സൈന്‍ ഔട്ട്
ചെറു കഥ ഒ എ ബി, വാണിയമ്പലം.
സഹപ്രവർത്തകന്റെ ഒപ്പമെത്താനുള്ള കഴിവ് ഇല്ലാത്തിടത്ത് പാരകൾ സൃഷ്ടിക്കപ്പെടുന്നു. കുഴികൾരൂപപ്പെടുത്താനും, ചേമ്പ്, ചേന കളച്ചെടുക്കാനുമുദകാത്ത ‘സാങ്കല്പിക പാര’ തന്നെയാണ് കാലേ കൂട്ടികണ്ടറിഞ്ഞ്, നാട്ടിൽ കുലാവി വിറ്റ് നടന്ന് പിന്നെ ഗൾഫിലെത്തിയ കുലം അലവിക്കുട്ടിയെന്ന കെ എ കുട്ടിയും പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രയോഗിച്ചത്.
അതിനാൽ കഷ്ടപ്പെടാതെ തന്നെ നല്ല ശംബളമുള്ള ജോലിയിൽ എത്തിപ്പെടാൻ അയാൾക്ക് സാധിച്ചു. വലിയ പണക്കാരനായി അറിയപ്പെട്ടപ്പോഴും സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാൻ അയാൾ മനസ്സ് കാണിച്ചു എന്നത് എടുത്തു പറയേണ്ടതായ ഒരു വസ്തുതതന്നെയായിരുന്നു കെട്ടൊ. സഹായമായി രണ്ടഞ്ഞൂറിന്റെ റിയാൽ കൊടുക്കുമ്പോൾ നൂറിന്റെ ഒരു നോട്ട് അപ്പോൾ തിരിച്ചു കൊടുത്താൽ മതി. പിന്നെ മാസാവസാനം ശംബളം കിട്ടി, ആ കാശ് തിരിച്ച് കൊടുക്കുമ്പോൾ അതേപോലെ നൂറ് റിയാൽ മടക്കിക്കൊടുക്കുന്ന ദുസ്വഭാവമൊന്നും കെ എ കുട്ടിക്കില്ലായിരുന്നു ട്ടൊ.
എന്നിട്ടും പ്രവാസ കൂട്ടായ്മയിൽ അയാൾ എല്ലാവർക്കും പ്രിയങ്കരനായി. പള്ളി മദ്രസ്സ പിരിവിനും, പന്തുകളി ഓണോത്സവ സകല കുലാവി അസോസിയേഷനുകളിലും, എന്തിന്; നാട്ടിലെ പാവപ്പെട്ടഒരു പെങ്കുട്ടിയെ അയ്മ്പത്തൊന്ന് പവനും തൊണ്ണൂറ്റെട്ടായിരം ഉർപ്യ- ഒരു ലച്ചമായിരുന്നു ചോയ്ച്ചത്. അത് നാട്ടുകാർ പേശി പേശി തൊണ്ണൂറ്റെട്ടാക്കി കുറച്ചതാ. അവരെ സമ്മയ്ക്കണം- യും കൊടുത്ത് കെട്ടിച്ചയക്കാനുള്ള വരിയിടൽ പിരിവിനു വരെ ചുക്കാൻ പിടിക്കാൻ കെ എ കുട്ടി വേണമെന്നായി.
അതൊക്കെ ചലിക്കുന്നതും നിശ്ചലിക്കുന്നതുമായ ചിത്രങ്ങളായി മാധ്യമങ്ങളിൽ വന്നു തുടങ്ങും മുമ്പെ തന്നെ നാട്ടുകാരിൽ വലിയവരൊക്കെയും അയാളെ നെഞ്ചിലേറ്റിത്തുടങ്ങിയിരുന്നു. കുട്ടികൾ ഫാനായിഅയാളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് വറ്റ് തേച്ച് വീടുകളിലെ വാതിലുകളിൽ വരെ ഒട്ടിച്ച് വച്ചിരുന്നു.
അങ്ങനെ ഏറെയേറെ പൊങ്ങി നിൽക്കുന്ന ആ സമയത്താണ് അയാളുടെ ആത്മാർത്ത സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ അയാളെ അറിയിച്ചത് “അലവിക്കുട്ട്യേ...സംഗതിയൊക്കെ ശരിതന്നെ. പക്ഷേങ്കി അന്റെ കെട്ട്യോളേം കുട്ട്യാളേം നാട്ടുക്കൂടെള്ള നടത്തത്ര ശരിയല്ലാന്ന് കേക്കണു. ഇയ്യൊന്നു ശ്രദ്ധിച്ചാൽ അനക്ക് നന്ന്..” എന്നാൽ ആ പറച്ചിലുകൾ, തന്റെ വളർച്ചയിൽ അവരിൽ രൂപപ്പെട്ട അസൂയയുടെ പര്യായങ്ങളായെ അയാൾക്ക് തോന്നിയതുള്ളു.
പിന്നെ എപ്പഴോ; ജോലി കഴിഞ്ഞ് എന്തിനുമേതിനും മണ്ടിപ്പാഞ്ഞ് നടന്നിരുന്ന അയാളിതാ ജോലിക്ക് പോലും പോവാതെ തീനും കുടിയും യാതൊരു മുണ്ടാട്ടവുമില്ലാതെ റൂമിലൊരേ ഇരുത്തം! ഇതിപ്പംതുടങ്ങിയിട്ട് ദിവസം കുറച്ചായി. എന്താ കാരണമെന്ന് ചോദിച്ചാൽ റൂമിലുള്ളോർക്ക് ഒന്നേ പറയാനുള്ളു.
ഒരു സുഹൃത്തിന്റെ മൊബൈലിലേക്ക് ആരൊ അയച്ച ഒരു എമ്മെമ്മെസ് സൌണ്ട് ക്ലിപ്പ് എല്ലാവരുംകൂടിയിരുന്ന് കേട്ട് ആർത്തുല്ലസിച്ച് ചിരിച്ചതിന് ശേഷം അയാൾ മിണ്ടാതായി പോലും.
അതിൽ ‘നൌഷാദിക്കാ..എന്റെ നൌഷാദിക്കാ..’ എന്നിടക്കിടക്ക് വിളിച്ച് പിന്നെ പലതും പറയുന്നത് കെ എ കുട്ടിയുടെ മകളുടെ ശബ്ദമാണെന്ന് പറഞ്ഞ് ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചു. പിന്നെ അത് അയാളോടുള്ള ദയയുടെയും അനുകമ്പയുടെയും പാതയിലേക്ക് വഴി മാറി. അപ്പോഴേക്കും മാസങ്ങൾകഴിഞ്ഞിരുന്നു.
* * * * *
സ്യൂട്ടും കോട്ടുമ്മണിയാത്ത, സാധാരണ ക്ലീൻ ഷേവ് ചെയ്തിരുന്ന മുഖത്തിനു പകരം നീണ്ട് വളർന്ന ദീക്ഷയും വെട്ടിയൊതുക്കാത്ത തലമുടിയുമായി കൈയ്യിലൊരു സ്യൂട്ട് കേസുപോലുമില്ലാതെ വീട്ടിലേക്ക് കേറിവരുന്നയാൾ ഒരു തെണ്ടിയല്ലെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു കെ എ കുട്ടിയുടെ ഭാര്യമക്കൾക്ക്.
“അസ്സലാമു അലൈക്കും” പതിവില്ലാത്ത ചൊല്ലു കേട്ട്, മുമ്പേ ഭയന്ന് പോയിരുന്ന അവർ സലാം മടക്കാൻ മറന്ന് നിന്ന nishrchalaavasthayi നിന്നും ചലനാവസ്ത പുനസ്താപ്പിക്കാൻ എന്താവടെ..എന്തു പറ്റി ഇവിടെയുള്ളോർക്കെല്ലാം” എന്ന അയാളുടെ ഒരാക്രോശം വേണ്ടിവന്നു .
പിന്നെ ഒരു മറുപടിക്കൊ മറ്റോ കാത്ത് നിൽക്കാതെ പുതിയതായി പണിത കൊട്ടാരസമമായ വീടിന്റെ പുറകിലെ പൊളിച്ച് മാറ്റാത്ത പഴയ വീട്ടിലേക്ക് കേറി. “എന്തോ നിശ്ചയിച്ചുറച്ച മട്ടിൽ നേരെ അകത്തെ മൂലയിൽ പണ്ടെന്നോ കൂട്ടിയിട്ട അലുമിനിയ പാത്രങ്ങളും തന്റെ നാലു ചക്ര ഉന്തു വണ്ടിയുമെടുത്ത് മുറ്റത്തേക്കിട്ടു. പിന്നെ വണ്ടിയിലെ തുരുമ്പും പാത്രങ്ങളിലെ പൊടിയും മാറാലകളും കഴുകി കളഞ്ഞ ശേഷം ഏറ്റവും വലിയ പാത്രത്തിൽ വെള്ളം കോരി നിറച്ചു.
ശേഷം മൂന്ന് വെട്ടുകല്ലിനാൽ മുറ്റത്തൊരടുപ്പ് തയ്യാറാക്കി. പുതിയ വീട്ടിനുള്ളിലേക്കോടി. തിരിച്ചുവന്ന അയാളുടെ കൈയ്യിൽ തന്റെ ഭാര്യയുടെ ഉയർച്ച താഴ്ചകൾ കാണിക്കുന്ന പർദ്ദകളും, മകളുടെ അണിഞ്ഞാൽ അരച്ച് തേച്ചത് പോലുള്ള ഉടുപ്പുകളും മറ്റുമുണ്ടായിരുന്നു. അതൊക്കെയുമയാൾ അടുപ്പിലേക്കെറിഞ്ഞു. ശേഷം മകന്റെ പ്രൈവറ്റ് റൂമിലെ അലമാരിക്കുള്ളിലെ കുപ്പിയിലെ നിറമുള്ള ദ്രാവകമെടുത്ത് അടുപ്പിലേക്കൊഴിച്ച് ഗ്യാസ് ലൈറ്റർ ഉരച്ച് തീ കൊളുത്തി. പിന്നെ കത്തുന്ന അടുപ്പിൻ മുകളിലേക്ക് വെള്ളം നിറച്ച് വെച്ച പാത്രമെടുത്ത് വച്ചു.
ആളിക്കത്താൻ തുടങ്ങിയ തീ കണ്ട് വിയർപ്പുകൾ ചാലിട്ട ശരീരവുമായി അയാൾ ഉന്മത്തനായി പൊട്ടിച്ചിരിക്കാൻ തുടങ്ങി. വീണ്ടും അകത്തേക്കോടി. നാലഞ്ച് മൊബൈലുകളും ടിവിയും സിഡിയും കമ്പ്യൂട്ടറും മറ്റു കുറേ യന്ത്രങ്ങളും ആയാൾ കത്തുന്ന തീയിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. എല്ലാം കത്തിയമർന്നപ്പോൾ, തീയിലേറെ ആളിക്കത്തിയിരുന്ന അയാളുടെ കണ്ണുകൾ വെറും കനലുകളായി മാറി. വിയർപ്പുകൾ ചാലിട്ട ശരീരവുമായാൾ കിതച്ചു.
ഏറെ കഴിഞ്ഞ് അയാൾ പാത്രം താഴെയിറക്കി. ഭ്രാന്തൻ കാഴ്ചകൾ കണ്ട് സ്ഥംഭരായി നിൽക്കുന്ന മൂവരോടുമായി അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു
“ഈ പാത്രത്തിൽ കേറിനിന്ന് നിങ്ങളുടെ ഓരോരുത്തരുടെയും ശരീരം കഴുകി വൃത്തിയാക്കുവിൻ” ശബ്ദമില്ലാഞ്ഞിട്ടും അവർ ഞെട്ടി. എന്തിനുള്ള പുറപ്പാടെന്നറിയാതെ അറച്ച് വിറച്ച് നിന്ന അവരുടെനേരെ നീണ്ട് വരുന്ന രണ്ട് കനൽ കട്ടകൾ കണ്ടപ്പോൾ അവർ യാന്ത്രികമായി അതിലേക്ക് കേറി.
അപ്പോഴേക്കും എല്ലാം തകർത്തെറിയാനായി പുതിയ വീടിൻ മുമ്പിൽ പൊൿലൈൻ തയ്യാറായി കഴിഞ്ഞിരുന്നു.
2010, ഡിസംബർ 26, ഞായറാഴ്‌ച
2010, ഡിസംബർ 23, വ്യാഴാഴ്‌ച
തഴമ്പുകള്‍
നഷ്ടപ്പെടലുകൾ മാത്രം സമ്മാനിച്ച പ്രവാസ ജീവിതത്തിനിടക്ക് ലഭിക്കുന്ന പരോൾ ദിനങ്ങൾ കഴിയുന്നത്ര ആനന്ദഭരിതമാക്കാനുള്ള പ്രവാസിയുടെ ശ്രമം -നാട്ടുകാരുടെ ഇടയിൽ- വേണ്ടത്ര വിജയം കാണുന്നില്ല.
പ്രവാസി, ഉള്ളതിൽ നല്ല ഡ്രസ്സെടുത്തണിഞ്ഞ് മേശവലിപ്പിൽ അട്ടിയായി വച്ച നോട്ടുകെട്ടിൽ നിന്നും ഒരെണ്ണം വലിച്ചൂരി പോക്കറ്റിലിട്ട്, തന്റെ സെക്കനേന്റ് ബൈക്കുമെടുത്ത് അങ്ങാടിയിൽ പോയി പലചരക്ക് കടയിൽ കേറി ഓരോന്നിനും വില ചോദിക്കും. ഇന്നലെ വാങ്ങിയ മൈദക്കെങ്ങനെ ഇന്നഞ്ച് രൂപ കൂടി എന്ന് ചോദിച്ചാൽ “അത് തമിഴ് നാട്ടിൽ നിന്നും ലോറി വരുന്നില്ല. അതോണ്ട്...”
“ഇന്നലെയും ഇതേ ചാക്കീന്നല്ലെ തൂക്കിയത്. പിന്നെ ഇന്ന് രാവിലെ... പെട്ടെന്ന് എങ്ങനെ വില കൂടി”എന്നെങ്ങാനും ചോദിച്ചാൽ “ഏയ് കാക്ക ഇങ്ങക്ക് മാണെങ്കി കൊണ്ടൊയാ മതി” എന്ന ധാഷ്ട്യം നിറഞ്ഞ മറുപടി. ധാഷ്ട്യം എന്ന് പറയാൻ പറ്റില്ല. കാരണം പലചരക്കു സാധനങ്ങൾ ഇന്ന് വിറ്റില്ലെങ്കിലും നാളെയും, മറ്റന്നാളും കഴിഞ്ഞാൽ ഡബിൾ വിലക്ക് വില്പന നടക്കുമെന്നയാൾക്കറിയാം.
ഇനി പച്ചക്കറിക്കടയിൽ കേറിയാലൊ ?“അല്ല ഇന്നൊരൊറ്റ ദിവസം കൊണ്ട് ഉള്ളിക്ക് പതിനഞ്ച് രൂപ കൂടുതലായൊ എന്നെങ്ങാനും ചോദിച്ചാൽ അയാൾക്കുമുണ്ട് പറയാൻ “ തമിഴ് നാട്ടിൽ മഴ. അതിനാൽ...”
അത് ഓകെ, പക്ഷേ ചുറ്റും നിൽക്കുന്നവർ ‘ഇവനേത് കോത്താഴത്തുകാരനെഡെയ്’ എന്ന ഭാവത്തോടെ തമ്മിൽ തമ്മിൽ നോക്കി പരിഹാസഭാവത്തോടെ ചിരിക്കുന്നത് പ്രവാസിക്ക് സഹിക്കാവുന്നതിലപ്പുറമാണ്.
അവർക്ക് ചിരിക്കാം. കാരണം, അയാൾ റിയൽ എസ്റ്റേറ്റ് കാരനാണ്/ഫാമുകാരനാണ്/ പല വിധ ബിസ്സിനസ്സുകാരനാണ് അതുമല്ലെങ്കിൽ ഇന്ന് നാലാൾ കേട്ടാൽ അന്തസ്സായി കരുതുന്ന പിടിച്ചുപറിക്കാരനാണ്/വാഹനമോഷ്ടാവാണ്/ക്വട്ടേഷൻ കാരനാണ്/ ഇതൊന്നുമല്ലാത്ത സാധാ ഒരു തൊഴിലാലിയാണ്/ എല്ലാത്തിലുമധികം അയാൾ നാട്ടുവാസിയാണ്. ആയതിനാൽ എവിടെ ഒരു രൂപ കൂടുന്നുവൊ അവർക്ക് തന്താങ്ങളുടെ ബിസ്സിനസ്സിൽ രണ്ട് രൂപ അധികം നേടാനാവും. സാധാ കൂലിക്കാരനും മുതലാളിയോട് കൂലി കൂട്ടി വാങ്ങിക്കാം.
നാട്ടിലെ കൂലിപ്പണിക്കാരിൽ ഒരു വിഭാഗം കിട്ടുന്ന കൂലിയുടെ മൂന്ന് ഭാഗത്തിൽ ഒന്ന് കള്ള് കുടിക്കാനും രണ്ടാം ഭാഗം ലോട്ടറിയെറ്റുക്കാനും ബാക്കിക്ക് വീട്ടുസാമാനങ്ങളും വാങ്ങി ലാവിഷായി നടക്കുന്നു. മറ്റൊരു വിഭാഗം പണിക്കാർ ആഴ്ചയിൽ നാല് ദിവാസം കൂലി വാങ്ങി ബാക്കി ദിവസങ്ങളിൽ മുച്ചക്ര വാഹനം വിളിച്ച് കുടുംബവുമായി കറങ്ങി, ഇനിപ്പൊ വീട്ടിലെത്തിയാൽ വച്ചുണ്ടാക്കാനൊന്നും നേരമില്ലെന്ന് പറഞ്ഞ് അറേബ്യൻ ഫുഡ്ഡിൽ കേറി ബ്രോസ്റ്റും, ഷവർമയും, മന്തിയും വാങ്ങിക്കഴിച്ച് വീട്ടിലെത്തി ആട്ടൊക്കാരൻ പറഞ്ഞ കൂലിയും കൊടുത്ത് സുഖമായി കിടന്നുറങ്ങുന്നു. കെട്ടിക്കാനായ ഒരു പെൺകുട്ടി അയാൾക്കുണ്ടെന്ന ചിന്ത അയാളെ അലോസരപ്പെടുത്തുന്നില്ല. കാരണം അത് നാട്ടുകാർ- ഗൾഫുകാർ പിരിവിട്ട്- എങ്ങനെയെങ്കിലും നടത്തിത്തരും എന്നയാൾക്ക് ഉത്തമവിശ്വാസമുണ്ട്. കാരണം, അയാൾ പാവം കൂലിപ്പണിക്കാരണ്!
നാട്ടിലെ ഇപ്പഴത്തെ മുതലാളിക്കൊ? മുതലാളിക്ക് ഇന്നൊലിച്ചത് പോലെ കറ നാളെയും ഒലിക്കും. അത് ഷീറ്റാക്കി ഉണക്കി കെട്ടാക്കി റബ്ബർ കടയിൽ കൊണ്ട് ചെന്നാൽ അതിലും വലിയ ഒരു കെട്ട് നോട്ടെടുത്ത് കൊടുക്കുന്നതും കൊണ്ട് വിട്ടു വണ്ടി കെവിആറിലേക്ക്.
തന്റെ കാർ ഫുളോപ്ഷനല്ല എന്ന നാട്ടുകാരുടെ കളിയാക്കലിൽ നിന്നും അല്ലെങ്കിൽ മക്കളുടെ മുഖം തിരിക്കലിൽ നിന്നും രക്ഷ നേടാൻ മൂന്ന് മാസം മുമ്പ് വാങ്ങിയ ഇന്നോവ വെറും രണ്ട് ലക്ഷം രൂപ ? നഷ്ടത്തിൽ തിരിച്ച് നൽകി അതിലും മുന്തിയ ഒരു പുതിയ വണ്ടി അധിക വില കൊടുത്ത് വാങ്ങി; ഫുൾ ഓപ്ഷ്ൻ ഫുൾ സ്റ്റൈലിൽ വിട്ട് കൊണ്ടങ്ങനെയങ്ങനെ..........
അവസാനം പ്രവാസി മത്സ്യ മാർക്കറ്റിലെത്തി വലിയ മീനിലേക്ക് നോക്കിത്തുടങ്ങുമ്പോഴായിരിക്കും മീങ്കാരൻ സൈനുദ്ദീന്റെ വിളി “ടാ ഗൾഫേരാ... ഇങ്ങട്ട് പോരേ...ധാ അനക്കുള്ളത് ബടെണ്ട് ” അത് കേട്ട് ഒരു പുളിങ്ങാ ചിരിയും ചിരിച്ച് അര കിലോ മത്തിയും വാങ്ങി തിരിയുമ്പോഴായിരിക്കും പള്ളിക്കലെ/ സ്കൂളിന്റെ/പാവപ്പെട്ടവന്റെ/അസുഖമായി കിടക്കുന്നവന്റെ...........
വീട്ടിൽ തിരിച്ചെത്തി കാലിക്കീശ തപ്പി, പടച്ചോനെ പത്തുർപ്പ്യേക്ക് പെട്രോൾ അടിക്കാൻ പോലും പറ്റീലല്ലൊ. ഇനിപ്പൊ നാളെ പമ്പിലേക്കെത്താൻ എണ്ണണ്ടാവൊ ആവൊ? എന്ന ഒരു ആകുലത. എങ്കിലും പതിനഞ്ച് രൂപ കൊണ്ട് രണ്ട് നേരത്തെ കറിക്കായല്ലൊ എന്ന ഒരാശ്വാസത്തോടെ മീൻ കീശ് ഭാര്യേടെ കൈയ്യിൽ കൊടുക്കുമ്പോഴോ “ ഓ...ഇന്നും മത്തിയാ...അത് നന്നാക്കാനുള്ള ഒരു ബുദ്ധിമുട്ട്...മാത്രൊല്ല അയിന്റെ ചൂര് അടുക്കളേന്ന് പോയിക്കിട്ടൂല. ന്തേയ് കണ്ടം മീനൊന്നും ഇല്ലായ്നൊ?” എന്ന നീരസം നിറഞ്ഞ പറച്ചിൽ.
അത് കേട്ട് പ്രവാസി“ അനക്ക് നന്നാക്കാൻ പറ്റൂലെങ്കി അത് പറ. ഓന്റെ ബാപ്പാനെ നന്നാക്കി പടിച്ചിട്ടാ ഞമ്മള് ഗൾഫീന്ന് ഇങ്ങട്ട് വണ്ടി കേറ്യേത്. ങ്ങട്ട് താ ഞാൻ നന്നാക്കി തരാം. എടി മൊയന്തെ; ങ്ങക്കൊക്കെ എന്തറിയാം. വലിയ വില കൊടുത്ത് വിറ്റാമിനില്ലാത്ത കഷ്ണം മീൻ വാങ്ങുന്നതിലും നല്ലതല്ലെ കാത്സ്യം കൂടുതലുള്ള മത്തി. എന്നാ ങ്ങക്കൊക്കെ ബുദ്ധി വക്കാ..”
“ങും ഉപ്പാക്ക് ചെറുപ്പത്തിൽ പഴങ്കഞ്ഞീം മത്തിത്തലേം തിന്ന് ബുദ്ധി കൂടിയതാ....കൊറേ കേട്ടതാ പ്പാന്റെ പുളു. ഇനിയെങ്കിലും ഒന്ന് നിർത്തിക്കോളീ. ഉപ്പ വെല കൊറഞ്ഞതേ വാങ്ങൂന്ന് ഞങ്ങക്കറിഞ്ഞൂടെ”മക്കളുടെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചേ പ്രവാസിക്ക് മതിയാവൂ.
എന്നാൽ “നാട്ടിൽ ജീവിതച്ചെലവ് കൂടി അതിനാൽ ശംബളം കൂട്ടിത്തരണം” എന്ന് പ്രവാസി തന്റെ അറബി മൊയലാളിയോട് പറഞ്ഞാൽ “ങാഹാ..തന്നയോ? അയ്ന്പ്പൊ..യ്യൊരു കാര്യം ചെയ്യ്... ഒന്നുകിൽ മറ്റെവടേലും പണി നോക്കാ അതല്ലെങ്കി നാട്ടീ പൂവാ; ഞമ്മക്ക് അന്നെപ്പോലത്തെ കൊറേ ഹിമാറുകളെ ഇയ്നെക്കാളും കൂലി കൊറച്ച് കൊടുത്താ കിട്ടും” ഇതായിരിക്കും മറുപടി. അത് കേട്ട് സങ്കടം+കോപം= വളിഞ്ഞ ചിരിയോടെ ഉള്ളിലെ ദേഷ്യം ഇങ്ങനെ തീർക്കും. “ഹൈവാൻ” (മൃഗം) എന്ന് പറയാൻ വന്നത് ലേശം മാറ്റം വരുത്തി “ഐവ”(ശരി) എന്നാക്കും.
അവസാനം; ഒരുർപ്യ പോലും തിരിച്ച് വീഴാത്ത മേശവലിപ്പിൽ തപ്പാനായി ഒന്നുമില്ലാതാവുമ്പോൾ പ്രവാസിയുടെ ഭാര്യയുടെ കെട്ടുതാലി ബാങ്കിലെത്തുന്നു. അതും കഴിഞ്ഞ് തന്നെയും കുടുംബത്തെയും രണ്ട് മൂന്ന് മാസം വഹിച്ച ‘സെക്കനേന്റ്’ കിട്ടുന്ന വിലക്ക് വിറ്റ്, തിരിമറി ചെയ്തതൊക്കെയും തിരിച്ച് കൊടുക്കുന്നു. പിന്നെ പിറ്റേന്ന് തന്നെ ഒരു എംറ്റി ചട്ടപ്പെട്ടിയും സംഘടിപ്പിച്ച് തന്റെ പഴയ ഉടുപ്പുകളും, നാട്ടിലേക്ക് വരാനായ കുട്ട്യാളില്ലാത്ത കുട്ടിമാളെ കെട്ട്യോൻ സ്വകര്യമായി ഫോൺ ചെയ്ത് പറഞ്ഞ ---പവർ എക്സ്ട്രാ ക്യാപ്സൂളുകളും, അമ്മായീടെ മോനുള്ള അച്ചാർ പൊതിയും, അയലോക്കത്തെ ഖദീജ താത്ത പുത്യാപ്ലക്ക് കൊടുക്കാനേല്പിച്ച പ്രഷറിനും സുഗറിനുമുള്ള ഗുളികകളും, വെൽഫേർ അസോഷിയേഷനിലേക്കുള്ള റക്കമെന്റ് സഹായാഭ്യാർത്തന കത്തുകളും കുത്തി നിറക്കുന്നു.
ശേഷം, ഒരായിരം കൊളുത്തിട്ട് തിരിച്ച് വലിച്ച് കൊണ്ടിരിക്കുന്ന ആരാലും കാണപ്പെടാത്ത മനസ്സുമായി, ഒന്നും മറന്നിട്ടില്ലല്ലൊ എന്ന സ്വയമൊരോർമ്മപ്പെടുത്തലോടെ പ്രവാസി ഒതുക്കുകല്ലിറങ്ങുമ്പോൾ, ചുരുക്കം ബന്ധുക്കളുടെ ഇടയിലെ സ്ത്രീകൾ -നാട്ടുനടപ്പ് പ്രകാരം- രംഗം ഒരു ട്രാജടി ആയിക്കോട്ടെ എന്ന്കരുതി- ഡ്യൂപ്ലിക്കേറ്റായി- മൂക്കൊന്ന് കേറ്റിവലിച്ച്, പൊടിഞ്ഞിട്ടില്ലാത്ത കണ്ണീർ തട്ടം കൊണ്ട് തുടച്ച് തന്റെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ഉമ്മറപ്പടിയിലെ തൂണും ചാരി വിതുമ്പുന്ന ഹൃദയവുമായി പൊന്തി തുടങ്ങുന്ന വയറുമായി നിൽക്കുന്ന പ്രവാസിയുടെ പ്രിയപ്രേയസിയോട് ഒരു ചെറുനോട്ടത്തിനാൽ യാത്ര പറഞ്ഞ്, അടർത്തിയെടുത്തു കൊണ്ട് വന്ന ആ മനുഷ്യശരീരമെന്ന കണ്ണി വീണ്ടുമാ പ്രവാസ ചങ്ങലയിൽകോർത്തിണക്കാൻ വേണ്ടി യാത്ര തിരിക്കുന്നു.
മാഞ്ഞ് പോകാനായി അയാളിലെ തഴമ്പുകൾ മാത്രം ബാക്കിയാക്കിക്കൊണ്ട്!!!

2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച
മണിയടി അഥവാ മണിയുടെ അടി
ബന്ധുവീട്ടില്‍ നിന്നും നോമ്പ് തുറന്ന് ഒരു കാര്യസാധ്യത്തിന് വേണ്ട മണിയടിയും കഴിഞ്ഞ് ഏറെ വൈകി വീട്ടില്‍ തിരിച്ചെത്തി, പെലച്ചക്ക് നാല് മണിക്ക് മണി അടിക്കാന്‍ പാകത്തില്‍ ടൈമ്പീസ് തിരിച്ച് വച്ച് കിടന്നതാണെങ്കിലും, വച്ച മണി അടിക്കും മുമ്പെ ഉണര്‍ന്ന് ‘പടച്ചോനെ ഈ നോമ്പ് കഴിഞ്ഞാല്‍ വീണ്ടുമാ ഊഷര ഭൂമിയിലേക്ക്..’ഓര്‍മിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഇടക്കിടക്ക് തികട്ടി വരുന്ന ചിന്തകളെ മറക്കാന്‍ ശ്രമിച്ച് കണ്ണ് ഇറുകെ അടച്ച് മനസ്സിനെ മറ്റൊരു വഴിക്ക് തിരിച്ച് വിട്ടതും ആരോ മുഖത്തേക്ക് ഒരു പ്രകാശം അടിച്ചതായി തോന്നി. കണ്ണ് തുറന്ന് നോക്കി. വീണ്ടുമാ വെളിച്ചം കണ്ണില്‍ തറച്ചു. ശ്രദ്ധിച്ച് നോക്കും നേരം, ക്രികറ്റ് ബോളായി ഗോലിയും ഉപയോഗിക്കാം എന്ന മക്കളുടെ കണ്ട് പിടുത്തം കാരണം പൊട്ടിയ ജനല്‍ ചില്ലിന്‍ വിടവിലൂടെ (അതിന്റെ ശേഷം മുണ്ടിനുള്ളില്‍ ടൌസറിടാതെ കുനിഞ്ഞ് നില്‍ക്കാന്‍ ഭാര്യ സമ്മതിക്കാറില്ല) കുഞ്ഞു ടോര്‍ച്ചിന്റെ മുഖത്തിനു പിറകില്‍ പഴേ ബ്ലാക്ക് ആന്റ് വൈറ്റ് പ്രേതകഥ സിനിമയിലെ പോലെ വലിയ തലയുള്ള ഒരാളിന്റെ നിഴല്‍!
ഖോജരാജാവായ തമ്പുരാനെ കള്ളന്‍!!
കള്ളന്‍ തന്നെ അല്ലെ?? ഗല്‍ഫില്‍ നിന്നും പെട്ടി നിറയെ കൊണ്ട് വന്ന മണിയെല്ലാം അടിച്ചോണ്ട് പോവാം അതല്ലെങ്കില്‍ വല്ല - ഉം കാണാമെന്ന് കരുതി വന്നതാവാം! ഈ സമയത്ത് എന്ത് കാണാന്‍ ??അല്ല നോമ്പായതിനാല്‍! വീണ്ടും ടോര്‍ച്ചിന്‍ വെളിച്ചം. പെട്ടെന്നാണോര്‍ത്തത് “അള്ളാ.... ഫാര്യേടെ കെടത്തം ഏത് രീതിയിലാണാവൊ“ തല തിരിച്ച് നീക്കിയപ്പോള്‍ സമാധാനമായി. സ്വകാര്യതാനയം പൂര്‍ണ്ണമായും പൊതിഞ്ഞ് ഓളൊരു വശത്തേക്ക് തിരിഞ്ഞ് കിടക്കുന്നു.
ഇനി എന്ത് ചെയ്യും ? തലേ ദിവസം ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാന്‍ പോകും നേരം ആരൊക്കെയോ ചോദിച്ചിരുന്നു “ഇന്ന് പ്പൊ ഇനി തിരിച്ച് വരവ്ണ്ടാവില്ല അല്ലെ? ഇല്ല, അവിടെ തങ്ങും‘ എന്ന് കരുതി കൂട്ടി ഞാന്‍ നുണയും പറഞ്ഞിരുന്നു. വിചാരിച്ച പോലെ തന്നെ കള്ളന്‍ വന്നിതാ ‘ഇവരാരെടാ ഇന്നലെ രാത്രി ഇവര്‍ തിരിച്ച് വന്നുവോ അതോ വേറെ ആരെങ്കിലുമാണൊ എന്ന് സംശയിച്ച് അന്തം വിട്ട് ജനലും ചാരി നില്‍ക്കുന്നത് എനിക്ക് ശരിക്കും കാണാം.
നന്നായി ചിന്തിച്ച് കൈകാര്യം ചെയ്യേണ്ടതായ വിഷയമായതോണ്ട് ആദ്യം എണീറ്റ് ബ്ലാങ്കറ്റും തലയണയും കൂട്ടി ഞാന്‍ കിടക്കുന്നതിന് പകരമായി ഒരു ഡമ്മിയുണ്ടാക്കി. വീണ്ടു ടോര്‍ച്ചടിച്ച് നോക്കിയാല്‍ എന്നെ കാണാതാവരുതല്ലൊ. പിന്നെ ഇരുട്ടില്‍ ഹാളില്‍ ചെന്ന് ഒരു വടിക്കായി റാക്കില്‍ തപ്പി. കൈയ്യില്‍ തടഞ്ഞത് രാത്രികാലത്ത് പുഴയിലും തോട്ടിലും മീന്‍ വെട്ടിപ്പിടിക്കുന്ന ഇരു തലമൂര്‍ച്ചയില്ല്ലാത്ത വാള്‍ (ഇതാ ഈ എഴുത്ത് ശാക്ഷിയായി പറയുന്നു. എന്നെങ്കിലും ഒരു കാലത്ത് വാളുംകുന്തവുമായി ഒരു മുസ്ലിം തീവ്രവാധി പിടിയിലായി എന്ന് അഥവാ കേട്ടാല്‍, സത്യം ഇതായിരിക്കുംകെട്ടൊ) വാളെടുത്തതും “ട്ടെം ണ്ടം.. ണ്ഡം.... ണ്ടം.. ണ്ടം.. ണ്ടം.. ണ്ടം“ ഒപ്പം ഒരൊഴിഞ്ഞ പെയിന്റ് ടിന്ന് താഴെക്ക് വീണ്.....
പിന്നെ വലിയ മോനെ കുലുക്കിയുണര്‍ത്താനായി ശ്രമം. രണ്ടാമത്തവന്‍ എന്ത് തന്നെ സംഭവിച്ചാലുംഉണരില്ലെങ്കിലും ഒന്നാമത്തോന്‍ പഴയ കാല വാള്‍വ് റേഡിയോ ഓണാക്കിയ പോലെ ചൂടായാല്‍ ഒണര്‍ന്നോളും. ഉണര്‍ന്ന അവന്റെ ചെവിയില്‍ മന്ത്രിച്ചു “ഒച്ചയുണ്ടാക്കല്ലെ പുറത്തൊരാള്‍ നില്പുണ്ട്”
അത് കേട്ട് അവന്റെ ഉറക്കച്ചടവ് ഇറക്കപ്പടവ് വിട്ടിറങ്ങി ചാടിപ്പിടന്നെഴുന്നേറ്റു. അവനോടൊരുവടിയൊ കുന്തമൊ തിരയാനേല്പിച്ച് ഞാനയലോക്കത്തേക്ക് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അത്കേട്ട് കുഞ്ഞാപ്പു കാക്ക പറഞ്ഞു“ നിങ്ങള്‍ വാതില്‍ തുറക്കണ്ട. ഞാനും മണിയും ഇതാ എത്തിക്കഴിഞ്ഞു”
ഫോണ്‍ വെച്ചതും വീണ്ടും “ ട്ടെ ട്ട ണ്ഡ.. ണ്ഡ ട്ട.. ട്ട ട്ടം.. ണ്ടം ണ്ടം... ക്ട ക്ടും“നേരത്തെ താഴെ വീണ പാട്ടമേല് മോന്റെ കാല്‍ തട്ടി ഒച്ചപ്പാട് ! അത് കേട്ട് ഭാര്യയുണര്‍ന്ന് “ഹെ..ങെ..ന്തെത്താ..എന്താ” വേഗംഅവളുടെ അടുത്തെത്തി സംഭവം വിവരിച്ച് മുണ്ടാതെ അതേ പോലെ കിടക്കാന്‍ പറഞ്ഞെങ്കിലും 'മമ്പറത്തെ തങ്ങളേ..പടച്ചോനെ ന്‍ക്കിഞ്ഞി വയ്യാ..ങ്ങള്‍ പൊറത്തെറങ്ങണ്ടാ‘ “എന്നും പറഞ്ഞ് പേടിച്ച് ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ച അവള്‍ക്ക് നല്ല രണ്ട് മുട്ടന്‍ തെറി കിട്ടിയപ്പോള്‍ വായ താനെ അടഞ്ഞു. പിന്നെ മൂരിയെ കിടത്തും പോലെ പൂഞ്ഞയില്‍ പിടിച്ചമര്‍ത്തി പഴയ രൂപത്തില്‍ കിടക്കയില്‍ പിടിച്ച് കിടത്തിയതും “ട്ടിര്‍ണ്ണീം.....ട്ടിര്‍ണീം, ടിര്‍ണ്ണീം...ടിര്‍ണീം”? പെലച്ചക്കെണീക്കാന്‍ ഗള്‍ഫില്‍ നിന്നും വരുന്ന മിസ് കോള്‍ ! ഇരുട്ടിലോടി ഫോണ്‍ ക്രെഡിലില്‍ നിന്നും എടുത്ത് മാറ്റി.
ജനലിനപ്പുറത്തെ നിഴലിനുടമ കിച്ചണിന്റെ വാതില്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുന്നത് മോന്‍ കാണിച്ച് തന്നു. എന്ത് ചെയ്യണം എന്ന് ചര്‍ച്ച ചെയ്യുന്നതിന് മുമ്പെ “പ്പി പ്പി.. പ്പീ.... പ്പീം...പ്പി പ്പി.. പ്പീ.... പ്പീം... പ്പിപ്പി.. പ്പീ.... പ്പീം...” പണ്ടാരടങ്ങാന്‍ ആ സമയത്ത് ശരിയായ മണിയടിക്കാന്‍ തുടങ്ങി. അതോഫാക്കി വേഗം കിച്ചണില്‍ തിരിച്ച് വന്നു. അപ്പോള്‍ പുറത്തെ ടോര്‍ച്ച് വെളിച്ചം എവിടെയും കാണാന്‍ കഴിഞ്ഞില്ല. വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ദൈര്യമുണ്ട്. പക്ഷെ തലേന്ന് ആയുഷ് കാല ഗ്യാരണ്ടിയുള്ള ടോര്‍ച്ചിന്റെ ബള്‍ബ് ഫ്യും ! എമര്‍സഞ്ചിയിലൊട്ട് ചാര്‍ജ്ജും ഇല്ല. ഇത് വരെ എത്തിപ്പെടാത്ത കുഞ്ഞാപ്പുകാക്കയെയും മണിയെയും ഇനി കാത്ത് നില്‍ക്കുന്നത് ബുദ്ധിയല്ല എന്ന തീരുമാനത്തില്‍ മോനോട് പറഞ്ഞു. നീ ശടേന്ന് വാതില്‍ തുറക്കണം. വാതില്‍ തുറന്നതും ഞാന്‍ എമര്‍ജെന്‍സി ഓണാക്കും. (ഒരി്ത്തിരി വെട്ടം കുറച്ച് നേരത്തേക്ക് അതിലുണ്ടാവാറുണ്ടല്ലൊ) ആളെ കണ്ടതും കൈയ്യിലുള്ള വടിയാല്‍ അടി വീണിരിക്കണം... ഓക്കെ പറഞ്ഞ് ‘വണ്‍ ടു ത്രീീീീീീീ”
“..................................“
ങും...എന്തോന്ന്.... ആര് ....എപ്പൊ??? വീടിന് ചുറ്റുമോടി റോഡിലേക്കിറങ്ങിയപ്പോഴേക്കും എമര്‍ജെന്‍സി വെളിച്ചം റ്റാ റ്റാ പറഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ വാള്‍ മുന്നില്‍ വീശി വീടിന് ചുറ്റും നടന്നു.
പെട്ടെന്ന് മുമ്പിലേക്ക് മണി ചാടി വീണു. അതിന്റെ പുറകെ കുഞ്ഞാപ്പുകാക്ക “ ആരെടാ.. മണിയെ അടിയെടാ... നെറും തല നോക്കി കൊടുക്ക്..വിടല്ലെ വിടല്ലെ” എന്ന് വളരെയധികം ഉച്ചത്തില്‍ പറയുന്നുണ്ട്. മണിയും എന്തൊക്കെയോ പറയുന്നു. ഒപ്പം തല്ലാന്‍ ഓങ്ങുന്നു. പെട്ടെന്നെനിക്ക് കത്തി. ഇരുട്ടില്‍ അവര്‍ എന്നെ കള്ളനായി കണ്ടിരിക്കുന്നു. “മണിയേ തല്ലല്ലേ...ഇത് ഞാനാ ടാ മണീ..തല്ലല്ലേ” എന്നുള്ള എന്റെ ശബ്ദം “ആരെടാ നായിന്റെ മോനെ...വിടല്ലെ മണീ ” എന്നൊക്കെയുള്ള അവരുടെ ചോദ്യ പറച്ചിലുകളില്‍ക്കിടയില്‍ എന്റെ ഇടര്‍ന്ന ശബ്ദം ഒന്നുമല്ലാതാവുന്നു.
ശബ്ദ കോലാഹലം (എന്റെ പേടിയോടെയുള്ള തല്ലല്ലേ) കേട്ട് കിടക്കപ്പൊറുതിയില്ലാതെ ഭാര്യ പുറത്തേക്കുള്ള ലൈറ്റ് തെളിയിച്ചു. അപ്പോഴേക്കും മോനും ഓടി വന്നു. ആളറിഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ചുടായി “പുറത്തേക്കിറങ്ങരുത് എന്ന് പറഞ്ഞിട്ട്...ഭാഗ്യം അടിക്കാന്‍ തോന്നാഞ്ഞത്. ഏതായാലും നമുക്കൊന്ന് തെരയാം” ഞങ്ങള്‍ പറമ്പിലും പാടത്തുമൊക്കെ തിരഞ്ഞെങ്കിലും ആരെയും കാണാന്‍ കിട്ടിയില്ല. ആ സമയം ഭാര്യ വിളിച്ച് പറഞ്ഞു
“ ണ്ടോക്കീ...മോളൂന്റെ ചെയിന്‍ ഊരീട്ട്ണ്ട് ട്ടൊ” അപ്പോഴാണൊര്‍ത്തത് അവള്‍ കിടന്നിടത്തു നിന്നും തിരിഞ്ഞ് മറിഞ്ഞ് ഞങ്ങളുടെ കാല്‍ കീഴില്‍ ജനലിനു ചാരിയാ കിടന്നിരുന്നത്. എങ്കില്‍ മാല ആ വിടവിലൂടെ കള്ളന്‍ കൈക്കലാക്കിയിരിക്കുന്നു. “ഇനി നോക്കാനില്ല ദാ സമയം നാലെ ഇരുപത്തഞ്ച് ‘കൊളക്കാടന്‍‘ ഇപ്പൊ വരും. നീയും മണിയും ഓടിക്കോളി അങ്ങാടിയിലേക്ക്. ആദ്യം ബസ്സ്സ്റ്റോപ്പില്‍ നോക്കീ....” പറഞ്ഞ് മുഴുവനാകും മുമ്പെ അവര്‍ ഓടി. ഞങ്ങള്‍ അകത്തേക്ക് കേറി. വേറെ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടൊ എന്ന് നോക്കിയോ എന്ന എന്റെ ചോദ്യത്തിന് “അതിനെന്തേപ്പൊ ഇവിടെ നഷ്ടപ്പെട്ടത് ?” എന്ന് ഓളെ മറുപടി. “അപ്പൊ മോളൂന്റെ മാലാന്ന് നീ പറഞ്ഞത്?
“ഹോ അതൊ, അത് ഞാന്‍ തലേന്ന് തന്നെ ഊരി വച്ചിട്ടുണ്ടെന്നാ പറഞ്ഞത്”
“ഛെ... കള്ള കഴുവേറി മോളെ.....ആവശ്യമില്ലാതെ ഓരോ”
ഇരച്ച് പൊന്തിയ ദേശ്യം അവളുടെ ചിരിയില്‍ ഇല്ലാതായി. കുറച്ച് കഴിഞ്ഞ് മണിയും മോനും തിരിച്ച് വന്ന് പറഞ്ഞു “രക്ഷയില്ല,,, അവിടെ കണ്ട എല്ലാവരെയും പരിശോദിച്ചു. രണ്ട് അണ്ണാച്ചികളെ നല്ലോണം തപ്പി......” അവര്‍ പറഞ്ഞ് കഴിയുന്നത് വരെ ഞങ്ങള്‍ കാത്തിരുന്നു. പിന്നെ ഉമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായപ്പോള്‍ “ഛെ, സംഗതി മോശായി. ഇനിയിപ്പൊ അങ്ങാടീക്കെറങ്ങാന്‍ പറ്റൂല” എന്നെല്ലാം പറഞ്ഞ്, പിന്നെ പറഞ്ഞ് പറഞ്ഞ് മണിയുടെ കൈയ്യില്‍ നിന്നും ഫ്രഷ് ചീമക്കൊന്ന കമ്പിനാല്‍ ഉപ്പാക്ക് അടി കിട്ടാത്തതിന്റെ തമാശ പറഞ്ഞ് ചിരിച്ച് ഉറക്കമുണര്‍ന്ന്‍ വന്ന മക്കളും അയലോക്കക്കാരും കൂടി എന്റെ നേരെ ആയി. പിന്നെ, നോമ്പ് സ്പെഷ്യല്‍ താളിപ്പ് തൂമിച്ച വാസനയില്‍ അത്താഴ ചോറിലേക്കായി ശ്രദ്ധ.
അന്നോടിക്കിതച്ച് വന്ന, ഒരു നീണ്ടകാല പ്രവാസിയായിരുന്ന കുഞ്ഞാപ്പുകാക്ക തീരെ സുഖമില്ലാതെ തളര്‍ന്ന് കിടക്കുന്നു. കഴിഞ്ഞ നോമ്പിന് അങ്ങനെ നാട്ടില്‍ കഴിഞ്ഞു. ഈ നോമ്പ് പകുതിയെങ്കിലും നാട്ടില്‍ കൂടാനാകുമെന്ന് കരുതുന്നു. ഇന്‍ശാ അള്ളാ....
വീണ്ടും കാണും വരെ എല്ലാവര്‍ക്കും നന്മയുടെ നാളുകള്‍ നേര്‍ന്ന് കൊണ്ട്, ഒഎബി.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച
സുരതത്തിന്‍ പാതി സുഖത്തിന്റന്ത്യം
അങ്ങനെ ഞാന്‍ മഞ്ചേരിയില്‍ നിന്നും രണ്ടത്താണിയിലേക്ക് വണ്ടി കേറി. അതിനടുത്ത ഒരുള്‍നാട്ടില്‍ അനുജന്‍ നടത്തുന്ന റേഷന്‍ കട, അവന് പകരം ഒരാഴ്ച ഞാന്‍ നടത്തുന്നു.
വഴിയില്‍ നിന്നും കുറച്ച് കോളേജ് പിള്ളേര്‍ കേറി. ആണുങ്ങളെ ബേക്കിലും പെണ്ണുങ്ങളെ മുന്നിലും കേറ്റിയപ്പോള്‍തൂക്കാന്‍ വിധിച്ച ഞങ്ങള്‍ രണ്ടാളുകള്‍ എടായീല്‍ പട്ടി കുടുങ്ങിയ പോലായി. എങ്കിലും മുമ്പിലെ മിന്നും കൂന്തല്‍കരിമുകിലില്‍ വിടരാത്ത മുല്ല മാല ചൂടി നില്‍ക്കും ശാലീന സുന്ദരിയെ തൊട്ട് തലോടണൊ, അതൊ ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം പൊടിയും മാദക റാണിയെ കടിച്ച് മുറിച്ച് തിന്നുന്നതാണൊ നല്ലത് അതല്ല മഫ്തയിട്ട കുട്ടിയെ ഒരു കേന്‍വാസിലേക്ക് പകര്‍ത്തിയാല്‍ എങ്ങനെയിരിക്കും എന്നൊക്കെ ആലോചിച്ച് അവരെ തന്നെ നോക്കി നില്‍ക്കുന്ന എന്റെ കണ്ണുകള്‍ അത് കണ്ടു! കണ്ടകടറുടെ കൈകള്‍....!!?
ആ പെണ്‍കുട്ടി കൈ ദേഷ്യത്തില്‍ തട്ടി മാറ്റിയെങ്കിലും അയാള്‍ അതെന്റെ അവകാശമാണെ മട്ടില്‍ പൂര്‍വ്വാധികം ശക്തിയില്‍ പിന്നെയും പിന്നെയും ഞെക്കിയപ്പോള്‍ മഫ്തക്കാരി ശബ്ദമുയര്‍ത്തി.ഒപ്പം തൊട്ടടുത്ത കുട്ടി അയാളെ തടുത്ത് ‘എന്താ മനുഷ്യാ.... ???‘ എന്ന് താഴ്മയോടെ. അപ്പോള്‍ കണ്ടകടര്‍ ആ കുട്ടിയെ തള്ളിക്കൊണ്ട് ‘ എന്തെടി നിനക്ക് തല്ലണൊ.. എന്നാ അടി...വാടി.. പോടി‘ എന്നൊക്കെ ചിലച്ച് ആ കുട്ടിയെ തള്ളിക്കൊണ്ടേയിരുന്നു.
ഇതെല്ലാം ബസ്സില്‍ സര്‍വ്വ സാധാരണം. ഞാനെന്തിനതിലിടപെടുന്നു എന്ന് ഭാവിക്കുന്ന ഒരു സാധാ ബസ്സ് യാത്രക്കാരനാവാന്‍, മറ്റൊരു ബസ്സ് തൊഴിലാളി ആയ എനിക്ക് സാധിച്ചില്ല.
വാക്കേറ്റത്തിനൊടുവില്‍ ‘ ബസ്സായാല്‍ തട്ടിയും മുട്ടിയുമൊക്കെ നില്‍ക്കും. അത്ര സൌകര്യം വേണേല്‍ സ്വന്തമായി കാര്‍...’
‘കാറല്ല പൂ..... ഡോ.. വേണ്ടാത്തരം ചെയ്ത്......പിന്നേയും...തന്റെ വളിച്ച പഴേ തമാശ...ഞാനും തന്നെപ്പോലെ ഒരു ബസ്സ് തൊഴിലാളി തന്ന്യേടൊ. തന്നെപ്പോലുള്ള നാറികളാണ്ടാ ഇത് വെറും മറ്റേ തൊഴിലാക്കി മാറ്റിയത്” എന്ന് ഞാന്‍ ഒച്ചയിട്ടപ്പോള്‍, കൂടുതല്‍ കച്ചറക്ക് നിന്നാല്‍ പിറകില്‍ കേറിയതന്റെ ചില്ല്വാനം അടുത്ത സ്റ്റോപ്പിലിറങ്ങി നാട് പിടിക്കുമെന്നറിഞ്ഞ് കണ്ട്രാവി മൈക്ക് കിളി ക്ക് കൈ മാറി പിന്നിലേക്ക് നടന്നു.
മുമ്പിലെ കച്ചറ കേട്ട് ആണ്‍ കുട്ടികള്‍ പ്രശനമെന്തെന്നറിയാന്‍ മുന്നോട്ട് വന്നെങ്കിലും ആവശ്യത്തിന് അലമ്പ് പുറത്തെടുക്കാത്ത അവരൊന്നും മിണ്ടുന്നില്ല. അപ്പോഴേക്കും ബസ്സ് അടുത്ത ടൌണെത്തി അവരെല്ലാം ഇറങ്ങിപ്പോയി.
ക്ലീനറുടെ പുലമ്പല്‍ കേള്‍ക്കാന്‍ പെട്ടി സീറ്റില്‍ ആ കുട്ടിയും വേറെ രണ്ട് പെണ്‍കുട്ടികള്‍ പിന്നെയും ബാക്കി. തിരക്കൊഴിഞ്ഞ ബസ്സിലെ മുന്‍ഡോറിന്‍ പിറകിലെ സീറ്റില്‍ ഞാനുമായി ആ ബസ്സ് മുക്കി മുരണ്ട്...
വഴിക്കിറങ്ങാനായി എണീക്കുമ്പോള്‍ ആ കുട്ടിയുടെ കണ്ണീരോടെയുള്ള ഏങ്ങല്‍, ഒറ്റക്ക്അവരെ നേരിടാന്‍ വയ്യാത്ത മാനസികാവസ്ഥയായും, കണ്ണീര്‍ ഒരു സാധാരണ പെണ്‍കുട്ടിയുടെ ദൈര്യമില്ലായ്മയും വിളിച്ചോതി.
ഞാനുമൊരു ബസ്സ് തൊഴിലാളിയാണെന്നറിഞ്ഞ് കൊണ്ട് എന്റെ കൈയ്യില്‍ നിന്നും ബസ്സ് ചാര്‍ജ്ജ് വാങ്ങിയ ആ കണ്ടക്ടറോട് അപ്പോഴുള്ള ദേശ്യം മനസ്സില്‍ വച്ച് ഞാനാ കുട്ടിയോട് “ കുട്ടീ നിന്റെ ബാക്കിള്ളോര് ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് പോയ് പറയ്. അല്ലാതെ...ഇതില്‍ ചോദിക്കാന്‍ ദൈര്യമുള്ള ആണുങ്ങള്‍ കൊറവാ“ എന്ന് കുറച്ച് ഉറക്കെ തന്നെ പറഞ്ഞു.
റേഷന്‍ കടയിലെത്തി. തൊട്ടടുത്ത കടക്കാരെയൊക്കെ ഒക്കെ പരിചയപ്പെട്ടു. ഞാനും എന്റെ അനുജനും കാഴ്ചയില്‍ വലിയ മാറ്റമില്ല. അത് കാരണം അവിടെ വച്ച് ഒരു നല്ല തമാശയുണ്ടായി.അത് പിന്നീടൊരിക്കല്‍...
വൈന്നേരം മടക്കയാത്രക്ക് കെഎസാര്‍ട്ടീസി യാ കിട്ടിയത്. ആളെ കേറ്റാത്തതിനാല്‍ (അന്നൊന്നും അതെവിടേം നിര്‍ത്തൂല) പണിയൊന്നുമില്ലാതെ കണ്ടക്ടര്‍ സാര്‍ അവര്‍കള്‍? തന്റെ സീറ്റിലും, ആ സുഖ സുഷുപ്തിയില്‍ ഞാനും പിന്നെ ഏതാനും ചിലരുമായി ആ പഴഞ്ചനാന വണ്ടിയെ,ആള്‍മറ കെട്ടാത്ത കിണറ്റിന്‍ വക്കിലിരിക്കുന്ന കുട്ടിയെ എടുക്കാനെന്ന വണ്ണം ഡ്രൈവര്‍ പായിച്ചു.
പിന്നെ എപ്പഴോ പെട്ടെന്ന് ബസ്സിന് ബ്രേക്ക് വീണപ്പോള്‍ ഞാനെന്റെ സങ്കല്പ ലോലസായൂജ്യവീചികൾ കൊണ്ട് കെട്ടാനൊരുങ്ങിയ കൊട്ടാരത്തിന് വിള്ളല്‍ ബാധിച്ച നീരസത്തോടെ കണ്ണ് തുറന്നു. മുന്നിലതാ പഴേ ബസ്സ്!! ങേ.. ജനക്കൂട്ടം,,, അതാ ആ ബസ്സിലെ കണ്ടകടറെ കോളറിന് കുത്തിപ്പിടിച്ച് തൊട്ടടുത്ത വീടിന്റെ മുറ്റത്തേക്ക് കൊണ്ട് പോവുന്നു. ഒച്ചയും ബഹളവും കണ്ട് സംഗതി മനസ്സിലാക്കി ഞാന്‍ വീണ്ടും ആ ബസ്സിലെ യാത്രക്കാരനായി. എണീറ്റ് ചാടി ഇറങ്ങി ഓടി തിക്കിത്തിരക്കി അയാളെ കുത്തിന് പിടിച്ചവരുടെ മുമ്പിലെത്തി നടന്ന സംഭവം കുറച്ച് എരും പുളിയും ചേര്‍ത്തങ്ങ് കാച്ചി കടുക് വറുത്തു.
പിന്നെ പൊട്ടലോട് പൊട്ടല്‍ കടുകല്ല. ഓലപ്പെടക്കം, മാലപ്പെടക്കം, ഇടക്ക് ശ്യൂം...എന്ന ശബ്ദത്തില്‍ വാണം ട്രാന്‍സിറ്റ് ചെയ്തത് 2.4 GHzല്‍
ആയിരുന്നെങ്കിലും പൊട്ടലിന്റെ ശബ്ദ തീവ്രത 120 dB നും അപ്പുറമായിരുന്നു. ഒപ്പം നോണ്‍ വെജിറ്റേറിയന്‍ വക്ക്രോക്തികള്‍ മേളക്ക് കൊഴുപ്പേകി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലൊ.
കിട്ടിയ ഗ്യാപ്പില്‍ എന്റെ വക ഒരു ചവിട്ടും അയാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാന്‍ വീണ്ടും മഞ്ഞയില്‍ചുവപ്പ് വരയുള്ള ഹാഫ് സാരി ചുറ്റിയ ആന വണ്ടിയില്‍ വന്ന് കേറി. മറ്റു യാത്രക്കാര്‍ക്ക് കാര്യംഅറിയാനുള്ള വ്യഗ്രതയിലേറേ അതിന് സാക്ഷ്യം വഹിച്ച എനിക്കത് പറയാനുള്ള ഉത്സാഹമായിരുന്നുകൂടുതല്‍.
പിറ്റേന്ന് വാര്‍ത്ത പത്രത്തിലും വന്നു. ആ സംഭവത്തിന് ശേഷം ഇന്ന് വരെ ആ കണ്ടക്ട്രെ ഞാന്‍കണ്ടിട്ടില്ല. എന്റെ ഒരു ഭാഗ്യം !
"വചനം ദര്‍ശനത്തില്‍ പാതി സുഖം
ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം
സ്പര്‍ശനം സുരതത്തില്‍ പാതി സുഖം
സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം“
എന്നൊക്കെ പറഞ്ഞ്, എഴുതി, വായിച്ച് അത് അന്യരുടെ മുന്നില്‍ പ്രയോഗിക്കുന്നവരെ ഇങ്ങനെ കൈകാര്യം ചെയ്താല്‍ പോരെ ?
ഫോട്ടോ സ്വന്തമല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)