2010, ജനുവരി 22, വെള്ളിയാഴ്ച
ഈ......ഛെ (മിനി കഥ)
“തല്ലി കൊല്ലൂ. ആട്ടി പായിക്കൂ...”
എന്നൊക്കെ പറയാനെളുപ്പാ...
എനിക്കതിനാവാഞ്ഞിട്ടല്ലെ. മാസ്കിങ്ങ് ടാപ്പില്‍ കാലുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പറക്കാന്‍ കഴിയാഞ്ഞ ആ പാവം ഈച്ചയെ രക്ഷപ്പെടുത്തി വിഹരിക്കാന്‍ വിട്ടത്. ഞാനൊരു ജന്തു സ്നേഹി കൂടി ആയതിനാലല്ലെ അതിനെ ഇപ്പോഴും ആട്ടിപായിക്കാന്‍ എനിക്കാവാത്തത്.
ഇന്ന് സ്വൈര്യമായി ഒന്ന് കിടക്കാനൊ വിശ്രമിക്കാനൊ ആ ഷഡ്പദം എന്നെ അനുവദിക്കുന്നില്ലല്ലൊ. പുറത്താക്കി ഒരു ലക്ഷമണ രേഖ വരച്ചാലും പിന്നെയും പണ്ടാരമടങ്ങും. ഒന്ന്ഫോണ്‍ ചെയ്യാമെന്ന് കരുതി ഹെഡ്ഡ് ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ തുടങ്ങി ശല്യം. മോണിറ്ററില്‍ കെട്ട്യോളുടെ ചിത്രം വന്നാല്‍ പിന്നെ പറയേം വേണ്ട. അതിന് ചുറ്റു വട്ടമിട്ടങ്ങനെ....ഈഛെ...ഭീകരാ.
ഒരു പാട്ട് കേട്ട് പോയ കാല ചിന്തയുമായി കണ്ണുമടച്ചിരുന്നാല്‍ തുടങ്ങി അതിന്റെ അറപ്പിക്കുന്ന സ്നേഹഗീതം. ചായയും വെള്ളവുമൊക്കെ ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തേ പറ്റൂ. അല്ലെങ്കില്‍ അതിലെങ്ങാനും വീണാലൊ?
ഇപ്പോള്‍ സ്നേഹം കൂടി കൂടി ചെവിയില്‍ സ്വകാര്യം പറഞ്ഞ്,നെറ്റിയിലും,മൂക്കിന് തുമ്പില്‍ ഇരിപ്പുംതുടങ്ങിയിരിക്കുന്നു. ഇടക്കിടക്ക് എന്റെ കറുത്ത് തടിച്ച ചുണ്ടുകളില്‍ ഉമ്മ വക്കുന്നതാണ് എന്നെ ഏറെവിഷമിപ്പിക്കുന്നത്.
അന്നേ അതവിടെ ഒട്ടിയ വിധത്തില്‍ ചത്തോട്ടെ എന്ന് വിചാരിച്ചിരുന്നെങ്കില്‍ ഇന്നീഗതി വരില്ലായിരുന്നുവല്ലൊ.
ഇന്നിപ്പോള്‍ വായ്ക്കകത്തേക്ക് കേറിയാലൊ എന്ന് വിചാരിച്ച് വായ് തുറന്നൊന്ന് ചിരിക്കാന്‍, ഉച്ചത്തിലൊന്ന് മിണ്ടാന്‍, എന്തിനധികം നന്നായൊന്ന് ശ്വാസം വിടാന്‍ പോലും കഴിയാതെ ഇരുട്ടിലാണെന്റെ ഇരുപ്പ്!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
42 അഭിപ്രായങ്ങൾ:
വായ് തുറന്നൊന്ന് ചിരിക്കാന്‍, ഉച്ചത്തിലൊന്ന് മിണ്ടാന്‍, എന്തിനധികം നന്നായൊന്ന് ശ്വാസം വിടാന്‍ പോലും കഴിയാതെ ഇരുട്ടിലാണെന്റെ ഇരുപ്പ്!!
ഈച്ച പുരാണം നന്നായി, പിന്നെ ചിത്രം ആരാണ് വരച്ചത്?? നന്നായി.
കുറുപ്പിന്റെ കണക്കു പുസ്തകം- താങ്കള്‍ക്ക് സ്വാഗതം. നന്നയെന്ന് പറഞ്ഞതിന് നന്ദിയുണ്ട്.
ചിത്രകാരന് ഒഎബി തന്നെ.
കഥ നന്നായി!
ഇത് വായിച്ചപ്പോള്‍ സ്കൂള്‍ ഡേ യിസ്സില് കേട്ട ഒരു കഥ ഓര്‍മ്മയില്‍ ...
ഒരു സന്യാസി തന്റെ നീട്ടി വളര്‍ത്തിയ താടിയില്‍ കയറിയ്യ ഉറുമ്പിനെ നോവിക്കാത്ത തിരികെ ഇറക്കി വിടുന്നതിനു വേണ്ടി താടി ഉറുമ്പ് ക്കൂട്ടത്തില് നീട്ടി പിടിച്ചു
ബാക്കി ......
മനസ്സ് വേണ്ടെന്നു പറഞ്ഞാല്‍ ചെയ്യണ്ട. പക്ഷെ ശല്യം കൂടിക്കൊണ്ടിരിക്കാനാണ് സാദ്ധ്യത.
നന്നായി.
ഈച്ച കഥ ഇഷ്ടായി...എങ്കിലും ആ ഫോട്ടം ആണ് കൂടുതല്‍ ഇഷ്ടപെട്ടത്...
പാവം ഈച്ച! അതിന് അതിന്റെ സ്നേഹവും നന്ദിയുമൊക്കെ ഇങ്ങനെയല്ലേ അറിയിയ്ക്കാന്‍ പറ്റൂ...
പടം നന്നായി :)
സ്നേഹം കാണിക്കുമ്പോള്‍ അതിനെ ഓടിച്ചുവിടനാണോ നോക്കുന്നെ
ജീവന് രക്ഷിച്ചതിനുള്ള നന്ദി കാണിക്കുനതായിരിക്കും
ഛെ...ഈ ...ഈച്ചയെ കൊണ്ട് തോറ്റു! കൊള്ളാം ഗുഡ് സിംബോളിക് സ്റ്റോറി..
:)
"ഞാനൊരു ജന്തു സ്നേഹി കൂടി ആയതിനാലല്ലെ അതിനെ ഇപ്പോഴും ആട്ടിപായിക്കാന്‍ എനിക്കാവാത്തത്."
അപ്പോ പിന്നെ എന്താ വഴി മാഷേ!
സഹിക്യ... അല്ലാണ്ടെന്താ!!
ramanika- അക്കഥ വളരെ രസിച്ചു. ബാക്കി ഊഹിച്ചു...:) :)
pattepadamramji- അങ്ങനെയാകാനാണ് സാധ്യത. എന്ത് ചെയ്യണം ?.
കിച്ചന്- ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ഫോട്ടോ: അതിലേറെ സന്തോഷം തരുന്നു.
ശ്രീ-
ശ്രീയുടെ മുന്‍ വാക്കുകളാണ് ഇങ്ങനെ ഒരു ഫോട്ടോ വരക്കാനുള്ള പ്രചോധനം. വള്രെ നന്ദിയുണ്ട്.
അഭി-നിന്നെ ഞാന്‍ സ്നേഹിച്ച് കൊല്ലും എന്നൊക്കെ പറയുന്നത് ഇതിനെ ആയിരിക്കാം അല്ലെ?
താരകൻ- അങ്ങനെയോ എങ്കില്‍ ഞാന്‍ ആഹ്ലാദിക്കട്ടെ...
വീ കെ- ഒരു ചെറു ചിരിയോടെ 2 27 ന് വന്ന വികെ, അതേ ടൈമില്‍ തന്നെ എന്റെ കമന്റും നിങ്ങളുടെ പോസ്റ്റില്‍ പതിഞ്ഞതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി!!!
jayanEvoor- സകിക്ക്യേ ഡാക്ക്ടറേ..ഈ സഹന ശക്തി കൂട്ടാന്‍ വല്ല മരുന്നും?
വേണ്ട വേണ്ട അതെനിക്ക് കൂടുതലാ ന്ന് കെട്ട്യോള് കൂടെ കൂടെ പറയാറുണ്ട്. :) :)
അപ്പൊ പിന്നെ വന്നവര്‍ക്കെല്ലാം ഒരു നല്ല താങ്ക്സില്‍ നിര്‍ത്തുന്നില്ല ഒപ്പം നല്ലതിനായുള്ള പ്രാര്‍ത്ഥനയും...
ഇഷ്ടം കൊണ്ട് വരുന്നതല്ലേ, ആട്ടിപ്പായിക്കാന്‍ പാടുണ്ടോ?
വെറും തമാശ മാത്രമാണോ അതോ അല്പം തത്വചിന്തകൂടെ കയറിക്കൂടിയോന്നൊരു സംശയം.
:)
ഈച്ചക്കഥ കൊള്ളാം !
പടം നന്നായിട്ടുണ്ട്
ചില കാര്യങ്ങൾ കുറെയൊക്കെ ക്ഷമിച്ചല്ലേ പറ്റൂ. ഇതും അക്കൂട്ടത്തിൽ പെടുത്തിയാൽ മതി.
വേലീലെ പാമ്പിനെ തോളത്തു വച്ചൂല്ലേ? ഇതാ പഴമക്കാര്‍ പറയുന്നത് പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂന്ന്...
Typist | എഴുത്തുകാരി- .ഇഷ്ടം കൂടിയതങ്ങോട്ടല്ലെ. അതിനാല്‍ മട്യുണ്ട്.
അനിൽ@ബ്ലൊഗ്- തമാശയല്ല കാര്യം തന്നെയാ.
നമ്മള് വിരിച്ചതില്‍ കിടന്നോട്ടെ പക്ഷേ എന്റെ പുതപ്പും വലിക്കാന്‍ നോക്കിയാലൊ?
വാഴക്കോടന്‍ // vazhakodan- അങ്ങട് ഒപ്പിച്ചൂന്ന്.. അല്ലെ :)
വശംവദൻ- ഇഷ്ടപ്പെടുമെങ്കില്‍ പടം ഇനിയും വരക്കാന്‍ നോക്കാം.
അതിര്‍ത്തിയില്‍ നുഴഞ്ഞു കേറിയാലൊ? വെടി വച്ചിടുന്നതല്ലെ ഫാഷന്‍?
കൊട്ടോട്ടിക്കാരന്... അതെന്നെ
ഞാന്‍ പാത്രം ശ്രദ്ധിച്ചില്ല. ദേഹിയെ മാത്രമേ കണ്ടതുള്ളു.
എല്ലാവര്ക്കും ഈ എളിയവന്റെ നന്ദി.
ശുഭ രാത്രി...
ഈച്ചക്കഥ കൊള്ളാം !
ഇല്ല ഇതു വെറും ഒരീച്ചയല്ല!
ഒരീച്ചയ്ക്ക് ഇത്രമാത്രം അനുരാഗം ഉണ്ടാകില്ല.
ആ മുഖതേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ
ആ കണ്ണില്‍ പ്രണയം തിളങ്ങുന്നതു കണ്ടോ
ഏതോ അന്യഗൃഹത്തിലെ സുന്ദരീ ...
എന്നാലും നിന്റെ പ്രണയം അടിയറവ് വച്ചത്
ഈ അരസികന്റെ മുന്നിലോ?
ഒരു ചുംബനത്തിന്റെ വൈകാരികത പോലും വിവേചിച്ചറിയാനാവാത്ത......
ഹോ ആ പടം!
അതാണെന്നെകൊണ്ടിത്രയും പറയിച്ചത്
ക്ഷമക്ക് നൊബേല്‍ സമ്മാനമുണ്ടെങ്കില്‍ മാഷിനുവേണ്ടി
റെക്കമന്റ് ചെയ്ത് നോക്കാം.
കിട്ടിയില്ലെങ്കില്‍ ഒരു നോവലെങ്കിലും മാഷിന് തന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ പറയാം:-)
കഥയും ചിത്രവും നന്നായി!
ഭായ് പറഞ്ഞത് കറക്റ്റ്..!! ചിത്രവും നന്നായീ ട്ടോ..
സമ്മതിച്ചു. ..മഹാനായ ഈച്ച സ്നേഹിക്ക് പ്രണാമം.....
ഈച്ച ഒരു പക്ഷിയല്ലേ .അതിനെ കൂട്ടിലിട്ട് വളർത്തൂ :)
ശ്ശോ... ഈ ഈച്ചയുടെ ഒക്കെ ഒരു കാര്യമേ...:)
അല്ലങ്കിലും ഉപകാരം ചെയ്താല്‍ വിനയാകും . ഗള്ഫുകാരാനാണെങ്കില് ഒട്ടും ഉപകാരം ചെയ്യരുത് , അല്ലങ്കില്‍ തിരിച്ച്കെത്തും
ഹഹ ഈച്ചയുടെ പ്രണയം കൊള്ളാം..
ഇങ്ങനെയോക്കയല്ലേ അവ സ്നേഹപ്രകടനം കടത്തുന്നത്..
ബ്ലോഗെഴുതുമ്പോഴും വായിക്കുന്ന സമയത്തും ഈ ഈച്ചയുടെ പ്രതികരണമെങ്ങനെയാണ്.
:)
ഈച്ച വെറുമൊരീച്ചയല്ല
റ്റോംസ് കോനുമഠം- വന്നതിനും പറഞ്ഞതിനും നന്ദി.
മാണിക്യം-‘അന്യ ഗ്രഹ സുന്ദരി’ അപ്പൊ എന്റെ രചനയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു!
ഈ അരസികന്റെ മുന്നിലോ?
ഇതില്‍ കൂടുതല്‍ എനിക്കിനി എന്ത് വേണം.
ഒരു പാട് സന്തോമുണ്ട്.
നിങ്ങളെ പോലുള്ള വലിയ വലിയ ആളുകള്‍ എന്റെ അടുത്ത് വരുന്നതില്‍.
ഭായി- നോവലല്ല ഒരു വീക്കിലിയെങ്കിലും കിട്ടുമൊ ഈ ചവര്‍ ക്ഷമക്ക്?
എന്റെ ഭായീ എനിക്കേറ്റവും വലിയ സമ്മാനം നിങ്ങളൊക്കെ ഇങ്ങനെയുള്ള വാക്കുകള്‍ പറയുന്നതിലാണ്.
ശ്രദ്ധേയന്‍ | shradheya- അതെ ഭായി എന്ത് പറഞ്ഞാലും അങ്ങിനെയാ
ബഷീര്‍ വെള്ളറക്കാട് / pb പ്രണമിച്ച് പ്രണമിച്ച് ഞാന്‍ ഒരു വഴിക്കായി. വെള്ളറക്കാട് ഈച്ച കൂട് നിര്‍മ്മിക്കുന്ന ആരൊ ഉണ്ടല്ലൊ. ഒരു കൂട് വാങ്ങി അയച്ച് തരണെ :)
ഏ.ആര്. നജീം- അതെ, അതനുഭവിച്ചോര്ക്ക് ശരിക്കും മനസ്സിലാവും.
ഹംസ- ശരിയാ.തിരിച്ച് കൊത്തുമെന്ന് നല്ലോണം അറിയാം. അത് അവരും പടച്ചോനും തമ്മിലായിക്കോളും എന്നാണ് ഞാന്‍ എപ്പോഴും പറയാറ്.
മുരളി I Murali Nair- സ്നേഹ പ്രകടനം അതിരു കടക്കുന്നു. അതാണ് ക്ഷീണം ചെയ്യുന്നെ...
ആര്‍ദ്ര ആസാദ് / Ardra Azad- ഇതിലും വലുത് അറിയുന്ന ഈച്ചക്ക് നിസ്സാരമായ ബ്ലോഗെഴുത്ത് അറിയില്ല. എന്നാല്‍ തോമസ് ജെ വാട്സണ് ജൂനിയര്‍ ആണെന്നാ ഭാവം...
കാട്ടിപ്പരുത്തി- അതാണല്ലൊ ചിന്താ വിഷയം.
അഭിപ്രായം പറഞ്ഞെത്തിയ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി പറയുന്നു.
നല്ല ഈച്ചക്കഥട്ടോ...
വരച്ച ചിത്രമാണ് കഥയേക്കാള്‍ ഇഷ്ട്ടമായത്.
ഒന്നാന്തരം ഈച്ചക്കഥ. ഇത്രേം ചിരിപ്പിച്ചതിന് എങ്ങനാ നന്ദി പറയേണ്ടത്?
ഈച്ചസ്നേഹി ഓഏബിക്ക് ഈ പൂച്ചസ്നേഹിയുടെ വക ആശംസകള്‍
വെറും പച്ചക്കിങ്ങനെ ഒരീച്ചക്കഥ പറഞ്ഞ്,ഈ കൊച്ചുവെളുപ്പാൻ കാലത്തെന്നെ ,ഒച്ചയില്ലാതുച്ചത്തിൽ ചിരിപ്പിച്ചു കളഞ്ഞല്ലൊ...മാഷെ നിങ്ങൾ !
ഈച്ചയെ പുച്ഛത്തോടെ കാണുന്ന മാളോകർക്ക്,ഉച്ചത്തിലുള്ള ഒരു ‘വാർണിങ്ങ്’ ആണ്,ഈ ജന്തുസ്നേഹിയുടെ,കലക്കനായ ഇക്കഥ....കേട്ടൊ.
എന്താ ഈ ഈച്ചയ്ക്ക് ഭാര്യയോടു ഇത്ര ദേഷ്യം? സൂക്ഷിക്കണം ട്ടോ. ഈച്ചയായാലും അധികം സ്നേഹം കാട്ടണ്ട എന്ന് പറഞ്ഞേക്കൂ...
കൊള്ളാം മാഷെ
സിനുമുസ്തു- സിനുവേ കഥയുടെ കൂടെ ഓരോ ചിത്രവും വരക്കാം എന്ന് പണ്ടെ തോന്നിയിരുന്നു. സമയക്കുറവാ എല്ലാത്തിനും..
ഗീത - ചിരിച്ചൊ? അതാപ്പൊ നന്നായെ.
പിന്നെ പൂച്ച സ്നേഹിക്ക് ഞങ്ങടെ സുശീല, പാത്തുട്ടി, വാലാട്ടിയുടെയൊക്കെ (പൂച്ചകള്‍) ഫോട്ടോ അയച്ച് തരണമെന്ന് കരുതി ഇരിക്കയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നായക്കൂട് തകര്‍ത്ത് ആറ് നായ്ക്കള്‍ പതിനൊന്ന് പൂച്ചകളെ കൊന്നു. കുറച്ച് ബാക്കിയുള്ളതില്‍ എന്റെ കഥയിലെ സുശീല ബാക്കിയുണ്ട് :(
ബിലാത്തിപട്ടണം- എന്തിനധികം? ഇത്രയും പ്രാസമൊപ്പിച്ചൊരു കമന്റ്! ഹാ എത്ര സുഖകരം ഈ നിമിഷം.
raadha - ഭാര്യയോട് എനിക്കുള്ള സ്നേഹത്തില്‍ വിള്ളലുണ്ടാക്കുക. എങ്ങനേപ്പൊ അതങ്ങ് പറയാ...?
ഉമേഷ് പിലിക്കൊട്- ശരി മാഷെ.
എല്ലാവര്ക്കും നന്ദിയോടൊപ്പം ശുഭ്രാത്.
വളരെ വൈകിയല്ലോ ഈ ഈച്ച കഥ വായിക്കാന്‍.
കഥയില്‍ കാര്യമുണ്ട് .
നല്ലൊരു ഈച്ചക്കഥ!
വരാൻ വൈകി.
അഭിനന്ദനങ്ങൾ!
:) ഈ ഈച്ചയുടെ ഒരു ഭാഗ്യമേ ..ഒരു കഥാപാത്രം ആയി മാറി ...നല്ലരസമുണ്ട് വായിക്കാന്‍ ....
ഇതാ പണ്ടുള്ളവര്‍ പറയുന്നത് ആര്‍ക്കും ഒരുപകാരവ്ബും ചെയ്യാതിരുന്നാല്‍ പാരകള്‍ ഉണ്ടാകില്ല എന്ന്. ഉപദ്രവം ചെയ്തോ എത്ര വേണമെങ്കിലും ഒരു കുഴപ്പവും ഇല്ല പക്ഷെ അറിഞ്ഞു കൊണ്ട് ഉപകാരം ചെയ്തോ അതു ജീവിതകാലം മുഴുവന്‍ കട്ടപ്പാര
എന്തായാലും ഇപ്പൊ ഈച്ച ശല്യം കുറഞ്ഞുകാന്നും എന്ന് കരുതുന്നു.
തുടങ്ങിക്കോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ