ആ സീക്കോയെ പോലെ ആവാന്‍ ഇന്നെന്റെ ഭാര്യ എന്നെ നിര്‍ബന്ധിപ്പിക്കുന്നു!
രാവിലത്തെ ഫ്രഷ് ഉപ്പ്മാവും, ഗോതമ്പലീശയും കഴിച്ച് ശരീരത്തില്‍ കര കവിഞ്ഞൊഴുകുന്ന ശുഗറും പ്രഷറും കുറഞ്ഞ് പോയി, ഫ്രീയായി മെഡിക്കല്‍ ചെക്കപ്പും മരുന്നും കഴിച്ച് പോരുന്നത് നിന്ന്, മാസാമാസം മെഡിക്കല്‍ ഇന്‍ഷൂറിന് കൊടുക്കുന്ന കാശ്, കേന്ദ്രം കേരളത്തിന് കൊടുത്ത കാശ് പോലെ ലാപ്സായി പോവുമല്ലൊ എന്ന് ഭയന്ന്, തലേന്ന് രാത്രിക്കലെ രണ്ട് ഉണക്ക പൊറാട്ട ചുരുട്ടിക്കൂട്ടി ഓരോ കാലിച്ചായ (പേരങ്ങിനെയാ) യും മൊത്തിക്കുടിച്ച്,പാസ്പോര്‍ട്ടിന് എക്സ്പെയര് ഡേറ്റ് ഉണ്ടായിരുന്നെങ്കില്‍ എന്നോ ചെറുമകന്റെ മക്കളെ കളിപ്പിച്ച് വീട്ടിലിരിക്കേണ്ടിയിരുന്ന പ്രായത്തിലുള്ളവര്‍. സെന്‍സെക്സിന്റെ ഉജ്ജ്വല കേറ്റവും രാജ്യത്തിന്റെ വൈരുദ്ധ്യാത്മക ചതുര്‍മാന
തുടര്ച്ചസിദ്ധാന്തവും കോര്ത്തിണക്കി് സീക്കോയുടെ ഭാവനകള്‍ ചിറകുകളിലേക്കാവാഹിക്കുന്നത് കണ്ട് വാ പൊളിക്കാന്‍ പോലും മറന്നിരിക്കും പാവങ്ങള്‍!
എന്നെ പോലുള്ള ബുദ്ധിമാന്മാര്? എസി യുടെ തണുപ്പില്‍ ‘ട’ കത്തി പോലെ വളഞ്ഞ് കൈകള്‍ തുടയിടുക്കില്‍ തിരുകി നടക്കാത്ത സ്വപ്നങ്ങളെ ഭാവനേടെ ചുരിദാര്‍ ഷോളില്‍ കേറ്റി പാറിപ്പറത്തി രസിച്ചുല്ലസിപ്പിക്കുമ്പോള്, അതിന്റെ മുന്താണി കീറി, കണ് പോളകളില്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന കള്ള ഉറക്കത്തെ തള്ളി വീഴ്ത്തുന്ന സീക്കോയെ പോലെ ആകാന്‍ ഇന്നെന്റെ ഭാര്യ എന്നോട് നിര്‍ബന്ധിക്കുന്നു!
റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയും ഉള്ളത് കൊണ്ട്, ഇന്ന് നമുക്ക് അതില്‍ ഏറെ ശല്യക്കാരനായ സീക്കോയുടെ കഥ തന്നെ പറയാം.
സീക്കൊയുടെ ശല്യം പകലില്‍ മാത്രമൊതുങ്ങില്ല; രാത്രി നിദ്ര തന് നീരാഴി നീന്തിത്തുടിക്കുന്ന ഒന്നാം യാമത്തിലേക്ക് കടന്നാല്‍ തുടങ്ങും തന്റെ നാട്ടിലുള്ള ഭാര്യമാരുമായി? യെസ്, റ്റു വൈഫ്സ് ! സെന്‍സര്‍ ചെയ്യാത്ത കിന്നാരം പറച്ചില് ( അത് കേട്ട് പഠിക്കാന്‍ കമ്പനിയിലെ ബാച്ചികള് ഇടക്കിടക്ക് മൂപ്പരെ തങ്ങളുടെ റൂമിലേക്ക് ഗസ്റ്റടിപ്പിക്കുക പതിവായിരുന്നു)
രണ്ടാം യാമം പല്ലുകള്‍ കൂട്ടിക്കടിച്ച് ഞെരിച്ച് കുറും ചാത്തനാവുമ്പോള് നാലാം യാമത്തില്‍ ആരംഭിക്കും“ബ...ബ...ബ എടത്ത് ചരിഞ്ഞ് നടക്കെന്റെ കാളെ ര്‍....ര്‍ ര്‍ റ:” ഞാറ് പറിക്കുന്ന നാടിച്ചിയെ ചീത്ത പറഞ്ഞും കറുത്തുട്ടീനെ കൂവി വിളിച്ചും പാടത്തെ പണി. അപ്പൊ പിന്നെ മൂന്നാം യാമം?? ശരിക്കുറങ്ങാനുള്ളതായിരിക്കും എന്ന് നിങ്ങള്‍ നിരീക്ഷിച്ചതെങ്കില്‍ തെറ്റി. അതാണ് യാമം അല്ല യാഗം. സോംനാമ്പുലീസം എന്ന മഹായാഗം.
ആ പറഞ്ഞ ആമ്പുലെന്സില് കേറി ഒരു രാത്രി യാത്ര ചെയ്ത് മറ്റേ റൂമില്‍ പോയി തന്റെ രണ്ടാമത്തെ കെട്ട്യോളെ കെട്ടിപ്പിടിച്ചു കിടന്നു സീക്കോ. പക്ഷെ പാവം അറുപത്തഞ്ച് വയസ്സായ മുട്മുഡ്ക്കന് ആലികാക്കയായിരുന്നു ഓളെന്ന് ‘ഹയ്..ഹായ് എന്താ ഇജ്ജീ കാട്ട്ന്നെ ന്റെ ചേക്കോ’ എന്ന് ചോയ്ച്ചപ്പോഴാ സീക്കോക്ക് പുട്ത്തം കിട്ട്യേത്.
മറ്റൊരീസം: നമസ്കാര പള്ളിക്കരികിലൂടെ നടന്ന് പോകുന്ന സീക്കോ. പള്ളിക്കകത്ത് നിന്നും കുറഞ്ഞ ശബ്ദത്തില്‍ ഓത്ത് കേള്‍ക്കാം. പള്ളിക്കാട് കഴിഞ്ഞതും തന്റെ മുമ്പിലതാ ഒരു താടിക്കാരന് തീവ്രവാദി? കണ്ണ് നല്ല വണ്ണം തുറന്ന് നോക്കിയ അയാള്‍ ശരിക്കും ഞെട്ടിപ്പോയി!! ങേ രണ്ട് കൈയ്യും മേലേക്കുയര്‍ത്തി മന്ത്രോച്ചാരണങ്ങളുമായി ദുആ ഇരക്കുന്ന ശൈത്താന്! ഭയപ്പെടാന്‍ സമയമില്ല! കാല് കീഴിലെ ശൈത്താനെ കൊടുത്തു ആഞ്ഞൊരു ചവിട്ട്. ചരിത്രത്തിലാദ്യമായി ‘അള്ളോ’ എന്ന ദൈവനാമം ഉച്ചത്തിലുരുവിട്ട ശൈത്താന് മൂക്കും കുത്തി ദാണ്ടെ താഴെ. ശൈത്താന് അല്ല അബ്ദു അതിന് ശേഷം സീക്കോയുടെ റൂമില്‍ നിന്നും സുബ്ഹി നമസ്കാരം നിര്‍വഹിച്ചിട്ടില്ല.
ഇതൊക്കെ നമുക്ക് ചിരിച്ചങ്ങ് സബൂറാക്കാം. എന്നാല്‍ ഒരിക്കലും സബൂറാക്കാന്‍ കഴിയാതെ തടിയന് കോയ, സീക്കോയുടെ മെടുലബ്ലാങ്കറ്റിലൂടെ ഗോള്‍ഡ് ഫ്ലൈ പാറിപ്പിച്ച സംഭവം നമുക്കെങ്ങനെ മറക്കാന്‍ കഴിയും?
....അങ്ങനെ സീക്കോ ഒരു നാള് ഹാജ്ജിന്് പോയി. മീനായിലെ കുബ്രി(പാലം)ക്ക് മുകളില്‍ ജനലക്ഷങ്ങള്‍ക്കിടയിലൂടെ മൂത്രമൊഴിക്കാന്‍ മുട്ടി കൊണ്ട് നടക്കുന്നു. ബാത്ത് റൂമിലെത്താന്‍ ദൂരം ഒരു പാട് താണ്ടണം. പിന്നെ മുന്നും പിന്നും നോക്കാതെ പാലത്തിന്റെ കൈവരിയില്‍ കേറിയിരുന്ന് ‘പമ്പ് സെറ്റ്‘ ഓണാക്കി. സുന്ദര സുരഭില സുഖ നിമിഷത്തില്‍, ആ ഉദകമേഹം താഴേക്ക് പാറി ശുഭ വസ്ത്ര ധാരികളുടെ തലയില്‍ മഞ്ഞായ് പെയ്യുന്നത് നോക്കി പൊട്ടിച്ചിരിക്കുന്നു സീക്കൊ. പാലത്തിന് കൈ വരി തന്റെ കട്ടിലായിരുന്നെന്നും, അത് പതിച്ചത് റൂമില്‍ താഴെ ബെഡ്ഡും വിരിച്ച് കിടന്നുറങ്ങുന്ന തടിയന് കോയയുടെ മുഖത്തേക്കായിരുന്നുവെന്നും മനസ്സിലാവാന്‍ സീക്കോയുടെ മുഖം നോക്കി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു തടിയന് കോയാക്ക്.
ഇങ്ങനെയുള്ള സീക്കോയെ പോലെ ആവാന്‍ എന്റെ ഭാര്യ എന്നെ നിര്‍ബന്ധിക്കുന്നു!
അതൊന്നുമല്ല കൂട്ടരെ,,,, കേക്കണൊ കാര്യം.
സുനാമി കാരണം ഉരുണ്ട ഭൂമിയുടെ ഒരു ഭാഗത്തിന് കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് ആരോ പറഞ്ഞ അന്ന്; “ചങ്ങായ് മാരെ അതാക്കെ നൊണയാ...ഭൂമിയെന്ന് പറയുന്ന ഈ സാധനം പരന്നാ കിടക്കുന്നെ. അല്ലെങ്കില്‍ സുനാമിത്തെര ഒലിച്ച് പോവേണ്ടത് താഴെ അമേരിക്കയിലേക്കയിരുന്നില്ലെ? എന്ന് ചോദിച്ച്, ചരിത്രത്തെ ഒന്നും കൂടെ തിരുത്തിക്കുറിച്ച്, സീക്കൊ ഒരെട്ട് പത്ത് മാസം മുമ്പ് പ്രവാസം മതിയാക്കി/മടുത്ത് നാടണഞ്ഞ് ‘ക്വട്ടേഷന്‍‘ വാങ്ങി ഇടിച്ച് നെരത്തുന്ന ജോലി തുടങ്ങി. എന്ന് വച്ചാല്‍ ഒരു ജെസിബി വാങ്ങി അടിച്ച് പൊളിച്ച് (കുന്നുകള്‍) ജീവിക്കുന്ന സിക്കോ എന്ന വിഢ്ഡി?യെ പോലെ അകാന്‍ ഇന്നെന്റെ ഭാര്യ എന്നെ നിര്‍ബന്ധിക്കുന്നു!ഇന്നിപ്പൊ ഞമ്മക്ക് ആകെ ഒരാസയകൊയപ്പം?
ഇങ്ങനെ മണ്ടത്തരങ്ങള്‍ പറഞ്ഞ്, വിഡ്ഡിത്തങ്ങള് കാണിച്ച, ആരെയും കരുതിക്കൂട്ടി ദ്രോഹിക്കാത്ത നിഷ്കളങ്ക ജ്ഞാന ഹൃദയമുള്ള സീക്കോ എന്ന ചേക്കുവല്ലെ ബുദ്ധിമാന്??
അല്ലെങ്കില്‍ ഇന്നും റുക്കുനുല്‍ നമീമയില് ഒത്തു കൂടുന്നവരുടെ ശബ്ദകോലാഹലങ്ങളില്‍ പെട്ട്, ഉറക്കത്തില്‍ അയാളുടെ, അയാളുടെ ഉപബോധ മനസ്സില്‍ നിന്നും നൊമ്പരപ്പെടുന്ന പിച്ചും പേയും പറച്ചിലുകള്‍ കേട്ട്/ പല വിധ ഡെസിബെലിലുള്ള കൂര്‍ക്കം വലികള്‍ കേട്ട്/
ഉമ്മാ എന്ന് വിളിച്ച് ഉറക്കത്തില്‍ കരയുന്നത് കേട്ട് നിദ്രാവിഹീനനായി ജീവിതം പോക്കുന്ന ഞാനെന്ന ബുദ്ധിമാനല്ലെ സുന്ദര വിഢ്ഡി???
നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുമ്പോള്‍ ഇവിടത്തെ പത്തടി റൂമില്‍ കാലൊടിഞ്ഞ ഡബിള്‍ ഡക്കര്‍ കട്ടിലില്‍ മൂട്ടകൂട്ടങ്ങളുടെ ആക്രമണത്തെ നേരിടാന്‍ പോയിട്ട്, തട്ട് കട്ടിലിളകി അടിയില്‍/മുകളില്‍ കിടക്കുന്നവന്റെ ഉറക്കത്തിന് ഭംഗം നേരിട്ടതില്‍ രോഷം കൊണ്ട്, അതുമല്ലെങ്കില്‍ എവിടെയോ പോയൊളിച്ച ഉറക്കത്തെ കാത്ത് കിടക്കുമ്പോള്‍ പെയ്യാന്‍ കഴിയാത്ത മേഘങ്ങളായി മൂടപ്പെട്ടു കിടക്കുന്ന രതിയുടെ സങ്കല്പവര്ഷത്തിന് വിഗ്നം സംഭവിച്ചതിന്റെ കലി/ പ്രാക്ക് പേടിച്ച് മൂട്ട കടിച്ചിടത്തൊന്ന് ചൊറിയാന്‍ പോലുമാവാതെ,,,,,,,,,
അത് മനസ്സിലാക്കിയല്ലെ ഇന്നെന്റെ ഭാര്യ എന്നെ സീക്കോയെ പോലെ നാടണയാന്‍ നിര്‍ബന്ധിക്കുന്നത്????
23 അഭിപ്രായങ്ങൾ:
റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയും ഉള്ളത് കൊണ്ട്, ഇന്ന് നമുക്ക് അതില്‍ ഏറെ ശല്യക്കാരനായ സീക്കോയുടെ കഥ തന്നെ പറയാം.
ഒരു പക്ഷേ സീക്കോയെപ്പോലെ എന്നത് കൊണ്ട് അവരുദ്ദേശ്ശിച്ചിരിയ്ക്കുക എത്രയും വേഗം പ്രവാസം മതിയാക്കി നാട് പറ്റാന്‍ നോക്കൂ എന്ന അര്‍ത്ഥത്തില്‍ മാത്രമായിരിയ്ക്കണം... (മറ്റൂ കാര്യങ്ങളൊക്കെ അവരെങ്ങനെ അറിയാനാണ്)
സീക്കോക്ക് ഇറച്ചിക്കടയില്‍ ജോലി കിട്ടിയെന്ന് സ്വപ്നം കാണാതിരുന്നതിന്, നിങളുടെയൊക്കെ ജീവിതാവസാനം വരെ നിങള്‍ ആരും സീക്കോയെ മറക്കരുത്!
സീക്കോയുടെ മോണിറ്ററില്‍ അങിനെ ഒരു സീന്‍ ഇട്ടുകൊടുക്കാത്ത ദൈവത്തിനേയും എപ്പോഴും സ്തുതിക്കുക!
:-)
നന്നായി പറഞു.
ന്നാ അവളെ പിടിച്ച് സീക്കോക്ക് കെട്ടിച്ച് കൊടുക്ക്..
എന്തു പറഞ്ഞാലും അവള്‍ക്കൊരു സീക്കോ..ഹല്ല പിന്നെ
സീക്കോടെ കലാപരിപാടികൾ കൊള്ളാം.
:)
സീക്കോ വിശേഷങ്ങൾ വായിച്ചു.
സീക്കോക്ക് ഒരു ഭാര്യയുണ്ടെങ്കിൽ ,പറയുന്നുണ്ടായിരിക്കും. നിങ്ങളാ ബഷീറിനെ കണ്ട് പഠിക്ക് മനുഷ്യാ.. എന്ന് !
നാട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന (ബെഡ്റൂമിലെ )സ്ഥലം സ്വന്തമാക്കാൻ സാധിയ്ക്കട്ടെ.
@ ഭായി,
ചിരിപ്പിച്ചു. ചിന്തിപ്പിച്ചു. :)
ഈ സീക്കോ ആളു കൊള്ളാമല്ലോ!
ഈ സീക്കോ ഇത്രേം ബാല്യ കേമാനായിരുന്നോ...?
ശ്രീ- കരക്റ്റ്. അത് തന്നെയാ കാര്യം.
ഭായി- ഹ ഹ ഹാ ചിരിക്കുക മാത്രമല്ല. ഇതില്‍ പറഞ്ഞതൊക്കെയും സത്യമായും സംഭവിച്ചതാ. ദൈവം കാത്തത് തന്നെ. സ്തുതിക്കാതെ വയ്യ.
കൂതറHashim- എന്തോന്നാ ഈ ചെക്കന് പറയുന്നെ ന്റെ റബ്ബേ.ഞമ്മളെ കൊട്ടക്കയിലിനെയോ? ന്നാ ശരിയായി :)
വശംവദൻ - പറയാത്തതേറെയുണ്ടെന്റെ ചങ്ങാതീ :)
ബഷീര്‍ പി.ബി.വെള്ളറക്കാട് - സീക്കോക്ക് ഭാര്യ ഒന്നല്ല രണ്ടാ.ശരിയാ,,, അവരങ്ങനെ പറയാന്‍ സാധ്യത കാണുന്നു :)
ബഷീര്‍ പി.ബി.വെള്ളറക്കാട് - അള്ളോ..അത് പിന്നെ പറയാനുണ്ടൊ. ബല്ലാത്ത പഹയന് :)
krishnakumar513 - അത് പിന്നെ പറയാനുണ്ടൊ ന്റെ കൃഷ്ണാ...
പട്ടേപ്പാടം റാംജി- അതെ അയാള്‍ റൂമിന്റെ ചുമരായ ജിപ്സം ബോര്‍ഡ് വരെ ചവിട്ടി പോളിച്ച (അതും സ്വപ്നം കണ്ട്)ഒരു കേമന്‍ തന്നെയായിരുന്നു.
എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഒഎബി നന്ദി പറയുന്നു..ഇനിയും വരാം.
ഈ സീക്കോ ഒരു സംഭവം തന്നെ..
പിന്നെ നുണച്ചി മൂല കലക്കീട്ടോ..
:)
നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുമ്പോള്‍ അവ്ടെ മൂട്ടേടെ കടീം കൊണ്ട് കെടക്കണ ഇങ്ങളെ പറഞ്ഞാ മതീലോ.ഓളെക്കൊണ്ട് അധികം പറയിക്കാണ്ട് ബേം കൂടണയാന്‍ നോക്ക് ന്റെ ഒഎബിക്കാ...
ഓരൊ വാചകത്തിന്റെ നീളം കാരണം എന്റെ ശ്വാസം മുട്ടിപ്പോയി...!!
ഒന്നു ശ്വാസം വിട്ടിട്ടു ബാക്കി എഴുതാം...!!!
എവിടെയോ പോയൊളിച്ച ഉറക്കത്തെ കാത്ത് കിടക്കുമ്പോള്‍ പെയ്യാന്‍ കഴിയാത്ത മേഘങ്ങളായി മൂടപ്പെട്ടു കിടക്കുന്ന രതിയുടെ സങ്കല്പവര്ഷത്തിന് വിഗ്നം സംഭവിച്ചതിന്റെ കലി/ പ്രാക്ക് പേടിച്ച് മൂട്ട കടിച്ചിടത്തൊന്ന് ചൊറിയാന്‍ പോലുമാവാതെ,,,,,,,,,
അതെ അത് മനസ്സിലാക്കിയാണ് അവര്‍ സീക്കോയെ പോലെ ആവാന്‍ പറയുന്നത്.
എന്നാല്‍ പിന്നെ സീക്കോ ആവുന്നതല്ലെ നല്ലത് ?
എത്രയും വേഗം നാട്ടിലെത്തണം, അതാ ഭാര്യക്കു വേണ്ടതു്. അതിനു വെറുതെ സീക്കോയെ പോലെ എന്നു പറയുന്നു എന്നു മാത്രം.1
സീക്കോ ഒരു പാരയാവുമോ...?
പ്രവാസജീവിതം എത്രകാലം വേണമെന്നു മാത്രം ഒരു പ്രവാസിയ്ക്ക് തീരുമാനിയ്ക്കാനാവുന്നില്ല...
സീക്കൊയുടെ രണ്ടു ഭാര്യമാരെ കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അവരങ്ങിനെ പറയില്ലായിന്നു, അയാളെപ്പോലെ ആകണമെന്ന് !
സീക്കോയെ പോലെ ആയില്ലെന്കിലും നാട്ടിലെ ഒഴിഞ്ഞ സ്ഥലം സ്വന്തമാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഒഎബി,
ഇവിടെയെത്തുവാൻ വൈകിയല്ലോ.
സീക്കോ, പല മെസ്സ് റൂമുകളിലും, ലേബർ ക്യമ്പുകളിലും ഇന്നും ജീവിക്കുന്നു.
ഇത്താത്ത പറഞ്ഞത് കര്യത്തിലെടുക്കേണ്ട പക്ഷെ, നാട്ടിലെ കട്ടിൽ ചിതലരിക്കുന്നതിന്‍ മുൻപെങ്കിലും,
അടുത്ത പ്രവശ്യം ഞാൻ നിർത്തിപോവും എന്ന് ഓരോ പ്രവാസിയും, ഒരായിരം തവണ പറയും, കഴിയില്ല.
നർമ്മത്തിൽ പൊതിഞ്ഞ, നീറുന്ന സത്യങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നു.
ഇടക്കെപ്പോഴോ ഭാര്യ ഓർമ്മപ്പെടുത്തി, മോൾക്ക് വയസ്സ് 4 ആയെന്ന്. വരണ്ടുണങ്ങിയ കൊയ്തുപാടത്ത്, ഞാറ്റുവേലക്കായവൾ കാത്തിരിക്കുന്നു.
പൊട്ടിചിരിയോടോപ്പം, കണ്ണുങ്ങൾ ഈറനാവുന്നു ഭായി.
ആശംസകൾ.
Sulthan | സുൽത്താൻ
നിരവധി വാക്കുകൾ ഒന്നിച്ചെടുത്ത്,വാചകങ്ങൾ കൊണ്ട് അമ്മാനമാടി ഈ സീക്കോകഥയിലൂടെ ഒരു പ്രവാസിയുടെ വിരഹവും,രോഗപീഡകളും,വ്യഥകളുമെല്ലാം വളരെ നൈർമ്മ്യല്ല്ല്യത്തോടെ നർമ്മം കലർത്തി "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങളിലൂടെ" വിശദീകരിച്ചിട്ടുണ്ടല്ലോ ബഷീർ ഭായി.
നന്നായിട്ടുണ്ട് കേട്ടൊ..
പിന്നെ ആ നുണച്ചിമൂല എല്ലാവിടത്തും കാണാവുന്ന സ്ഥലം തന്നേ !
മുരളി I Murali Nair-അയാളുടെ സംഭവങ്ങള്‍ ഇപ്പോഴും ഞങ്ങള്‍ പറഞ്ഞ് ചിരിക്കാറുണ്ട്.
വരയാണൊ ഉദ്ദേശിച്ചത്? ആണെങ്കിലും അല്ലെങ്കിലും നന്ദി. :)
ജിപ്പൂസ് - ദാ അടുത്ത് തന്നെ. ജിപ്പൂസ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. :)
വീ കെ - കഷ്ടപ്പെട്ടുല്ലെ.ക്ഷമിക്കുക. ഇനി പറഞ്ഞിട്ടെന്ത് അല്ലെ.
ഹംസ - അതൊന്നല്ല, അല്ല എന്ത് നേടി എന്ന് നേരിട്ട് ചോദിക്കാനായിരിക്കണം. അല്ല,അതും കൂടെ ബാക്കിണ്ടേയ്..
Typist | എഴുത്തുകാരി- പറയാന്‍ ഒരു കാരണം അല്ലെ. ഈ വെളഞ്ഞിക്കെണിയില് നിന്നും രക്ഷ നേടുന്ന ഒരു ദിവസം വരും,,,
കൊട്ടോട്ടിക്കാരന്- ഇല്ല പാരയാവില്ല.
ഒരു പ്രവാസിക്കും കഴിയുമെന്ന് തോന്നുന്നില്ല.
തെച്ചിക്കോടന് - രണ്ട് ഭാര്യമാരെ കുറിച്ച് അറിയാം. അത് പറഞ്ഞ് ചിരിക്കാനെ കഴിയൂ. എഴുതാന്‍ കഴിയില്ല.
സ്തലം ഒരാറ് മാസത്തേക്ക് വാടകക്ക് അടുത്ത് തന്നെ എടുക്കും.
Sulthan | സുൽത്താൻ - അതിനെന്താ. ഒന്ന് കേറിയിട്ട് പോകാനായി തുറന്നിട്ടിരിക്കയല്ലെ ഇതിന്റെ വാതില്‍.
ഇതാ അടുത്ത് തന്നെ...അടുത്ത് തന്നെ..പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
തോട് കടക്കാന്‍ (പുഴയല്ല) അരിച്ചാല്‍ സമ്മതിക്കുന്നില്ല സുല്‍ത്താന്‍. നന്ദിയോടെ..
ബിലാത്തിപട്ടണം / Bilatthipattan-
അമ്മാനമാടി എന്നൊക്കെ പറഞ്ഞ് എന്നെ കുളിരണിയിക്കല്ലെ മുരളി.
നിങ്ങളൂടെയൊക്കെ വാലിന്മേല് കെട്ടാനുണ്ടൊ ഇത്?
അല്ല നുണച്ചി മൂല അവിടെയുണ്ടൊ? ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം.
സമയക്കുറവിനാല്‍ എല്ലാ ഇടത്തും എപ്പോഴുമെത്താന്‍ കഴിയാത്തതിനാല്‍ ഈയുള്ളവനോട് ക്ഷമിക്കുക.
എല്ലാവര്ക്കും നന്ദി. ഇനി അടുത്ത പോസ്റ്റിലേക്ക്....
O.T
നാട്ടിൽ പോയോ ?
സീക്കോ തന്നെയാണു ബുദ്ധിമാൻ.., റിയാലും കണ്ട് കണ്ണും മഞ്ഞളീച്ച് കെട്ട്യോളേം കൂട്ട്യോളേം വിട്ട് ഈ മരുഭൂമിയിൽ കഴിയുന്നവർ തന്നെ മണ്ടന്മാർ..അല്ലെങ്കിലും ഒരു പാട് കാശ് ഉണ്ടായിട്ടെന്തിനാ...ഇന്നേ വരെ ആറടി മണ്ണിലേക്ക് പോകുന്ന സമയത്ത് ഈ സ്വത്തുക്കളൊന്നും ആരും കൊണ്ട് പോയതായി അറിവില്ല.,
നല്ല അവതരണം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ