2012, മേയ് 13, ഞായറാഴ്‌ച

ഷറഫിയയിലെ ചില ചിത്രങ്ങള്‍

കടകള്‍ക്കു മുമ്പില്‍ പാര്‍ക്ക് ചെയ്തനേകം
കാറുകള്‍ തന്‍ ബോഡിയില്‍ ചാരി നിന്നിതാ
കാതടക്കും കലപില കൂവലുകളിചിരി
കോലമതു മലയാളരൊക്കെയും.

കാട് കേറിയ ചര്‍ച്ചയില്‍
കാത്സിറായിക്കാര്‍ പലര്‍.

കല്ല്യാണമാലോചന, യാചന
കാശയക്കാനായും ചിലര്‍

കാര്‍ന്നോരുടെ കയ്യിലൊ പായസം
കറിവേപ്പില പപ്പടം ചുടുകടലയും.

കറുകറുത്തിറുക്കത്തില്‍ പര്‍ദ്ദയണിഞ്ഞൊരു
കോന്തിയവളുടെ ചന്തിയില്‍
കൊടു നോട്ടമെറിഞ്ഞ് പല മാന്യരും.

കോയാസിന്‍ മുമ്പിലൊ മമ്പാടിന്‍
കാല്‍ പന്തുകളി വീരവാദവും.

കക്കൂസ് ബയ്യാറ ചാലിട്ടഴുക്കില്‍
കാല്‍ വഴുതി നടന്നൊരുവന്‍ മൂക്ക് പൊത്തി.

കാണാറില്ല ബ്ലോഗറാം നരി-
ക്കുന്നനെന്നൊരു
മന്നനെയെന്നെങ്കിലും
കാണുമാമുഖം തിരക്കില്‍ തെച്ചിക്കോടനെ
കൂട്ടുകാരന്‍ ഹംസയെ
കുടമൊഴിഞ്ഞൊരു സിനുമുസ്തുവെ
.കോം അങ്ങനെ പല ബഷീറുമാരേം.

കാര്യമേറെപ്പറവതെന്നാല്‍
കുഴഞ്ഞ് പോവുമെന്‍ കൈകള്‍
കാണാം നമുക്കടുത്ത വെള്ളിയാഴ്ച.

15 അഭിപ്രായങ്ങൾ:

നൗഷാദ് അകമ്പാടം പറഞ്ഞു...

ഷറഫിയയുടെ നഖചിത്രം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു..
ഇപ്പോള്‍ പഴയ പോലെ അത്ര സജീവമാണോ ആ വെള്ളിയാഴ്ച്ചകള്‍?
ഇപ്പോള്‍ പലരും അങ്ങോട്ട് ഇറങ്ങാറില്ല എന്നാണറിവ്..
കൂടാതെ അവിടെ എല്ലാ തരികിടകളും ലഭ്യവും സുലഭവുമായി മാറിയതില്‍
മലയാളിക്ക് വലിയ ഒരു പങ്കില്ലേ..?

എന്തായാലും എട്ടുപത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ്
(ഉമ്ര വിസയില്‍ എത്തുന്നവരുടെ സുവര്‍ണ്ണ കാലത്തില്‍)
ഒരു എയര്‍ബാഗും തൂക്കി ആ പാലത്തിനടിയില്‍
ഒരു നാട്ടുകാരനേയും നോക്കി അന്തം വിട്ട് കണ്ണും മിഴിച്ച് നില്‍ക്കുന്ന
പുതു ഗള്‍ഫുകാരന്‍ ഒരു പതിവ് കാഴ്ച്ചയായിരുന്നു..

ഒപ്പം അവന്‍ തന്റെ തലയിലാകുമോ എന്ന് ഭയന്ന് ഒഴീഞ്ഞ് മാറി പോകുന്ന
കാഴച്ചക്കാരനും!

OAB/ഒഎബി പറഞ്ഞു...

പ്രിയ നൌഷാദ് ഇതെന്നോ എഴുതി വച്ച ഒരു ചിത്രമായിരുന്നു. പഴയ ബാഗില്‍ മറ്റൊരു പോസ്റ്റിന് വേണ്ട കടലാസ് തപ്പിയപ്പോള്‍ കിട്ടിയ അതില്‍ ഒന്ന് രണ്ട് വരി കൂട്ടി എഴുതിച്ചേര്‍കയും ചെയ്തു.

തരികിടയെക്കുറിച്ച് ഞാന്‍ കരുതിക്കൂട്ടി വിട്ടതാ.
മലയാളിക്ക് വലിയ പങ്കുണ്ടെന്നത് വളരെ സത്യം.
എന്നാല്‍ ഈ രീതിയില്‍ കാശുണ്ടാക്കി നാട്ടില്‍ പോയാല്‍ അയാളായിരിക്കും പള്ളിക്കമ്മറ്റിയിലെ പ്രധാനി.

ഞാന്‍ ഷറഫിയ കണ്ടിട്ട് നാലഞ്ച് മാസമായി. ഇപ്പോഴും പഴയ്തില്‍ നിന്നും മാറാന്‍ സാധ്യത ഇല്ല.

ഉം‌റ വിസക്കാരനായിരുന്ന എന്നെ ഭയപ്പെട്ട പോലെ ഞാന്‍ പിന്നീട് ഉം‌റ വിസക്കാരെ ഭയപ്പെട്ട് മുന്നില്‍ ചാടാതെ നോക്കിയിട്ടുണ്ട്.
കാരണം പല്‍തില്‍ ഒന്ന്; ഞാന്‍ തന്നെ ഒരാളുടെ കിടക്കപ്പായ ഷെയര്‍ ചെയ്യുമ്പോള്‍
മറ്റേയാളെ എന്ത് ചെയ്യും ?

നന്ദിയുണ്ട് വിവരമാരാഞ്ഞ കുറിപ്പിന്.

പട്ടേപ്പാടം റാംജി പറഞ്ഞു...

നിങ്ങള്‍ക്ക്‌ ഷറഫിയ പോലെ തന്നെ ഞങ്ങള്‍ക്ക്‌ ബത്ഹ.
ആദ്യമായി വന്ന് ഏതാണ്ട് രണ്ടു കൊല്ലത്തോളം എല്ലാ വെള്ളിയാഴ്ചയും ആകുന്നത് കാത്ത്തിരിക്കാരുണ്ടായിരുന്നു. പിന്നെപ്പിന്നെ എല്ലാ വെള്ളിയാഴ്ചയും എന്നുള്ളത് ചുരുങ്ങി വന്നു. ഇപ്പോള്‍ ബത്ഹ തന്നെ മറന്നത് പോലെ ആയി.
നഷാദ്‌ പറഞ്ഞത്‌ പോലെ ഇപ്പോള്‍ തീരെ സജീവമല്ലെന്നു തന്നെയാണ് എന്റെ തോന്നല്‍.

പഴയതാണെങ്കിലും വളരെ നന്നായി.

karyadarshi പറഞ്ഞു...

സംഗതി രസകരമായി. ഒരു ചെമ്മനം ചാക്കോ ടച്ചുണ്ട്.
ഇതേ ശൈലിയില്‍ ഗള്‍ഫ്‌ മലയാളികളെക്കുറിച്ച് എന്തെങ്കിലുമൊക്കെ
കുറിക്കുക. നന്നായി വരാനുള്ള സാധ്യധ കാണുന്നു. ഗള്‍ഫുകാരനല്ലേ ,തലയില്‍
കൈ വെച്ചിട്ട് കാര്യമില്ല , കീശയില്‍ കൈ വച്ച് അനുഗ്രഹിക്കുന്നു. നന്നായി വരും.

ബഷീർ പറഞ്ഞു...

ബഷീർക്കാ .. ഒരു ബഷിർ ഹാജർ..

ഗവിദ ഗൊള്ളാ‍ാം :)

ജിപ്പൂസ് പറഞ്ഞു...

ആദ്യങ്ങ്ട് മനസ്സിലായില്ല ഒന്നും.കമന്‍റുകള്‍ വായിച്ചപ്പോഴാ സംഗതി ഓടിയത്.മനക്കണ്ണില്‍ കണ്ടു ഞാന്‍ ഷറഫിയ :)

poor-me/പാവം-ഞാന്‍ പറഞ്ഞു...

Thank you for taking us to Sharafiya!

RAY പറഞ്ഞു...

കാണാം നമുക്കടുത്ത വെള്ളിയാഴ്ച... :)

ഷറഫിയ എന്നാല്‍ കേരളം / മലപ്പുറം തന്നെ.

ഷറഫിയയില്‍ വന്നു നിര്‍ത്തിയ ഹലജം ബസ് ഡ്രൈവര്‍ ആളുകളെ "കേരള കേരള " എന്ന് പറഞ്ഞു വിളിച്ച് ഇറക്കുന്നത്‌ കണ്ടിരുന്നു ഒരിക്കല്‍.

Jishad Cronic പറഞ്ഞു...

വളരെ നന്നായി .....

Akbar പറഞ്ഞു...

ഷറഫിയ - അറബിനാട്ടിലെ മലയാളികളുടെ സ്വന്തം നഗരം. നഗരക്കാഴ്ചകള്‍ കവിതയിലൂടെ വരച്ചത് അസ്സലായി. ഞാനുമുണ്ടായിരുന്നു അവിടെ ഏതാനും വര്‍ഷങ്ങള്‍. ഇപ്പൊ ഏറെ ദൂരെ മറ്റൊരു കോണില്‍ അന്നത്തിനു വക തേടുന്നു.

അടരുവാന്‍ വയ്യാ...അടരുവാന്‍ വയ്യ ഈ-
മരുഭൂമിയില്‍ നിന്നേതു കേരളം വിളിച്ചാലും.
റിയാലുകള്‍ പൊടിയുന്ന-
എണ്ണക്കിണറിനാഴങ്ങളില്‍ വീണു-
പോലിയുന്നതാണെന്‍ പ്രവാസ ജന്മം.
(ചുമ്മാ ഒരു പാരടി)

Umesh Pilicode പറഞ്ഞു...

ഇതിനെ കുറിച്ചൊന്നും അറിയാത്ത പാവം നാട്ടിന്‍ പുറത്തുകാരന്‍!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അവിടെ ഓട്ടൻ തുള്ളൽ കളീച്ചപ്പോഴുള്ള വരികളാണൊ ഇത്...?
നന്നായിരിക്കുന്നു കേട്ടൊ ഭായ്.

ഹംസ പറഞ്ഞു...

കാര്യമേറെപ്പറവതെന്നാല്‍
കുഴഞ്ഞ് പോവുമെന്‍ കൈകള്‍
കാണാം നമുക്കടുത്ത വെള്ളിയാഴ്ച.

കാണണം ..!!

അല്ല ഷറഫിയ മൊത്തം കറങ്ങിയിട്ടും പാലത്തിനടിയില്‍ “വണ്ടി” വേണോ ചോദ്യക്കാരെ കണ്ടില്ലെ ?

Unknown പറഞ്ഞു...

ഷറഫിയയുടെ ചിത്രം അതേപോലെ തന്നെ പകര്‍ത്തി. ഇപ്പോഴാണെങ്കില്‍ പാലത്തിനടിയിലെ പൊതുമാപ്പിന്റെ കനിവിന് കാത്തു കിടക്കുന്ന ഒരുപാട് പേരുടെ ദയനീയ ചിത്രം കൂടി കാണാം.

എന്നെ കണ്ടു എന്ന് പറഞ്ഞത് നേര് തന്നെയോ?, ഒന്ന് കയ്യുയര്‍ത്തി കാണിക്കണ്ടേ എന്നാല്‍ നേരിട്ട് പരിചയപ്പെടാമായിരുന്നു. എനിക്ക് തിരിച്ചറിയാന്‍ നിങ്ങളുടെ ഫോട്ടോ ഒന്നും ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ എപ്പോഴുമൊന്നും മുന്പത്തെപോലെ പോകാറില്ല എങ്കിലും ഇനി കാണുകയാണെങ്കില്‍ തീര്‍ച്ചയായും പരിചയപ്പെടണം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വീണ്ടും ലിങ്ക് കയറിവന്നപ്പോൾ കയറി നോക്കിയതാണ് കേട്ടോ ഭായ്

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില