2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

സൂയിസൈഡ്

ഒരു കാരണവും കൂടാതെ ആത്മഹത്യ ചെയ്തെന്ന് പറയപ്പെടുന്നവറ്ക്ക് വലുതും ചെറുതുമായ നമ്മളറിയാത്ത, ആലോചിക്കാത്ത, അന്വേഷിക്കാത്ത പല കാര്യങ്ങൾ ഉണ്ടാവാം. ഒരു പഴയ കാല സഹപ്രവറ്ത്തകന്റെ ധാരുണ മരണത്തിൻ എന്റെ കാഴ്ചപ്പാടുകൾ, ഒന്നിച്ച് താമസിക്കുന്നവറ്ക്കും, ജോലി ചെയ്യുന്നവറ്ക്കും, സ്നേഹിതന്മാറ്ക്കും ഒരോറ്മപ്പെടുത്തൽ എന്ന രീതിയിൽ ഇവിടെ കുറിച്ചിടുന്നു.

കോഴി കൂവുന്നതോ, കാക്ക കരയുന്നതോ കേൾക്കാത്ത നാട്. ലേബറ് കേമ്പിൽ നേരത്തെ ഉണരാൻ വേണ്ടി പ്രാറ്ത്ഥനയോടെ കിടക്കുന്ന ചിലരിൽ ഒരാളായ അബുക്ക അന്നും നേരത്തെ ഉണറ്ന്ന് കിടന്ന്, പതിവ് പോലെ തന്റെ വീട്ടുകാരെ കുറിച്ചുള്ള ചിന്തയിലായിരുന്നു. ബാങ്ക്‌ വിളി കേട്ടതും പെട്ടെന്ന് എണീറ്റ് പ്രഭാത ക്രത്യത്തിനായി ഇരുമ്പും, തുരുമ്പും മറ്റു ഗുമാമ (വേസ്റ്റ്) കൾ നിറഞ്ഞ ഇടുങ്ങിയ വഴിയെ നടക്കവെ തന്റെ തല എന്തിലോ തട്ടി. ആദ്ദേഹം തന്റെ മുന്നോട്ട് വച്ച ഒരു കാൽ പിന്നോട്ട് വച്ച് തല ഉയറ്ത്തി നോക്കി. ഇരുണ്ട വെട്ടത്തില്‍ കാഴ്ച വ്യക്തമായതോടെ ഭയന്ന് ഒരാറ്ത്ത നാദത്തോടെ പിന്നോട്ടോടി. തൊട്ടടുത്ത റൂമിന്റ് വാതിൽ തല്ലിത്തകറ്ക്കും രൂപത്തിൽ മുട്ടി വിളിച്ചു. ഏസി യുടെ തണുപ്പിൽ പുതച്ച് മൂടി കിടന്നവരൊക്കെയും പ്രാകിക്കൊണ്ട് എണീറ്റ് പുറ്ത്തേക്കിറങ്ങി.
“എന്താ അബുക്കാ.... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ?.
“...അവിടെ....അവിടെ....ആരോ.... തൂങ്ങി നിൽക്കുന്നു”. ഭയന്ന് വിറയാറ്ന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞൊപ്പിച്ചു.
അത് കേട്ടവറ് ആരും ഞെട്ടിയില്ല എന്ന് മാത്രമല്ല ചിരിക്കുക കൂടി ചെയ്തു. പിന്നെ ആരോ പറഞ്ഞു
“ഓ അതായിരുന്നൊ കാര്യം.. അത് ആ പോത്ത് ഹംസ എക്സസേയ്സ് ചെയ്യുന്നതാ അബുക്കാ...ങ്ങൾ ഇതു വരെ കണ്ടിട്ടില്ലെ?”
“അല്ല ചെങ്ങായിമാരെ ആ തൂങ്ങലല്ല.....ഇത് കയറ്....കഴുത്തിൽ”
സംഗതി പന്തികേട് തോന്നിയവറ് ഇടവഴിയിലെ ലൈറ്റ് തെളിയിച്ചു. കണ്ടവറ് കണ്ടവറ് ഞെട്ടി പിറകോട്ട് മാറി. കൂട്ടത്തിൽ ദൈര്യവാന്മാരിൽ ഒന്നുരണ്ട് പേറ് അടുത്തെത്തി . ലുങ്കി മാത്രമുടുത്ത് കഴുത്തിൽ കയറ് മുറുകിയിട്ട് കുറഞ്ഞ സമയമേ ആയിട്ടുള്ളു എന്ന് മനസ്സിലാക്കും മുമ്പേ തൂങ്ങിയത് “ഉറ്പ്പ്യേക്ക് പതിനാര്‍അണ” എന്ന് പറഞ്ഞ് അധികമാളുകളും കളിയായിരുന്ന ജബ്ബാറ് എന്ന ചെറുപ്പക്കാരനാണെന്ന് മനിസ്സിലായിരുന്നു.
കേട്ടെത്തിയവരിൽ അറബികൾ മാത്രം “ലിപ്ത്തൂൻ” (നൂലിൽ തൂക്കിയ ലിപ്റ്റൻ ചായപ്പൊടി ബാഗ്) എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.
പിന്നെയൊക്കെ പെട്ടെന്നായിരുന്നു.
തൂങ്ങി മരിച്ചവരോട് ഒരു ദയാദാക്ഷീണ്യവും കാണിക്കാത്ത അറബിപോലീസ് “ലിപ്ത്തൂൻ” വെട്ടിമുറിച്ചു. ചക്ക വീഴും പോലെ.........!

ഡെഡ് ബോഡിയും കൊണ്ട് ആമ്പുലൻസ് കൂവി വിളിച്ച് സ്ഥലം വിട്ടതും ഞെട്ടലിൽ നിന്നും മുക്തരാവാതെ അന്തം വിട്ട് നിൽക്കുന്ന പണിക്കാരോടായി മുതലാളി ചീറി.
“എന്താ എല്ലാരും നോക്കി നിൽക്കൺ. നേരം വൈകി വേഗം പണിതുടങ്ങൂ”
വീട്ടിലേക്ക് പോകാൻ നേരം അവൻ ഫോർ മേനോടായി ഇങ്ങനെ കൂടി കൂട്ടിച്ചേറ്ത്തു.
“പണി ഒരു മണിക്കൂറ് വൈകി. അഞ്ച് മണിക്ക് നിർത്തണ്ട, ഇന്ന് ആറ് മണി ഓകേ...?"

സ്പോൺസറുടെ കീഴിലുള്ളവറ് പണിക്കിറങ്ങി. അല്ലാത്തവറ് റൂം വിട്ട് പുറത്തേക്ക് പോയി.
പണിശാലയില്‍ യന്ദ്രങ്ങള്‍ കരഞ്ഞു. ഒപ്പം കോ വര്‍ക്കേഴ്സും.

പക്ഷേ എല്ലാവറ്ക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.
“എന്തിന്...? എന്തിനവൺ അത് ചെയ്തു?” ആറ്ക്കും ഒരു മറുപടിയും കിട്ടിയില്ല. കാരണം അവനെക്കുറിച്ച് ഒരാൾക്കറിയുന്നതേ മറ്റവനും അറിയുമായിരുന്നുള്ളു. നിഷ്കളങ്കൻ. എന്ത് പറഞ്ഞാലും ചിരിക്കുന്നവൻ.
തൊട്ടടുത്ത് ഓഫീസിൽ മാനേജരായി ജോലി ചെയ്യുന്ന ജ്യേഷടൻ ചോദിച്ചു. “എന്റെ പൊന്നുമോൻന് എന്തിനിത് ചെയ്തു?"
നാട്ടിൽ അല്ലലറിയാതെ അവനെ വളറ്ത്തിയവറ് ചോദിച്ചു“ന്റെ പടച്ചോനെ ഞങ്ങളെ കുട്ടിക്കെന്തെ പറ്റ്യെ?”

ഇതിനൊരു മറുപടി കിട്ടിയേ മതിയാവൂ!
അന്വേഷണത്തിൽ മനസ്സിലാക്കാൻസാധിച്ചത് ഞാൻ പറയാം!
ജബ്ബാറ്. സുന്ദരൻ പയ്യൻ. ഇരുപത്തി രണ്ട് വയസ്സിൽ ഗൾഫിലെത്തിയിട്ട് വെറും ആറ് മാസം.
കുട്ടികളെ മനസ്സ്.അയഞ്ഞ സംസാരം.

നിസ്സാര കാര്യത്തിന് പോലും കമ്പ്ലേന്റ് ചെയ്യുന്നതിനാൽ ഫാക്ടറിത്തൊഴിലാളികൾ അവനെ ‘ഉറ്പ്പ്യേക്ക് പതിനാറണ’ എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘം വാക്കുകൾ
കൊണ്ട് റാഗിങ്ങ് ചെയ്യുവാൻ (തമാശ) കിട്ടുന്ന അവസരം പഴാക്കാറില്ല. ഒരിക്കല്‍ ടിയാന്മാര്‍
ടിവിയില്‍ ബിഎഫ് ചാനല്‍ വച്ച് അവനെ വിളിച്ച് കയ്യില്‍ 'പാരചൂറ്റ് ' ന്റെ ബോട്ടലും പിടിപ്പിച്ച് മറ്റു റൂമുകളിലുള്ളവരെ വിളിച്ചു വരുത്തി കാണിച്ചു കൊടുത്തു. എല്ലാവരും കൂടി കളിയാക്കി ചിരിച്ചപ്പോള്‍ മാത്രമാണ് സംഗതിയിലടങ്ങിയ തമാശയവന് പിടുത്തം കിട്ടിയത്.എന്നാലും അവനവരെ ഇഷ്ടമായിരുന്നു.
മധുരഭാഷണവും, സൌന്ദര്യവറ്ണ്ണനയും കൊണ്ട് സാന്ത്വനം, സഹായം ഞങ്ങളിലൂടെ എന്ന പൊള്ളത്തരം ആ ലോലമനസ്സിൽ കുത്തി വക്കാൻ മിടുക്കരുമായിരുന്നു മേൽ സംഘം.

ഒരു ദിവസം സംസാരിച്ചിരിക്കെ (പ്രലോഭനങ്ങൾക്ക് വഴങ്ങി) അവനത് പറഞ്ഞു.
“-ഞാനൊരു കുട്ടിയെ ഇഷ്ടപ്പെടുന്നു.....
ബന്ധുവാൺ. ഇഷ്ടം പോലെ പണമുണ്ട്. തന്തപ്പടി വലിയ ഗവ: ജോലിക്കാരനാണ്. ഇഷ്ടം വൺ വേ ആണെന്നും കൂടി അവൻ പറഞ്ഞപ്പോൾ, അവൻ അവളെ കാണുന്നതും, കാണുമ്പോഴുള്ള പ്രതികരണവും, സമയവും, സന്ദറ്ഭങ്ങളും വലിയ കാര്യത്തോടെ (അഭിനയം) ചോദിച്ചറിഞ്ഞ് മൂവറ് സംഘം ഒരു തീരുമാനത്തിലെത്തി!
“ഇഷ്ടം വൺ വേയല്ല. അവൾക്ക് നിന്നോട് കടുത്ത പ്രേമമാണ്. നിന്നോട് പറയില്ല. കാരണം, അവൾക്ക് വിവരമുണ്ട്!
നാടൻ ഭാഷയിൽ പറഞ്ഞാൽ, എത്രത്തോളം ഒരാളെ ‘പുളിമേൾ കേറ്റാൻ’ പറ്റുമോ അത്രത്തോളം കേറ്റി. (പോസ്റ്റ് നീളുമെന്നതിനാൽ കൂടുതൽ വിവരിക്കുന്നില്ല)
അവസാനം കൂട്ടിച്ചേറ്ത്തു...“നീ കണ്ടോ അവളൂടെ എഴുത്ത് നിനക്ക് വരും. അവളുടെ ഇഷ്ടം അറിയിച്ച് കൊണ്ട്”!
അവനത് അത്രയങ്ങ് വിശ്വസിച്ചിരുന്നില്ലെങ്കിലും ഒരു നാൾ പ്രതീക്ഷിക്കാതെ അവനവളുടെ എഴുത്ത് വന്നു.

ജോലി സമയത്ത് കിട്ടിയ എഴുത്ത് ബാത്ത് റൂമിൽ കേറി അവൻ വായിച്ചു. നാട്ടിൽ നിന്നും കാണുമ്പോൾ മിണ്ടാൻ പറ്റാത്തതിൻ കാരണം വിവരിച്ചും കൊണ്ട് അവൾ മനസ്സ് തുറന്നു.
അതിലെ വാചകങ്ങൾ ഓരോന്നും അവനെ കോരിത്തരിപ്പിച്ചു. സുഹൃത്തുക്കളുമായി സന്തോഷം പങ്ക് വക്കാൻ മനസ്സ് വെമ്പി. അന്ന് അഞ്ച് മണിയാകാൻ സമയമേറെ ഉള്ളതായി അവന് തോന്നി.
എന്നാൽ, മൂവറ് സംഘത്തിലൊരുത്തൻ അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അപ്പപ്പോൾ മറ്റുള്ളവറ്ക്ക് വിവരം നൽകുന്ന കാര്യം പാവമറിഞ്ഞിരുന്നില്ല!
കാരണം അവരായിരുന്നല്ലൊ അവളെഴുതുന്ന രൂപത്തിൽ കത്തെഴുതി നാട്ടിൽ പോകുന്ന ഒരാളുടെ കൈ വശം കൊടുത്തയച്ച് നാട്ടിൽ നിന്നും ഇങ്ങോട്ട് തന്നെ പോസ്റ്റ് ചെയ്യിപ്പിച്ചത്.
കത്ത് കിട്ടിയ വിവരം പറഞ്ഞപ്പോൾ മറുപടിയും അവറ് തന്നെ എഴുതിക്കൊടുത്തു .

തന്റെ കത്ത് അവള്‍ക്ക് കിട്ടി അതിനുള്ള മറുകത്തും പ്രതീക്ഷിച്ച് ഇരുന്ന ജബ്ബാറിന് ഒരു മാസത്തിന് ശേഷം കിട്ടിയത്, അവനെ മകനെപ്പോലെ ലാളിച്ചിരുന്ന ജ്യേഷ്ടന്റെ കയ്യിനാൽ കരണ കുറ്റിക്കുള്ള മൂന്നാല് പെടയും നൂറിലധികം ആൾക്കാരുടെ ഇടയിൽ വച്ചുള്ള ചീത്ത പറച്ചിലും.

പിറ്റേ ദിവസം ഇതേ ജ്യേഷ്ടൻ അവനെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞ് അവനെ നല്ല രീതിയിൽ ഉപദേശിച്ച് ജോലിക്ക് പോയി.
ദിവസങ്ങൽ കഴിഞ്ഞു. എല്ലാം നല്ല നിലയിൽ അവസാനിച്ചതായി അവന്റെ കളി തമാശ കണ്ട് ജനം ഊഹിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് പുറത്തേക്കൊന്നും പോകാതെ അവൻ തന്റെ ഇഷ്ട ഗാനങ്ങളും ശ്രവിച്ച് ക്യാമ്പിൽ തന്നെ കൂടി. രാത്രി ഏറെ വൈകി അവൻ ഡ്യൂട്ടി ഡ്രസ്സ് അലക്കിയിടവെ ആരോ ചോദിച്ചു പോൽ “ങാ...അത് ശരി--ഫിലിം കണ്ട്---ഇപ്പഴാ കുളിക്കാനും അലക്കാനും സമയം കിട്ടിയേത് അല്ലേ?“
അതിനവൻ “ഒന്ന് പോയീം കാക്ക” എന്ന മറുപടിയും കൊടുത്തു.

പിറ്റേ ദിവസം രാവിലെ ഒരു ചെറിയ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങി നിശ്ചലനായി അവന്റെ ജീവനറ്റ
ശരീരം കണ്ട് മറ്റുള്ളവരോടൊപ്പം, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘവും ചോദിച്ചു. “എന്താ പ്പൊ ആ ചെങ്ങായ് കാട്ട്യേത്?

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ചോദിച്ചു.
“അവന്റെ മരണത്തിന് ......ഹേതു ...നിങ്ങൾ കൂടിയല്ലെ?”
മറുപടിയായി അവരിലൊരുത്തൻ പറഞ്ഞു “ങേ....ഞങ്ങളല്ലെ ഓനെ അവടെ കെട്ടിത്തൂക്ക്യേത്. ജ്ജൊന്ന് പോഡാ
മ$%$.. ഹല്ല പിന്നെ.....ഓന്റെ ഒരു ചോദ്യം. ഒന്ന് പോയി പണി നോക്കെന്റെ ചെങ്ങായി...?”
പിന്നെയവൻ പൊട്ടിച്ചിരിച്ചു. അത് കേട്ട് മറ്റുള്ളവരും ചിരിച്ചു. പിന്നെ ജനം മൊത്തം ചിരി തുടങ്ങി. അവസാനം അതൊരട്ടഹാസമായി....

ഞാനവിടെ ഒറ്റപ്പെടുന്നുവോ എന്ന ഒരു തോന്നൽ.

പിന്നെ എനിക്കും സംശയമായി---അല്ല....എന്ത് കാരണത്തിനായിരിക്കാം അവൻ ആത്മഹത്യ ചെയ്തത്?.
-----------------
വളരെ ചെറിയൊരു ഗുണപാഠം കൂടി:-‌‌
ഒരാളുടെ ബലഹീനതയെ മുതലെടുത്ത് അകത്തിറച്ചിക്ക് കൊള്ളുന്ന തരത്തിൽ തമാശ കളിക്കുമ്പോൾ ഓർക്കുക.
പ്രതികരണ ശേഷി നഷ്ടപ്പെടുമ്പോളവൻ നമ്മളോട് മധുരമായി പകരം വീട്ടുന്നത് പല രീതികളിലായിരിക്കാം.
കൂട്ടിലിട്ട് വളറ്ത്താതെ മക്കളെ ചെറുപ്പത്തിലേ സ്വന്തം കാര്യം ഒറ്റക്ക് ചെയ്യാൻ പരിശീലിപ്പിച്ച് ആരുടെ മുമ്പിലും കൂസലില്ലാതെ നിൽക്കാൻ പ്രാപ്തരാക്കുക.

19 അഭിപ്രായങ്ങൾ:

OAB പറഞ്ഞു...

കേട്ടെത്തിയവരിൽ അറബികൾ മാത്രം “ലിപ്ത്തൂൻ” (നൂലിൽ തൂക്കിയ ലിപ്റ്റൻ ചായപ്പൊടി ബാഗ്) എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.
പിന്നെയൊക്കെ പെട്ടെന്നായിരുന്നു.
തൂങ്ങി മരിച്ചവരോട് ഒരു ദയാദാക്ഷീണ്യവും കാണിക്കാത്ത അറബിപോലീസ് “ലിപ്ത്തൂൻ” വെട്ടിമുറിച്ചു. ചക്ക വീഴും പോലെ.........!

ശ്രീ പറഞ്ഞു...

വിഷമിപ്പിച്ചു മാഷേ. ചിലരുടെ നേരം പോക്കിനായി ചെയ്യുന്നത് മറ്റൊരുവനെ വേദനിപ്പിയ്ക്കുന്നുണ്ടോ എന്ന് അധികമാരും ചിന്തിയ്ക്കാറില്ലല്ലോ

കാന്താരിക്കുട്ടി പറഞ്ഞു...

വിഷമിപ്പിച്ചല്ലോ മാഷേ ! ചിലർക്ക് മനക്കട്ടി ഒട്ടും ഉണ്ടാവില്ല.അതു മനസ്സിലാക്കാതെ അവരെ കളിയാക്കീന്നു തോന്നുമ്പോൾ,അതും വല്ലാതെ വിശ്വസിച്ചവർ ചെയ്യുമ്പോൾ സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല.ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും അതിൽ അല്പം പോലും വേദനയോ വിഷമമോ തോന്നാത്ത കൂട്ടുകാർ മനുഷ്യർ തന്നെ ആണോ !

തെന്നാലിരാമന്‍‍ പറഞ്ഞു...

മാഷേ...വായിച്ച്‌ തീറ്‍ന്നപ്പോള്‍ ഒത്തിരി നൊമ്പരം ബാക്കി...മരണം എന്നും എപ്പോഴും ആരുടെയായാലും എങ്ങിനെയായാലും ബാക്കിയാക്കുന്നത്‌ സങ്കടം മാത്റം...

പാവത്താൻ പറഞ്ഞു...

ശരിയാണ്‌,ഈ ലോകം ലോലമനസ്കരേയും ആർദ്രഹൃദയമുള്ളവരേയും ഒറ്റപ്പെടുത്തുന്നു. അവരെ ആത്മഹത്യയിലേക്കെത്തിക്കുന്നു.ഗുണപാഠവും നന്നായി.ആത്മവിശ്വാസവും ധൈര്യവുമുള്ളവർക്കുള്ളതാണീ ലോകം എന്ന് മനസ്സിലാക്കി കുട്ടികൾ വളരട്ടെ.

kichu പറഞ്ഞു...

ഒഎബി...

എന്റെ ബ്ലോഗിലിട്ട കമെന്റിലൂടെയാണ് ഇവിടെ എത്തിപ്പെട്ടത്. സമയക്കുറവിനാല്‍ വളരെ കുറവേ കാണാറുള്ളൂ.
നല്ല എഴുത്ത്.. നര്‍മത്തിന്റെ മധുര്വും.. കണ്ണീരിന്റെ ഉപ്പും ..
നന്നായി എഴുതാന്‍ പടച്ചവന്‍ തന്ന കഴിവ് പരമാവധി ഉപയോഗിക്കൂ

എല്ലാ ആശംസകളും.

PIN പറഞ്ഞു...

പൂച്ചയ്ക്ക്‌ വിളയാട്ടം, എലിക്ക്‌ പ്രാണവേദന എന്ന് പറഞ്ഞതുപോലെയാണ്‌ ചിലപ്പോൾ ജീവിതം.

ചിലർ തമാശിക്കുമ്പോൾ മറ്റുചിലർ അതിൽ ഉരുകുകയായിരിക്കും..

പ്രയാസി പറഞ്ഞു...

അവനവനില്‍ ആത്മ വിശ്വാസവും അതിലുപരി ദൈവ വിശ്വാസവും ഉണ്ടെങ്കില്‍ ഈ കളിയാക്കല്‍ മോന്‍‌മാരൊക്കെ കല്ലീ വല്ലീ..

പോസ്റ്റ് സങ്കടപ്പെടുത്തി..:(

Bindhu Unny പറഞ്ഞു...

പാവം പാവം രാജകുമാരന്‍ എന്ന സിനിമാക്കഥ പോലെ. സിനിമയിലെ പോലെ ശുഭമായില്ല ജീവിതം. മറ്റുള്ളവരെ വേദനിപ്പിച്ച് എങ്ങനെ സന്തോഷിക്കാന്‍ കഴിയും!

Remiz പറഞ്ഞു...

ആത്മഹത്യ ചെയ്യുന്നത് മിക്കപ്പോഴും ഒരു നിമിഷത്തെ മാനസിക വ്യതി ചലനം കൊണ്ടാണ്. അങ്ങനെ ചെയ്യുന്നവര്‍ ദൈവദീനം കൊണ്ട് പലപ്പോഴും രക്ഷപ്പെടരുമുന്ദ്. എന്നാല്‍ മറ്റു ചിലര്‍ നിസ്സാര പ്രശ്നങ്ങള്‍ക്ക് പോലും അതിന് തുനിയുന്നു. കുട്ടിക്കാലത്ത് അമിതമായി ലാളിക്കുന്നതും, അല്ലെങ്ങില്‍ പാടെ അവഗനിക്കപ്പെടുന്നതും ഈ മാനസികാവസ്ഥ ഉണ്ടാക്കിയേക്കാം.

അങ്ങനെ ഉള്ളവരെ കൌണ്സിലിംഗ് മുഖേന മാട്ടിയെടുക്കവുന്നതാണ്.

ചിലന്തിമോന്‍ | chilanthimon പറഞ്ഞു...

മനസ്സാക്ഷിയില്ലാത്തവന്മാര്‍. ആ കൂട്ടുകാരന്റെ അവസ്ഥയില്‍ ദു:ഖമുണ്ട് മാഷെ വേറെയൊന്നും പറയാനില്ല

OAB പറഞ്ഞു...

xxശ്രീ- ആദ്യമായി എത്തിയതിൻ നന്ദി പറയട്ട
കാന്താരി- തമാശ കാര്യമാവും എന്നവറ് നിനച്ചിരിക്കില്ല.അവരുടെ പങ്ക് മറച്ച് വക്കാനായിരിക്കാം അവർ അങ്ങനെ പറഞ്ഞതെന്ന് ഞാൻ ഊഹിക്കുന്നു.
തെന്നാലി- അതെ, സങ്കടം മാത്രം നമുക്കവറ് സമ്മാനിക്കുന്നു.

പാവത്താൻ- ആത്മഹത്യ നമുക്കൊരു നേരമ്പോക്കായി മാറിയ ഈ സമയത്ത്, ആത്മ വിശ്വാസവും ദൈര്യവുമുള്ള നല്ല മക്കൾ, സ്നേഹിതറ് നമുക്കുണ്ടാവട്ടെ.

കിച്ചു- ഞാനെന്നൊ അവിടെ വന്നിരുന്നു. അനുഗ്രഹത്തിനും ആശംസകൾക്കും എന്നുമെന്നും കടപ്പാട്.

പിൻ- ശരിയാ...ഒലക്കേലെ ചില തമാശ കേൾക്കുമ്പോൾ ഉരുകുന്നതോടൊപ്പം അവരോടുള്ള ദേഷ്യവും സങ്കടങ്ങളുമെല്ലാം ഒതുക്കാൻ പ്രയാസപ്പെടുന്നത് കാണാം.

പ്രയാസി- ദൈവവിശ്വാസം. അത് കൈമുതലായുള്ളവറ്ക്ക് എവിടെയും കല്ലവല്ലി.ബിന്ദു ഉണ്ണി- ആ സിനിമ ഞാൻ കണ്ടിട്ടില്ല. വേദനിപ്പിക്കുമ്പോൾ ഇത്രയും അവറ് വിചാരിക്കാറില്ല. അത് കൊണ്ടാണല്ലൊ ഇങ്ങനെ സംഭവിച്ചത്.

Rimz- അതെ ഒരു നിമിഷം! ജബ്ബാറിന്റെ കാര്യത്തിൽ ആ ഒരു നിമിഷം എപ്പോഴായിരുന്നു എന്ന് ആലോചിച്ച് മറ്റുള്ളവറ് സംസാരിച്ചിരുന്നു.

ഞ് ഞാൻ ഒരിക്കൽ ലീവിൽ നാട്ടിൽ വന്നപ്പോഴാൺ ഇങ്ങനെ ഒരു സംഭവം അരങ്ങേറിയത്. പിന്നീട് ഞാൻ ആലോചിച്ചിരുന്നു ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവുമായിരുന്നില്ല എന്ന്.

ഈ പോസ്റ്റിന്റെ ഉദ്ദേശം തന്നെ അതാൺ. ലാളനയോടൊപ്പം എന്തും നേരിടാനുള്ള മാനസികാവസ്തയും ഉണ്ടാക്കിയെടുക്കുക.

സിലന്തിമോൺ- മനസ്സാക്ഷിക്കുത്ത് പിന്നീട് തോന്നിയിരിക്കാം. പറഞ്ഞിട്ടെന്ത് എല്ലാം കഴിഞ്ഞ് പോയില്ലെ.

നന്ദി സുഹൃത്തുക്കളെ...വീണ്ടും കാണാം; ഒഎബി.കാ

azeez പറഞ്ഞു...

ബഷീര്‍ suicide വായിച്ചു. വിഷമം തോന്നി .എത്ര പാകത വന്നവനനെന്കിലും ചിലപ്പോള്‍ തലയില്‍ ഒറ്റ വിചാരം കടന്നു കൂടും. പിന്നെ ദുനിയാവില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കില്ല. ആ ഒറ്റ കാര്യം മാത്രം . ഹൃദയത്തിന് ബലം ഇല്ലാത്തവര്‍ക്ക് ഇത് കൂടുതലാകും.ശുദ്ധമ്മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെറിയ അപമാനം പോലും താങ്ങാന്‍ കഴിയില്ല. ആ സമയത്ത് ഇതൊന്കിലും ഒരു സുഹ്രത്തിനെ കണ്ടിരുന്നുവേന്കില്‍ രക്ഷപ്പെടുമായിരുന്നു .
അറബികള്‍ ഇത്ര ഹൃദയമില്ലാത്തവരാണോ . പരിഷകള്‍.
വെറുതെയല്ല ഇസ്ലാമിക ലോകം പുകഞ്ഞുകൊണ്ടിരിക്കുന്നത് .
പോസ്റ്റിനെ നന്ദി

അരുണ്‍ കായംകുളം പറഞ്ഞു...

ശരിയാണ്‌ മാഷേ,ചിലപ്പോള്‍ നമുക്ക് വെറും തമാശ ആയിരിക്കും,പക്ഷേ അത് മറ്റ് ചിലരെ എങ്ങെനെ വേദനിപ്പീക്കും എന്ന് പറയാന്‍ പറ്റില്ല

raadha പറഞ്ഞു...

നമ്മള്‍ക്ക് ഉള്ളത്രയും മനക്കട്ടി ചിലപ്പോ ചിലര്‍ക്ക് കാണില്ല. കളിയാക്കുമ്പോള്‍ പലരും അത് മറന്നു പോവുന്നു. കഷ്ടം തന്നെയായി പോയി. സഹജീവിയുടെ വേദന പങ്കു വെച്ചതിനു നന്ദി.

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

ആത്മഹത്യ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പക്ഷെ മറ്റുള്ളവരുടെ മാൻസിക നിലാ തകർക്കുന്ന വിധത്തിൽ തമാശകൾ ക്രൂരമാവുന്നത് സൂക്ഷിക്കണം.

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

നന്നായി.ഒയെബി. പുതിയ ടെമ്പ്ലേറ്റും നന്നായിട്ടുണ്ട്

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

ഒ.ടോ :
അജ്ഞാത വാസം അവസാനിക്കാനായില്ലേ :)

OAB പറഞ്ഞു...

azeez-

അരുൺ-

raadha-

ബഷീറ്-

kichu&chinnu-
നന്ദി.
പ്രിയ ബഷീറ്, അജ്ഞാതവാസമായിരുന്നില്ല സുഹൃത്തെ. കുറച്ച് ദിവസങ്ങൾ റെഡ് സീ യിൽ മുതലാളിയുടേ ബോട്ടിലായിരുന്നു ജോലി [മുക്കുവനായിട്ടല്ല കെട്ടൊ:)] അറബിനാടായിപ്പോയില്ലെ:(

ഇതു വരെ എന്നെ സഹിച്ചവരുടെയും മറ്റും സഹകരണം ഇനിയുമുണ്ടാവുമെന്ന പ്രതീക്ഷയോടെ വീണ്ടും
നമുക്ക് ആരംഭിക്കാം. നന്ദിയോടെ; ഒഎബി.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില