2008, ജൂലൈ 14, തിങ്കളാഴ്‌ച

നന്നായി കൂവുക (നര്മം)

ഒരുച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്ന കവല ഒരു പാതയുടെ ഇറക്കത്തിലായിരുന്നു. കടയുടമകളും, ഭൂമിയുടെ ബാലന്സ് തെറ്റാതിരിക്കാന് ഒരു പണിയുമെടുക്കാതെ നടക്കുന്ന ഏതാനും ചിലരും അവിടെയും ഇവിടെയുമായി കുത്തിയിരിക്കുന്നുണ്ടായിരുന്നു.

ചെക്കന് സൈക്കിളില് ഇറക്കം ഇറങ്ങി വരുന്നത് കണ്ടാല് തന്നെ അറിയാം അവന് റോഡ് വലിയ പരിചയമില്ലെന്ന്.

&^%$./.ശബ്ദം കേട്ട് ഉറക്കത്തിലായവരും അല്ലാത്തവരും ആ കാഴ്ച ആസ്വദിച്ച് ചിരിച്ചു .നടു റോഡില് രണ്ടായി പിരിഞ്ഞു തെന്നി നീങ്ങുന്ന സൈക്കിളിനാണോ അവനാണോ കുടുതല് സ്പീഡ് എന്നതായിരുന്നു ചിലരുടെ ചിന്ത.

"കൂ...കൂ..." ഒരുത്തന് .
"പോടാ...എണീറ്റ് ...".
"ഓന് വീഴാന് കണ്ട സ്ഥലം... പോഡാചെക്കാ".
"മനുഷ്യനെ മെനക്കെടുത്താന് ഓരോരുത്തര്....".

കമന്റുകള് പല ശബ്ദത്തില് ...

ഒന്നു രണ്ടാളുകള് എന്ത് പറ്റിയെന്നറിയുവാന്, അവന് വീണിടത്തെക്ക് നടന്നടുക്കവേ,
ഇളിഭ്യനായ ചെക്കന് എണീറ്റ് തന്റെ സൈക്കിള് ഹാന്റില് നേരെയാക്കി അവിടെ നിന്നും പോയി.

ജനം വീണ്ടും തങ്ങളുടെ പോഷിസ്യനിലെക്ക് തിരിയവെ, ചെക്കന് തിരിച്ചു വന്ന് വീണിടത്ത് വളരെ സൂക്ഷമതയോടെ എന്തോ തിരഞ്ഞു . അത് കണ്ട ജനം ഓരോരുത്തരായി വന്ന് അവന് തിരയുന്നിടം തിരഞ്ഞു. ആരും ഒന്നും കണ്ടില്ല.

"എന്തെ മോനേ ?"
"എന്തേ കളഞ്ഞു പോയത്?".
"എന്തെടാ കുട്ടീ വല്ലതും വീണു പോയോ?". അങ്ങനെ പല ചോദ്യങ്ങളും ...
മുട്ടുകാലില് കൈ കൊടുത്ത് കുമ്പിട്ട് തന്റെ നഷ്ടപ്പെട്ട സാധനം തിരയുന്ന ചെക്കന് നിവര്ന്നു നിന്ന് എല്ലാവരോടുമായി പറഞ്ഞു .
"ഞാന് ഇവിടെ വീണപ്പോള് ...നിങ്ങളെല്ലാം കൂവിയില്ലേ ...അതിനാല് എന്റെ ഒരു മൈ-- ഇവിടെ എവിടെയോ വീണിരിക്കുന്നു.... അത് തിരയുകയാ...!



28 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

ഇത് തിരിയുന്നവന്‍ തിരിയും. തിരിയാതവറ് നട്ടം തിരിയും. പിന്നെയും തിരിയാത്തവറ്ക്ക് മോട്ടോറ് വച്ച് കൊടുക്കേണ്ടി വരും.

രസികന്‍ പറഞ്ഞു...

പാ‍വം... അവനൊരു തമിഴന്‍ ചെക്കനായിരിക്കും
എല്ലാവരും ഒന്നും കൂടി നട്ടം തിരിയട്ടെ

ഒരു സ്നേഹിതന്‍ പറഞ്ഞു...

oab... ഞാനൊന്നു പൂരിപ്പിച്ചു നോക്കി...
ഹേയ് ... അതാവോ...?
ഇല്ല അതാവില്ല... ഇനി അത് തന്നെ ആണോ?
ആ ...എന്തെന്കിലുമാവട്ടെ...

Unknown പറഞ്ഞു...

അസ്സലായി, ഇതിനെയാണ് ഉരുളക്കുപ്പേരി എന്നു പറയുന്നത്...

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ആ സമയത്ത് അത്രേം തലയ്ക്കകത്ത് ആള്‍താമസമുള്ള പയ്യന്‍ ഇനി ജനിക്കണം... പുളുക്കഥ..

കുഞ്ഞന്‍ പറഞ്ഞു...

മാഷെ..

നര്‍മ്മകഥ എന്ന പ്രയോഗത്തേക്കാള്‍ നല്ലത് നുണക്കഥ എന്നതാണ്..!

ഇനി തിരിയാത്തവര്‍ക്ക് ഗ്രീസ് പ്രയോഗം നടത്തണം.

പിരിക്കുട്ടി പറഞ്ഞു...

ayyayyo.......
ee oab ne kondu thottu....

ശ്രീ പറഞ്ഞു...

ഞാന്‍ പൂരിപ്പിയ്ക്കുന്നില്ല... ഹ ഹ
;)

പിരാന്തന്‍ പറഞ്ഞു...

എന്താ ഓഏബീ കളഞ്ഞുപോയത്?
എന്റെ എന്ന്പറഞ്ഞാലും MY എന്ന് പറഞ്ഞാലും ഒന്നല്ലേ? എന്നിട്ട് ആ സാധനം കിട്ടിയോ?
എനിക്കൊന്നും മനസ്സിലായില്ലേ..
ഞാന് ഒരു പിരാന്തനാണേ..!

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കൂ‍ൂയ്..കൂയ് എനിക്കൊന്നും മനസ്സിലായില്ല.അതിനാല്‍ ഞാനും കൂവി

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

അത്രേ പറ്റൂ

aachi പറഞ്ഞു...

ഒരയല്‍ക്കാരന്റെ..അഭിപ്രായം...കൂടിയാവട്ടെ..
തിരന്ചിട്ടും കാണാതെ..പോയ....ആ..എന്താണാവോ
അത് തന്നെ................,...

Yasmin NK പറഞ്ഞു...

ന്നാലും ന്റെഓഎബീ...ആ ചെക്കനെകൊണ്ട് ഇങ്ങനെ അശ്ലീലം പറീപ്പക്കണ്ടാര്‍ന്നു...

CHANTHU പറഞ്ഞു...

ഹാ ഹാ.... കൂവട്ടെ, വീണു പോവുക അതാവും. കൂവുന്നവരെ കൊണ്ടു തന്നെ അതു കൂടുതല്‍ തെരഞ്ഞുനടപ്പിക്കാമായിരുന്നു, മുട്ടു കാലിലിഴഞ്ഞ്‌...

Unknown പറഞ്ഞു...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂഊഊഉ അത്രെം പോരെ
മാഷെ
അല്ല
അവന്‍ മൈ എന്നത് പൂരിപ്പിച്ചോ
ഇത് ബാല്യകാലസ്മരണയാണോ(അനുഭവം)

smitha adharsh പറഞ്ഞു...

കടുവയെ പിടിച്ച കിടുവ...ചെക്കന്‍ കസറി...
നല്ല പോസ്റ്റ്...നന്നായി ചിരിപ്പിച്ചു.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

OAB,
ആശംസകള്‍...

ബഷീർ പറഞ്ഞു...

മൈ.....
മൈദ മാവ്‌
വാങ്ങാന്‍ വീട്ടില്‍ നിന്ന് തന്നയച്ച പൈസ

കൂ‍ൂയ്..കൂയ്
ഞാനും കൂവി

OAB/ഒഎബി പറഞ്ഞു...

രസികന്‍- തമിഴനായായിട്ടും മലയാളിയായിട്ടും ആരും നട്ടം തിരിഞ്ഞില്ലാന്ന് തോന്ന്ണ്‍.

സ്നേഹിതന്‍- താങ്കള്‍ പൂരിപ്പിച്ചത് ശരിയായിരുന്നു.പക്ഷേ....വേണ്ടഡെയ്.. കണ്ടില്ലെ നീ...?ഞാന്‍ വിട്ടു.

നിഷാദ്- ടിറ്റ് ഫോറ് ടാറ്റ് അങ്ങനെയല്ലെ..

കുട്ടിച്ചാത്തന്‍- പുളുവാണെങ്കിലും, ഉണ്ടാവും മാഷെ..

കുഞ്ഞന്‍- ഇനി തിരിയാത്തവരുണ്ടെങ്കില്‍ കുഞ്ഞന്‍ സ്റ്റാറിനെ സമീപിക്കുക.

പിരിക്കുട്ടി- ആരുടെ മുന്‍പിലും തോല്‍ക്കരുത്. :)

ശ്രീ- വേണ്ട ശ്രീ...ആ ചിരി മതി.

പിരാന്തന്‍- ഇല്ല ഇതു വരെ കിട്ടിയില്ല. മനസ്സിലായത് കിട്ടിയാല്‍ ഒന്ന് കൊടുത്തയക്കണേ.:)

കാന്താരിക്കുട്ടി- മനസ്സിലായില്ലെങ്കിലും കൂവിയല്ലൊ.
ഞാന്‍ സംത്ര്പ്തനാണ്‍.

പ്രിയ ഉണ്ണിക്ര്ഷ്ണന്‍- മതി...കൂവിത്തെളിഞ്ഞതില്‍ ഞാനെന്നും നന്ദിയുള്ളവനായിരിക്കും.

ആചി- ആയ്ക്കോട്ടെ...അതിനെന്താ പ്രശ്നം..?

മുല്ല- എന്റെ കുട്ടീ എന്നെക്കൊണ്ട് പറയിപ്പിക്കല്ലെ :)

ചന്തു- ഞാനാ രംഗം ആലോചിച്ച് ചിരിച്ചു.

അനൂപ്- ഇത് ദുബായിയല്ല. സൌദിയാ..ഇത്രേം ശബ്ദത്തിലിവിടെ കൂവിയാല്‍..?
ഇതല്ല, ഇതു പോലൊന്ന് സംഭവിച്ചിട്ടുണ്ട്.

സ്മിത ആദറ്ശ്- ചെക്കന്‍ ഇനിയും കസറും.

ശ്രീദേവി നായിറ്- സ്വീകരിച്ചിരിക്കുന്നു.

ബഷീറ് വെള്ളറക്കാട്- ഇനി വരുന്നവറ്ക്ക് ഇങ്ങനെയും പൂരിപ്പിക്കാം.

OAB/ഒഎബി പറഞ്ഞു...

എല്ലാ കൂവലുകാറ്ക്കും അകമഴിഞ്ഞ നന്ദി.
അനുഗ്രഹാശംസകളോടെ...സ്വന്തം ഒഎബി.

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
joice samuel പറഞ്ഞു...

ആശംസകള്‍ .......

സസ്നേഹം

മുല്ലപ്പുവ്...!!!

കുടുംബംകലക്കി പറഞ്ഞു...

ഭാഷയുടെ ഒരു മൈ ....

മൈലേജേ...

സുഹൃത്ത് suhr^thth (s+u+h+r+shift+6+t+h+t+h)

OAB/ഒഎബി പറഞ്ഞു...

മുല്ലപ്പൂവിന്‍ തിരിച്ചും...

കുടുംബം കലക്കി- മൈലേജില്ലെങ്കില്‍ ഇപ്പൊ ആരും വാങ്ങില്ലാന്നേ..
ഹൃദയം എഴുതാ‍ന്‍ പറഞ്ഞ് തന്നതിന്‍ ഹൃദയത്തിന്റെ ലാംഗ്യോജില്‍ താങ്ക്സ്..
നന്ദി.

mmrwrites പറഞ്ഞു...

ഹ്..ഹ..ഹ.. ചിരിച്ചു.. നന്നായിട്ട്..ആച്ചിയുടെ കമന്റും ഇഷ്ടപ്പെട്ടു.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഇനി ഞാനായിട്ടു കൂവാതിരിക്കുന്നതെന്തിനു...?
കിടക്കട്ടെ എന്റെ വക ഒന്നു രണ്ടെണ്ണം
കൂയ്...കൂയ്...

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഹ ഹ ഹ ഹ ഹ ബൂ ഹ ഹ :-)

Unknown പറഞ്ഞു...

എനിക്കും മനസ്സിലായില്ല.
മനസ്സിലാകാത്തവരൊക്കെ കൂവിയിട്ടു പോയി.എനിക്കാണെങ്കില്‍ കൂവാനും അറിയില്ല.
എന്നാ പിന്നെ ഞാനങ്ങോട്ട്....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില