ചെറുകഥ
.............. ഞാനവളുടെ പിറകെയങ്ങനെ നടക്കും. എനിക്ക് 2 മൈൽ നടന്നാൽ മതി സ്കൂളിലേക്കു്. അവൾക്ക് എന്നെക്കാളും ഒന്നര മൈൽസ് അധികം നടക്കണം.
ഓളെ പുസ്തകക്കെട്ടിൻ്റെ മുകളിൽ ചോറ്റ് പൊതി ഉണ്ടാവാറില്ല. വൈന്നേരം സ്കൂൾ വിട്ട് തിരിച്ച് വീട്ടിലെത്താൻ ബസ്സിന് 15 പൈസ കൊടുക്കും ഓൾടെ ഉമ്മ.
ആ കാശിന് ഉച്ചക്ക് സ്കുളിൻ്റെ മുമ്പിലെ കുട്ടേട്ടൻ്റെ കടയിൽ നിന്നും കപ്പയും കാപ്പിയും കുടിക്കും ഓള് .
നാല് മണിക്ക് സ്കൂൾ വിട്ടാൽ കൂട്ടുകാരികളോടൊപ്പം തിരിച്ച് നടന്ന് എനിക്ക് തിരിയാനാവുന്നിടത്തെത്തിയാൽ ഓളൊരു നോട്ടമെറിയും എൻ്റെ നേരെ.
അപ്പോഴും ഓൾടെ കണ്മഷി പരന്നിട്ടുണ്ടാവില്ല. കാരണം, അത് രാവിലെ പഴുക്കപ്പിലാവിലയിൽ എണ്ണപുരട്ടി വിളക്ക്‌തീയുടെ മുകളിൽ പിടിച്ച് കരി പിടിപ്പിച്ചത് ഈർക്കിൽ കൊണ്ട് തോണ്ടി പുരട്ടിതിയതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ !
....... ............
കഥ വന്ന ഉഡായിപ്പ് :-
ഉപ്പാ ഇങ്ങളെ ഒരു സുറുമ..... ഖോജാത്തീം കാജലും. ഇതൊന്നും എനിക്ക് വേണ്ട. ബ്രാൻ്റ്ഡായ ലോറലും ട്വിങ്കിൾ ബ്യൂട്ടി യൊന്നും ഗൾഫില് ങ്ങക്ക് കിട്ടൂലെ?"
................
വരയും വരിയും
🅾️🅰️🅱️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ