2010 മാർച്ച് 15, തിങ്കളാഴ്‌ച

റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍

ലേബര്‍ കേമ്പിലെ റുക്ക്നുല്‍ നമീമ (നൊണച്ചി മൂല) വൈകുന്നേരങ്ങളില്‍ കാരംസ്, ഇരുപത്തെട്ട്, കട്ട കളിക്ക് ഉപയോഗിച്ച് വരുന്നെങ്കിലും രാവിലെകളില്‍ നാട്ടിന്‍ പുറത്തെ ഓര്‍മിപ്പിക്കുന്ന ചായ മക്കാനി കോലായയായി രൂപാന്തരം പ്രാപിക്കും. ലോകോല്‍‌പത്തിക്ക് ശേഷം സംഭവിച്ച സകലമാന കാര്യങ്ങളും അറിയാമെന്ന് സ്വയം വിശ്വസിച്ച് പോരുന്ന കൂട്ടത്തില്‍ ചെറുപ്പക്കാരനുമായ ‘സീക്കോഎന്നയാളാണ് വിജ്ഞാനം വിളമ്പുന്നതില്‍ മുഖ്യന്‍. ചേക്കുഎന്ന് അറബിയില്‍ എഴുതിയത് ഖഫീല് ‘സീക്കോഎന്ന് വായിച്ചതില്‍ നിന്നുമാണ് ടി പേരിന്റെ ഉല്‍ഭവം.
ആ സീക്കോയെ പോലെ ആവാന്‍ ഇന്നെന്റെ ഭാര്യ എന്നെ നിര്‍ബന്ധിപ്പിക്കുന്നു!

രാവിലത്തെ ഫ്രഷ് ഉപ്പ്മാവും, ഗോതമ്പലീശയും കഴിച്ച് ശരീരത്തില്‍ കര വിഞ്ഞൊഴുകുന്ന ശുഗറും പ്രഷറും കുറഞ്ഞ് പോയി, ഫ്രീയായി മെഡിക്കല്‍ ചെക്കപ്പും മരുന്നും കഴിച്ച് പോരുന്നത് നിന്ന്, മാസാമാസം മെഡിക്കല്‍ ഇന്‍ഷൂറിന് കൊടുക്കുന്ന കാശ്, കേന്ദ്രം കേരളത്തിന് കൊടുത്ത കാശ് പോലെ ലാപ്സായി പോവുമല്ലൊ എന്ന് ഭയന്ന്, തലേന്ന് രാത്രിക്കലെ രണ്ട് ഉണക്ക പൊറാട്ട ചുരുട്ടിക്കൂട്ടി ഓരോ കാലിച്ചായ (പേരങ്ങിനെയാ) യും മൊത്തിക്കുടിച്ച്,പാസ്പോര്‍ട്ടിന് എക്സ്പെയര്‍ ഡേറ്റ് ഉണ്ടായിരുന്നെങ്കില്‍ എന്നോ ചെറുമകന്റെ മക്കളെ കളിപ്പിച്ച് വീട്ടിലിരിക്കേണ്ടിയിരുന്ന പ്രായത്തിലുള്ളവര്‍. സെന്‍സെക്സിന്റെ ഉജ്ജ്വല കേറ്റവും രാജ്യത്തിന്റെ വൈരുദ്ധ്യാത്മക ചതുര്‍മാന
തുടര്‍ച്ചസിദ്ധാന്തവും കോര്‍ത്തിണക്കി് സീക്കോയുടെ ഭാവനകള്‍ ചിറകുകളിലേക്കാവാഹിക്കുന്നത് കണ്ട് വാ പൊളിക്കാന്‍ പോലും മറന്നിരിക്കും പാവങ്ങള്‍!

എന്നെ പോലുള്ള ബുദ്ധിമാന്മാര്‍? എസി യുടെ തണുപ്പില്‍കത്തി പോലെ വളഞ്ഞ് കൈകള്‍ തുടയിടുക്കില്‍ തിരുകി നടക്കാത്ത സ്വപ്നങ്ങളെ ഭാവനേടെ ചുരിദാര്‍ ഷോളില്‍ കേറ്റി പാറിപ്പറത്തി രസിച്ചുല്ലസിപ്പിക്കുമ്പോള്‍, അതിന്റെ മുന്താണി കീറി, കണ്‍ പോളകളില്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന കള്ള ഉറക്കത്തെ തള്ളി വീഴ്ത്തുന്ന സീക്കോയെ പോലെ ആകാന്‍ ഇന്നെന്റെ ഭാര്യ എന്നോട് നിര്‍ബന്ധിക്കുന്നു!

റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയും ഉള്ളത് കൊണ്ട്, ഇന്ന് നമുക്ക് അതില്‍ ഏറെ ശല്യക്കാരനായ സീക്കോയുടെ കഥ തന്നെ പറയാം.

സീക്കൊയുടെ ശല്യം പകലില്‍ മാത്രമൊതുങ്ങില്ല; രാത്രി നിദ്ര തന്‍ നീരാഴി നീന്തിത്തുടിക്കുന്ന ഒന്നാം യാമത്തിലേക്ക് കടന്നാല്‍ തുടങ്ങും തന്റെ നാട്ടിലുള്ള ഭാര്യമാരുമായി? യെസ്, റ്റു വൈഫ്സ് ! സെന്‍സര്‍ ചെയ്യാത്ത കിന്നാരം പറച്ചില്‍ ( അത് കേട്ട് പഠിക്കാന്‍ കമ്പനിയിലെ ബാച്ചികള്‍ ഇടക്കിടക്ക് മൂപ്പരെ തങ്ങളുടെ റൂമിലേക്ക് ഗസ്റ്റടിപ്പിക്കുക പതിവായിരുന്നു)
രണ്ടാം യാമം പല്ലുകള്‍ കൂട്ടിക്കടിച്ച് ഞെരിച്ച് കുറും ചാത്തനാവുമ്പോള്‍ നാലാം യാമത്തില്‍ ആരംഭിക്കും...... എടത്ത് ചരിഞ്ഞ് നടക്കെന്റെ കാളെ ര്‍....ര്‍ ര്‍ :” ഞാറ് പറിക്കുന്ന നാടിച്ചിയെ ചീത്ത പറഞ്ഞും കറുത്തുട്ടീനെ കൂവി വിളിച്ചും പാടത്തെ പണി. അപ്പൊ പിന്നെ മൂന്നാം യാമം?? ശരിക്കുറങ്ങാനുള്ളതായിരിക്കും എന്ന് നിങ്ങള്‍ നിരീക്ഷിച്ചതെങ്കില്‍ തെറ്റി. അതാണ് യാമം അല്ല യാഗം. സോം‌നാമ്പുലീസം എന്ന മഹായാഗം.
പറഞ്ഞ ആമ്പുലെന്‍സില്‍ കേറി ഒരു രാത്രി യാത്ര ചെയ്ത് മറ്റേ റൂമില്‍ പോയി തന്റെ രണ്ടാമത്തെ കെട്ട്യോളെ കെട്ടിപ്പിടിച്ചു കിടന്നു സീക്കോ. പക്ഷെ പാവം അറുപത്തഞ്ച് വയസ്സായ മുട്മുഡ്ക്കന്‍ ആലികാക്കയായിരുന്നു ഓളെന്ന്ഹയ്..ഹായ് എന്താ ഇജ്ജീ കാട്ട്ന്നെ ന്റെ ചേക്കോഎന്ന് ചോയ്ച്ചപ്പോഴാ സീക്കോക്ക് പുട്ത്തം കിട്ട്യേത്.

മറ്റൊരീസം: നമസ്കാര പള്ളിക്കരികിലൂടെ നടന്ന് പോകുന്ന സീക്കോ. പള്ളിക്കകത്ത് നിന്നും കുറഞ്ഞ ശബ്ദത്തില്‍ ഓത്ത് കേള്‍ക്കാം. പള്ളിക്കാട് കഴിഞ്ഞതും തന്റെ മുമ്പിലതാ ഒരു താടിക്കാരന്‍ തീവ്രവാദി? കണ്ണ് നല്ല വണ്ണം തുറന്ന് നോക്കിയ അയാള്‍ ശരിക്കും ഞെട്ടിപ്പോയി!! ങേ രണ്ട് കൈയ്യും മേലേക്കുയര്‍ത്തി മന്ത്രോച്ചാരണങ്ങളുമായി ദുആ ഇരക്കുന്ന ശൈത്താന്‍! ഭയപ്പെടാന്‍ സമയമില്ല! കാല്‍ കീഴിലെ ശൈത്താനെ കൊടുത്തു ആഞ്ഞൊരു ചവിട്ട്. ചരിത്രത്തിലാദ്യമായിഅള്ളോഎന്ന ദൈവനാമം ഉച്ചത്തിലുരുവിട്ട ശൈത്താന്‍ മൂക്കും കുത്തി ദാണ്ടെ താഴെ. ശൈത്താന്‍ അല്ല അബ്ദു അതിന് ശേഷം സീക്കോയുടെ റൂമില്‍ നിന്നും സുബ്‌ഹി നമസ്കാരം നിര്‍വഹിച്ചിട്ടില്ല.

ഇതൊക്കെ നമുക്ക് ചിരിച്ചങ്ങ് സബൂറാക്കാം. എന്നാല്‍ ഒരിക്കലും സബൂറാക്കാന്‍ കഴിയാതെ തടിയന്‍ കോയ, സീക്കോയുടെ മെടുലബ്ലാങ്കറ്റിലൂടെ ഗോള്‍ഡ് ഫ്ലൈ പാറിപ്പിച്ച സംഭവം നമുക്കെങ്ങനെ മറക്കാന്‍ കഴിയും?

....
അങ്ങനെ സീക്കോ ഒരു നാള്‍ ഹാജ്ജിന്‍് പോയി. മീനായിലെ കുബ്‌രി(പാലം)ക്ക് മുകളില്‍ ജനലക്ഷങ്ങള്‍ക്കിടയിലൂടെ മൂത്രമൊഴിക്കാന്‍ മുട്ടി കൊണ്ട് നടക്കുന്നു. ബാത്ത് റൂമിലെത്താന്‍ ദൂരം ഒരു പാട് താണ്ടണം. പിന്നെ മുന്നും പിന്നും നോക്കാതെ പാലത്തിന്റെ കൈവരിയില്‍ കേറിയിരുന്ന്പമ്പ് സെറ്റ്ഓണാക്കി. സുന്ദര സുരഭില സുഖ നിമിഷത്തില്‍, ആ ഉദകമേഹം താഴേക്ക് പാറി ശുഭ വസ്ത്ര ധാരികളുടെ തലയില്‍ മഞ്ഞായ് പെയ്യുന്നത് നോക്കി പൊട്ടിച്ചിരിക്കുന്നു സീക്കൊ. പാലത്തിന്‍ കൈ വരി തന്റെ കട്ടിലായിരുന്നെന്നും, അത് പതിച്ചത് റൂമില്‍ താഴെ ബെഡ്ഡും വിരിച്ച് കിടന്നുറങ്ങുന്ന തടിയന്‍ കോയയുടെ മുഖത്തേക്കായിരുന്നുവെന്നും മനസ്സിലാവാന്‍ സീക്കോയുടെ മുഖം നോക്കി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു തടിയന്‍ കോയാക്ക്.
ഇങ്ങനെയുള്ള സീക്കോയെ പോലെ ആവാന്‍ എന്റെ ഭാര്യ എന്നെ നിര്‍ബന്ധിക്കുന്നു!

അതൊന്നുമല്ല കൂട്ടരെ,,,, കേക്കണൊ കാര്യം.
സുനാമി കാരണം ഉരുണ്ട ഭൂമിയുടെ ഒരു ഭാഗത്തിന് കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് രോ പറഞ്ഞ അന്ന്; “ചങ്ങായ് മാരെ അതാക്കെ നൊണയാ...ഭൂമിയെന്ന് പറയുന്ന സാധനം പരന്നാ കിടക്കുന്നെ. അല്ലെങ്കില്‍ സുനാമിത്തെര ഒലിച്ച് പോവേണ്ടത് താഴെ അമേരിക്കയിലേക്കയിരുന്നില്ലെ? എന്ന് ചോദിച്ച്, ചരിത്രത്തെ ഒന്നും കൂടെ തിരുത്തിക്കുറിച്ച്, സീക്കൊ ഒരെട്ട് പത്ത് മാസം മുമ്പ് പ്രവാസം മതിയാക്കി/മടുത്ത് നാടണഞ്ഞ്ക്വട്ടേഷന്‍വാങ്ങി ഇടിച്ച് നെരത്തുന്ന ജോലി തുടങ്ങി. എന്ന് വച്ചാല്‍ ഒരു ജെസിബി വാങ്ങി അടിച്ച് പൊളിച്ച് (കുന്നുകള്‍) ജീവിക്കുന്ന സിക്കോ എന്ന വിഢ്ഡി?യെ പോലെ അകാന്‍ ഇന്നെന്റെ ഭാര്യ എന്നെ നിര്‍ബന്ധിക്കുന്നു!

ഇന്നിപ്പൊ ഞമ്മക്ക് ആകെ ഒരാസയകൊയപ്പം?
ഇങ്ങനെ മണ്ടത്തരങ്ങള്‍ പറഞ്ഞ്, വിഡ്ഡിത്തങ്ങള്‍ കാണിച്ച, ആരെയും കരുതിക്കൂട്ടി ദ്രോഹിക്കാത്ത നിഷ്കളങ്ക ജ്ഞാന ഹൃദയമുള്ള സീക്കോ എന്ന ചേക്കുവല്ലെ ബുദ്ധിമാന്‍??
അല്ലെങ്കില്‍ ഇന്നും റുക്കുനുല്‍ നമീമയില്‍ ഒത്തു കൂടുന്നവരുടെ ശബ്ദകോലാഹലങ്ങളില്‍ പെട്ട്, ഉറക്കത്തില്‍ അയാളുടെ, അയാളുടെ ഉപബോധ മനസ്സില്‍ നിന്നും നൊമ്പരപ്പെടുന്ന പിച്ചും പേയും പറച്ചിലുകള്‍ കേട്ട്/ പല വിധ ഡെസിബെലിലുള്ള കൂര്‍ക്കം വലികള്‍ കേട്ട്/
ഉമ്മാ എന്ന് വിളിച്ച് ഉറക്കത്തില്‍ കരയുന്നത് കേട്ട്
നിദ്രാവിഹീനനായി ജീവിതം പോക്കുന്ന ഞാനെന്ന ബുദ്ധിമാനല്ലെ സുന്ദര വിഢ്ഡി???

നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുമ്പോള്‍ ഇവിടത്തെ പത്തടി റൂമില്‍ കാലൊടിഞ്ഞ ഡബിള്‍ ഡക്കര്‍ കട്ടിലില്‍ മൂട്ടകൂട്ടങ്ങളുടെ ആക്രമണത്തെ നേരിടാന്‍ പോയിട്ട്, തട്ട് കട്ടിലിളകി അടിയില്‍/മുകളില്‍ കിടക്കുന്നവന്റെ ഉറക്കത്തിന് ഭംഗം നേരിട്ടതില്‍ രോഷം കൊണ്ട്, അതുമല്ലെങ്കില്‍ എവിടെയോ പോയൊളിച്ച ഉറക്കത്തെ കാത്ത് കിടക്കുമ്പോള്‍ പെയ്യാന്‍ കഴിയാത്ത മേഘങ്ങളായി മൂടപ്പെട്ടു കിടക്കുന്ന രതിയുടെ സങ്കല്പവര്‍ഷത്തിന് വിഗ്നം സംഭവിച്ചതിന്റെ
കലി/ പ്രാക്ക് പേടിച്ച് മൂട്ട കടിച്ചിടത്തൊന്ന് ചൊറിയാന്‍ പോലുമാവാതെ,,,,,,,,,

അത് മനസ്സിലാക്കിയല്ലെ ഇന്നെന്റെ ഭാര്യ എന്നെ സീക്കോയെ പോലെ നാടണയാന്‍ നിര്‍ബന്ധിക്കുന്നത്????







2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

നിശാഗന്ധി (ഒരു വേശ്യയുടെ കഥ)


കൂട്ടീരിയുടെ കടയില്‍ നിന്നും എന്തോ സാധനം വാങ്ങാന്‍ നില്‍ക്കുമ്പോള്‍, ചരിത്രത്തില്‍ ഏറ്റവും പഴയ തൊഴില്‍ സ്വീകരിച്ച് ( കു) പ്രസിദ്ധയായ സൈന, വിശുദ്ധ ഖുര്‍-ആന്‍ വാങ്ങിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവരുടെ മുഖത്ത് പരിഹാസത്തിന്റെ കറുത്ത ചിരി. എന്നാല്‍ ആ കാഴ്ച എന്നില്‍ അല്‍ഭുതം ഉളവാക്കിയില്ല. എങ്കിലും, ഞാനവളെ ചോദ്യ രൂപത്തില്‍ ഒന്ന് നോക്കി. അതിന്റെ മറുപടി അവളുടെ പുഞ്ചിരിയില്‍ എനിക്ക് കാണായി.
-----------------------------
തുണികടയിലെ ജോലിക്കിടയില്‍ എനിക്കറിയാവുന്ന മറ്റു പല വിധ തൊഴിലുകളിലും ഏര്‍പ്പെടുന്നതിന്റെ ഭാഗമായി സ്നേഹിതന്റെ ബസ്സിന് ഒരു താല്‍ക്കാലിക ബോര്‍ഡ് എഴുത്ത്.കടയില്‍ നിന്നും നേരത്തെ ഇറങ്ങി. ബ്രഷും പെയ്ന്റും മറ്റു സാധനങ്ങളുമായി മഹബൂബ് പറഞ്ഞ പ്രകാരം ഞാ‍ന്‍ സ്റ്റാന്റില്‍ നിന്നും ബസ്സ് കേറി.നാട്ടിന്‍ പുറത്തെ പുഴക്കടവില്‍ ബസ്സ് സൈഡാക്കി പുതിയ ഡ്രൈവറും, ചെക്കറും ഡ്രസ്സ് മാറുന്നതിനിടയില്‍ സ്വകാര്യമായി, എന്നാല്‍ എനിക്ക് കേള്‍ക്കാവുന്ന രീതിയില്‍ഓളെ കിട്ടൂലെഡൊ.. പണ്ടാരമടങ്ങാന്‍ ഇനി വേറെ ആരെങ്കിലും ഒപ്പം പോയൊ ആവൊ പൊലിയാടിച്ചി മോള്...’ഒരു പെണ്ണിന്റെ വിഷയമാണെന്ന് മനസ്സിലാക്കാന്‍ ഇത്രയും പോരെ? അവരെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിലേക്ക് ശ്രദ്ധിക്കാതെ ഞാനെന്റെ ജോലിയില്‍ വ്യാപൃതനായി.ബോര്‍ഡുകളില്‍ വൈറ്റ് പേപ്പര്‍ ഒട്ടിച്ച് നിറങ്ങളുമായി ബസ്സിന്റെ മുമ്പിലെ പെട്ടി സീറ്റില്‍ ഇരിപ്പുറപ്പിച്ച എന്റെ അടുത്ത് വന്നിരുന്ന് മഹബൂബ് കാര്യം വിശദീകരിച്ചു. ‘അവര്‍ക്കൊരു കമ്പം....നമ്മുടെ സൈനയെ......നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പഴയ ക്ലീനര്‍ അങ്ങാടിയില്‍ ഇറങ്ങി അവളെയും കൊണ്ട് വരും...’മഹബൂബ് കണക്ക് കൂട്ടി കഴിഞ്ഞ് കുളിക്കാനായി പുറത്തിറങ്ങി. അതിനിടയില്‍ ഒരു ജീപ്പ് വരുന്നതിന്റെയും മറ്റും ശബ്ദം കേള്‍ക്കാമായിരുന്നു.എന്റെ ജോലി ഏകദേശം തീര്‍ന്ന് തുടങ്ങിയ സമയം, ആരോ പുറത്ത് നിന്നും ഡോര്‍ തുറന്ന് കൊടുത്തതില്‍ സ്റ്റപ്പ് കേറി സൈന ബസ്സിനുള്ളില്‍:

ഡാ....ബസീ...വേണെങ്കി നോക്കിക്കോ...പിന്നേയ്, ബസ്സിന്റെ പൊറത്തെറങ്ങീട്ട് മതി.....പുതിയ ബസ്സാ ട്ടോ”( അതെ , ഏത് അരുതായ്ക ചെയ്യുന്നവനും തന്റെ വാഹനം പരിശുദ്ധമായി സൂക്ഷിക്കുന്നു) ഞാനതിന്റെ ആളല്ല എന്ന് നേരത്തെ അറിയാവുന്ന വീരാന്‍ തമാശയില്‍ അങ്ങനെ വിളിച്ച് പറഞ്ഞതിനാല്‍ എന്റെ വക സ്പെഷ്യല്‍ തെറി ബസ്സിന് പുറത്തേക്ക് ലൈവായി ഞാന്‍ ടെലികാസ്റ്റ് ചെയ്തു.സൈന എന്റെ അടുത്ത ഒരു സീറ്റില്‍ വന്നിരുന്നു. ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ കൂര്‍പ്പിച്ചു.
ഇതെന്താ ഇയാള്‍ ഒന്നും മിണ്ടാത്തെ.ന്നോട് ഇത്രയും വെറുപ്പാ. ” അവള്‍
ഹേയ് അങ്ങനെ ഒന്നും ഇല്ലഒരു നുണ.
പിന്നെ......???”
അത് വേണ്ട....ശരിയല്ല...ഞാന്‍....”
“നല്ല കുട്ടി. -----
ടല്ലെ വീട്. ഞാന്‍ അങ്ങാടീന്ന് കണ്ടിട്ടുണ്ട്....രണ്ട്മൂന്നാളെ ഒപ്പം നടക്കുന്നത് ... കമ്പനിയില്‍ പെട്ട ആരും എന്റെയടുത്ത് വന്നിട്ടില്ല. റബ്ബുല്‍ ഇസ്സത്തായ തമ്പുരാന്‍ നിങ്ങളെ രക്ഷിക്കട്ടെ
“???!!!!!!!!”
(അന്ന് അവള്‍ പറഞ്ഞ റബ്ബുല്‍ ഇസ്സത്ത് ഞങ്ങളെയൊക്കെ രക്ഷിച്ചു. എന്നാല്‍ അവളുടെ പ്രാര്‍ത്ഥന മാത്രം ഇതു വരെയും ആരും കേട്ടില്ല!)

ഞങ്ങള്‍ ഒരേ നാട്ടുകാര്‍.പണ്ട്, ഉപ്പ് മാവ് വാങ്ങാന്‍ വേണ്ടി മാത്രം സ്കൂളില്‍ വന്നിരുന്ന, കീറപ്പാവാടയും ധരിച്ച് മൂക്കും ഒലിപ്പിച്ച് കണ്ടാല്‍ അറക്കുന്ന രൂപം. മൂന്നാം ക്ലാസില്‍ നിന്നും കൊഴിഞ്ഞ് പോയ അവള്‍ ഇന്നെത്ര കണ്ട് സുന്ദരിയായിരിക്കുന്നു. കണ്ണ് കൊണ്ട് പോലും ഞങ്ങളിലാരും അവളെ വ്യഭിചരിച്ചിട്ടില്ല. അങ്ങനെയുള്ള അവളെ ഒരു പരിചയപ്പെടല്‍ ആവശ്യമായിരുന്നു.അങ്ങിനെ ഒരു തോന്നലില്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാനും അവള്‍ ഉത്തരം പറയാനും തുടങ്ങി.

“........
എങ്ങനെ തൊഴിലില്‍ എത്തി ചേര്‍ന്നു?” കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്ന ശേഷം ഒരു നേടു വീര്‍പ്പിട്ട് അവള്‍ പറഞ്ഞ് തുടങ്ങി.വയസ്സായ ഉമ്മ ചുള്ളി വിറക് അട്ടി വച്ച് കിട്ടുന്ന കൂലി കൊണ്ട് മക്കളെ പോറ്റുന്നു. മൂത്തത് സൈന. പണി തീരെ ഇല്ലാത്ത ഒരു കാലത്തെ പെരുനാളിന്റെ തലേ ദിവസ രാവില്‍; ചുരുട്ടി അയലില്‍ തൂക്കിയ പായക്കുള്ളില്‍ നിന്നും ഉമ്മ ഒരു കടലാസ് പൊതി എടുത്ത് അവളുടെ മൈലാഞ്ചി മൊഞ്ചുള്ള കൈകളില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു ന്നാ ഇത്.....ഇത് ട്ടോണ്ട് വന്നാപൊതിയഴിച്ച അവളുടെ സ്വതവെ തിളങ്ങുന്ന കണ്ണുകളില്‍ അല്‍ഭുതത്തിന്റെ വേലിയേറ്റം! അതിട്ടോണ്ട് വന്ന അവളുടെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം!! ഉമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി അവള്‍ ആനന്ദത്തിന്റെ കുളിരില്‍ നൃത്തമാടിക്കൊണ്ടിരിക്കെ ഉമ്മ:
കെടന്ന് തുള്ളാതെ പെണ്ണെ....നീ പാറന്റപ്പുറത്തേക്ക് ചെല്ല്. ഇത് കൊണ്ട് തന്ന ഒരാള്‍ അന്നെ കാണാന്‍ നില്പുണ്ട് അവിടെഅതെ അന്നാദ്യമായി, പതിനാലാം രാവ് പോലുള്ള പതിനാലുകാരിയുടെ ശരീരം കരിമ്പാറക്ക് മുകളിലും ഒരു മനുഷ്യ മൃഗത്തിന്റെ ഇടയിലും ഞെരിഞ്ഞമര്‍ന്നപ്പോള്‍ ആ മൃദു മേനിയില്‍ തുളഞ്ഞ് കേറിയ കാച്ചിപ്പഴുപ്പിച്ച കാരിരുമ്പിന്‍ ശക്തിയില്‍ അവള്‍ നീറിപ്പുകഞ്ഞു.
ആരായിരുന്നു അത്?”
അത്...നീ അറിയുമായിരിക്കും...---പ്പു ഏട്ടന്‍......ബ്രോക്കര്‍...”
ങേ...അയാളൊ?..അയാള്‍ അത്തരക്കാരനായിരുന്നൊ?” ചോദ്യം കേട്ട് അവളൊന്ന് ചിരിച്ചു. അത് വേധനയുടേതായിരുന്നൊ? ഞാനടക്കമുള്ള സമൂഹത്തിന്റെ നേരെയുള്ള കൊഞ്ഞനം കുത്തലായിരുന്നൊ ആവൊ??പിറ്റേന്ന് ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെ (തലേന്നത്തെ) യും ബലി പെരുനാള്‍ അവളും ആഘോഷിച്ചു!!അവിടന്നിങ്ങോട്ട് പലരുടെ മുന്നിലും അവളുടെയും താഴെയുള്ളവരുടെയും അരച്ചാണ്‍ വയറിനും വേണ്ടി അവള്‍ക്ക് അരക്കുത്ത് അഴിക്കേണ്ടി വന്നു.
മുഹമ്മദും, കൃഷണനും, തോമസുമൊന്നും അവളുടെ ജാതി ചോദിച്ചില്ല! സുന്നത്ത് ചെയ്തവനെന്നൊ അല്ലെന്നോ അവളും നോക്കിയില്ല!! എല്ലാവര്‍ക്കും സൈന ഫിറ്റ്!!!

അങ്ങനെ, വാത്സ്യായനന്റെ കാമ സൂത്രയിലെ അരുപത്തിനാല് കലകള്‍ക്കുമപ്പുറമുള്ള അല്‍ഭുതങ്ങള്‍ രചിക്കുന്ന പല മാന്യന്മാരുടെയും, ക്രൌര്യവും, തമാശയുമടങ്ങിയ രതിക്രീഢയുടെ പേക്കൂത്തുകള്‍ അവള്‍ക്കറിയാം. അവരുടെയൊക്കെ ശരീര ഗന്ധവും വായ് നാറ്റവും അവള്‍ക്കറിയാം.

അന്ന് ദൃശ്യമാധ്യമങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ഐസ്ക്രീം പാര്‍ലറുകള്‍ ഉണ്ടായിരുന്നെങ്കില്‍, പീഢനം/പെണ്‍വാണിഭം എന്ന വാക്ക് ഇത്രയധികം പ്രചുരപ്രചാരം നേടിയിരുന്നെങ്കില്‍, മണിക്കൂറിന് പതിനായിരങ്ങള്‍ തരാന്‍ അങ്കിളുമാര്‍ ഉണ്ടായിരുന്നെങ്കില്‍.... ഉണ്ടായിരുന്നെങ്കില്‍ അവളും മണിമാളികയില്‍ അന്തിയുറങ്ങിയേനെ!
ആകെ ഉണ്ടായിരുന്ന സ്വ: ലേ: കര്‍ക്ക് ഇതൊരു വാര്‍ത്തയുമായില്ല!


കുറച്ച് നാള്‍് മുമ്പെ നിന്നെ --- ഹോട്ടലിലെ കിച്ചണില്‍ കണ്ടല്ലൊ...എന്തെ ജോലിയില്‍ തുടര്‍ന്നു കൂടായിരുന്നൊ?” അതിനും അവള്‍ മുമ്പെ ചിരിച്ച അതേ രീതിയില്‍ ചിരിച്ചു പിന്നെ പറഞ്ഞുഹും...പണി? നിനക്കറിയൊ ഹോട്ടലിലെ പണി? ഇതില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചു കൊണ്ടാ പണിക്ക് പോയത്... ഹോട്ടല്‍ പണി? അതിന്റെ മൊതലാളിയും, മാനേജരും പിന്നെ മെയിന്‍ കുക്കും...ദിവസം മൂന്നാള്‍ക്കെങ്കിലും.....വേറെയും പല ജോലിയും ഞാന്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കൊക്കെ എന്നെ മതി. എന്റെ ജോലി ആര്‍ക്ക് വേണം?’‘
“.................................”

“അതിലും
ഭേദം ഇത് തന്നെയല്ലെ....?എന്തായാലും ഒരാഗ്രഹമെ എനിക്കുള്ളു. ആരെങ്കിലും എന്നെയൊന്ന് കെട്ടി ഒരു കുട്ടിയെ ഉണ്ടാക്കി തന്നെങ്കില്‍.....അമ്മയെന്തെന്നറിയാന്‍... മനമറിഞ്ഞൊരുമ്മ നല്‍കാന്‍..... “
.....ഹാ അത് ഇപ്പഴും ആവാലൊ
ഇല്ല...അത് ശരിയല്ല.... മാന്യമായ രീതിയില്‍. ചൂണ്ടി കാണിക്കാന്‍ ഒരു തന്ത വേണം എന്റെ കുട്ടിക്ക്. അത് ഏത് ജാതി ആയാലും...പിന്നെ ഒഴിവാക്കിയാലും വേണ്ടില്ല....”

അവിടന്നങ്ങോട്ട് ചോദിക്കാനുള്ള
വാക്കുകള്‍ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി.

ഞങ്ങളില്‍
മൌനത്തിന്റെ കാര്‍മേഘം ഉരുണ്ട് കൂടുന്നതറിഞ്ഞ് ഞാന്‍ എണീറ്റു. അപ്പോള്‍ അവളുടെ പൊട്ടിച്ചിരി കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു. ശേഷം അവള്‍ കൈ ചൂണ്ടിയേടത്തേക്ക് നോക്കി. ഞാനെഴുതിയ ബോര്‍ഡില്‍മഞ്ചേരി’ എന്നത് ‘മഞ്ചരിആയത് കണ്ട് ഞാനും അവളുടെ ചിരിയില്‍ പങ്ക് ചേര്‍ന്നു.


[ഇതിന് വേഗത്തില്‍ ചിത്രം വരച്ചതിന് നന്ദി. എന്നോട് എനിക്ക് തന്നെ]










2010 ജനുവരി 22, വെള്ളിയാഴ്‌ച

ഈ......ഛെ (മിനി കഥ)


“തല്ലി കൊല്ലൂ. ആട്ടി പായിക്കൂ...”

എന്നൊക്കെ പറയാനെളുപ്പാ...
എനിക്കതിനാവാഞ്ഞിട്ടല്ലെ. മാസ്കിങ്ങ് ടാപ്പില്‍ കാലുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പറക്കാന്‍ കഴിയാഞ്ഞ ആ പാവം ഈച്ചയെ രക്ഷപ്പെടുത്തി വിഹരിക്കാന്‍ വിട്ടത്. ഞാനൊരു ജന്തു സ്നേഹി കൂടി ആയതിനാലല്ലെ അതിനെ ഇപ്പോഴും ആട്ടിപായിക്കാന്‍ എനിക്കാവാത്തത്.

ഇന്ന്‍ സ്വൈര്യമായി ഒന്ന് കിടക്കാനൊ വിശ്രമിക്കാനൊ ആ ഷഡ്പദം എന്നെ അനുവദിക്കുന്നില്ലല്ലൊ. പുറത്താക്കി ഒരു ലക്ഷമണ രേഖ വരച്ചാലും പിന്നെയും പണ്ടാരമടങ്ങും. ഒന്ന്ഫോണ്‍ ചെയ്യാമെന്ന് കരുതി ഹെഡ്ഡ് ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ തുടങ്ങി ശല്യം. മോണിറ്ററില്‍ കെട്ട്യോളുടെ ചിത്രം വന്നാല്‍ പിന്നെ പറയേം വേണ്ട. അതിന് ചുറ്റു വട്ടമിട്ടങ്ങനെ....ഈഛെ...ഭീകരാ.

ഒരു പാട്ട് കേട്ട് പോയ കാല ചിന്തയുമായി കണ്ണുമടച്ചിരുന്നാല്‍ തുടങ്ങി അതിന്റെ അറപ്പിക്കുന്ന സ്നേഹഗീതം. ചായയും വെള്ളവുമൊക്കെ ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തേ പറ്റൂ. അല്ലെങ്കില്‍ അതിലെങ്ങാനും വീണാലൊ?

ഇപ്പോള്‍ സ്നേഹം കൂടി കൂടി ചെവിയില്‍ സ്വകാര്യം പറഞ്ഞ്,നെറ്റിയിലും,മൂക്കിന്‍ തുമ്പില്‍ ഇരിപ്പുംതുടങ്ങിയിരിക്കുന്നു. ഇടക്കിടക്ക് എന്റെ കറുത്ത് തടിച്ച ചുണ്ടുകളില്‍ ഉമ്മ വക്കുന്നതാണ് എന്നെ ഏറെവിഷമിപ്പിക്കുന്നത്.
അന്നേ
അതവിടെ ഒട്ടിയ വിധത്തില്‍ ചത്തോട്ടെ എന്ന് വിചാരിച്ചിരുന്നെങ്കില്‍ ഇന്നീഗതി വരില്ലായിരുന്നുവല്ലൊ.

ഇന്നിപ്പോള്‍ വായ്ക്കകത്തേക്ക് കേറിയാലൊ എന്ന് വിചാരിച്ച് വായ് തുറന്നൊന്ന് ചിരിക്കാന്‍, ഉച്ചത്തിലൊന്ന് മിണ്ടാന്‍, എന്തിനധികം നന്നായൊന്ന് ശ്വാസം വിടാന്‍ പോലും കഴിയാതെ ഇരുട്ടിലാണെന്റെ ഇരുപ്പ്!!



മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില