2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

സുരതത്തിന്‍ പാതി സുഖത്തിന്റന്ത്യം


അങ്ങനെ ഞാന്‍ മഞ്ചേരിയില്‍ നിന്നും രണ്ടത്താണിയിലേക്ക് വണ്ടി കേറി. അതിനടുത്ത ഒരുള്‍നാട്ടില്‍ അനുജന്‍ നടത്തുന്ന റേഷന്‍ കട, അവന് പകരം ഒരാഴ്ച ഞാന്‍ നടത്തുന്നു.

വഴിയില്‍
നിന്നും കുറച്ച് കോളേജ് പിള്ളേര്‍ കേറി. ആണുങ്ങളെ ബേക്കിലും പെണ്ണുങ്ങളെ മുന്നിലും കേറ്റിയപ്പോള്‍തൂക്കാന്‍ വിധിച്ച ഞങ്ങള്‍ രണ്ടാളുകള്‍ എടായീല്‍ പട്ടി കുടുങ്ങിയ പോലായി. എങ്കിലും മുമ്പിലെ മിന്നും കൂന്തല്‍കരിമുകിലില്‍ വിടരാത്ത മുല്ല മാല ചൂടി നില്‍ക്കും ശാലീന സുന്ദരിയെ തൊട്ട് തലോടണൊ, അതൊ ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം പൊടിയും മാദക റാണിയെ കടിച്ച് മുറിച്ച് തിന്നുന്നതാണൊ നല്ലത് അതല്ല മഫ്തയിട്ട കുട്ടിയെ ഒരു കേന്‍‌വാസിലേക്ക് പകര്‍ത്തിയാല്‍ എങ്ങനെയിരിക്കും എന്നൊക്കെ ആലോചിച്ച് അവരെ തന്നെ നോക്കി നില്‍ക്കുന്ന എന്റെ കണ്ണുകള്‍ അത് കണ്ടു! കണ്ടകടറുടെ കൈകള്‍....!!?

പെണ്‍കുട്ടി കൈ ദേഷ്യത്തില്‍ തട്ടി മാറ്റിയെങ്കിലും അയാള്‍ അതെന്റെ അവകാശമാണെ മട്ടില്‍ പൂര്‍വ്വാധികം ശക്തിയില്‍ പിന്നെയും പിന്നെയും ഞെക്കിയപ്പോള്‍ മഫ്തക്കാരി ശബ്ദമുയര്‍ത്തി.ഒപ്പം തൊട്ടടുത്ത കുട്ടി അയാളെ തടുത്ത് ‘എന്താ മനുഷ്യാ.... ???‘ എന്ന് താഴ്മയോടെ. അപ്പോള്‍ കണ്ടകടര്‍ കുട്ടിയെ തള്ളിക്കൊണ്ട്എന്തെടി നിനക്ക് തല്ലണൊ.. എന്നാ അടി...വാടി.. പോടിഎന്നൊക്കെ ചിലച്ച് കുട്ടിയെ തള്ളിക്കൊണ്ടേയിരുന്നു.

ഇതെല്ലാം ബസ്സില്‍ സര്‍വ്വ സാധാരണം. ഞാനെന്തിനതിലിടപെടുന്നു എന്ന് ഭാവിക്കുന്ന ഒരു സാധാ ബസ്സ് യാത്രക്കാരനാവാന്‍, മറ്റൊരു ബസ്സ് തൊഴിലാളി ആയ എനിക്ക് സാധിച്ചില്ല.
വാക്കേറ്റത്തിനൊടുവില്‍
ബസ്സായാല്‍ തട്ടിയും മുട്ടിയുമൊക്കെ നില്‍ക്കും. അത്ര സൌകര്യം വേണേല്‍ സ്വന്തമായി കാര്‍...’

കാറല്ല പൂ..... ഡോ.. വേണ്ടാത്തരം ചെയ്ത്......പിന്നേയും...തന്റെ വളിച്ച പഴേ തമാശ...ഞാനും തന്നെപ്പോലെ ഒരു ബസ്സ് തൊഴിലാളി തന്ന്യേടൊ. തന്നെപ്പോലുള്ള നാറികളാണ്ടാ ഇത് വെറും മറ്റേ തൊഴിലാക്കി മാറ്റിയത്എന്ന് ഞാന്‍ ഒച്ചയിട്ടപ്പോള്‍, കൂടുതല്‍ കച്ചറക്ക് നിന്നാല്‍ പിറകില്‍ കേറിയതന്റെ ചില്ല്വാനം അടുത്ത സ്റ്റോപ്പിലിറങ്ങി നാട് പിടിക്കുമെന്നറിഞ്ഞ് കണ്ട്രാവി മൈക്ക് കിളി ക്ക് കൈ മാറി പിന്നിലേക്ക് നടന്നു.
മുമ്പിലെ
കച്ചറ കേട്ട് ആണ്‍ കുട്ടികള്‍ പ്രശനമെന്തെന്നറിയാന്‍ മുന്നോട്ട് വന്നെങ്കിലും ആവശ്യത്തിന് അലമ്പ് പുറത്തെടുക്കാത്ത അവരൊന്നും മിണ്ടുന്നില്ല. അപ്പോഴേക്കും ബസ്സ് അടുത്ത ടൌണെത്തി അവരെല്ലാം ഇറങ്ങിപ്പോയി.

ക്ലീനറുടെ പുലമ്പല്‍ കേള്‍ക്കാന്‍ പെട്ടി സീറ്റില്‍ കുട്ടിയും വേറെ രണ്ട് പെണ്‍കുട്ടികള്‍ പിന്നെയും ബാക്കി. തിരക്കൊഴിഞ്ഞ ബസ്സിലെ മുന്‍ഡോറിന്‍ പിറകിലെ സീറ്റില്‍ ഞാനുമായി ബസ്സ് മുക്കി മുരണ്ട്...

വഴിക്കിറങ്ങാനായി എണീക്കുമ്പോള്‍ കുട്ടിയുടെ കണ്ണീരോടെയുള്ള ഏങ്ങല്‍, ഒറ്റക്ക്വരെ നേരിടാന്‍ വയ്യാത്ത മാനസികാവസ്ഥയായും, കണ്ണീര്‍ ഒരു സാധാരണ പെണ്‍കുട്ടിയുടെ ദൈര്യമില്ലായ്മയും വിളിച്ചോതി.
ഞാനുമൊരു ബസ്സ് തൊഴിലാളിയാണെന്നറിഞ്ഞ് കൊണ്ട് എന്റെ കൈയ്യില്‍ നിന്നും ബസ്സ് ചാര്‍ജ്ജ് വാങ്ങിയ കണ്ടക്ടറോട് അപ്പോഴുള്ള ദേശ്യം മനസ്സില്‍ വച്ച് ഞാനാ കുട്ടിയോട്കുട്ടീ നിന്റെ ബാക്കിള്ളോര് ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് പോയ് പറയ്. അല്ലാതെ...ഇതില്‍ ചോദിക്കാന്‍ ദൈര്യമുള്ള ആണുങ്ങള്‍ കൊറവാഎന്ന് കുറച്ച് ഉറക്കെ തന്നെ പറഞ്ഞു.

റേഷന്‍ കടയിലെത്തി. തൊട്ടടുത്ത കടക്കാരെയൊക്കെ ഒക്കെ പരിചയപ്പെട്ടു. ഞാനും എന്റെ അനുജനും കാഴ്ചയില്‍ വലിയ മാറ്റമില്ല. അത് കാരണം അവിടെ വച്ച് ഒരു നല്ല തമാശയുണ്ടായി.അത് പിന്നീടൊരിക്കല്‍...

വൈന്നേരം മടക്കയാത്രക്ക് കെ‌എസാര്‍ട്ടീസി യാ കിട്ടിയത്. ആളെ കേറ്റാത്തതിനാല്‍ (അന്നൊന്നും അതെവിടേം നിര്‍ത്തൂല) പണിയൊന്നുമില്ലാതെ കണ്ടക്ടര്‍ സാര്‍ അവര്‍കള്‍? തന്റെ സീറ്റിലും, സുഖ സുഷുപ്തിയില്‍ ഞാനും പിന്നെ ഏതാനും ചിലരുമായി പഴഞ്ചനാന വണ്ടിയെ,ആള്‍മറ കെട്ടാത്ത കിണറ്റിന്‍ വക്കിലിരിക്കുന്ന കുട്ടിയെ എടുക്കാനെന്ന വണ്ണം ഡ്രൈവര്‍ പായിച്ചു.
പിന്നെ എപ്പഴോ
പെട്ടെന്ന് ബസ്സിന് ബ്രേക്ക് വീണപ്പോള്‍ ഞാനെന്റെ സങ്കല്പ ലോലസായൂജ്യവീചികൾ കൊണ്ട് കെട്ടാനൊരുങ്ങിയ കൊട്ടാരത്തിന് വിള്ളല്‍ ബാധിച്ച നീരസത്തോടെ കണ്ണ് തുറന്നു. മുന്നിലതാ പഴേ ബസ്സ്!! ങേ.. ജനക്കൂട്ടം,,, അതാ ആ ബസ്സിലെ കണ്ടകടറെ കോളറിന് കുത്തിപ്പിടിച്ച് തൊട്ടടുത്ത വീടിന്റെ മുറ്റത്തേക്ക് കൊണ്ട് പോവുന്നു. ഒച്ചയും ബഹളവും കണ്ട് സംഗതി മനസ്സിലാക്കി ഞാന്‍ വീണ്ടും ആ ബസ്സിലെ യാത്രക്കാരനായി. എണീറ്റ് ചാടി ഇറങ്ങി ഓടി തിക്കിത്തിരക്കി അയാളെ കുത്തിന് പിടിച്ചവരുടെ മുമ്പിലെത്തി നടന്ന സംഭവം കുറച്ച് എരും പുളിയും ചേര്‍ത്തങ്ങ് കാച്ചി കടുക് വറുത്തു.


പിന്നെ പൊട്ടലോട് പൊട്ടല്‍ കടുകല്ല. ഓലപ്പെടക്കം, മാലപ്പെടക്കം, ഇടക്ക് ശ്യൂം...എന്ന ശബ്ദത്തില്‍ വാണം ട്രാന്‍സിറ്റ് ചെയ്തത് 2.4 GHzല്‍
ആയിരുന്നെങ്കിലും പൊട്ടലിന്റെ ശബ്ദ തീവ്രത 120 dB നും അപ്പുറമായിരുന്നു. ഒപ്പം നോണ്‍ വെജിറ്റേറിയന്‍ വക്ക്രോക്തികള്‍ മേളക്ക് കൊഴുപ്പേകി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലൊ.

കിട്ടിയ ഗ്യാപ്പില്‍ എന്റെ വക ഒരു ചവിട്ടും അയാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാന്‍ വീണ്ടും മഞ്ഞയില്‍ചുവപ്പ് വരയുള്ള ഹാഫ് സാരി ചുറ്റിയ ആന വണ്ടിയില്‍ വന്ന് കേറി. മറ്റു യാത്രക്കാര്‍ക്ക് കാര്യംഅറിയാനുള്ള വ്യഗ്രതയിലേറേ അതിന് സാക്ഷ്യം വഹിച്ച എനിക്കത് പറയാനുള്ള ഉത്സാഹമായിരുന്നുകൂടുതല്‍.
പിറ്റേന്ന് വാര്‍ത്ത പത്രത്തിലും വന്നു. സംഭവത്തിന് ശേഷം ഇന്ന് വരെ കണ്ടക്ട്രെ ഞാന്‍കണ്ടിട്ടില്ല. എന്റെ ഒരു ഭാഗ്യം !

"വചനം ദര്‍ശനത്തില്‍ പാതി സുഖം
ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം
സ്പര്‍ശനം സുരതത്തില്‍ പാതി സുഖം
സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം“
എന്നൊക്കെ പറഞ്ഞ്, എഴുതി, വായിച്ച് അത് അന്യരുടെ മുന്നില്‍ പ്രയോഗിക്കുന്നവരെ ഇങ്ങനെ കൈകാര്യം ചെയ്താല്‍ പോരെ ?ഫോട്ടോ സ്വന്തമല്ല.മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില