2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കസര്‍ത്ത്‌ആണി
നെരിയാണിയിൽ തിരഞ്ഞു ഞാനാണി
ബിരിയാണിയിൽ കണ്ടു ഞാനാം കുഞ്ഞാണി.
....................................................
വാച്ച്
വാച്ചോടുന്നതും നടക്കുന്നതും പറഞ്ഞ് കേട്ട്
വാച്ച് ചെയ്തിട്ടുമിതു വരെ കണ്ടില്ല ഞാൻ.
....................................................
ചക്ക്രം
ചക്രമില്ലാതെ തിരിയുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.
....................................................
ഭൂതം
പെട്ടിയൊന്നെനിക്കുണ്ടതിലൊ ഭൂതം
പൊട്ടനാമെന്റെ ഭൂതകാലമാണാ ഭൂതം.
.....................................................
താരം
മാനത്ത് കാണാത്ത തരം താരം
മാനമേയില്ലാത്ത തരം താണ താരം.
.....................................................
ഉമ്മ
ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
ഉമ്മ നൽകാനൊരുമ്മയുണ്ടെൻ മക്കളുടെയുമ്മായാണാ ഉമ്മ.
------------------------------


നവമ്പർ ഒന്ന്;എന്തൊക്കെയൊ ആണെന്ന് പറയപ്പെടുന്നു.
അതിനാൽ മുഹളിൽ എഴുത്യേത് വല്ല്യോർക്ക് കോപ്പിയടിക്കാനും, മലയാളം പഠിക്കുന്നോർക്ക് നാല് വര കോപ്പി എയ്തി കജ്ജച്ചരം നന്നാക്കാനും മാണ്ടി, വിശിഷ്യാ മലയാളത്തിന് ഒരു വലിയ സംഭാവന വളരെ എളിമയോടെ ഞാൻ സമർപ്പിക്കുന്നു. ങ്യാ ഹ ഹ...

23 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

വെറുതെയിരുന്നപ്പോൾ കൈ വിറച്ചിരുന്നു
കൈ വരച്ചതൊക്കെയുമക്ഷരമായി.

സഹിക്കുക സഖേ....

നിഷാർ ആലാട്ട് പറഞ്ഞു...

MMmmmm...

nadakkatte


:)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കുഞുണ്ണി മാഷിന്റെ കസേര ഒഴിഞു കിടപ്പുണ്ട്.ഒന്ന് അപേക്ഷിച്ചാലോ?

നരിക്കുന്നൻ പറഞ്ഞു...

ഇങ്ങനെയാണെങ്കിൽ ഒഎബി ജോലിക്കൊന്നും പോകണ്ട. ഇമ്മാതിരി കിടിലൻ നമ്പറുകൾ പിറക്കുമെങ്കിൽ ഇനി വെറുതെയിരിക്കൂ.. കൈ വിറച്ചിരിക്കൂ..
സഹിക്കാം നീ വരച്ചയക്ഷരങ്ങൾ..!

എനിക്കേറെ ഇഷ്ടമായത് ഉമ്മ.

oab പറഞ്ഞു...

നിഷാർ ആലാട്ട്- അയ്യൊ, നടക്കാൻ ഞാനില്ല..

Areekkodan | അരീക്കോടന്‍- അത് ശരിയാണല്ലെ.
പക്ഷേ എന്നെ മാഷെ എന്ന് നേർക്കുനേർ ഇതു വരെ ആരും വിളിച്ചിട്ടില്ല.

നരിക്കുന്നൻ- എന്നാ ശരിയായി...ഈ നമ്പർ കൊയലായി അയച്ച് കൊടുത്താൽ കെട്ട്യോൾക്കും കുട്ട്യാൾക്കും അസുഖം വന്നാൽ ചാത്തൻ മരുന്ന് വാങ്ങാൻ പറ്റൂല.

അതിനാൽ ഇടക്കിടക്ക് നമുക്ക് വിറച്ചിരിക്കാം.
വന്നാൾക്കും പറഞ്ഞാൾ മൂന്നാൾക്കും നന്ദി.

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ആഹാ , കൊള്ളാം.
ഓഎബിക്കവിതകള്‍.
:)

ഭായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഭായി പറഞ്ഞു...

@@@പക്ഷേ എന്നെ മാഷെ എന്ന് നേർക്കുനേർ ഇതു വരെ ആരും വിളിച്ചിട്ടില്ല.@@@

എന്നാലിതാ ഞാന്‍ വിളിച്ചിരിക്കുന്നു.. ഒ എ ബി മാഷേ....
സന്തോഷമായില്ലേ..:-)

കൊള്ളാമീ കുഞുകുഞു പ്രയോഗ്ഗങള്‍...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഉമ്മ
ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
ഉമ്മ നൽകാനൊരുമ്മയുണ്ടെൻ മക്കളുടെയുമ്മായാണാ ഉമ്മ.
------------------------------
കൊള്ളാം

Typist | എഴുത്തുകാരി പറഞ്ഞു...

നല്ല കുഞ്ഞു കവിതകള്‍. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ ‘ഉമ്മ’ തന്നെയാണ്.

Sabu Kottotty പറഞ്ഞു...

ക്ഷമയോടെ കാത്തിരുന്നതു വെറുതെയായില്ല. ഇത് ഇവിടെ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...

ramanika പറഞ്ഞു...

manoharam ellam!

ഭൂതത്താന്‍ പറഞ്ഞു...

നടക്കട്ടെ മാഷേ ...വിറയല്‍ മാറാന്‍ ഒരു പെഗ്ഗ് അടിക്കണോ....ഹ ഹ ...ഭൂതത്തിനെ ഞാന്‍ കണ്ടിരുന്നു ഇന്നലെ ടൌണ്‍ ഷാപ്പില്‍ ....കള്ളും...കോഴിയും ഒക്കെയായി .....ഷയറിട്ട് അടിക്കാന്നു പറഞ്ഞിട്ട് ഒരു മൈന്‍ഡ് ഇല്ല മാഷേ ആള്‍ക്ക്‌ ..കാശു കൊടുത്ത് അവനെ പാഴാക്കി അല്ലെ

OAB/ഒഎബി പറഞ്ഞു...

കുമാരന്‍ | kumaran- :)

ശ്രീ - നന്ദിയുണ്ട്
അനിൽ@ബ്ലൊഗ്- അങ്ങനെ പേരും ആയി :)

ഭായി- നിങ്ങളൊക്കെ ഇവിടെ വരുന്നത് തന്നെ വലിയ സന്തോഷം.നേരിട്ടല്ലെങ്കിലും വിളിച്ചാല്‍ അതിലേറെ സന്തോഷം. സന്തോഷായി.

വാഴക്കോടന്‍ ‍// vazhakodan-‘കൊള്ളാം’ വലിയ സംതൃപ്തി തോന്നുന്നു.

Typist | എഴുത്തുകാരി- കവിതയാണൊ എന്നെനിക്കറിയില്ല. നിങ്ങളൊക്കെ കൂടി അങ്ങനെ പറഞ്ഞപ്പോള്‍....ന്നാ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ അല്ലെ.

കൊട്ടോട്ടിക്കാരന്‍...-ഇവിടെ ഞാന്‍/ താങ്കളുടെ മുമ്പില്‍ എന്റെ ശിരസ്സ് കുനിഞ്ഞ് പോവുന്നു...

ramanika- എങ്കില്‍ ഞാന്‍ ഭാഗ്യവാന്‍.

ഭൂതത്താന്‍- അതടിച്ചാല്‍ വിറയല്‍ മാറി ആട്ടക്കഥ എഴുതും ഞാന്‍.
ഇവിടെ ആ സാധനം ഇല്ലാത്തതോണ്ട് അങ്ങോട്ട് കപ്പല് കേറിയതായിരിക്കാം പഹയന്‍. ഞാനെന്റെ പെട്ടി ഒന്ന് തുറന്ന് നോക്കട്ടെ.
-----------------------------
പ്രോത്സാഹനം എനിക്കുത്സാഹം...

നന്മകള്‍ നേര്‍ന്ന് കൊണ്ട്...

the man to walk with പറഞ്ഞു...

chakramillathe thiriyunnath angu bodhichu...ishtaayi

Unknown പറഞ്ഞു...

ചക്രമില്ലാതെ തിരിയുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.

ഉമ്മയും ചക്ക്രവും മനോഹരം

വശംവദൻ പറഞ്ഞു...

ഓഎബിക്കവിതകള്‍ ഉഷാറായിട്ടുണ്ട്.

ഉമ്മ അടിപൊളി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭൂതവും,ഉമ്മയും കലക്കീട്ടാ...

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

the man to walk with-

തെച്ചിക്കോടന്‍ -

വശംവദൻ-

bilatthipattanam-

നാലാളും പറഞ്ഞത് ഏകദേശം ഒന്ന് തന്നെ, നിങ്ങളൊക്കെ വന്നത് ഇഷ്ടമായി,
വായിച്ചത് മനോഹരം,
കമന്റിയത് കലക്കി.

എന്നൊക്കെ ഞാനും പറഞ്ഞ് സന്തോഷം അറിയിച്ച് കൊള്ളട്ടെ. ഇനിയും കസര്‍ത്തുക്കള്‍ കാണിക്കുമ്പോള്‍ വന്ന് വിവരം(വിമര്‍ശനങ്ങളും) അറിയിക്കണേ..
ഒരു പാട് നന്ദി പറഞ്ഞ് കൊണ്ട്, ഒഎബി.

raadha പറഞ്ഞു...

കുഞ്ഞുണ്ണി മാഷ്‌ മരിച്ചു ന്നാ ഞാന്‍ കരുതിയെ...ഇവിടെ ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ട്. ല്ലേ?

OAB/ഒഎബി പറഞ്ഞു...

raadha- വീട്ടുകാരും ബന്ധുക്കളും ഭാര്യയും എന്നെ കുഞ്ഞു എന്ന് വിളിക്കുന്നു.(ഇതാരോടും പറയല്ലെ)
ഇനി എന്നിലൊരു ണ്ണി ഒളിഞ്ഞിരിപ്പുണ്ടൊ?
അത് തെരയണോ? :) :)
നിങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് ഞാൻ സംശയിക്കുന്നു.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില