2012, മേയ് 4, വെള്ളിയാഴ്‌ച

അഞ്ചു വയസ്സുകാരി ഗര്‍ഭിണിയായി?


 അഞ്ചു വയസ്സുകാരി ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായി?!
അതെ, ഞാന്‍ പറഞ്ഞത് സത്യമാ. നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ നമ്മുടെ പാത്തുട്ടിയെ. അവളിതാ വീണ്ടും....

വിദേശി ആയ പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടിയെ നാല് ദിവസത്തെ പണിക്കും? വേണ്ടി മുതലാളിയുടെ വീട്ടിലേക്കു കൊണ്ട് പോയ ഗ്യാപ്പില്‍ തൊട്ടടുത്ത കമ്പനി ആയ അല്‍- ഒതൈബിയിലെ 'ബദു' യാതൊരു വിധ മുന്നറിയിപ്പും കൂടാതെ എന്റെ മുമ്പില്‍ വച്ച് ബാലാല്കാരമായി പിടിച്ചു വച്ച് അവളെ .........ആദ്യമൊക്കെ ചെറുത്തു നില്‍ക്കാന്‍ അവളൊരു ശ്രമം നടത്തിയെങ്കിലും ബലിഷ്ടനായ നാടന്റെ മുമ്പില്‍ അവള്‍ക്കു കീഴടങ്ങാതെ രക്ഷയില്ലെന്നായി.
തെളിവ് കൂടുതല്‍ ഉണ്ടെങ്കിലും ഇതില്‍ അധികം ഇവിടെ                  കാണിക്കാന് പറ്റില്ല.                      


                                                         
                                                             ഇതാണ് പാത്തുമ്മ  


                                        പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടി


                              അവളിപ്പോള്‍ ബെഡ്,,,, അല്ല കസേര റസ്റ്റിലാണ്.

എലിയെ കണ്ടാല്‍ പേടിച്ചോടുന്ന അവളിന്നലെ ഒരു എട്ടടി മൂര്‍ഖനെ? ഒറ്റക്ക് നേരിട്ടു. ശേഷം ഞങ്ങള്‍ തല്ലി കൊന്നു, അറബി പാമ്പിനെ.
--------------------------------------------------------
ആശയ ദാരിദ്ര്യം കൊണ്ടായിരിക്കാം ഇത്രയും തല്ലിപ്പൊളിയായ ഒരു പോസ്റ്റും കൊണ്ട് കുറെ കാലത്തിനു ശേഷം ഒഎബി വീണ്ടും വന്നിരിക്കുന്നത് എന്ന നിങ്ങളുടെ ധാരണ സ്വാഭാവികം. എന്നാല്‍ അതല്ല കൂട്ടരേ ഞാനെന്റെ ബ്ലോഗിന്റെ ഞ്ചാം വര്‍ഷത്തിലാണ്. അതൊന്നു കൊട്ടിപ്പാടാന്‍ ഇങ്ങനെ ഒരു ലെബലോട്ടിക്കാനുള്ള കാരണമെന്തെന്നല്ലേ: പറയാം,,,,  ഇത്ര കാലത്തിനിടക്ക് ഞാനെഴുതിയ എന്റെ പോസ്റ്റുകളില്‍ ഒന്ന് മാത്രം വായിക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഓടിച്ചാടി വന്നത്‌ കണ്ടു ഞാന്‍ സ്തംഭിച്ചു പോയി എന്നതാണ് സത്യം. അതിന്റെ പേരാണ്  സ്ത്രീ ഗര്‍ഭിണിയാവുന്നത്. ഹായ്.... ഈ പേര് കണ്ടാല്‍ ആര്‍ക്കാ കുണ്ട്രസ്സ് കൂടാണ്ടിരിക്ക്വാ...അല്ലെ ? അതില്‍ നിന്നുമുണ്ടായ ഒരുള്‍വിളി, നിങ്ങളെ ഈ രൂപത്തില്‍ ഇവിടെ എത്തിച്ചു. സോറി,,,, ഇനി കാര്യത്തിലേക്ക് കടക്കാം

                       ബി അഞ്ചാം വര്‍ഷത്തിലേക്ക്
എന്തോന്ന് പുതുമ അല്ലെ
ഏറെ പറയാനുള്ളത് ചുരുക്കി പറയാം.
തുടക്കം  
വ്യാമോഹം!
ബ്ലോഗെന്താണെന്നറിയാതെ, വായിക്കാതെ!!
ഒരു പേപ്പര്‍ ന്യൂസ് .ബ്ലോഗ്‌ എഴുത്ത്...ബ്ലോഗ്‌ എഴുത്ത്...ബ്ലോഗ്‌ എഴുത്ത്...
കാശും ഉണ്ടാക്കാം പോലും?? ഒരാളുടെയും സഹായമില്ലാതെ അങ്ങട്ട് തുടങ്ങി !  
എവടെ,,,ഇങ്ങള്‍ സൌദീല്,എഴുത്ത് മലയാളത്തില്, അബടെന്താ ഭാഷ? അറബി! ഇനിയും ചുരുക്കിപ്പറഞ്ഞാ:- പരസ്യം പതിക്കാന്‍ പറ്റൂല. മലയാളത്തിനു കാശ് തരാനൊക്കില്ലാന്നു ഗൂഗിളുമ്മേന്റെ മറുപടി. വിട്ടു കൊടുക്കാന്‍ പറ്റോ. ന്നാ പിന്നെ ഒരു നേരം പോക്കാക്കാന്നു ഞാനും. പിന്നെയല്ലേ അറിയുന്നത്,,,,,
 
ഇതൊരു ചെറു തുരുത്തല്ല വിശാലമായൊരു ബൂലോകമാണെന്നും ഈ മനോരാജ്യത്ത് തോന്ന്യാക്ഷരങ്ങളുമായി പ്രണയ കഥകള്‍ തീര്‍ത്ത്, നീര്‍ മിഴിപൂക്കളോടെ; മഴത്തുള്ളി കിലുക്കം പോലെ രാഗമാലരുകള്‍ പാടി ചിലര്‍.നിഗൂഡ ഭൂമിയില്‍, രസികനായ, കഥ കഥ പൈങ്കിളി, ശമന താള ത്തോടെ പതിവ് കാഴ്ചയുമായി പലരും.  

പിന്നെയോ; എന്റെ കുഞ്ഞന്‍ ലോകത്തില്‍, നരികളും, പ്രയാസികളും,ഗൌരവ ബഡായി ക്കാരായി ചിലരും.  മായ്ച്ചാലും മായാത്ത ഓര്‍മകളുമായി കരീം മാഷും മാത്രമല്ല എന്റെ പേര് പോലെ ബഷീര്‍ ന്റെ മൊഴിമുത്തുകളും കണ്ട ഞാന്‍ കാ‍ന്താരി കടിച്ചപോലെ എഴുത്തോല യുമായി കണ്ണും മിഴിച്ചു നിന്ന് പോയി.എല്ലാവരെയും പറയാനിരുന്നാല്‍ ആറാം വര്ഷം ആഘോഷിക്കേണ്ടി വരും അത് കൊണ്ട് ക്ഷമിക്കുക. (അന്ന് ഞാനുമായി ബന്ധമുള്ള പുലികളാ ഇവരൊക്കെ കേട്ടോ)


എഴുത്ത് ഇത് വരെ.
അധികവും കുടുംബത്തില്‍ കാണിക്കാന്‍ കൊള്ളാത്തത്.
കമന്റ്സ്
ചോദിച്ചു വാങ്ങിയിട്ടില്ല.
പൊട്ടിച്ചിരിച്ചത്

കുമാരന്റെ പോസ്റ്റ് വായിച്ചതിലേറെ മേല്പറഞ്ഞ പോസ്റ്റ് (സ്ത്രീ ഗര്‍ഭിണിയാകുന്നത്) വായിക്കാന്‍ എത്തിയ ആളുകളുടെ എണ്ണം കണ്ടിട്ട്.  ന്റമ്മോ..... 
ലാഭം  
കലാ_കായിക സാംസ്കാരിക രംഗങ്ങളില്‍ ഒരു താല്പര്യവുമില്ലാത്ത കുറച്ചാളുകളുമായുള്ള സഹവാസത്തില്‍ നിന്നുമുള്ളോരാശ്വോസം.
നഷ്ടം
നാല് റിയാല്‍ പതിനഞ്ചു ഹലാലക്ക് സൂപ്പര്‍ മാര്‍ക്കറ്റീന്നു ചരക്കു വാങ്ങീട്ടു അഞ്ചു റിയാല് കൊടുത്തു ബാക്കി ചോയ്ച്ചപ്പൊ,,, തരൂലാന്നും പിന്നെ യാ അള്ളാ സൂറ, സല, സല ന്നും.
ജനസമ്മതി
അതറിയില്ലെങ്കിലും എന്റെ "Touching Lives" എന്ന വാചകത്തെ കുറെ പരസ്യക്കാര്‍ 'പൊക്കി' പറയുന്നു.
എടങ്ങേറാകുന്നത്‌
"അലക്കല്‍"
പൊങ്ങച്ചം
'ഞാന്‍ കാണാത്ത പട്ടേപാടം മുതല്‍ ബിലാത്തി പട്ടണത്തിലും, കാനഡയിലും വരെ എനിക്ക് സ്നേഹിതന്മാരുണ്ട്' (മുമ്പ് ഭാര്യയോടും ഇപ്പൊ ബ്ലോഗിനെ കുറിച്ചറിയാത്തവരോടും).
ബിരിയാണി മാറ്റി വച്ച് പടുകൂട്ടാനില്‍ കുഞ്ഞന്‍ മത്തി പുളിയിട്ടത് ഒഴിച്ച് കൂട്ടി കുഴച്ചു തിന്നും.
ആഗ്രഹം
അനുഗ്രഹാനുഗ്രഹമുണ്ടായാല്‍ (സമയം+ആയുസ്സ് + നിങ്ങളുടെ പ്രാര്‍ത്ഥന) കുറെ എഴുതണം, വരക്കണം.
സന്തോഷം
അരീക്കോടനെയും, കൊട്ടോട്ടിയെയും, മുക്താര്‍ ഉദരംപൊയിലി നെയും കാണാന്‍ പറ്റിയതും മകന്റെ കല്യാണത്തില്‍ അവര്‍ പങ്കെടുത്തതും. പിന്നെ നിങ്ങളൊക്കെ എന്റെ ചങ്ങായ് മരായതും.



                                       4 ബ്ലോഗേഴ്സ് 12 സെക്കന്റില്‍ !


ഇനിയോ ?
ഇനി ഞാന്‍ എഴുതി വച്ച "ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക" എന്ന (കുട്ടികളെ വായിക്കാന്‍ അനുവദിക്കാത്ത)
അടുത്ത കഥ, കല്യാണം കഴിഞ്ഞ എല്ലാ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും ഡഡിക്കേറ്റ് ചെയ്യുന്നു.

                            നന്ദി, എന്നെ സഹിച്ചവരോടെല്ലാവരോടും.
                                                       OdiyO?


6 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

പഴയതും പുതിയതുമായ എല്ലാ വായനക്കാര്‍ക്കും ഈ ബ്ലോഗിലേക്ക് സ്വാഗത് കര്‍ത്താ ഹൈ

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇനിയും കുറെ വര്‍ഷങ്ങള്‍ നല്ലത് പോലെ നീങ്ങട്ടെ.

റിയ Raihana പറഞ്ഞു...

ayyoo thalakettu kandappo pedichu mashe ....pinne chiri vannu:)

ajith പറഞ്ഞു...

അഞ്ചാം വാര്‍ഷികപോസ്റ്റ് രസകരമായിട്ടുണ്ടല്ലോ..മെനി മെനി ഹാപ്പി റിട്ടണ്‍സ് ഓഫ് ദ് ഡേ

Akbar പറഞ്ഞു...

സോപ്പ് ചീര്‍പ്പ് കണ്ണാടിക്കു അഞ്ചു വര്‍ഷമായോ. എല്ലാ ആശംസകളും നേരുന്നു. അരീക്കോടന്‍ മാഷ്‌ കല്ല്യാണത്തിനു വന്ന കാര്യം മൂപരുടെ ഒരു പോസ്റ്റില്‍ മുമ്പ് വായിച്ചത് ഓര്‍ക്കുന്നു. സസ്നേഹം

ishaqh ഇസ്‌ഹാക് പറഞ്ഞു...

ആശംസകള്‍.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില