2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

‘സമകാലിക(ൾ)ർ’ മിനികഥ

അവൾക്ക് അക്ഷമയാകാൻ അത്രയും സമയം മതിയായിരുന്നു.
“എന്താ പ്രോബ്ലം .....?”
ചുവർ കോണിൽ ഉറപ്പിച്ച ദൃഷ്ടി പിൻ വലിച്ച് ദുഖം ഘനീഭവിച്ച മുഖം താഴ്ത്തി അയാൾ മുരടനക്കി.

“....ഞാനവിടെ എത്തിയപ്പോഴേക്കും അവർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.എന്റെ ഇഷ്ടം....അഭിപ്രായം....;നമ്മളൊരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ....പക്ഷേ...പക്ഷെ എനിക്കവരെ അനുസരിച്ചെ മതിയാവൂ.. ഇവിടെ എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കണമെന്ന്....
പറയൂ.......നമുക്കെല്ലാം മറക്കാം അല്ലെ...എല്ലാം അവസാനിപ്പിച്ച് നമുക്ക് പിരിയാം?

ഒരു തേങ്ങൽ പിന്നെ ഒരു പൊട്ടിത്തെറി ഇതെല്ലാം പ്രത്തീക്ഷിച്ച് നിന്ന അയാളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ പൊട്ടിച്ചിരി!
എത്രയോ രാപകലുകളിൽ അവളിൽ കാണാത്ത ഭിന്നഭാവം അയാളിൽ ഭീതിയുടെ.....

അയാൾ, തന്റെ പ്രചന്ന വേഷം നന്നായി അഭിനയിച്ച് തീർത്തത് മൻസ്സിലാക്കി, കപടനാട്യ ശാസ്ത്ര കലയിൽ ബിരുദമെടുത്ത അവൾ തെല്ലൊരു വിഷാദഭാവത്തോടെ പറഞ്ഞു തുടങ്ങി.

“അറിഞ്ഞിരുന്നു എല്ലാം...പര്യവസാനം ഇത്തരത്തിലായിരിക്കുമെന്നും ഊഹിച്ചു....
ജിവിതം അങ്ങനെയാ. നമ്മളൊന്ന് ആഗ്രഹിക്കും വിധി മറ്റൊന്ന് കല്പിക്കും. ഇഷ്ടത്തോടെ അല്ലെങ്കിലും നമ്മൾ കിട്ടിയത് സ്വീകരിച്ച് അതിൽ വേഷമിടും. ആര് കൂടുതൽ നന്നായഭിനയിക്കുന്നുവോ അയാൾ മുന്നേറും....
അവൾ അകലേക്ക് പായിച്ച കണ്ണുകൾ വലിച്ചെടുത്ത് ഒരു ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.

എവിടെയോ, ഏതോ ഒരു പൈങ്കിളി കഥയിലെ പദപ്രയോഗ ശൈലി ഓർമിച്ചു കൊണ്ട് അവനവളെ തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു.

പിന്നെയവൾ പ്രസന്നവതിയായി കൊഞ്ചി.
എന്നാലും എന്റെ...വാ വിട്ടേക്ക്..നമുക്ക് പോവാം നേരം ഏറെയായി. ഇന്ന് നമുക്ക് നിന്റെ റൂമിൽ കൂടാം..ഓകേ? അവിടെ എത്തിയിട്ട് നമുക്ക് തീരുമാനിക്കാം പിരിയണൊ അതൊ ചുറ്റണൊ എന്നൊക്കെ”
കൂസലന്യേ പറഞ്ഞ്, കൊണിഞ്ഞ് കൊണ്ടവൾ അയാളുടെ കൈയ്യിൽ തൂങ്ങി.
അപ്പോഴും അയാളുടെ അൽഭുത ഭാവം മാറിയിരുന്നില്ല.

അവരെ അറിയാത്തവര്‍ക്കിടയിലൂടെ, അവർക്കറിയാവുന്ന പാതയിലൂടെ അവളേയും പിറകിലിരുത്തി അയാൾ ബൈക്കോടിച്ചു.

ഫാസ്റ്റ് ഫുഡ് കടക്കരികിൽ നിർത്തി പാർസൽ വാങ്ങിക്കാനായി അയാൾ കടക്ക് അകത്തേക്ക് നടന്നപ്പോൾ, ബൈക്കിനരികിൽ നിന്ന അവളുടെ കണ്ണുകൾ തൊട്ടടുത്ത ടിവി കടയിലെ വരിവരിയായി വച്ച പ്ലാസ്മ സ്ക്രീനിലെ മിന്നുന്ന ചിത്രങ്ങളിൽ ഉടക്കി.

“കൽ രാത് മേ ബഡീ ഗൽത്തി കിയാ...”

ചില്ലു കൂട്ടിനകത്ത് നിന്നും ടിവിയുടെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും പരസ്യത്തിലെ സുന്ദരി ചുണ്ടനക്കുന്നതെന്തെന്ന് നേരത്തെ അവൾക്കറിയാമായിരുന്നു. ഒരു നിമിഷം അതിൽ നിന്നും കണ്ണെടുത്ത് എന്തോ ആലോചിച്ചെന്ന വണ്ണം അവൾ തന്റെ ഹാന്റ് ബാഗിനുള്ളിൽ തപ്പി. കൈയ്യിൽ തടഞ്ഞ ടാബ്ലറ്റ്; സുരക്ഷിതമായി വച്ചിടത്ത് തന്നെയുണ്ടെന്ന് ഉറപ്പായപ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദഹാസം.....!!!!

കഥ വന്ന വഴി:-
മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്ത അനുഭവവും,കണ്ട പരസ്യവും.

29 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

ചില്ലു കൂട്ടിനകത്ത് നിന്നും ടിവിയുടെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും പരസ്യത്തിലെ സുന്ദരി ചുണ്ടനക്കുന്നതെന്തെന്ന് നേരത്തെ അവൾക്കറിയാമായിരുന്നു.

Anil cheleri kumaran പറഞ്ഞു...

ആധുനിക കാലത്തെ കഥ. നന്നായിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കാശും കൊടുക്കേണ്ടി വരുമോ എന്തോ !!!

ചാണക്യന്‍ പറഞ്ഞു...

കഥ കൊള്ളാം...

Typist | എഴുത്തുകാരി പറഞ്ഞു...

കഥ കൊള്ളാം.

ശ്രീ പറഞ്ഞു...

കൊള്ളാം മാഷെ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കാലത്തിന്‌ ചേരുന്ന കഥ.

സൂത്രന്‍..!! പറഞ്ഞു...

കൊള്ളാം.

നരിക്കുന്നൻ പറഞ്ഞു...

ആ പരസ്യവും ഒരു കഥയാക്കി അല്ലേ... ഒരൊന്നൊന്നര കഥ.

OAB/ഒഎബി പറഞ്ഞു...

ഒരു ടെസ്റ്റിങ്ങ് അത് കഴിഞ്ഞ് തിരിച്ചു വരാം...

OAB/ഒഎബി പറഞ്ഞു...

കുമാരന്‍ | kumaran- മുമ്പെ മനസ്സിലുണ്ടായിരുന്നു. ഇപ്പൊ സമയവും ഒത്ത് വന്നു.

അനിൽ@ബ്ലൊഗ്- ഹ ഹ ഹാ.വേണ്ടേ വേണ്ട. ഇവിടെ കാശിന്റെ ആവശ്യം വരുന്നില്ല. അത് കൊണ്ടാല്ലൊ അഭിനയിക്കുന്നത്.

ചാണക്യന്‍- നന്ദി


Typist | എഴുത്തുകാരി- നന്ദി

ശ്രീ- നന്ദി മാഷെ

Areekkodan | അരീക്കോടന്‍- അതെ കാലം അതിന് യോചിച്ചതെന്ന് തോന്നിയപ്പൊ അങ്ങട്ട് പൂശി.

സൂത്രന്‍..!!- നന്ദി

നരിക്കുന്നൻ- അതെന്ന് പറയാം. ഏത് കഥക്കും ഒരു ഹേതു ഉണ്ടാവോലൊ....ഹേത്??

ബഷീർ പറഞ്ഞു...

സമ കാലികൾ :) പേരും മിനിക്കഥയും ആശയവും ഉദ്ദേശ്യവും കൊള്ളാ‍ാം

ramanika പറഞ്ഞു...

നന്നായി 1

വരവൂരാൻ പറഞ്ഞു...

ഹ ഹ സൂപ്പർ..ഇതു താൻ പ്രേമം..
ഗുജറാത്തി പട്ടേൽ ഭായി പറഞ്ഞപോലെ " ഓസ്സിക്ക്‌ പുശാനുള്ള ഒരു ടെക്ക്നിക്ക്‌ "

Unknown പറഞ്ഞു...

കൊള്ളാം oab പുതുമയുള്ള ഒരു കഥ

വയനാടന്‍ പറഞ്ഞു...

കൊള്ളാം പേരിനൊത്ത കഥ

Unknown പറഞ്ഞു...

ഇന്നത്തെ പിള്ളാര്‍ക്ക്‌ ഇതൊന്നും
ഒരു വിഷയമല്ല..
അനിയന്റെ പ്രണയിനി കഴിഞ്ഞകൊല്ലം വേറെയായിരുന്നു..
ചോദിച്ചപ്പോ പറയുകയാ..
ഇതൊക്കെ തമാശയ്‌ക്കല്ലേ ന്ന്‌..
പ്രണയമില്ലാഞ്ഞാല്‍ കോളേജില്‍ വിലയില്ലത്രെ..
കാലം പോയ പോക്കേ...

OAB/ഒഎബി പറഞ്ഞു...

ബഷീര്‍ വെള്ളറക്കാട്‌ / pb- ഇതിനൊരു പേരിടാൻ ഒന്നുരണ്ട് പ്രാവശ്യം ആലോചിക്കേണ്ടി വന്നു. കിട്ടിയപ്പൊ ആശയത്തിനനുസരിച്ചായി എന്നും തോന്നി. അഭിപ്രായം പറഞ്ഞതിന് നന്ദി.

ramanika= നന്ദി

വരവൂരാൻ- അത് തന്നെ മാഷെ. ആരാ പട്ടേൽ ഭായി..


അനൂപ്‌ കോതനല്ലൂര്‍- പുതുമയുണ്ടൊ? ഹെയ് ഇല്ലന്നാ എനിക്ക് തോന്നണെ...

വയനാടന്‍- ആ അഭിപ്രായത്തിന് നന്ദി.

രജനീഗന്ധി- ഒന്ന് ഞാനും പറയട്ടെ.
അന്റെ പേന്റിന്റേം ഷൂവിന്റേം ഒരു ചേലും കോലോം.. ഒരു മൻസന്റെ കോലത്തിൽ നടന്നൂടെ അനക്ക് എന്ന് ചോദിച്ചപ്പൊ, പെങ്ങളെ മോൻ പറയാ...
ഇങ്ങനെ ഒക്കെ നടന്നിട്ട് തന്നെ പെങ്കുട്ട്യാള് ശ്രദ്ധിക്കുന്നില്ലാന്ന്. അതും ഓന്റെ അമ്മാവനായ എന്നോടെയ്..

അത് കേട്ട് എല്ലാരും ചിരിച്ചു. ഞാനും.
ഇന്നത് നമുക്ക് ദഹിക്കും പണ്ടാണെങ്കിലോ..
അതെ കാലം പോയ പോക്ക് തന്നെ.
നന്ദിയോടെ...

വായിച്ചവർക്കുമഭിപ്രായം പറഞ്ഞവർക്കും നന്ദി.

Akbar പറഞ്ഞു...

കവലയിലെ ഇന്നിന്‍റെ നേര്‍കാഴ്ചകളില്‍ ഒന്ന്. നീട്ടിപ്പരത്തി ബോറടിപ്പിക്കാതെ (വാക്കുകളുടെ ധാരാളിത്തം ഇല്ലാതെ) കഥ പറയുന്ന ശൈലി ഇഷ്ടമായി. തുടര്‍ന്ന് എഴുതുക.
all the best.

raadha പറഞ്ഞു...

അപ്പൊ കഥയും വഴങ്ങും അല്ലെ? എത്രെ നന്നായി അഭിനയിക്കുന്നുവോ അവള്‍ അല്ലെങ്കില്‍ അവന്‍ വിജയിക്കും..എത്ര സത്യം!!!

വശംവദൻ പറഞ്ഞു...

കഥ കൊള്ളാം.

:)

ഗീത പറഞ്ഞു...

ഇപ്പഴത്തെ കാലത്ത് ഇതൊക്കെ പ്രതീക്ഷിച്ചാ മതി ഓബ്.
ആ തലക്കെട്ട് നന്നായി.

Dr.jishnu chandran പറഞ്ഞു...

കൊള്ളാം ആശംസകള്‍

OAB/ഒഎബി പറഞ്ഞു...

Akbar -കഥയും പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടതിൽ സന്തോഷം.

raadha - അതൊക്കെ ഒരു തമാശയല്ലേന്ന്...കഥ വേറെയും ഞാനെഴുതിയിട്ടുണ്ടല്ലൊ.

വശംവദൻ- നന്ദി...

ഗീത് - ഇപ്പറഞ്ഞതിന് പ്രത്യേക നന്ദി.

Dr.jishnu chandran- വന്ന് അഭിപ്രായം പറഞ്ഞതിന്.നന്ദി..

എല്ലാവർക്കും റംസാൻ, ഓണം ആശംസകൾ അർപ്പിച്ചു കൊണ്ട് നന്ദിയോടെ, ഒഎബി

ഒരു നുറുങ്ങ് പറഞ്ഞു...

കഥയിലൊരു കഥയുണ്ട്..ഫഷ്ടായീട്ടോ...
ഇനിയും കേള്‍ക്കട്ടെ,കഥകള്‍...
അതു കൊണ്ട് പ്രിയ കഥാകാരാ..
നിങ്ങളുടെ കഥപറച്ചില്‍ തുടരൂ....
കഥ കേട്ട് കേട്ടു ഞാനുറങ്ങട്ടെ..

the man to walk with പറഞ്ഞു...

isthaayi

ശാന്ത കാവുമ്പായി പറഞ്ഞു...

പാവം പ്രണയം.

snehapoorvamveena പറഞ്ഞു...

ഓ ..ആ പരസ്യത്തില്‍ എത്ര കഥകള്‍ ഒളിഞ്ഞിരിക്കുന്നു ..
അതില്‍ ഒന്ന് ഇതാണ് ..കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

a serious approach from you ... :)

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില