2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

നിശാഗന്ധി (ഒരു വേശ്യയുടെ കഥ)


കൂട്ടീരിയുടെ കടയില്‍ നിന്നും എന്തോ സാധനം വാങ്ങാന്‍ നില്‍ക്കുമ്പോള്‍, ചരിത്രത്തില്‍ ഏറ്റവും പഴയ തൊഴില്‍ സ്വീകരിച്ച് ( കു) പ്രസിദ്ധയായ സൈന, വിശുദ്ധ ഖുര്‍-ആന്‍ വാങ്ങിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവരുടെ മുഖത്ത് പരിഹാസത്തിന്റെ കറുത്ത ചിരി. എന്നാല്‍ ആ കാഴ്ച എന്നില്‍ അല്‍ഭുതം ഉളവാക്കിയില്ല. എങ്കിലും, ഞാനവളെ ചോദ്യ രൂപത്തില്‍ ഒന്ന് നോക്കി. അതിന്റെ മറുപടി അവളുടെ പുഞ്ചിരിയില്‍ എനിക്ക് കാണായി.
-----------------------------
തുണികടയിലെ ജോലിക്കിടയില്‍ എനിക്കറിയാവുന്ന മറ്റു പല വിധ തൊഴിലുകളിലും ഏര്‍പ്പെടുന്നതിന്റെ ഭാഗമായി സ്നേഹിതന്റെ ബസ്സിന് ഒരു താല്‍ക്കാലിക ബോര്‍ഡ് എഴുത്ത്.കടയില്‍ നിന്നും നേരത്തെ ഇറങ്ങി. ബ്രഷും പെയ്ന്റും മറ്റു സാധനങ്ങളുമായി മഹബൂബ് പറഞ്ഞ പ്രകാരം ഞാ‍ന്‍ സ്റ്റാന്റില്‍ നിന്നും ബസ്സ് കേറി.നാട്ടിന്‍ പുറത്തെ പുഴക്കടവില്‍ ബസ്സ് സൈഡാക്കി പുതിയ ഡ്രൈവറും, ചെക്കറും ഡ്രസ്സ് മാറുന്നതിനിടയില്‍ സ്വകാര്യമായി, എന്നാല്‍ എനിക്ക് കേള്‍ക്കാവുന്ന രീതിയില്‍ഓളെ കിട്ടൂലെഡൊ.. പണ്ടാരമടങ്ങാന്‍ ഇനി വേറെ ആരെങ്കിലും ഒപ്പം പോയൊ ആവൊ പൊലിയാടിച്ചി മോള്...’ഒരു പെണ്ണിന്റെ വിഷയമാണെന്ന് മനസ്സിലാക്കാന്‍ ഇത്രയും പോരെ? അവരെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിലേക്ക് ശ്രദ്ധിക്കാതെ ഞാനെന്റെ ജോലിയില്‍ വ്യാപൃതനായി.ബോര്‍ഡുകളില്‍ വൈറ്റ് പേപ്പര്‍ ഒട്ടിച്ച് നിറങ്ങളുമായി ബസ്സിന്റെ മുമ്പിലെ പെട്ടി സീറ്റില്‍ ഇരിപ്പുറപ്പിച്ച എന്റെ അടുത്ത് വന്നിരുന്ന് മഹബൂബ് കാര്യം വിശദീകരിച്ചു. ‘അവര്‍ക്കൊരു കമ്പം....നമ്മുടെ സൈനയെ......നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പഴയ ക്ലീനര്‍ അങ്ങാടിയില്‍ ഇറങ്ങി അവളെയും കൊണ്ട് വരും...’മഹബൂബ് കണക്ക് കൂട്ടി കഴിഞ്ഞ് കുളിക്കാനായി പുറത്തിറങ്ങി. അതിനിടയില്‍ ഒരു ജീപ്പ് വരുന്നതിന്റെയും മറ്റും ശബ്ദം കേള്‍ക്കാമായിരുന്നു.എന്റെ ജോലി ഏകദേശം തീര്‍ന്ന് തുടങ്ങിയ സമയം, ആരോ പുറത്ത് നിന്നും ഡോര്‍ തുറന്ന് കൊടുത്തതില്‍ സ്റ്റപ്പ് കേറി സൈന ബസ്സിനുള്ളില്‍:

ഡാ....ബസീ...വേണെങ്കി നോക്കിക്കോ...പിന്നേയ്, ബസ്സിന്റെ പൊറത്തെറങ്ങീട്ട് മതി.....പുതിയ ബസ്സാ ട്ടോ”( അതെ , ഏത് അരുതായ്ക ചെയ്യുന്നവനും തന്റെ വാഹനം പരിശുദ്ധമായി സൂക്ഷിക്കുന്നു) ഞാനതിന്റെ ആളല്ല എന്ന് നേരത്തെ അറിയാവുന്ന വീരാന്‍ തമാശയില്‍ അങ്ങനെ വിളിച്ച് പറഞ്ഞതിനാല്‍ എന്റെ വക സ്പെഷ്യല്‍ തെറി ബസ്സിന് പുറത്തേക്ക് ലൈവായി ഞാന്‍ ടെലികാസ്റ്റ് ചെയ്തു.സൈന എന്റെ അടുത്ത ഒരു സീറ്റില്‍ വന്നിരുന്നു. ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ കൂര്‍പ്പിച്ചു.
ഇതെന്താ ഇയാള്‍ ഒന്നും മിണ്ടാത്തെ.ന്നോട് ഇത്രയും വെറുപ്പാ. ” അവള്‍
ഹേയ് അങ്ങനെ ഒന്നും ഇല്ലഒരു നുണ.
പിന്നെ......???”
അത് വേണ്ട....ശരിയല്ല...ഞാന്‍....”
“നല്ല കുട്ടി. -----
ടല്ലെ വീട്. ഞാന്‍ അങ്ങാടീന്ന് കണ്ടിട്ടുണ്ട്....രണ്ട്മൂന്നാളെ ഒപ്പം നടക്കുന്നത് ... കമ്പനിയില്‍ പെട്ട ആരും എന്റെയടുത്ത് വന്നിട്ടില്ല. റബ്ബുല്‍ ഇസ്സത്തായ തമ്പുരാന്‍ നിങ്ങളെ രക്ഷിക്കട്ടെ
“???!!!!!!!!”
(അന്ന് അവള്‍ പറഞ്ഞ റബ്ബുല്‍ ഇസ്സത്ത് ഞങ്ങളെയൊക്കെ രക്ഷിച്ചു. എന്നാല്‍ അവളുടെ പ്രാര്‍ത്ഥന മാത്രം ഇതു വരെയും ആരും കേട്ടില്ല!)

ഞങ്ങള്‍ ഒരേ നാട്ടുകാര്‍.പണ്ട്, ഉപ്പ് മാവ് വാങ്ങാന്‍ വേണ്ടി മാത്രം സ്കൂളില്‍ വന്നിരുന്ന, കീറപ്പാവാടയും ധരിച്ച് മൂക്കും ഒലിപ്പിച്ച് കണ്ടാല്‍ അറക്കുന്ന രൂപം. മൂന്നാം ക്ലാസില്‍ നിന്നും കൊഴിഞ്ഞ് പോയ അവള്‍ ഇന്നെത്ര കണ്ട് സുന്ദരിയായിരിക്കുന്നു. കണ്ണ് കൊണ്ട് പോലും ഞങ്ങളിലാരും അവളെ വ്യഭിചരിച്ചിട്ടില്ല. അങ്ങനെയുള്ള അവളെ ഒരു പരിചയപ്പെടല്‍ ആവശ്യമായിരുന്നു.അങ്ങിനെ ഒരു തോന്നലില്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാനും അവള്‍ ഉത്തരം പറയാനും തുടങ്ങി.

“........
എങ്ങനെ തൊഴിലില്‍ എത്തി ചേര്‍ന്നു?” കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്ന ശേഷം ഒരു നേടു വീര്‍പ്പിട്ട് അവള്‍ പറഞ്ഞ് തുടങ്ങി.വയസ്സായ ഉമ്മ ചുള്ളി വിറക് അട്ടി വച്ച് കിട്ടുന്ന കൂലി കൊണ്ട് മക്കളെ പോറ്റുന്നു. മൂത്തത് സൈന. പണി തീരെ ഇല്ലാത്ത ഒരു കാലത്തെ പെരുനാളിന്റെ തലേ ദിവസ രാവില്‍; ചുരുട്ടി അയലില്‍ തൂക്കിയ പായക്കുള്ളില്‍ നിന്നും ഉമ്മ ഒരു കടലാസ് പൊതി എടുത്ത് അവളുടെ മൈലാഞ്ചി മൊഞ്ചുള്ള കൈകളില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു ന്നാ ഇത്.....ഇത് ട്ടോണ്ട് വന്നാപൊതിയഴിച്ച അവളുടെ സ്വതവെ തിളങ്ങുന്ന കണ്ണുകളില്‍ അല്‍ഭുതത്തിന്റെ വേലിയേറ്റം! അതിട്ടോണ്ട് വന്ന അവളുടെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം!! ഉമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി അവള്‍ ആനന്ദത്തിന്റെ കുളിരില്‍ നൃത്തമാടിക്കൊണ്ടിരിക്കെ ഉമ്മ:
കെടന്ന് തുള്ളാതെ പെണ്ണെ....നീ പാറന്റപ്പുറത്തേക്ക് ചെല്ല്. ഇത് കൊണ്ട് തന്ന ഒരാള്‍ അന്നെ കാണാന്‍ നില്പുണ്ട് അവിടെഅതെ അന്നാദ്യമായി, പതിനാലാം രാവ് പോലുള്ള പതിനാലുകാരിയുടെ ശരീരം കരിമ്പാറക്ക് മുകളിലും ഒരു മനുഷ്യ മൃഗത്തിന്റെ ഇടയിലും ഞെരിഞ്ഞമര്‍ന്നപ്പോള്‍ ആ മൃദു മേനിയില്‍ തുളഞ്ഞ് കേറിയ കാച്ചിപ്പഴുപ്പിച്ച കാരിരുമ്പിന്‍ ശക്തിയില്‍ അവള്‍ നീറിപ്പുകഞ്ഞു.
ആരായിരുന്നു അത്?”
അത്...നീ അറിയുമായിരിക്കും...---പ്പു ഏട്ടന്‍......ബ്രോക്കര്‍...”
ങേ...അയാളൊ?..അയാള്‍ അത്തരക്കാരനായിരുന്നൊ?” ചോദ്യം കേട്ട് അവളൊന്ന് ചിരിച്ചു. അത് വേധനയുടേതായിരുന്നൊ? ഞാനടക്കമുള്ള സമൂഹത്തിന്റെ നേരെയുള്ള കൊഞ്ഞനം കുത്തലായിരുന്നൊ ആവൊ??പിറ്റേന്ന് ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെ (തലേന്നത്തെ) യും ബലി പെരുനാള്‍ അവളും ആഘോഷിച്ചു!!അവിടന്നിങ്ങോട്ട് പലരുടെ മുന്നിലും അവളുടെയും താഴെയുള്ളവരുടെയും അരച്ചാണ്‍ വയറിനും വേണ്ടി അവള്‍ക്ക് അരക്കുത്ത് അഴിക്കേണ്ടി വന്നു.
മുഹമ്മദും, കൃഷണനും, തോമസുമൊന്നും അവളുടെ ജാതി ചോദിച്ചില്ല! സുന്നത്ത് ചെയ്തവനെന്നൊ അല്ലെന്നോ അവളും നോക്കിയില്ല!! എല്ലാവര്‍ക്കും സൈന ഫിറ്റ്!!!

അങ്ങനെ, വാത്സ്യായനന്റെ കാമ സൂത്രയിലെ അരുപത്തിനാല് കലകള്‍ക്കുമപ്പുറമുള്ള അല്‍ഭുതങ്ങള്‍ രചിക്കുന്ന പല മാന്യന്മാരുടെയും, ക്രൌര്യവും, തമാശയുമടങ്ങിയ രതിക്രീഢയുടെ പേക്കൂത്തുകള്‍ അവള്‍ക്കറിയാം. അവരുടെയൊക്കെ ശരീര ഗന്ധവും വായ് നാറ്റവും അവള്‍ക്കറിയാം.

അന്ന് ദൃശ്യമാധ്യമങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ഐസ്ക്രീം പാര്‍ലറുകള്‍ ഉണ്ടായിരുന്നെങ്കില്‍, പീഢനം/പെണ്‍വാണിഭം എന്ന വാക്ക് ഇത്രയധികം പ്രചുരപ്രചാരം നേടിയിരുന്നെങ്കില്‍, മണിക്കൂറിന് പതിനായിരങ്ങള്‍ തരാന്‍ അങ്കിളുമാര്‍ ഉണ്ടായിരുന്നെങ്കില്‍.... ഉണ്ടായിരുന്നെങ്കില്‍ അവളും മണിമാളികയില്‍ അന്തിയുറങ്ങിയേനെ!
ആകെ ഉണ്ടായിരുന്ന സ്വ: ലേ: കര്‍ക്ക് ഇതൊരു വാര്‍ത്തയുമായില്ല!


കുറച്ച് നാള്‍് മുമ്പെ നിന്നെ --- ഹോട്ടലിലെ കിച്ചണില്‍ കണ്ടല്ലൊ...എന്തെ ജോലിയില്‍ തുടര്‍ന്നു കൂടായിരുന്നൊ?” അതിനും അവള്‍ മുമ്പെ ചിരിച്ച അതേ രീതിയില്‍ ചിരിച്ചു പിന്നെ പറഞ്ഞുഹും...പണി? നിനക്കറിയൊ ഹോട്ടലിലെ പണി? ഇതില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചു കൊണ്ടാ പണിക്ക് പോയത്... ഹോട്ടല്‍ പണി? അതിന്റെ മൊതലാളിയും, മാനേജരും പിന്നെ മെയിന്‍ കുക്കും...ദിവസം മൂന്നാള്‍ക്കെങ്കിലും.....വേറെയും പല ജോലിയും ഞാന്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കൊക്കെ എന്നെ മതി. എന്റെ ജോലി ആര്‍ക്ക് വേണം?’‘
“.................................”

“അതിലും
ഭേദം ഇത് തന്നെയല്ലെ....?എന്തായാലും ഒരാഗ്രഹമെ എനിക്കുള്ളു. ആരെങ്കിലും എന്നെയൊന്ന് കെട്ടി ഒരു കുട്ടിയെ ഉണ്ടാക്കി തന്നെങ്കില്‍.....അമ്മയെന്തെന്നറിയാന്‍... മനമറിഞ്ഞൊരുമ്മ നല്‍കാന്‍..... “
.....ഹാ അത് ഇപ്പഴും ആവാലൊ
ഇല്ല...അത് ശരിയല്ല.... മാന്യമായ രീതിയില്‍. ചൂണ്ടി കാണിക്കാന്‍ ഒരു തന്ത വേണം എന്റെ കുട്ടിക്ക്. അത് ഏത് ജാതി ആയാലും...പിന്നെ ഒഴിവാക്കിയാലും വേണ്ടില്ല....”

അവിടന്നങ്ങോട്ട് ചോദിക്കാനുള്ള
വാക്കുകള്‍ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി.

ഞങ്ങളില്‍
മൌനത്തിന്റെ കാര്‍മേഘം ഉരുണ്ട് കൂടുന്നതറിഞ്ഞ് ഞാന്‍ എണീറ്റു. അപ്പോള്‍ അവളുടെ പൊട്ടിച്ചിരി കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു. ശേഷം അവള്‍ കൈ ചൂണ്ടിയേടത്തേക്ക് നോക്കി. ഞാനെഴുതിയ ബോര്‍ഡില്‍മഞ്ചേരി’ എന്നത് ‘മഞ്ചരിആയത് കണ്ട് ഞാനും അവളുടെ ചിരിയില്‍ പങ്ക് ചേര്‍ന്നു.


[ഇതിന് വേഗത്തില്‍ ചിത്രം വരച്ചതിന് നന്ദി. എന്നോട് എനിക്ക് തന്നെ]


മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില