2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

രണ്ട് രണ്ടു വരി കഥകൾ !

കപടം!
പ്രേമം വീട്ടുകാരെതിര്‍ത്തതിനാല്‍ അവള്‍ ഒരെഴുത്തെഴുതി വച്ച് ജീവനൊടുക്കിയെന്ന് കേട്ടു.

ദൃശ്യ-ശ്രാവ്യ മാധ്യമക്കാര്‍ വരുമെന്നറിഞ്ഞു കാമുകൻ  മെഡിക്കല്‍ സ്റ്റോറിലേക്കോടി. ഒരു കുപ്പി ഗ്ലിസ്സറിന്‍   വാങ്ങാൻ ! !
മൂഡന്‍മാര്‍!
നടത്തത്തിനിടെ അയാളുടെ കാല്‍ വിരല്‍ കല്ലില്‍ വച്ച് കുത്തിയപ്പോള്‍ അന്ന് കണി കണ്ടയാളെ പ്രാകി.

ഈ സമയം, ഇയാളെ കണി കണ്ട മറ്റെയാള്‍ ലോറിയിടിച്ച് അനാഥ ശവമായി റോഡില്‍ കിടക്കുകയായിരുന്നു!
16 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

പെരുനാൾ ഒഴിവിൽ ഒക്കെ ഒന്ന് പൊടി തട്ടാൻ വന്നതാ ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രണയ കപടവും
ശകുന മൂഡന്മാരും...

ajith പറഞ്ഞു...

എല്ലാം വളരെ പെട്ടെന്നായിരുന്നു

സംഗീത് പറഞ്ഞു...

പ്രാകിയവനും കൊള്ളാം ...കാമുകനും കൊള്ളാം :)

വീകെ പറഞ്ഞു...

എല്ലാം ഒരു നാടകം....!

ബഷീർ പറഞ്ഞു...

രണ്ട് + രണ്ട് = നാല് വരികളിൽ വലിയ രണ്ട് കാര്യം സുന്ദരമായി അവതരിപ്പിച്ചു.. മടങ്ങി വരവ് കലക്കി.. ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

രണ്ടാമത്തെ സാധനം സൂപ്പെര്‍ ആയി

ശ്രീ പറഞ്ഞു...

രണ്ടാമത്തെ കഥ കൂടുതലിഷ്ടമായി

the man to walk with പറഞ്ഞു...

വല്യ കഥയുള്ള കഥകൾ

ആശംസകൾ

Nisha പറഞ്ഞു...

കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ - കൊള്ളാം...

ശ്രീക്കുട്ടന്‍ പറഞ്ഞു...

രസകരം. പ്രത്യേകിച്ചും രണ്ടാമത്തേത്..

പത്രക്കാരന്‍ പറഞ്ഞു...

ഈ വഴി പോയിരുന്നു എന്ന് മാത്രം പറയട്ടെ

OAB/ഒഎബി പറഞ്ഞു...

എന്നെ വായിക്കാനെത്തുന്ന സ്നേഹിതന്മാരെ, വായിക്കാനും എഴുതാനും ഏറെ ഇഷ്ട്ടമാണെങ്കിലും സമയക്കുറവ് അല്ലെങ്കിൽ ഓഫീസ് ജോലി അല്ലാത്തതിനാലും എനിക്ക് നിങ്ങളോ ടടുക്കാൻ പറ്റുന്നില്ല. അതിനാൽ ക്ഷമിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

എല്ലാവര്ക്കും നന്ദി.

OAB/ഒഎബി പറഞ്ഞു...

എന്നെ വായിക്കാനെത്തുന്ന സ്നേഹിതന്മാരെ, വായിക്കാനും എഴുതാനും ഏറെ ഇഷ്ട്ടമാണെങ്കിലും സമയക്കുറവ് അല്ലെങ്കിൽ ഓഫീസ് ജോലി അല്ലാത്തതിനാലും എനിക്ക് നിങ്ങളോ ടടുക്കാൻ പറ്റുന്നില്ല. അതിനാൽ ക്ഷമിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

എല്ലാവര്ക്കും നന്ദി.

വേണുഗോപാല്‍ പറഞ്ഞു...

കൊള്ളാം. എഴുത്ത് നടക്കട്ടെ

പട്ടേപ്പാടം റാംജി പറഞ്ഞു...

രണ്ടുവരിക്കഥകള്‍ ഇപ്പോഴാണ് കാണുന്നത്.
ഇതൊക്കെയാണ് ഇപ്പോഴും.....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില