2009, നവംബർ 20, വെള്ളിയാഴ്‌ച

യുവര്‍ സിസ്റ്റര്‍ TP

ബസ്സിനുള്ളിൽ നല്ല തിരക്കായിരുന്നു. പുള്ളിത്തട്ടങ്ങൾക്കിടയിൽ നിന്നും എന്റെ കാശ് പിരിച്ചെടുക്കുന്ന ബേജാറിനിടയിൽ അടുത്ത് നിൽക്കുന്ന ഒരു സാരിക്കാരി കൈ കാൽ മെയ് കൊണ്ടൊരു ഇറുക്കിപ്പിടുത്തം!
അതൊരു കരുതിക്കൂട്ടിയുള്ള കൊമ്മലയാണല്ലൊ എന്ന് മനസ്സിലാക്കി മുഖം ശ്രദ്ധിച്ചു. ‘ങേ... കുസൃതിച്ചിരിയുമായി ഷാബിയെന്ന യുവർ സിസ്റ്റർ!! ഒരു യുവർ സിസ്റ്ററിന് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമോ?’ എത്രയോ പ്രാവശ്യം മനസ്സിനെ കൊളുത്തി വലിച്ച ചിരിയല്ല്ലല്ലോ ഇത്. അൽഭുതത്തോടെ ഒന്ന് ഒരു ലോഹ്യം പറഞ്ഞ് വീണ്ടും ഞാൻ പെണ്ണുങ്ങളെ തോണ്ടൽ ആരംഭിച്ചുഅവിടെ..അവിടെ കൊടുത്തോ?”
------------------------------------------
ഇറക്കമിറങ്ങി വരുന്ന സൈനാത്തയും ഷാബിയും. സൈക്കിൾ ചവിട്ടിക്കേറ്റാമായിരുന്നിട്ടും അവരെ കണ്ടതിനാൽ അതിന്മെൽ നിന്നുമിറങ്ങി ഉന്തി നടന്നു. അവരടുത്തെത്തിയതും ഷാബിയിൽ മാത്രം ഫോക്കസ്സ് ചെയ്തിരുന്ന എന്റെ പൊന്നാര മൊഖം ഞാൻ സൈനാത്തയിലേക്ക് മാറ്റി കൊണ്ട് ചോദിച്ചു“എവിടെന്നാ ഈ വഴിയെ?”
അത് ബനെ.... ഞങ്ങൾ കരുണാലയ വരെ...”
ങും..പ്രത്യേകിച്ച്?”
ഇവളെ ഒന്ന് ഡോക്ക്ടറെ കാണിക്കാൻ..”
ഇവൾ..ചോദിക്കാൻ വിട്ടു ഈ കുട്ടി?”
ഓള് ന്റെ ആങ്ങളേന്റെ മോളാ
ങാഹ..പഠിക്കുന്നു അല്ലെ. എവിടെയാ?”മുമ്പെ അറിയാമായിരുന്നിട്ടും ചോദിച്ചു.
എമ്മീയെസ്സിലാ..”

ഷാബി: ദിനേന തുണിക്കടയുടെ മുമ്പിൽ പത്ത് മിനുട്ട് നിർത്തിയിടുന്ന എയർ ലൈൻസ് ബസ്സിലെ സ്ഥിരം യാത്രക്കാരി.കൂടെയുള്ളവരോടൊക്കെ വാ തോരാതെ സംസാരിച്ച് കൊണ്ട് നിൽക്കുന്ന സുന്ദരിയാം കാളേജ് ഗ്യാൾ. സൌന്ദര്യത്തെ വർണ്ണിക്കാൻ ഞാനൊരു യൂസഫലിയായി എഴുതി, നൌഷാദായി ഈണം നൽകി, യേശുദാസായിരതിസുഖസാരമായി ദേവി് നിന്നെ തീർത്തൊരാ ദൈവം കലാകാരൻ.....’എന്ന് പാടണം. അങ്ങനെയുള്ളൊരു അരുണാധരി കോതയെ ഞാനെന്ന സൂപ്പർ സ്റ്റാർ ലോലൻ പരിചയപ്പെടാതിരിക്കയൊ? ഛെ..ഛെ ഷെയിം. വെരി ബാഡ്. ലോലൻ ഫാൻസിന് തന്നെ നാണക്കേട്.

അവനേതാ?”
നീ അറിയില്ലെ---തുണിക്കടയിലെ.....”
അവരും ഞാനുമകലുന്നതിനനുസരിച്ച് പിന്നീട് അവർ പറയുന്നതൊന്നും എനിക്ക് കേൾക്കാമായിരുന്നില്ല. എങ്കിലും നിറഞ്ഞ മനസ്സോടെ;
നിദ്ര തൻ നീരത നീല വിഹായസ്സിൽ
നിത്യവും നീ പൂത്ത് വന്ന് നിൽക്കും
സ്വപ്ന നക്ഷത്രമേ നിൻ ചിരിയിൽ സ്വർഗ്ഗ
ചിത്രങ്ങൾ അന്ന് ഞാൻ കണ്ട് നിൽക്കും.. ’രണ്ടാമത്തെ ഗാനം പാടി ഞാൻ സൈക്കിൾ അഞ്ഞ് ചവിട്ടി.

സൈനാത്ത കടയിലെ സ്ഥിരം പറ്റുകാരിയാണെങ്കിലും പറ്റാവുന്നവർക്ക് പറ്റാനും മറ്റും സൈനാത്ത ഒരു ഉടമ്പടിയോടെ(ആരോടും പറയരുത്) ഒരുക്കമാണ്. അതിനാൽ എളുപ്പമായി. ഇരുമ്പ് മുറിക്കാൻ ഇരുമ്പ്!പെണ്ണിനെ വളക്കാൻ പെണ്ണ്!! ഒരു ദിവസം സൈനാത്ത കടയിൽ വന്നപ്പോൾ നേരിട്ടങ്ങ് കാര്യമവതരിപ്പിച്ചു.

“....
സൈനാത്ത നിങ്ങടെ ഷാബിയെ എനിക്കൊന്ന്......”
വേണ്ട വേണ്ട അതിമ്മെക്ക് എട്ക്കണ്ട....”ഉദ്ദേശം സൈനാത്ത വിചാരിച്ചത് തന്നെ ആ‍ായിരുന്നെങ്കിലും മുഖം കോറത്തുണി പോലെയാകുന്നത് കണ്ട് പെട്ടെന്ന് ഡബ്ല്യു മറിച്ചിട്ട് എം ആക്കിങ്ങൾ ചൂടാവല്ലിം ഇത്ത... ഞാൻ പറഞ്ഞ് മുഴുവനാക്കട്ടെ ന്ന്..ഓളെ എനിക്ക് കെട്ടിച്ച് തരോ എന്നാ ചോദിച്ചെ..ഹല്ലാതെ......” (ഞാനേതാ രോമൻ)
അത് പ്പൊ നടക്കുമെന്ന് തോന്നണില്ല
ങും എന്തെയ്...ങാ അത് ശരി, വല്ല്യേ വീട്ടിലെ കുട്ടിയാ അല്ലെ? കണ്ടപ്പഴേ തോന്നി
ഹേയ് അല്ല നേരെ മറിച്ചാ...ബാപ്പയില്ല. ഒറ്റ മോളാ ഉമ്മ കൂലിപ്പണിയെടുത്താ മോളെ പഠിപ്പിക്കുന്നെ. സ്ഥിതിക്ക നിങ്ങൾക്ക് വേണ്ട പൊന്നും പണവുമൊക്കെ തരാൻ ...”
സൈനത്ത
മസ്ലിൻ തുണി പോലെയായി.

തൊട്ടടുത്ത തിയറ്ററിൽ രണ്ട് മൂന്ന് സിനിമകൾ കളിച്ച് പോയി.
ഒരിക്കൽ പോലും കടയിൽ വരാത്ത ഷാബിയിന്നിതാ!എന്റെ മുമ്പിൽ!! അതൊരു പതിവായി. ഒപ്പം ഓൾക്ക് കണ്ണ് തട്ടാതിരിക്കാൻ തോഴിയായി ഒരു മൺകലവും ഒപ്പമുണ്ടാവും. വരാത്ത ദിവസങ്ങളിൽ നിർത്തിയിട്ട ബസ്സിനുള്ളിൽ നിന്നും കിലുക്കാം പെട്ടി ഇടക്കിടെ ഒരു കോളിനോസ് സ്മൈലിയുമെറിഞ്ഞ് കരിമഷി കണ്ണുകൾ തുണിക്കടയിലേക്ക് നീട്ടി. ഒറ്റക്ക് കടയിൽ വരുന്ന അന്ന് കൂടെ ബസ്സ്റ്റാന്റ് വരെ ഒപ്പം നടക്കുമ്പോൾ ബാപ്പുട്ടിയുടെ ഭരണിയിലെ ചൊക്ലേറ്റുകൾ അവളുടെ ബാഗിലേക്കെത്തിയതിനനുസരിച്ച് എന്റെ പോക്കറ്റിലെ പൈസ ബാപ്പുട്ടിയുടെ മേശ വലിപ്പിലുമായി.

.........
വർഷത്തെ ഓണവും പെരുനാളും കഴിഞ്ഞു.
നഴ്സിങ്ങ് കോഴ്സിനായ് പോണ അവൾക്ക് യൂണിഫോം തുണിയെടുത്തു കൊടുക്കുമ്പോൾ നല്ല തിരക്കായിരുന്നു കടയിൽ. പോരെങ്കിൽ ഉമ്മ ഒപ്പവും. അതിനാൽ കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. യാത്ര പറയുമ്പോൾ മുഖത്ത് ദുഖം നിഴലിച്ചിരുന്നെങ്കിലും സന്തോഷത്താൽ വലിയ കണ്ണുകൾ കൂടുതൽ തിളങ്ങിരുന്നു. “കത്തയക്കണം......”
കത്ത് വന്നു: തുടർച്ചയായി. .....ഇടക്കിടക്ക്..... എപ്പോഴെങ്കിലും....സ്പെഷ്യൽ ദിനങ്ങളിൽ. അവസാനമായി വന്ന ഈദ് ആശംസാ കാർഡിൽ അവളവസാനിപ്പിച്ചതിങ്ങനെ ‘....യുവർ സിസ്റ്റർ

എന്തു പറ്റിയെടെയ്?’
ഇപ്പൊ ഒന്നും പറ്റിക്കാണില്ല. പക്ഷേ പറ്റും ഇന്നല്ലെങ്കിൽ നാളെ. സാധനം അതിനുണ്ടല്ലൊഞാൻ വിചാരിച്ചത് സംഭവിച്ചിരിക്കുന്നു. അന്വേഷണത്തിന്റെ അവസാനംഓളൊരു കിഡ് ഡോക്ടറുമായി.....’
നമ്മളൊക്കെ ആരെടെയ്. വെറും ഒരു എടുത്ത്‌ കൊടുപ്പീര് കാരൻ. നമ്മൾക്കതൊന്നും പറഞ്ഞിട്ടില്ല അല്ലെ.....? അതിനാൽ വിട്ടു. അത് മാത്രമല്ല. തൊഴിൽ തന്നെ വിട്ടു. ബസ്സിലെ കണ്ടക്ടർ വിത്ത് ചെക്കർ, അത്യാവശ്യം(പൈസക്കെയ്. സാധനം കിട്ടിയാൽ ജീവിക്കാൻ വേണ്ടി ഏത് ല്ല തൊഴിൽ ചെയ്യാൻ ഒരു മടിയുമില്ലായിരുന്നു) വരുമ്പോൾ കിളിയുമായി.
---------------------------------------------------------
ബസ്സ്, സ്റ്റാന്റിനുള്ളിലെ ട്രാക്കിൽ നിർത്തി ആളിറങ്ങിക്കഴിഞ്ഞ് ബസ്സിനുള്ളിൽ ആകെ ഒന്ന് കണ്ണോടിച്ചു. ആരെങ്കിലും എന്തെങ്കിലും സാധനം മറന്ന് വക്കാം. വീണ് പോവാം. പിന്നെ പുറത്ത് ഇറങ്ങി. നേരെ കാത്ത് നിൽക്കുന്ന ഷാബിയുടെ അടുത്തെത്തി. സംസാരിച്ച് കൊണ്ട് ഹോട്ടലിലേക്ക് നടന്നു. ക്ഷണിക്കാതെ തന്നെ അവളും ഒപ്പം കൂടി. ഹോട്ടലിനുള്ളിലെ ഫാമിലി റൂമിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തെ വിശേഷങ്ങൾ അവൾ പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ അവളുമായുള്ള അകൽച്ച മറച്ച് വച്ച് കൊണ്ട് എന്തൊക്കെയോ ചോദിച്ചെന്ന് വരുത്തി. അടുത്ത ട്രിപ്പിന് സമയമായപ്പോൾ പുറത്തിറങ്ങി ബസ്സിനടുത്തേക്ക് നടന്നു. അപ്പോൾ അവൾ കൊണിഞ്ഞുബഷീ...എനിക്കൊരു ചോക്ലൈറ്റ് വാങ്ങി താന്നേ....”
“.....................................”

അപ്പൊ ശരി പിന്നെ കാണാം... .ഞാൻ വരും കാണാൻ.. ലൈനിൽ തന്നെ കാണുമല്ലൊ അല്ലെ?”
വാങ്ങിക്കൊടുത്ത ചോക്ലൈറ്റുകൾ ബാഗിലേക്കിട്ട്, ശബ്ദം വളരെ താഴ്ത്തി എന്തൊക്കെയോ അർത്ഥം വച്ച് കൊണ്ടായിരുന്നു അവൾ സംസാരിച്ചിരുന്നത്. മുഖക്കുരു പാടുകൾ നിറഞ്ഞ് തിളക്കം നഷ്ടപ്പെട്ട കവിളുകളുള്ള പഴയ കോളേജ് ബ്യൂട്ടിയുടെ വദനാരുണിമക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു.

ഞാൻ പരിഹാസ ചിരിയുമായി ഉള്ളിൽ പറഞ്ഞുഇത് ടിപിയാ മോളെ..വെറും അഞ്ചെട്ട് ദിവസത്തേക്കുള്ള ടെമ്പർവറി പെർമിറ്റ്. ഇത് കഴിഞ്ഞാൽ പുതിയൊരു ടിപിയുമായി മറ്റൊരു ലൈനിൽ നാളെ നിനക്കെന്നെ കാണാം'
അവൾ മറ്റൊരു ബസ്സിനടുത്തേക്ക് നടന്ന് പോകുന്നത് പിറകിൽ നിന്നും നോക്കി നിൽക്കേ ഒരു കാറ്റ് വന്ന് അവളുടെ പിന്നിലേക്കിട്ട സാരിയുടെ മുന്താണിയിൽ പിടുത്തമിട്ടു. ശരീരത്തോടൊട്ടിയ നനുത്ത ജോർജറ്റ് സാരിയിൽ അവളുടെ പിന്നഴക് ദൃശ്യ ചാരുതയേകി. അപ്പോൾ,അതിൽ മാത്രം കണ്ണുകൾ തറപ്പിച്ച് ഞാൻ മറ്റൊരു കണക്ക് കൂട്ടലിലായിരുന്നു. വഴീൽ നിന്നും വീണു കിട്ടിയ, യുവർ സിസ്റ്ററെന്ന താൽകാലിക പെർമിറ്റിനെ നാളെ എങ്ങിനെ എന്റെ ലൈനിൽ കൂടി ഓടിക്കാം...???

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില