2009, ജൂൺ 18, വ്യാഴാഴ്‌ച

പ്ലീസ്‌ വെയിറ്റ്‌

പാടത്ത്‌ പണിയെടുത്ത് കൊണ്ടിരിക്കുന്ന ബാപ്പക്ക്‌ പഴം കഞ്ഞിയും ചമ്മന്തിയുമായി വരമ്പിലൂടെ നടന്നു പോവുകയായിരുന്നു കുഞ്ഞുമോന്‍. വരമ്പിലെ കലായി എടുത്തു ചാടിയ കുഞ്ഞുവിന്റെ ലങ്ങ്ത്തില്‍ വന്ന പിഴവിനാൽ ദാണ്ടെ കിടക്കുന്നു......


ചളിയിൽ നിന്നും എണീറ്റ് കയ്യിൽ നിന്നും തെറിച്ചു വീണ പാത്രമെടുത്തു നോക്കുമ്പോൾ കഞ്ഞി വെള്ളം പോയിട്ട് ഒരു വറ്റ് പോലുമില്ല. കലായിലെ വെള്ളത്തിൽ കൂടി ഒലിച്ചു പോവുന്ന വറ്റുകള്‍ കൊത്തി വിഴുങ്ങുന്ന പരൽ മീനുകളെ നോക്കി ഞാൻ, അല്ല കുഞ്ഞു
എന്തു ചെയ്യണമെന്നറിയാതെ തലയിൽ ക്ലിക്കി;‘പ്ലീസ് വെയ്റ്റ്’ തലപുണ്ണാക്കിൽ നിന്നും വന്ന റിസൽറ്റ് പ്രകാരം കുഞ്ഞു ഇങ്ങനെ വിളിച്ചു ചോദിച്ചു.
ബാപ്പാ.... കഞ്ഞി ചിന്തിപ്പോയീ...ഇനി ഇപ്പുമ്മൊളു അങ്ങട്ട് കൊണ്ടരട്ടേ.....
-------------------------------------

നാടകത്തിൽ നായകൻ വില്ലനെ വെടി വച്ച് കൊല്ലുന്ന അവസാന രംഗം.
വെടിയുതിര്‍ക്കുമ്പോള്‍ നെഞ്ചിൽ പിടിക്കും. അപ്പോൾ ചോരയൊലിക്കാനായി വില്ലന്റെ ഷറ്ട്ടിൻ പോക്കറ്റിൽ ബലൂണിൽ നിറച്ച ചോര നിറം റെഡി.

ഇതാ നായകൻ കളിത്തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.
“ഇനി ഒരു നിമിഷം ഈ ഭൂമിയിൽ നീ ജീവിച്ചിരിക്കാൻ പാടില്ല” കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
ടൈമിങ്ങ് കണക്കാക്കി ഞാന്‍ , അല്ല സംവിധായകൻ സ്റ്റേജിൻ പിറകിൽ പടക്കത്തിന് തിരി കത്തിച്ചു. “ശൂ.....”
പടക്കം പൊട്ടുന്നതും കാത്ത് വില്ലൻ; ‘പ്ലീസ് വെയ്റ്റ്’

നായകൻ ഇല്ലാത്ത ഒരു ഡയലോഗും കൂടെ കാച്ചി.
“നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ” വീണ്ടും കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
പിറകിൽ, ചീറ്റിപ്പോയ പടക്കത്തിന് പകരം വേറെ ഒരെണ്ണത്തിന് തിരി കൊളുത്തി. ‘ഫ്യൂം...’
തീ പടക്കത്തിനകത്തേക്ക് കേറാൻ ‘പ്ലീസ് വെയിറ്റ്’

നായകൻ ആദ്യം പറഞ്ഞ ഒരു നിമിഷം കഴിഞ്ഞിട്ട് പത്തെഴുപത് സെക്കന്റായി. ഇനിയും പ്ലീസ് വെയിറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി വില്ലൻ
“ആ...” എന്ന് ഉച്ചത്തിൽ നെലോളിച്ച് തന്റെ നെഞ്ചമറ്ത്തി. തണുചോര ഷറ്ട്ടിൽ കൂടി ഒലിച്ചിറങ്ങി. വീണ് മരിക്കാനായി ആടിക്കുഴഞ്ഞപ്പോൾ; “ഠെ.........പൊട്ട് കേട്ട് വില്ലനും നായകനും നാട്ടുകാരും ഞെട്ടി.
--------------------------------------

ഫാസ്റ്റ് ഫുഡ്ഡ് കടയിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാനൊറ്റക്ക്? കഴിച്ച് കൊണ്ടിരിക്കെ സുഹൃത്ത് ചോദിച്ചു “ഹാഹഹ...എന്തൊക്കെ ഐറ്റംസാ..എന്നെന്തെടേയ് ഇത്ര ആഘോഷിക്കാൻ”
ഞാൻ സന്തോഷ പൂറ്വ്വം പറഞ്ഞു“ഇന്നെന്റെ ബ്ലൊഗിന്റെ പിറന്നാളാ
അത് കേട്ട് അവനെന്നെ തുറിച്ച് നോക്കിക്കാണും. കൈ നക്കിക്കൊണ്ടിരുന്ന ഞാനത് കണ്ടില്ല.
-----------------------------------

ബ്ലോഗാണ്ടറ്തി ആരെയും അറിയിക്കാഞ്ഞതെന്ത് കൊണ്ട്?
“സൌദി അറേബ്യേണ് രാജ്യം. ശരീഅത്താണ് നിയമം. തല പോയതു തന്നെ..” എന്നതിനാലല്ല. പിന്നെയോ? എന്റെ ജോലി! ‘പ്ലീസ് വെയ്റ്റ്’

ബ്ലോഗ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അതിനായി കുറെ അഗ്രിഗേറ്ററുകൾ ഉള്ളതറിയാതെ ഒരു പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ തുടക്കം കുറിച്ച ബ്ലോഗ്!
മുമ്പെന്നോ തമാശക്ക് ക മ ന ത ഷ സ യ ബ ല അ എന്ന അറബി കീ ബോറ്ഡിന്റെ ഒരു വരി കണാ പാഠമാക്കി വച്ചതൊഴിച്ചാൽ, കമ്പൂട്ടറിന്റെ എവിടെ പിടിച്ചു തിരിച്ചാലാണ് ഓണും ഓഫുമാവുക എന്ന് പോലുമറിയാത്ത ഞാൻ ആരംഭിച്ച ബ്ലോഗ്!

വായിച്ചൊ എഴുതിയൊ മുൻപരിചയമില്ലാതെ എഴുതിയ എഴുത്തിൽ നല്ലതെന്ന് അവകാശപ്പെടാൻ ഒന്നുമില്ലാത്ത ബ്ലോഗ്!

ജീവിതത്തിൽ എന്തിനും, എവിടെയും ഒരു തടസ്സം മുമ്പേ എനിക്കുള്ളതാണ്. അതിന്റെ ഒരു ചെറു ഉദാഹരണമാണ് മുകളിൽ പറഞ്ഞ രണ്ട്‌ കഥ. ഇവിടെയും അത് സംഭവിച്ചു.
എന്നിരുന്നാലും ആഗ്രഹിക്കുന്നതൊക്കെയും (കഴിയുന്നതെ ആഗ്രഹിക്കാറുള്ളു ഉദാ:‌‌- ഇനിയൊരു ഫ്ലൈറ്റിന്റെ കോക്ക്പിറ്റിലിരുന്ന് അതിന്റെ സ്റ്റീറിങ്ങ് ഒന്ന് പിടിക്കണം) സാധിപ്പിച്ചു തരുന്ന പടച്ച തമ്പുരാന് എന്നുമെന്നും സ്തുതി.
ഈ നിമിഷം അകമഴിഞ്ഞ നന്ദിയോടെ സ്മരിക്കട്ടെ ഞാനെന്റെ പ്രിയ വായനക്കരെ.
പ്രത്യേക നന്ദി “നിങ്ങൾക്കായി” എന്ന പോസ്റ്റിന്.

പ്രോത്സാഹനങ്ങൾ, തിരുത്തലുകൾ, വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാവണം. അതാണീ ബ്ലോഗറുടെ ദൈര്യം, ബലം, ശ്രോതസ്സ്.
എല്ലവറ്ക്കും നല്ലതു വരട്ടെ എന്നാശംസിച്ച്, ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് നിങ്ങളുടെ, ഒഎബി.

12 അഭിപ്രായങ്ങൾ:

OAB പറഞ്ഞു...

മോരിലെ പുളിയേ പോയിട്ടുള്ളു പശു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേ. അതിനാൽ ‘പ്ലീസ് വെയിറ്റ്’

ശ്രീ പറഞ്ഞു...

ബ്ലോഗ് വാര്‍ഷികാശംസകള്‍, മാഷേ

Typist | എഴുത്തുകാരി പറഞ്ഞു...

ആശംസകള്‍.

Rare Rose പറഞ്ഞു...

ഇപ്പോഴും ഇവിടൊക്കെയുണ്ടല്ലേ..ബ്ലോഗ് വാര്‍ഷികാശംസക‍ള്‍ എന്റെ വകേം..;)

അനില്‍@ബ്ലോഗ് പറഞ്ഞു...

ആശംസകള്‍ സുഹൃത്തേ.
ഒരു വെടി ഇരിക്കട്ടെ....
വലിയ വെടി ഒന്ന്,
((((( ഠേ )))))
ചെറിയ വെടി രണ്ട്.....
(( ടേ ))
(( ടേ ))

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ആ ബസ്റ്റോറിയില്‍ ഇതു വരെ ഒരു ബസും വന്നില്ല???മറന്നു,ആശംസകള്‍...

OAB പറഞ്ഞു...

ശ്രീ-സ്വീകരിച്ചിരിക്കുന്നു..

എഴുത്തുകാരി-OK...

Rare Rose-ഉണ്ട്.thanks...

അനിൽ-വല്ല്യ ചെറിയ വെടി ഇഷ്ടായി ട്ടൊ;ഹഹഹ...നന്ദി സുഹൃത്തെ..

അരീക്കോടൻ-ഒരു ടിപി പെറ്മിറ്റ് കിട്ടിയാലുടനെ ബസ് അവിടെ വരും; പ്ലീസ് വെയിറ്റ്. ശുക്രൻ...

അരുണ്‍ കായംകുളം പറഞ്ഞു...

താമസിച്ച് പോയി എന്നറിയാം..
എന്നാലും ആശംസകള്‍.

താങ്കള്‍, കുറ്റ്യാടിക്കാരന്‍..
എന്‍റെ ബ്ലോഗ് ജീവിതത്തില്‍ മറക്കാനാവാത്ത രണ്ട് പേരുകള്‍.എന്‍റെ ആദ്യ പോസ്റ്റിനു ഞാന്‍ എല്ലാ കമന്‍റ്‌ ബൊക്സിലും പോയി പരസ്യം കൊടുത്തപ്പോള്‍ നിങ്ങളും വന്ന് അനുഗ്രഹിച്ചു.രണ്ടാം പോസ്റ്റിലും അപ്പടി ചെയ്തപ്പോള്‍ വന്ന് വഴക്ക് പറഞ്ഞു (ഞാന്‍ ആ പോസ്റ്റ് ആ കമന്‍റോടെ ഡിലീറ്റ് ചെയ്തു.ഹി..ഹി..ഹി.പിന്നല്ല!)
പക്ഷേ അതെനിക്ക് ഒരു വലിയ പാഠമായി സുഹൃത്തേ, നന്ദിയുണ്ട് ഒരുപാട് നന്ദി.
ഒരിക്കല്‍ കൂടി ആശംസകള്‍!!

OAB പറഞ്ഞു...

പ്രിയ അരുൺ, ആശംസകൾക്ക് നന്ദി.
പിന്നെ അക്കാര്യം ഇപ്പോഴും ഓർത്തു വക്കുന്നൊ..
എങ്കിലും മനസ്സിലാക്കുന്നു നിങ്ങളിലുള്ള നന്മ. അത് കൊണ്ടാണല്ലൊ ഏറ്റ് പറയാൻ തോന്നിയത്.

ഡിലീറ്റ് ചെയ്തത് ശ്രദ്ധിച്ചിരുന്നു. വേണ്ടിയിരുന്നില്ല...
പിന്നീട് സങ്കടമായി. ഛെ അങ്ങനെയൊന്നും എഴുതേണ്ടിയിരുന്നില്ല എന്നും തോന്നി.
വന്നതിനും പറഞ്ഞതിനും നന്ദി.

bilatthipattanam പറഞ്ഞു...

പിറന്നാൾ മംഗളങ്ങൾ സോപ്പുചീപ്പുകണ്ണാടിക്ക്..
ഇനിയും കാണാം....

കടിഞൂല്‍ പൊട്ടന്‍ പറഞ്ഞു...

കൊള്ളാം.. ഇവിടെ ആദ്യായിട്ടാ.. ഇഷ്ട്ടായി.. ഇനി ഇടക്കൊക്കെ ഓരോ വിസിറ്റടിക്കാം.. വരുമ്പോ കട്ടന്‍ കാപ്പി വേണം കേട്ടൊ.. :)

കുമാരന്‍ | kumaran പറഞ്ഞു...

ആശംസകള്‍..!
തുടർന്നും എഴുതുക.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില