റെഡിമെയ്ഡ് ഷര്‍ട്ട് (ചന്തയില്‍ ഒന്നര രൂപക്ക് കിട്ടും) വാങ്ങാനുള്ള പദ്ധതിക്ക് രൂപം കൊടുത്ത്, ഏത് വഴിക്ക് നീങ്ങിയാലാണ് കൂടുതൽ ബിസിനസ്സ് നടക്കുകയെന്ന് ചർച്ച ചെയ്ത്, ചാണകം മെഴുകിയ നിലത്ത് ഓലപ്പായയിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് പാൽ കറന്നെടുക്കാൻ പോയ ഉപ്പാന്റെ ശബ്ദം കേൾക്കുന്നത്.
“ഡാ..എണീറ്റ് വരി..എരുമയെ കാണാനില്ല”
പെരുന്നാൾ പ്രമാണിച്ച് ഇന്നലെ രാവിലെ ഞങ്ങൾ എണ്ണ തേച്ച് നിരാല സാബൂൻ തേച്ച് കുളിച്ചതു പോലെ ചൂട്ടിയെയും കുളിപ്പിച്ച് കുട്ടപ്പിയാക്കി, ഞങ്ങൾ കട്ടമാമു തിന്ന പോലെ (രണ്ട് മൂന്ന് ദിവസത്തേക്കുള്ള ശേഖരിച്ച് വച്ചതിൽ നിന്നും) ആവശ്യത്തിന് പുല്ല് മതി മറന്ന് തിന്ന് അണയരച്ച് കിടന്നുറങ്ങിയ അവൾ എവിടെ പോവാൻ?,,,,,ങേ...ക്യാ ഹോഗയാ ബാബുജീ,,,,,,
വയർ വിശന്നാൽ തൊട്ടടുത്ത ലോഡ്ജിന്റെ പുറകിലെ അപ്പക്കാട്ടിലേക്ക് നാട് വിട്ട് പോവുന്ന സ്വഭാവം പണ്ടേ ഉള്ളതാ. ഇരുട്ടിൽ അവളെ കണ്ടെത്തി തെളിച്ച് കൊണ്ട് വരുമ്പോഴേക്കും ചൂട്ടിയും ഞങ്ങളും തീട്ടത്തിൽ മുങ്ങിയിരിക്കും. അതല്ല വലിയ പ്രശ്നം പുതിയതായി വാങ്ങിയ ചങ്ങലക്കണ്ണികളിൽ നിന്നും---കഴുകിക്കളയാൻ പെടുന്ന പാട്!!
പോരെങ്കിൽ ഇന്നലെ പെയ്ത പുതു മഴയും!
(ഗൾഫിൽ ഒട്ടകത്തിനെ മേക്കുന്ന ഒരുത്തൻ കൂടി അത്രയും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല)
ചൂട്ട് കത്തിച്ച് തെരഞ്ഞ ചൂട്ടിയെ അയലോക്കത്തൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നെ എവിടെ പോവാൻ? ഇന്നലെ രാത്രി ഓൾക്ക് നൊലോളി ഉണ്ടായിനൊന്ന് ഒരു ശംസയം ഉമ്മ പ്രഖ്യാപിച്ചപ്പോൾ ഉപ്പ പ്രവചിച്ചു “ന്നാ പിന്നെ നോക്കാനില്ല. ങ്ങള് ഇണ്ണിമൂസാക്കാന്റെ അവിടെ..... അവിടെണ്ടാവും ഓള്” അത് ശരിയായിരിക്കാം. അവരുടെ പോത്തനോട് ഈയിടെയായി കുടുതല്‍ ഒരു കുണ്ട്രസ്സ്, മേക്കാരനായ(ഇപ്പൊ മനസ്സിലായില്ലെ ഞാനെത്രാം ക്ലാസിലാണെന്ന്) ഞാൻ ചൂട്ടിയിൽ ദർശിച്ചിരുന്നു.
ഇണ്ണിമൂസാക്കയുടെ ആലയിൽ ഞങ്ങളെ ചൂട്ടിയുമില്ല അവരുടെ നാല് കന്നുമില്ല പുല്ല് മാത്രം ബാക്കി.
അപ്പൊ പിന്നെ ഇത് കന്നുകളൊക്കെ കൂട്ടം കൂടി കരുതി കൂട്ടിയുള്ള ഒരു ഒളിച്ചോടൽ തന്നെ!
ഞങ്ങളെ ഒച്ച കേട്ട് മുറ്റമടിക്കാനിറങ്ങിയ ഉണ്ണിമോൾ ബാപ്പാനെ വിളിച്ചു.
അവരുടെ കന്നുകളെയൊക്കെ മരുതയിൽ മല കേറ്റി വിടാൻ കൊണ്ട് പോയി എന്ന് പറഞ്ഞതിൽ നിന്നും വ്യകതമായി... എന്ത്? എരുമയില്ലാതെ വീട്ടിലേക്ക് ചെന്നാൽ???
സുബ് ഹി നമസകാരം കഴിഞ്ഞ് വരുന്നവരിൽ നിന്നും, മക്കാനി ചായ കുടിക്കാൻ പോകുന്നവരിൽ നിന്നും അറിയാൻ കഴിഞ്ഞു ചൂട്ടി നേരെ പടിഞ്ഞാറോട്ട് വിട്ടിട്ടുണ്ടെന്ന്. പിന്നെ ഞങ്ങളും വിട്ടു. ചോദിച്ചറിഞ്ഞ് പോയി പോയി നാല് കി:മി: കഴിഞ്ഞ് വണ്ടൂരെത്തി. അന്തം വിട്ട് ഒരു കുന്തവും വിഴുങ്ങാത്ത ഞങ്ങൾ ടൌണില്‍ നാല് ഭാഗത്തേക്ക് റോഡുണ്ടാക്കിയ വിഡ്ഡികളെ? പ്രാകിക്കൊണ്ട് കുറച്ച് നേരം നിന്നു. നേരം നന്നായി വെളുത്തിരുന്നു.
പിന്നെ ചോദ്യമായി “ഒരെരുമനെ കണ്ടൊ..?ഒരെരുമനെ കണ്ടോ..??”
“ങാ കണ്ടല്ലൊ ഇപ്പൊ ഇവിടെ കാറിക്കൊണ്ട് നിന്നിരുന്നു. ചെലപ്പൊ തുപ്പാൻ പോയതായിരിക്കാം” ഏതൊ ഒരുത്തന്റെ ഫലിതം കേട്ട് ചിരിക്കുന്നവരുടെയൊക്കെ മൂന്ത നോക്കി കല്ലിന്മേല്‍ തുപ്പി എറിയാനുള്ള ദേഷ്യം ഉള്ളിലൊതുക്കി വിഡ്ഡിച്ചിരിയും ചിരിച്ച് ദയനീയമായി ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി.
അത് കണ്ട് ഒരു വയസ്സൻ ദേഷ്യപ്പെട്ടു “ഛെ..കള്ള ബലാലാളെ, ചെറിയ കുട്ടികളെയാണൊ രാവിലെ തന്നെ പുറം കേറാൻ കിട്ടിയത്”...........അയാൾ കണ്ടിരുന്നു ചങ്ങലയും വലിച്ച് പോവുന്ന എരുമയെ. “ചങ്ങല വലിഞ്ഞ അടയാളം നോക്കി പൊയ്ക്കോളിൻ” അയാൾ പറഞ്ഞ് തന്ന പ്രകാരം നിലമ്പൂർ റോഡിലൂടെ നടന്നു.
‘ങാ...കണ്ടു.....ദാ ഇപ്പൊ...ഇതിലെ...അഞ്ച് മിനുട്ട് മുമ്പെ’ നടന്ന് ന ട ന്ന് ന....ട.....ന്ന്....പതിനാല് കിമി:
നിലംബൂർ അരുവാക്കോട്ടിൽ തേക്കിൻ കാട്ടിലെ നടവഴിയിലേക്ക് ചങ്ങലപ്പാടുകൾ തിരിഞ്ഞത് കണ്ട് ഞങ്ങളും ആ വഴിക്ക് വളയം തിരിച്ചു. അല്ല തിരിഞ്ഞു. ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാവുന്ന പൊന്തക്കാട്ടിലൂടെ കുറച്ചങ്ങ് നടന്നപ്പോൾ അവിടെയുമിവിടെയുമായി നിന്നിരുന്ന കുറേ പെണ്ണുങ്ങൾ# ഞങ്ങളെ അമ്പരപ്പോടെ നോക്കി!! വിഷയം കേട്ടപ്പോൾ ഒരുത്തി പറഞ്ഞു “ങേ...അതായിരുന്നൊ കാര്യം ഞങ്ങൾ കരുതി.......!!!ഇതിലെ തന്നെ ഓടിയിട്ടുണ്ട് നേരെ നടന്നോളിൻ” അതിനിടക്ക് കുറച്ചപ്പുറത്തെ ഒന്ന് രണ്ട് പെണ്ണുങ്ങൾ ചിരിച്ച് കൊണ്ട് വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു
“എടീ യശോദെ ഒത്തോടീ..രാവിലെത്തന്നെ നല്ല കോളാല്ലേ കിട്ട്യേത്”
പാടത്തേക്കിറങ്ങിയ ഞങ്ങൾ കിഡ്സ് എവരി ബഡി ഹാപ്പി! അവളും പുറത്തേറി കളിച്ച് കൊണ്ട് വേറേ ഒന്നും!!അതൊന്നും ഞങ്ങൾക്കൊരു വിഷയമല്ല എന്ന ഭാവത്തില്‍ മേയുന്ന കന്നിൻ കൂട്ടവും.
അനുജൻ ശീമക്കൊന്ന കമ്പിനാൽ ചൂട്ടിയുടെ പുറത്ത് പക്കമേളം നടത്തി സന്തോഷം? പങ്കിട്ടെങ്കിലും അതൊന്നും അവൾ മൈന്റ് ചെയ്തതേയില്ല. എന്നാൽ പോത്തൻ ഇടക്കിടക്ക് ചൂട്ടിയുടെ വാലിന്റവിടെ മണത്ത് ഞങ്ങളെ നോക്കി ഇളിച്ച് കാണിക്കുന്നുണ്ടായിരുന്നു. അപ്പോൾ ആ കന്നുകളെ നോക്കുന്നയാൾ പറഞ്ഞു“നിങ്ങൾ കുറച്ചേരം നിക്കി. ഓക്ക് മതിയായാൽ ങ്ങള് വിളിക്കാതെ തന്നെ ഓള് പോരും”
അത് ശരിയായിരുന്നു. നേരം ഒരു രണ്ട് മണിയായിക്കാണും അവളുടെ മതി മതിയാവാന്‍. ലാസ്റ്റ് ചൂട്ടി പോത്തനെ ഒന്ന് നോക്കി ഒരു നെടുവീർപ്പുമിട്ട് തിരിഞ്ഞു. ചൂട്ടിയുടെ ആ പോക്കും നോക്കി നിർനിമേഷനായി നിൽക്കുന്ന പോത്തൻ ഞങ്ങൾ ഫോറസ്റ്റിലേക്ക് കേറി കണ്ണിൽ നിന്നും മറയാൻ നേരം ഒന്ന് നീട്ടി മുക്രയിട്ടു. അത് കേട്ട് ചൂട്ടി ഒന്ന് തിരിഞ്ഞു. “ആ പാടത്തെ കലക്ക വെള്ളം ഞങ്ങളെ ഇത്ര നേരം കുടിപ്പിച്ചതും പോര ഇനിയും തിരിഞ്ഞ് കളിക്കുന്നൊ പച്ചപ്പൊലിയാടിച്ചി നായിന്റെ മോള് ഓടെടി....“അനുജന്‍.
അവന്‍ ദേഷ്യപ്പെടുകയായിരുന്നില്ല. കരയുകയായിരുന്നു. അത് തീർത്തത് അവന്റെ കൈയ്യിലെ വടി കൊണ്ട് ചൂട്ടിയുടെ പുറത്ത്.
“ങാ ഹാ..ഞങ്ങൾ കണ്ടു. പോത്ത് നന്നായി കേറി അല്ലേ? ഓളെ പൂതിയൊക്കെ മാറിയൊ” കാട്ടിനുള്ളിൽ നിൽക്കുന്ന ഒരുത്തി.നേരത്തെ കണ്ട അത്രയും പെണ്ണൂങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.
ഞാൻ ഒരിളിഭ്യച്ചിരി ചിരിച്ചോണ്ട് നടന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പെട്ടെന്ന് ഒരുത്തി വഴി തടഞ്ഞ് നിർത്തി പറഞ്ഞു
“ഇനി നിങ്ങൾക്ക് കേറിപ്പടിക്കണൊ? പെര്നാളായതോണ്ട് നിനക്കും മേക്കാരനും കൂടി അഞ്ച് ഉര്‍പ്യ തന്നാ മതി”
മറുപടിക്ക് കാക്കാതെ, പെണ്ണുങ്ങളൊക്കെ ചിരിയോ ചിരി. എനിക്ക് ചിലതെല്ലാം മനസ്സിലായില്ലെങ്കിലും അനുജന് ഒന്നും മനസ്സിലായില്ല!
വഴിയിലും പിന്നെ ഏറെ വൈകി വീട്ടിലെത്തിപ്പെട്ടപ്പോഴും ഉണ്ടായതൊന്നും ഇവിടെ എഴുതുന്നില്ല....
തൊടിയില്‍ കിട്ടാവുന്ന എല്ലാ കിഴങ്ങുകളും തണ്ടും താളും, ഇലയും മിക്സ് ചെയ്തുണ്ടാക്കിയ കൂട്ടാനിലേക്ക്, ഞങ്ങൾക്കായി മാറ്റി വച്ച കഞ്ഞിയിലെ വറ്റ് ഊറ്റി ഇട്ട്, പുളിയിട്ട തല മുറിയൻ ഉണക്കമത്തിക്കറിയും കൂട്ടിക്കുഴച്ച് തിന്ന് പള്ള ഭും... എന്നായപ്പോൾ തുടങ്ങി അനുജന്റെ കഥാസാരം....
"പിന്നേ...കാട്ടില്..പരുത്ത പരുത്ത തേക്ക്...അയിന്റെടക്ക് കൊറേ പെണ്ണുങ്ങള്. ഞങ്ങള്‍ പോന്നപ്പൊ അയിലൊരുത്തി ചോയ്ക്കാ കേറിപ്പടിക്കണോന്ന്. അത് ന്താമ്മാ...എവിട്യാ കേറിപ്പടിക്ക്യാ... ഞാന്‍ ഇക്കാനോട് ചോയ്ച്ചപ്പൊ ഇക്കാക്കുമറിലാന്ന്. അതല്ല ഓള്‍ പറയാ ന്നെ,,, മേക്കാരന്‍ ന്ന്. ഓളെ പ്പൊന്റെ കജ്ജ് കിട്ട്യാ...ഹും...”
അത് കേട്ട് ഉമ്മ എന്നെയൊന്ന് ഇടം കണ്ണിട്ട് നോക്കിയോ?
“............മ്മാ ന്നട്ട്....... ആ മൻസൻ ഞങ്ങക്ക് ചായയും ഉണ്ടക്കായിയും മാങ്ങി തന്നു. ഞങ്ങൾ കൊറേ പറഞ്ഞു മാണ്ടാ മാണ്ടാന്ന്. പിന്നെ.....പിന്നെ......പള്ള പയ്ചപ്പൊ,,,,,”ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്. ഏതൊരു വീട്ടിൽ ചെന്നാലും ആക്രാന്തം കാട്ടി തന്നത് മുഴുവൻ തിന്ന് പാത്രം കാലിയാക്കരുത് എന്നൊക്കെ പഠിപ്പിച്ച ഉമ്മ അത് കേട്ട് ദേഷ്യപ്പെട്ടില്ല!!?
രാത്രി ഉറങ്ങാന്‍ കിടന്നപ്പൊ ഉപ്പയും ഉമ്മയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കേട്ടിരുന്നു.
പിറ്റേന്ന് രാവിലെ പതിവ് പോലെ പാൽ വിതരണവും മറ്റും കഴിഞ്ഞ് കടല വറുത്തത്
ബാറ്ററിപ്പെട്ടിയിലാക്കി ഞങ്ങള്‍ റോഡിലേക്കിറങ്ങാന്‍ ഒരുങ്ങി. ഞാന്‍, കഴിഞ്ഞ പെരുന്നാളിന് അമ്മാവന്‍ ഗള്‍ഫില്‍ നിന്നും അയച്ച് തന്ന ഷര്‍ട്ട് എടുത്തിട്ടു.(അന്ന് ഷര്‍ട്ടിനും പവാടക്കും കൂടി നാല് മീറ്റര്‍ തുണി പോസ്റ്റ് വഴി അയച്ചതിന് കൊച്ചി കസ്റ്റംസില്‍ നിന്നും മുന്നൂറ് രൂപ ഡ്യൂട്ടി അടക്കാന്‍ ലറ്റര്‍ വന്നു. [ഇന്ന് മൂന്ന് ലക്ഷം ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല] അതിന് കഴിവില്ല. സാധനം വേണ്ട തിരിച്ചയച്ചു കൊള്ളുക എന്ന് പറഞ്ഞ് മറുപടി അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് അതാ വരുന്നു പാര്‍സല്‍!അന്നത് ഒരു നിധിയല്ല അതിലും എത്രയോ വലുതായിരുന്നു. ഏത് ഓഫീസറായാലും ഒരു പൈസ ഡ്യൂട്ടിയില്ലാതെ അത് വിട്ട് തന്ന ആ നല്ല മനസ്സിന് അന്നുമിന്നും ഞങ്ങളുടെ നന്ദിയും നല്ലതിനായുള്ള പ്രാര്‍ത്തനയും ഉണ്ട്) അനുജന്‍ ഗൾഫ് തുണി കൊണ്ടടിച്ച ഡ്രോയർ എടുത്തുടുത്തു. അതിന് മുകളില്‍ കൈലിയുടുത്ത് മടക്കിക്കുത്തി. അണിഞ്ഞ പഴയ ഷര്‍ട്ടൂരി എറിഞ്ഞു. പിന്നെ ഉടുതുണി മീന്‍ കച്ചവടക്കാരനെ പോല്‍ മേലോട്ട് മാടി വച്ചു. ഗൾഫ് പാർസൽ പൊതിഞ്ഞ് വന്ന തുണികൊണ്ടടിച്ച ആ ഡ്രോയറിന്മേൽ അപ്പോഴും ബോള്‍ പേന കൊണ്ട് എഴുതിയ അഡ്ഡ്രസ്സും, സ്വര്‍ണ്ണ കളറില്‍ മേഡിന്‍ ജപ്പാനും, കമ്പനി പേരും മായാതെ കിടപ്പുണ്ടായിരുന്നു.അത് കണ്ട് ഉമ്മ വഴക്ക് പറഞ്ഞു.
അപ്പോള്‍ അവന്‍ പറയുകയാ.. “ഇതാ പറീണത് ങ്ങക്ക് വിവരം ല്ലാന്ന്...തുണി മാടിക്കേറ്റി നടക്കുമ്പൊ മന്‍സന്മാര് അടീലെ ഡ്രോയര്‍ കണ്ട് അന്തം വിട്ട് നിന്ന് പറയും “ ങാഹാ ചെക്കന്റെ ഡ്രോയര്‍ കണ്ടോ? അത് ജപ്പാന്റേതാകുമ്പം ഓന്റെ പുത്യേ പെര്ന്നാള്‍ തുണീം കുപ്പായോം ഏതായിരിക്കും?” മനസ്സിലായൊ ബുത്തി മാണം. അതേയ്..... കടല വാങ്ങ്ണ മാതിരി വാങ്ങാന്‍ കിട്ടൂല.....ങ്ങളോടൊന്നും വർത്താനം പറഞ്ഞാ ശരിയാവൂല..... ജ്ജ് നടന്നാ ഇക്കാക്ക”
അവന്റെ ആ പറച്ചിലുകള്‍ കേട്ട് ഞാനും ഉമ്മയും ചിരിച്ചു. പക്ഷേ ഇന്നോര്‍ക്കുന്നു ഉമ്മാടെ ആ ചിരിക്കിടയിലും കണ്ണീരിന്റെ നനവുണ്ടായിരുന്നില്ലെ???
സമർപ്പണം:-
പെരുന്നാൾന്റെ തലേ ദിവസം പോലും ബിരിയാണി തിന്നും പുത്തനുടുപ്പണിഞ്ഞും നടക്കുന്ന ഇന്നത്തെ പുതു തലമുറക്ക്.
#മുമ്പ് കുറേ വേശ്യകളാൽ (കു)പ്രസിദ്ധമായിരുന്നു നിലമ്പൂർ അരുവാക്കോട്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)