ആന്റിനയും അതിന്റെ അനുബന്ധ സാധനങ്ങളും ഡയനയില്‍ കേറ്റി. വണ്ടി പുറപ്പെടാന്‍ നേരം മുഹാസിബ് (കണക്കപ്പിള്ള) വിളിച്ചു പറഞ്ഞു “ഒഎബി ഒരു നൂറ് സ്റ്റാന്റ് അതിന്റെ കൂട്ടത്തില്‍ കേറ്റാന്‍ പറയൂ.”
................
സാധനങ്ങള്‍ ഇറക്കി ഡ്രൈവറ് തിരിച്ചു വന്നു. സ്റ്റാന്റ് മാത്രം ഇറക്കിയിട്ടില്ല.
“എന്തേ സ്റ്റാന്റ്....?”
“ഓറ്ഡറില്ലാത്ത സാധനം കേറ്റിയാ പിന്നെ......?.
ഞാന്‍ ഓഫീസിലെത്തി.
“ എന്തിനാ ഓറ്ഡറ് ഇല്ലാതെ സ്റ്റാന്റ് കേറ്റാന്‍ പറഞ്ഞത് ”.
“ങേ....ഓറ്ഡറ് തരാതെ കേറ്റാന്‍ പറയാന്‍ ഞാന്‍ ആരാ-----”.
“വീളിക്ക്”.
“നിനക്ക് വേണേങ്കി വിളിച്ചൊ”.
.....................
“ഹലൊ....നാസറെ എന്തെ സ്റ്റാന്റ് വേണ്ടെ?.
“ഞാന്‍ പറഞ്ഞില്ലല്ലൊ...... നിനക്കറിയില്ലെ സ്റ്റാന്റ് നിങ്ങളുടെത് ഞാന്‍ ഇറക്കാറില്ല എന്ന്?”.
“അറിയാം പക്ഷെ....ഇവന്‍ പറയുന്നു നീ പറഞ്ഞിട്ടാണെന്ന്. നീ എന്തിനൊക്കെയാ വിളിച്ച് പറഞ്ഞത്”.
“എന്റെ പൊന്നു ഒഎബി...ആ *അകുല്ലക്ക് ന്റെ അറബി എനിക്ക് മനസ്സിലാവൂല. അതിനാല്‍ ഞാന്‍ ഇംഗ്ലിഷിലാ സംസാരിച്ചത്. നൂറ് ഡിഷ് ഓറ്ഡറ് കൊടുത്തു. ലാസ്റ്റ് ഞാന്‍ അണ്ടറ്സ്റ്റാന്റ് എന്ന് ചോദിച്ചിരുന്നു. ഇനി അതെങ്ങാനും.....?”.
.................
ശരിയായിരുന്നു. ഞങ്ങളുടെ ഉല്പന്നത്തിന്റെ പേര്‍ ഹണ്ടറ് എന്നാണ്‍. കൂടെ അണ്ടറ്സ്റ്റാന്റ് എന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ ഇംഗ്ലിഷ് ശരിക്കറിയാത്ത *മസ് രി ഹണ്ടറിന്റെ സ്റ്റാന്റ് നൂറെണ്ണം എന്നൊ, അല്ലെങ്കില്‍ ഹണ്ട്രട് സ്റ്റാന്റ് എന്നൊ ധരിച്ചിരിക്കാം. കണക്കപ്പിള്ള അത് സമ്മതിച്ചു തന്നില്ലെങ്കിലും......
ഏതായാലും കുറച്ച് ദിവസത്തേക്ക് ജോലിക്കാറ്ക്ക് വകയായിരുന്നു.
ഇന്നും സാധനങ്ങള്‍ ലോഡ് ചെയ്യുമ്പോള്‍ പണിക്കാറ് പറയും.
ഒഎബീ...അണ്ടറ്സ്റ്റാന്റ്.....
*മസ് രി (ഈജിപ്ഷ്യന്‍)
*അകുല്ലക്ക് (ഞാന്‍ പറയട്ടെ, പറയുന്നത് കേള്‍ക്കു സുഹ്ര്ത്തെ)
7 അഭിപ്രായങ്ങൾ:
ഇന്നും സാധനങ്ങള്‍ കേറ്റുമ്പോള്‍ പണിക്കാറ് പറയും.
”ഒഎബീ...ഒരു അണ്ടറ്സ്റ്റാന്റ്“.
പ്രവാസ ജീവിതത്തിന് തുടക്കമിട്ട നാള്‍, അറബിയോന്നും അറിയില്ല... എന്നാല്‍ അറിയുന്ന രീതിയില്‍ ഒരു കടയില്‍ കയറി ഇവിടെ വണ്ടിയില്‍ സ്ടിക്കെര്‍ ഒട്ടിക്കുന്ന കട ഏതാണെന്ന് ചോദിച്ചു. അതിന്റെ ബാക്കിലാണ് എന്റെ സ്നേഹിതന്റെ റൂം, (അവന്‍ അടയാളം പറഞ്ഞു തന്നതാണ്) എന്നാല്‍ എന്റെ അറബി കേട്ടു കടക്കാരന്‍ എനിക്ക് ഒരു റോള്‍ സ്റ്റിക്കര്‍ എടുത്തു തന്നു,
എന്റെ അറബി കേട്ടുഅവന് മനസ്സിലായത്, വണ്ടിയില്‍ ഒട്ടിക്കുന്ന സ്റെക്കാര്‍ വേണമെന്നാണ്....
അങ്ങിനെ ഒരുപാടു കഥകള്‍...
പഹയാ..അപ്പ അണ്ടറ് സ്റ്റാന്റ് എന്ന് പറഞാ,അതല്ലേ...
ഞി ആരോടും മുണ്ടണ്ട....
അണ്ടര്‍സ്റ്റാന്‍റിന്റെ അര്ത്ഥം ഇപ്പോഴല്ലേ പിടികിട്ടിയത് കുറേ കാലമായി തപ്പി നടക്കാന്‍ തുടങ്ങിയിട്ട് ......
പ്രവാസ ജീവിതത്തിനിടയില്‍ ഇതുപോലെ ഒരുപാടു രസങ്ങള്‍ ഉണ്ടായിട്ടുണ്ട് OAB യുടെ രസം രസികന് നന്നായി രസിച്ചു
ആശംസകള്‍
ok sambhavam kalakki
oab kollam............
chettan dubail ethi sugamayirikkunnu............
ithiri dukha anubhavangal illathe enthonnu jeevitham alle?
സ്നേഹിതാ....അത് വണ്ടിയില്‍ ഒട്ടിക്കാനുള്ള സ്റ്റിക്കറല്ലായിരിക്കാം. അറബിക്ക് അന്നേ മനസ്സിലായിരിക്കും ഇവന്‍ വലിയ ഒരു നാക്കുണ്ടെന്ന്.അതിനാല്‍ വായ മൂടാനുള്ളതായിക്കൂടെന്നില്ലല്ലൊ.
ഏതായാലും അതൊക്കെ വരും കാലങ്ങളില്‍ ഓരോ പോസ്റ്റായിട്ട് എഴുതുക. നന്ദി.
മൊല്ലാക്ക...എവിടെയാണിപ്പൊ?.
രസികന്...രസത്തിന്റെ മൂത്താപ്പയായ നിങ്ങളുടെ ഇടയില്‍ ഞാനാര്‍.
നിഗൂഡഭൂമി....വളരെ നന്ദി.
പിരിക്കുട്ടി...ഞാന്‍ സന്തോഷവാനാണ്‍.
എല്ലവരെയും ദൈവം അനുഗ്രഹിക്കട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ