2008, ജൂൺ 5, വ്യാഴാഴ്‌ച

ആഗ്രഹിക്കാത്ത വരവ്

എനിക്കറിയാമായിരുന്നു വിളിക്കാതെ തന്നെ നീ എന്റെ അടുത്ത് വരുമെന്ന്. ഇനി വന്നാല്‍ ഒരു തിരിച്ച് പോക്ക് നിന്നില്‍ നിന്നും ഉണ്ടാവില്ലെന്നു മാത്രവുമല്ല , അടുത്തുള്ളവരൊക്കെയും നിന്റെ ജാതിയില്‍ ചേരാന്‍ വെന്‍പല്‍ കൊള്ളുമെന്നും എനിക്കറിയാം.

എന്തായാലും നിന്റെ വരവ് കുറച്ചും കൂടെ വൈകിക്കാമായിരുന്നില്ലെ നിനക്ക്. എന്താ ഞാനൊരു പ്രവാസി ആയതിനാലാണൊ ഇത്ര വേഗത്തില്‍ നീ എന്റെ അടുത്ത് എത്തിയത്.... ? ഇനി എന്റെ നൊമ്പരങ്ങള്‍ കേട്ടിട്ടൊ...?. ഇതാ നിന്റെ സമയമടുത്തു എന്ന് ഓറ്മപ്പെടുത്തലാണൊ ഈ വരവിന്റെ ഉദ്ദേശം...?.


ഇന്നെന്റെ സ്നേഹിതന്‍ കളിയാക്കിപ്പറഞ്ഞ് നിന്നെ കാണിച്ച് തന്നില്ലായിരുന്നു എങ്കില്‍, ഞാനിത്ര പെട്ടെന്ന് നിന്നെ കാണുമായിരുന്നില്ലല്ലൊ. നിന്നെ തല്‍ക്കാലത്തേക്ക് അവിടെ നിന്നും ഒഴിവാക്കാം. അത് കൊണ്ടായില്ലല്ലൊ. നാളെ നിന്റെ ജാതിയില്‍ പെട്ടവര്‍ പൂറ്വാധികം ശക്തി പ്രാപിച്ച് എന്നെ മുഴുവനായി കടന്ന് ആക്രമിക്കില്ലെ....


ഇനി നിന്നെ, നിങ്ങളെ കറുപ്പിക്കാനുള്ള ഒരു ഹെയറ് ഡൈ വാങ്ങാനും എന്റെ ശംബളത്തിന്റെ ഒരു ഭാഗം നീക്കി വക്കണമല്ലൊ എന്നോറ്ക്കുന്‍പൊ??????....

14 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

എനിക്കറിയാമായിരുന്നു ഞാന്‍ വിളിക്കാതെ തന്നെ നീ വരുമെന്ന്.....

Rare Rose പറഞ്ഞു...

ആഗ്രഹിക്കാതെ കടന്നു വരുന്ന അതിഥിയല്ലേ ഇതു..അകാല നര യാണെന്നു കരുതി സമാധാനിച്ചോളൂ...:)

ശ്രീ പറഞ്ഞു...

ഒഴിവാക്കാന്‍ നിവൃത്തിയില്ലല്ലോ മാഷേ... താല്‍ക്കാലികമായി ഒളിപ്പിയ്ക്കാനല്ലേ കഴിയൂ...
;)

Yasmin NK പറഞ്ഞു...

ഹ ഹ ഹ..ഓമന നര?

ഗോപക്‌ യു ആര്‍ പറഞ്ഞു...

നന്നായിരിക്കുന്നു...ഞാനും..ഈ അവസ്തയിലാണു..പക്ഷെ എന്തായാലും ഡൈ ചെയ്യിലാ എന്ന വാശിയില്‍ ആണു..മുടി നരചാലെങ്കിലും ലേഡീസ്‌ ശല്ല്യം കുറയുമല്ലൊ എന്നെക്കെ നംബര്‍ അടിചു ഇരുപ്പാണു...

ശെഫി പറഞ്ഞു...

അതവിടെ കെടന്നോട്ടേ. അതിനുമുണ്ടെൊരു സൌന്ദര്യം

ഫസല്‍ ബിനാലി.. പറഞ്ഞു...

ബാലനര

കുഞ്ഞന്‍ പറഞ്ഞു...

നാട്ടില്‍ ചെല്ലുമ്പോള്‍ അടുത്ത ബന്ധുക്കള്‍ മരിക്കരുതെന്ന് ഒന്നുകൂടി പ്രാര്‍ത്ഥിക്കും.. കുറച്ചു ദിവസം കഴിയുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വക്കരുതല്ലൊ..!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഹ ഹ ഹ..

Typist | എഴുത്തുകാരി പറഞ്ഞു...

ആഗ്രഹിച്ചാലും, ഇല്ലെങ്കിലും, അവര്‍ക്കു വരാതിരിക്കാനാവില്ലല്ലോ.‍

OAB/ഒഎബി പറഞ്ഞു...

Rare Rose,അതെ അകാല നരതന്നെയല്ല.
ശ്രീ,യാതൊരു നിവ്ര്ത്തിയുമില്ല.
മുല്ല, അങ്ങനെയും പറയാം.
നിഗൂഡഭൂമി, എനിക്ക് ഒരു ലേഡിയുടെ (ഭാര്യ) ശല്യം കുറഞ്ഞാലൊ എന്നു കരുതിയാണ്‍ ഡൈ ചെയ്യാമെന്ന് തോന്നുന്നത്.
ശെഫി, സത്യ്യത്തില്‍ അങ്ങനെ തന്നെയാണ്‍.
ഫസലേ, ബാലനരയല്ല? ഞാന്‍ നാട്ടില്‍ നിന്നും പോന്ന വയസ്സായിരുന്നു മനസ്സില്‍.
കുഞ്ഞന്‍, ഇങ്ങനെ സുഖിപ്പിക്കല്ല്.
അരീക്കോടന്‍, നന്ദി.
എഴുത്തുകാരി, ആറ്ക്കും വരും.

തിരക്കിനിടയിലും ഈ എളിയവനെ അനുഗ്രഹിച്ച എല്ലാവറ്ക്കും നന്ദി.
എല്ലാവറ്ക്കും നല്ലത് വരുത്തട്ടെ എന്ന പ്രാറ്ത്തനയോടെ ഒഎബി. ഒരിക്കല്‍ കൂടി നന്ദി നമസ്കാരം.

അജ്ഞാതന്‍ പറഞ്ഞു...

You are great yar....
hoooooooo... Supper

അനീസ പറഞ്ഞു...

നന്നായിട്ടുണ്ട് , ഒരു സസ്പെന്‍സ് ഉണ്ടായിരുന്നു

നിഷാർ ആലാട്ട് പറഞ്ഞു...

പ്രായം അതൊരു പവറല്ലേ മാഷെ ....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില