2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

എന്റെ പൂവ്വത്തി


ഞാനെഴുതി അവതരിപ്പിച്ച ഡോക്യുമെന്ററി യില്‍ പറയുന്നതിങ്ങനെ 

നിലമ്പൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ പ്രകൃതി മതിവരുവോളം കനിഞ്ഞരുളിയ പൂവ്വത്തി എന്ന ഗ്രാമത്തില്‍; തേക്കും ഈട്ടിയും മറ്റു വില പിടിപ്പുള്ള മരങ്ങളും കടത്തി കൊണ്ട് പോവാന്‍ വേണ്ടി മാത്രം ബ്രിട്ടീഷുകാരന്‍ റയില്‍വേ നിര്‍മിച്ചപ്പോള്‍ നാടിനു തൊട്ടടുത്ത ഉള്നാടിന്റെ പേര് കടം കൊണ്ടു 'വാണിയമ്പലം'


 പിന്നീട് സ്റേഷന്‍ പരിസരത്ത്‌ പൂവ്വത്തി മരച്ചോടുകളില്‍ കിലോമീറ്റര്‍ കണക്കിന് നീളത്തില്‍ അട്ടിയിട്ട പല വിധ മരങ്ങള്‍ അന്യ ദേശങ്ങളിലേക്ക് കൊണ്ടു പോകാനായി ഇന്ത്യന്‍ റയില്‍വേ വാഗണുകള്‍ മൂന്നും നാലും ട്രാക്കുകളിലായി കാത്തു കെട്ടിക്കിടന്നു. ഭാഗ്യം (വാഗണില്‍) കേറ്റലുള്ള ദിനങ്ങളില്‍ കൂലിക്കാര്‍ അങ്ങാടിയില്‍ നൂറിന്റെ നോട്ടിന് ചില്ലറ ലഭിക്കാനായി പരക്കം പാഞ്ഞപ്പോള്‍ അവരുടെ വീടുകളിലെ മക്കള്‍ ഉത്സവതിമര്‍പ്പിലായിരുന്നു.

ഒരു ഹര്‍ത്താല്‍  ദിനം
 പിന്നീട് പേരിനൊരു യാത്രാ വണ്ടി കടന്നു പോകാനായി എപ്പഴെന്കിലുമൊരു സിമന്റു ഗേറ്റടക്കുമ്പോള്‍, അതിനിരുവശവും ദൃതിയില്ലാത്ത ഒരു എമ്മെമ്മെസ്സും ഒന്ന് രണ്ടു കാറുകളും ലാറികളും പിന്നെ പോത്തുംവണ്ടികളും.അന്നാ വണ്ടികള്‍ എട്ടണക്ക്' വല്യോഗാലത്തില്‍' നിന്നും കഴുകിയിരുന്നവരും, പോത്തുംവണ്ടിക്കാരനും അവരുടെ മക്കളും ഇന്ന് വില കൂടിയ ഫോറിന്‍ വാഹനങ്ങളുമായി, മണിക്കൂറിടവിട്ടടക്കുന്ന ഇരുമ്പ് ഗേറ്റിനിരുവശവും മുഷിഞ്ഞു കാത്തു കിടക്കുന്നത് സ്ഥിരം കാഴ്ച.
അന്നത്തെ ചന്തയില്‍ അങ്ങാടിയുടെ നടുക്കുള്ള ഗേറ്റിനു ചാരി ബെയ്ത്തും, സ്വലാത്തും,പാട്ടും പാടി: "എന്തെങ്കിലും തരണേഎന്ന് പറഞ്ഞിരുന്ന ഭിക്ഷാടനക്കാര്‍ പേരിനുള്ള ചന്തയില്‍ ഇന്നില്ല.
റോഡിനിരു വശവും നിരയായി വച്ച പുല്ലുകെട്ടുകള്‍ പന്ത്രണ്ടണയും പത്ത് കായിക്കും (എമ്പത്തച്ചു പൈസ) വില പേശി വില്‍ക്കാന്‍ ഇന്ന് വാണിയമ്പലത്തെ ചക്കിക്കും, മാതക്കും വിശപ്പില്ല; അല്ലെങ്കില്‍ വാങ്ങാന്‍ ആളില്ല; പോരാത്തതിന് തിന്നാന്‍ കന്നുകാലികളുമില്ല
സ്റ്റേഷന്‍ പരിസരത്തെ മണലും കുണ്ടിലെയും, ആലും കുണ്ടിലെയും നുയ്മ്പുന്ന മീനുകളെ പിടിച്ചു തിന്നാന്‍ വാണിയമ്പലത്ത് കാരനറപ്പായാതിനാല്‍ ചിലരെല്ലാം അവയെ പിടിച്ചു തൊട്ടടുത്ത നാട്ടില്‍ കൊണ്ടു പോയി വിറ്റു. ഇന്ന് മണലും കുണ്ടിന്റെ ഒരു വാരിയെല്ല് അവിടെ കിടപ്പുള്ളതിനരികില്‍, പഴയ കാല മീന്‍ പിടുത്ത കമ്പക്കാര്‍ ബീഡിയും വലിച്ചു നിന്ന് പെരുമഴയത്ത് കേറുന്ന പരല്‍ മീനുകളെ നോക്കി കാലം അയവിറക്കുന്നത് കാണാം. ശുദ്ധ ജല മത്സ്യത്തിന്റെ കുറവ് നികത്താന്‍ കേരളത്തില്അറിയപ്പെട്ട ഹാള്‍ട്ടികള്‍ച്ചര്‍ വാണിയമ്പലത്തിന്റെ ചുറ്റുവട്ടത്തില്‍ ഉണ്ട്. പോരാത്തതിന് കടല്‍ മീനും, പോത്തിറച്ചിയും, കോഴിയും വാങ്ങാന്‍ തൊട്ടടുത്ത പട്ടണങ്ങളിലുള്ളവര്‍ പോലും വാണിയമ്പലത്തെ ഇഷ്ടപ്പെടുന്നു

പ്രധാപത്തിന്റെ ശേഷിപ്പായ മരമില്ലുകളില്‍ ഇന്നും തേക്കും, സിലോണ്‍ മരങ്ങളും രണ്ടായി പിളരുന്നു. അവ ഉരുപ്പടികളായും, ഫര്‍ണിച്ചറുകളായും ദൂര ധിക്കുകളിലെ അകത്തളങ്ങളെ മോടി പിടിപ്പിക്കാനായി കേറ്റി പോവുന്നു.

കുറച്ചു മുമ്പേ മുപ്പത്തിനലായിരം കിലോമീറ്റര്‍ അകലെ നിന്നും വാര്‍പ്പിന്‍ പുറത്തെ ഡൌണ്‍ ലിങ്കുകള്‍ സ്വീകരിച്ചാനയിച്ചു വീട്ടിനകത്തെത്തിച്ച ശബ്ദങ്ങളെയും ചിത്രങ്ങളെയും കണ്ടാസ്വദിച്ചു പോരുന്നതിനാലാവാംഹീരഎന്ന ഹിന്ദി സിനിമയോടെ തുടക്കം കുറിച്ച റെയിന്‍ബോ ടാക്കീസില്‍സില്മനിന്ന് പോയത്‌.

മുമ്പ്‌ കലാപരിപാടികള്‍ കണ്ട് ഒരു വിധം നാട്ടുകാരുടെയെല്ലാം ചന്തിയുരഞ്ഞ റൈസ്‌ മില്‍ അങ്കണത്തില്‍ റൈസിനു പകരം ഉണങ്ങുന്നത് തീപ്പെട്ടി കമ്പാണെങ്കിലും; നേരം മങ്ങുന്നതിനൊപ്പം ചോന്ന പകലിന്റെ സ്വര്‍ണ്ണ രാജിയില്‍ കിഴക്ക് നിന്നും മടക്ക ട്രിപ്പടിച്ചു, പൂവ്വത്തി/ചീനി മരങ്ങളില്‍ രാക്കൂടാന്‍ തിരക്ക് കൂട്ടുന്ന കാക്കകളും, കൊറ്റികളും. ബസ്സ്‌ കാത്ത് നില്‍ക്കുന്ന നിങ്ങള്‍ അതിന്റെ ചോട്ടില്‍ നിന്നും മാറി നിന്നേ പറ്റൂ. അല്ലെങ്കില്‍ അന്നത്തെ പോലെ ഇന്നും അവറ്റകള്‍ കരുതി കൂട്ടി തലയില്‍ തന്നെ തൂറും.

ജില്ലയിലെ വലിയ മഹല്ലുകളില്‍ ഒന്നായ വാണിയമ്പലത്ത്‌ സ്വന്തമായ ആശയത്തില്‍ പ്രാര്‍ത്തിക്കാന്‍ ഖാദിയാനി മുതലിങ്ങോട്ട് A to Z പള്ളികള്‍,. അമ്പലങ്ങള്‍, ചര്‍ച്ച് എന്നിവയുണ്ടെങ്കിലും രാമന്‍ കുട്ടിയുടെ മുറ്റത്ത്‌ സദ്യ വിളമ്പാന്‍ മയ്മാക്ക ആവുന്നതിലും, അനവറിന്റെ നിക്കാഹിന് ബിരിയാണി വിളമ്പാന്‍ ജോണിയുമാവുന്നതില്‍ ഞങ്ങളെന്നും അഭിമാനിക്കുന്നു.

മുമ്പ്‌ മണലാരണ്യത്തിലെ നിധിയുമായി തിരിച്ചവര്‍ ഗ്രാമത്തിന്റെ വഴിയോരങ്ങളില്‍ പരിമളം തൂകി. അങ്ങാടിയെ പുത്തനുടുപ്പിച്ചു.നിത്യ കന്യകായി പച്ച പുതച്ചു കിടന്നിരുന്ന കുന്നുകളെയും, നെല്പാടങ്ങളെയും നിക്കാഹ് ചെയ്തു?! അവകള്‍ കോണ്ഗ്രീറ്റുകളെ പ്രസവിച്ചിട്ടു!! ഭാക്കിയുള്ളവയുടെ നെഞ്ചില്‍ പാല്‍ ചുരത്തിച്ചു! റബ്ബറിന്റെ പാല്‍! അതില്‍ ലേശം അഹങ്കാരം ഞങ്ങള്‍ക്കിലാതില്ല.....
മണ്മറഞ്ഞ കുറെയേറെ മഹത്തുക്കളുടെ പാദ പതനങ്ങള്‍ മായാതെ കിടപ്പുള്ളതില്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാരെയും, അമാനുള്ള മൌലവിയെയും, വെള്ളക്കാട്ടു മനയിലെ ചെറിയനാരായണന്‍ ഭട്ടതിരിപ്പാടിനെയുമൊക്കെ മറക്കുവതെങ്ങനെ

കലാ-കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പലരും ഗ്രാമീണ സായന്തനങ്ങളെ സമ്പന്നമാക്കി.അവര്‍ കടല്‍ കടന്നപ്പോള്‍ അവിടെയും അതിന്റെ അലകള്‍ കാണപ്പെട്ടു. അതില്‍ നിന്നും രൂപപ്പെട്ടതാണ് ജിദ്ദ മലബാര്‍ സ്പോര്‍ട്സ്‌ ക്ലബ്ബ്‌. സിഫ്ഫ്‌ പോലുള്ള വലുതും ചെറുതുമായ സങ്കടനകള്‍ നടത്തി പോരുന്ന ഫുട്ബോള്‍ മേളകളിലും മറ്റു പലതിന്റെയും അമരത്ത് വാണിയമ്പലത്തുകാരന്‍ പുതുമക്കാരനല്ല!!

ജിദ്ദ എന്ന് കുറിക്കപ്പെടുമ്പോള്‍ നാട്ടിലേക്ക്‌ സഹായ ഹസ്തങ്ങള്‍ നീളുന്ന പ്രവാസികളെ കുറിച്ച് പ്രതിപാധിക്കാതെ വയ്യ. വിദ്യാ സമ്പാദനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് എം എസ് അറബിക്കോളേജ്‌,ഐഡിയല്‍ ഇംഗ്ലീഷ്‌ സ്കൂള്‍,വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂള്‍,കമ്പ്യൂട്ടര്‍ ലാബ്, സ്ക്കൂള്‍ കഞ്ഞിപ്പുര, പഴയ കാലത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നന്നാക്കിയെടുത്ത സ്കൂള്‍ ഗ്രൌണ്ട്, അത് പോലെ തന്നെ ആയുര്‍വേദ ആശുപത്രി, പെന്‍ഷന്‍ പദ്ധതി, ചികില്‍സാ സഹായ/ അഗതി - യതീം/വൈവാഹിക മേഘലയിലെക്കുള്ള സഹായം എന്ന് വേണ്ട തന്റെ ചുറ്റു വട്ടത്തിലെ അശരണര്‍ക്ക് എന്നും ഒരു താങ്ങാവുന്നവാണിയമ്പലം വെല്‍ ഫെയര്‍ അസോസിയേഷന്, ജിദ്ദഅവരുടെ നിശ്തുല്യമായ പങ്ക് ഇവിടെ രേഖപ്പെടുത്താതെ ഇതെങ്ങിനെ മുഴുമിമിപ്പിക്കാന്‍!

കൈമോശം വന്ന ബാല്യം, നഷ്ടപ്പെട്ട ഇന്നലെകള്‍; പെടാപാടിന്റെ പ്രവാസത്തിലും പിന്നിട്ട വഴികള്‍ മറക്കാതെ നാടിന്റെ നന്മക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിമാനിക്കാം.
അറിയിക്കുന്നു അവര്‍ക്കായി പ്രത്യേക നന്ദി

ഒപ്പം,,,,, ചക്രമില്ലാതെ തിരിയുന്ന ഭൂമിയില്‍, നാല് ചക്രത്തിനായ്‌ കറങ്ങുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും!



മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില