2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജിദ്ദ ബ്ലോഗേഴ്സ് മീറ്റലും എന്റെ നീറ്റലും

കണി കാണാനാരും ഇഷ്ടപ്പെടാത്ത സോമാലി അബ്ദുള്ളയെയാണന്ന് ഞാനന്ന് കണിയായ് കണ്ടത്.
ഞാനാ ദിവസത്തെ ഒന്ന് ശ്രദ്ധിക്കാൻ തന്നെ തീരുമാനിച്ചു!
രാവിലെ കൂടുതൽ ഉന്മേഷം! ഫ്ലൈറ്റിൽ നിന്നുമെടുത്ത മലയാളം ന്യൂസ് വെറുതെ മറിച്ച് നോക്കി.
ഒരു ന്യൂസ് കണ്ണിലുടക്കി?!
മലയാളം ബ്ലോഗേഴ്സിന്റെ ജിദ്ദ ചാപ്റ്റർ........‘
എവിടെ വച്ച് നടത്തുന്നെന്ന വിവരം പത്രത്തിലില്ല. കമ്പൂട്ടർ ഓൺ! ഗോ റ്റു തെച്ചിക്കോടൻ! നമ്പർ കിട്ടി വിളിച്ചു.
സ്ഥലം ഷറഫിയയിലെ ലക്കി ഡർബാർ. സമയം എട്ട് മുപ്പത്
വ്യാഴാഴ്ചകൾ പ്രവാസിക്ക് സന്തോഷത്തിന്റേതാണ്. എനിക്കന്നത്യധികവും!
അന്നേ ദിവസം മൊയലാളിയും ഹാപ്പിയാണ്.
അബ്ദുള്ള നിന്റെ മുഖം,,,,

എനിക്കൊന്ന് എമ്പസ്സി വരെ പോയാൽ തരക്കേടില്ല...ഇപ്പഴല്ല, വൈന്നേരം ഒരേഴ് എട്ട് മണിക്ക്...”ഞാൻ
ഹും....ന്തേപ്പൊ കാര്യം?” മൊയലാളി.
അല്ല.... BPL, APL തൊടങ്ങി മറ്റെല്ലാ എല്ലന്മാർക്കും രണ്ട് രൂപക്ക് റേഷനരി....”ഞാൻ
മാഷാ അള്ളാ...ന്നാ വേഗം പോ...”അവൻ
മൂഖ് മാഫി!! എന്റെ ആത്മഗഥ!
അയാം വെരി ഹാപ്പി.ഹൊ, എന്റെ അബ്ദുള്ളാ നിന്റെ മുഖം,,,,,

ഡ്രൈവർ സംഷുവിനെ വിളിച്ച് ഷാമ്പുവിട്ട് പതപ്പിച്ചുപൊളപ്പൻ മീറ്റ്, വിറ്റ്, ഈറ്റ്
ങും... കുന്ന് കുലുങ്ങ്യാലും കുഞ്ഞാത്തു കുലുങ്ങൂല. “അന്നെപ്പോലെള്ള അന്തം കമ്മ്യാളെ പരിപാട്യല്ലെ.
അത് കേക്കണെങ്കി ഞാനാദ്യം തല മൊട്ടയടിക്കേണ്ടി വരും.ഞാൻ പോരാം ന്നാൽ യ്യൊര് കാര്യം ചെയ്യ്. എനിക്കൊരു ബ്രോസ്റ്റ് വാങ്ങി തന്നാ മതി
അബ്ദുള്ളാ നിന്റെ മുഖം,,,,,

ദർബാറിനകത്തേക്ക് കടന്നപ്പോൾ മുന്നിൽ കണ്ടവരോട് സലാം പറഞ്ഞു.സലാം മടക്കുന്നതിന് പകരം

നിങ്ങളാരാ,...പേരെന്താ,...ബ്ലോഗറാണൊ ? എന്ന മറു ചോദ്യം രസിച്ചില്ലെങ്കിലും ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു ''സമയമാവട്ടെ പറയാം
ചാരെ ചെറുമേശക്കരികിലെ ചെയറിൽ ചാരിയിരിക്കുന്ന ചുറുചുറുക്കോടെയുള്ള ചെറുപ്പക്കാ‍രൻ ചേന അല്ല പേന നീട്ടിരജിസ്റ്റർ ചെയ്തോളൂ
ഞാനെഴുതിത്തുടങ്ങി 'OAB soapucheepukan...'ചെറുപ്പക്കാരൻ ചാടിയെണീറ്റ് കെട്ടിപ്പിടിച്ചിട്ടൊച്ചയിട്ടു.
മാഷാ അള്ളാ ഒഏബി..മ്മടെ അയൽ‌വാസി ബസ്റ്റോറിക്കാരൻ
“?????”
ഞാൻ കൊമ്പൻ മൂസ്സഅത് കേട്ടാരൊ തിരുത്തിഅല്ല കൊമ്പൻ മീശതൊട്ടടുത്തുള്ളവരുടെ കൂട്ടച്ചിരി. എന്റെ പിടുത്തം ഒന്നും കൂടെ മുറുകി. രജിസ്റ്റർ ചെയ്യുന്നവർക്കൊക്കെയും ഒരു വടം കഴുത്തിട്ട് കൊടുത്തു. എനിക്ക് മാത്രം തന്നില്ല?
എങ്കിലും,,,എന്റെ അബ്ദുള്ളാ‍ നിന്റെ മുഖം,,,,,

ഓടി നടന്ന് പോട്ടം പിടിക്കുന്നവരിൽ തൊപ്പിയണിഞ്ഞവൻ? ചുണ്ടിലൊരു നർമ്മം ?? അയാൾ തന്നെ!
സംശയ നിവാരണം!
അതെ തൊപ്പിക്കാരൻ. ദാപ്പൊ ബഡേണ്ടായിരുന്നു
കള്ളനവൻ ഒരു മൂലക്കിരുന്നു ബാറ്ററി മാറ്റുന്നു. പിന്നെ ഫോട്ടോയെടുക്കുന്നു പിന്നെയും പിന്നെയും ക്യാമറ മാറ്റുന്നു. വീണ്ടും ക്യാമറകൾ മാറ്റുന്നു..
വായിച്ച് മാത്രം പരിചയമുള്ളവരുടെ മുഖങ്ങൾ നേരിൽ കണ്ടതിന്റെ ആഹ്ലാദം ആശ്ലേസനം....
എവിടെ ചെന്നാലും ഒരു കൈ സഹായം ചെയ്ത് ശീലിച്ചതിനാൽ ഒരു ചാൻസിനായ് കണ്ണുകൾ പരതി. വലിയ വലിയകോത്താമ്പികൾതിരക്കിട്ട് പലതും ടെൿനിക്കായി ചെയ്യുന്ന കൂട്ടത്തിൽ എനിക്കെടുക്കാനായി ഒരെച്ചിലിലപോലുമില്ല തന്നെ!
മാത്രവുമല്ല എന്നോടൂള്ള ആദരവിനാലാവാം? പുഞ്ചിരി മായാത്ത മുഖത്തിനുടമ സലിം ഐക്കരപ്പടി മുതലിങ്ങോട്ട് മറ്റെല്ലാവരുംനിങ്ങളിരിക്കൂ...ഇരിക്കൂഎന്ന് തന്നെ പറഞ്ഞോണ്ടിരുന്നതിനാൽ.....

പത്തിരുപത് മിനുട്ടിൽ കസേരകൾ നിറഞ്ഞു.
കാര്യം പറച്ചിൽ, നർമ്മഭാഷണം, ഉപഹാരം നൽകൽ, ജിദ്ദയിലിലെ ബ്ലോഗേഴ്സിന്റെ ബ്ലോഗ്പ്രദർശനത്തോടൊപ്പം ഒരു പരിചയപ്പെടുത്തലും.
ശരിയായ പേരും നാടും പ്രായവും നാളിതുവരെ ഒരു കൈയ്യിലെ വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന ഒഎബിയെ
, ഈയിടെ പത്രത്തിൽ കൂടിയും മറ്റു ബ്ലോഗിൽ കൂടിയും കൂടുതൽ അറിയപ്പെടുന്നവനാക്കി. ഇനി എന്നെ ഞാനാക്കിയ നാട്ടിൽ, എന്റെ ബ്ലോഗുകൾ വലിയ സ്ക്രീനിൽ തെളിയുമ്പോൾ സ്റ്റേജിൽ കേറി നിന്ന് ഹായ് പറയുവാനുള്ള അവസരം വന്നു ചേർന്നിരിക്കുന്നു. ഓർത്തപ്പോൾ ഒഎബിക്ക് പഴയ തോലാഞ്ചമല്ല ശരിക്കുള്ള രോമാഞ്ചം!
അബ്ദുള്ളാ നിന്റെ മുഖം,,,,,

ഇത്രേയുള്ളു. ഇതിൽ ഉൾപ്പെടാത്തവർ ക്ഷമിക്കുകഅവസാന പ്രവചനം കേട്ട് തലയിലെ മുടി എണീറ്റ് നിന്നു. അപ്പഴാണ് നേരത്തെ ഡ്രൈവർ പറഞ്ഞതല മൊട്ടയടിക്കേണ്ടി വരുംഎന്ന് പറഞ്ഞതിന്റെ ശരിയായ പൊരുൾപുട്ത്തം കിട്ട്യേത്.

ക്ഷമക്കുള്ള അവാർഡിനർഹനാകുള്ള യോഗ്യത കൂടുതലുള്ള ഒഎബി മനസ്സിൽ ചിരിച്ചോണ്ടിങ്ങനെ ആശ്വസിച്ചു. സംഘാടകർ എന്റെ ആര്? ഏതാനും ചിലരെ എഴുത്തിൽ കൂടി അറിയുന്നതെന്നല്ലാതെ ഞാനുമവരുമായി എന്ത് ബന്ധം? അത് കൊണ്ടായിരിക്കാം റജിസ്റ്റർ ചെയ്തപ്പോൾ എന്റെ കഴുത്തിൽ കയറിടാഞ്ഞത്?!
എന്നിട്ടും
പ്രായത്തിൽ ചെറിയവനും സ്വഭാവം കൊണ്ട് വലിയവനുമായ സാജുവിനോട് അറിയാതെ പറഞ്ഞുപോയി: എന്റെ ബ്ലോഗുകൾ കാണിച്ചില്ലല്ലൊ അല്ലെ?
അതിന് നിങ്ങൾ ഫേസ് ബുക്കിലില്ലല്ലൊഅവന്റെ മറുപടി. പാവം കുട്ബാളും കളിച്ച് നടക്കുന്ന നിശ്കളങ്കനാം പയ്യനവനെന്തറിയാം ?!
ഹേയ്, അബ്ദുള്ളാ നിന്റെ മുഖം?

പിന്നെ ചായപ്പാട്ടക്ക് കൈ പിടിപ്പിച്ച പോലെ ഊരക്ക് കൈ കൊടുത്ത്, ബ്ലോഗിൽ സെഞ്ചുറി തികച്ചവരായി അരുമില്ലെങ്കിലും ഒരു ഫോറടിച്ച ഞാൻ കൊമ്പൻ മൂസ്സയുമായി സംസാരിച്ച് നിന്നപ്പോൾ തൊട്ടരികിൽ അകമ്പാടവും വന്നു നിന്ന്ഞങ്ങളൊരേ നാട്ടുകാരാ, എടുക്ക് ഫോട്ടോഎന്ന് മറ്റൊരു പോട്ടം പിടിയനോട് പറഞ്ഞ് ഒരു ഫോട്ടോഎടുപ്പിച്ചു. അതെങ്കിലും ആശ്വാസം!!
പരിപാടി ഗമ്പീരൻ. സഘാടകർക്ക് സങ്കടപ്പെടാനായി ഒന്നുമില്ല. സന്തോഷമല്ലാതെ. എന്നാലും ഉള്ളിന്റെ ഉള്ളിൽപറയുന്നുണ്ടായിരുന്നുഇതെന്ത് പുതുമ? ഒരു സാധാ ഷറഫിയ മീറ്റിങ്ങ്! അതിൽ കവിഞ്ഞൊന്നും തന്നെ സംഭവിച്ചില്ലല്ലൊ
ഡ്രൈവർ
സംഷു ഹോട്ടലിലേക്ക് കേറി വരാഞ്ഞതിൽ ദൈവത്തിന് സ്തുതി. വന്നിരുന്നെങ്കിൽ നാണം കെടുക സഹപ്രവർത്തകരുടെ ഇടയിൽ മാത്രമല്ല സ്നേഹിതന്മാരുടെ ഇടയിലും മാനക്കേടായേനെ!! എന്നിട്ടും സന്തോഷമായിരുന്നു മനസ്സിൽ.ശാപ്പാടും കഴിഞ്ഞ് കുറച്ച് കത്തിയും വച്ച് യാത്ര പറഞ്ഞിറങ്ങി. അപ്പോൾ കൊമ്പൻ ബ്ലോഗ്ഗേഴ്സിന്റെ കയറൂരി വിടുകയായിരുന്നു.


പക്ഷെ, അബ്ദുള്ളാ നിന്റെ മുഖം മറ്റുള്ളവർ പറയുന്ന പോലെ?? ഹേയ് അതൊക്കെ തോന്നലാവാം!

നേരം വളരെ വൈകി റൂമിലെത്തി സന്തോഷത്തോടെ ഉറങ്ങി.
പിറ്റേന്ന് അല്ല രണ്ടീസം കഴിഞ്ഞ് ഞാൻ അറിയുന്നു കൂതറ ഹാഷിമിന്റെയും മറ്റു ചില കമന്റിൽ കൂടിയും!!
അത് കേട്ട സങ്കടം കൊണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ ഇതിന്റെ സംഘാടകരോട് പറഞ്ഞോട്ടെ:


ഒരു പ്രാസംഗികൻ പറഞ്ഞ പോലെ ഡ്യൂട്ടി ടൈമിൽ ഓഫീസിലെ കമ്പൂട്ടറിന്റെ മുമ്പിലിരുന്ന് പോസ്റ്റെഴുതിയും വായിച്ചും കമന്റെഴുതന്നവനുമല്ല ഒഎബി. എന്റെ അല്പം മാത്രമായ ബ്ലോഗ് സന്ദർശനവും പോസ്റ്റ്പ്രസിദ്ധീകരണങ്ങളുമെല്ലാം രാവിലെ എട്ട് മണിക്ക് മുമ്പൊ അല്ലെങ്കിൽ വെള്ളിയാഴ്ചകളിലൊ അതുമല്ലെങ്കിൽനാട്ടിലിരുന്നുമായിരിക്കാമെന്നതാണ് സത്യം. എനിക്കെന്റെ ജോലി കഴിഞ്ഞെ ബ്ലോഗുള്ളു!! കാരണം ഞാൻ കഴിക്കുന്നഭക്ഷണവും എന്റെ കുടുംബത്തിന് റേഷൻ കടയിലിപ്പോൾ കിട്ടാത്ത ചാക്കരി വാങ്ങുന്നതും ഹലാലായ കായികൊണ്ടാവണമെന്ന് ശഠിക്കുന്ന ഒരു മതത്തിലാണ് ഞാൻ ജനിച്ചത്.

ഒരു പോസ്റ്റിലെ മറുപടി കമന്റിൽ ഒരാൾ പറഞ്ഞു, കഴിയുന്ന എല്ലാ വിധത്തിലും ഞങ്ങൾ ജിദ്ദയിലുള്ള എല്ലാബ്ലോഗർമാരെയും വിവരം അറിയിച്ചിട്ടുണ്ടെന്ന്. എന്നാൽ,,, ‘ഒന്ന് വായിക്കണേ, കമന്റണേ, അഭിപ്രായംപറയണേ..ഒന്ന് വരണേ, കാണണേ...‘എന്നൊക്കെ പറഞ്ഞ് റിയാലിറ്റി ഷോകളിലെ മത്സരാർത്തിയെ പോലുംനാണിപ്പിക്കുന്ന തരത്തിൽ കമന്റിനു വേണ്ടി യാചിക്കുന്ന കൂട്ടത്തിൽ, അല്ലെങ്കിൽ ശരിയായ രീതിയിൽ ഇങ്ങനെ ഒരുവിവരവുമായി ഒരാളെ പോലും ഞാനെന്റെ മെയിലിൽ കൂടി കാണാഞ്ഞതെന്തെ?
എവിടെയോ ഇങ്ങനെ ഒരു വിവരം നാട്ടിൽ നിന്നും വായിച്ചതിന് ഈയുള്ളവൻ പറഞ്ഞിരുന്നുപ്രവർത്തിക്കാൻസമയം ഒത്ത് വരില്ലെങ്കിലും ഞാൻ പങ്കെടുക്കുമെന്ന്. ജിദ്ദയിലെ ബ്ലോഗർമാരെ കണ്ടെത്താൻ കീ ബോർഡിൽഅൽ‌-മും‌ലക്കത്തുൽ അറബിയ്യത്തു സൌദിയ്യഎന്നൊന്നും അടിക്കേണ്ടതില്ല. സ്വന്തം പ്രൊഫൈലിൽ ജിദ്ദ എന്ന്കാണുന്നിടത്ത് ഒറ്റ ക്ലിക്ക് മതിയാവൂലെ?

എന്നിട്ടും ഇപ്പോഴും ആരോടും ഒരു വിദ്വേഷവുമില്ലാത്ത, അയ‌ൽ‌വാസി നന്നാവുന്നതിൽ സന്തോഷിക്കുന്ന,കൂടുതൽആഗ്രഹിക്കാത്തതിനാൽ കുറച്ച് കിട്ടുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒഎബിയെന്ന നിസ്സാരൻ മലഞ്ചെരുവിലിരുന്ന് (ആയിരത്തൊരുനൂറും, പത്തെയ്‌നൂറും കമന്റുകൾ :):) :) കിട്ടാതെ) പോസ്റ്റുകൾഎഴുതുകയും, എന്റെ വായനക്കാർക്ക്/നിങ്ങൾക്ക് വേണ്ടി നല്ലതിനായി പ്രാർത്ഥിക്കുകയും ചെയ്ത്കൊണ്ടേയിരിക്കും!

കള്ളനകത്ത് കടക്കുകയും മുതലെല്ലാമെടുത്ത് രക്ഷപ്പെടുകയും ചെയ്തിട്ടാണൊ പട്ടിയുടെ കുര?
അതാ ഞാൻ പറഞ്ഞത് എനിക്കെന്റെ ജോലിയാ വലുതെന്ന്!

ലാസ്റ്റ് ഒന്നേ പറയാനുള്ളു; ബ്ലോഗ് പരിചയപ്പെടുത്താത്തതിൽ പരിഭവമശേഷമില്ല തന്നെ. എന്നാൽ അവിടെ, സ്റ്റേജിൽ കേറി നിന്ന്ഞാൻ ഒഎബി. നാല് കൊല്ലത്തോളമായി സ്റ്റാറല്ലെങ്കിലും വാൽ നക്ഷത്രമാവാതെ (നമുക്ക്കാണാം!! ഞാനൊഴിച്ചുള്ള നാല്പത്തിനാലാളിൽ ആരൊക്കെ വാൽ നക്ഷത്രമാവുമെന്ന്) രണ്ട് ബ്ലോഗുകൾഎഴുതുന്നുഎന്ന് പറഞ്ഞ് മറ്റുള്ളവർക്ക് എന്നെ പരിചയപ്പെടുത്താൻ ഒരവസരം?! നിങ്ങളിൽ പെടാത്തവർക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിക്കാണും അല്ല ഉണ്ടായിരുന്നു. പിന്നെആഗോള കൂട്ടായമയായ മലയാളം ബ്ലോഗേഴ്സിന്റെ ജിദ്ദ ചാപ്റ്റർ...എന്നതിന്റെആഗോളക്ക് പകരമൊ മുന്നിലൊ പിന്നിലൊഫേസ് ബുക്ക്എന്ന്ചേർത്തിരുന്നെങ്കിൽ ഞാനീ ക്ഷണിക്കാത്തകൂട്ടായ്മക്ക് ഇത്രയും കഷ്ടപ്പെട്ട് വരില്ലായിരുന്നു!

അബ്ദുള്ളാ, ഇപ്പോൾ എനിക്ക് ശരിക്കും മനസ്സിലാവുന്നു,,, നിന്റെ മുഖം കണി കാണുന്നത് ശരിയല്ല കെട്ടൊ!!

ഇത് വായിച്ച് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒഎബിക്ക് ഒന്നേ പറയാനുള്ളു.

അത് ഇതാണ്

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില