2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഒരു പീഡനത്തിന്റെ കഥ

റയിൽ‌വേ ട്രാക്കിലെ മലത്തിന്റെയും മറ്റു ചീഞ്ഞളിഞ്ഞതിന്റെയും ദുർഗന്ധം നാസാദ്വാരങ്ങൾ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനെ സാരിത്തലപ്പിനാൽ താൽക്കാലികമായി തടഞ്ഞ് ഒരു സിമന്റ് ബഞ്ചിലിരിക്കയായിരുന്നു അവൾ.

സ്ഥലം ഷൊർണ്ണൂർ റയിൽ‌വേ സ്റ്റേഷൻ!
സന്ദർഭം പറ്റിയതു തന്നെ. ചൂണ്ടക്കാരൻ അടുത്ത് കൂടി.

“വല്ലാത്തൊരു നാറ്റം അല്ലെ?”
ഒരു പുരുഷ ശബ്ദം. ഒന്ന് തിരിഞ്ഞ് നോക്കി മറുപടി ഒരു ചെറു ചിരിയിൽ മാത്രമൊതുക്കി അവൾ.
പിന്നീടവൾ അയാളെ എപ്പഴോ മറന്ന് പോയിരുന്നുവെന്ന് തോന്നുന്നു.
‘അല്ല,,,,ഇത്ത എങ്ങോട്ടേക്കാ?”
ചൂണ്ടക്കാരൻ വീണ്ടും ഇര കോർത്തിട്ടു.
“ങാ...ഞാ...ഞാൻ വാ..തൊടികപ്പുലത്തേക്കാ”
“ചെരുതുരുത്തിയിൽ പോയതാ ല്ലെ. ഒറ്റക്കെയുള്ളൂ?”
തൈലവും കശായവുമടങ്ങിയ കീശിൽ നിന്നും അയാളുടെ മുഖമുയർന്നു. പിന്നെ ചികിത്സ വീട്,
കുലം, ദേശം, മക്കൾ തുടങ്ങി ഗൾഫ് ഭാര്യയുടെ വിരഹത്തിൻ വേധന വരെ ചർച്ചിച്ചു ചൂണ്ടക്കാ‍രൻ!

വണ്ടി വന്നു. അവൾ ആളുകളുള്ള ഒരു കമ്പാർട്ട്മെന്റിൽ കേറി ഒരു വയസ്സായ സ്ത്രീ ഇരിക്കുന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചു.
മരുന്നും മുക്ക്ടിയും വാങ്ങി അതിന് മുമ്പത്തെ വണ്ടിക്കായിരുന്നു അവൾ സാധാരണ മടക്കം. അന്ന്പേഷ്യന്റ്സ് കൂടുതലായതിനാൽ വൈകി. എന്നും നാത്തൂൻ ഒപ്പമുണ്ടാവും. അന്ന് അവൾക്ക് ഒരു ‘പള്ള’കാണാൻ പോക്കുള്ളതിനാൽ വരാ‍ൻ കഴിഞ്ഞില്ല. ഇറങ്ങേണ്ട സ്റ്റേഷന് തൊട്ടടുത്ത് തന്നെയാ‍ണ് വീട് എ
ങ്കിലും, സ്റ്റേഷന് ചുറ്റുമുള്ള കാട്, വെളിച്ചക്കുറവ് മാത്രവുമല്ല കള്ള് കുടിയന്മാരുടെ ആ‍വസ കേന്ദ്രവും....
ചിന്തിച്ചപ്പോൾ ലേശം വേവലാതി തോന്നാതിരുന്നില്ല മനസ്സിൽ. മക്കളൊക്കെ ദൂരധിക്കിലായതിനാൽ സ്റ്റേഷനിൽ വന്ന്‍ കാത്ത് നിൽക്കാനും ആ‍രുമില്ല. ‘ഹൊ ട്രൈനിൽ നിന്നുമിറങ്ങുമ്പോൾ പരിചയമുള്ളവർ ആരെങ്കിലും ഇല്ലാതിരിക്കില്ല’
അവൾ സ്വയം ആശ്വസിച്ചു.

പിന്നെ തല ഉയർത്തി നോക്കുമ്പോഴതാ ചക്കര ചിരിയുമായി, ചക്ക മടൽ കണ്ട ചൂട്ടി എരുമയെ പോലെചൂണ്ടക്കാരൻ മൂമ്പിൽ?! അത് ശരി,,,സംഗതി ലതു തന്നെ.
ലവലേശം സംശയമില്ലായിരുന്നു അവൾക്ക്. അയാളുടെ മറ്റേ നോട്ടത്തിൽ നിന്നുമുള്ള താൽക്കാലിക രക്ഷക്കായി വയസ്സിയുമായി കൂട്ട് കൂടി അവൾ. ആ സ്ത്രീ നിലമ്പൂരിലേക്കായിരുന്നു എന്ന് കേട്ടപ്പോൾ അല്പസമയം മുമ്പ് വിട്ട് പോയ ധൈര്യം വീണ്ടും ഒപ്പം കൂടി. പിന്നെ നാട്ട് വർത്താനത്തിലായി ഇരുവരും. ചോദ്യങ്ങളും, അനുഭവങ്ങളും, തമാശകളുമായി ചൂണ്ടക്കാരൻ ഇടക്ക് കേറി സംസാരിക്കുന്നുണ്ടെങ്കിലും അയാളുടെ ബോഡിലാങ്‌ഗ്വേജ് അതിലായിരുന്നില്ല. തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിൽ പെടാതെ അയാളുടെ കണ്ണുകൾ അവളോട് വേറെ
എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു.

അപ്പൊ ഇത് കൊണക്കട് വേറെ തന്നെയാ. വിടാനുള്ള ഭാവമില്ലല്ലൊ! കൂടുതൽ ലോഹ്യത്തിന് വരുന്നപുരുഷന്മാരെയും സ്ത്രീകളെയും വേറെ ഒരു കണ്ണിനാൽ മാത്രം കണ്ട് ശീലിച്ച അവൾ ഇങ്ങിനെ ചിന്തിച്ചു.

പത്തിരുപത്തഞ്ച് കൊല്ലത്തെ എക്സ്പീര്യൻസ് വച്ച്, എങ്കിൽ പിന്നെ അങ്ങനെ ആകാമെന്നതിന്റെ സിഗ്നൽ അവളിൽ നിന്നും ലഭിച്ചു തുടങ്ങിയപ്പോൾ ചൂണ്ടക്കാരൻ ‘ഏപ്പി’
ഏഴ് സ്റ്റേഷനുകൾ പിന്നിട്ടപ്പോഴേക്കും ആറ് പ്രാവശ്യം കാപ്പിയും അഞ്ച് പ്രാവശ്യം മുറുക്കും ഓഫർ ചെയ്തത് വയസ്സി സന്തോഷത്തോടെ സ്വീകരിച്ചപ്പോൾ, അവൾ പഥ്യത്തിന്റെ ഒഴിവ് കഴിവ് പറഞ്ഞ് സന്തോഷ പൂർവ്വം നിരസിച്ചു.

തുവ്വൂര് കഴിഞ്ഞപ്പോൾ അയാളിൽ ചുറുചുരുക്ക് കാണായി. പിന്നെ തൊടികപ്പുലമെത്താനായപ്പോൾഅയാ‍ൾ പൂച്ചക്ക് തുറാൻ മുട്ടിയത് പോലായത് കണ്ട് അവൾ അയാളെ നോക്കി ആയാൾ അവളെയും. രണ്ടാളും തല കൊണ്ടും കണ്ണുകൾ കൊണ്ടും അങ്ക്ടും ഇങ്ക്ടും!

അയാൾ എണീറ്റ് മുമ്പിലെ ഡോറിനടുത്തേക്ക് നടന്നു. വണ്ടി സ്ലോ ആകുന്നതിനനുസരിച്ച് അവൾ എണീറ്റ് വയസ്സിയോട് യാത്രയും പറഞ്ഞ് പിൻ ഡോറിന്റടുത്തേക്കും നടന്നു.
വണ്ടി നിന്നു. ഉയരം കുറഞ്ഞ ഫുട്ട്പാത്തിലേക്ക് അയാൾ ചാടിയിറങ്ങുന്നത് കണ്ട് അവൾ ഡോറിന്റെകൈ പിടി വിട്ട് അയാൾ കാണാത്ത വിധത്തിൽ അല്പം പിന്നിലേക്ക് മാറി നിന്നു.
സ്റ്റേഷനില്ലാത്ത ഒരു മിനുട്ട് പോലും നിൽക്കാത്ത (ആ‍ളിറങ്ങുക കേറുക ടിം ട്ടിം) ആ സ്റ്റോപ്പിൽ നിന്നുംവണ്ടി വിട്ടു....
ഒരു കമ്പാർട്ട്മെന്റ് പിന്നിട്ടപ്പോൾ അവൾ വീണ്ടും ഡോറിലെത്തി പിന്നിലേക്ക് എത്തി നോക്കി. അയാൾ അവളെ തിരഞ്ഞ് വട്ടം തിരിഞ്ഞ് കളിക്കുന്നു. ഒരു നിമിഷം അയാളുടെ കണ്ണുകൾ താനിറങ്ങിയ ബോഗിയിലേക്ക് നീണ്ടു. മങ്ങിയ വെളിച്ചത്തിലും അയാളുടെ മുഖത്തെ വളിച്ച സ്പക്ട്രം അവൾക്ക് ശരിക്കും കാണാമായിരുന്നു. കോഴി അയലിമ്മെ കേറിയ പോലെയുള്ള ചേല് കണ്ട് അവൾ പരിഹാസത്തോടെ ചിരിച്ച് അയാൾക്ക് നേരെ കൈ വീശി.
പിന്നെ ചുണ്ടിൽ നിന്നും വിട്ട് മാറാത്ത ചിരിയുമായി വീണ്ടും പഴയ സീറ്റിൽ വന്നിരുന്നു. അത് കണ്ട് വയസ്സി അൽഭുതം കൂറി. “എന്തെ കുട്ട്യേ വണ്ടീന്ന് എറങ്ങാൻ സമയം കിട്ടീലെ?” അവൾ ഭർത്താവിന്റെ/സഹോദരന്റെ (മറ്റുള്ളവർ നേരത്തെ അങ്ങിനെ ധരിച്ചു) കൂടെ അവിടെ ഇറങ്ങാഞ്ഞതെന്തെ മറ്റുമുള്ള ചോദ്യങ്ങൾക്ക് അവൾ വിശദീകരണം കൊടുത്തു.

അയാൾ തന്റെ ആരുമല്ലെന്നും ഷൊർണ്ണൂരിൽ നിന്നും ശല്യം ചെയ്യാൻ തുടങ്ങിയതാണെന്നും എനിക്കിറങ്ങേണ്ടത് വാണിയമ്പലം സ്റ്റേഷനിലാണെന്നും താൻ അയാളെ പറ്റിക്കാൻ വേണ്ടി ഇവിടെയാ ഇറങ്ങുന്നെന്ന് നുണ പറയുകയായിരുന്നു എന്നും.
അവളുടെ കൂർമ്മ ബുദ്ധി പോയ പോക്ക് കണ്ട് ചുറ്റുമുള്ളവരൊക്കെ ചിരിക്കാൻ തുടങ്ങി. അപ്പോൾ വയസ്സി പറഞ്ഞു “അങ്ങനെ തന്ന്യെ വേണ്ട്യെ.... ഇയ്യൊരു ആങ്കുട്ട്യാടീ”

വണ്ടി വാണിയമ്പലത്തെത്തിയപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. സ്റ്റേഷനിലിറങ്ങി ചുറ്റും നോക്കേണ്ടി വന്നില്ല അപ്പോഴേക്കും വലിയ മോൻ ഉമ്മയുടെ അടുത്തെത്തി കൈക്ക് പിടിച്ചു. ഉമ്മ നാല് മണി വണ്ടിക്ക് വന്ന് കാണാഞ്ഞതിനാൽ മകൾ അവൻ ജോലി ചെയ്യുന്ന സൈബ്രോസിസിലേക്ക്
(കിൻഫ്ര ഐ ടി പാർക്ക്, കാക്കഞ്ചേരി) വിളിച്ച് പറഞ്ഞതിനാൽ അവൻ കുറച്ച് നേരത്തെ എത്തി.

വീട്ടിലേക്ക് നടക്കും നേരം, ഉണ്ടായ സംഭവം അവൾ മകനോട് വിവരിച്ചു. അത് കേട്ട് അവൻ പറഞ്ഞു
“ ഉമ്മ വിഡ്ഢിത്തമാ ചെയ്തത്. അയാളെ ഇവിടെ ഇറക്കണമായിരുന്നു. എന്നിട്ട് അങ്ങാടിയിൽ മൻസൂർ (അനുജൻ) ന്റെ കടക്ക് മുമ്പിൽ എത്തിച്ചാൽ ബാക്കി അവിടെ ഉള്ളവർ കൈകാര്യം ചെയ്യുമായിരുന്നില്ലെ?
“ങും ... ന്നാ ശര്യായി...നാളെ നമ്മുടെ നാട്ട്കാർക്ക് ഉമ്മയെ കുറിച്ച് വാർത്തകൾ സൃഷ്ടിക്കാൻ അത് മാത്രം മതി“
സന്ദർഭം ശരിക്ക് ചിന്തിച്ച് കൈകാര്യം ചെയ്തതിൽ അവളെ അഭിനന്ദിച്ച്-ഗൾഫിൽ നിന്നും നാട്ടിലെത്തിയ- ഞാൻ പറഞ്ഞു “ എടീ വെറുതെയല്ല നിനക്കീ ബുദ്ധി പ്രയോഗിക്കാൻ തോന്നിയത്. നീയേയ് ബ്ലോഗർ ഒഎബിയുടെ കൂടെ കൂടിയിട്ട് കൊല്ലം കുറച്ചായില്ലെ? അതോണ്ടാ... അല്ലാതെ....”

“ങും...വീമ്പെളക്കണ്ട ങ്ങളെ ബുദ്ധീം വിവരോം ഞാൻ കൊറേ കണ്ടതാ. പ്പദാ പയങ്കര പുത്തിമാനാന്നും പറഞ്ഞ് ഏതോര് നേരത്തും കമ്പ്യൂട്ടറിന്റെമ്മെ കുത്തി....കുത്തി....മാണ്ട, മാണ്ട ങ്ങൾ ന്നെ കൊണ്ട് മുയ്‌വനും പറീപ്പിക്കണ്ടാ ട്ടൊ”
“അല്ല,,, നിന്നെ പറഞ്ഞിട്ട് കാര്യല്ല. നീയൊരു ബോഗിയിൽ കേറിയപ്പൊ നിന്റെ കൂടെ ഒരാളല്ലെ കൂടിയതുള്ളു. നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”

ചിരവയും ഒലക്കയും ഈർക്കിലി ചൂലും വീട്ടിലില്ലെങ്കിലും അതിലും വലിയ ഒരു നാക്ക് സ്ത്രീകൾക്കുള്ളതിനാൽ, ഒരു പീഡനത്തിനിരയാവാനുള്ള മൂഡിലല്ലാത്ത ഞാൻ അവിടെ നിന്നും തൽക്കാലത്തേക്ക് മുങ്ങി!!

24 അഭിപ്രായങ്ങൾ:

കൂതറHashimܓ പറഞ്ഞു...

അതെ
അവസരോചിത ചെയ്തികള്‍ തന്നെ നല്ലത്.

>> നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”<<
ഹഹഹഹഹാ ഈ കൊട്ട് ഇഷ്ട്ടായി
ബ്ലോഗിലെ സത്യം.

shaji.k പറഞ്ഞു...

ഈ പരിപാടി ഏശി :)

kambarRm പറഞ്ഞു...

ഹ..ഹ..ഹ
ഇമ്മാതിരി ആൾക്കാർക്കൊക്കെ മൂത്ത മോൻ പറഞ്ഞ പോലെ നല്ല പെട കൊടുക്കുകയാ വേണ്ടത്..അല്ലെങ്കിൽ നാളെ വേറെയേതെങ്കിലും പെണ്ണിനും ഇത് പോലെയൊക്കെ വരില്ലേ...
...
എന്റെയൊരു ഒണക്ക ബുദ്ധി.ഛേയ്

അവളുടേ തീരുമാനം തന്നെ ശരി..

ആശംസകൾ

ആചാര്യന്‍ പറഞ്ഞു...

nannaayi ....

Noushad Vadakkel പറഞ്ഞു...

ഭാര്യക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് ഭര്‍ത്താവിന്റെ ചുമതലയെല്ലേ ...അല്ല അല്ലെ മാഷേ ... അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ തമാശ ഉണ്ടാകുമോ ...എന്നും ഇങ്ങനെ രക്ഷപ്പെടുവാന്‍ കഴിയുമോ ...? ഒരു ജനക്കൂട്ടത്തിനു മുന്‍പിലാണ് 'ഷോര്‍ന്നൂര്‍' സംഭവിച്ചത് ..അത് മറക്കണ്ട ..:)

Unknown പറഞ്ഞു...

ഭാര്യ എന്നെപ്പോലെ നല്ല
ബുദ്ധിയുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു!

"ചക്ക മടൽ കണ്ട ചൂട്ടി......"

"തൊടികപ്പുലമെത്താനായപ്പോൾഅയാ‍ൾ പൂച്ചക്ക്......."

"കോഴി അയലിമ്മെ കേറിയ പോലെയുള്ള ചേല് കണ്ട്......"
ഈ ഒപ്പാരികള്‍ വായിച്ചു ഒരുപാട് ചിരിച്ചു.

പെട്ടെന്നുള്ള ബേജാരില്‍ പെണ്ണുങ്ങള്‍ക്ക്‌ ഇങ്ങനെയുള്ള ബുദ്ധിയൊന്നും തോന്നാറില്ല.
അങ്ങനെ തോന്നിയത്‌ ഭാഗ്യം എന്നെ പറയാന്‍ പറ്റൂ..

പട്ടേപ്പാടം റാംജി പറഞ്ഞു...

സ്നേഹത്ത്തോടെയെന്കിലും അല്ലെങ്കിലും ചിലരുടെ പെര്മാറ്റങ്ങളില്‍ നിന്ന് തന്നെ കാര്യം പിടി കിട്ടും. പലപ്പോഴും സംഭവിക്കുന്നത് അവര്‍ സംസാരിക്കുന്നത് ആത്മാര്‍ത്ഥമായി എന്ന് കരുന്നതിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിചയമില്ലാത്ത ആരും എന്ത് പറഞ്ഞാലും അതിനെ സംശയത്തോടെ മാത്രമേ കാണാവു എന്നാണു തോന്നുന്നത്.
എന്തായാലും സംഭവം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്തു.

OAB/ഒഎബി പറഞ്ഞു...

ഇതങ്ങ് പോസ്റ്റ് ചെയ്തപ്പൊ തൊടങ്ങിയതാ എന്റെ സിസറ്റത്തിനൊരു പണി മൊടക്കം. ഇപ്പൊ ശരി ആയൊ ? അപ്പൊ എന്തൊക്കെയാ നിങ്ങൾ പറഞ്ഞത് ?/
കൂതറHashimܓ‌- നേരത്തെ എത്തിയതിൽ സന്തോഷം.
അത് പിന്നെ അങ്ങനെ താന്നെയാ‍ണല്ലൊ?
പിന്നെ ‘ബോഗിയും ബ്ലോഗും’ അത് പ്രാസമൊത്തു വന്നപ്പോൾ ക്ലൈമാക്സ് ആ രീതിയിലാക്കി.

/shaji/ഷാജി/ :- ഏശണം അവിടെയാണ് പെൺ ബുദ്ധി; പിൻ ബുദ്ധി എന്ന് പറയിപ്പിക്കരുത് ഇനിയും.

കമ്പർ ‌- വളരെ കുറഞ്ഞ ആൾക്കാരെ ട്രൈനിൽ ഈ രീതിയിൽ പെർമാറാറുള്ളൂ. പിന്നെ ആ സമയത്ത്(ട്രൈനിൽ)മറ്റു യാത്രക്കാരോട് പറഞ്ഞ് രംഗം വഷളാക്കിയാൽ പ്രത്യേഗിച്ച് ഒരു സ്ത്രീ ആയാൽ കാശ്മീരിലുള്ള ആൾ ആയാലും ഒഎബിന്റെ ഭാര്യയെ തിരിച്ചറിയും. പിന്നെ നാളെ നാട്ടുകാർ അവളെ വേറെ ഒരു രീതിയിലെ കാണൂ...

ആചാര്യന്‍ - സന്തോഷം.

Noushad Vadakkel ‌- താങ്കൾ പറഞ്ഞത് ശരി തന്നെ. അത് കൂടുതൽ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് ഞാനും. പക്ഷെ എത്ര മാത്രം എന്നെക്കൊണ്ടും താങ്കളെ കൊണ്ടും അതിനാവും?

‘ട്രൈനിൽ അവളുടെ കൂടെ നാത്തൂൻ സാധരണ ഉണ്ടാവാറുണ്ട് അന്ന് പറ്റിയില്ല’
ഒപ്പം ആളുണ്ടാവുന്നത് വരെ ആശുപത്രിയിൽ പോകാൻ കാത്തിരിക്കാൻ പറ്റുമൊ.

സുരക്ഷക്ക് ഒരു പെൺ പോലീസിനെ ഏല്പിച്ച് കൊടുക്കാനാവുമൊ ? എങ്കിൽ തന്നെ വിശ്വസിക്കാൻ പറ്റൊ ?
ഇനി അവൾക്ക് എന്റെ അടുത്തേക്ക് (ജിദ്ദ) വരണം, അപ്പൊ “ദാ ആപ്പീസറെ ന്റെ ഓപ്പോളെ ഒന്നങ്ങട് ആക്കി കൊടുക്കട്ടെട്ടൊ’ എന്നും പറഞ്ഞ് ഫ്ലൈറ്റിൽ നാത്തൂനൊ ആങ്ങളക്കൊ ഒപ്പം പോരാൻ പറ്റൊ ?

ഏത് സ്ഥലങ്ങളിലും ഇങ്ങനെയുള്ള ആളുകളും അനുഭവങ്ങളും വർദ്ധിച്ച ഇക്കാലത്ത് നമുക്കൊക്കെ മറ്റുള്ളവർക്ക് വേണ്ട സുരക്ഷിതത്വം ചെയ്ത് കൊടുക്കാനും ഒരു പരിതിയൊക്കെ ഇല്ലെ നൌഷാദെ ?

സ്ത്രീകൾ കഴിയുന്നതും അവരവരുടെ സുരക്ഷിതം ഉറപ്പ് വരുത്തുക മാത്രമേ രക്ഷയുള്ളു. അതെവിടെ ആണേലും...
ഷൊർണ്ണൂർ’ സംഭവിച്ചതാണ് ഇത് എഴുതാനുള്ള പ്രചോദനം :)

~ex-pravasini* -- തോന്നുന്നു എന്നല്ല ആ‍ണ് :)

ചിരിച്ചതിൽ സന്തോഷം.
അനങ്ങിയാ ബേജാറാവുന്ന സ്വഭാവം പെണ്ണുങ്ങളങ്ങ് മൊത്തമായി ഏറ്റെടുത്തിരിക്കയല്ലെ.
എന്തായാലും ആസമയത്ത് ഓക്കങ്ങനെയങ്ങ് തോന്നീത് നന്നായി. അല്ല അല്ലെങ്കിലും ഒന്നുണ്ടാവൂല ന്നാലും....!

പട്ടേപ്പാടം റാംജി- തീർച്ചയായും. നല്ല രീതിയിൽ സംസാരിച്ച് കൊണ്ടിരിക്കുന്ന അയാളുടെ പെട്ടെന്നുള്ള നിറം മാറ്റം ശ്രദ്ധിക്കണം.

അത് വാക്കിൽ നോട്ടത്തിൽ സഹായത്തിൽ നിന്നും മനസ്സിലാക്കാം.
എന്നാൽ എല്ലാ പുരുഷന്മാരും ആ കൂട്ടത്തിലല്ല
എന്നതുറപ്പ്!

അപ്പൊ പിന്നെ ഇവിടെ വന്നവർക്ക് പ്രത്യേകിച്ച് അഭിപ്രായം പറഞ്ഞവർക്ക് ഏറെയേറെ നന്ദി പറയട്ടെ. ഒരു നല്ല ദിവസം ആശംസിച്ച് കൊണ്ട്.....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”

അത്താണ്!! :)

കൊമ്പന്‍ പറഞ്ഞു...

ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എനിക്ക് ഒരു സഹ്ര്‍ദയന്‍ തന്ന ഉപദേശമായിരുന്നു നീ നിന്റെ പെല്ലും പിള്ളയുടെ ഫോട്ടോ വെച്ച് ഔ സ്ത്രീ പേരും വെച്ചാല്‍ പെട്ടെന്ന് ഫേമസ് ആവും എന്ന് ഇത് വല്ലാത്ത ദുനിയവാ
ഞമ്മളെ വാണി യംബലത്തും വണ്ടൂരും അയിലാശേരീം പൂന്ഗോടും ഉള്ള താത്ത മരട്‌താ ഇവരെ കളി ച്ചുക്കാമണി ചെത്തി ഉപ്പിലിടും ഞങ്ങളെ പെങ്ങമാര്‍

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഐഡിയ എന്തായാലും കൊള്ളാം. ഇത് വായിച്ചപ്പോള്‍ എനിക്കും ഒരു ത്രെഡ് കിട്ടി.വഴിയെ അതിന്റെ ലിങ്ക് അയച്ച് തരാം

ramanika പറഞ്ഞു...

ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”

കൊള്ളാം ബ്ലോഗ്ഗര്മാര്‍ക്കിട്ടാണല്ലോ താങ്ങ് ....

ishaqh ഇസ്‌ഹാക് പറഞ്ഞു...

എപ്പളേപ്പത്ങ്ങള്..!!!?
ഏതായാലും വാഗണ്‍ ട്രാജഡിപോലെ വന്ന്
മണ്യേമ്പലംകോമഡിയായി തീര്‍ന്നു.!!
ഏപ്പ്യായി...
-----------------------
പണ്ടൊക്കെ തീവണ്ടിക്ക് തലവെക്കലായിനീം..
വന്ന് വന്ന് ഇപ്പൊ വണ്ടിക്ക് ടിക്കറ്റ്ട്ത്താത്തന്നേ മതീന്നായ്..! വണ്ട്യൊക്കെ ഒരുപാട്മാറീക്ക്ണ്..!

mayflowers പറഞ്ഞു...

ഇവന്മാരെ നേരിടാന്‍ എപ്പോഴും എന്തെങ്കിലും തലയിലും കൈയ്യിലും കരുതിയേ പറ്റൂ..

Unknown പറഞ്ഞു...

സന്ദര്‍ഭോചിതമായി പ്രശ്നങ്ങളെ നേരിട്ട മിസ്സിസ് ഒഎബി ക്ക് അഭിനന്ദനങ്ങള്‍. പക്ഷെ പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ പറ്റാറില്ല എന്നാണു സത്യം!

നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”

അവസാനത്തെ ഈ കൊട്ട് ശരിക്കും രസിപ്പിച്ചു :)

എന്‍.പി മുനീര്‍ പറഞ്ഞു...

കൊള്ളാല്ലോ അനുഭവം..അവതരണം നന്നായി.
ആദ്യം കഥയാണെന്ന് കരുതി.ഇത്തരം പ്രശ്നക്കാര്‍
എല്ലായിടത്തുമുണ്ടാവും..പ്രശ്നം കൈകാര്യം ചെയ്ത
രീതി നന്നായി..പിന്നെ എപ്പോഴും സുരക്ഷിതരാണെന്ന്
ഉറപ്പു വരുത്തിയതിനു ശേഷമേ സ്ത്രീകള്‍ ഒറ്റക്ക്
യാത്ര ചെയ്യാവൂ എന്നാണ് എന്റെ പക്ഷം..തീര്‍ത്തും
ഒറ്റപ്പെടാനുള്ള അവസരം ഉണ്ടാക്കരുത്..

Pranavam Ravikumar പറഞ്ഞു...

Nice one!

നരിക്കുന്നൻ പറഞ്ഞു...

മാഷേ, വായിക്കുന്നതിന്‌ മുൻപേയാണ്‌ ഈ കമന്റ്‌.. ആ ജിദ്ദാമീറ്റിൽ മാഷുള്ള വിവരം ഞാനെന്തേ അറിയാതിരുന്നേ? അവിടെ വെച്ചങ്കിലും കാണാൻ പറ്റും എന്നു കരുതിത്തന്നെയാ വന്നത്‌ കെട്ടോ... ഇപ്പോൾ കടലാസ്‌ ബ്ലോഗിൽ നിന്നാ മാഷവിടെ ഹാജരുണ്ടായിരുന്നു എന്നറിഞ്ഞത്‌. ശരിക്കും മിസ്സായല്ലോ...

ഇനി വായിച്ചിട്ട്‌ വരാം..

സസ്നേഹം
നരി

നരിക്കുന്നൻ പറഞ്ഞു...

മാഷേ.. ഓളൊരു ആങ്കുട്ട്യന്നേല്ലേ? നന്നായീട്ടോ.. ഇങ്ങനെത്തന്നെ വേണം.. ഓള്‌ ഓ.എ.ബീന്റേത്‌ തന്നെ...

OAB/ഒഎബി പറഞ്ഞു...

വാഴക്കോടന്‍ ‍// vazhakodan- അതെന്നെ സത്യം പറയുന്നോരെ അത്ര പിടിക്കൂല ചെലോർക്ക്.

ayyopavam- ഈ ജിദ്ദയിലെ ഒരു മുന്തിയ? ബ്ലോഗർ ന്നോട് ഫോൺ ചെയ്ത് പറഞ്ഞു.
“ങ്ങൾ എഴുത്ത് പോസ്റ്റ് ചെയ്താ അപ്പൊ ന്നെ വിളിച്ചറിയിക്കു. എന്നാൽ ഞാൻ നന്നായി ഒരു കമന്റ് ആദ്യമായി എഴുതാം. എന്നാൽ പിന്നെ വരുന്നവരൊക്കെ അത് പോലെ നന്നാക്കി എഴുതുമെന്ന്. ബ്ലോഗ് കമന്റ് പോയ പോക്കേയ്?
ങ് ഹും... നമ്മളെ മാണിയേമ്പലത്ത്കോരോടും അയ്‌ലാച്ചീരിക്കാരോടുമാ അവന്റെ കളി ...

ബ്ലോഗര്‍ പഞ്ചാരക്കുട്ടന്‍ - കിട്ടും മുമ്പേ കിട്ടേണ്ടതായിരുന്നു പഞ്ചാരെ...

ramanika- തീർച്ചയായും.

തെച്ചിക്കോടന്‍ - സന്ദർഭത്തിനനുസരിച്ച് അവൾക്ക് അതെങ്ങനെ വന്നു എന്നതാണെന്റെ ചിന്ത.
അല്ല സത്യമതല്ലെ?

ishaqh- അത് ശര്യാട്ടൊ. ഇപ്പൊ വണ്ടിക്ക് തല വെക്കാനാളെ കിട്ടുന്നില്ല. തെരക്കല്ലെ എല്ലാർക്കും.
വണ്ടീം അയ്ന്റെ പോക്കുമെല്ലാം മാറി. ദേ ഞാനാദ്യായി കള്ള വണ്ടി കേറി തെരക്കോണ്ട് ടിക്കറ്റ് കിട്ടണ്ടേന്ന്. ഞമ്മള് പഴേ പോലെ കൈ കാണിച്ചാൽ നിർത്തുന്ന വണ്ട്യാന്ന് കര്തീന്ന് കൂട്ടിക്കോളീ...

mayflowers- അതിനൊരു ‘കാപ്പുത്തി’ മതിയാവൂലെ?

Anil cheleri kumaran പറഞ്ഞു...

നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?...

അദ്ദാണ്....

OAB/ഒഎബി പറഞ്ഞു...

Muneer N.P- എന്റെ ഒരു ശൈലിയാ അത്.
അതിന് ശേഷം ആ വഴിക്ക് പോയിട്ടില്ല. പേടിച്ചിട്ടല്ല ട്ടൊ.
സ്ഥിരമായി ആരുമില്ലാതെ ഒറ്റക്ക് ഒരു വഴിക്കും പോകാറുമില്ല.

Pranavam Ravikumar a.k.a. Koch- താങ്ക്സ്

നരിക്കുന്നൻ- ഞാനവിടെ വന്ന കഥ എഴുതി വച്ചിട്ടുണ്ട്. ഒരും പക്ഷെ നാളെ (വെള്ളി) കാണാം.
ഞാൻ മാത്രം വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച് തനി മലയാളി ആയി അവിടെ ഉണ്ടായിരുന്നു. പരിചിത മുഖങ്ങൾ തിരയുന്നതിനിടയി താങ്കളുടെ മുഖം ഞാൻ എന്ത് കൊണ്ട് കണ്ടില്ല.
സത്യത്തിൽ ദുഖമുണ്ട്. താങ്കൾ അവിടെ ഉണ്ടാവുമെന്ന് ഞാൻ കരുതിയതേ അല്ല. ബ്ലോഗും നിർത്തി പോയെന്ന ഞാൻ കരുതിയെ.

അത് സംഘാടകരുടെ ഒരു വീഴ്ചയാണെന്നെ ഞാൻ പറയൂ..

നരിക്കുന്നൻ-ഓള്‌ ഒഎബിന്റേത്‌ തന്നെ :)
തീർച്ചയായും.

കുമാരന്‍ | kumaran- ബ്ലോഗ് വായനയുടെ തുടക്കത്തിൽ തന്നെ എനിക്കതു മനസ്സിലായി. എന്ന് വച്ചാൽ ബ്ലോഗ് തുടങ്ങിയ ശേഷമാണ് ഞാൻ (ഇത്രയധികം ബ്ലോഗെഴുത്തുകാരുണ്ടെന്ന് അറിഞ്ഞതും) വായിക്കാൻ തുടങ്ങിയത്.

എല്ലാവർക്കും നന്ദി സുഹൃത്തുക്കളെ.

Akbar പറഞ്ഞു...

>>>അല്ല,,, നിന്നെ പറഞ്ഞിട്ട് കാര്യല്ല. നീയൊരു ബോഗിയിൽ കേറിയപ്പൊ നിന്റെ കൂടെ ഒരാളല്ലെ കൂടിയതുള്ളു. നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”<<<

ഹി ഹി ഹി അവസാനം കൊണ്ട് വന്നെത്തിച്ച പോയിന്റു കലക്കി. പോസ്റ്റിനു oab ടച്ച്‌.

MOLOOS പറഞ്ഞു...

ennaalum baryayude oru fudhiye!!!


allenkilum njangal ladies inganeya
BHAYANKARA BUDHIYA ;D

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില