2008, മേയ് 30, വെള്ളിയാഴ്‌ച

ആരോഗ്യത്തിന്റെ രഹസ്യം

ചെറുപ്പം മുതല്‍ മക്കാനിയില്‍ ഉപ്പാന്റെ ഹെല്പറായിരുന്നല്ലൊ ഞാന്.
അവിടെ കൂടുന്നവറ് പറയുന്ന തമാശകള്‍ ‘എ-യു’ എന്നിങ്ങനെ തരം തിരിക്കാനറിയാതെ, ചിരിക്കാന്‍ മാത്രമുള്ള ഒരു ഗ്യോമടി ആയി തോന്നാത്തതിനും , അല്ലെങ്കില്‍ മണസ്സിലാവാറില്ല എന്ന സത്യം മറച്ചു വച്ച് കൊണടും ഞാനും ചിരിയില്‍ പങ്ക് ചേരും. എന്നാലും അവര്‍ പറയും.
“കടിഞ്ഞിപ്പൊട്ട് ഇളിച്ച്ണത് കണ്ടില്ലേ” എന്ന്. അത് കേട്ട് ചിലപ്പോള്‍ ഉപ്പ പറയും .“പെരീല്‍ക്ക് പൊയ്ക്കൊ”. കടിഞ്ഞൂല്‍ പൊട്ടനെന്ന ഞാനന്ന് മുതലേ ഉത്തരം കിട്ടാത്ത പല വിധ ചോദ്യങ്ങളുള്ള മനസ്സുമായി നടന്നു. ചിലതെല്ലാം ഉമ്മാനോട് ചോദിക്കും. ചില സമയം ഉമ്മ പറയും “ജ്ജെയ്... ഒന്ന് പോണ്‍ ണ്ടൊ. പീടേല്‍ പോയി നിന്നൂടെ അനക്ക്”.ഒരു ദിവസം മൂപ്പന്‍(തമാശന്റെ ബാപ്പ) പറഞ്ഞ തമാശയുടെ പൊരുള്‍ കുറെ കാലം കഴിഞ്ഞാ മനസ്സിലായത്.അതെന്തെന്നല്ലെ. പറയാം.

മുഹ് യദ്ദീന്‍ എന്ന മെയ്ത്യക്ക ചോദിച്ചു.
“എന്താ..അബോക്കരെ ജ്ജ്പ്പൊ ഒരു ഫയല്‍മേന്‍ ആ‍ക്ണ്ണ്ടല്ലൊ, എന്താപ്പൊ അന്റെ തീറ്റ”.
അബൂബക്കറ് മറുപടി പറയും മുന്‍പേ മൂപ്പന്‍ ഇടപെട്ടു.

“ഓനൊ...ഓന്‍പ്പൊ രാവിലെ നീച്ചാല്‍ രണ്ട് മുട്ടയും ആടും...അതെന്നെ ഓന്റെ ആരോക്യത്തിന്റെ രഗസ്യം...ന്തെയ് പോക്കരെ. ...സരിയല്ലെ.

എല്ലാവരും ചിരിയോ ചിരി. ഞാന്‍ മാത്രം ആലോചിച്ചു. രാവിലെ അബൂബക്കറ് എണീറ്റാല്‍ രണ്ട് മുട്ടയും ഒരാടും ശാപ്പിടുന്നു. അതിനാല്‍ അവന്‍ തടി കൂടുന്നു. അതില്‍ എവിടെ തമാശ.

ശംസയം തീറ്ക്കാനായി ഞാന്‍ ഉമ്മയുടെ അടൂത്തേക്ക് ഓടി.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില