"അത് ശങ്കരന് പൊക്കിയത് തന്നെ"
വാറ്ത്ത പുറത്തറിഞ്ഞപ്പോള് അയല് വാസികളില് ചിലര് പറഞ്ഞു.
എവിടെ നിന്നോ വന്ന തെങ്ങ് കയറ്റക്കാരന് ശങ്കരന്, തുരുമ്പ് പിടിച്ചു കിടക്കുന്ന കത്തിയെ മുന്പേ നോട്ടമിട്ടിരുന്നുവെന്നും, നന്നായി അണച്ചാല് കത്തിക്ക് നല്ല മിനുസം ലഭിക്കുമെന്നും അയാള് ആരോടൊക്കെയോ രഹസ്യമായി പറഞ്ഞിരുന്നു പോല്.
രാവിലെ, തന്റെ നാട്ടിലെ കത്തി നഷ്ടപ്പെട്ടതറിഞ്ഞ് അയാള്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തനായി. സഹപ്രവറ്ത്തകരുടെ സഹതാപം നിറഞ്ഞ നോട്ടവും, വാക്കുകളും അയാളെ വല്ലാതെ അലോസരപ്പെടുത്തി.
വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയ കമ്പനി മാനേജരെ കെട്ടിപ്പിടിച്ചയാള്‍ പൊട്ടിക്കരഞ്ഞു.
അയാളുടെ പുറത്ത് തട്ടിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
“എല്ലാം ദൈവത്തിന്റെ അടുത്താണ്‍. നീ സമാധാനിക്ക് തല്‍ക്കാലം പണിക്കിറങ്ങണ്ട”.
അയാള്‍ ഗദ് ഗദത്തോടെ മാനേജരോട് ശുക്രന്‍ പറഞ്ഞു കൊണ്ട് തന്റെ ബെഡ്ഡില്‍ കമിഴ്ന്ന് കിടന്നു.
രണ്ട് മൂന്ന് ദിവസം അയാള്‍ ജോലിക്കിറങ്ങിയതേയില്ല.
നാലാം ദിവസം ഒന്ന് കുളിച്ച് ഫ്രഷായി ഒരു നൂറ് റിയാല്‍ പോക്കറ്റില്‍ കരുതി അയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങി.
‘ശങ്കരന്‍ കൊണ്ട് പോയ തന്റെ മണ്ടക്കത്തിയുടെ മൂറ്ച്ച നല്ലവണ്ണമറിഞ്ഞ് തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ അയാളതിനെ വാടകക്ക് കൊടുക്കുകയോ ഇരുമ്പ് വിലക്ക് വില്‍ക്കുകയോ ചെയ്യുമായിരിക്കും’.
മാറ്ക്കറ്റിലേക്കുള്ള നടത്തത്തിനുള്ളില്‍ അയാളിങ്ങനെ പലതും ചിന്തിച്ച് കൊണ്ട് മനസ്സില്‍ ചിരിച്ചു.
നാട്ടിലുള്ളതിലേറെ പല രാജ്യങ്ങളിലേയും നല്ല തിളക്കമുള്ള കത്തികള്‍ മാറ്ക്കറ്റില്‍ സുലഭമായി ലഭിക്കുമെന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു.
അതില്‍ നിന്നും തനിക്ക് തല്ക്കാലം ഉപയോഗിക്കാന് പറ്റുന്ന ഒരെണ്ണം തിരഞ്ഞു കൊണ്ട് അയാള് മാറ്ക്കറ്റിനുള്ളില്‍ കൂടി നടന്നു.
------------------------------
കുറച്ച് കമന്റുകള്‍ക്ക് ശേഷം കഥാകൃത്തിന്റെ സ്വയം നിരൂപണം.
വായനക്കാരന്‍ ദിവസവും നൂറുക്കണക്കിന്‍ മ്റ്റു ബ്ലോഗുകള്‍ നോക്കി തീറ്പ്പ് കല്പിക്കാനുള്ളതിനാല്
കൂലംകുഷമായ ഒരു ചിന്തക്ക് നേരമില്ലാത്തതിനാലും, ഈ കഥയുടെ കാമ്പ് ചില വായനക്കാരില്‍
എത്തിക്കാനുള്ള ഞാന്റെ ആഖ്യാന ശൈലി അമ്പേ പരാചയപ്പെട്ടതിനാലും ഇനി വരുന്ന വായനക്കാരനെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ഈ കത്തിയുടെ കഥാസാരം ഇവിടെ വരച്ചിടുന്ന വിവരം വ്യസന സമേധം അറിയിച്ചു കൊള്ളുന്നു.
കഥാസാരം.
ഒരിടത്തൊരു വരുത്തന്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു ഭാര്യയെ നാട്ടു നടപ്പനുസരിച്ച് കടത്തിക്കൊണ്ട് ( നടത്തിയൊ, ഉരുട്ടിയൊ എന്നറിയില്ല) പോവുന്നു. ഇത് ഗള്‍ഫിലുള്ള ഭറ്ത്താവ് അറിയുന്നു. കമ്പനി തനുക്കനുവദിച്ച ലീവിനെ കഴിയുന്നതും ചൂഷണം ചെയ്ത് അയാള്‍ നല്ല തൊലി വെളുപ്പുള്ള അന്യ രാജ്യ പെണ്ണുങ്ങളെ ( മുന്‍ പരിചയം ഒണ്ടേ ) തേടി പോവുന്നു. ഇത്രേയുള്ളു.
ഇനി വെറുതെ വലിച്ചിഴച്ച പാവം കത്തിയെ വെറുതെ വിടുക.
2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച
ക്നൈഫ് ( മിനി കഥ )
2008, ഓഗസ്റ്റ് 13, ബുധനാഴ്‌ച
വേരും തണലും
വേരുകള് ബാക്കി നിറ്ത്തി
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.
എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്‍
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.
കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.
പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന്‍ തണല്‍ തേടിയൊരു നാള്‍
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന്‍ മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ്‍ മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.
-----------------------
കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.
എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്‍
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.
കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.
പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന്‍ തണല്‍ തേടിയൊരു നാള്‍
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന്‍ മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ്‍ മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.
-----------------------
കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)