2008, ജൂലൈ 18, വെള്ളിയാഴ്‌ച

നേരംപോക്കാക്ഷേപഹാസ്യക്കവിതക്കഥ

മഴക്കഥകള്, കവിതകളനവധി വായിച്ച്
തണുത്തുവിറച്ച് , ഫ്രീസറില്
വച്ചൊരു നേന്ത്രപ്പഴം കണക്കെ
കറുത്ത് കരുവാളിച്ച്,
യന്ത്രം സ്വിച്ച് ഓഫ് ചെയ്യാനാവാതെ
മരവിച്ച് വീഴുമൊരുനാള് ഞാനീ ബ്ലോഗില് .

അപ്പോള്, അപ്പോളീമരുഭൂവില്
ചുടുകാറ്റതിന്റെ രൌദ്രഭാവം
പൂണ്ടാഞ്ഞു വീശി ,
ചുട്ടുപഴുത്തൊരു മണൽ കൂന
കബർപോലെന്മേൽ
രൂപാന്തരപ്പെട്ടതിനടിയിൽപെട്ട്,

ഞാനെങ്ങാനും മരിച്ചുവെന്നാല് ?
എന്നാലാരുണ്ടാരുണ്ട്?
അതിന് മുകളിലൊരു മീസാൻ കല്ല്
വക്കാനാരുണ്ടീ ബൂലോകത്തിൽ?.

20 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

നിങ്ങളാരും ചൂടാവണ്ട ആ സാധനം ആവശ്യത്തിലധികം ഇവിടെയുണ്ട്. അതു കൊണ്ടുള്ള ഒരു ചൂടായി ഇതിനെ കാണുക.

പിരിക്കുട്ടി പറഞ്ഞു...

njaan thenga pottiche....


"tteeeee"

meesan kallu enikku pediya njaan
vekkathilla

ശ്രീ പറഞ്ഞു...

ചൂട് കൂടുതലായതു കൊണ്ടാണ് ഇതെന്നാണോ മാഷേ പറഞ്ഞു വരുന്നത്?
;)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഞാനെങ്ങാനും മരിച്ചുവെന്നാല് ?
എന്നാലാരുണ്ടാരുണ്ട്?
അതിന് മുകളിലൊരു മീസാന്കല്ല്
വക്കാനാരുണ്ടീ ബൂലോകത്തില്?.

ഞാനുണ്ട്..ഹ ഹ ഹ ഉറപ്പായിട്ടും വന്നേക്കാം..
ഹോ എവിടെ നോക്കിയാലും ഈ വക വര്‍ത്തമാനമേ കേള്‍ക്കാനുള്ളൂ.. എന്താ പറ്റിയേ എല്ലാര്‍ക്കും

ഫസല്‍ ബിനാലി.. പറഞ്ഞു...

ഹാസ്യമായിട്ട് കാണാനേറെ ശ്രമിച്ചിട്ടും ഇതിലെ കര്യം എന്നെ അതിനനുവദിച്ചില്ല.
ആശംസകള്‍....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നേരമ്പൊക്കോ, ആക്ഷേപമോ, ഹാസ്യമൊ അല്ല ഒഎബി, ഇതില്‍ കവിതയുണ്ടല്ലൊ.
തണുത്തു വിറക്കുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ അതിന്റെ കുളിരേറ്റുവാങ്ങുകയല്ലെ?

siva // ശിവ പറഞ്ഞു...

മരിക്കുന്നതിന് മുമ്പ് ഒരു മെയില്‍ അയച്ചാല്‍ ആ കല്ല് ഞാന്‍ വന്ന് വയ്ക്കാം...പിന്നൊരു കാര്യം ആ സ്നേഹവും പറഞ്ഞ രാത്രി പ്രേതമായിട്ടൊന്നും വന്നു കളയരുത്...

സസ്നേഹം,

ശിവ.

Typist | എഴുത്തുകാരി പറഞ്ഞു...

ഞാന്‍ വരില്ലാട്ടോ, ഇപ്പഴേ പറഞ്ഞേക്കാം.

Unknown പറഞ്ഞു...

ആരുമില്ലെലും ഞാനുണ്ടാകും നിന്‍ അരുകില്‍
സസേനഹം
പിള്ളേച്ചന്‍

കുഞ്ഞന്‍ പറഞ്ഞു...

മാഷെ..

ഖബറില്‍ കല്ലുവയ്ക്കാത്തതിനാണ് മാഷിന്റെ ആധി..ഇവിടെ ഏസി ഇല്ലാതായാല്‍ എങ്ങിനെ കഴിയും എന്നോര്‍ത്ത് പ്രഷറ് കൂട്ടുകയാണ് ഞാന്‍..

ഇത് നല്ലൊരു കവിത തന്നെ..

ഒരു സ്നേഹിതന്‍ പറഞ്ഞു...

ഇങ്ങനെ ഇടക്കൊരോര്‍മ്മപ്പെടുത്തല്‍ നല്ലതാണ്...
"നേരംപോക്കാക്ഷേപഹാസ്യക്കവിതക്കഥ"
കുറച്ചൊന്നു ചിന്തിപ്പിച്ചു.... നന്ദി...
അത് ഹാസ്യമായിട്ടല്ല എന്ന് മാത്രം...

രസികന്‍ പറഞ്ഞു...

മീസാൻ കല്ലു വെക്കാൻ ഇപ്പോൾ ഒരുപാട് ആളുകളായില്ലെ ഞാൻ വേണമെങ്കിൽ ചുളു വിലക്ക് മീസാൻ കല്ല് ഒപ്പിച്ഛു തരാം ( ചൈനീസ് മീസാൻ കല്ലുകൾ വിപണിയിലുണ്ട് )

നന്നായിരുന്നു ഒ എ ബി

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

ബൂലോകരുടെ വക ഒരു റീത്തു കൂടി സ്പോണ്‍സര്‍ ചെയ്തേക്കാം.. മീസാങ്കല്ലിന്റെ കൂടെ...

നന്ദ പറഞ്ഞു...

ദേ എന്നേം കൂടെ കൂട്ടിയാല്‍ പതിമൂന്നെണ്ണം ഉറപ്പായും വരുമായിരിക്കും :)

Lathika subhash പറഞ്ഞു...

സ്നേഹിതന്‍ പറഞ്ഞതുപോലെ ഓര്‍മ്മപ്പെടുത്തല്‍ നമുക്കെല്ലാം നല്ലതാണ്.പക്ഷേ,നമ്മളത് ഇഷ്ടപ്പെടുന്നുണ്ടോ?

“എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം,കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും
........................
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമന്യനെടുപ്പിക്കരുതെന്നും

ഇത്ധമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകന്നു പാവം ശിവ! ശിവ!”
(പൂന്താനം)
നന്നായി. ആശംസകള്‍..

നരിക്കുന്നൻ പറഞ്ഞു...

നേരം പോയില്ല.
ആക്ഷേപമായില്ല..
ഹാസ്യം കൊണ്ട് ചിരിച്ചില്ല...
കവിതയുടെ ഗൌരവത്തിൽ മനസ്സിലേറെ ചൂടു പിടിച്ചു....
ആവോളം കണ്ട ഗൌരവ ഭാവം ഒരു പാട് ചിന്തിപ്പിച്ചു.
ഓ.എ.ബി. തണുത്തുറഞ്ഞ ഫ്രീസറിലെ കറുത്തു മരവിച്ച നെന്ത്രപ്പഴത്തിനേക്കാൾ നല്ലത് മീസാൻ കല്ലിന് ചുവട്ടിൽ പുഴുക്കൾക്കും പഴുതാരകൾക്കും ഭക്ഷണമായി മണ്ണിൽ അലിഞ്ഞ് ചേരുന്നത് തന്നെ...
അതു തന്നെ അനിവാര്യമായ സത്യവും...
അഭിനന്ദനങ്ങൾ
ഇനിയും പ്രതീക്ഷിക്കുന്നു.

പിരാന്തന്‍ പറഞ്ഞു...

ഓ ഏ ബീ, ഞാന് വരും.
കത്തം ഓതാനും മീസന്കല്ല് വെക്കാനും.
ഞാന് അയല്വക്കത്ത് തന്നെ ഉണ്ട്.
പക്ഷേ, ബാങ്കില് നോമിനിയായി എന്റെ പേരു കൊടുക്കണം.
കാശ് കിട്ടുമെന്കില് നിസ്കാരതൊഴിലാളി ആയിട്ടും പോകും.!

mmrwrites പറഞ്ഞു...

ശ്ശെ.. എന്റെ മഴയും കൂടി വായിച്ചപ്പോ നേന്ത്രപ്പഴം ഒന്നുകൂടി കറുത്തു കാണുമല്ലോ..

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

പിരിക്കുട്ടി- പേടിച്ചിട്ടു കാര്യമില്ല.

ശ്രീ- ചൂടും പിന്നെ എന്റെ ചൂടും.

കാന്താരിക്കുട്ടി- ഇനി പറയാതിരിക്കാന്‍ നോക്കാം.

ഫസല്‍- എഴുതിയപ്പോള്‍ ഞാനു വിചാരിച്ചില്ല.

അനില്‍- കവിതയുണ്ടെന്ന് പറഞ്ഞതിന്‍ നന്ദി. ആ കുളിറ് കുറേ ഏറ്റു മടുത്തപ്പൊ തോന്നിയതാ ഇങ്ങനെ...

ശിവ- പടച്ചവന്‍ സമയം തന്നാല്‍ തീറ്ച്ചയായും അറിയിക്കാം. പ്രേതമായി വരാന്‍ അറിയില്ല.

എഴുത്തുകാരി- സത്യം പറഞ്ഞു. നന്ദി.

അനൂപ്- മതി. ആ വാക്ക് വന്നതിനു തുല്യം.

കുഞ്ഞന്‍- ശരിയാ കെട്ടൊ. ഇപ്പഴാ ഓര്‍ത്തത് പടച്ചോനെ എ സി ഇല്ലാതെ എങ്ങനെ അവിടെ കിടക്കും. :)

സ്നേഹിതന്‍- കാര്യമായിട്ടൊന്നും എടുക്കണ്ടാന്ന്..

രസികന്‍- ചൈനാ ക്ലേ ഉണ്ട്. ഇപ്പോള്‍ കല്ലും ഉണ്ടോ...

കിച്ചു & ചിന്നു- അയ്യോ, റീത്ത് വേ....ണം.

നന്ദ- നന്ദി. ആള്‍ കൂടിയാല്‍ ഒരു കുഴ്ഴപ്പവും ഇല്ല.

ലതി- ഇഷ്ടമില്ലാത്ത കുറേ സത്യങ്ങള്‍, അതും പൂന്താനത്തിന്റെ വരികളായി ഇവിടെ സമ്മാനിക്കാന്‍ സമയം കണ്ടതില്‍ അതിയായ സന്തോഷം. കൂടെ ഒരായിരം നന്ദിയും.

നരിക്കുന്നന്‍- ഞാനതിന്‍ മാത്രം ചിന്തിച്ചിട്ടല്ല ഇങ്ങനെ എഴുതിയത്. അങ്ങയുടെ കമന്റ് വായിച്ചപ്പൊഴാണ്‍ അതിന്റെ സത്യം എത്രത്തോളമുണ്ടെന്ന് മനസ്സിലായത്.

പിരാന്തന്‍- കലക്കീന്ന് പറഞ്ഞാ കലക്കി. പക്ഷേ വെറും നാനൂറ്റി നാല്പത്തഞ്ച് രൂപ മാത്രമേ ബേങ്കില്‍ ഒള്ളു. നിസ്കാരത്തൊഴിലാളിയായ് അന്യനാട്ടുകാരെ ഇഷ്ടം പോലെ കിട്ടാനുണ്ട്.

mmrwrites- ഞാന്‍ കണ്ട ശരിയായ കാഴ്ച.

നന്ദി സുഹൃത്തുക്കളെ, എന്നുമെന്നും സന്തോഷത്തോടെ കഴിഞ്ഞു കൂടുവാന്‍ ആയുസ്സ് നീട്ടിത്തരുവാനായി പ്രാറ്ത്തിച്ചു കൊണ്ട്. നിങ്ങളുടെ ഒഎബി.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില