2009, ജൂലൈ 5, ഞായറാഴ്‌ച

തട്ടിയും മുട്ടിയും


ബസ്റ്റോറികള്‍
---------------
കോയിക്കോട്ടങ്ങാടിയിലെഒരു സിൽമാശാലയിൽ നിന്നും സിനിമ കണ്ടിറങ്ങവെയാണ് ഞാനാ കാഴ്ച കാണുന്നത്. അവനും അവളും!
അവൻ; ഞാൻ സാധാരണ യാത്ര ചെയ്യുന്ന ബസ്സിലെ കണ്ട്രാവി.
അവൾ; ഒരു പഠിപ്പീരുകാരി.
പലപ്പഴും ബസ്സിനുള്ളിലെ തിരക്കിനിടയിൽ അവളവനെ കാട്ടിക്കൂട്ടുന്ന കൈ കാൽ ക്രിയകൾ നല്ല രീതിയലല്ലെങ്കിലും അവളുടെ അറിയാഭാവം പറഞ്ഞിരുന്നുനോ പ്രൊബ്ലം കേരിഓൺ
ഇന്നിതാ അവൾ അവന്റെ കയ്യിൽ തൂങ്ങി... ഇനി അവരുടെ കല്ല്യാണമെങ്ങാനും...ഹേയ് ഇല്ല, ഇല്ല.
അതാ അവർ ഒരു ഓട്ടോയിൽ കേറി പോണൂ. എങ്ങോട്ടായിരിക്കാം! പാർക്കിലേക്കൊ അതൊ ലോഡ്ജിലേക്കോ? അവനെന്തായിരിക്കാം ഇപ്പൊ അവളെ.....?

ചിന്തിച്ചൊരു നിമിഷം ഞാനന്തിച്ചു നിൽക്കവെ
ഒരു കോയ വന്നെന്നെ മുട്ടിയുരുമ്മിയതിൽ
പിന്നെ ഞാനൊന്നു ഞെട്ടി കാക്കാ;
സോറിയങ്ങോട്ടു പറയവേ,
ഒരു വളിച്ച ചിരി ചിരിച്ചെൻ കൈ പിടിച്ചയാളുടെ വിരൽ കൊണ്ടെന്റെ കൈ വെള്ളയിലൊരു ചിത്രമെഴുത്ത്?
വേണ്ട കോയാ...ഒരു കോയി ബിരിയാണി തിന്നാനുള്ള മൂടിലല്ല ഞമ്മളിപ്പോൾ. അതിന് പറ്റുന്ന ആളെ വേറെ നോക്കെന്റെ കോയാ... ’ എന്ന രൂക്ഷഭാവം മുഖത്ത് വരുത്തി ഞാനെൻ കൈകൾ പിൻ വലിച്ച് പാളയം സ്റ്റാന്റിലേക്ക് നടന്നു (ഇന്നത് ശിക്ഷിക്കപ്പെടാത്ത കുറ്റമാക്കിയതിൽ പിന്നെ മുട്ടാനും തട്ടാനുമൊന്നും നിൽക്കാതെ നേരിട്ടുള്ള ഡീലിങ്ങാണെന്നും, മാട്രിമോന്യല് പരസ്യം മുതല്‍ ചാനൽ വരെ തുടങ്ങുന്നെന്നും പറഞ്ഞ് കേൾക്കുന്നു..ഹി..ഹീ)

എന്നെയും എന്റെ ചരക്കിനെയും (തുണിത്തരങ്ങളാണെ) പിന്നെ കൊറേ ആളുകളെയും കൊണ്ട്‌ ബസ്സ് മഞ്ചേരിയിലേക്ക് ഓടിയതിലേറെ സ്പീഡിൽ എന്റെ ചിന്തകൾ മണ്ടിപ്പാഞ്ഞു.
---
സ്നേഹിതന്മാർ കൂടുതലും ബസ്സ്പ്പണിക്കാർ. അവരെപ്പോഴും നിർബന്ധിക്കും നീയൊരു കണ്ടക്ടർ ലൈസൻസ്സ് എടുത്ത് നിന്റെ മുടിഞ്ഞ സെയിത്സുമാൻ പണി നിർത്തി വല്ല ബസ്സിലും കേറാൻ നോക്ക്.

എന്റെ ഒഴിവ് ദിവസങ്ങളിൽ ഒരു അപ്പൻഡൌൺ കണ്ടക്ടറായി ഞാനവരെ സഹായിച്ച മുൻ പരിചയവും ഉണ്ട്. അതിന് മൂന്നുണ്ട് ഗുണം!
, എനിക്ക് പാസില്ലാ ഓസ് കണ്ടക്ടർ പരിശീലനം.
, പരിചയമുള്ള ബസ്സുകളിൽ ഫീസ് വേണ്ടാ ഫ്രീ യാത്ര.
, സ്നേഹിതന്മാർ പലരും പകരക്കാരനെ കിട്ടാതെ ബസ്സിനുള്ളിൽ തട്ടിയും മുട്ടിയും (മനുഷ്യന് വെരുകിന്റെ സ്വഭാവം ഉണ്ടായിരുന്നെങ്കിലെന്താകുമായിരുന്നു എന്ന് ഇത്തരുണത്തിൽ ആലോചിച്ചു പോകുവാ) പത്ത് പയിനഞ്ചീസം അങ്ങ്ടും ഇങ്ങ്ടും നടക്കുമ്പൊ പിന്നെ ഓനുണ്ടാവൂലെ ഒരു പൂതി വീട്ടി പോയി കെട്ട്യോളെ തട്ടാനും മുട്ടാനുമൊക്കെ?
ഇനി കെട്ടാത്തോനാണെങ്കി, കൂട്ടുകാരന്റെ കൂടെ കെട്ടുന്നോളെ കാണാൻ പോയി, വിരുന്ന്, സൽക്കാരം=പരിശീലനം+ മറ്റു വഹകൾ.

കടയിൽ ചരക്കിരക്കിറക്കിയ ശേഷം വീട്ടിലെത്തും വരെയും പലവക ചിന്തകള്‍ക്കൊടുവില്‍ ഒന്നുറപ്പിച്ചു.
നാളെ തന്നെ തുണിക്കടയോട് സലാം പറഞ്ഞ് പിരിഞ്ഞ് മറ്റന്നാൾ മുതൽ ഞാനുമൊരു ബസ്സിൽ....
ഓർത്തപ്പോൾ ഒരു കുളിരും തോന്നിയില്ല. പിന്നെ പേടിയും ഇല്ല .എന്നാലും ഒരു ഭയം....അത് കണ്ടക്ടർ പാസ്സ് ഇല്ലാത്തത് കൊണ്ടായിരിക്കാം അല്ലെ?

നിര്‍ത്ത്‌ നിര്‍ത്ത്‌...ആദ്യം പറഞ്ഞ ഓനും ഓളും എന്തായി അത് പറ. എന്നിട്ട് മതി നിന്റെ....?
പറയാം...
അന്നൊരിക്കലത് കണ്ണിൽ കാണുകിൽ
അൽഭുത വാർത്തയായ് വിണ്ണിതിൽ
ഇന്നത് കാണുവാൻ കേൾക്കുവാൻ
ഇല്ല നേരമേയില്ല ബ്ലോഗിതിൽ.
എന്ന് മഹാ കവി??? ഒഎബി പറഞ്ഞത് പോലെ അതൊന്നും ഇന്നൊരു പുതുമയല്ലന്നേ...അതിനാൽ, ഒന്ന് വഴി മാറിക്കൊടുത്തെ. അവരൊന്ന് മുന്നോട്ട് പൊയ്ക്കോട്ടെ!
നമുക്കും തട്ടിയും മുട്ടിയുമൊക്കെ ജീവിക്കേണ്ടതല്ലേ?

>തുടർക്കഥയല്ല<

19 അഭിപ്രായങ്ങൾ:

OAB പറഞ്ഞു...

ചിന്തിച്ചൊരു നിമിഷം ഞാനന്തിച്ചു നിൽക്കവെ
ഒരു കോയ വന്നെന്നെ മുട്ടിയുരുമ്മിയതിൽ
പിന്നെ ഞാനൊന്നു ഞെട്ടി കാക്കാ....

മൊല്ലാക്ക പറഞ്ഞു...

കോഴിക്കോട്ടങ്ങാടീ ലന്തിച്ചു നിന്നാ
മോന്തിയാകുമ്പൊ കുടീലെത്താനൊക്കൂല കോയാ..

പണ്ടൊരു തിരൂർക്കാരൻ അബോക്കരാക്ക
ചായ ഓഫർ ചെയ്ത തോർക്കുന്നു....

മൊല്ലാക്കാക്ക് വരെ രക്ഷയില്ലാ പിന്നാ....

മൊല്ലാക്ക പറഞ്ഞു...

കൊള്ളാം നല്ല പോസ്റ്റ്....

കാന്താരിക്കുട്ടി പറഞ്ഞു...

മനുഷ്യന് വെരുകിന്റെ സ്വഭാവം ഉണ്ടായിരുന്നെങ്കിലെന്താകുമായിരുന്നു എന്ന് ഇത്തരുണത്തിൽ ആലോചിച്ചു പോകുവാ


ഹി ഹി ഹി എനിക്കിഷ്ടായേ

കണ്ണനുണ്ണി പറഞ്ഞു...

hi hi nalla post....

Typist | എഴുത്തുകാരി പറഞ്ഞു...

വേണല്ലോ, നമുക്കും ജീവിക്കണം.

OAB പറഞ്ഞു...

മൊല്ലാക്ക- ഇനി മുതൽ ശ്രദ്ധിച്ചു കൊള്ളുക. അബോക്കരാക്ക എന്ന പേര് എങ്ങനെ മനസ്സിലായി?
മൊല്ലാക്കുട്ടികളെ വല്ലാതെ നോട്ടമിടും:)

കാന്താരിക്കുട്ടി- അത് ചിരിക്കാൻ പറ്റിയ ഒരു തമാശ തന്നെയാണല്ലെ. താങ്ക്സ്...

കണ്ണനുണ്ണി- ഓകെ. നന്ദി.

എഴുത്തുകാരി- ഒന്നു ജീവി(പ്പി)ക്കാൻ എന്തെല്ലാം വേഷം കെട്ടേണ്ട?

നന്ദി സഹൃദയരെ നന്ദി.

ശ്രീ പറഞ്ഞു...

കണ്ടക്ടര്‍ ജോലിയും മാഷ് നോക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു കമന്റില്‍ കണ്ട് മനസ്സിലാക്കിയിരുന്നു. :)

raadha പറഞ്ഞു...

OAB :D
താങ്കളുടെ കണ്ടക്ടര്‍ പണി എങ്ങനെ ഉണ്ട് എന്നറിയാന്‍ കയറി നോക്കിയതാ..

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.

പിന്നെ, ഇത് കോഴിക്കോടന്‍ ഭാഷ ആണോ? അതോ പൊതുവേ മുസ്ലിംസ് ഉപയോഗിക്കുന്ന ഭാഷയോ?
ഇനിയും എഴുതണം ട്ടോ.

raadha പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Spider പറഞ്ഞു...

******* എന്റെ ഈ കമന്റ്‌ കാപ്പിലാനും ഹരീഷും ഡിലീറ്റ് ചെയ്തു. അതുകൊണ്ട് അതൊരു പോസ്റ്റ്‌ ആക്കുന്നു.


അത് ഇവിടെ ഇവിടെ വായിക്കാം ...

മക്കളേ.........പേടിപ്പിക്കല്ലേ ...........

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

കൊള്ളാ‍ാം ഒ.എ.ബി.. ബസ്റ്റോറികൾ :)

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

O.T
രാധയുടെ കമന്റ് ?? എവിടെ ഊഞ്ഞാൽ ..? എന്റെ കണ്ണിന്റെ കുഴപ്പമാണോ !!

OAB പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB പറഞ്ഞു...

ശ്രീ- കണ്ടക്ടർ ജോലി മാത്രമല്ല. ഒരു പാടൊരു പാട് ജോലികൾ! അതെന്റെ ഓരോ കഥയിലും ഞാൻ ചെറുതായി സൂചിപ്പിക്കാറുണ്ട്.

രാധ- കണ്ടക്ടർ പണിയുടെ കഥകൾ വരാനിരിക്കുന്നെയുള്ളു(ഇശാഅള്ളാ)ഞാൻ എഴുതാം.
ഇത് കോഴിക്കോടനും മലപ്പുറവും കൂടി മികസഡാണ്. പിന്നെ മുസ്ലിങ്ങൾക്കായി മാത്രം ഒരു ഭാഷയില്ലല്ലൊ. ഞങ്ങളുടെ നാട്ടിൽ വർത്താനത്തിന് ബാസീം ജാതീം ഒന്നുല്ലട്ടൊ :) :)

രാധക്കൊരു കയ്യബദ്ധം പറ്റി. ഞാനതങ്ങോട്ട് അയച്ചു കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അതിനൊരു മുടക്കം; എന്റെ വിവരക്കേട് എന്നല്ലാതെന്തു പറയാൻ. ഞാൻ yahoo.വിൽ രജിസ്റ്റർ ചെയ്തതിനാൽ കണ്ണനുണ്ണിയുടെ(അതു പോലുള്ള) ബ്ലോഗ് കമന്റ് ബോക്സിൽ എനിക്ക് അഭിപ്രായം എഴുതാൻ കഴിയുന്നില്ല.

spider- thanks

ബഷീർ- ബസ്റ്റോറികൾ ഇനിയും വായിക്കാം...
പിന്നെ, രാധക്ക് പറ്റിയത് പറഞ്ഞല്ലൊ. കണ്ണിന് ഒരു കൊഴപ്പൊം ഇല്ല :)

താരകൻ പറഞ്ഞു...

വരികളിലൊരു വടക്കൻ പാട്ടിന്റെ ഈണം വഴിതെറ്റി അലയുന്നുണ്ട്.കലക്കൻ.ആശംസകൾ

raadha പറഞ്ഞു...

OAB :) :) എന്റമ്മോ ഹോ ആകെപ്പാടെ ബുദ്ധിമുട്ടിച്ചു അല്ലെ? എന്നാല്‍ പിന്നെ എന്റെ ആ കമന്റ്‌ ഇതില്‍ നിന്ന് കളയാന്‍ പാടില്ലായിരുന്നോ? പാവം ബഷീറിക്ക വരെ തെറ്റിദ്ധരിച്ചു :P ഇനി ഇവിടെ ബസ്സിന്റെ ഇടയില്‍ എവിടെയാ ഊഞ്ഞാല്‍ എന്ന് തപ്പി ആളുകള്‍ വരുന്നതിനു മുന്നേ കളഞ്ഞേക്ക് ട്ടോ.

പണ്ടേ ഞാന്‍ കേട്ടിട്ടുണ്ട് നിങ്ങളുടെ നാട്ടുകാര്‍ ഒക്കെ നല്ല മനസ്സുള്ളവര്‍ ആണെന്ന്. ഇതാ താങ്കളും എന്നോട് ഉപകാരം ചെയ്തിരിക്കുന്നു..നന്ദി ട്ടോ. അത് ഇവിടെ വന്നു പറയുന്നതാണ് ശരി എന്ന് തോന്നി. അബദ്ധം പൊറുക്കണേ..

OAB പറഞ്ഞു...

താരകൻ- അങ്ങനുണ്ടോ/ ഞാനൊന്ന് നോക്കട്ടെ. നന്ദി.

രാധ‌- എപ്പൊ കളഞ്ഞു എന്ന് ചോദിച്ചാൽ മതി.

പിന്നേയ്,,
കാസ്റ്റിക് സോഡ അല്ലെങ്കിൽ പൊട്ടാഷ് പച്ചവെള്ളത്തിൽ കലക്കി ചൂടാക്കിയ എണ്ണയിലേക്കൊഴിച്ച് നന്നായി കലക്കുക. എന്നാൽ നല്ല സോപ്പായി.
ഇതേയ്, സോപ് ചീപാണേ..അതിനാൽ രാധയുടെ സോപ്പ് പതയൂല.(തമാശയാട്ടൊ)

അതെ ഞങ്ങളുടെ നാടിന് പുറം നാട്ടിൽ നല്ല പേരാണ്.
നിങ്ങൾ, കുട്ടിയെ നോക്കാൻ ഞങ്ങളെ ഏല്പിച്ചാൽ ഞങ്ങൾ കുട്ടിന്റെ അമ്മേനെ കൂടെ നോക്കും. :):) ഓകെ അബദ്ധം പൊറുക്കി.

നരിക്കുന്നൻ പറഞ്ഞു...

പോസ്റ്റ് ഇഷ്ടായി. അതിൽ കൂടുതൽ എനിക്കിഷ്ടപ്പെട്ടത് ഈ ശൈലി. എന്താപ്പോ ഇങ്ങനെയൊക്കെന്റെ കോയാ?

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില