ആഞ്ഞടിക്കുമലയാഴികൾക്കടിമപ്പെട്ട് ഞാനാഴക്കടലിൽ മുങ്ങിപ്പോയേക്കാം!
ഏറെ ഉയരങ്ങളിൽ പറക്കും നീയത് കണ്ട് പൊട്ടിച്ചിരിക്കുമെന്നെനിക്കറിയാം.
എന്നാൽ, ഒന്നോർത്തു കൊള്ളുക
പറന്ന് പറന്ന് തളർന്നിത്തിരിയിരുന്ന് വിശ്രമിക്കാനൊരു തരി മണ്ണൊ ചെറു ചില്ലയൊ ഇല്ലെന്നിരിക്കെ, ചിറക് കുഴഞ്ഞ് നീയാഴക്കടൽ പരപ്പിൽ പതിക്കുമന്ന്!!
എന്നെ വിഴുങ്ങാൻ മാത്രം വലുപ്പമുള്ളൊരു മത്സ്യം ജലാന്തർഭാഗത്തിലില്ലെന്നിരിക്കെ, ആ ജലപ്പരപ്പിൽ വച്ച് തന്നെ നിന്നെ കൊത്തിത്തിന്നില്ലാതാക്കാൻ അല്പം ചെറു മീനുകൾക്ക് തന്നെ സാധിക്കും. എന്നെങ്കിലുമൊരിക്കൽ വെള്ളം വറ്റുമ്പോൾ പൊങ്ങി വരുമെന്നാശ്വസിച്ച് കഴിയുന്ന ഞാനത് കണ്ട് കണ്ണീർ തൂകുമപ്പോൾ.
എൻ മിഴിനീർ ആ ലവണജലത്തിൽ ലയിച്ചു പോവുമെന്നാലും!