2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജിദ്ദ ബ്ലോഗേഴ്സ് മീറ്റലും എന്റെ നീറ്റലും

കണി കാണാനാരും ഇഷ്ടപ്പെടാത്ത സോമാലി അബ്ദുള്ളയെയാണന്ന് ഞാനന്ന് കണിയായ് കണ്ടത്.
ഞാനാ ദിവസത്തെ ഒന്ന് ശ്രദ്ധിക്കാൻ തന്നെ തീരുമാനിച്ചു!
രാവിലെ കൂടുതൽ ഉന്മേഷം! ഫ്ലൈറ്റിൽ നിന്നുമെടുത്ത മലയാളം ന്യൂസ് വെറുതെ മറിച്ച് നോക്കി.
ഒരു ന്യൂസ് കണ്ണിലുടക്കി?!
മലയാളം ബ്ലോഗേഴ്സിന്റെ ജിദ്ദ ചാപ്റ്റർ........‘
എവിടെ വച്ച് നടത്തുന്നെന്ന വിവരം പത്രത്തിലില്ല. കമ്പൂട്ടർ ഓൺ! ഗോ റ്റു തെച്ചിക്കോടൻ! നമ്പർ കിട്ടി വിളിച്ചു.
സ്ഥലം ഷറഫിയയിലെ ലക്കി ഡർബാർ. സമയം എട്ട് മുപ്പത്
വ്യാഴാഴ്ചകൾ പ്രവാസിക്ക് സന്തോഷത്തിന്റേതാണ്. എനിക്കന്നത്യധികവും!
അന്നേ ദിവസം മൊയലാളിയും ഹാപ്പിയാണ്.
അബ്ദുള്ള നിന്റെ മുഖം,,,,

എനിക്കൊന്ന് എമ്പസ്സി വരെ പോയാൽ തരക്കേടില്ല...ഇപ്പഴല്ല, വൈന്നേരം ഒരേഴ് എട്ട് മണിക്ക്...”ഞാൻ
ഹും....ന്തേപ്പൊ കാര്യം?” മൊയലാളി.
അല്ല.... BPL, APL തൊടങ്ങി മറ്റെല്ലാ എല്ലന്മാർക്കും രണ്ട് രൂപക്ക് റേഷനരി....”ഞാൻ
മാഷാ അള്ളാ...ന്നാ വേഗം പോ...”അവൻ
മൂഖ് മാഫി!! എന്റെ ആത്മഗഥ!
അയാം വെരി ഹാപ്പി.ഹൊ, എന്റെ അബ്ദുള്ളാ നിന്റെ മുഖം,,,,,

ഡ്രൈവർ സംഷുവിനെ വിളിച്ച് ഷാമ്പുവിട്ട് പതപ്പിച്ചുപൊളപ്പൻ മീറ്റ്, വിറ്റ്, ഈറ്റ്
ങും... കുന്ന് കുലുങ്ങ്യാലും കുഞ്ഞാത്തു കുലുങ്ങൂല. “അന്നെപ്പോലെള്ള അന്തം കമ്മ്യാളെ പരിപാട്യല്ലെ.
അത് കേക്കണെങ്കി ഞാനാദ്യം തല മൊട്ടയടിക്കേണ്ടി വരും.ഞാൻ പോരാം ന്നാൽ യ്യൊര് കാര്യം ചെയ്യ്. എനിക്കൊരു ബ്രോസ്റ്റ് വാങ്ങി തന്നാ മതി
അബ്ദുള്ളാ നിന്റെ മുഖം,,,,,

ദർബാറിനകത്തേക്ക് കടന്നപ്പോൾ മുന്നിൽ കണ്ടവരോട് സലാം പറഞ്ഞു.സലാം മടക്കുന്നതിന് പകരം

നിങ്ങളാരാ,...പേരെന്താ,...ബ്ലോഗറാണൊ ? എന്ന മറു ചോദ്യം രസിച്ചില്ലെങ്കിലും ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു ''സമയമാവട്ടെ പറയാം
ചാരെ ചെറുമേശക്കരികിലെ ചെയറിൽ ചാരിയിരിക്കുന്ന ചുറുചുറുക്കോടെയുള്ള ചെറുപ്പക്കാ‍രൻ ചേന അല്ല പേന നീട്ടിരജിസ്റ്റർ ചെയ്തോളൂ
ഞാനെഴുതിത്തുടങ്ങി 'OAB soapucheepukan...'ചെറുപ്പക്കാരൻ ചാടിയെണീറ്റ് കെട്ടിപ്പിടിച്ചിട്ടൊച്ചയിട്ടു.
മാഷാ അള്ളാ ഒഏബി..മ്മടെ അയൽ‌വാസി ബസ്റ്റോറിക്കാരൻ
“?????”
ഞാൻ കൊമ്പൻ മൂസ്സഅത് കേട്ടാരൊ തിരുത്തിഅല്ല കൊമ്പൻ മീശതൊട്ടടുത്തുള്ളവരുടെ കൂട്ടച്ചിരി. എന്റെ പിടുത്തം ഒന്നും കൂടെ മുറുകി. രജിസ്റ്റർ ചെയ്യുന്നവർക്കൊക്കെയും ഒരു വടം കഴുത്തിട്ട് കൊടുത്തു. എനിക്ക് മാത്രം തന്നില്ല?
എങ്കിലും,,,എന്റെ അബ്ദുള്ളാ‍ നിന്റെ മുഖം,,,,,

ഓടി നടന്ന് പോട്ടം പിടിക്കുന്നവരിൽ തൊപ്പിയണിഞ്ഞവൻ? ചുണ്ടിലൊരു നർമ്മം ?? അയാൾ തന്നെ!
സംശയ നിവാരണം!
അതെ തൊപ്പിക്കാരൻ. ദാപ്പൊ ബഡേണ്ടായിരുന്നു
കള്ളനവൻ ഒരു മൂലക്കിരുന്നു ബാറ്ററി മാറ്റുന്നു. പിന്നെ ഫോട്ടോയെടുക്കുന്നു പിന്നെയും പിന്നെയും ക്യാമറ മാറ്റുന്നു. വീണ്ടും ക്യാമറകൾ മാറ്റുന്നു..
വായിച്ച് മാത്രം പരിചയമുള്ളവരുടെ മുഖങ്ങൾ നേരിൽ കണ്ടതിന്റെ ആഹ്ലാദം ആശ്ലേസനം....
എവിടെ ചെന്നാലും ഒരു കൈ സഹായം ചെയ്ത് ശീലിച്ചതിനാൽ ഒരു ചാൻസിനായ് കണ്ണുകൾ പരതി. വലിയ വലിയകോത്താമ്പികൾതിരക്കിട്ട് പലതും ടെൿനിക്കായി ചെയ്യുന്ന കൂട്ടത്തിൽ എനിക്കെടുക്കാനായി ഒരെച്ചിലിലപോലുമില്ല തന്നെ!
മാത്രവുമല്ല എന്നോടൂള്ള ആദരവിനാലാവാം? പുഞ്ചിരി മായാത്ത മുഖത്തിനുടമ സലിം ഐക്കരപ്പടി മുതലിങ്ങോട്ട് മറ്റെല്ലാവരുംനിങ്ങളിരിക്കൂ...ഇരിക്കൂഎന്ന് തന്നെ പറഞ്ഞോണ്ടിരുന്നതിനാൽ.....

പത്തിരുപത് മിനുട്ടിൽ കസേരകൾ നിറഞ്ഞു.
കാര്യം പറച്ചിൽ, നർമ്മഭാഷണം, ഉപഹാരം നൽകൽ, ജിദ്ദയിലിലെ ബ്ലോഗേഴ്സിന്റെ ബ്ലോഗ്പ്രദർശനത്തോടൊപ്പം ഒരു പരിചയപ്പെടുത്തലും.
ശരിയായ പേരും നാടും പ്രായവും നാളിതുവരെ ഒരു കൈയ്യിലെ വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന ഒഎബിയെ
, ഈയിടെ പത്രത്തിൽ കൂടിയും മറ്റു ബ്ലോഗിൽ കൂടിയും കൂടുതൽ അറിയപ്പെടുന്നവനാക്കി. ഇനി എന്നെ ഞാനാക്കിയ നാട്ടിൽ, എന്റെ ബ്ലോഗുകൾ വലിയ സ്ക്രീനിൽ തെളിയുമ്പോൾ സ്റ്റേജിൽ കേറി നിന്ന് ഹായ് പറയുവാനുള്ള അവസരം വന്നു ചേർന്നിരിക്കുന്നു. ഓർത്തപ്പോൾ ഒഎബിക്ക് പഴയ തോലാഞ്ചമല്ല ശരിക്കുള്ള രോമാഞ്ചം!
അബ്ദുള്ളാ നിന്റെ മുഖം,,,,,

ഇത്രേയുള്ളു. ഇതിൽ ഉൾപ്പെടാത്തവർ ക്ഷമിക്കുകഅവസാന പ്രവചനം കേട്ട് തലയിലെ മുടി എണീറ്റ് നിന്നു. അപ്പഴാണ് നേരത്തെ ഡ്രൈവർ പറഞ്ഞതല മൊട്ടയടിക്കേണ്ടി വരുംഎന്ന് പറഞ്ഞതിന്റെ ശരിയായ പൊരുൾപുട്ത്തം കിട്ട്യേത്.

ക്ഷമക്കുള്ള അവാർഡിനർഹനാകുള്ള യോഗ്യത കൂടുതലുള്ള ഒഎബി മനസ്സിൽ ചിരിച്ചോണ്ടിങ്ങനെ ആശ്വസിച്ചു. സംഘാടകർ എന്റെ ആര്? ഏതാനും ചിലരെ എഴുത്തിൽ കൂടി അറിയുന്നതെന്നല്ലാതെ ഞാനുമവരുമായി എന്ത് ബന്ധം? അത് കൊണ്ടായിരിക്കാം റജിസ്റ്റർ ചെയ്തപ്പോൾ എന്റെ കഴുത്തിൽ കയറിടാഞ്ഞത്?!
എന്നിട്ടും
പ്രായത്തിൽ ചെറിയവനും സ്വഭാവം കൊണ്ട് വലിയവനുമായ സാജുവിനോട് അറിയാതെ പറഞ്ഞുപോയി: എന്റെ ബ്ലോഗുകൾ കാണിച്ചില്ലല്ലൊ അല്ലെ?
അതിന് നിങ്ങൾ ഫേസ് ബുക്കിലില്ലല്ലൊഅവന്റെ മറുപടി. പാവം കുട്ബാളും കളിച്ച് നടക്കുന്ന നിശ്കളങ്കനാം പയ്യനവനെന്തറിയാം ?!
ഹേയ്, അബ്ദുള്ളാ നിന്റെ മുഖം?

പിന്നെ ചായപ്പാട്ടക്ക് കൈ പിടിപ്പിച്ച പോലെ ഊരക്ക് കൈ കൊടുത്ത്, ബ്ലോഗിൽ സെഞ്ചുറി തികച്ചവരായി അരുമില്ലെങ്കിലും ഒരു ഫോറടിച്ച ഞാൻ കൊമ്പൻ മൂസ്സയുമായി സംസാരിച്ച് നിന്നപ്പോൾ തൊട്ടരികിൽ അകമ്പാടവും വന്നു നിന്ന്ഞങ്ങളൊരേ നാട്ടുകാരാ, എടുക്ക് ഫോട്ടോഎന്ന് മറ്റൊരു പോട്ടം പിടിയനോട് പറഞ്ഞ് ഒരു ഫോട്ടോഎടുപ്പിച്ചു. അതെങ്കിലും ആശ്വാസം!!
പരിപാടി ഗമ്പീരൻ. സഘാടകർക്ക് സങ്കടപ്പെടാനായി ഒന്നുമില്ല. സന്തോഷമല്ലാതെ. എന്നാലും ഉള്ളിന്റെ ഉള്ളിൽപറയുന്നുണ്ടായിരുന്നുഇതെന്ത് പുതുമ? ഒരു സാധാ ഷറഫിയ മീറ്റിങ്ങ്! അതിൽ കവിഞ്ഞൊന്നും തന്നെ സംഭവിച്ചില്ലല്ലൊ
ഡ്രൈവർ
സംഷു ഹോട്ടലിലേക്ക് കേറി വരാഞ്ഞതിൽ ദൈവത്തിന് സ്തുതി. വന്നിരുന്നെങ്കിൽ നാണം കെടുക സഹപ്രവർത്തകരുടെ ഇടയിൽ മാത്രമല്ല സ്നേഹിതന്മാരുടെ ഇടയിലും മാനക്കേടായേനെ!! എന്നിട്ടും സന്തോഷമായിരുന്നു മനസ്സിൽ.ശാപ്പാടും കഴിഞ്ഞ് കുറച്ച് കത്തിയും വച്ച് യാത്ര പറഞ്ഞിറങ്ങി. അപ്പോൾ കൊമ്പൻ ബ്ലോഗ്ഗേഴ്സിന്റെ കയറൂരി വിടുകയായിരുന്നു.


പക്ഷെ, അബ്ദുള്ളാ നിന്റെ മുഖം മറ്റുള്ളവർ പറയുന്ന പോലെ?? ഹേയ് അതൊക്കെ തോന്നലാവാം!

നേരം വളരെ വൈകി റൂമിലെത്തി സന്തോഷത്തോടെ ഉറങ്ങി.
പിറ്റേന്ന് അല്ല രണ്ടീസം കഴിഞ്ഞ് ഞാൻ അറിയുന്നു കൂതറ ഹാഷിമിന്റെയും മറ്റു ചില കമന്റിൽ കൂടിയും!!
അത് കേട്ട സങ്കടം കൊണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ ഇതിന്റെ സംഘാടകരോട് പറഞ്ഞോട്ടെ:


ഒരു പ്രാസംഗികൻ പറഞ്ഞ പോലെ ഡ്യൂട്ടി ടൈമിൽ ഓഫീസിലെ കമ്പൂട്ടറിന്റെ മുമ്പിലിരുന്ന് പോസ്റ്റെഴുതിയും വായിച്ചും കമന്റെഴുതന്നവനുമല്ല ഒഎബി. എന്റെ അല്പം മാത്രമായ ബ്ലോഗ് സന്ദർശനവും പോസ്റ്റ്പ്രസിദ്ധീകരണങ്ങളുമെല്ലാം രാവിലെ എട്ട് മണിക്ക് മുമ്പൊ അല്ലെങ്കിൽ വെള്ളിയാഴ്ചകളിലൊ അതുമല്ലെങ്കിൽനാട്ടിലിരുന്നുമായിരിക്കാമെന്നതാണ് സത്യം. എനിക്കെന്റെ ജോലി കഴിഞ്ഞെ ബ്ലോഗുള്ളു!! കാരണം ഞാൻ കഴിക്കുന്നഭക്ഷണവും എന്റെ കുടുംബത്തിന് റേഷൻ കടയിലിപ്പോൾ കിട്ടാത്ത ചാക്കരി വാങ്ങുന്നതും ഹലാലായ കായികൊണ്ടാവണമെന്ന് ശഠിക്കുന്ന ഒരു മതത്തിലാണ് ഞാൻ ജനിച്ചത്.

ഒരു പോസ്റ്റിലെ മറുപടി കമന്റിൽ ഒരാൾ പറഞ്ഞു, കഴിയുന്ന എല്ലാ വിധത്തിലും ഞങ്ങൾ ജിദ്ദയിലുള്ള എല്ലാബ്ലോഗർമാരെയും വിവരം അറിയിച്ചിട്ടുണ്ടെന്ന്. എന്നാൽ,,, ‘ഒന്ന് വായിക്കണേ, കമന്റണേ, അഭിപ്രായംപറയണേ..ഒന്ന് വരണേ, കാണണേ...‘എന്നൊക്കെ പറഞ്ഞ് റിയാലിറ്റി ഷോകളിലെ മത്സരാർത്തിയെ പോലുംനാണിപ്പിക്കുന്ന തരത്തിൽ കമന്റിനു വേണ്ടി യാചിക്കുന്ന കൂട്ടത്തിൽ, അല്ലെങ്കിൽ ശരിയായ രീതിയിൽ ഇങ്ങനെ ഒരുവിവരവുമായി ഒരാളെ പോലും ഞാനെന്റെ മെയിലിൽ കൂടി കാണാഞ്ഞതെന്തെ?
എവിടെയോ ഇങ്ങനെ ഒരു വിവരം നാട്ടിൽ നിന്നും വായിച്ചതിന് ഈയുള്ളവൻ പറഞ്ഞിരുന്നുപ്രവർത്തിക്കാൻസമയം ഒത്ത് വരില്ലെങ്കിലും ഞാൻ പങ്കെടുക്കുമെന്ന്. ജിദ്ദയിലെ ബ്ലോഗർമാരെ കണ്ടെത്താൻ കീ ബോർഡിൽഅൽ‌-മും‌ലക്കത്തുൽ അറബിയ്യത്തു സൌദിയ്യഎന്നൊന്നും അടിക്കേണ്ടതില്ല. സ്വന്തം പ്രൊഫൈലിൽ ജിദ്ദ എന്ന്കാണുന്നിടത്ത് ഒറ്റ ക്ലിക്ക് മതിയാവൂലെ?

എന്നിട്ടും ഇപ്പോഴും ആരോടും ഒരു വിദ്വേഷവുമില്ലാത്ത, അയ‌ൽ‌വാസി നന്നാവുന്നതിൽ സന്തോഷിക്കുന്ന,കൂടുതൽആഗ്രഹിക്കാത്തതിനാൽ കുറച്ച് കിട്ടുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒഎബിയെന്ന നിസ്സാരൻ മലഞ്ചെരുവിലിരുന്ന് (ആയിരത്തൊരുനൂറും, പത്തെയ്‌നൂറും കമന്റുകൾ :):) :) കിട്ടാതെ) പോസ്റ്റുകൾഎഴുതുകയും, എന്റെ വായനക്കാർക്ക്/നിങ്ങൾക്ക് വേണ്ടി നല്ലതിനായി പ്രാർത്ഥിക്കുകയും ചെയ്ത്കൊണ്ടേയിരിക്കും!

കള്ളനകത്ത് കടക്കുകയും മുതലെല്ലാമെടുത്ത് രക്ഷപ്പെടുകയും ചെയ്തിട്ടാണൊ പട്ടിയുടെ കുര?
അതാ ഞാൻ പറഞ്ഞത് എനിക്കെന്റെ ജോലിയാ വലുതെന്ന്!

ലാസ്റ്റ് ഒന്നേ പറയാനുള്ളു; ബ്ലോഗ് പരിചയപ്പെടുത്താത്തതിൽ പരിഭവമശേഷമില്ല തന്നെ. എന്നാൽ അവിടെ, സ്റ്റേജിൽ കേറി നിന്ന്ഞാൻ ഒഎബി. നാല് കൊല്ലത്തോളമായി സ്റ്റാറല്ലെങ്കിലും വാൽ നക്ഷത്രമാവാതെ (നമുക്ക്കാണാം!! ഞാനൊഴിച്ചുള്ള നാല്പത്തിനാലാളിൽ ആരൊക്കെ വാൽ നക്ഷത്രമാവുമെന്ന്) രണ്ട് ബ്ലോഗുകൾഎഴുതുന്നുഎന്ന് പറഞ്ഞ് മറ്റുള്ളവർക്ക് എന്നെ പരിചയപ്പെടുത്താൻ ഒരവസരം?! നിങ്ങളിൽ പെടാത്തവർക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിക്കാണും അല്ല ഉണ്ടായിരുന്നു. പിന്നെആഗോള കൂട്ടായമയായ മലയാളം ബ്ലോഗേഴ്സിന്റെ ജിദ്ദ ചാപ്റ്റർ...എന്നതിന്റെആഗോളക്ക് പകരമൊ മുന്നിലൊ പിന്നിലൊഫേസ് ബുക്ക്എന്ന്ചേർത്തിരുന്നെങ്കിൽ ഞാനീ ക്ഷണിക്കാത്തകൂട്ടായ്മക്ക് ഇത്രയും കഷ്ടപ്പെട്ട് വരില്ലായിരുന്നു!

അബ്ദുള്ളാ, ഇപ്പോൾ എനിക്ക് ശരിക്കും മനസ്സിലാവുന്നു,,, നിന്റെ മുഖം കണി കാണുന്നത് ശരിയല്ല കെട്ടൊ!!

ഇത് വായിച്ച് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒഎബിക്ക് ഒന്നേ പറയാനുള്ളു.

അത് ഇതാണ്

33 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

അത് ഇതാണ്.
ഇതില്‍ ക്ലിക്കിയിട്ട് തുറന്നില്ല ബഷീറിക്ക.
ഒന്നും പ്രതീക്ഷിക്കാത്ത എന്നാല്‍ എല്ലാം ഒന്നായ്‌ കാണുന്ന ഒരു മനസിന്റെ നീറ്റല്‍...
ഈ പോസ്റ്റ്‌ വായിച്ചത് വെച്ച് നോക്കുമ്പോള്‍ ഇത്തരം ഒരു പോരായ്ക സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാടില്ലായിരുന്നു എന്ന് തോന്നുന്നു. സാങ്കേതികമായി എന്തെങ്കിലും പ്രശ്നങ്ങളാണ് അങ്ങിനെ സംഭവിക്കാന്‍ ഇടയാക്കിയതെന്കില്‍ അത് ബ്ലോഗ്‌ മീറ്റില്‍ സൂചിപ്പിക്കെണ്ടാതായിരുന്നില്ലേ. ക്ഷണിക്കപ്പെട്ടവ്ര്‍ക്ക് എന്ന് മാത്രം ആക്കിയിരുന്നെങ്കില്‍ ഇത്തരം ഒരു നീറ്റല്‍ നമ്മുടെ സുഹൃത്തിന് തോന്നുമായിരുന്നില്ല. എല്ലാവരും സ്വയം പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ബഷീറിക്കയെ ഉള്‍പ്പെടുത്താതിരുന്നത് ഒരു കുറവായി തന്നെ എനിക്ക് തോന്നുന്നു.
ഒരു പരാതിയും ഇല്ലാതെ എല്ലാത്തിലും സഹകരിച്ച് തിരിച്ചെത്തിയപ്പോള്‍ തോന്നിയ മനസ്സിന്റെ നീറ്റല്‍ പങ്കുവെച്ചതിനു നന്ദി ബഷീറിക്ക.

ishaqh ഇസ്‌ഹാക് പറഞ്ഞു...

സോമാലിയെ കണ്ട് പോയില്ലായിരുന്നെങ്കില്‍ ആകെ കൊഴപ്പമായിരുന്നു..!!
അത് കൊണ്ടായിരുന്നു എന്ന് കരുതി സമാധാനിക്കാലോ..
അത് തന്നെയാകും ബഷീര്‍ക്കാ.. അല്ലാതെ..
കണിമാലിക്കൊരു ശുക്രന്‍ കൊട്ക്കീം..
അബ്ദുള്ള കാത്തു ..!!

രമേശ്‌ അരൂര്‍ പറഞ്ഞു...

മീറ്റിനു നേരിട്ട് ചെന്നയാള്‍ക്ക് ഇതായിരുന്നു ഗതിയെങ്കില്‍ വിളിക്കപ്പെടാതിരുന്നവര്‍ ഭാഗ്യവാന്മാര്‍ ...എന്നെ പറയേണ്ടു ,,ഇത് വരെ ഇങ്ങനെ ഒരു മീറ്റിംഗ് നടന്നിട്ടില്ല എന്നൊക്കെ ചില കമന്റുകള്‍ വായിച്ചപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല ..അവര്‍ക്കൊക്കെ ജീവിതത്തില്‍ ആദ്യമായി ട്ടായിരിക്കും കഴുത്തില്‍ ഒരു കയര്‍ കിട്ടിക്കാണുക അല്ലെ .?.അതവിടെ കിടന്നു കുരുക്കായി മാറാതിരിക്കട്ടെ .. പറ്റുമെങ്കില്‍ ഇനി മീറ്റിങ്ങുകള്‍ നടക്കുന്ന ഹാളിനു മുന്നില്‍ ആളുകള്‍ വരുന്നതിനു മുന്നേ തന്നെ നമ്മുടെ സോമാലി അബ്ദുള്ളയെകൂടി കൊണ്ടുപോയി നിര്‍ത്തൂ ,എന്നാലെങ്കിലും ഈ ഉച്ചനീചത്വം ഒന്ന് മാറി ക്കിട്ടുമല്ലോ

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

എഴുത്ത് ഇഷ്ടമായി മോനേ, അല്ല, വല്ലിപ്പാ!

Unknown പറഞ്ഞു...

വല്ലപ്പോഴും മാത്രം ഫേസ്ബുക്കില്‍ വരുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്‌.
ഫേസ്ബുക്കില്‍ കേറിയാല്‍ നിലമ്പൂര്‍ പാട്ടിനോ മറ്റോ പോയി തിരക്കിലകപ്പെട്ട ഒരവസ്ഥയാണെനിക്ക്.
സ്വന്തമല്ലാത്ത ഒരു സ്ഥലത്ത്‌,,അതും തിക്കും തിരക്കുമുള്ള ഒരിടത്ത് ചെന്ന് പെട്ട മാതിരി.
എന്‍റെ ഫ്രെണ്ട്സും,അവര്‍ക്ക്‌ പിറകെ വേറെ കുറെ പേര്‍.പിന്നെ മക്കള്‍..മക്കളുടെ വാലുംമേ തൂങ്ങി വേറെയും ചിലര്‍,കൂടെ കൂട്ടൂ എന്നും പറഞ്ഞു മറ്റൊരു കൂട്ടര്‍.
ആരൊക്കെയോ വന്നു തൂക്കുന്ന ടാഗുകള്‍ അതില്‍ തൂങ്ങി വരുന്ന ഫോട്ടോകള്‍.ഞാനിട്ട ഫോട്ടോകളെ അടിയില്‍ തള്ളി കൊണ്ടുവന്നിട്ട ഫോട്ടോകള്‍ മുന്‍പന്തിയില്‍ ചാടുന്നു.
ഇതിനിടയില്‍ എന്‍റെ ചുമരും തിരഞ്ഞു ഞാനും.
എന്‍റെ അറിവില്ലായ്മ.അതെ അതു തന്നെയാണ്..എന്നെനിക്കറിയാം..
ഇവിടെ പോയി നോക്കിയാല്‍ നിങ്ങള്‍ക്കും ബോധ്യപ്പെടും.
{http://enikkumblogo.blogspot.com/2010/09/blog-post_5412.html}

അതുകൊണ്ട് ഞാന്‍ പറയുന്നു.
ഫേസ്ബുക്കില്‍ കേറുന്നവര്‍ കേറട്ടെ..അല്ലാത്തവര്‍ കേറാതെയുമിരിക്കട്ടെ.ബ്ലോഗര്‍മാര്‍ക്കിടയില്‍ എന്തിനിങ്ങനെയൊരു മാനദണ്ഡം എന്നാണു മനസ്സിലാകാത്തത്.

നരിക്കുന്നൻ പറഞ്ഞു...

ഒ.ഇ.ബി. മാഷേ,
ഈ കമന്റിടുമ്പോൾ, മനസ്സിൽ ഒരുപാട് നീറ്റലുണ്ട്. ഒരു പക്ഷേ, ഞാൻ പകർത്താതെ തന്നെ ആ നീറ്റലിന്റെ ആഴം താങ്കൾക്കും മനസ്സിലാകും എന്ന് തന്നെ വിചാരിക്കുന്നു. ഈ പോസ്റ്റിലുടനീളും ഞാൻ അത് അനുഭവിക്കുന്നുണ്ട്. സത്യത്തിൽ, ആ മീറ്റിന്‌ ഞാൻ പോകാൻ തീരുമാനിക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. പൊതുവെ ഒതുങ്ങിക്കൂടുന്ന എനിക്ക് ഞാൻ കാണാനാഗ്രഹിക്കുന്ന ഒരുപാട് മുഖങ്ങളെ അക്ഷരങ്ങളിലൂടെയല്ലാതെ നേരിട്ട് പരിചയപ്പെടാനുള്ള ഒരു വേദി. ഒരുപാട് ത്രില്ലടിച്ചാണ്‌ ആ പടികൾ കയറി ഞാനും വന്നത്. ഒരു പക്ഷേ സ്റ്റേജിലെ കത്തിവെപ്പ് തുടങ്ങുന്നതിന്‌ മുൻപ് എത്താൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ ഒ.ഏ ബി എന്ന ഈ നല്ല അയല്ക്കാരനെ പരിചയപ്പെടാൻ എനിക്ക് കഴിയുമായിരുന്നു. രാത്രി വൈകിയേ എത്തൂ എന്ന് പറഞ്ഞ് പോയ ഞാൻ പറഞ്ഞതിലും ഒരുപാട് നേരത്തെ ഭക്ഷണം എടുത്ത് വെക്കെന്ന് പറഞ്ഞ് റൂമിലേക്ക് കേറിച്ചെന്നപ്പോൾ ‘എന്തേ അവിടെന്നൊന്നും കിട്ടീലേ’ എന്ന ഭാര്യയുടെ മറുപടിക്ക് മുന്നിൽ പതറില്ലായിരുന്നു. പിന്നീട് മീറ്റിനെക്കുറിച്ച് കണ്ട ഒരു പോസ്റ്റിൽ ഒ.എ.ബി പങ്കെടുത്തു എന്ന് വായിച്ചപ്പോഴാണ്‌ താങ്കൾ അവിടെ ഉണ്ടായിരുന്നു എന്ന് അറിയുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ല്. അവിടെ കണ്ടത് ബ്ലോഗ് മീറ്റായിരുന്നില്ല. ഫേസ്ബുക്ക് ഗ്രൂപ്പ് മീറ്റായിരുന്നു.

ഞാൻ ഇതാ ഇവിടെ ചെറുതായി പറഞ്ഞിരുന്നു..
ആരേയും വേദനിപ്പിക്കാനല്ല, എനിക്ക് തോന്നിയത് മാത്രം..

നരിക്കുന്നൻ പറഞ്ഞു...

http://kadhu.blogspot.com/2011/03/blog-post.html

നരിക്കുന്നൻ പറഞ്ഞു...

ബുദ്ധിമുട്ടാവില്ലങ്കിൽ കൊമ്പന്റെ കൂടെ എടുത്ത ആ പോട്ടം ഒന്നിവിടെ പോസ്റ്റൂ... എബടേങ്കിലും ബച്ച് കണ്ടാലോ? ഓടാനാ...

OAB/ഒഎബി പറഞ്ഞു...

പട്ടേപ്പാടം റാംജി- അത് ഇതാണ് ശരിയാക്കിയിട്ടുണ്ട്.

പോരായമ തീർച്ചയായും ഉണ്ടായിട്ടുണ്ട്.

അവിടെ ഒരു കുടുംബ കൂട്ടായ്മയാണ് ഞാൻ കണ്ടത്. എല്ലാവരും തമ്മിൽ തമ്മിൽ അറിയുന്നവർ/ പത്രത്തിൽ ആദ്യമേ ഫോട്ടോയിൽ കണ്ടവർ.
പിന്നെ ക്ഷണിക്കപ്പെട്ട ഫേസ് ബുക്കിലുള്ളവരും.

ഞാൻ മാത്രമല്ല പരാതി മനസ്സിൽ വച്ച വേറെയും ആളുകളുണ്ട്.

അറിയാത്തവരെ ഒന്ന് പരിചയപ്പെടുത്തൽ ബ്ലോഗ് മീറ്റിൽ ഉള്ളതല്ലെ ?
അതിൽ മാത്രമേ പരാതിയുള്ളു.

OAB/ഒഎബി പറഞ്ഞു...

ishaqh ഇസ് ഹാക് -
അതാണല്ലൊ ഒടുക്കം വരെ അബ്ദുള്ളയെ എന്റെ കൂടെ കൂട്ടിയത്. അയാളെ കുറ്റം പറയുകയല്ലാതെന്തു ചെയ്യും. അതെന്നെ...

രമേശ്‌ അരൂര്‍- എന്റെ പൊന്നു ചങ്ങാതി പെട്ടു പോയി.
ഇനി പറഞ്ഞിട്ട് കാര്യമില്ല.
അവർക്കൊക്കെ മീറ്റിങ്ങുകൾ നടത്തിപരിചയമുണ്ട്. അതാണിതിങ്ങിനെ ആയിപ്പോയത്.

പ്രത്യേകമായി ഇതിവിടെ എഴുതാൻ കാരണം, പലരും ഇവിടെയും അവിടെയുമായി ബ്ലോഗ് മീറ്റിങ്ങുകൾ നടത്താൻ പോവുകയാണ്. അതിൽ ഒരു പാകപ്പിഴയും സംഭവിക്കരുതെന്ന ഒരോർമ്മപ്പെടുത്തലിനു വേണ്ടി കൂടിയാണ്.

പട്ടേ പാടവും കൂട്ടരും ജാഗ്രതൈ :)

ശങ്കരനാരായണന്‍ മലപ്പുറം- ഒരു തമാശയും പറ്റൂലെ ? :) :)ശ്വീകരിച്ചു ട്ടൊ.


~ex-pravasini*- ഫേസ് ബുക്കിനിത്ര പ്രചാരമുള്ളത് എനിക്ക സത്യത്തിൽ അറിയില്ലായിരുന്നു. രണ്ട് മൂന്നീസം മുമ്പ് ഞാനും ഒന്ന് നോക്കി.
ബ്ലേഗെഴുത്തിന്റെ ആധുനികമായിരിക്കാം ഫേസ്ബുക്ക്. എനിക്കതറിയില്ല...
എനിക്കീ ബ്ലോഗ്‌സ്പോട്ടേ അറിയൂ.

മാനദണ്ഡം അവർ വച്ചിട്ടുണ്ടാവില്ല. അറിയാതെ വന്നു പോയതായിരിക്കാം.

നിങ്ങൾ ഷറഫിയയിലെ പല കൂട്ടായ്മകളിലും പങ്കേടുത്ത ആളല്ലെ അതിൽ കൂടുതലായൊന്നും ഇവിടെയും സംഭവിച്ചിട്ടില്ല. അത്ര തന്നെ.


നരിക്കുന്നൻ- ഈ കമന്റ്എഴുതിയിട്ടിട്ട് താങ്കളുടെ പോസ്റ്റ് വായിക്കാം.
ഞാൻ നേരിൽ കാണാത്ത എന്റെ പഴയ സുഹൃത്തെ. തീർച്ചയായും നമുക്ക് കാണാം ദൈവം സഹായിച്ചാൽ പിന്നീ‍ടൊരിക്കൽ. താങ്കൾ നേരത്തെ വന്നിരുന്നെങ്കിൽ നമുക്ക് സന്ധിക്കാമായിരുന്നു.

എങ്ങനെ ആയാലും ഒരു പരിചയപ്പെടുത്തൽ/ പുതിയ ബ്ലോഗർമാർക്കുള്ള നിർദ്ദേശങ്ങൾ എന്നിവയൊക്കെയല്ലെ ബ്ലോഗ്ഗേഴ്സ് മീറ്റിങ്ങ് കൊണ്ടുള്ള ഉപകാരം ഇത് കൊറേ പുറംചൊറിഞ്ഞെന്നല്ലാതെന്ത് ?

കൊമ്പൻ മാത്രമല്ല നൌഷാദ് അകമ്പാടവും കൂടെ എടുത്ത ഫോട്ടോ അദ്ദേഹത്തിന്റെ (നൌഷാദിന്റെ) പോസ്റ്റിലുണ്ട്.
ഞാൻ പിന്തുടരും നിങ്ങൾ തളർന്ന് നിൽക്കും വരെ. എന്നാലും ഞാൻ തളരില്ല :)

വന്നഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി. ഇവിടെ നെറ്റ് വർക്ക് വളരെ സ്ലോ ആണ്. ഉള്ള സമയം തികയാത്തതിനാൽ എല്ലായിടത്തും എത്തിപ്പെടാൻ കഴിയുന്നില്ല. അതിനാൽ എല്ലാവരും ക്ഷമിക്കുക.

Samad Karadan പറഞ്ഞു...

OAB, താങ്കള്‍ എഴുതിയ വിഷയങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതാണെന്ന് പറയാനാവും. സത്യത്തില്‍ കൂടുതല്‍ എഴുതാനുള്ള സമയം ഇപ്പോള്‍ അനുവദിക്കുന്നില്ല.

അറിയാവുന്ന വിലാസത്തില്‍ ഇമെയില്‍, ഫോണ്‍, ഫേസ് ബുക്ക് എന്നീ നിലക്കും പത്രങ്ങളിലും ഞങ്ങളുടെ ഫോണ്‍ നമ്പര്‍ കൊടുത്തു ബന്ധപ്പെടാന്‍ എഴുതിയിരുന്നു. സൌദിയിലെ പ്രത്യേക സാഹചര്യം ഞാന്‍ എഴുതേണ്ടല്ലോ.

ധാരാളം പരിപാടികള്‍ നടത്തിയും പങ്കെടുത്തും ഉള്ള ദീര്‍ഘകാലത്തെ ജിദ്ദയിലെ അനുഭവം വെച്ച് പറയട്ടെ ഞങ്ങളുടെ പ്രതീക്ഷക്കും അപ്പുറം ആളുകള്‍ പങ്കെടുക്കുകയും വ്യത്യസ്തമായ പരിപാടി എന്ന് പുറത്തുള്ളവര്‍ പറയുകയും ചെയ്തു. ഒന്ന് സമ്മതിക്കാതെ വയ്യ. അന്യോന്യം പരിചയമില്ലാത്തവര്‍ കുറെ പേര്‍ ഉണ്ടായിരുന്നു. അവരോടു അങ്ങോട്ട്‌ ചോദിച്ചും സ്വയം പരിചയപ്പെടുത്തിയും ബന്ധം സ്ഥാപിക്കുകയായിരുന്നു.

താങ്കളെപ്പോലെ പ്രധാനപ്പെട്ടവര്‍ പങ്കെടുത്തതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ കുറിപ്പ് ഉപകരിച്ചു. ഇനിയും നമുക്ക് പരിചയപ്പെടാം. ഒട്ടും പോരായ്മ ഉണ്ടാകില്ല എന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. ആദ്യത്തെ ഒരു കൂട്ടായ്മ എന്ന നിലക്ക് ഇതിന്റെ സംഘാടകരും പങ്കെടുത്തവരും അതിഥികളായി എത്തിയവരും തൃപ്തരാണെന്നാണ് ഫീഡ്ബാക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.....

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആ വിളിക്ക് കഴപ്പമില്ല.എന്നാൽ എന്റെ മോൻ വിവാഹിതനായി!
[][][][][][][][] അപ്പോള്‍ ഇപ്പറഞ്ഞതിലെ 'മോന്‍'കോഡുഭാഷയായിരുന്നോ?

Unknown പറഞ്ഞു...

<>
ഓ,എ,ബി.സാഹിബ്,
ഇപ്പറഞ്ഞത് മനസ്സിലായില്ല.ഞാന്‍ ഇതുവരെ ഒരു കൂട്ടായ്മയിലും പങ്കെടുത്തിട്ടില്ല കെട്ടോ..
ബ്ലോഗിനാണെങ്കില്‍ ആറുമാസം പോലും തികഞ്ഞിട്ടുമില്ല.ജീവനോടെ ഒരു ബ്ലോഗറെപോലും കണ്ടിട്ടുമില്ല.
പിന്നെ ഈ എനിക്കെന്തു കൂട്ടായ്മ..!!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എന്തരോ എന്തോ? :)

ഐക്കരപ്പടിയന്‍ പറഞ്ഞു...

ബഷീര്കയെ മീറ്റില്‍ കാണാനായതില്‍ സന്തോഷിക്കുന്നു. പോസ്റ്റില്‍ എന്റെ പേര് പരാമര്ശി‍ച്ചതിനു നന്ദി.

താങ്കളെ വിളിക്കാന്‍ തെച്ചിക്കൊടനോട് പറഞ്ഞപ്പോള്‍ നാട്ടിലാണെന്ന് സംശയം പറഞ്ഞിരുന്നു.

ഇടയ്ക്കു നമ്മുടെ ബ്ലോഗിലും വന്നു ബന്ധം തുടരണം!

എല്ലാവിധ ആശംസകളും നേരുന്നു...!

OAB/ഒഎബി പറഞ്ഞു...

Samad Karadan- ഞാൻ ധാരണയിൽ നിന്നുമെഴുതിയതാണ്. തെറ്റ് നിങ്ങളെടുക്കുക!

“ധാരാളം പരിപാടികള്‍ നടത്തിയും പങ്കെടുത്തും ഉള്ള ദീര്‍ഘകാലത്തെ ജിദ്ദയിലെ അനുഭവം...”
അവിടെയാണ് കുഴപ്പം.
ഒരു പരിപാടിയും ഇന്നു വരെ നടത്തി പേരെടുത്തിട്ടില്ലെങ്കിലും കണ്ടും അനുഭവിച്ചും നന്നായി ശീലിച്ചവനാ ഈ പാവം.
ഷറഫിയയിലെ അധിക മീറ്റിങ്ങുകളും...

ക്ഷമിക്കുക! ഞാനത് പറഞ്ഞ് നമ്മുടെ പരിപാടി വിജയിച്ചതിനെ ഇകഴ്ത്താൻ ശ്രമിക്കുന്നത് ശരിയല്ല.


“അന്യോന്യം പരിചയമില്ലാത്തവര്‍ കുറെ പേര്‍ ഉണ്ടായിരുന്നു. അവരോടു അങ്ങോട്ട്‌ ചോദിച്ചും സ്വയം പരിചയപ്പെടുത്തിയും ബന്ധം സ്ഥാപിക്കുകയായിരുന്നു“
അങ്ങനെ എങ്കിൽ ബഷീറിനാ ഉപഹാരവും നൽകി ഇനി നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുക എന്ന് മാത്രം പറഞ്ഞ് ഒരു പ്രസംഗമൊ മറ്റൊ ഒന്നും വേണ്ടിയിരുന്നില്ല. ശേഷം നമുക്ക് ഫുഡ്ഡും തട്ടി ഇരുന്നങ്ങനെ അങ്ങനെ...

ഞാൻ തർക്കിക്കാനില്ല:)

‘താങ്കളെപ്പോലെ പ്രധാനപ്പെട്ടവര്‍ പങ്കെടുത്തതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’

ഇങ്ങനെ പറഞ്ഞെന്നെ ഇക്കിളിയാക്കല്ലെ സമദെ...

ഞാൻ ആരാണെന്നും എന്താണെന്നും എനിക്കറിയാം!

ഏതായാലും താങ്കളിത്രടം വന്നതിന് പ്രത്യേക നന്ദി. കാണാം..തൽകാലം വിട.

ശങ്കരനാരായണന്‍ മലപ്പുറം- കോഡല്ല. ശരി തന്നെ :)

~ex-pravasini* -താങ്കളുടെ പോസ്റ്റിൽ പറഞ്ഞ പോലെ വെറും ബ്ലോഗ് ബ്ലോഗ്എന്ന ഒരു ചിന്ത മാത്രമായതിന്റെ കുഴപ്പമായിരിക്കാം.
കൂട്ടായമ എന്ന് പറഞ്ഞാൽ വേറെ ഏതെല്ലാം പെടുത്താം?
വെൽഫെയർ, ദേശ കുടുംബയോഗം, മറ്റെന്തെല്ലാം കൂട്ടായ്മകൾ. നാട്ടിലെ മാതിരിയല്ലല്ലൊ ഇവിടെ.
അതൊന്ന് പറഞ്ഞെന്നെയുള്ളു.

അപ്പൊ പിന്നെ നല്ല ഒരു രാത്രി എല്ലാവർക്കും നേരുന്നു. നിങ്ങളുടെ, ഒഎബി.

OAB/ഒഎബി പറഞ്ഞു...

വാഴക്കോടന്‍ ‍// vazhakodan-അത്ര ഒച്ചയിടണ്ട. കേക്കാം ഞാനരികെത്തന്നെയുണ്ട്...
സംഭവം അത് തന്നെ.


ഐക്കരപ്പടിയന്‍ - പരിചയപ്പെട്ടവരുടെ ലിങ്കുകൾ കൊടുക്കാൻ സാധിച്ചില്ല. എല്ലാവരെയും പേരെടുത്ത് പറഞ്ഞിട്ടുമില്ല. ഇത് കണ്ടൊ 9 50നാ മുതലാളി പോയത്. അത് വരെ അവൻ പറയ്ന്നതിന് ഐവ ഐവ ഹാദിർ പറയുന്നതിനാ എനിക്കവൻ ശംബളം തരുന്നത്. അതിനാൽ .....എന്റെ ‘ബ്രോസ്റ്റിന് പകരമെൻ തല‘ എന്ന എന്റെ പഴയ ഒരു പോസ്റ്റ് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കുക.

തീർച്ചയായും സുഹൃത്തെ സമയം ഒത്ത്
വരുമ്പോൾ ഈയുള്ളവൻ താങ്കളെ മറക്കില്ല.

അപ്പൊ ഒന്നും കൂടെ നല്ല രാത്രി.

അജ്ഞാതന്‍ പറഞ്ഞു...

മനസ്സിന്റെ വിഷമങ്ങള്‍ എഴുതി തീര്ക്കാനൊരിടം. ഈ ബ്ലോഗുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍, ഏതോ ഒരു സിനിമയില്‍ ആരുമില്ലാത്തിടത്ത് നിന്ന് ഇന്നെസെന്റ്റ് വിളിച്ചു പറയുന്ന പോല്‍ പറയേണ്ടി വരുമായിരുന്നില്ലേ പലരും.

mayflowers പറഞ്ഞു...

ഈ നീറ്റല്‍ തികച്ചും സ്വാഭാവികം.

പട്ടേപ്പാടം റാംജി പറഞ്ഞു...

"അത് ഇതാണ്"
വായിച്ചു ബഷീറിക്ക വായിച്ചു...!

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ചില ബ്ലോഗ്‌ മീറ്റുകള്‍ അങ്ങനെയാണ്, കല്യാണം പോലെ...
ബന്ധുക്കാരെയും വേണ്ടപ്പെട്ടവരെയും മാത്രമേ വിളിക്കൂ...
അത് മനസിലാക്കാതെ, വിളിക്കാതെ സദ്യ ഉണ്ണാന്‍ അവിടെ പോയത് ഓ.എ.ബിയുടെ മാത്രം തെറ്റാണ്..അതില്‍ നടത്തിപ്പുകാര്‍ എന്ത് പിഴച്ചു ?

പിന്നെ, വിളിക്കാതെ ചെന്നത് പോട്ടെന്നു വെക്കാം... കീശ കാലിയാക്കി 'ഉപഹാരം' എന്തെങ്കിലും ആയിട്ടാണോ ഇഷ്ട്ടാ ബ്ലോഗ്‌ മീറ്റിനു വന്നത്? എങ്കില്‍ നടത്തിപ്പുകാര്‍ ചിലപ്പോള്‍ ഒരു ഫോട്ടോ എങ്കിലും എടുത്തേനെ...

" ആരെങ്കിലും പരിചയപ്പെടാണോ പരിചയപ്പെടുതാണോ ബാക്കി ഉണ്ടെങ്കില്‍, സ്റെജില്‍ വന്നു സ്വയം പരിചയപ്പെടുതെണ്ടാതാണ് " എന്നൊക്കെ വിളിച്ചു പറഞ്ഞാല്‍, വഴിയെ പോയ പല ബ്ലോഗ്ഗര്മാരും കയറി വന്നു എന്ന് വരും, അതൊക്കെ ഞങ്ങളുടെ ഹിഡന്‍ അജണ്ടയെ ബാധിക്കില്ലേ.. ?

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ അടുത്ത തവണ ബ്ലോഗ്മീറ്റിനു വരുമ്പോള്‍ താങ്കള്‍ താഴെ പറയുന്ന ഡോക്യുമെന്റ്സ് കയ്യില്‍ കരുതുക..

1. നടത്തിപ്പുകാര്‍ ബ്ലോഗ്മീറ്റില്‍ താങ്കളുടെ പ്രാതിനിത്യം ഉറപ്പിച്ചു കൊണ്ട് അയച്ചിട്ടുള്ള ഇമെയില്‍-ന്റെ പ്രിന്റ്‌ ഔട്ട്‌ - രണ്ടു എണ്ണം..
2. ഫെയ്സ് ബുക്കിലെ, താങ്കളുടെ ഹോം പേജിന്റെ പ്രിന്റ്‌ ഔട്ട്‌
3. ഫെയ്സ് ബുക്കിലെ താങ്കളുടെ അക്കൌണ്ട് വ്യാജന്‍ അല്ല എന്ന് കാണിച്ചു കൊണ്ടുള്ള ഗസറ്റഡ് ഓഫീസറുടെ സാകഷ്യ പത്രം.
4. ബ്ലോഗിലെ എല്ലാ പോസ്റ്റുകളുടെയും പ്രിന്റ്‌ ഔട്ട്‌ - രണ്ടു കോപ്പി.
5. ഫോട്ടോ പതിച്ച തിര്ച്ചരിയാല്‍ കാര്‍ഡിന്റെ ഒറിജിനല്‍
6. എന്ത് കൊണ്ടാണ് താങ്കള്‍ ഈ ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് വ്യകതമാക്കുന്ന നൂറു വാക്കില്‍ കുറയാത്ത ഒരു ലേഖനം..
7. ബ്ലോഗ്മീറ്റിനു ശേഷം, അതിനെ കുറിച്ച് നല്ലതേ പറയാവൂ, എഴുതാവൂ എന്ന് ബ്ലോഗ്ഗര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ സമ്മത പത്രം..

ആസാദ്‌ പറഞ്ഞു...

ഹെന്റെ പടച്ചോനെ എന്റെ നാട്ടിലെന്നാ ഇതി പോലൊരു മീടുണ്ടാവുക......... പോസ്റ്റു നന്നായിരുന്നു..

വീകെ പറഞ്ഞു...

സാരമില്ല മാഷെ... ഒരുപാടാളുകൂടുന്ന സ്ഥലമല്ലെ.. ആർക്കും ആരേയും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നു കരുതി സമാധാനിക്കൂ...

അജ്ഞാതന്‍ പറഞ്ഞു...

Bloggers meet is hippocratic. Most of the people who organize this do not have much post, this meet is only way for them to be famous and thereby inviting few genius to their blog...

OAB you already famous in the heart of people who read your blog.

Disclaimer : I am not a blogger just a reader

Akbar പറഞ്ഞു...

ഞാന്‍ ബ്ലോഗ്‌ തുടങ്ങിയ കാലത്തെ പരിചയമുള്ള രണ്ടു ബ്ലോഗര്‍മാരാണ് OAB യും തെച്ചിക്കാടനും. രണ്ടു പേരെയും നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. കാണാനും സംസാരിക്കാനും സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.

ശ്രീ പറഞ്ഞു...

ഫേസ്‌ബുക്ക് വഴിയുള്ള ബ്ലോഗ് മീറ്റായിരുന്നോ?

സാലമില്ല മാഷേ. പുതിയവരെ മാറ്റി നിര്‍ത്തിയാല്‍ ബൂലോകത്ത് മാഷെ അറിയാത്ത ബ്ലോഗര്‍മാരുണ്ടാകുമോ? മീറ്റിന്റെ കാര്യമൊക്കെ വിട്ടുകള!

Typist | എഴുത്തുകാരി പറഞ്ഞു...

സാരമില്ല മാഷേ. അതു് പറയാനെളുപ്പമാണെന്നും അറിയാം. വിഷമം മനസ്സിലാവുന്നു. തുടക്കം മുതൽ ഓ ഏ ബി യുടെ പോസ്റ്റുകൾ വായിക്കുന്ന എന്നേപ്പോലുള്ളവർക്കു് ഒ എ ബി മനസ്സിലുണ്ട്, രൂപം അറിയില്ലെന്നേയുള്ളൂ.

OAB/ഒഎബി പറഞ്ഞു...

അജ്ഞാത പറഞ്ഞു...
അതെ..സ്വന്തമായി പ്രസിദ്ധീകരിക്കാനുമ്, പ്രതികരിക്കാനിടമുള്ളത് കൊണ്ടുമാണല്ലോ ബ്ലോഗേഴുത്തിനാളുകള്‍ ഉള്ളത്.
അപ്പോപ്പിന്നെ പറയുക തന്നെ..

mayflowers
ആര്‍ക്കായാലും ഉണ്ടാവും.

~ex-pravasini*

മനസ്സിലായി അല്ലെ :)

പട്ടേപ്പാടം റാംജി

മുമ്പ് വായിച്ച് കാണും അല്ലെ ?

വീണ്ടും വന്നതില്‍ വീണ്ടും നന്ദി...


മഹേഷ്‌ വിജയന്‍- താങ്കള്‍ പറഞ്ഞതൊക്കെയും വായിച്ച് ചിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ :)
എല്ലാ നിര്‍ദ്ദേശങ്ങളും രസിപ്പിച്ചു. എന്നാല്‍ ഇത് >ബ്ലോഗ്മീറ്റിനു ശേഷം, അതിനെ കുറിച്ച് നല്ലതേ പറയാവൂ, എഴുതാവൂ എന്ന് ബ്ലോഗ്ഗര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ സമ്മത പത്രം..<
ഇത് സത്യം വളരെ സത്യം

ആസാദ്‌ -
മഞ്ചേരി നിന്നും തിരൂരിലേക്ക് അടുത്ത 17 ആം തി- ബസ്സില്ലേ ?

വീ കെ - എന്നെ ശ്രദ്ധിച്ചില്ല എന്നാ പരാതി എനിക്കില്ല. ഫെസ്ബുക്ക് മീറ്റ്‌ നടത്ത്തിയത്തിലെ പരാതിയുള്ളു.

Akbar- അതെ ചങ്ങാതി. കാണാന്‍ കഴിഞ്ഞത് ഭാഗ്യമെന്നു കരുതുന്നവനും നന്ദിയുള്ളവനുമാണ് ഞാനും ..

ശ്രീ- അതെ അതെനിക്കറിയില്ലായിരുന്നു. പിന്നെ കുറെ ദിവസം കഴിഞ്ഞാ സംഭവം മനസ്സിലാവുന്നെ.
അത്ര വലിയ അറിവൊന്നും എന്നെ കുറിച്ചുണ്ടാവില്ല എന്നാ ഞാന്‍ കരുതുന്നത് :)


Typist | എഴുത്തുകാരി- സന്തോഷമായി ട്ടോ .
നിങ്ങളുടെ ഈ വാക്കുകള്‍ മതി.
നേരില്‍ നമുക്കും എന്നെങ്കിലും കാണാം
ഇന്ഷാ അള്ളാ


വന്നവര്‍ക്കും രണ്ട്‌ വാക്ക് പറഞ്ഞവര്‍ക്കും ഒഎബിയുടെ പ്രത്യേക അല്ല സാധാ നന്ദി :)

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

OAB/ഒഎബി, Next Post?

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

ശങ്കരനാരായണന്‍ മലപ്പുറം- bustOriyil vaikaathe..

ബഷീർ പറഞ്ഞു...

ഇതു വരെയും ഒരു മീറ്റിലും പങ്കങ്ക്ക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഉണ്ടായിട്ടില്ല. എന്നതില്‍ ഈ പോസ്റ്റ് വായിച്ച് അ/സമാധാനപ്പെടുന്നു..

വിട്ടുകള മാഷേ..

വീണ്ടും എഴുതൂ..

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില