ഞാൻ ഇവിടെയൊക്കെ ഉണ്ടെന്നതിന് ഈ വര ഉപകരിച്ചേക്കും
2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച
2012, മേയ് 13, ഞായറാഴ്‌ച
ഷറഫിയയിലെ ചില ചിത്രങ്ങള്‍
കടകള്‍ക്കു മുമ്പില്‍ പാര്‍ക്ക് ചെയ്തനേകം
കാറുകള്‍ തന്‍ ബോഡിയില്‍ ചാരി നിന്നിതാ
കാതടക്കും കലപില കൂവലുകളിചിരി
കോലമതു മലയാളരൊക്കെയും.
കാട് കേറിയ ചര്‍ച്ചയില്‍
കാത്സിറായിക്കാര്‍ പലര്‍.
കല്ല്യാണമാലോചന, യാചന
കാശയക്കാനായും ചിലര്‍
കാര്‍ന്നോരുടെ കയ്യിലൊ പായസം
കറിവേപ്പില പപ്പടം ചുടുകടലയും.
കറുകറുത്തിറുക്കത്തില്‍ പര്‍ദ്ദയണിഞ്ഞൊരു
കോന്തിയവളുടെ ചന്തിയില്‍
കൊടു നോട്ടമെറിഞ്ഞ് പല മാന്യരും.
കോയാസിന്‍ മുമ്പിലൊ മമ്പാടിന്‍
കാല്‍ പന്തുകളി വീരവാദവും.
കക്കൂസ് ബയ്യാറ ചാലിട്ടഴുക്കില്‍
കാല്‍ വഴുതി നടന്നൊരുവന്‍ മൂക്ക് പൊത്തി.
കാണാറില്ല ബ്ലോഗറാം നരി-
ക്കുന്നനെന്നൊരു മന്നനെയെന്നെങ്കിലും
കാണുമാമുഖം തിരക്കില്‍ തെച്ചിക്കോടനെ
കൂട്ടുകാരന്‍ ഹംസയെ
കുടമൊഴിഞ്ഞൊരു സിനുമുസ്തുവെ
.കോം അങ്ങനെ പല ബഷീറുമാരേം.
കാര്യമേറെപ്പറവതെന്നാല്‍
കുഴഞ്ഞ് പോവുമെന്‍ കൈകള്‍
കാണാം നമുക്കടുത്ത വെള്ളിയാഴ്ച.
കാറുകള്‍ തന്‍ ബോഡിയില്‍ ചാരി നിന്നിതാ
കാതടക്കും കലപില കൂവലുകളിചിരി
കോലമതു മലയാളരൊക്കെയും.
കാട് കേറിയ ചര്‍ച്ചയില്‍
കാത്സിറായിക്കാര്‍ പലര്‍.
കല്ല്യാണമാലോചന, യാചന
കാശയക്കാനായും ചിലര്‍
കാര്‍ന്നോരുടെ കയ്യിലൊ പായസം
കറിവേപ്പില പപ്പടം ചുടുകടലയും.
കറുകറുത്തിറുക്കത്തില്‍ പര്‍ദ്ദയണിഞ്ഞൊരു
കോന്തിയവളുടെ ചന്തിയില്‍
കൊടു നോട്ടമെറിഞ്ഞ് പല മാന്യരും.
കോയാസിന്‍ മുമ്പിലൊ മമ്പാടിന്‍
കാല്‍ പന്തുകളി വീരവാദവും.
കക്കൂസ് ബയ്യാറ ചാലിട്ടഴുക്കില്‍
കാല്‍ വഴുതി നടന്നൊരുവന്‍ മൂക്ക് പൊത്തി.
കാണാറില്ല ബ്ലോഗറാം നരി-
ക്കുന്നനെന്നൊരു മന്നനെയെന്നെങ്കിലും
കാണുമാമുഖം തിരക്കില്‍ തെച്ചിക്കോടനെ
കൂട്ടുകാരന്‍ ഹംസയെ
കുടമൊഴിഞ്ഞൊരു സിനുമുസ്തുവെ
.കോം അങ്ങനെ പല ബഷീറുമാരേം.
കാര്യമേറെപ്പറവതെന്നാല്‍
കുഴഞ്ഞ് പോവുമെന്‍ കൈകള്‍
കാണാം നമുക്കടുത്ത വെള്ളിയാഴ്ച.
2012, മേയ് 11, വെള്ളിയാഴ്‌ച
വെറുതെയല്ല ഭര്‍ത്താവ്!
ഒരു ബെഡ് റൂമും അടുക്കളയും ചെറിയൊരു ഹാളും മാത്രമുള്ള ഫ്ലാറ്റില്‍ തന്റെ ഭാര്യയെന്ന ശരീരത്തെ വിരസതയിലൂടെ മേയാന്‍ വിട്ട്, ഒരു കട്ടന്‍ ചായ മാത്രം കുടിച്ചു കൊണ്ട് അന്നുമയാള്‍ ജോലി സ്ഥലത്തേക്ക് ഓടി.
പതിവുകള്‍ക്കു പുതുമയൊന്നുമില്ലാത്തതിനാല്‍ അവള്‍ എസിയുടെ കടുത്ത തണുപ്പില്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. വീണ്ടും ഉറങ്ങി തന്റെ ചന്തമുള്ള ശരീരം ചില ഗള്‍ഫു ഭാര്യമാരെപ്പോലെ വെറുമൊരു ഇറച്ചിത്തുണ്ടാമാവാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. കണ്ണുകളടച്ചു കഴിഞ്ഞ കാലത്തിലേക്ക് ഒന്ന് ഊളിയിടാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു.
ഒന്നുരിയാടി മനസ്സിനുള്ളില്‍ കെട്ടിക്കിടക്കുന്നതൊക്കെ ഒന്നൊഴുക്കിക്കളയാന്‍ ആരുമില്ലാത്ത,,,, പെട്ടെന്നാണവള്‍ ഓര്‍ത്തത് താഴത്തെ നിലയില്‍ താമസിക്കുന്ന അറബി പെണ്ണുങ്ങള്‍ തലേന്ന് പറഞ്ഞ "ഇതെന്താ നിങ്ങള്‍ കൈകാലിലെ രോമം കളയാത്തെ. അത് നിര്‍ബന്ധമായും വേണം. എന്നിട്ട് കുളിച്ചൊരുങ്ങി മേയ്ക്കപ്പും ചുണ്ടില്‍ ലിപ്സ്റ്റിക്കുമൊക്കെയിട്ട് നിക്കണം...... ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താക്കന്മാര്‍ അത് കാണുമ്പോഴുണ്ടല്ലോ...! ഇടക്കെന്നെന്കിലുമൊന്നു കേറി വരുന്ന അവര്‍ ഭാഷക്കൊപ്പം താളവും ഭാവവുമായി കള്ള ചിരിയോടെ പറഞ്ഞ അക്കാര്യത്തെ കുറിച്ച് അവള്‍ കുറച്ചു നേരം ആലോചിച്ചു. ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ പറഞ്ഞ രണ്ടു മൂന്നു ദിവസമാണ് ഇന്ന് തൊട്ട്. അവസാനം അവള്‍ ഒരു തീരുമാനത്തിലെത്തി.
അവള്‍ കിടന്നിടത്ത് നിന്നും എണീറ്റ് ബാത്ത് റൂമില്‍ ചെന്ന് സെറ്റെടുത്ത് നൈറ്റ്ഗൌണ്‍ പൊക്കി മുട്ടുകാലിനു താഴെ അല്‍പ സ്ഥലം........ശേഷം വടിച്ചിടം കൈ വിരലോടിച്ചു നോക്കി. കൂടുതല്‍ മിനുസവും, വെളുപ്പും; അത് വരെ വേണോ വേണ്ടയോ എന്ന് തീരുമാനമാവാത്ത അവളില്‍ അത് ആവേശം ജനിപ്പിച്ചു. പിന്നെ ഗൌണ്‍ അഴിച്ചു വച്ച് എല്ലായിടവും.... കുളിയും കഴിഞ്ഞു വലിയ കണ്ണാടിക്കു മുമ്പില്‍ പോയി നിന്ന് അവള്‍ തന്റെ വിവസ്ത്രയായ പ്രതിബിംബം മറ്റൊരാളെന്ന പോലെ നോക്കി കണ്ടു. പിന്നെ മനസ്സിലെ സുഖ ദുഃഖങ്ങള്‍ പങ്കു വെക്കപ്പെടുന്ന തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായ നിഴലിനോട് കോപ്രായങ്ങള്‍ കാട്ടി സല്ലപിച്ചു. പിന്നെ ആ ശരീരം ഒരു മാക്സിക്കുള്ളില്‍ ഒളിപ്പിച്ചു,
അവളെ പോലെ തന്നെ എകാന്തതയോടു പൊരുതി ഇരമ്പിക്കൊണ്ടിരിക്കുന്ന എസി ഓഫാക്കി. ജാലക വിരിപ്പുകള്‍ വകഞ്ഞു മാറ്റി ചില്ല് പാളികള്‍ ഒരു വശത്തേക്ക് നീക്കി പുറത്തെക്കൊന്നു എത്തി നോക്കി. താഴെ പാര്‍ക്ക് ചെയ്ത കാറുകള്‍ കഴുകിക്കൊണ്ട് നില്‍ക്കുന്ന കാവല്‍ക്കാരന്‍ ബംഗാളി. അയാളുടെ കൈകള്‍ കാറിന്‍ ബോഡിയിലെ ഫെയറി പതകള്‍ തുടച്ചു മാറ്റുന്നുണ്ടെങ്കിലും കണ്ണുകള്‍ തറച്ചിരിക്കുന്നത് തന്റെ മുഖത്തേക്കായിരുന്നു. ഫ്ലാറ്റിന്റെ ഉടമയെക്കാളും അധികാരം കാണിക്കുന്ന അയാളെ എന്നും വെറുപ്പോടെ മാത്രമേ അവള്‍ കാണാറുള്ളു.
ജനല്‍ തുറന്നാല്‍ ഉടനെ അവിടന്നും ഇവിടന്നുമായ ദാഹാര്‍ത്തമായ പല ജോഡി കണ്ണുകള്‍ അവളുടെ ഒരു കടാക്ഷത്തിനായി കത്തുന്നത് അവള്‍ സ്ഥിരമായി കാണാറുണ്ട്. മനസ്സില്‍ തീ എരിയുന്ന നിസ്സഹായര്‍ക്ക്ഒരു ചെറു ചിരി കണ്ടാല്‍ പോലും ശരീര മോഹം സായൂജ്യമടയുമായിരിക്കും. ഒരു പക്ഷേ അതു തന്റെ വെറുമൊരു തോന്നല്‍ മാത്രമാകാം. പൊള്ളുന്ന പകലില്‍ പുറത്തെ വെളിച്ചവും വായുവും ശ്വസിക്കാന്‍ ആവാതെ അവള്‍ തിരിഞ്ഞു. കിച്ചണില്‍ ചെന്ന് ലൈറ്റ്തെളിയിച്ചപ്പോള്‍ കൂറകൂട്ടങ്ങള്‍ പലയിടങ്ങളിലേക്കായി ഓടിയൊളിച്ചു. കുറച്ചു കോണ്‍ഫ്ലാക്സ് എടുത്തു അതിലേക്കു ചുടു പാലും ഒഴിച്ചു. തല്‍ക്കാലം അത് തിന്നു വിശപ്പടക്കി. അദ്ദേഹം വൈകിയേ വരൂ. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ പാകം ചെയ്യുകയാണ് പതിവ്. പാത്രം വാഷ് ബേസിനിലേക്ക് എറിഞ്ഞ് കൈ കഴുകി ഹാളിലെ സോഫയിലേക്ക് ചരിഞ്ഞു. തുരുമ്പെടുത്ത ചിന്തകള്‍ അവളറിയാതെ തന്നെ കൂട്ടിനു വന്നു. 'രണ്ടാള്‍ക്കും തകരാറൊന്നുമില്ല. പക്ഷെ ഒരുമിച്ചു കഴിയണം' എന്ന ഡോക്ടരുടെ ഉപദേശം.അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കാള്‍ തന്റെ ആഗ്രഹമായിരുന്നു ഗള്‍ഫിലെ ഒരുമിച്ചുള്ള ജീവിതം. മാസങ്ങള്‍ പിന്നിടുമ്പോഴും നാട്ടില്‍ നിന്നുമുള്ള 'വിശേഷം വല്ലതുമുണ്ടോ' എന്ന ചോദ്യത്തിനു എന്നും ഉത്തരം ഒന്നേയുള്ളൂ. ഇല്ല, പ്രത്യേകിച്ചൊന്നുമില്ല.
ഇവിടെ എത്തി തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു ഗൈനകോളജിസ്റ്റിനെ കാണാന്‍ തന്നെ കൂട്ടാക്കിയത്. ഈ രണ്ടു മൂന്നു ദിവസം ലീവെടുത്ത് ഭാര്യയുമായി കഴിയാന്‍ ഡോക്ടര്‍ കുറെ ഉപദേശങ്ങള്‍ക്കൊപ്പം പറഞ്ഞിരുന്നെങ്കിലും അതദ്ദേഹം കാര്യമായെടുക്കില്ലെന്നറിയാം . ജോലി, സമ്പാദ്യം എന്ന ഒരു ചിന്ത മാത്രമേ അദ്ദേഹത്തിനുള്ളു. പെട്ടെന്ന് ഫോണ്‍ ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് അവള്‍ ഞെട്ടി. ബെഡ് റൂമിലെത്തി. മൊബൈല്‍ എടുത്തു നോക്കി. അതില്‍ തെളിഞ്ഞ നമ്പര്‍ കണ്ട് ഓണാക്കാന്‍ ഒന്ന് ശങ്കിച്ചു. പലപ്പോഴായി ഈ നമ്പരില്‍ നിന്നും വിളി വരുന്നു. അറ്റന്റു ചെയ്ത് ആരെന്നു ചോദിച്ചാല്‍ ഒരു മറുപടിയും ഇല്ലായിരുന്നു. എന്നാല്‍ ഇന്നലെ ഫോണെടുത്ത് ഹലോ പറയും മുമ്പേ ഏതോ ഒരുത്തന്റെ ചോദ്യം "എന്താടീ------- "ബാക്കി പറഞ്ഞ തോന്ന്യാസം കേട്ട് ഒന്നു ഞെട്ടിയെങ്കിലും "താങ്കള്‍ക്കു ആള് മാറിപ്പോയി" എന്ന അവളുടെ മറുപടിയില്‍ അയാള്‍ പതറിയതായി തോന്നി. ഇന്ന് വീണ്ടും...? ഒന്നറച്ചു നിന്നെങ്കിലും അവള്‍ ബട്ടണമര്‍ത്തി. അപ്പുറത്ത് നിന്നും അയാളുടെ ശബ്ദം. "ഹലോ"
കട്ടാക്കിയാലോ എന്നൊരു വേള ചിന്തിച്ചെങ്കിലും അവള്‍ "എന്താ താങ്കള്‍ക്കു വേണ്ടത്" എന്ന് ചോദിച്ചു.
"ക്ഷമിക്കണം ഞാനിന്നലെ...അറിയാതെ...അതിനും വേണ്ടി ഒരു സോറി പറയാന്‍......." അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞതിന് അവളൊന്നും മറുപടി പറഞ്ഞില്ല. പിന്നെ ഓരോ ചോദ്യമായി. അതിനെല്ലാം ഒറ്റ വാക്കില്‍ മറുപടിയും പറഞ്ഞു. സംസാരം നീണ്ടു പോവുന്നതറിഞ്ഞ് അവള്‍ ദൃതി കൂട്ടി. അപ്പോള്‍ അയാളുടെ ഭാവം മാറി. "തിരക്ക് കൂട്ടല്ലെ മോളെ ഏതായാലും ഒറ്റക്കല്ലേ റൂമില്‍. എനിക്കും കാര്യമായ പണിയൊന്നും ഇല്ല നമുക്ക് കുറച്ചു നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കാം... ഏന്തേ"
അയാളുടെ മനസ്സിലിരുപ്പ് കേട്ട് "താന്‍ ഉദ്ദേശിച്ച ആളല്ലേടോ ഞാന്‍.. നീ പോയി...." അവള്‍ അയാള്‍ക്ക് നേരെ കലി തുള്ളി ഫോണ്‍ കട്ട് ചെയ്തു. പിന്നെ ആത്മഗതമെന്നോണം കുറച്ചുറക്കെ തന്നെ പറഞ്ഞു "അയാളെന്താ എന്നെ കുറിച്ച് വിചാരിച്ചേ.... തെണ്ടി, നാറി. അപ്പൊ ഇതിനായിരുന്നു പലപ്പഴുമുള്ള ആ വിളി" അവള്‍ ഫോണ്‍ സോഫയിലെക്കെറിഞ്ഞു കിതച്ചു.
ഏറെ വൈകി എത്തിയ ഭര്‍ത്താവിനെ ചോദ്യങ്ങള്‍ കൊണ്ടു മുഷിപ്പിക്കണ്ട എന്ന് അവള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചോദിച്ചാല്‍ കിട്ടുന്ന മറുപടി അവള്‍ക്കറിയാം "ഇന്ന് നിര്‍ബന്ധ ഓവര്‍ ടൈം..." തന്റെ ഇന്നത്തെ മാറ്റം കണ്ടു അദ്ദേഹം തന്നെ വാരിപ്പുണരുന്നതോര്‍ത്ത് വാതില്‍ തുറന്ന് കൊടുത്തു. അയാളെ നേരിടാന്‍ വയ്യാതെ അവള്‍ തല താഴ്ത്തി നിന്നു. അകത്തേക്ക് കേറിയ അയാള്‍ അവളുടെ രൂപവും ഭാവവും കണ്ടു ഒന്നമ്പരന്നു "ഇതെന്താ കാട്ടിക്കൂടിയെ...ഇപ്പൊ നിന്നെ കണ്ടാ ശരിക്കും ലക്ഷം വീട്ടിലെ ശാന്തേനെ പോലെണ്ട്' എന്ന് പറഞ്ഞത് കേട്ട് അല്പം നിരാശ തോന്നിയെങ്കിലും അത് മറച്ചു വച്ച് അവള്‍ നാണത്തോടെ വശ്യമായി പുഞ്ചിരിച്ചു. അയാള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ വേഷം മാറി നേരെ ബാത്ത് റൂമിലേക്ക് കേറി. ആ സമയം അവള്‍ രണ്ടു പേര്‍ക്കും കഴിക്കാനുള്ള ഭക്ഷണം എടുത്തു വച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങളെല്ലാം വൃത്തിയാക്കാന്‍ നാളത്തേക്ക് മാറ്റി അവള്‍ ദൃതിയില്‍ ബെഡ് റൂമിലെത്തി. അപ്പോഴേക്കും അയാള്‍ നെറ്റിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ ചിമ്മിയിരുന്നു.അവള്‍ അയാള്‍ നെഞ്ച് വരെയിട്ട ബ്ലാങ്കറ്റിനകത്തെക്ക് കേറി. അയാളെ തന്റെ കൈകളാല്‍ കെട്ടി വരിഞ്ഞു. അവളുടെ ശരീരത്തിന്റെ മാറ്റം അപ്പോള്‍ മാത്രമാണ് അയാള്‍ ശ്രദ്ധിച്ചത്. അയാള്‍ അടച്ച കണ്ണുകള്‍ തുറന്ന് മുട്ടുകയ്യില്‍ നിവര്‍ന്നു അവളെ സാകൂതം നോക്കി. അവള്‍ നാണം കൊണ്ടു. പക്ഷെ അവള്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ‘നീയെന്താ പോണ്‍ ഫിലിമില്‍ അഭിനയിക്കാന്‍ പോകുന്നോ. വെറുതെ ഓരോ മണ്ടത്തരങ്ങള്‍ ചെയ്തു വച്ചു.....”അയാള്‍ അവളെ കളിയാക്കി ചിരിച്ചു. പിന്നെ ഒരു വശത്തേക്ക് ചരിഞ്ഞു, കൈ രണ്ടും തലക്ക് താങ്ങായി വച്ചു ചുരുണ്ടു.
അവള്‍ക്കതൊരു തമാശയായി തോന്നിയില്ല. പകരം ഇരച്ചു പൊങ്ങിയ ദേഷ്യത്തെ നിയന്ത്രിച്ച് മെല്ലെ അയാളെ തനിക്കഭിമുഖമാക്കാന്‍ ശ്രമിച്ച് കൊണ്ടു മൊഴിഞ്ഞു
“പിന്നേയ്....ഇന്ന് ഡോക്ടര്‍ പറഞ്ഞ ഒന്നാമത്തെ ദിവസമാ..’
“ങാ...എനിക്കറിയാം ഡോക്ടര്‍മാര്‍ അങ്ങനെ പല വിഡ്ഢിത്തങ്ങളും പറയും. അത് വിശ്വസിക്കാന്‍ മാത്രം പോഴനല്ല ഞാന്‍. മാത്രവുമല്ല മറ്റുള്ളവരുടെ ക്ഷീണം അവര്‍ക്കറിയില്ലല്ലോ. നിയാ ലൈറ്റോഫാക്കി കിടന്നുറങ്ങാന്‍ നോക്ക്. അതൊക്കെ.......”അയാള്‍ പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.
അതിനു മുമ്പേ തന്നെ അവളിലെ ആവേശമെല്ലാം അണഞ്ഞു പോയിരുന്നു.
മൌനം കനത്തു. ഇരുട്ടില്‍ ചാലിട്ട കണ്ണുനീര്‍ തുടച്ചു അവള്‍ മലര്‍ന്നു കിടന്നു.
പിറ്റേന്ന് വളരെ നേരം വൈകിയാണ് അവള്‍ എണീററത്.
തലേന്നു കാര്യമായൊന്നും കഴിക്കാഞ്ഞതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. വാഷ്‌ബേസിനില്‍ നിന്നും ഒന്ന് കുലുകുഴിഞ്ഞു അവള്‍ ചായക്ക് വെള്ളം വച്ചു. റഫ്രിജരേറ്റര്‍ തുറന്ന് ഒരു റൊട്ടിയും കുറച്ചു ജാമും പിന്നെ ഒരു ഖിയാറും കാരെറ്റുമെടുത്തു. തിളച്ച വെള്ളത്തിലേക്ക് തെയിലയിട്ടു ഗ്ലാസിലേക്ക് പകര്‍ന്നു ഹാളിലേക്ക് നടന്നു. സോഫയിലിരുന്നു ചായ ഒരു കവിള്‍ കുടിച്ചു. നല്ല വിശപ്പുണ്ടായിട്ടും റൊട്ടി കഴിക്കാന്‍ ഒരു മടി പോലെ. ചായഗ്ലാസും മറ്റും ടീപോയില്‍ വച്ച് കാലുകള്‍ ടീപോയുടെ ഒരു ഭാഗത്തേക്ക് കേറ്റി വച്ച് കൈകള്‍ ഇരു വശത്തേക്കും നിവര്‍ത്തി അവള്‍ സോഫയിലേക്ക് ചാഞ്ഞു.
അപ്പോള്‍ തലേന്ന് ദേഷ്യത്തില്‍ സോഫയിലേക്കെറിഞ്ഞ മൊബൈല്‍ കൈയ്യില്‍ തടഞ്ഞു. അവള്‍ അതെടുത്ത്ബട്ടണില്‍ വെറുതെ ഞക്കിക്കൊണ്ടിരുന്നു. റസീവ്ഡ കോളില്‍ എത്തിയപ്പോള്‍ അവളുടെ വിരലുകളുടെ ചലനം അല്‍പ നേരം നിന്നു. പിന്നെ എപ്പഴോ അവളുടെ വിരലുകള്‍ പച്ച ബട്ടണില്‍ അമര്‍ന്നു. രണ്ടു നിമിഷം കഴിഞ്ഞു അവള്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു. അങ്ങേ തലക്കലെ റിംഗ് ടോണ്‍ കേട്ട് അവളുടെ ഹൃദയമിടിപ്പിനു വേഗതയേറി. അതിനു പിറകെ ഹലോയെന്ന അയാളുടെ ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ ചങ്കുകള്‍ വരണ്ടുണങ്ങി!
2012, മേയ് 4, വെള്ളിയാഴ്‌ച
അഞ്ചു വയസ്സുകാരി ഗര്‍ഭിണിയായി?
അഞ്ചു വയസ്സുകാരി ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായി?!
അതെ, ഞാന്‍ പറഞ്ഞത് സത്യമാ. നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ നമ്മുടെ പാത്തുട്ടിയെ. അവളിതാ വീണ്ടും....
വിദേശി ആയ പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടിയെ നാല് ദിവസത്തെ പണിക്കും? വേണ്ടി മുതലാളിയുടെ വീട്ടിലേക്കു കൊണ്ട് പോയ ഗ്യാപ്പില്‍ തൊട്ടടുത്ത കമ്പനി ആയ അല്‍- ഒതൈബിയിലെ 'ബദു' യാതൊരു വിധ മുന്നറിയിപ്പും കൂടാതെ എന്റെ മുമ്പില്‍ വച്ച് ബാലാല്കാരമായി പിടിച്ചു വച്ച് അവളെ .........ആദ്യമൊക്കെ ചെറുത്തു നില്‍ക്കാന്‍ അവളൊരു ശ്രമം നടത്തിയെങ്കിലും ബലിഷ്ടനായ നാടന്റെ മുമ്പില്‍ അവള്‍ക്കു കീഴടങ്ങാതെ രക്ഷയില്ലെന്നായി.
തെളിവ് കൂടുതല്‍ ഉണ്ടെങ്കിലും ഇതില്‍ അധികം ഇവിടെ കാണിക്കാന് പറ്റില്ല.
ഇതാണ് പാത്തുമ്മ
പാത്തുമ്മയുടെ പ്രാണേശ്വരന്‍ മയമുട്ടി
അവളിപ്പോള്‍ ബെഡ്,,,, അല്ല കസേര റസ്റ്റിലാണ്.
എലിയെ കണ്ടാല്‍ പേടിച്ചോടുന്ന അവളിന്നലെ ഒരു എട്ടടി മൂര്‍ഖനെ? ഒറ്റക്ക് നേരിട്ടു. ശേഷം ഞങ്ങള്‍ തല്ലി കൊന്നു, അറബി പാമ്പിനെ.
-------------------------------------------------------- ആശയ ദാരിദ്ര്യം കൊണ്ടായിരിക്കാം ഇത്രയും തല്ലിപ്പൊളിയായ ഒരു പോസ്റ്റും കൊണ്ട് കുറെ കാലത്തിനു ശേഷം ഒഎബി വീണ്ടും വന്നിരിക്കുന്നത് എന്ന നിങ്ങളുടെ ധാരണ സ്വാഭാവികം. എന്നാല്‍ അതല്ല കൂട്ടരേ ഞാനെന്റെ ബ്ലോഗിന്റെ അഞ്ചാം വര്‍ഷത്തിലാണ്. അതൊന്നു കൊട്ടിപ്പാടാന്‍ ഇങ്ങനെ ഒരു ലെബലോട്ടിക്കാനുള്ള കാരണമെന്തെന്നല്ലേ: പറയാം,,,, ഇത്ര കാലത്തിനിടക്ക് ഞാനെഴുതിയ എന്റെ പോസ്റ്റുകളില്‍ ഒന്ന് മാത്രം വായിക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഓടിച്ചാടി വന്നത് കണ്ടു ഞാന്‍ സ്തംഭിച്ചു പോയി എന്നതാണ് സത്യം. അതിന്റെ പേരാണ് സ്ത്രീ ഗര്‍ഭിണിയാവുന്നത്. ഹായ്.... ഈ പേര് കണ്ടാല്‍ ആര്‍ക്കാ കുണ്ട്രസ്സ് കൂടാണ്ടിരിക്ക്വാ...അല്ലെ ? അതില്‍ നിന്നുമുണ്ടായ ഒരുള്‍വിളി, നിങ്ങളെ ഈ രൂപത്തില്‍ ഇവിടെ എത്തിച്ചു. സോറി,,,, ഇനി കാര്യത്തിലേക്ക് കടക്കാം
ഒഎബി അഞ്ചാം വര്‍ഷത്തിലേക്ക്
എന്തോന്ന് പുതുമ അല്ലെ
ഏറെ പറയാനുള്ളത് ചുരുക്കി പറയാം.
തുടക്കം
വ്യാമോഹം!
ബ്ലോഗെന്താണെന്നറിയാതെ, വായിക്കാതെ!!
ഒരു പേപ്പര്‍ ന്യൂസ് .ബ്ലോഗ് എഴുത്ത്...ബ്ലോഗ് എഴുത്ത്...ബ്ലോഗ് എഴുത്ത്...
കാശും ഉണ്ടാക്കാം പോലും?? ഒരാളുടെയും സഹായമില്ലാതെ അങ്ങട്ട് തുടങ്ങി !
എവടെ,,,ഇങ്ങള്‍ സൌദീല്,എഴുത്ത് മലയാളത്തില്, അബടെന്താ ഭാഷ? അറബി! ഇനിയും ചുരുക്കിപ്പറഞ്ഞാ:- പരസ്യം പതിക്കാന്‍ പറ്റൂല. മലയാളത്തിനു കാശ് തരാനൊക്കില്ലാന്നു ഗൂഗിളുമ്മേന്റെ മറുപടി. വിട്ടു കൊടുക്കാന്‍ പറ്റോ. ന്നാ പിന്നെ ഒരു നേരം പോക്കാക്കാന്നു ഞാനും. പിന്നെയല്ലേ അറിയുന്നത്,,,,,
ഇതൊരു ചെറു തുരുത്തല്ല വിശാലമായൊരു ബൂലോകമാണെന്നും ഈ മനോരാജ്യത്ത് തോന്ന്യാക്ഷരങ്ങളുമായി പ്രണയ കഥകള്‍ തീര്‍ത്ത്, നീര്‍ മിഴിപൂക്കളോടെ; മഴത്തുള്ളി കിലുക്കം പോലെ രാഗമാലരുകള്‍ പാടി ചിലര്‍.നിഗൂഡ ഭൂമിയില്‍, രസികനായ, കഥ കഥ പൈങ്കിളി, ശമന താള ത്തോടെ പതിവ് കാഴ്ചയുമായി പലരും.
പിന്നെയോ; എന്റെ കുഞ്ഞന്‍ ലോകത്തില്‍, നരികളും, പ്രയാസികളും,ഗൌരവ ബഡായി ക്കാരായി ചിലരും. മായ്ച്ചാലും മായാത്ത ഓര്‍മകളുമായി കരീം മാഷും മാത്രമല്ല എന്റെ പേര് പോലെ ബഷീര്‍ ന്റെ മൊഴിമുത്തുകളും കണ്ട ഞാന്‍ കാന്താരി കടിച്ചപോലെ എഴുത്തോല യുമായി കണ്ണും മിഴിച്ചു നിന്ന് പോയി.എല്ലാവരെയും പറയാനിരുന്നാല്‍ ആറാം വര്ഷം ആഘോഷിക്കേണ്ടി വരും അത് കൊണ്ട് ക്ഷമിക്കുക. (അന്ന് ഞാനുമായി ബന്ധമുള്ള പുലികളാ ഇവരൊക്കെ കേട്ടോ)
എഴുത്ത് ഇത് വരെ.
അധികവും കുടുംബത്തില്‍ കാണിക്കാന്‍ കൊള്ളാത്തത്.
കമന്റ്സ്
ചോദിച്ചു വാങ്ങിയിട്ടില്ല.
പൊട്ടിച്ചിരിച്ചത്
കുമാരന്റെ പോസ്റ്റ് വായിച്ചതിലേറെ മേല്പറഞ്ഞ പോസ്റ്റ് (സ്ത്രീ ഗര്‍ഭിണിയാകുന്നത്) വായിക്കാന്‍ എത്തിയ ആളുകളുടെ എണ്ണം കണ്ടിട്ട്. ന്റമ്മോ.....
ലാഭം
കലാ_കായിക സാംസ്കാരിക രംഗങ്ങളില്‍ ഒരു താല്പര്യവുമില്ലാത്ത കുറച്ചാളുകളുമായുള്ള സഹവാസത്തില്‍ നിന്നുമുള്ളോരാശ്വോസം.പൊട്ടിച്ചിരിച്ചത്
കുമാരന്റെ പോസ്റ്റ് വായിച്ചതിലേറെ മേല്പറഞ്ഞ പോസ്റ്റ് (സ്ത്രീ ഗര്‍ഭിണിയാകുന്നത്) വായിക്കാന്‍ എത്തിയ ആളുകളുടെ എണ്ണം കണ്ടിട്ട്. ന്റമ്മോ.....
ലാഭം
നഷ്ടം
നാല് റിയാല്‍ പതിനഞ്ചു ഹലാലക്ക് സൂപ്പര്‍ മാര്‍ക്കറ്റീന്നു ചരക്കു വാങ്ങീട്ടു അഞ്ചു റിയാല് കൊടുത്തു ബാക്കി ചോയ്ച്ചപ്പൊ,,, തരൂലാന്നും പിന്നെ യാ അള്ളാ സൂറ, സല, സല ന്നും.
ജനസമ്മതി
അതറിയില്ലെങ്കിലും എന്റെ "Touching Lives" എന്ന വാചകത്തെ കുറെ പരസ്യക്കാര്‍ 'പൊക്കി' പറയുന്നു. എടങ്ങേറാകുന്നത്
"അലക്കല്‍"
പൊങ്ങച്ചം
'ഞാന്‍ കാണാത്ത പട്ടേപാടം മുതല്‍ ബിലാത്തി പട്ടണത്തിലും, കാനഡയിലും വരെ എനിക്ക് സ്നേഹിതന്മാരുണ്ട്' (മുമ്പ് ഭാര്യയോടും ഇപ്പൊ ബ്ലോഗിനെ കുറിച്ചറിയാത്തവരോടും).
ബിരിയാണി മാറ്റി വച്ച് പടുകൂട്ടാനില്‍ കുഞ്ഞന്‍ മത്തി പുളിയിട്ടത് ഒഴിച്ച് കൂട്ടി കുഴച്ചു തിന്നും.
ആഗ്രഹം
അനുഗ്രഹാനുഗ്രഹമുണ്ടായാല്‍ (സമയം+ആയുസ്സ് + നിങ്ങളുടെ പ്രാര്‍ത്ഥന) കുറെ എഴുതണം, വരക്കണം. സന്തോഷം
അരീക്കോടനെയും, കൊട്ടോട്ടിയെയും, മുക്താര്‍ ഉദരംപൊയിലി നെയും കാണാന്‍ പറ്റിയതും മകന്റെ കല്യാണത്തില്‍ അവര്‍ പങ്കെടുത്തതും. പിന്നെ നിങ്ങളൊക്കെ എന്റെ ചങ്ങായ് മരായതും.
4 ബ്ലോഗേഴ്സ് 12 സെക്കന്റില്‍ !
ഇനിയോ ?
ഇനി ഞാന്‍ എഴുതി വച്ച "ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക" എന്ന
(കുട്ടികളെ വായിക്കാന്‍ അനുവദിക്കാത്ത)അടുത്ത കഥ, കല്യാണം കഴിഞ്ഞ എല്ലാ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും ഡഡിക്കേറ്റ് ചെയ്യുന്നു.
നന്ദി, എന്നെ സഹിച്ചവരോടെല്ലാവരോടും.
OdiyO?
2012, ഏപ്രിൽ 23, തിങ്കളാഴ്‌ച
എന്റെ പൂവ്വത്തി
ഞാനെഴുതി അവതരിപ്പിച്ച ഡോക്യുമെന്ററി യില്‍ പറയുന്നതിങ്ങനെ
നിലമ്പൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ പ്രകൃതി മതിവരുവോളം കനിഞ്ഞരുളിയ പൂവ്വത്തി എന്ന ഗ്രാമത്തില്‍; തേക്കും ഈട്ടിയും മറ്റു വില പിടിപ്പുള്ള മരങ്ങളും കടത്തി കൊണ്ട് പോവാന്‍ വേണ്ടി മാത്രം ബ്രിട്ടീഷുകാരന്‍ റയില്‍വേ നിര്‍മിച്ചപ്പോള്‍ ആ നാടിനു തൊട്ടടുത്ത ഉള്നാടിന്റെ പേര് കടം കൊണ്ടു 'വാണിയമ്പലം'
ഒരു ഹര്‍ത്താല്‍ ദിനം |
അന്നത്തെ ചന്തയില്‍ അങ്ങാടിയുടെ നടുക്കുള്ള ഗേറ്റിനു ചാരി ബെയ്ത്തും, സ്വലാത്തും,പാട്ടും പാടി: "എന്തെങ്കിലും തരണേ” എന്ന് പറഞ്ഞിരുന്ന ഭിക്ഷാടനക്കാര്‍ പേരിനുള്ള ചന്തയില്‍ ഇന്നില്ല.
റോഡിനിരു വശവും നിരയായി വച്ച പുല്ലുകെട്ടുകള്‍ പന്ത്രണ്ടണയും പത്ത് കായിക്കും (എമ്പത്തച്ചു പൈസ) വില പേശി വില്‍ക്കാന്‍ ഇന്ന് വാണിയമ്പലത്തെ ചക്കിക്കും, മാതക്കും വിശപ്പില്ല; അല്ലെങ്കില്‍ വാങ്ങാന്‍ ആളില്ല; പോരാത്തതിന് തിന്നാന്‍ കന്നുകാലികളുമില്ല.
സ്റ്റേഷന്‍ പരിസരത്തെ മണലും കുണ്ടിലെയും, ആലും കുണ്ടിലെയും ‘നുയ്മ്പുന്ന’ മീനുകളെ പിടിച്ചു തിന്നാന്‍ വാണിയമ്പലത്ത് കാരനറപ്പായാതിനാല്‍ ചിലരെല്ലാം അവയെ പിടിച്ചു തൊട്ടടുത്ത നാട്ടില്‍ കൊണ്ടു പോയി വിറ്റു. ഇന്ന് മണലും കുണ്ടിന്റെ ഒരു വാരിയെല്ല് അവിടെ കിടപ്പുള്ളതിനരികില്‍, പഴയ കാല മീന്‍ പിടുത്ത കമ്പക്കാര്‍ ബീഡിയും വലിച്ചു നിന്ന് പെരുമഴയത്ത് കേറുന്ന പരല്‍ മീനുകളെ നോക്കി ആ കാലം അയവിറക്കുന്നത് കാണാം. ശുദ്ധ ജല മത്സ്യത്തിന്റെ ആ കുറവ് നികത്താന്‍ കേരളത്തില്അറിയപ്പെട്ട ഹാള്‍ട്ടികള്‍ച്ചര്‍ വാണിയമ്പലത്തിന്റെ ചുറ്റുവട്ടത്തില്‍ ഉണ്ട്. പോരാത്തതിന് കടല്‍ മീനും, പോത്തിറച്ചിയും, കോഴിയും വാങ്ങാന്‍ തൊട്ടടുത്ത പട്ടണങ്ങളിലുള്ളവര്‍ പോലും വാണിയമ്പലത്തെ ഇഷ്ടപ്പെടുന്നു.
പ്രധാപത്തിന്റെ ശേഷിപ്പായ മരമില്ലുകളില്‍ ഇന്നും തേക്കും, സിലോണ്‍ മരങ്ങളും രണ്ടായി പിളരുന്നു. അവ ഉരുപ്പടികളായും, ഫര്‍ണിച്ചറുകളായും ദൂര ധിക്കുകളിലെ അകത്തളങ്ങളെ മോടി പിടിപ്പിക്കാനായി കേറ്റി പോവുന്നു.
കുറച്ചു മുമ്പേ മുപ്പത്തിനലായിരം കിലോമീറ്റര്‍ അകലെ നിന്നും വാര്‍പ്പിന്‍ പുറത്തെ ഡൌണ്‍ ലിങ്കുകള്‍ സ്വീകരിച്ചാനയിച്ചു വീട്ടിനകത്തെത്തിച്ച ശബ്ദങ്ങളെയും ചിത്രങ്ങളെയും കണ്ടാസ്വദിച്ചു പോരുന്നതിനാലാവാം ‘ഹീര’ എന്ന ഹിന്ദി സിനിമയോടെ തുടക്കം കുറിച്ച റെയിന്‍ബോ ടാക്കീസില്‍ ‘സില്മ’ നിന്ന് പോയത്.
മുമ്പ് കലാപരിപാടികള്‍ കണ്ട് ഒരു വിധം നാട്ടുകാരുടെയെല്ലാം ചന്തിയുരഞ്ഞ റൈസ് മില്‍ അങ്കണത്തില്‍ റൈസിനു പകരം ഉണങ്ങുന്നത് തീപ്പെട്ടി കമ്പാണെങ്കിലും; നേരം മങ്ങുന്നതിനൊപ്പം ചോന്ന പകലിന്റെ സ്വര്‍ണ്ണ രാജിയില്‍ കിഴക്ക് നിന്നും മടക്ക ട്രിപ്പടിച്ചു, പൂവ്വത്തി/ചീനി മരങ്ങളില്‍ രാക്കൂടാന്‍ തിരക്ക് കൂട്ടുന്ന കാക്കകളും, കൊറ്റികളും. ബസ്സ് കാത്ത് നില്‍ക്കുന്ന നിങ്ങള്‍ അതിന്റെ ചോട്ടില്‍ നിന്നും മാറി നിന്നേ പറ്റൂ. അല്ലെങ്കില്‍ അന്നത്തെ പോലെ ഇന്നും അവറ്റകള്‍ കരുതി കൂട്ടി തലയില്‍ തന്നെ തൂറും.
ജില്ലയിലെ വലിയ മഹല്ലുകളില്‍ ഒന്നായ വാണിയമ്പലത്ത് സ്വന്തമായ ആശയത്തില്‍ പ്രാര്‍ത്തിക്കാന്‍ ഖാദിയാനി മുതലിങ്ങോട്ട് A to Z പള്ളികള്‍,. അമ്പലങ്ങള്‍, ചര്‍ച്ച് എന്നിവയുണ്ടെങ്കിലും രാമന്‍ കുട്ടിയുടെ മുറ്റത്ത് സദ്യ വിളമ്പാന്‍ മയ്മാക്ക ആവുന്നതിലും, അനവറിന്റെ നിക്കാഹിന് ബിരിയാണി വിളമ്പാന്‍ ജോണിയുമാവുന്നതില്‍ ഞങ്ങളെന്നും അഭിമാനിക്കുന്നു.
മുമ്പ് മണലാരണ്യത്തിലെ നിധിയുമായി തിരിച്ചവര്‍ ഗ്രാമത്തിന്റെ വഴിയോരങ്ങളില്‍ പരിമളം തൂകി. അങ്ങാടിയെ പുത്തനുടുപ്പിച്ചു.നിത്യ കന്യകായി പച്ച പുതച്ചു കിടന്നിരുന്ന കുന്നുകളെയും, നെല്പാടങ്ങളെയും നിക്കാഹ് ചെയ്തു?! അവകള്‍ കോണ്ഗ്രീറ്റുകളെ പ്രസവിച്ചിട്ടു!! ഭാക്കിയുള്ളവയുടെ നെഞ്ചില്‍ പാല്‍ ചുരത്തിച്ചു! റബ്ബറിന്റെ പാല്‍! അതില്‍ ലേശം അഹങ്കാരം ഞങ്ങള്‍ക്കിലാതില്ല.....
മണ്മറഞ്ഞ കുറെയേറെ മഹത്തുക്കളുടെ പാദ പതനങ്ങള്‍ മായാതെ കിടപ്പുള്ളതില്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാരെയും, അമാനുള്ള മൌലവിയെയും, വെള്ളക്കാട്ടു മനയിലെ ചെറിയനാരായണന്‍ ഭട്ടതിരിപ്പാടിനെയുമൊക്കെ മറക്കുവതെങ്ങനെ.
കലാ-കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പലരും ഗ്രാമീണ സായന്തനങ്ങളെ സമ്പന്നമാക്കി.അവര്‍ കടല്‍ കടന്നപ്പോള്‍ അവിടെയും അതിന്റെ അലകള്‍ കാണപ്പെട്ടു. അതില്‍ നിന്നും രൂപപ്പെട്ടതാണ് ജിദ്ദ മലബാര്‍ സ്പോര്‍ട്സ് ക്ലബ്ബ്. സിഫ്ഫ് പോലുള്ള വലുതും ചെറുതുമായ സങ്കടനകള്‍ നടത്തി പോരുന്ന ഫുട്ബോള്‍ മേളകളിലും മറ്റു പലതിന്റെയും അമരത്ത് വാണിയമ്പലത്തുകാരന്‍ പുതുമക്കാരനല്ല!!
ജിദ്ദ എന്ന് കുറിക്കപ്പെടുമ്പോള്‍ നാട്ടിലേക്ക് സഹായ ഹസ്തങ്ങള്‍ നീളുന്ന പ്രവാസികളെ കുറിച്ച് പ്രതിപാധിക്കാതെ വയ്യ. വിദ്യാ സമ്പാദനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് എ എം എസ് അറബിക്കോളേജ്,ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍,വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂള്‍,കമ്പ്യൂട്ടര്‍ ലാബ്, സ്ക്കൂള്‍ കഞ്ഞിപ്പുര, പഴയ കാലത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നന്നാക്കിയെടുത്ത സ്കൂള്‍ ഗ്രൌണ്ട്, അത് പോലെ തന്നെ ആയുര്‍വേദ ആശുപത്രി, പെന്‍ഷന്‍ പദ്ധതി, ചികില്‍സാ സഹായ/ അഗതി - യതീം/വൈവാഹിക മേഘലയിലെക്കുള്ള സഹായം എന്ന് വേണ്ട തന്റെ ചുറ്റു വട്ടത്തിലെ അശരണര്‍ക്ക് എന്നും ഒരു താങ്ങാവുന്ന ‘വാണിയമ്പലം വെല്‍ ഫെയര്‍ അസോസിയേഷന്, ജിദ്ദ’ അവരുടെ നിശ്തുല്യമായ പങ്ക് ഇവിടെ രേഖപ്പെടുത്താതെ ഇതെങ്ങിനെ മുഴുമിമിപ്പിക്കാന്‍!
കൈമോശം വന്ന ബാല്യം, നഷ്ടപ്പെട്ട ഇന്നലെകള്‍; പെടാപാടിന്റെ പ്രവാസത്തിലും പിന്നിട്ട വഴികള്‍ മറക്കാതെ നാടിന്റെ നന്മക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിമാനിക്കാം.
അറിയിക്കുന്നു അവര്‍ക്കായി പ്രത്യേക നന്ദി.
ഒപ്പം,,,,, ചക്രമില്ലാതെ തിരിയുന്ന ഭൂമിയില്‍, നാല് ചക്രത്തിനായ് കറങ്ങുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)