2011, ജനുവരി 17, തിങ്കളാഴ്ച
സൈന്‍ ഔട്ട് - ചെറു കഥ
സഹപ്രവർത്തകന്റെ ഒപ്പമെത്താനുള്ള കഴിവ് ഇല്ലാത്തിടത്ത് പാരകൾ സൃഷ്ടിക്കപ്പെടുന്നു! കുഴികൾ രൂപപ്പെടുത്താനും, ചേമ്പ്, ചേന കളച്ചെടുക്കാനുമുതകാത്ത ആ ‘സാങ്കല്പിക പാര’ തന്നെയാണ് കാലേ കൂട്ടി കണ്ടറിഞ്ഞ് പി കെ അലിയും പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ പ്രയോഗിച്ചത്.
അതിനാൽ കഷ്ടപ്പെടാതെ നല്ല ശംബളമുള്ള ജോലിയിൽ എത്തിപ്പെട്ട്, വലിയ പണക്കാരനായി അറിയപ്പെട്ടപ്പോഴും സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാൻ അയാൾ മനസ്സ് കാണിച്ചു എന്നത് എടുത്തു പറയേണ്ടതായ ഒരു വസ്തുതതന്നെയായിരുന്നു കെട്ടൊ. സഹായമായി രണ്ടഞ്ഞൂറിന്റെ റിയാൽ കൊടുക്കുമ്പോൾ നൂറിന്റെ ഒരു നോട്ട് അപ്പോൾ തിരിച്ചു കൊടുത്താൽ മതി. പിന്നെ മാസാവസാനം ശംബളം കിട്ടി, ആ കാശ് തിരിച്ച് കൊടുക്കുമ്പോൾ അതേപോലെ നൂറ് റിയാൽ മടക്കിക്കൊടുക്കുന്ന ദു:സ്വഭാവമൊന്നും പി കെ അലിക്കില്ലായിരുന്നു ട്ടൊ?!
പണ്ടെന്നോ നാട്ടിൽ പായസ കച്ചവടം നടത്തി പിന്നെ ഗൾഫിൽ വന്ന് നാല് കാശ് കൂടിയപ്പോൾ പായസം കൂട്ട്യാലിയെന്ന തന്റെ പേര് ചുരുക്കി പി കെ അലി എന്നാക്കി മാറ്റിയതാണെന്നും അതല്ല പലിശക്ക് കാശ് കൊടുക്കുന്ന കുട്ട്യാലി എന്നതിന്റെ ചുരുക്കമാണെന്നും പറയപ്പെടുന്നു.
എന്തായാലും പ്രവാസ കൂട്ടായ്മയിൽ അയാൾ എല്ലാവർക്കും പ്രിയങ്കരനായി. പള്ളി മദ്രസ്സ പിരിവിനും, പന്തുകളി ഓണോത്സവ സകല കുലാവി അസോസിയേഷനുകളിലും, എന്തിന്; നാട്ടിലെ പാവപ്പെട്ട ഒരു പെങ്കുട്ടിയെ അയ്മ്പത്തൊന്ന് പവനും തൊണ്ണൂറ്റെട്ടായിരം ഉർപ്യ- ഒരു ലച്ചമായിരുന്നു ചോയ്ച്ചത്. അത് നാട്ടുകാർ പേശി പേശി തൊണ്ണൂറ്റെട്ടാക്കി കുറച്ചതാ. അവരെ സമ്മയ്ക്കണം- യും കൊടുത്ത് കെട്ടിച്ചയക്കാനുള്ള വരിയിടൽ പിരിവിനു വരെ ചുക്കാൻ പിടിക്കാൻ പി കെ അലി വേണമെന്നായി.
അതൊക്കെ ചലിക്കുന്നതും നിശ്ചലിക്കുന്നതുമായ ചിത്രങ്ങളായി മാധ്യമങ്ങളിൽ വന്നു തുടങ്ങും മുമ്പെ തന്നെ നാട്ടുകാരിൽ വലിയവരൊക്കെയും അയാളെ അവരവരുടെ ഹൃദയങ്ങളിൽ കുടിയിരുത്തിയിരുന്നു. കുട്ടികൾ ഫാനായി അയാളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് വറ്റ് തേച്ച് വീടുകളിലെ വാതിലുകളിൽ വരെ ഒട്ടിച്ച് വച്ചിരുന്നു!
അങ്ങനെ, ഏറെയേറെ പൊങ്ങി നിൽക്കുന്ന സമയത്താണ് അയാളുടെ ആത്മാർത്ത സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ അയാളെ അറിയിച്ചത് “കുട്ട്യാല്യേ...സംഗതിയൊക്കെ ശരിതന്നെ. പക്ഷേങ്കി..... അന്റെ കെട്ട്യോളേം കുട്ട്യാളേം നാട്ടുക്കൂടെള്ള നടത്തത്ര ശരിയല്ലാന്ന് കേക്കണു. ഇയ്യൊന്നു ശ്രദ്ധിച്ചാൽ അനക്ക് നന്ന്..” എന്നാൽ ആ പറച്ചിലുകൾ, ‘നിന്റെ വളർച്ചയിൽ അവരിൽ രൂപപ്പെട്ട അസൂയയുടെ പര്യായാങ്ങളായി കരുതിയാൽ മതി’യെന്ന് അയാളുടെ ‘ചിലവ് പറ്റികൾ’ അയാളുടെ കാതിലോതിയപ്പോൾ; അതാണതിന്റെ ശരിയെന്ന് പി കെ കുട്ടിയും ധരിച്ചു.
പിന്നെ എപ്പഴോ; ജോലി കഴിഞ്ഞ് എന്തിനുമേതിനും മണ്ടിപ്പാഞ്ഞ് നടന്നിരുന്ന അയാളിതാ ജോലിക്ക് പോലും പോവാതെ, തീനും കുടിയും, യാതൊരു മുണ്ടാട്ടവുമില്ലാതെ റൂമിലൊരേ ഇരുത്തം! ഇതിപ്പംതുടങ്ങിയിട്ട് ദിവസം കുറച്ചായി. എന്താ കാരണമെന്ന് ചോദിച്ചാൽ റൂമിലുള്ളോർക്ക് ഒന്നേ പറയാനുള്ളു.
ഒരു സുഹൃത്തിന്റെ മൊബൈലിലേക്ക് ആരൊ അയച്ച ഒരു എമ്മെമ്മെസ് സൌണ്ട് ക്ലിപ്പ് എല്ലാവരുംകൂടിയിരുന്ന് കേട്ട് ആർത്തുല്ലസിച്ച് ചിരിച്ചതിന് ശേഷം അയാൾ മിണ്ടാതായി പോലും.
അതിൽ അനുരാഗവിലോചനയായി അതിലേറെ മോഹിനിയായി ‘നൌഷാദിക്കാ..എന്റെ നൌഷാദിക്കാ..’ എന്നിടക്കിടക്ക് വിളിച്ച് പിന്നെ കാമാർത്ത ഭാവത്തോടെ പലതും പറയുന്നത് പി കെ അലിയുടെ മകളുടെ ശബ്ദമാണെന്ന് പറഞ്ഞ്, ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചു. പിന്നെ അത് അയാളോടുള്ള ദയയുടെയും അനുകമ്പയുടെയും പാതയിലേക്ക് വഴി മാറി. അപ്പോഴേക്കും മാസങ്ങൾകഴിഞ്ഞിരുന്നു.
* * * *
സ്യൂട്ടും കോട്ടുമ്മണിയാത്ത, സാധാരണ ക്ലീൻ ഷേവ് ചെയ്തിരുന്ന മുഖത്തിനു പകരം നീണ്ട് വളർന്ന ദീക്ഷയും വെട്ടിയൊതുക്കാത്ത തലമുടിയുമായി കൈയ്യിലൊരു സ്യൂട്ട് കേസ് പോലുമില്ലാതെ, യാതൊരു മുന്നറിയിപ്പും കൂടാതെ വീട്ടിലേക്ക് കേറിവരുന്നയാൾ ഒരു തെണ്ടിയല്ലെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു പി കെ അലിയുടെ ഭാര്യമക്കൾക്ക്.
“അസ്സലാമു അലൈക്കും” പതിവില്ലാത്ത ചൊല്ലു കേട്ട്, മുമ്പേ ഭയന്ന് പോയിരുന്ന അവർ സലാം മടക്കാൻ മറന്ന് നിന്ന നിശ്ചലാവസ്ഥയിൽ നിന്നും ചലനാവസ്ഥ പുനസ്താപ്പിക്കാൻ “എന്താവടെ..എന്തു പറ്റി ഇവിടെയുള്ളോർക്കെല്ലാം” എന്ന അയാളുടെ ഇടി വെട്ടുമ്പോലുള്ള ഒരു അട്ടഹാസം വേണ്ടിവന്നു .
ഉടൽ വിറച്ച് ഭൂതം കയറിയത് പോലെയായ അയാളെ കണ്ട് മൂന്ന് ഖൽബുകളുടെ വോൾട്ടേജ് കൂടാൻ തുടങ്ങി.
എന്നാൽ അയാൾ ഒരു മറുപടിക്കൊ മറ്റോ കാത്ത് നിൽക്കാതെ, എന്തോ നിശ്ചയിച്ചുറച്ച മട്ടിൽ പുതിയതായി പണിത കൊട്ടാരസമമായ വീടിന്റെ പുറകിലെ പൊളിച്ച് മാറ്റാത്ത പഴയ വീട്ടിലേക്ക് കേറി. അകത്തെ മൂലയിൽ പണ്ടെന്നോ കൂട്ടിയിട്ട അലുമിനിയ പാത്രങ്ങളും തന്റെ നാലു ചക്ര ഉന്തു വണ്ടിയുമെടുത്ത് മുറ്റത്തേക്കിട്ടു. അതിൽ ഏറ്റവും വലിയ പാത്രത്തിൽ വെള്ളം കോരി നിറച്ചു.ശേഷം മൂന്ന് വെട്ടുകല്ലിനാൽ മുറ്റത്തൊരടുപ്പ് തയ്യാറാക്കി. പുതിയ വീട്ടിനുള്ളിലേക്കോടി. തിരിച്ചുവന്ന അയാളുടെ കൈയ്യിൽ തന്റെ ഭാര്യയുടെ ഉയർച്ച താഴ്ചകൾ കാണിക്കുന്ന പർദ്ദകളും, മകളുടെ അണിഞ്ഞാൽ അരച്ച് തേച്ചത് പോലുള്ള ഉടുപ്പുകളും മറ്റുമുണ്ടായിരുന്നു. അതൊക്കെയുമയാൾ അടുപ്പിലേക്കെറിഞ്ഞു. ശേഷം മകന്റെ പ്രൈവറ്റ് റൂമിലെ അലമാരിക്കുള്ളിലെ കുപ്പിയിലെ നിറമുള്ള ദ്രാവകമെടുത്ത് അടുപ്പിലേക്കൊഴിച്ച് ഗ്യാസ് ലൈറ്റർ ഉരച്ച് തീ കൊളുത്തി. പിന്നെ ഫണമുയർത്തിയാടുന്ന തീയിൻ മുകളിലേക്ക് വെള്ളം നിറച്ച് വെച്ച പാത്രമെടുത്ത് വച്ചു.
ആളിക്കത്താൻ തുടങ്ങിയ തീ കണ്ട് അയാൾ ഉന്മത്തനായി പൊട്ടിച്ചിരിക്കാൻ തുടങ്ങി. വീണ്ടും അകത്തേക്കോടി. നാലഞ്ച് മൊബൈലുകളും ടിവിയും സിഡിയും കമ്പ്യൂട്ടറും മറ്റു കുറേ യന്ത്രങ്ങളും ആയാൾ കത്തുന്ന തീയിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. എല്ലാം കത്തിയമർന്നപ്പോൾ, തീയിലേറെ ആളിക്കത്തിയിരുന്ന അയാളുടെ കണ്ണുകൾ വെറും കനലുകളായി മാറി. വിയർപ്പുകൾ ചാലിട്ട ശരീരവുമായാൾ കിതച്ചു.
ഏറെ കഴിഞ്ഞ് അയാൾ പാത്രം താഴെയിറക്കി. ഭ്രാന്തൻ കാഴ്ചകൾ കണ്ട് കാറ്റിലെ പുൽകൊടി പോലെ നിൽക്കുന്ന മൂവരോടുമായി അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു
“ഈ പാത്രത്തിൽ കേറി നിന്ന് നിങ്ങളോരോരുത്തരും അവരവരുടെ ശരീരം കഴുകി വൃത്തിയാക്കുവിൻ” ശബ്ദമില്ലാഞ്ഞിട്ടും അവർ നടുങ്ങി. എന്തിനുള്ള പുറപ്പാടെന്നറിയാതെ അറച്ച് വിറച്ച് നിന്ന അവരുടെ നേരെ നീണ്ട് വരുന്ന രണ്ട് കനൽ കട്ടകൾ കണ്ടപ്പോൾ അവർ യാന്ത്രികമായി അതിലേക്ക് കേറി.
ആ സമയം, അയാള്‍ പഴയ പായസം കുട്ട്യാലിയായി വണ്ടിയിലെ തുരുമ്പും പാത്രങ്ങളിലെ പൊടിയും മാറാലകളും കഴുകി കളയാൻ തുടങ്ങി. അപ്പോൾ പുതിയ വീടിൻ മുമ്പിൽ ഒരു ജെ സി ബി എത്തിക്കഴിഞ്ഞിരുന്നു!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
32 അഭിപ്രായങ്ങൾ:
‘നൌഷാദിക്കാ..എന്റെ നൌഷാദിക്കാ..’ എന്നിടക്കിടക്ക് വിളിച്ച് പിന്നെ കാമാർത്ത ഭാവത്തോടെ പലതും പറയുന്നത് പി കെ അലിയുടെ മകളുടെ ശബ്ദമാണെന്ന് പറഞ്ഞ്, ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചു.
അലിയുടെ, പി കെ അലിയുടെ,കഥ വളരെ ടച്ചിംഗ് ആയി തോന്നി
ആശംസകള്‍ !
പി.കെ.അലിയെപൊള്ള ഗള്‍ഫ്‌തന്തമാര്‍ക്ക് ഇതും ഇതിലപ്പുറവും
പറ്റും.മക്കളും ഭാര്യയും വിളിച്ചു പറയുന്നത് ചുണ്ടില്‍ നിന്നും വീഴും മുമ്പേ പറഞ്ഞ സാധനങ്ങള്‍ അയച്ചു കൊടുക്കുന്ന പി.കെ അലിമാര്‍ കക്കത്തൊള്ളായിരമുണ്ടാകും...
തമാശയുടെ മേമ്പൊടി ചേര്‍ത്ത് വലിയ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ പോസ്റ്റ്.
വളരെ നന്നായി..
പണമുണ്ടാക്കുന്ന തത്രപ്പാടില്‍, അവനവന്റെ കുടുംബത്തെക്കുറിച്ച് പലരും മറന്നു പോകുന്നു.
പീ ക്കെ അലിയുടെ കഥ വളരെ ഭംഗിയായിട്ടു അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍!
കൂടിച്ചെര്‍ന്നിരിക്കുന്ന സ്നേഹത്ത വലിച്ചു കീറിയിട്ടാണ് ഓരോരുവനും പ്രവാസി ആയിത്തീരുന്നത്. അന്നത്തെ അവന്റെ മനസ്സ് മാറ്റങ്ങളില്ലാതെ ഇവിടെ തുടരുന്നു. ആ സ്നേഹത്തില്‍ കലര്‍ന്ന അയക്കലുകലാണ് ഓരോ പ്രവാസിയും നടത്തുന്നത്. നാട്ടിലെ മാറ്റങ്ങള്‍ എത്ര പറഞ്ഞാലും അത് മനസിലേക്ക് കയറില്ലെന്നതാണ് നമ്മുടെ ശാപം. കാരണം മാറ്റങ്ങള്‍ സംഭവിക്കുന്നത് നമ്മള്‍ക്കല്ല. ഇവിടെയല്ല. നാട്ടില്‍ ആണ്. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നമ്മളിലെ പഴയ സ്നേഹത്തിന്റെ ചിതറാത്ത വിശ്വാസം പൊളിച്ചെഴുതാന്‍ കഴിയാത്തത് തന്നെ കാരണം.
ലളിതമായി പറഞ്ഞു ബഷീറിക്ക.
വളരെ നന്നായി എഴുതി!
ആശംസകള്‍
ramanika-
അപ്പൊ ടച്ചിങ്ങായില്ലെ :)
ഇക്കഥ വേറെ ഒരാവശ്യത്തിനെഴുതിയതായിരുന്നു. പിന്നെ തോന്നി ഞാനത്ര പ്രശസ്തനാവേണ്ടാന്ന്.
~ex-pravasini* - അള്ളോ..ഉണ്ടോന്ന് പറയണൊ. കണ്ട ഫാൻസിക്കടകളിലും, സിഡി കടകളിലും മറ്റും മറ്റും ഉമ്മമാർ ഒന്നിനാത്തരം പോന്ന പെൺ മക്കളെയും കൊണ്ട് ചുറ്റിത്തിരിയുന്ന കാഴ്ചകൾ കണ്ടപ്പോഴും അത് കൊണ്ടുണ്ടായ കുറേയേറെ അനുഭവങ്ങളുമാണീ കഥക്കാധാരം.
നാന്നായെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നുന്നു.
എത്ര ഗൌരവത്തിലെഴുതിയാലും തമാശ കടന്ന് വരും. അത് ജീവിതത്തിലും അങ്ങനെ തന്നെയാ.
appachanozhakkal- അതെ, അവന് വില കൽപ്പിക്കുന്നവർക്കറിയാം അയാൾ എങ്ങനെ കാശുണ്ടാക്കിയെന്ന് എങ്ങനെ ആയാലും അയാൾക്ക് ഉന്നതങ്ങളിൽ സ്ഥാനാമുണ്ട്. എന്ന് മാത്രമാണ് ഞാൻ പറയാൻ ശ്രമിച്ചത് അത് സ്വന്തം വീട്ടുകാർക്കുണ്ടാവുന്ന കൊണ്ടുണ്ടാവുന്ന ധാരുണവും
പട്ടേപ്പാടം റാംജി-
വീട്ടിലെ സ്വാതത്ര്യം അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾ, അത് കണ്ട് വളരുന്ന പുതു തലമുറ അവരുടെ ആവശ്യങ്ങൽ നിറവേറ്റിക്കൊടുത്തില്ലെങ്കിലുള്ള ഭീഷണി (പറയുന്നത് പോലെ ചെയ്യുന്നവരുമുണ്ട്)
അത് കേട്ട് എല്ലാ ആവശ്യങ്ങളും സാധൂകരിച്ച് കൊടുക്കുന്ന അച്ചനമ്മമാരും.
എല്ലാം കഴിയുമ്പോഴാണറിയുക കൈ വിട്ട് പോയെന്ന്.
ലളിതമേ അറിയൂ റാംജീ. :)
വാഴക്കോടന്‍ // vazhakodan അങ്ങനെ പറയാനായി വരുന്നതിൽ സന്തോഷമുണ്ട് വാഴോ..
വന്നവർക്കും വായിച്ചവർക്കും നന്ദി.
എക്സ് പ്രവാസിനി പറഞ്ഞത് തന്നെ.നമ്മുടെ ഓരോരുത്തരുടെ ചുറ്റുവട്ടത്തും കാണും ഇങ്ങനുള്ള അലിമാര്‍.ഇത്തരത്തിലുള്ള അലിമാരില്‍ ഒരാളാകാതിരിക്കണമെങ്കില്‍ വീടര്‍ക്കും മക്കള്‍ക്കും മാസാമാസം ദിര്‍ഹമും റിയാലും സെന്‍ഡുന്ന വെറും ഒരു യന്ത്രമായി മാറാതിരിക്കുക.ഇച്ചിരി സൂക്ഷിക്കുക.പിന്നീട് ദുഖിക്കേണ്ടി വരില്ല.നന്നായി പറഞ്ഞിരിക്കുന്നു ഒ.എ.ബിക്കാ.നന്ദി
nannaayitund. anumodanangal.
പി.കെ.യുടെ definition കലക്കി..
നര്‍മത്തില്‍ക്കൂടി പറഞ്ഞ കാര്യങ്ങള്‍ക്ക് കയ്ക്കുന്ന സത്യങ്ങളുടെ ചുവ..
ഭാവുകങ്ങള്‍.
കൊള്ളാം മാഷെ നന്നായിട്ടുണ്ട്
നന്നായി കഥ പറഞ്ഞിരിക്കുന്നു
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! വായിച്ചു; നന്നയിട്ടുണ്ട്. ആശംസകൾ! ഇനിയും വരും.
ഒളിഞ്ഞും തെളിഞ്ഞുമുള്ള ആചിരിക്കാരുണ്ടല്ലോ?!..
ആദ്യം സൂചിപ്പിച്ച ആപാര
പോലെ അപാരം തന്നെയാണിതും!
കുത്താനും മാന്താനും പറ്റാത്ത
എന്നാൽ ചികയാനും,തോണ്ടാനും
അസാമാന്യപാടവം തന്നെയാണതിനു!.
കുറച്ച് ഗൌരവം വന്നപോലെ!
എനിക്കാതമാശയാണേറെ പറ്റ്യേത്
ഭാവുകങ്ങൾ
ഫോളോ ചെയ്യാനുള്ള option കാണുന്നില്ല.പുതിയ പോസ്റ്റ് ഇട്ടാല്‍ എങ്ങിനെ അറിയും?
mayflowers- ചിന്ത, തനിമലയാളം,ജാലകം പോലുള്ള അഗ്രിഗേറ്ററുകൾ നോക്കുകയേ നിർവാഹമുള്ളു.
സോറിട്ടൊ :)
എന്താപ്പോ ഇങ്ങനൊരു കഥ?
അലിമാര്‍ നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെ. നെടുവീര്‍പ്പിടുകയല്ലാതെ പ്രതിവിധിപറയാനൊന്നും എനിക്കരിയുന്നില്ല.
കഥ ഹൃദയത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍ ഒഎബി സാബ്.
valare sparshikkunna reethiyil paranju..... aashamsakal..........
ഗള്‍ഫില്‍ നല്ലൊരു സ്പോണ്സറും നാട്ടില്‍ നല്ലൊരു ഭാര്യയുമുണ്ടയാല്‍ രക്ഷപ്പെട്ടു എന്ന പതിവ് വര്‍ത്തമാനം ശരി തന്നെയാ ല്ലേ? :)
ശ്രദ്ധേയന്‍ | shradheyan- അത് ശരിയാണല്ലൊ. സ്പോൺസർ നന്നായാൽ വളരാനുള്ള സാഹചര്യമുണ്ടെന്ന് ഞാൻ പറയാറുണ്ട്.
അപ്പൊ,,,, ഞാൻ ഭാഗ്യവാൻ :)
jayarajmurukkumpuzha- വളരെയേറെ നന്ദി.
തെച്ചിക്കോടന്‍-പ്രതിവിധി: പറഞ്ഞ മനസ്സിലാക്കുക. അല്ലെങ്കിൽ മനസ്സ് കൊണ്ടെങ്കിലും അയാളുമായി സഹകരിക്കാതിരിക്കുക.
ശ്രീ - ഇടക്ക് ഇങ്ങനെയും ആവാലൊ ല്ലെ.
ishaqh- ആ പാര കാലങ്ങളായി അനുഭവിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. ഇന്നും അതുപോലെ വേറെ കുറേയുണ്ടെങ്കിലും മൂർച്ച പോര.
കാര്യത്തിലെഴുതിയാലും തമാശയായി മാറുന്നു. ഒരു കോമടി ആർട്ടിസ്റ്റ് നന്നായൊന്ന് കരയിപ്പിക്കാം എന്ന് കരുതിയാലും കാണികൾ ചിരിക്കും പോലെ.
ഇ.എ.സജിം തട്ടത്തുമല- കണ്ടതിൽ സന്തോഷം. താങ്കൾക്കായി ഈ വാതായനം തുറന്നിട്ടിരിക്കുമെപ്പോഴും.
Jishad Cronic - താങ്ക്സ്
ഉമേഷ് പിലിക്കൊട് - താങ്ക്സ്
mayflowers - :)
സുജിത് കയ്യൂര്‍ - നന്ദിയുണ്ട്.
ജിപ്പൂസ് -“ഞമ്മളെ ബാപ്പ നയിച്ച് ഞമ്മക്കൊന്നും ഉണ്ടാക്കി വച്ചില്ല. ഞമ്മളെ മക്കളെങ്കിലും സുഖിക്കട്ടെ”
ഇങ്ങനെയുള്ളോരോട് പറഞ്ഞാൽ കിട്ടുന്ന മറുപടി ഇതായിരിക്കും.
അഭിപ്രായം പറഞ്ഞവർക്ക് വളരെ നന്ദി.
എഴുത്തു വള്രെ വ്യത്യസ്ഥമായിത്തോന്നി..
ചെറുകഥ എന്ന രീതിയില്‍ തന്നെ മികച്ചു നില്‍ക്കുന്നു..
‘മുകതാറിന്റെ ബ്ലോഗ്ഗില്‍ നിന്നും ‘മണിയടി അഥവാ മണിയടി’വായിച്ചിരുന്നു.. അതും കലക്കന്‍ ഇതും കലക്കന്‍..ആശംസകള്‍..
ഇതില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുടെയും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും അക്സ്മികമാനെന്നു കൂടി അടിക്കുറിപ്പ് കൊടുക്കുന്നത് നന്നായിരിക്കും. അല്ലാത്ത പക്ഷം ഇത് തന്നെക്കുറിച്ച് എഴുതിയതാനോന്നു പലര്‍ക്കും തോന്നാന്‍ സാധ്യതയുണ്ട്...!
പി.കെ. അലി വീണ്ടും പായസം കുട്ട്യളിയായ പരിണാമ പ്രക്രിയ അത്യന്തം ഉദ്യോകജനകമായി നര്‍മ്മത്തിന്റെ മേമ്പോടിയിട്ടു അവതരിപ്പിച്ചു.
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥ..
ചിലരുടെയെങ്കിലും ജീവിതത്തില്‍ അനുകരിക്കപ്പെടേണ്ടണ്ട ചില മാതൃകകള്‍..
സമകാലികം.
പ്രസക്തം.
ചിന്തനീയം!
കണ്ടപ്പോള്‍ ഒന്ന് നോക്കാന്‍ വന്നതാ.
പല പ്രവാസി മുഖങ്ങൾക്കും ഈ പായസം കുട്ട്യാലിയുടെ മുഖഛായയുണ്ടാക്കാൻ പറ്റുന്ന കാലഘട്ടങ്ങളിലൂടെയല്ലേ നമ്മളെല്ലാം കടന്ന് പോയികൊണ്ടിരിക്കുന്നതു അല്ലേ ബഷീർ ഭായ്.
വളരെ സുന്ദരമായി പറ്ഞ്ഞിരിക്കുന്നു കേട്ടൊ
കണ്ണിര് വീണ പണം അന്യായമായി കയ്യടക്കിയാൽ അവസാനം പണവും പോവും ജീവിതവും പോവും അത്ര തന്നെ!
അലി പലിശക്കാരനാനെന്ന് സ്ഥാപിക്കാൻ തുടക്കത്തിൽ പറഞുവന്ന വരികൾ ചിരിപ്പിച്ചു :)
നന്നായി മാഷേ.
Muneer N.P- ഒരു രീതിയും കടമെടുക്കാൻ പ്രശസ്തരയൊന്നും വായിച്ച് ശീലമില്ല. വളരെ നന്ദിയുണ്ട് ഈ വായനക്ക്.
ഐക്കരപ്പടിയന്‍- താങ്കൾ പറഞ്ഞത് ശരി തന്നെ. എങ്കിലും നല്ലവരായ കുറേയേറെ നമ്മുടെ കൂട്ടത്തിൽ തന്നെയില്ലെ (അത് കൊണ്ടാണ് താങ്കളുടെ ‘പലർക്കും‘ എന്ന വാക്ക് ഇവിടെ എഴുതാൻ ഇട വന്നത്.
ലാസ്റ്റ് പറഞ്ഞത് ശരിയാണോ :)
ആറങ്ങോട്ടുകര മുഹമ്മദ്- അതിന് നമ്മൾക്ക് കഴിയില്ലല്ലൊ. ഏറിയാൽ ഇത് ഒരു 200 ആൾ വായിക്കും.
jayanEvoor- അങ്ങനെ തോന്നിയതിനാലുള്ള ഒരു പ്രകടനം!
പട്ടേപ്പാടം റാംജി- എന്നിട്ടും ഒന്ന് മിണ്ടാൻ തോന്നിയതിൽ പ്രത്യേക നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം - ചില മുഖങ്ങൾ ഇവ്വിധത്തിൽ കണ്ടതിനാലുള്ള എന്റെ രോഷം! അതിനായി ഒരു കഥ.
ഭായി- ഞാൻ പണിയെടുക്കുന്ന കമ്പനിയിലെ ഒരേ റൂ മിൽ ഒപ്പം കിടക്കുന്നവർ തമ്മിൽ പലിശക്ക് കൊടുക്കുന്നു. അതിനെ ഞാൻ എതിർക്കും. ‘പോയി പണി നോക്കെടാ‘
കൊടുക്കുന്നവൻ പറഞ്ഞാൽ പോട്ടെ വാങ്ങുന്നവനും പറഞ്ഞാലൊ...
കുട്ടിയെ കെട്ടിക്കാനൊ പുര കേറ്റാനൊ അല്ല.
കേറ്റിയ വീടിന്റെ തറയിൽ ഗ്രാനെറ്റ് വിരിക്കാനാവാം അല്ലെങ്കിൽ അത്യാവശ്യമില്ലാത്തതാവാം..
നല്ല നല്ല അഭിപ്രായങ്ങൾ പറഞ്ഞവർക്കും വിമർശിച്ചാൽ ശരിയാവില്ല എന്ന് കരുതി വെറുതെ വായിച്ച് പോയവർക്കും നന്ദിയോടെ....
ഔ... ബല്ലാത്ത കത !
കഥ വളരെ ഭംഗിയായിട്ടു അവതരിപ്പിച്ചു.
നന്നായി എഴുതി! ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ