2008, ജൂൺ 5, വ്യാഴാഴ്‌ച

ആഗ്രഹിക്കാത്ത വരവ്

എനിക്കറിയാമായിരുന്നു വിളിക്കാതെ തന്നെ നീ എന്റെ അടുത്ത് വരുമെന്ന്. ഇനി വന്നാല്‍ ഒരു തിരിച്ച് പോക്ക് നിന്നില്‍ നിന്നും ഉണ്ടാവില്ലെന്നു മാത്രവുമല്ല , അടുത്തുള്ളവരൊക്കെയും നിന്റെ ജാതിയില്‍ ചേരാന്‍ വെന്‍പല്‍ കൊള്ളുമെന്നും എനിക്കറിയാം.

എന്തായാലും നിന്റെ വരവ് കുറച്ചും കൂടെ വൈകിക്കാമായിരുന്നില്ലെ നിനക്ക്. എന്താ ഞാനൊരു പ്രവാസി ആയതിനാലാണൊ ഇത്ര വേഗത്തില്‍ നീ എന്റെ അടുത്ത് എത്തിയത്.... ? ഇനി എന്റെ നൊമ്പരങ്ങള്‍ കേട്ടിട്ടൊ...?. ഇതാ നിന്റെ സമയമടുത്തു എന്ന് ഓറ്മപ്പെടുത്തലാണൊ ഈ വരവിന്റെ ഉദ്ദേശം...?.


ഇന്നെന്റെ സ്നേഹിതന്‍ കളിയാക്കിപ്പറഞ്ഞ് നിന്നെ കാണിച്ച് തന്നില്ലായിരുന്നു എങ്കില്‍, ഞാനിത്ര പെട്ടെന്ന് നിന്നെ കാണുമായിരുന്നില്ലല്ലൊ. നിന്നെ തല്‍ക്കാലത്തേക്ക് അവിടെ നിന്നും ഒഴിവാക്കാം. അത് കൊണ്ടായില്ലല്ലൊ. നാളെ നിന്റെ ജാതിയില്‍ പെട്ടവര്‍ പൂറ്വാധികം ശക്തി പ്രാപിച്ച് എന്നെ മുഴുവനായി കടന്ന് ആക്രമിക്കില്ലെ....


ഇനി നിന്നെ, നിങ്ങളെ കറുപ്പിക്കാനുള്ള ഒരു ഹെയറ് ഡൈ വാങ്ങാനും എന്റെ ശംബളത്തിന്റെ ഒരു ഭാഗം നീക്കി വക്കണമല്ലൊ എന്നോറ്ക്കുന്‍പൊ??????....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില