2008, മേയ് 9, വെള്ളിയാഴ്‌ച

റഷീദ്ന്റെ ഫ്ലാഷ് ബാക്ക്

തലേ ദിവസം കണ്ട സിനിമയുടെ സ്റ്റോറി പറഞ്ഞുകൊണ്ടിരിക്കയായിരുന്നു റഷീദ് .ഒരു സ്ടണ്ടിന്റെ ആകഷന് പോലും വിട്ടു കളയാതെ പറയണമെന്ന് കേട്ടുകൊണ്ടിരിക്കുന്ന എല്സിക്കുട്ടിക്ക് നിര്ബന്ധമാണ്. അതിനിടയിലെക്കാണ് ഒരുപെട്ടി ട്ടെരാമയ്സിന് കൊണ്ടുവാടേ എന്നും കല്പിച്ചുകൊണ്ട് 'കല്പന' സിസ്റ്റര് രസം കൊല്ലിയായി അവിടെ എത്തിയത്.അതിന്റെ നീരസം എല്സിക്കുട്ടിയുടെ 'മോണിട്ടറില്' കാണായി. അത് 'ഡിലീറ്റ്' ചെയ്തു അവള് ധൃതി കൂട്ടി.
''ഡാ വേഗം കൊണ്ടു കൊടുക്കെടാ''.
''ങ്ഹാ...അങ്ങിനെ സുഖിക്കണ്ട, എനിക്ക് ജുമുഅക്ക് പോകാനായി.ബാക്കി കേക്കണ്ടേഡാ നിനക്ക് (അതെ ഞങ്ങള് കമ്പോണ്ടര്മാരും,നേര്സുമാരുമൊക്കെ അങ്ക്ടും ഇങ്കടും ഡാ...ഡോ...എന്നേ വിളിക്കാറുള്ളൂ) അതിനാല് നീ പോയി കൊണ്ടു വാ''.

തര്ക്കത്തിനോടുവില് രണ്ടാളും ഒരുമിച്ചു പോകാമെന്ന തീരുമാനം നടപ്പിലായി. ഗോവണി കേറാന് പണ്ടേ മടിയുള്ള എല്സി,മുമ്പെ നടക്കുന്ന റഷീദ്ന്റെ കയ്യില് തൂങ്ങി തളര്ന്ന മട്ടില് എന്നേ പിടിച്ചോ എന്ന് പറഞ്ഞു. അവന് അവളുടെ രണ്ടു കയ്യിലും പിടിച്ച് ''ഏയലെലൈസ....യേലെലൈസ...'' എന്ന് ഈണത്തില് പാടി ഓരോ പടിയും കേറ്റി.റൂം തുറന്ന് അതില് കേറിയ ഉടനെ അവള് പൊടി പിടിച്ചു കിടക്കുന്ന പെട്ടിക്കു മുകളില് സ്ഥാനം പിടിച്ചു.അതിന്നു മുന്പേ എന്പത്ത്തി അഞ്ചു ഡിഗ്ഗ്രി ചരിഞ്ഞു നില്ക്കുന്ന വാതില് 'ആട്ടോമിസ്ടിക്കായി'അടഞ്ഞു. അതില് രണ്ടാള്ക്കും ഒന്നും തോന്നിയതില്ല. കാരണം അവര് ഒരുമിച്ച് ഒരു സ്ടൂളില് ഇരുന്നു,ഒരു പാത്രത്തില് ഉണ്ട്ട്,ഒരു ബെട്ഡില് ഉറങ്ങിയവരാ....??? അതെ ഒന്നും സമ്പവിച്ചിട്ടില്ല എന്ന് പറയാന് വരട്ടെ; പുതിയതായി വന്ന ഉടനെ ഒരു നാള് അവള് അവനോട് കാണിച്ച അടുപ്പം തെറ്റായി ധരിച്ചോ മറ്റോ അവന്റെ കൈ വേണ്ടിടത്ത് ?ഒന്നു.......അതിന്റെ പ്രതികരണം വളരെ അധികമായിരുന്നു . ആ പിണക്കം മാറ്റാന് കല്പന സിസ്റ്റര് കുറെ അധികം സഹായിച്ചു.''ഇത് നമ്മുടെ വീട്,ഇവിടെ നമ്മള് സഹോദരി സഹോദരന്മാര്''.ഈ മുദ്രാവാക്യം അവന് നന്നായി പഠിച്ചു. പക്ഷെ ആ വാക്കുകള് തെറ്റാന്ന് പുതിയതായി വന്ന വല്സമ്മ നിര്ബന്ധിച്ചു അവനെക്കൊണ്ട് തിരുത്തി എഴുതി പഠിപ്പിച്ചു . എന്നിട്ടും അത് മറ്റു സഹപ്പ്രവര്ത്തകാരോട് അവന് പറഞ്ഞില്ല.


എന്നാല് ഇവരുമായുള്ള എല്ലാ കളിതമാശകളും ഒരു കണ്ണ് കൊണ്ടു മാത്രം കാണുന്ന നമ്മുടെ വില്ലനായ ബാപ്പുട്ടി ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടായിരുന്നു. ഡോക്ടര് കിടപ്പിലാകുന്നതിന്നു മുമ്പെ ബാപ്പുട്ടിയുടെ ഒരു കണ്ണ് അതിന്നു വേണ്ടി മാറ്റി വച്ചിരുന്നു അയാള്. അത് കൊണ്ടുള്ള ഉദ്ദേശം ധുരുധ്ധേഷം ഒന്നു മാത്രമായിരുന്നു. അത് നേരിട്ടു പറയാന് ഭയപ്പെട്ട് റഷീദ്നെ കൂട്ട് പിടിച്ച് , ഉണ്ട തരാം കനത്തപ്പം തരാം,പോരെന്കില് പോക്കവടയും സിനിമ കാണാന് മുപ്പത്തിഅഞ്ചു പൈസയും....'.പക്ഷേ റഷീദ്...ഹും ഓനൊരു ആങ്ങുട്ടിയാ, ഒരു മുര്ക്കങ്ങട്ട് ഇറക്കൂലാന്ന് പറഞാല് മതിയല്ലോ. ഐഡിയ സ്റ്റാര് സിന്ഗര്... സോറി ഐഡിയ നടക്കുകയും പായുകയും ചെയ്യാത്തതിനാല് കണ്ട മറ്റൊരു മാര്ഗമാണ് ഇതുവരെ കണ്ടതും കേട്ടതും നിങ്ങള്ക്കായി അവതരിപ്പിച്ചത് ഈ ഞാനും പിന്നെ ഗൂഗിളും.


. സിനിമയുടെ ബാക്കി ഭാഗം കേള്ക്കാനായി എല്സികുട്ടി ആവേശത്തിലായിരുന്നു.
മരുന്നു തിരഞ്ഞെടുത്ത് അവന് സ്റ്റോറി കുറച്ചു കൂടെ പറഞ്ഞു ഒരു പാട്ടിന്റെ സീന് ആയപ്പോള് നിര്ത്തി പുറത്തിറങ്ങി. അവളും എണീറ്റു. സ്റ്റോര്റൂമിലെ ചൂടില് അവര് ചെറുതായി വിയര്ത്തിരുന്നു . പാട്ട് ഏതാണെന്ന് ചോതിച്ചതിന്നു ''അതെന്റെ എല്സിക്കുട്ടിക്ക് പിന്നെ പാടി ത്തരാം''എന്ന് പറഞ്ഞു റഷീദ് ഗോവണി ഓടി ഇറങ്ങി.


താഴെ എത്തിയപ്പോഴേക്കും ഡോക്ടറും മറ്റും എത്തിയിരുന്നു.ഇത്രയും ഫ്ലാഷ് ബാക്ക്.

പിറ്റേ ദിവസം രാവിലെ, തനിക്ക് ഒറ്റക്ക് യാത്ര ചെയ്യാന് അനുവദിച്ച 'ഇന്നോവ' സൈകിളിന്റെ താക്കോല് , രംഗം
കോമഡിയില് അവസാനിപ്പിക്കാന് വന്ന മാലോകരുടെയും കോ വര്ക്കെഴ്സിന്റെയും മുന്നില് വച്ചു ഡോക്ടര്ക്ക് കൈ മാറി. എന്നിട്ട് റഷീദ് ഉറക്കെ വിളിച്ചു പറഞ്ഞു ''ഞാന് നിങ്ങളെ സസ്പെന്റ്റ് ചെയ്തിരിക്കുന്നു.'' അങ്ങനെ വിളിച്ചു പറയാന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു .

അത് ഇനിയൊരിക്കല്.

2008, മേയ് 2, വെള്ളിയാഴ്‌ച

ഒരു"സസ്പെന്റ്സ് "ത്രില്ലര്

ചിക്കന് പോക്സ് പിടിപെട്ട് വിശ്രമം കഴിഞ് ഡോക്ടറും അമ്മായിഅപ്പനും പാര വാര്ങളുമായി നേരെ വന്നുകേരിയത് ആശുപത്രിയുടെ മുന്പില് തന്നെയുള്ള ,കൂട്ടത്തില് വലിയ പാരയായ ചായക്കട കം വീടുമായി കഴിയുന്ന ബാപ്പുട്ടിയുടെ വീട്ടിലേക്കായിരുന്നു.ആശുപത്രിയുടെ ഒരു സ്വകാര്യ ഇന്ചാര്ജ് തന്നില് നിക്സ്ചിപ്ദ്ധമായതിനാല് ആവേത്തോടെ ബാപുട്ടി കഴിഞ പതിനഞ്ച് ദിവസത്തെ കാരിയങ്ങള് വള്ളി പുള്ളി വിടാതെ ഡോക്ടറോട് വിശദീകരിച്ചുകൊണ്ടിരുന്നു .പാത്തുട്ടി കൊടുത്ത അവിലും വെള്ളത്തിലെ ഉള്ളിത്തോല് ജനല് വഴി തുപ്പാന് ഒരുങവേ ബാപുട്ടിയുടെ കണ്ണുകള് അത് കണ്ടു.കിട്ടിയ അവസരം പാഴാക്കാതെ ഡോക്ടര്കും അമ്മായിഅപ്പനും ആ കാഴ്ച കാണിച്ചു കൊടുത്തു.എന്നിട്ട് ജഗതി സ്റ്റൈലില് ഒരു നിറുത്തമങ്ങു കാഴ്ചവച്ചു. ആശുപത്രിയുടെ മുകളിലേക്ക് ഉള്ള ഗോവണിയില് കൂടി എല്സികുട്ടിയെ റഷീദ് രണ്ടു കയ്യിലും പിടിച്ചു വലിച്ചു ആദിയത്തെ രൂമായ സ്റ്റോര് റൂമിലേക്ക് കേറി വാതിലടച്ചു .ഒരു മൊബൈല് കേമര ഇല്ലാത്ത സങ്കടം ആര്കും തോന്നാന് ഇടയില്ല കാരണം അങ്ങിനെ ഒരു സാധനം അന്നില്ലായിരുന്നു.ജനലഴിയില് കൂടി കൂര്പിച്ച എട്ടു പത്തു കണ്ണുകള് പിന്വലിച്ചു എല്ലാവരും തമ്മില് തമ്മില് നോക്കി.എല്ലാവര്കും ഒരേ ശംസയം.അവളുടെ കൊണ്ചി കുഴഞ ആ എതിര്പ്പും അവന്റെ ചിരിയും.രണ്ടാളും നേര്സിംഗ് പഠിക്കാന് നില്കുന്ന കോയമ്ബത്തൂര് പൊള്ളാച്ചി മധുര പതിനാരുകാര്.... .ഈ ജുമു-അക്ക് പോകാനായ സമയത്ത്.......???


പെട്ടെന്ന് കേറി വന്ന ഡോക്ടരെയും മറ്റും കണ്ട രണ്ടാളും ഒന്നു സ്തംഭിച്ചു നിന്നു.പിന്നെ വെപ്പ്രാളപ്പെട്ട് നമസ്കാരം ചൊല്ലി.മറിച്ചൊന്നും പറയാതെ ഡോക്ടര് രണ്ടാളെയും തിരിച്ചും മറിച്ചും നോക്കി. ഡോക്ടറുടെ ഉഴിഞ്ഞുള്ള നോട്ടം നേരിടാന് കഴിയാതെ ഫാര്മസിയിലേക്ക് തിരിഞ്ഞ എല്സികുട്ടിയുടെ ധാവനി പിറകില് പറ്റിപിടിച്ച പൊടി,അവിടെ ഉണ്ട്ടായിരുന്ന എല്ലാരുടെയും കണ്ണുകളില് ഉടക്കി.പിന്നീട് ഒരു ചോദ്യത്തിന്റെ ആവ്ശ്യം ആര്കും വേണ്ടി വന്നില്ല.എങ്കിലും റഷീദ്നോടായി ഡോക്ടര് ചോദിച്ചു
"പള്ളിയിലേക്ക് വരുന്നില്ലേ.....കുളിച്ചില്ലേ നീയ് "
"ങാ...വരുന്നു രാവിലെ കുളിച്ചതാ"
മറുപടി രസിക്കാത്ത മട്ടില് അവര് പള്ളിയെ ലക്ഷിയം വച്ചു.


വൈകുന്നേരം ഇസ്മയില് വന്നു റഷീദ്നോട് പറഞ്ഞു "അപ്പൊ ഞാന് ശംസയിച്ചത് ശരി തന്നെയായിരുന്നു അല്ലെ...
നാളെ കാലത്ത് റഷീദ്നെ സസ്പെന്റ്റ്ചെയ്യാന് ഓര്ഡര് തന്നിട്ടുണ്ട്.നിങ്ങള് ഇത്തരക്കാരായിയുരുന്നെണ്ണ് ഇപ്പഴല്ലേ മനസ്സിലായത്."സംഭവം ചോദിച്ചറിഞ്ഞ ഹെഡ് നേര്സും പുതിയ ഡോക്ടറും അനധംവിട്ടു പോനധന്മേല് കേറാതെ നിന്നു.കഥ കേട്ട എല്സിക്കുട്ടി കരഞ്ഞു.റഷീദ് ഒരു മാത്ര നിശ്ച്ചലനായി നിന്നു.പിന്നെ കഥയുടെ ഫ്ലാഷ് ബാക്ക് വിവരിച്ചു.
' അത് ഞമമക്ക് പിന്നെ പറയാം;

2008, ഏപ്രിൽ 30, ബുധനാഴ്‌ച

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില