2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

രണ്ട് രണ്ടു വരി കഥകൾ !

കപടം!
പ്രേമം വീട്ടുകാരെതിര്‍ത്തതിനാല്‍ അവള്‍ ഒരെഴുത്തെഴുതി വച്ച് ജീവനൊടുക്കിയെന്ന് കേട്ടു.

ദൃശ്യ-ശ്രാവ്യ മാധ്യമക്കാര്‍ വരുമെന്നറിഞ്ഞു കാമുകൻ  മെഡിക്കല്‍ സ്റ്റോറിലേക്കോടി. ഒരു കുപ്പി ഗ്ലിസ്സറിന്‍   വാങ്ങാൻ ! !
മൂഡന്‍മാര്‍!
നടത്തത്തിനിടെ അയാളുടെ കാല്‍ വിരല്‍ കല്ലില്‍ വച്ച് കുത്തിയപ്പോള്‍ അന്ന് കണി കണ്ടയാളെ പ്രാകി.

ഈ സമയം, ഇയാളെ കണി കണ്ട മറ്റെയാള്‍ ലോറിയിടിച്ച് അനാഥ ശവമായി റോഡില്‍ കിടക്കുകയായിരുന്നു!
മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില