2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

വിശ്വസിച്ചാലും ഇല്ലെങ്കിലും


സ്ഥലം വാണിയമ്പലം അങ്ങാടി കഴിഞ്ഞുള്ള സ്കൂള്‍ ഗ്രൌണ്ട്. റോഡരികില്‍ നില്‍ക്കുന്ന രണ്ടു വയസ്സന്‍ ചീനി മരം. വെള്ളിയാഴ്ച ദിവസം നട്ടുച്ച പന്ത്രണ്ട് മണിക്കടുത്ത സമയം! തൊട്ടടുത്ത്‌ ജുമാ മസ്ജിദും അതിനു ചാരി കൃസ്ത്യന്‍ പള്ളിയും. യാതൊരു വിധ അംഗ വൈകല്യവുമില്ലാത്ത ഒരു മനുഷ്യന്‍ കയ്യിലൊരു സഞ്ചിയും മറു കൈയ്യിലൊരു ഇറച്ചിപ്പൊതിയുമായി, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരത്തിന്‍ തണലിലൂടെ തന്റെ വീട്ടിലേക്ക് ക്രോസ് ചെയ്യുകയായിരുന്നു. ആ സമയത്ത് മരക്കൊമ്പിലിരുന്ന ഒരു കാക്ക 'കാ കാ..' കരഞ്ഞു. എതിരെ വന്ന കാക്ക സലാം പറഞ്ഞു. സലാം പറഞ്ഞ കാക്ക മുഹമ്മത് കാക്കയായിരുന്നെന്നു എന്ന് തിരിച്ചറിഞ്ഞെങ്കിലും കാ എന്ന് കരഞ്ഞ കാക്കയെ നാളിതു വരെ തിരിച്ചറിയാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല എന്നത് എടുത്തു പറയാവുന്ന ഒരു വസ്തുതയാണ്. അതിനു ഇവിടത്തുകാര്‍ പുലര്‍ത്തി പോരുന്ന വിശ്വാസം കേള്‍ക്കുക
"ഈ കാക്കയ്ക്ക് അഡ്രസ്സ് ഉണ്ട് . ആ കാക്കയ്ക്ക് അതില്ല"

സംഭവം ഇന്നനെ ഒക്കെ നടന്നെങ്കിലും അയാളുടെ പിറകെ ഒരു ചെത്തലപ്പട്ടിയുണ്ടെന്ന വിവരം പാവമയാള്‍ അറിഞ്ഞില്ല എന്നത് ഒരു ദുരൂഹ തന്നെയായിരുന്നു! അതിനു ഇവിടത്തുകാര്‍ പറയുന്നത് അയാള്‍ക്ക്‌ പിറകില്‍ കണ്ണില്ല എന്ന നഗ്ന സത്യമാണ്! ഇങ്ങനെയുള്ള അന്ധ വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട നാട്ടുകാരെ അത്ഭുതപ്പെടുത്തി കൊണ്ട് പട്ടി ഒന്ന് മുരണ്ടു. പെട്ടെന്നയാള്‍ തിരിഞ്ഞു നോക്കി കല്ലെടുക്കാനെന്ന വണ്ണം ഒന്ന് കുമ്പിട്ടതെയുള്ളു പട്ടി ജീവനും കൊണ്ടോടി. പക്ഷെ അത്ഭുതം സംഭവിച്ചത് മറ്റൊന്നായിരുന്നു! കുമ്പിട്ടു നിവരും മുമ്പേ അയാളുടെ കണ്ണുകള്‍ താഴെ പൂഴി മണ്ണിലെ ലെങ്കല്‍ കണ്ടു വിളങ്ങി. അയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. തിളങ്ങുന്ന വസ്തുവെ യാതൊരു വിധ ഭയപ്പാടുമില്ലാതെ അയാള്‍ കുനിഞ്ഞെടുത്തു. ഒരു മനുഷ്യ കുഞ്ഞുങ്ങളും അവിടെ ഇല്ലാതിരുന്നിട്ടും അതാരും കണ്ടില്ല എന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നിയേക്കാം. പക്ഷെ വിശ്വസിച്ചേ പറ്റൂ!!

പിന്നെ അയാള്‍ വേഗത്തില്‍ നടന്നു നീങ്ങി. കൈയ്യിലെ വസ്തുവിനെ തിരിച്ചും മറിച്ചും നോക്കി കൊണ്ട് വീട്ടിലെത്തി. തന്റെ കൈയ്യിലെ നഖത്തൈ പാത്ത് അവങ്കളുടെ സംസാരം "ട്യൂപ്ലിക്കേട്ടാ?" സംഭവം കേട്ട് കൊണ്ട് വാ പൊളിക്കാതെ മാല വാങ്ങിയ അവളുടെ വാക്കുകള്‍ കേള്‍ക്കുക.
"മാല കഴുത്തിലിടാന്‍ പറ്റാത്തതിനാല്‍ ഞാന്‍ കൈയ്യില്‍ പിടിച്ച്‌ ദാ ഈ (താഴെ ചൂണ്ടി) തുലാസില്‍ കേറി നിന്നു. സൂജി 64 കഴിഞ്ഞ പ്പോള്‍ എനിക്ക് മനസ്സിലായി ഒരു പവനിലും അധികമുണ്ടാവുമെന്ന്. അപ്പഴേ ഞാന്‍ പറഞ്ഞു സ്കൂളിലെ കുട്ടികളുടെ ആരുടെതെങ്കിലും ആയിരിക്കും. ങ്ങള്‍ അവിടെ കൊണ്ടോയി നോക്കി എന്ന്"

(അവള്‍ പ്രവചിച്ചതും അയാളുടെ മനസ്സിലുള്ളതും എങ്ങനെ ഒന്നായി ഭവിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു) അയാള്‍ വേഗം സ്കൂളിലെ ഓഫീസ് റൂമിലെത്തി. അതിനകത്ത് രണ്ട്‌ പുരുഷന്മാരും രണ്ടു സ്ത്രീ ടീച്ചര്‍മാരും മാത്രമാണ് ഉണ്ടായിരുന്നത്. അനുവാദം ചോദിച്ചകത്തു കടന്ന അയാളെ മാഷന്മാര് തുറിച്ചു നോക്കിയപ്പോള്‍ രണ്ട്‌ ടീച്ചര്‍മാരും നീരസത്തോടെ നോക്കിയോ ആവൊ. "അതെ എട്ട്‌ ജിയിലെ ദേവിയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പത്ത് എയിലെ ദേവന്‍ പ്രശ്നം വച്ചിരുന്നു"മാല കണ്ടു സ്ത്രീ ടീച്ചര്‍മാര്‍ പട്ടി ഇറച്ചിപ്പൊതി കണ്ടതിലേറെ സ്പീഡില്‍ ചാടി വീണു കൊത്തിപ്പറിച്ചു. അയാള്‍ മുന്നും പിന്നും നോക്കി (പിന്‍ഭാഗം കണ്ടില്ല) മാല അവരെ ഏല്പിച്ചു അവിടെ നിന്നും പോന്നു.

ഒരു നന്ദിയും കൊണ്ട് ആരെങ്കിലും വരുമെന്ന് കരുതി അയാള്‍ ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും അത് വഴി ഒരു കുട്ടി പോയിട്ട് പഴയ പട്ടി പോലും വന്നില്ല. അപ്പോള്‍ അയാള്‍ ചിന്തിചോടുന്ന മനസ്സിനെ ക്ലച്ചു കൊടുത്തു റിവേഴ്സ് ഗിയറിലിട്ട് പത്തിരുപതു കൊല്ലം പിന്നിലേക്ക്‌ കൊണ്ട് പോയി.

സ്ഥലം നിലമ്പൂര്‍ ചെട്ടിയങ്ങാടി. കോരിചെരിയുന്ന മഴയുള്ള സമയത്ത് അവിടെ നിന്നും ഒരു ബസ്സ് മഞ്ചേരിയിലേക്ക് പുറപ്പെടുന്നു. ബസ്സിനുള്ളില്‍ ആര്‍ട്ട് ഫിലിം കളിക്കുന്നില്ലെങ്കിലും അത് കാണുവാനുള്ള അത്ര ആളുകളെയുള്ളൂ. ടൌണും കഴിഞ്ഞു ആള്‍താമസമില്ലാത്ത കൊടും കാട്ടിനു നടുവിലൂടെ ബസ്സ് വൈഫറും ആട്ടി മെല്ലെ ഓടി. വീശിയടിച്ച കാറ്റില്‍ യാത്രക്കാര്‍ കിടു കിടാ വിറച്ചു! അപ്പോള്‍ ???

$^()@%^:):(: ബ്രദര്‍ അല്‍ തമാശ പോയവഴിക്ക്, അവതരിപ്പിക്കുന്നു: വിശ്വസിച്ചാലും ഇല്ലെങ്കിലും:):(:^%@()^$
ഇന്‍ അസോസിയേഷന്‍ വിത്ത്‌, സോപുചീപുകണ്ണാടി. ബ്ലോഗ്‌ സ്പോട്ട്.കോം ....

$^()@%^:):(: വിശ്വസിച്ചാലും ഇല്ലെങ്കിലും തുടരുന്നു :):(:^%@()^$
ഒന്നും സംഭവിക്കാതെ ബസ്സ് എടവണ്ണ എത്തിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. ബസ്സ് പാലത്തിനരികില്‍ അല്‍പ സമയം നിര്‍ത്തി. ചാലിയാറില്‍ കലക്ക വെള്ളം നിറഞ്ഞു ഒഴുകന്നുണ്ടായിരുന്നു. ആ സമയം ക്ലീനര്‍ വീരാന്‍ പറഞ്ഞത് ഇങ്ങനെ "ഈ വെള്ളത്തില്‍ ആരെങ്കിലും വെള്ളമടിച്ചോണ്ട് മുങ്ങാമെന്നു വച്ചാല്‍ നടപ്പില്ല. നീന്താന്‍ അറിയില്ലെങ്കില്‍ മരണം ഉറപ്പാ! അത് ഇവിടത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്ന സത്യം" ക്ലീനര്‍ പറഞ്ഞത് കേട്ട് അയാള്‍ ഞെട്ടി വിറച്ചു. ഒരു കട്ടന്‍ കാപ്പിക്കായ് അയാളുടെ ചുണ്ടുകള്‍ വരണ്ടു. വിറയ്ക്കുന്ന കൈകളോടെ അയാള്‍ ഡബിള്‍ ബെല്‍ അടിച്ചു!!

പിന്നെ എപ്പഴോ ആളൊഴിഞ്ഞ സ്ഥലത്തെ സ്റ്റോപ്പില്‍ നിന്നായിരുന്നു കാണാനഴകുള്ള രണ്ടു സ്ത്രീകള്‍ ആ ബസ്സില്‍ കേറിയത്‌. അയാള്‍ കാശ് വാങ്ങും നേരം അവരെ നോക്കി. കറുത്ത കുടയും കറുത്ത പേഴ്സും പിടിച്ച വെളുത്ത കരങ്ങള്‍. ആ നാട്ടിലെ ആണുങ്ങള്‍ക്കൊക്കെയും മൂക്കിനു താഴെയായിരുന്നു മീശയെങ്കിലും, അവരുടെ കറുത്ത മുടിയുള്ള പുരികങ്ങള്‍ കണ്ണിനു മുകളിലായിരുന്നു! എന്നാല്‍ കറുത്ത പര്‍ദ്ദണിഞ്ഞ അവര്‍ മുസ്ലിംങ്ങളായിരുന്നു എന്നതാണ് ഏറെ രസകരം?!!

ബസ്സ്, സ്റ്റാന്റില്‍ എത്തി ആളെ ഇറക്കി കഴിഞ്ഞു ഡ്രൈവര്‍ വണ്ടി ഒഴിഞ്ഞ ട്രാക്കിലിട്ടു. ആരെങ്കിലും എന്തെങ്കിലും മറന്നു വച്ചതായിട്ടുണ്ടോ എന്നയാള്‍ സ്ഥിരം നോക്കാറുണ്ടായിരുന്നു. അങ്ങനെയാണ് താഴെ വീണു കടക്കുന്ന ആ കറുത്ത പേഴ്സ് അയാളുടെ കണ്ണില്‍ പെട്ടത്. അതെടുത്തയാള്‍ തുറന്നു നോക്കി. കുറെ നോട്ടുകളും ഒരു സ്വര്‍ണ്ണ മാലയും?! അത് കണ്ട മറ്റു ജോലിക്കാര്‍ അടുത്ത് കൂടി.

"മാല നീ എടുത്തൊ പ്രസവിച്ചു കിടക്കുന്ന നിന്റെ കുട്ടിക്ക് നാല്പീം പണ്ടം ഉണ്ടാക്കാം. കാശ് ഞങ്ങള്‍ക്കും....."അന്ന് സ്വര്‍ണത്തിനു വിലക്കുറവായിരുന്നെങ്കിലും പൈസക്ക് അതിന്റെ മൂല്യമുണ്ടായിരുന്നു.
ഇല്ല, തരില്ലെന്നായി അയാള്‍. പിന്നെ വാക്കേറ്റമായി. പ്രശ്നം അടിപിടിയില്‍ എത്തും എന്നായി. അയാള്‍ പിടിച്ച വാശിയില്‍ ഗത്യന്തരമില്ലാതെ"ഓനൊറ്റക്ക് പുഴുങ്ങി തിന്നട്ടെ"എന്നൊക്കെ പറഞ്ഞു തലക്കാലം അവര്‍ പിന്‍വാങ്ങി. പക്ഷെ പ്രധികാര ദുര്‍ഗ്ഗരായി പൂര്‍വാധികം ശക്തി പ്രാപിച്ചു അവര്‍ വീണ്ടും വരുമെന്ന് അയാള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു.

അയാള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. രണ്ടാളുകള്‍ ബസ്സിനു മുമ്പില്‍ അയാളെ ബലമായി പിടിച്ചു വച്ചു. ഖുര്‍ര്‍ര്‍൦ ര്‍൦ ൦ ര്‍൦ ഫീം ൦ ൦ ൦ ഖുര്‍ര്‍ര്‍൦ ര്‍൦ ൦ ര്‍൦ ഫീം ൦ ൦ ൦ എന്ന ശബ്ദ ത്തോടെ ബസ്സ് തന്റെ നേരെ പാഞ്ഞു വരുന്നു. ഇപ്പൊ കുത്തുമെന്നായപ്പോള്‍ അയാള്‍ കുതറി അലറി നില വിളിച്ചു. ഞെട്ടിയുണര്‍ന്ന മറ്റു തൊഴിലാളികള്‍ അയാളെ കുലുക്കി ഉണര്‍ത്തിയപ്പോള്‍ അയാള്‍ ഇളിഭ്യനായി എന്ന് പറയേണ്ടതില്ലല്ലോ.

പിറ്റേന്ന് രാവിലത്തെ ട്രിപ്പില്‍ തലേന്ന് സ്ത്രീകള്‍ കേറിയ ആ സ്റൊപ്പിന്റെ എതിര്‍ ഭാഗ ത്ത് നിന്നും ഒരു പുരുഷന്‍ ആ ബസ്സിനു കൈ കാണിച്ചു .ഡ്രൈവര്‍ ബസ്സ് നിര്‍ത്തി കാര്യമന്വേഷിച്ചപ്പോള്‍ സംഭവ മെന്തെന്നറിയാനായി അയാളും തല പുറത്തേക്കിട്ടു.

കറുത്ത പേഴ്സില്‍ ഇത്ര രൂപ, മഞ്ഞ സ്വര്‍ണ്ണം ഇന്ന മോഡല്‍ എല്ലാം ശരി ആയിരുന്നു. അയാള്‍ സന്തോഷത്തോടെ അവരുടെ ആ മുതല്‍ തിരിച്ചു നല്‍കി. എന്നാല്‍, ബസ്സിലുള്ള എല്ലാവരെയും സ്ഥം bha രാക്കിക്കൊണ്ട്
അയാളെയും ഊമ്പിച്ചു കൊണ്ട് സാധനം കൈയ്യില്‍ കിട്ടിയ അയാള്‍ യാതൊരു വിധ ഭാവ ഭേദവുമില്ലാതെ തിരിഞ്ഞു നടന്നു.

"പ്പൊ...എങ്ങനെണ്ട്....പള്ള നെറച്ച് കിട്ടീലെ ഒഎബിക്ക്...നന്ദില്ലാത്ത വര്‍ഗ്ഗം...എന്തിനാ ഇറ്റങ്ങള്‍ക്കൊക്കെ പടച്ചോന്‍ ഇങ്ങനെ മുതല്‍ കൊടുക്കുന്നെ" ക്ലീനര്‍ ആരോടെന്നിലാതെ പലതും പറഞ്ഞു കൊണ്ടിരുന്നു...
അത് കേട്ട് ഒരു വേള അയാളും ചിന്തിച്ചു പോയി,,,,,,
"ദാ ചായ കുടിച്ചോളീ....." എന്ന് പറഞ്ഞു കുറെ നോട്ടുകളില്‍ നിന്നും ഒരു നോട്ട്‌,,,, അത് വേണ്ട. പകരം മലയാളികള്‍ എന്നും പറയാന്‍ മടിക്കുന്ന എന്നാല്‍ എഴുത്തില്‍ (കമന്റ്സില്‍) നിര്‍ലോഭം ഉപയോഗിച്ചു വരുന്ന, ഒരു ചിലവുമില്ലാത്ത, ലോകത്തില്‍ ഏറ്റവും നല്ല ഒരു വാക്ക്; നന്ദി എന്ന ആ ഒരു പദം!

19 അഭിപ്രായങ്ങൾ:

~ex-pravasini* പറഞ്ഞു...

വരകള്‍ വരികളെക്കാള്‍ സൂപ്പര്‍..!!

ചെറുവാടി പറഞ്ഞു...

വാരിയത് നന്നായി.
വരികള്‍ക്കിടയിലെ വരയും നന്നായി .

Typist | എഴുത്തുകാരി പറഞ്ഞു...

വരയാണെനിക്കും കൂടുതലിഷ്ടമായതു്.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

വരകലക്കീട്ടാ വരികളും!

ishaqh ഇസ്‌ഹാക് പറഞ്ഞു...

ഒരു നിലമ്പൂര് ..കം‌മ്പിമ്മെ ഒന്ന് പുടിച്ചട്ടേ..
ഒരു പാട് ബെഗ്ഗ്യേലോ വണ്ടി..!?
ടിം...ടിം...പോട്ടേ..
രസത്തില്‍ വായിച്ചു..:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അനുഭവസാക്ഷ്യത്തിലൂടെ മയാളീസിന്റെ ഒറിജിനാലിറ്റി സ്വഭാവവിശേഷങ്ങൾ വാരി വിതറിയിടുന്നതിനൊപ്പം ,അസ്സല് വരകളീലൂടെ ആ കഥാപാത്രങ്ങളെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു..!

അഭിനന്ദനം കേട്ടൊ ഭായ്

ഫെനില്‍ പറഞ്ഞു...

ചില ബ്ലഡി മല്ലൂസ് അങ്ങനെയാ.
പിന്നെ ഞാന്‍ ആ ടൈപ്പ് അല്ല കേട്ടോ

mayflowers പറഞ്ഞു...

സംഭവ വിവരണവും അതിന്റെ ചിത്രീകരണവും നന്നായി.
നന്ദിയും കൊണ്ട് ആരെങ്കിലും വരുമെന്ന് വിചാരിക്കുന്നതൊക്കെ വെറുതെ..
എനിക്കുമുണ്ടായിട്ടുണ്ട് ഇത്തരം വ്യര്‍ത്ഥ മോഹങ്ങള്‍..

Akbar പറഞ്ഞു...

ഞാന്‍ വിശ്വസിച്ചു. നല്ല കൊട്ട്

ശ്രീ പറഞ്ഞു...

ഇന്നത്തെ കാലത്ത് നന്ദി ഒന്നും പ്രതീക്ഷിയ്ക്കാനേ പറ്റില്ല മാഷേ... അനുഭവം എനിയ്ക്കുമുണ്ട്

പട്ടേപ്പാടം റാംജി പറഞ്ഞു...

നന്ദിയും കടപ്പാടും ഒക്കെ എങ്ങോ പോയി മറഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോള്‍ എന്തെങ്കിലും കണ്ടാല്‍ തിരിഞ്ഞു നോക്കാന്‍ നല്ല മനസ്സുള്ളവര്‍ക്കും ഒരറപ്പാ.സാധാരണ ആരും ഉപയോഗിച്ചിട്ടില്ലാത്ത "അയാളെയും ഊമ്പിച്ചു കൊണ്ട്" ഈ നാടന്‍ പ്രയോഗം എഴുത്തില്‍ അവതരിപ്പിച്ചത്‌ എനിക്കിഷ്ടപ്പെട്ടു.
വര കേമാമായിട്ടുണ്ട് ബഷീറിക്ക.

kaazhchakkaran പറഞ്ഞു...

shariyanu...VISHWASICHALUM ILLENGILUM enna tv paripadiyude announce kelkumbozhekum aalkar channel maatum,,, same chanelilanu VAN VEEZHCHAKALUM....cinema nadimarude veezhchakalude kadha parayunna ee paripadikkanu(silk smitha,shakkeela,mariya ennivarude kathakal paranju kazhinju)valare arochakamaya ee peru ittirikkunnathu....

Villagemaan പറഞ്ഞു...

എന്തായാലും കൊടുത്ത താങ്ങ് കൊള്ളാം!

ആരെങ്കിലും ഇങ്ങനെ ഒക്കെ താങ്ങിയെ പറ്റു!

ഭായി പറഞ്ഞു...

എന്റെ മാഷേ...യ്, മാല കള്ളനെന്നും പറഞ് അവർ പിടിച്ച് പോലീസിൽ ഏൽ‌പ്പിക്കാതിരുന്നതിന് അവർക്ക് നന്ദി പറയൂ...!
രസകരമായി പറഞു. വരയും നന്നായിട്ടുണ്ട്!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ഞാനിവിടെ വരാന്‍ അല്പം വൈകി .........
ഇനി മുടങ്ങാതെ വന്നോളാം ,,,,,,,,,,,,,,,,

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

@%$#$%@!

വി.കെ.ബാലകൃഷ്ണന്‍ പറഞ്ഞു...

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

അജ്ഞാതന്‍ പറഞ്ഞു...

super
vallare nannayitund.

adutha kadha "kannadi"yakumo?!:)
best wishes

ബഷീർ പറഞ്ഞു...

അതാണ്‌ മലയാളി.

അനുഭവക്കുറിപ്പ് നന്നായി

നന്ദി.. നന്ദി.. നന്ദി :)

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില