2009, സെപ്റ്റംബർ 20, ഞായറാഴ്‌ച
എടാങ്കുടുക്ക്....
ഇന്നലെ
ഇടിയും മഴയുമുള്ളൊരീസമെന്നുമ്മ
ഇരുകൈ ഉയർത്തി മോണോയായ് പറഞ്ഞു
ഇടവപ്പാതിയായ് തണുക്കുന്നു, വിറക്കുന്നു
ഇല്ലേയില്ലയിച്ചിരി പള്ളയിലൊന്നുമേയില്ല
ഇടിച്ചുപൊടിക്കാനിവിടൊന്നുമില്ല
ഇനിയും പഷ്ണിക്കിടല്ലെയെന്റെ നാഥാ...
ആഗ്രഹം ന്യായമെന്നു കണ്ട് ദൈവം
അനുഗ്രഹമേറെയറിഞ്ഞു ചൊരിഞ്ഞു.
ഇന്ന്
ഗ്യാസെനിക്കില്ലാ? ഗ്യാസെനിക്കുണ്ട്!
ഗ്യാങ്ങിനു നാലിനും വച്ചു വിളമ്പാൻ
വേണ്ടു പോൽ സാധനമുണ്ടെന്ത് കാര്യം
വേലക്കാരിയില്ലൊട്ടു നേരമേയില്ല.
വടക്കിനിയിൽ കിടന്ന്
വടക്കായെൻ മേനിയിന്ന്
എന്നൊരു മോചനമെന്റെ റബ്ബേ
എവ്വഴി ഈ എടാമുടുക്കിൽ നിന്നും.
ഭാര്യ തൻ സ്റ്റീരിയോ രോധനം കേട്ടൊരാ ദൈവം
ഭ്രാന്തായി ചിന്തിച്ചിരിക്കുന്നു പോലിന്ന്!
നാളെ
വാഷിനും, വാക്കിനും
വായിലുള്ളൊരീ ടൂത്തിനും,
കളിക്കാനും,കുളിക്കാനും പിന്നെ
ക്യാപ്സൂളായ് ഭക്ഷണമെത്താനും
കയ്യിലിരിക്കുമൊരീ യന്ത്രത്തിൽ
പ്രോഗ്രാം ചെയ്ത് മടുത്തു; മടുത്ത്...
ഓ..ഗോഡ്; അപ്പ്ലോഡ് ചെയ്യെന്നെ
ഈ ഹെല്ലിൽ നിന്നുമേ വേഗം.....
മാലോകരെല്ലാം മകൾ തൻ നാനോയൊച്ച കേക്കും-പക്ഷേ
മമഗോഡതു കേട്ടോടിയൊളിക്കുമായിരിക്കും!
------------------------------------
ഈദുൽ ഫിത്ഥ്വർ ആശംസകൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
ഓ..ഗോഡ്; ഡൌണ്‍ ലോഡ് ചെയ്യെല്ലെ!
ഈ ഹില്ലിൽ നിന്നുമടുത്തെന്നും വേഗം.....
:0)
:)
"മമഗോഡതു കേട്ടോടിയൊളിക്കുമായിരിക്കും!"
:)
ഇന്നലെയും ഇന്നും നാളെയുമൊക്കെ വളരെ നന്നായിട്ടുണ്ട്.
perunnalaghosham nadakkatte..
ഓ...മാഷേ !
ഇവിടെത്താന്‍ വൈകി,
ഒരു’പെരുന്നാളാശംസ’കൂടി !
കവിത എണ്റ്റെ കഷണ്ടിത്തലയില്‍ കയറാറില്ല...എന്നാലും മുഴുവന്‍ വായിച്ചു..... ഈദ് മുബറക്ക്(ബലിപെരുന്നാളിന് അഡ്വാന്‍സ് ആയി!!)
നല്ല പോസ്റ്റ്...ആ പ്രതികരണം സ്വാഭാവികം മാത്രം.
മലന്റെ മോളിലെ അബ്ദുല്ല...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ